Thursday, November 29, 2018

കറവനും കുറത്തിയും  [ നാലുകെട്ട് - 202]

         അന്ന് തറവാട്ടിൽ വരാറുള്ള  കുറവനും കറത്തിയും കുട്ടികൾക്ക് ഒരു ഹരമാണ്. അവർ ശരിക്കും താടോടികൾ ആണ്. കാക്കാലൻ, കക്കാലത്തി എന്നും പറയാറുണ്ട്. നമ്മളെ അത്ഭുതപ്പെടുത്താനുള്ള ചെപ്പിടിവിദ്യകൾ അവർക്കറിയാം. മകുടി ഊതി പാമ്പിനെക്കളിപ്പിക്കുക അവരുടെ സ്ഥിരം പരിപാടിയാണ്. അതുപോലെ തത്തകളെപ്പിടിച്ച് ഒരു വടിയിൽ കെട്ടി സൂക്ഷിച്ചിരിക്കും. ഈ തത്തകളേയും പാമ്പുകളേയും അവർക്ക് കാശു കൊടുത്ത് സ്വതന്ത്രമാക്കി വിടുന്നത് ഒരു പുണ്യമായി അന്നു കരുതിയിരുന്നു. മുത്തശ്ശൻ പല പ്രാവശ്യം അങ്ങിനെ വിടുന്നത് കണ്ടിട്ടുണ്ട്. കാശു കൊടുത്താൽ പാമ്പിനെ അവർ പാമ്പിൻ കാവിൽക്കൊണ്ടുപോയിത്തുറന്നു വിടും.

        കൈനോട്ടം. പക്ഷിശാസ്ത്രം, നാവേറുചൊല്ലുക എന്നിവയിലൂടെ വീടുകളിലുള്ള സ്ത്രീജനങ്ങളേയും കുട്ടികളേയും അവർ പാട്ടിലാക്കുന്നു,.കൂട്ടിലടച്ച തത്തകളെക്കൊണ്ട് കാർ ഡെടു പ്പിച്ച് ഭാവി പറയുന്ന അവരെ എല്ലാവർക്കും ഇഷ്ട്മായിരുന്നു .വിശ്വാസമായിരുന്നു.
         ചെപ്പിടിവിദ്യയിൽ ഇവർ പലരും അദ്വിതീയ രാ ണ്. യാതൊരു മറയുമില്ലാതെ അവർ നടത്തുന്ന " ചെപ്പും പന്തും "കളി ആധുനിക മാജിക്കിന്റെ ബാലപാഠമാണ്. പിന്നീട് വാഴ കുന്നം അതു വികസിപ്പിച്ചെടുത്ത് നിരന്തര സാധനയിലൂടെ ലോകത്തിത് മുമ്പിൽ ഒരു വലിയ അത്ഭുതമായി പ്രദർശിപ്പിച്ചിരുന്നു
          വെറുതേ ഭിക്ഷ യാചിക്കുകയല്ലാതെ തങ്ങൾ സ്വായത്തമാക്കിയ ലൊട്ടുലൊടുക്ക് വിദ്യകൾ പ്രദർശിപ്പിച്ച് അവർ നേടുന്ന സമ്പാദ്യത്തിന് ഒരു മാന്യതയുണ്ടായിരുന്നു. ഇന്ന്‌ അന്യം നിന്നുപോയ അവർ ഉത്സവപ്പറമ്പിൽപ്പോലും കാണാതായിരിക്കുന്നു.

Tuesday, November 27, 2018

പാച്ചുവിന്റെ സോക്സ് [ അച്ചു ഡയറി-251]

      മുത്തശ്ശാ ഇന്നിവിടെ നല്ല മഴ. സ്കൂളിലെയ്ക്ക് എങ്ങിനെ പോകും. അത്ര വലിയ മഴയും കാറ്റും. എന്റെ കാര്യം സാരമില്ല. പാച്ചുവിന്റെ കാര്യമാ. അവനെ വിടണ്ടന്നു തീരുമാനിച്ചതാ. അവൻ സമ്മതിച്ചില്ല.
" നീ അവിടെച്ചെന്നാൽ ഉടൻ സോക്സ് ഊരി വയ്ക്കണം.അല്ലങ്കിൽ അസുഖം വരും. ഒരു ബാഡ്സ്മെൽവരും. സോക്സ് നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വയ്ക്കണം. തിരിച്ചു കൊണ്ടുവരണം. അവിടെച്ചെന്നാൽഇടാൻ പുതിയ സോക്സ് ബാഗിൽ ഏട്ടൻ വച്ചിട്ടുണ്ട്. അത് എടുത്തിടണം.അല്ലങ്കിൽ ത്തണുക്കും." എല്ലാം വിസ്തരിച്ച് പറഞ്ഞു മനസിലാക്കിയാസ്ക്കൂളിലേക്ക് പറഞ്ഞു വിട്ടത്. അവൻ ഏട്ടൻ പറഞ്ഞാൽ എന്തും അനുസരിക്കും.
         തിരിച്ചു വന്നപ്പോൾ ഏട്ടൻ പറഞ്ഞ പോലെ എല്ലാം അവൻ ചെയ്തിരുന്നു. മിടുക്കൻ.  നനഞ്ഞ സോക്സ് എവിടെ? അവൻ പരക്കെ ബാഗു തുറന്നു. അവന്റെ പുസ്തകത്തിനകത്ത് ഭദ്രമായി ആനനഞ്ഞ സോക്സ് വച്ചിരുന്നു. പുസ്തകം മുഴുവൻ നനഞ്ഞു .ഒന്നും വായിയ്ക്കാൻ പറ്റാതായി നല്ല കളർപിച്ചർ എല്ലാം പടർന്ന് തിരിച്ചറിയാതായി.അച്ചൂന് ദ്വേ ഷ്യോം സങ്കടോം വന്നു. മുത്തശ്ശാ എന്താ അവനെ ചെയ്ക. അവനൊരു ചിരി ചിരിച്ച് ഓടിപ്പോയി. അച്ചൂ നും ചിരി വന്നു. അവൻ കൊച്ചു കുട്ടി അല്ലേ സാരമില്ല. വേറേ പുസ്തകം വാങ്ങിക്കൊടുക്കാം,,

Saturday, November 24, 2018

അമേരിക്കയിലും ശബരിമല [ അച്ചു ഡയറി-250]

      മുത്തശ്ശാ ഞങ്ങൾ ശബരിമലയ്ക്ക് പോയി. ഇവിടെ അമേരിക്കയിൽ ഒരു ശൈവ വൈഷ്ണവ ക്ഷേത്രം ഉണ്ട്. അവിടെ അയ്യപ്പന്റെ അമ്പലവും ഉണ്ട്. അതിനു മുമ്പിൽത്തന്നെ പതിനെട്ടാംപടിയും.ഇരുമുടിക്കെട്ടുമായി വൃതം എടുത്താ അച്ചു പോയത്.
       പക്ഷേ അവിടെ പതിനെട്ടാം പടിയിലൂടെ കയറാൻ ചെരിപ്പും സോക്സും സമ്മതിക്കില്ല. ഭയങ്കര തണുപ്പാണ്‌. മഞ്ഞും ഉണ്ട്. കാലു മരച്ചു പോകും. അച്ചു ഒരു വിധം പിടിച്ചു നിന്നു. പക്ഷേ പാവം പാച്ചു അവൻ കരഞ്ഞു പോയി. എടുക്കാനും സമ്മതിക്കില്ല. ആകെ വിഷമിച്ചു. ഇനി തിരച്ചിറങ്ങുന്നത് പുറകോട്ടു വേണം. അത പകടമാണ്. എന്നാലും അച്ചു അതിലേ ഇറങ്ങൂ.
       മുകളിൽച്ചെന്ന് നാളികേരം ഉടച്ച് നെയ്യഭിഷേകം നടത്താം. പക്ഷേ നെയ്യ് തണുത്ത് കരിങ്കല്ലു പോലെ ആകും.ഇവിടെ നാട്ടിലേപ്പൊലെയല്ല അമ്മയ്ക്കും കയറാം. ആരും തടയില്ല. അല്ലങ്കിലും അച്ചൂന് എല്ലാവരും കൂടി ഒന്നിച്ചമ്പലത്തിൽ പ്പോകുന്നതാ ഇഷ്ടം

Monday, November 19, 2018

ചതുരമിശ്ര പതി കാലം". തായമ്പകയിൽDr. ശുകപുരം ദിലീപിന്റെ ഒരു നൂതന ശൈലി...

    കഴിഞ്ഞ അറുപതു വർഷമായി കുറിച്ചിത്താനം പുതൃക്കോവിലിൽ ഏകാദശി വിളക്കിന് തായമ്പക പതിവുണ്ട്.തായമ്പകയിലെ അതികായന്മാരൊക്കെ ഇവിടുത്തെ ഈ പുണ്യ വേദി കീഴടക്കിയിട്ടുണ്ട്. പലവട്ടം.
         എന്നാൽ ഇന്നലത്തെ ശുകപുരം ദിലീപ് അരങ്ങേറിയതായമ്പക വേറിട്ടൊരനുഭവമായിരുന്നു. അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയ " ചാതുര മിശ്ര പതി കാലം " ആദ്യ പകുതി ഒന്നു ഭയപ്പെടുത്തി. ഒരൊറ്റ യാൻ പോരാട്ടമാകുമോ? പക്ഷേ രണ്ടാം പകുതിഞട്ടിച്ചു കളഞ്ഞു. ഇതുവരെക്കണ്ടിട്ടില്ലാത്ത മേളത്തിന്റെ ആസുര ഭാവം ഉൾക്കൊണ്ട് ആ തായമ്പക കലാശം കൊട്ടിയപ്പോൾ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു പോയി. കയ്യടിക്കാൻ പോലും മറന്ന്. പാരമ്പര്യവാദികൾക്കെതിർപ്പ് ണ്ടാകാമെങ്കിലും അങ്ങ് സധൈര്യം മുമ്പോട്ടു പോകൂ.,, ആശംസകൾ...അഭിനന്ദനങ്ങൾ...

Sunday, November 18, 2018

കർണ്ണഭാരം " _ പൂതൃക്കോവിലിൽ

           കുറിച്ചിത്താനം പൂതൃക്കോവിലിൽ അരങ്ങേറിയ " കർണ്ണഭാരം " എല്ലാം കൊണ്ടും ആസ്വാദ്യകരമായി. ഭാസന്റെ പ്രസിദ്ധമായ ആ സംസ്കൃതനാടകം മലയാളത്തിലാക്കി രൂപ കൽപ്പന ചെയ്ത് അവതരിപ്പിച്ചത് ശ്രീജിത് എന്ന പ്രതിഭാശാലിയാണ്. കുറിച്ചിത്താനം SKv HS - ലെ സംസ്കൃതാദ്ധ്യാപകനാണദ്ദേഹം. സ്കൂളിലെ തന്നെ പ്രതിഭാധനരായ അദ്ധ്യാപകരും കുട്ടികളും ഈ മഹത് സംരംഭത്തിൽ ഭാഗഭാക്കായി.

         " ശ്രീ കൃഷ്ണാ ക്ലാസിക്ക് തീയേറ്ററി " ന്റെ ഈ വർഷത്തെ സംരഭമാണിത്. ഷെയ്ക് സ്പീയർ നാടകങ്ങളും മറ്റ് ക്ലാസിക്കുകളും ഈ തിയേറ്ററിൽ നിന്ന് നമുക്കിനിയും പ്രതീക്ഷിക്കാം.

Saturday, November 10, 2018

ശ്രീകാന്ത് മുരളി.... അരങ്ങിലും അണിയറയിലും........

     "ഊണി " എന്നൊരുടലിഫിലും യാദൃശ്ചികമായിക്കാണാനിടയായപ്പോഴാണ് ശ്രീ കാന്തിനെ ശ്രദ്ധിച്ചത്.പിന്നീട് അടുത്തു പരിചയപ്പെടാനിടയായി. എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖ പ്രതിഭ. 1988-ൽ കെ.ജി ജോർജിന്റെയും 1996- മുതൽ പ്രിയദർശന്റെയും അസിസ്റ്റന്റായി കുറെ നല്ല ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്തു. ഹിന്ദി ,തമിഴ്, കന്നഡ എന്ന അന്യഭാഷാചിത്രങ്ങളിലും ശ്രീകാന്തിനെ നമ്മൾ കണ്ടു. അങ്ങിനെ പടിപടി ആയി ആ പ്രതിഭ തേച്ചുമിനുക്കിയ തായിത്തോന്നി. കഥകളി പഠിച്ച രങ്ങേറിയ ഒരു തികഞ്ഞ അഭിനേതാവ്, ഒരു നല്ല വാഗ്മി, ഇതൊന്നുമല്ല എന്നെ കൂടുതൽ ആകർഷിച്ചതു്. "വിഷ്വൽ മീഡിയ "യെപ്പറ്റിയുള്ള ശ്രീ കാന്തി ന്റെ അറിവ്, കാഴ്ചപ്പാട് അതാണ് എന്നെ അൽഭുതപ്പെടുത്തിയത്. അതവസാനം അദ്ദേഹത്തെ സംവിധാനരം ഗത്തു തന്നെ എത്തിച്ചു.
1. കൈരളിയിലെ പ്രസിദ്ധമായ അശ്വമേധം, മറ്റു റിയാലിറ്റി ഷോകൾ [രാ ഗോത്സവം, ഗന്ധർവസംഗീതം, ഗന്ധർവ്വ സന്ധ്യ ] എല്ലാത്തിന്റെയും അണിയറയിൽ നിറസാന്നിദ്ധ്യമായിരുന്നു ശ്രീ കാന്ത്.പിന്നീട് സ്വന്തമായി  പ്രൊഡക്ഷൻ ഹൗസ്'' [ മൈൻ സ്ക് പ് പ്രൊഡക് ഷൻ ഹൗസ് ] തുടങ്ങിപരസ്യചിത്രങ്ങളിൽ ചുവടുറപ്പിച്ചു. "എ ബി "   എന്ന സിനിമ സംവിധാനം ചെയ്ത് താൻ എത്തണ്ടടത്ത് എത്തിപ്പെട്ടു എന്നദ്ദേഹം തെളിയിച്ചു.പൊതുവേ വിരസമായേക്കാവുന്ന " ബിഗ് ബോസ്'' എന്ന സീരിയൽ മോഹൻലാലിനെ ഒരു പ്രത്യേക ശൈലിയിൽ അവതരിപ്പിച്ച് ആ സീരിയൽ ശ്രീകാന്ത് രക്ഷിച്ചെടുത്തു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
       ആ കലാ കുടുംബത്തിന് സംഗീതം പകർന്ന് ശ്രീകാന്തിന് കൂട്ടായി സംഗീത പ്രഭുവും എത്തി. പുതു തുറകൾ വെട്ടിപ്പിടിക്കാൻ ശ്രീകാന്തിന് എന്റെ സ്നേഹാശംസകൾ.

Thursday, November 8, 2018

അച്ചൂന്റെ ബുക്ക് ഫെയർ [ അച്ചു ഡയറി-249]

          മുത്തശ്ശാ അച്ചൂന്റെ സ്കൂളിൽ ബുക്ക് ഫെയർ ആണ്. കുട്ടികൾ എല്ലാവരും ബുക്കുകൾ വിലക്കു വാങ്ങും. അതിന്റെ ലാഭം കൊണ്ട് പാവപ്പെട്ട കുട്ടികളെ സഹായിക്കും. അച്ചൂ നും വാങ്ങണന്നുണ്ടായിരുന്നു.കഴിഞ്ഞ പ്രാവശ്യം വാങ്ങിയത് വായിച്ചു തീർക്കാത്തതു കൊണ്ട് അച്ഛൻ സമ്മതിച്ചില്ല. അച്ചൂന് സങ്കടായി. അച്ഛൻ പറഞ്ഞത് ശരിയാ.കഴിഞ്ഞ തവണ വാങ്ങിയ പുസ്തകം മുഴുവൻ അച്ചു വായിച്ചിട്ടില്ല.
          പക്ഷേ ബുക്ക് ഫെയറിൽ ഏറ്റവും കൂടുതൽ ബുക്ക് ചെലവാകുന്ന എഴുത്തുകാരന് സമ്മാനമുണ്ട്.അച്ചൂന് ഏറ്റവും ഇഷ്ടം " ഡേവ് പിൽക്കി "യെന്ന എഴുത്തുകാരനെ ആണ്. കുട്ടികൾക്കുള്ള ഒത്തിരി പുസ്തകങ്ങൾ എഴുതിയ ആളാണദ്ദേഹം. ഡോഗ് മേൻ, സൂപ്പർ സയപ്പർ ബേബി, ക്യാപ്റ്റൻ ആൻഡർ പാൻസ് തുടങ്ങിയ പല പുസ്തകങ്ങളും അച്ചു വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സമ്മാനം കിട്ടണമെന്നുണ്ട് അച്ചൂന്. അത് കൊണ്ട് അദ്ദേഹത്തിന്റെ ബുക്ക് വാങ്ങണ്ടന്നുണ്ടായിരുന്നു അച്ചു ന്. സമ്മാനം ഡേവ് പിൽക്കിക്ക് തന്നെ കിട്ട ണം.
        അങ്ങിനെ പറഞ്ഞപ്പോൾ അച്ഛന് സന്തോഷായി ന്നാ തോന്നുന്നത്. അച്ഛൻ ഇഷ്ട്ടമുള്ള പുസ്തകം വാങ്ങാൻ ക്യാഷ് തന്നു. ഇന്നുതന്നെ വാങ്ങണം.
      അതുപോലെ സ്കൂളിൽ ഞങ്ങൾ കുട്ടികൾക്ക് ബുക്ക് ഫെയറിലെ നല്ല ബുക്കിന് വോട്ട് ചെയ്യാം.കുട്ടികൾക്ക് ഓട്ടി ഗ് സമ്മതിക്കുന്ന ഒറ്റക്കാര്യമാണിത്. അച്ചു വോട്ട് ചെയ്തതിന് സമ്മാനം കിട്ടിയാൽ മതിയായിരുന്നു

Monday, November 5, 2018

  അച്ചു ബട്ടർ ഉണ്ടാക്കി [ അച്ചു ഡയറി - 238]

   മുത്തശാ അമേരിക്കയിൽ അച്ചു ഞായറാഴ്ച ചിന്മയ സ്കൂളിൽ പോകുന്നുണ്ട്. അവിടെ എത്ര കൂട്ടുകാരാ!, അവിടെ ഉണ്ണികൃഷ്ണന്റെ കഥ പഠിപ്പിച്ചു തരും. കേൾക്കാൻ നല്ല രസം അച്ചു അല്ലങ്കിലും ഉണ്ണികൃഷ്ണന്റെ ഒരു ഫാനാ. ഉണ്ണികൃഷ്ണന് ഏറ്റവും ഇഷ്ടമുള്ളത് എന്തന്നറിയോ മുത്തശ്ശന്.ബട്ടർ. വെണ്ണ എവിടെക്കാണ്ടാലും എടുത്തുകഴിക്കും. കൊടുത്തില്ലങ്കിൽ മോഷ്ടിക്കും. അത്രക്കിഷ്ട്ടാ.
       വെണ്ണ എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് ക്ലാസിൽ പറഞ്ഞു തന്നു. കുട്ടികൾക്ക് എല്ലാവർക്കും ഒരോ കലത്തിൽ തൈരു കൊടുrത്തു.കട കോലും. അതു കടഞ്ഞ് അതിൽ നിന്ന് വെണ്ണ എടുക്കണം. എങ്ങിനെ എന്ന് പറഞ്ഞു തന്നു. ആർക്കും അതറിയില്ലയിരുന്നു. അച്ചൂന് അറിയാം. നാട്ടിൽ വന്നപ്പോൾ മുത്തശ്ശി അ ച്ചൂ നെ പഠിപ്പിച്ചിട്ടുണ്ട്.
   ഞങ്ങൾ മുപ്പത് കുട്ടികളാ.. എല്ലാവരും വട്ടത്തിൽ ഇരുന്ന് തൈര് കടയണം.ഇരുപതു മിനിട്ട് കഴിഞ്ഞപ്പോൾ തൈര് ക്കട്ടയായി പൊങ്ങി വന്നു.എല്ലാവർക്ക്. അത്ഭുതമായി.അവർ തുള്ളിച്ചാടി.അവർ ആദ്യമായിക്കാണാംന്നതാണ്.അച്ചുവിന് അത്ഭുതം തോന്നിയില്ല. ഞങ്ങൾ ഉണ്ടാക്കിയ വെണ്ണ ടീച്ചർ എടുത്ത് നമ്മുടെ തന്നെ കയ്യിൽത്തന്നു. എന്നിട്ട് ഉണ്ണികൃഷ്ണ്ണൻ കഴിക്കുന്ന പോലെ കഴിച്ചോളാൻ പറഞ്ഞു. മുത്തശ്ശാ ആ കാഴ്ച്ച ഒന്നു കാണണ്ടതായിരുന്നു.കൂട്ടുകാരുടെ വായിലും മുഖത്തും ഒക്കെവെണ്ണ.: