ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ കഥ...
ശങ്കരൻ കുട്ടി ആശുപത്രിയിലെ "പെഷ്യന്റ് ലിഫ്റ്റ് " ഓപ്പറേറ്റർ ആണ്. സുഖദുഖ:ങ്ങളുടെ വാഹകനായി നീണ്ട നാൽപ്പതു വർഷം. ഭൂമിയിൽ നിന്ന് ഇരുപതു നില മുകളിലേയക്കും താഴേക്കും . ഇതിനിടെ എത്ര എത്ര മുഖങ്ങൾ. അഞ്ചാം നിലയിൽ ഐ സി യു വിന്റെ മുമ്പിൽ നിന്നു കയറുന്നവരെ കാണുമ്പോൾ ശങ്കരൻ കുട്ടിയുടെ കണ്ണു നിറയും. .അന്ന് സ്കൂ8 ബസ്സ് ആക്സിഡന്റായി കൊണ്ടുവന്ന കുട്ടികളെ ശങ്കരൻ കുട്ടിയാണ് ഐ.സി.യു വിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാനും സാധിച്ചില്ല.ജോലി സമയമായതുകൊണ്ട് ലിഫ്റ്റിൽത്തന്നെ വേണ്ടി വന്നു. മൂടിപ്പുതപ്പിച്ച ഒരു പിഞ്ചു മൃതദേഹം സ്വന്തം ലിഫ്റ്റിൽത്തന്നെ മാറ്റുമ്പഴും അറിഞ്ഞില്ല അതു തന്റെ പേരക്കുട്ടിയുടെ ആയിരുന്നെന്ന്. പിന്നീടതറിഞ്ഞ തി നു ശേഷവും ഈ ജോലിയിൽത്തന്നെ തുടരണ്ടി വന്നു.
പലപ്പഴായിപ്പറഞ്ഞു തീർത്ത ആ കഥകൾ കേൾക്കാനായി ഞാൻ ആ ലിഫ്റ്റിൽത്തന്നെ യാത്ര ചെയ്തു. അതിലെ യാത്ര ശങ്കരൻ കുട്ടിയുടെ ഒരു സൗജന്യമായിരുന്നു. സാധാരണ രോഗികളെ മാത്രമേ അതിൽ ക്കേറ്റൂ. നാലാം നിലയിൽ പ്രസവവാർഡാണ്. അവിടുന്നു കയറുന്നവരെക്കാണുമ്പഴാണ് ശങ്കരൻ കുട്ടിയ്ക്കാശ്വാസം. പിഞ്ചു കുഞ്ഞിനെ തുണിയിൽപ്പൊതിഞ്ഞ് കൊണ്ടു വരുമ്പോൾ അമ്മയുടെയും അച്ഛന്റെയും സന്തോഷം.. ആ നിർവ്വിതി. ഇതാണ് ശങ്കരൻ കുട്ടിക്ക് ജീവിതത്തിൽ ആകെയുള്ള സന്തോഷം. ഇപ്പോ ൾ അറുപതു വയസായി. അടുത്തു തന്നെ അടിത്തൂൺ പറ്റും.ഇന്നാണ് സാറെ എന്റെ അവസാന ദിവസം. ഇനി എന്ത്... ഒന്നമറിയില്ല.ള വിടുന്നു കാട്ടുന്ന വരുമാനമാണ് ആകെ ജീവിതമാർഗ്ഗം .
അന്ന് ദുഖത്തോടെ, ഒരു ചെറിയ ചിരിയോടെ ആണെന്നെ വരവേറ്റത്. എന്നത്തേയും പോലെ എന്റെ ഇരുപതാം നിലയിലേക്ക്. ലിഫ്ററിന്റെ ഒരു മൂലയിൽ ഒരു സ്റ്റൂളിൽ ശങ്കരൻ കുട്ടി കുനിഞ്ഞി ഒപ്പുണ്ട്. ഒരു നിലയിലും നിർത്താതെ ലിഫ്റ്റ് ഉയർന്നു പോവുകയാണ്.ശങ്കരൻ കുട്ടിക്ക് അനക്കമില്ല.ഞാൻ പുറത്തു കൊട്ടി വിളിച്ചു.ശങ്കരൻ കുട്ടി മറിഞ്ഞു താഴെ വീണു. ഞാൻ ഞട്ടി.ആ ശരീരം വിറുങ്ങലടിച്ച് തറയിൽക്കിടക്കുന്നു.. അന്ന് ഐ.സി.യു വി ലേക്ക് ലിഫ്റ്റ് ഞാനാണ് നിയന്ത്രിച്ചത്. പക്ഷേവൈകിപ്പോയിരുന്നു.
"ഇന്നാണു സാറെ എന്റെ അവസാന ദിവസം "
ശങ്കരൻ കുട്ടിയുടെ ആ ശബ്ദം എന്റെ കാതിൽ മുഴങ്ങി

No comments:
Post a Comment