Sunday, December 24, 2017

അച്ചു  ഫ് ളോറിഡയി ലാ [അച്ചു ഡയറി-190]

     മുത്തശ്ശാഞങ്ങൾ ഒരു ടൂർ പോവുകയാ. പത്തു ദിവസത്തേക്ക്. ഇർമ്മ കൊടും കാറ്റ് തകർത്തു കളഞ്ഞ ഫ്ളോറിഡയിംലക്കാ യാത്ര. അച്ചൂന്റെ ഫ്രണ്ട് ലോഗിൻ അവിടെയാ. പാവം അവന്റെ വീട് കാറ്റ് തകർത്തു കളഞ്ഞിരുന്നു. അവനേയും കാണണം. അവൻ അച്ചൂ ന്റെ "പെൻ ഫ്രണ്ടാ". അച്ചു ഇതുവരെ അവനെക്കണ്ടിട്ടില്ല.

        ഇപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ ആയി. ഇ രു പ ത് മണിക്കൂർ ഡ്രൈവ് .അവിടെ ഒരു വലിയ വീട് വാടകക്ക് എടുത്തു. അവിടെ ഞങ്ങൾ ഫുഡ് ഉണ്ടാക്കും. ഇവിടുന്ന് കടലിന് നടുക്കുകൂടി ഒരു റോഡുണ്ട്. മണിക്കൂറ° കൾ അതിലൂടെ യാത്ര ചെയ്യാം.അങ്ങേ അറ്റത്ത് എത്തിയപ്പോൾ കടലിനു് നടുക്ക് എത്തിയ പോലെ. ആകൊടും കാറ്റ് വീണ്ടും വന്നാൽ!. ആലോചിച്ചപ്പഴേ അച്ചൂന് പേടി ആയി. ചുറ്റും കടലാണ്. കരയിലേക്ക് ഒരു വഴിമാത്രം. എന്നാലും അച്ചൂ നിഷ്ടായി.

          അച്ചൂന് യാത്ര ഇഷ്ടായി. പക്ഷേ കാറിലുള്ള യാത്ര സഹിക്കാൻ വയ്യ. ഇവിടെ കുട്ടികൾക്ക് പ്രത്യേ കസീറ്റാ. സീറ്റ് ബൽറ്റിട്ടുമുറുക്കിയിരിക്കും. അനങ്ങാൻ വയ്യ. മടുത്തപ്പോൾ അമ്മയുടെ മടിയിൽ ഒന്നു കിടക്കാൻ തോന്നി. ഇവിടെ അതു മാത്രം നടക്കില്ല. പാച്ചൂന്റെ കാര്യം അതിലും കഷ്ടം. അവൻ മഹാവികൃതിയാ. അവനേയും കെട്ടിയിട്ടിരിക്കുകയാ. നാട്ടിലായിരുന്നു നല്ലത്. അച്ചൂന് കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യണമെന്നുണ്ട്. ഇവിടെ നടക്കില്ല.

No comments:

Post a Comment