Wednesday, December 27, 2017

ഉണക്ക നാരങ്ങാ [തനതു പാചകം - 10]

      വലിയ മൂത്ത നാരങ്ങ (വടുകപ്പുളി നാരങ്ങാ എന്നാണി വിടങ്ങളിൽ പറയുക] എടുത്ത് നന്നായിക്കഴുകണം. ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. അതിൽ സ്വൽപ്പം ഉപ്പും പഞ്ചസാരയും ചേർത്തിളക്കണം. ഈ നാരങ്ങാ മുഴുവനോടെ അതിലിടുക. എല്ലാ വശവും ചൂടാവുംവരെ ഇളക്കണം. അതു പുറത്തെടുത്ത് നന്നായി തുടച്ചു വക്കുക.

         ചൂടാറിക്കഴിഞ്ഞാൽ നല്ല മൂർച്ചയുള്ള ഒരു കത്തി കൊണ്ട് മുകളിൽ നിന്നു ചുവട്ടിലേക്ക് ചെറുകനത്തിൽ കീറി എടുക്കണം. അത് ഒരു വലിയ സ്റ്റീൽ കിണ്ണത്തിൽ നിരത്തി വക്കണം. മുളക് പൊടി. കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തമിസ്രിതം അതിനു മുകളിൽ കട്ടിയിൽ വിതറുക. അത് അതേപടി വെയിലത്തു വയ്ക്കുക. 

    വൈകിട്ട് അതെടുത്ത് ഒരോ ക ഷ്ണവും മറിച്ചിട്ട് അതിലും ആ മുളകുപൊടിമിസ്രിതം വിതറുക. അതു മൂന്നു നാലു ദിവസം വെയിൽ കൊള്ളിക്കണം.അതിലെ ജലാംശം മുഴുവൻ വറ്റുന്നവരെ. നാരങ്ങക്ക് സൂര്യന്റെ ചൂടിൽ ഒരു പ്രത്യേക സ്വാദുണ്ടാകും.ഉണങ്ങിയ നാരങ്ങയിൽ നല്ല എള്ളെണ്ണ ത ളിച്ച് ഭരണിയിൽ കേടുവരാതെ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. ആ ഉണക്ക നാരങ്ങ സ്വാദിഷ്ടമായ ഒരു കറി ആയി ഉപയോഗിക്കാം.

No comments:

Post a Comment