Saturday, December 8, 2018

കനകധാര   [കീശക്കഥ-67]

        ആ മനോഹര ഗാനത്തിന്റെ ഉറവിടം എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തായിരുന്നു. മുറിയുടെ പുറകുവശത്തേക്കുള്ള ജനൽ ഒരു വലിയ അലമാരി വച്ച് മറച്ചിരുന്നു. ഞാൻ ആ അലമാരി മാറ്റി.ജനൽ തുറന്നു. സത്യത്തിൽ ഞട്ടിപ്പോയി. തൊട്ടപ്പറെ ഒരു ചേരി. ചുറ്റും ഫ്ലാറ്റ് സമുച്ചയം ഉയർന്നപ്പോഴും അവരുടെ സ്ഥലം വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല. ചുറ്റും ചെറ്റ കുടിലുകൾ. മണ്ണു കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവരാണവർ. പലപ്പഴം പട്ടിണി. അതിന്റെ നടുക്ക് അവരുടേതായ ഒരാരാധനാമൂർത്തി.അതിനു മുമ്പിലുള്ള ഒരു കല്ലിനു മുകളിൽ ഇരുന്ന് ഒരു കൊച്ചു പയ്യൻ പാടുന്നതാണ് കേട്ടത്.എന്നും ഞാൻ കാത്തിരിക്കും ആ പാട്ടുകേൾക്കാൻ.
          ഒരു ദിവസം കോളിഗ് ബല്ല് .ഞാൻ കതകു തുറന്നു. കുറച്ച് മനോഹരമായ മൺപാത്രങ്ങളുമായി ആ കൊച്ച് പയ്യൻ. ഞാനവനെ അകത്തു കയറ്റിയിരുത്തി
"ഇതൊരെണ്ണം വാങ്ങണം സാർ. ഇന്നൊന്നും വിറ്റില്ല "
"നീ എന്നും പാടാറുള്ള ആ പാട്ട് പാടിയാൽ ഞാനിതു മുഴുവൻ വാങ്ങാം".'
അവനെന്നെ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ അവൻ പാടി. എല്ലാം മറന്ന്. ത്യാഗരാജൻ. അതാണവന്റെ പേര്. അറിഞ്ഞു നൽകിയ പേര്. അവനുമായുള്ള അടുപ്പം എന്നെ അവന്റെ ചേരിയിൽ എത്തിച്ചു.ആ ചെറ്റക്കുടിലിൽ എനിക്കിരിക്കാൻ തരാൻ പോലും ഒന്നുമില്ലായിരുന്നു.
" എന്നും അവനെ ഫ്ലാറ്റിലേക്ക് വിടൂ. ഞാനവനെ സംഗീതം ശാസ്ത്രീയമായി പഠിപ്പിക്കാം."
"പാട്ടു കൊണ്ടൊന്നും വയർ നിറയില്ല സാറേ. എങ്കിലും അവനിഷ്ടമുണ്ടങ്കിൽ പോരട്ടെ "
"ശങ്കരാചാര്യർ കനകധാരാ സ്തോത്രം കൊണ്ട് നെല്ലിക്കയെ സ്വർണ്ണ നെല്ലിക്കയുടെ ഒരു ധാര തന്നെ ഉണ്ടാക്കിയതറിയില്ലേ.സംഗീതം കൊണ്ടു സാധിക്കാത്ത തൊന്നുമില്ല"
ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീതം പഠിപ്പിച്ചു നടന്ന എനിക്ക് അങ്ങിനെ ഒരു ഉത്തമ ശിഷ്യനെക്കിട്ടി .ഇന്നവനൊരു പ്രമുഖ ചാനലിൽ റിയാലിറ്റീ ഷോ ക്കുള്ള ഒഡീഷനിൽ വിജയിച്ചു. എന്റെ കൊച്ചു ശിഷ്യൻ ഇന്ന് സംഗീത ലോകത്ത് ഒരത്ഭുതമാണ്. ഒരോ ഷോ കഴിയുമ്പഴും അവനെത്തേടി സമ്മാനപ്പെരുമഴ തന്നെ എത്തി. ഇ ന്നവനു വേണ്ടി വലിയ വലിയ കോർ പ്രേററുകൾ മത്സരിക്കുകയാണ്. ആ കടിലുകൾ ഇരുന്നിടത്ത് മനോഹരമായ വീടുകൾ ഉയർന്നു.കൊച്ചു ത്യാഗരാജന്റെ ഉപാസനാമൂർത്തിക്കൊരമ്പലം. അവരുടെ തൊഴിലിന് ആധുനിക സൗകര്യങ്ങളോടെ ഒരിടം. ഗവൺമ്മെന്റ് കൂടി താൽപ്പര്യമെടുത്തതോടെ അവരുടെ നല്ല കാലം തെളിഞ്ഞു.
     ഇന്നവന്റെ റിയാലിറ്റീ ഷോയുടെ ഫയനൽ. അവൻ നേടി.ഓടി വന്ന് കണ്ണീരോടെ എന്റെ കാൽക്കൽ വീണു. ഞാനവനെക്കൂട്ടി അവന്റെ വീട്ടിലെക്ക് ചെന്നു. അവിടെ വന്ന മാറ്റം എന്റെ ചിന്തകൾക്കപ്പുറമായിരുന്നു.
" ക്ഷമിക്കണം.സംഗീതം കൊണ്ട് വയറ് മാത്രമല്ല നിറഞ്ഞത് എല്ലാ സൗഭാഗ്യങ്ങളും ഞങ്ങൾക്കു കിട്ടി."
ആ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റനനവ്.

Tuesday, December 4, 2018

ജനാധിപത്യശ്രീ കോവിൽ [ ലംബോദരൻ മാഷും തിരുമേനിം- 50]

      "ഇന്നും അസംബ്ലിയിൽ നല്ല ബഹളമായിരുന്നു. ഭരണകക്ഷിയെ വെള്ളം കുടിപ്പിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി "
"എന്താ മാഷ്ക്ക് ഈ ബഹളം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ടന്നു തോന്നുന്നു."
"എന്താ സംശയം തിരുമേനീ ഈ രാഷ്ട്രീയക്കളികൾ കാണാൻ എനിക്കെന്നും ഹരമാണ്. അടിയും തടയും കാലുവാരലും എല്ലാം."
"ഇതാണ് ഈ നാടിന്റെ കുഴപ്പം പരിപാവനമായ ആ ജനാധിപത്യശ്രീ കോവിലിൽ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യണ്ടത്.അല്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ അജണ്ടയല്ല."
"നാടിന്റെ സെൻസിറ്റീവായ പ്രശ്നങ്ങൾ വൈകാരികമായി അവിടെ പ്രതിഭലിക്കും. അതാരുടേയും തെറ്റല്ല."
"ഞാനാരെയും കുറിപ്പെടുത്തുകയല്ല മാഷേ.ലോകത്തിലെ തന്നെ മഹാ ദുരന്ത ഗണത്തിൽപ്പെട്ട ഒരു മഹാപ്രളയം കഴിഞ്ഞ്, അതിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾക്ക് അവരുടെ ജീവൽ പ്രശനങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തവരെ, അതിനുള്ള സഹായം പോലും നിഷേധിക്കുന്നവരെ, അവരെക്കാണാതെ വെറും രാഷട്രീയം കളിക്കുന്നവരെ അവർക്ക് പുഛമാണ്. ആ കളികളിൽ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഓട്ടു നേടാം എന്നു വിചാരിച്ചാൽ അത് മൂഢത്തരമാണന്നു കാലം തെളിയിയ്ക്കും."
"അങ്ങീപ്പറയുന്ന പ്രശ്നങ്ങളിൽ നിന്ന്  ഭൂരിപക്ഷം ജനങ്ങളും പെട്ടന്ന് വൈകാരിക പ്രശ്നങ്ങളിലേക്ക് മാറുന്നത് അങ്ങു കാണുന്നില്ലേ?"
" ശബ്ദം ഉണ്ടാക്കുന്നവർ മാത്രമല്ല സമ്മതിദായകൾ എന്നു കാലം തെളിയിയ്ക്കും "

Monday, December 3, 2018

  തേങ്ങാക്കള്ളൻ   [ കീശക്കഥ-66]

       കാല പ്രവാഹത്തിൽ എല്ലാം നഷ്ടപ്പെട്ടു.ഉറ്റവർ ഉപേക്ഷിച്ചു. അലച്ചിൽ തുടങ്ങിയിട്ടു കുറേ ആയി. ഈ പട്ടണത്തിൽ എത്തിപ്പെട്ടിട്ടും ദുരിതങ്ങൾ കുറേ അനുഭവിച്ചു. ദാനം കൊടുത്തു മാത്രം ശീലിച്ച ഈ ഫ്യൂഡൽ ജന്മിക്ക് ആദ്യമൊക്കെ മററുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ മടി ആയിരുന്നു.ഇപ്പോൾ മിക്കവാറും പട്ടിണിയാണ്.പെട്ടന്ന് ഒരു വണ്ടി വന്ന് അടുത്തു നിർത്തി. രണ്ടു പേർ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി. ഒരു വലിയ ആഡംബര ഹോട്ടലിലെ റോയൽസ്യൂട്ടിൽ കൊണ്ടുപോയിഎന്നെ ഇരുത്തി.സുഭിക്ഷമായി ആഹാരം തന്നു. ഇനി അങ്ങ് ഒന്നു കുളിച്ച് പ്രഷാകൂ. പുതിയ ഡ്രസ് മേശപ്പറത്തുണ്ട്. ഒന്നു വിശ്രമിച്ചോളൂ. നാലു മണിക്ക് മുതലാളി കാണാൻ വരും. എനിക്കൊന്നും മനസിലായില്ല. എന്തിനീ സൽക്കാരം. സ്വീകരണം. ക്ഷീണം കൊണ്ട് ഞാനൊന്നുറങ്ങിപ്പോയി.
"തിരുമേനീ "ഞട്ടിപ്പിടഞ്ഞെഴുനേറ്റു. മുമ്പിൽ ദീർഘകായനായ ഒരു മനുഷ്യൻ. ഫുൾ സ്യൂട്ടി ലാ ണ്.
" അങ്ങാരാണ്. എന്തിനീ സൽക്കാരം"
" ഞാൻ കൃഷ്ണൻ, ആ പഴയ തേങ്ങാക്കള്ളൻ.അന്ന് അങ്ങ് രക്ഷിച്ച് ആഹാരം തന്ന ആ കള്ളൻ "
    എന്റെ ചിന്ത പെട്ടന്ന് പുറകോട്ടു പോയി. അന്ന് രാവിലെ ഒരു ബഹളം കേട്ടാണ് പുറത്തേക്ക് വന്നത് .നാട്ടുകാർ ഒരു പയ്യനെപ്പിടിച്ചുകെട്ടിക്കൊണ്ടു വരുന്നു. പാവത്തിനെ നന്നായി പ്പെരു മാറുന്നും ഉണ്ട്.
" അങ്ങയുടെ തെങ്ങിൽക്കയറി തേങ്ങാ മോഷ്ട്ടിച്ചതാ. ഞങ്ങൾ കയ്യോടെ പിടിച്ചു. ഇനി എന്തു ചെയ്യണം. പോലീസിൽ."
അവർ അവനെ വീണ്ടും മർദ്ദിച്ചു. "നിർത്തു" ഞാനവന്റെ മുഖത്തു നോക്കി.ആ ദ്യൈ ന്യഭാവം എന്നെ ആകെ ഉലച്ചു.
"എന്തിനാ അവനെത്തല്ലുന്നത്. ഞാൻ പറഞ്ഞിട്ടാ അവൻ തെങ്ങിൽക്കയറിയത്."
അവർ ഒന്നമ്പരന്നു. എല്ലാവരും പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി. ഞാൻ സാവധാനം അവന്റെ കെട്ടഴിച്ചു. അവൻ എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു. അങ്ങെന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ,......
അതൊക്കെ പ്പോട്ടെ നീ എന്തിനാ മോഷ്ടിച്ചേ
"വിശപ്പ് സഹിക്കാൻ വയ്യാത്തതു കൊണ്ടാ. രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ട്.ഞാൻ കരിക്ക് മാത്രമേ ഇട്ടൊള്ളു"
അവനെ അകത്ത് വിളിച്ച് അന്ന് സുഭിക്ഷമായി ആഹാരം കൊടുത്തു. കുറച്ചു കാശും കൊടുത്തു .  " ഇനി ജീവിതത്തിൽ മോഷ്ടിക്കരുത്. പണി എടുത്തു ജീവിക്കൂ. നന്നായി വരും".
    ആ പഴയ കൃഷ്ണനോ എന്റെ മുമ്പിൽ! 
" എന്റെ ജീവിതം മാറ്റിമറിച്ച 'തു് ആ സംഭവമാണ്. അങ്ങയുടെ അനുഗ്രഹം കൊണ്ട് ഈ നിലയിലെത്തി. നന്ദിയുണ്ട്. അങ്ങ് ശിഷ്ടകാലം എന്റെ കൂടെ കൂടാം. അങ്ങേക്ക് പറ്റുന്ന മാന്യമായ ഒരു ജോലിയും ഞാൻ തരും."
ഞാൻ അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി.

Saturday, December 1, 2018

അച്ചുവിന്റെ അണ്ണാറക്കണ്ണൻ  [ അച്ചു ഡയറി-252]

             അച്ചുവിന്റെ മുറ്റത്ത് അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്നു. നല്ല രസമാ അവരുടെ കളി കാണാൻ. ഒരു മിനിട്ട് വെറുതേ ഇരിക്കില്ല. അച്ചുവിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ക്കാണാം. അതിന്റെ കൂടു കണ്ടു പിടിയ്ക്കാൻ അച്ചു കുറേശ്രമിച്ചതാ. നടന്നില്ല.
         ഇന്ന് അച്ചൂന്റെ പൂന്തോട്ടത്തിലാ കളി. അവൻ എന്റെ പൂച്ചട്ടിയിൽ കയറി മണ്ണിളക്കിയിട്ട് പോകും. എന്താ അവൻ ചെയ്യണെ.അവന്റെ വായിൽ എന്തോ ഉണ്ട് അത് അവൻ പൂച്ചട്ടിയിൽ സൂക്ഷിച്ച് വച്ച് പോകും. പിന്നേം കൊണ്ടുവരും. അപ്പഴാ അമ്മ പറഞ്ഞതോർത്തതു്. വി ന്റർ വരാറായി. അപ്പോൾ മഞ്ഞു മൂടും.അന്നത്തേക്കുള്ള ആഹാരം അവൻ സൂക്ഷിച്ചു വയ്ക്കുന്നതാ. അവൻ പോയപ്പോൾ അച്ചു മുറ്റത്തു ചെന്നു.ചട്ടിയിൽ മണ്ണിളക്കി പലതരം നട്സ് സുക്ഷിച്ചു വച്ചിരിയ്ക്കുന്നു. അച്ചു അതുപോലെ മണ്ണുമൂടി. കളയാൻ പാടില്ല. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും. അടുത്ത ദിവസം അവൻ അടുത്ത ചട്ടിയിൽ. പിന്നെ ചില മരത്തിന്റെ പൊത്തിൽ. വെറുതേ ഓടിച്ചാടി നടക്കുന്ന അവർ എത്ര ഉത്തരവാദിത്വത്തോടെയാ കാര്യങ്ങൾ ചെയ്യുന്നെ. നമ്മൾ മനുഷ്യൽ കണ്ടു പഠിക്കണ്ടതാ.

          അമേരിക്കയിലെ അണ്ണാറക്കണ്ണന് പുറത്ത് വരകളില്ല. അത് നാട്ടിലെ അണ്ണാന് മാത്രമേ കണ്ടിട്ടുള്ളു. അന്ന് സേതു ബ ന്ധനത്തിന് സഹായിച്ചതിന് ശ്രീരാമചന്ദ്രൻ  കൈ കൊണ്ട് തലോടിയപ്പഴാണ് ആ അവരകൾ ഉണ്ടായതെന്ന് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളത് അച്ചു ഓർത്തു. എന്തായാലും പാച്ചൂ നെക്കാണിക്കണ്ട. അവൻ അതൊക്കെ എടുത്തുകളയും. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും.