അമേരിക്കയിലും ശബരിമല [ അച്ചു ഡയറി-250]
മുത്തശ്ശാ ഞങ്ങൾ ശബരിമലയ്ക്ക് പോയി. ഇവിടെ അമേരിക്കയിൽ ഒരു ശൈവ വൈഷ്ണവ ക്ഷേത്രം ഉണ്ട്. അവിടെ അയ്യപ്പന്റെ അമ്പലവും ഉണ്ട്. അതിനു മുമ്പിൽത്തന്നെ പതിനെട്ടാംപടിയും.ഇരുമുടിക്കെട് ടുമായി വൃതം എടുത്താ അച്ചു പോയത്.
പക്ഷേ അവിടെ പതിനെട്ടാം പടിയിലൂടെ കയറാൻ ചെരിപ്പും സോക്സും സമ്മതിക്കില്ല. ഭയങ്കര തണുപ്പാണ്. മഞ്ഞും ഉണ്ട്. കാലു മരച്ചു പോകും. അച്ചു ഒരു വിധം പിടിച്ചു നിന്നു. പക്ഷേ പാവം പാച്ചു അവൻ കരഞ്ഞു പോയി. എടുക്കാനും സമ്മതിക്കില്ല. ആകെ വിഷമിച്ചു. ഇനി തിരച്ചിറങ്ങുന്നത് പുറകോട്ടു വേണം. അത പകടമാണ്. എന്നാലും അച്ചു അതിലേ ഇറങ്ങൂ.
മുകളിൽച്ചെന്ന് നാളികേരം ഉടച്ച് നെയ്യഭിഷേകം നടത്താം. പക്ഷേ നെയ്യ് തണുത്ത് കരിങ്കല്ലു പോലെ ആകും.ഇവിടെ നാട്ടിലേപ്പൊലെയല്ല അമ്മയ്ക്കും കയറാം. ആരും തടയില്ല. അല്ലങ്കിലും അച്ചൂന് എല്ലാവരും കൂടി ഒന്നിച്ചമ്പലത്തിൽ പ്പോകുന്നതാ ഇഷ്ടം
മുത്തശ്ശാ ഞങ്ങൾ ശബരിമലയ്ക്ക് പോയി. ഇവിടെ അമേരിക്കയിൽ ഒരു ശൈവ വൈഷ്ണവ ക്ഷേത്രം ഉണ്ട്. അവിടെ അയ്യപ്പന്റെ അമ്പലവും ഉണ്ട്. അതിനു മുമ്പിൽത്തന്നെ പതിനെട്ടാംപടിയും.ഇരുമുടിക്കെട്
പക്ഷേ അവിടെ പതിനെട്ടാം പടിയിലൂടെ കയറാൻ ചെരിപ്പും സോക്സും സമ്മതിക്കില്ല. ഭയങ്കര തണുപ്പാണ്. മഞ്ഞും ഉണ്ട്. കാലു മരച്ചു പോകും. അച്ചു ഒരു വിധം പിടിച്ചു നിന്നു. പക്ഷേ പാവം പാച്ചു അവൻ കരഞ്ഞു പോയി. എടുക്കാനും സമ്മതിക്കില്ല. ആകെ വിഷമിച്ചു. ഇനി തിരച്ചിറങ്ങുന്നത് പുറകോട്ടു വേണം. അത പകടമാണ്. എന്നാലും അച്ചു അതിലേ ഇറങ്ങൂ.
മുകളിൽച്ചെന്ന് നാളികേരം ഉടച്ച് നെയ്യഭിഷേകം നടത്താം. പക്ഷേ നെയ്യ് തണുത്ത് കരിങ്കല്ലു പോലെ ആകും.ഇവിടെ നാട്ടിലേപ്പൊലെയല്ല അമ്മയ്ക്കും കയറാം. ആരും തടയില്ല. അല്ലങ്കിലും അച്ചൂന് എല്ലാവരും കൂടി ഒന്നിച്ചമ്പലത്തിൽ പ്പോകുന്നതാ ഇഷ്ടം
No comments:
Post a Comment