ജീവന്റെ വില........
ആ വലിയ ആശുപത്രിയിലെ പേ വാർ ഡിൽ ആകെ ആശ്വാസം മേനോൻ സാർ ആണ്. ഈ വലിയ ആശൂപത്രിയുടെ ചുമതല മുഴുവൻ അദ്ദേഹത്തിനാണ് വേദനിക്കുന്നവരുടെ അടുത്ത് അദ്ദേഹം ഓടി എത്തും.കിട്ടുന്ന ശമ്പളം മുഴുവൻ നിർധനരായ രോഗികൾക്കായി മാറ്റി വയ്ക്കും. അദ്ദേഹത്തെപ്പറ്റി സംസാരിക്കുമ്പോൾ എല്ലാവർക്കും ആയിരം നാവാണ്. അദ്ദേഹം വന്നേപ്പിന്നെയാണ് ഈ ആശുപത്രി ഇത്ര വലിയ നിലയിലെത്തിയത്.. വരുമ്പോൾ അദ്ദേഹത്തിന് എന്റെ മുറി വളരെ ഇഷ്ടമാണന്നു പറയും നല്ല കാറ്റും, നഗരക്കാഴ്ച്ചകളും. സാഹിത്യ ചർച്ചകളും ഒക്കെയായി അദ്ദേഹത്തിന്റെ കൂടെ ഈ മുറിയിൽ എത്ര സായാന്നങ്ങൾ. അദ്ദേഹത്തിന്റെ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖത്തിന് ശമനമുണ്ടായ ന്നു തോന്നി.
ഡിസ്ചാർജ്ജ് ചെയ്ത അന്ന് എല്ലാം അടുക്കിപ്പറുക്കി വച്ചപ്പഴാണ് അതു ശ്രദ്ധിച്ചത്. പൈപ്പുകൊണ്ടുള്ള കട്ടിലിന്റെ കാലിൽ ഒരു കടലാസ് ചുരുൾ. ഞാൻസാവധാനം അതെടുത്ത്.ഒരു ചെറിയ കത്ത്.
"ഒരിക്കലും മാറാത്ത രോഗവുമായി ഞാനിവിടെ വന്നു.പല ആശുപത്രികൾ കയറി ഇറങ്ങി. വിദേശത്തു നിന്ന് ബിസിനസ് അഡ്മിനിസ് ട്രേഷ നിൻ ഉന്നത ബിരുദം നേടി നാട്ടിലെത്തിയപ്പഴാണ് ഈ അസുഖത്തെപ്പറ്റി അറിഞ്ഞത്.ഈ ആശുപത്രിക്കും എന്നെ രക്ഷിക്കാൻ പറ്റും എന്നു തോന്നുന്നില്ല. ഈ കത്തു കിട്ടുന്നയാൾ എന്റെ അമ്മയെ അന്വേഷിക്കണം. സഹായം ചെയ്യണം. അമ്മമാത്രമേ വീട്ടിലുള്ളു. "ചുവട്ടിൽ അഡ്രസ് കൊടുത്തിട്ടുണ്ട്....... ഗൗതം ചന്ദ്ര.
വെറുതേ ഒരു കൗതുകത്തിനാണ് അഡ്രസ് തപ്പിപ്പോയത്.അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു കാടുകയറിയ ഒരു പഴയ വീട്. അയൽക്കാരാണ് അഡ്രസ് തന്നത്.അൽഭുതം.. ഞാൻ കിടന്ന ആശുപത്രിയിൽ തന്നെയാണല്ലോ ജോലി. ഞാൻ ആശുപത്രിയിൽ എത്തി.അങ്ങിനെ ആ വലിയ ക്യാബിന് മുമ്പിൽ എത്തി. അവിടെ ഒരു ബോർഡുണ്ട്. .ജി.സി.മേനോൻ. ഞാൻ അകത്തു കയറി. ഞട്ടിപ്പോയി. അവിടെ ചിരിച്ചു കൊണ്ട് എന്റെ പ്രിയപ്പെട്ട മേനോൻസാർ.
ഞാനാ കത്ത് അദ്ദേഹത്തിനു നേരേ നീട്ടി. " കണ്ടു പിടിക്കാൻ ഒത്തിരി കഷ്ടപ്പെട്ടു"
" ഈ ആശുപത്രി എനിക്കു തന്ന ജീവൻ ഇവർക്കു വേണ്ടിത്തന്നെ എന്നു തീരുമാനിച്ചു. " സ്വതസിദ്ധമായ ആ ചിരി

No comments:
Post a Comment