Sunday, August 30, 2015



ഇവിടെ തുമ്പപ്പൂ കിട്ടാനില്ല മുത്തശ്സാ ....
അച്ചുവിനെ യാത്രയാക്കാൻ മുത്തശ്ശൻ വിമാനത്താവളത്തിൽ വന്നില്ല .അച്ചുവിന് സങ്കടായി .പക്ഷേ വന്നാൽ കൂടുതൽ സങ്കടായേനെ .മുത്തശ്ശനും വിഷമം കാണും . അതാ വരാത്തെ അച്ചുവിനറിയാം .
ഞങ്ങൾ അമേരിക്കയിൽ എത്തി .അച്ഛനും അമ്മയും തിരക്കിലാണ് .അച്ചുവിൻറെ കൂടുകാരും ഇല്ല . അച്ചുവിന് ബോറടിച്ചുതുടങ്ങി .സ്കൂളും തുറന്നില്ല . അവിടെ ഓണത്തിൻറെ ബഹളമായിരിക്കും . എല്ലാവരേയും കാണാൻ തോന്നണു .
ഞങ്ങൾ ഇവിടെ പൂവിടുന്നുണ്ടു .ബാൽക്കണിയിൽ . ഇവിടെ ഇഷ്ട്ടം പോലെ പൂക്കൾ കിട്ടാനുണ്ട് .പക്ഷേ തുമ്പപ്പൂ മാത്രം കിട്ടാനില്ല .തുംപപ്പൂവില്ലാതെ എങ്ങിനെയാ പൂവിടുക .തുമ്പപ്പൂ ഇട്ടില്ലങ്കിൽ മാവേലി അമേരിക്കയിൽ വരില്ലാന്ന് ആദിയേട്ടൻ പറഞ്ഞു .ശരിയാണോ മുത്തശ്ശാ .ആദിയേട്ടൻ പറ്റിക്കാൻ പറഞ്ഞതാവും .മാവേലിത്തമ്പുരാൻ വരുമായിരിക്
   തൃക്കാക്കരപ്പന് അച്ചുവിൻറെ "പൂവട "
 
  മുത്തശ്ശാ ഇന്നു തിരുവോണാ .തൃക്കാക്കരപ്പനെ ഉണ്ടാക്കി പൂജിക്കണം ."പൂവട " നേദിക്കണം . ഈ അമേരിക്കയിൽ എങ്ങിനെയാ ഉണ്ടാക്കുന്നേ .പാക്കറ്റിൽ മണ്ണൂവാങ്ങി ഓണത്തപ്പനെ ഉണ്ടാക്കി .അരിമാവ് കലക്കി അണിഞ്ഞു .പൂക്കൾ വിതറി . ബാൽക്കണിയിൽ ആണ് .അവിടെത്തന്നെയാണ് അന്ന് ക്രിസ്തുമസ് അപ്പൂപ്പനുവേണ്ടി പുൽക്കൂട്‌ ഉണ്ടാക്കിയത് . പക്ഷേ ഇന്നു രാവിലെ കുളിച്ചിട്ട് വേണ ന്ന് അമ്മ പറഞ്ഞു .അമ്മയുടെ കൂടെ അച്ചുവും രാവിലെ കുളിച്ചു .നല്ല തണുപ്പ് . അച്ഛനും പാച്ചുവും ഉണർന്നിട്ടില്ല .വിളിച്ചാലോ . വേണ്ട .

       ത്രിക്കാക്കരപ്പന് അടയാ നേദിക്കുന്നെ.  അടയുണ്ടാക്കാൻ അച്ചുവിനറിയാം . അമ്മ തലമുടി ചുറ്റിക്കെട്ടി ,സെറ്റുമുണ്ടുടുത്ത്‌ ..... കാണാൻ നല്ല രസം  . അച്ചുവും അടുത്തിരുന്നു . ഇന്നു മാവേലിത്തംപുരാൻ വരും .അതിനാ തൃക്കാക്കരപ്പനെ പൂജിക്കുന്നെ . പൂജകഴിഞ്ഞുവേണം അച്ചുവിനടകഴിക്കാൻ .അച്ചുവിന് അട വലിയ ഇഷ്ട്ടാ ....      

Friday, August 14, 2015

    ഇന്ത്യയേയും ഗാന്ധിജിയേയും അച്ചുവിനിഷ്ട്ടാ ....

        മുത്തശ്ശാ നമ്മുടെ  സ്വാതന്ത്ര്യ ദിനമല്ലെ  നാളെ , അച്ചുവിന് ഇവിടെ വേണമെന്നുണ്ടായിരുന്നു .എനിക്ക് അതിനുമുമ്പ് അമേരിക്കക്ക് പോകണ്ടിവരും .അതു കഷ്ട്ടായി .അച്ചുവിന് ഗാന്ധിഅപ്പൂപ്പൻറെ കഥ അറിയാം .അമ്മ എല്ലാം പറഞ്ഞുതന്നിട്ടുണ്ട് .അമേരിക്കയിലെ അച്ചുവിൻറെ ടീച്ചർക്കും ഗാന്ധിജിയേ വലിയ ഇഷ്ട്ടാ ഒറ്റമുണ്ട് മാത്രമുടുത്ത് ,ആ വടിയും പിടിച്ച് എങ്ങിനെയാ ഇന്ത്യക്ക് സ്വാതന്ത്രിയം വാങ്ങി ത്തന്നതെന്ന് അച്ചുവിനറിയാം .അച്ചു ഗാന്ധി സിനിമ രണ്ടുപ്രാവശ്യം കണ്ടു . അത്ഭുതം തന്നെ .എന്നിട്ടെന്തിനാ ഗാന്ധിജിയെ വെടിവച്ച് കൊന്നത് . വേണ്ടായിരുന്നു .
         കഴിഞ്ഞ ദിവസം അച്ചു ഗാന്ധിജിയുടെ വലിയ പ്രതിമ കണ്ടു .അതിന് ചുറ്റും ചപ്പുചവറുകൾ . അതെന്താ അങ്ങിനെ .അത് വൃത്തിയാക്കി വ്യ്ക്കണ്ടതല്ലേ .അച്ചുവിൻറെ വണ്ടി പാർക്കുചെയ്തത് അതിനടുത്താ .കടയിൽ എന്തുമാത്രം നാഷണൽ ഫ്ലാഗാ .അച്ചു രണ്ടെണ്ണം വാങ്ങി .ഒന്നച്ചുവിന് അമേരിക്കക്ക് കൊണ്ടുപോകണം .ഒരെണ്ണം ഗാന്ധി അപ്പൂപ്പന് കൊടുക്കാനായിരുന്നു .പറ്റിയില്ല .പ്രതിമയ്ക്ക് ചുറ്റും തെരുവു പട്ടികൾ .അച്ചുവിന് പട്ടികളെ പേടിയാ ."സാരമില്ല അച്ചൂ  നാളെ ഒരുദിവസമെങ്കിലും ആ പട്ടികളെ ഒക്കെ ഓടിച്ചു വിട്ട് അവിടെ വൃത്തിയാക്കും .മന്ത്രിമാർക്ക് വരണ്ടതാ മാലചാർത്താൻ .നാളെ സ്വാതന്ത്ര്യ ദിനമല്ലേ "അച്ഛൻ പറഞ്ഞു .അച്ചുവിന് ഗാന്ധിജിയെ ഒന്നു തോടനമെന്നുണ്ടായിരുന്നു . സങ്കടായി .   

Wednesday, August 12, 2015

തെച്ചിക്കാട്ടുരാമചന്ദ്രനെ കൊല്ലാൻ തുടങ്ങി ..മുത്തശ്ശാ ......
അച്ചുവിന് ഏറ്റവും ഇഷ്ട്ടമുള്ള ആനയാണ് തെച്ചിക്കാട്ടു രാമചന്ദ്രൻ ,അല്ലങ്കിലും തൃശ്ശൂർ കാരൊക്കെ അവൻറെ ഫാനാ .എനിക്ക് അവൻറെ പടമുള്ള ടീ ഷർട്ട്‌ വരെയുണ്ട് . അച്ചുകഴിഞ്ഞദിവസം കണ്ടിരുന്നു .എന്തൊരു ഉയരാ അവന് .ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാനയാണ് അവൻ ഏഷ്യയിലെ രണ്ടാമത്തേയും .അച്ഛൻ പറഞ്ഞതാ .അച്ചുവിന് അവൻറെ കൊമ്പിൽ പോലും എത്തില്ല . കുട്ടികൾ അവൻറെ അടുത്ത് കളിക്കുന്ന കണ്ടു .അച്ചുവിന് പേടിയാ ,.
എന്തുരസാ ആ ആനയെ കാണാൻ . അവനെയാണ്‌ ദുഷ്ട്ടന്മ്മാര് കൊല്ലാൻ നോക്കിയത് .ചോറിൽ ബ്ലേഡ് കഷ്ണങ്ങൾ വച്ചാ അവനേ കൊല്ലാൻ ശ്രമിച്ചത്‌ . ഭാഗ്യത്തിന് പപ്പാൻ കണ്ടുപിടിച്ചു .അതുള്ളിൽ ചെന്നിരുന്നെങ്കിൽ അവൻറെ നാവും കുടലും മുറിഞ്ഞേനെ. പിന്നെ അവനൊന്നും കഴിക്കാൻ പറ്റില്ല . ഇതു കണ്ടുപിടിക്കുന്നതിന് മുമ്പ്‌ കൊടുത്തതിൽ ഉണ്ടായിരുന്നോ ആവോ .ഇല്ലായിരുന്നാൽ മതിയായിരുന്നു . ആരാ ഇതു ചെയ്തത് .? ഇത്രയും പോലീസ് കാരുണ്ടായിട്ടും എന്താ കണ്ടുപിടിക്കാത്തെ . അച്ചൂന് ദ്വേഷ്യോം സങ്കടോം വരുന്നുണ്ടിട്ടോ ...........

Monday, August 10, 2015

  അച്ചു    മുത്തശൻറെ റബ്ബർ വെട്ടി .........

   മുത്തശ്ശാ ഈ റബർ പാലുകൊണ്ടാണോ പന്ത് ഉണ്ടാക്കുന്നേ ?.ഞാൻ മുത്ത ശ്ശൻറെ റബ്ബർ തോട്ടത്തിൽ പോയി . പാപ്പച്ചനാ റബ്ബർ വെട്ടുന്നെ . ഞാൻ കത്തി വാങ്ങി റബ്ബർ വെട്ടി . ആ തൊലി ഒന്നു മുറിഞ്ഞാൽ മതി എന്തു പാലാ ഒഴുകുന്നെ . .ഒഴുകി ഇതു അടിയിൽ വച്ചിരിക്കുന്ന ചിരട്ടയിൽ വീഴും .അതെല്ലാം കൂടി ഒരു ഡ്രംമിൽ  ഒഴിക്കും . അതിൽ അമോണിയാ ചേർത്തിട്ടുണ്ട് .പാല് കേടുവരാതിരിക്കാനാണ് .പാപ്പച്ചൻ പറഞ്ഞതാ .. ഒട്ടുപാൽ ചുറ്റി  ചുറ്റി പാപ്പച്ചൻ അച്ചുവിന് ഒരു പന്തുണ്ടാക്കിത്തന്നു . നല്ല പന്ത് .അച്ഛനോട് പറഞ്ഞ് പാപ്പച്ചനെന്തെങ്കിലും കൊടുക്കണം . 

  അച്ചു ജാതിക്കാ പറിക്കാനും ,കൊക്കോ പറിക്കാനും പോയി .കൊക്കോ കൊണ്ടാണ് മിട്ടായി ഉണ്ടാക്കുന്നേ .മുത്തശനറിയോ ?.അതുപോലെ തോട്ടത്തിൽ നിന്ന് ജാതിക്കാ പറിച്ചു .എന്തു ഭംഗിയാ ജാതിക്കാ കാണാൻ .ജാതി തോട്ടം വലിയ "ഫോറസ്റ്റ് "പോലെയാ .അച്ചുവിന് പേടിയായി .അച്ചുവിന് ഏറ്റവും ഇഷ്ട്ടായത്" വാനില " ആണ് .അച്ചുവിന് "വാനില ഐസ്ക്രീം" ആണ് ഏറ്റവും ഇഷ്ട്ടം .ഉണങ്ങിയ വാനിലയ്ക്ക് എന്തൊരു സ്മെല്ലാ ..അമേരിക്കക്ക് കൊണ്ടുപോകണം .ഇഞ്ചീം ,കുരുമുളകും ഒന്നും അച്ചു പറിച്ചില്ല .അച്ചുന് ഇഷ്ട്ടല്ല .അതിന് എരിവാ .അച്ചുവിന് എരിവ് പറ്റില്ല .

   മുത്ത ശ്ശാ  ഇവിടെ എന്തെല്ലാമാണ് മുത്തശ്ശൻ ഉണ്ടാക്കുന്നേ .ഇവിടെയാ സുഖം .എന്തിനാ എല്ലാവരും ഈ അമേരിക്കക്ക് പോകുന്നെ . പക്ഷേ അച്ചുവിന് പോകണ്ടിവരും .സങ്കടായി .         

Friday, August 7, 2015

     പാച്ചുവിൻറെ  "ചോറൂണാ  "......
  മുത്തശ്ശാ ഇന്നലെ പാച്ചൂന്റെ ചോറൂണായിരുന്നു. .അതി രാവിലെ എഴുനേറ്റു .കുളിച്ചു . അവന് ചോറുകൊടുക്കാൻ എന്തെല്ലാം പരിപാടികളാ . അച്ഛനും അമ്മയും മടിയിലിരുത്തി എന്തെല്ലാം പൂജകളാ . കസവുമുണ്ടുടുത്ത് പാച്ചു ഗമയിൽ അച്ഛന്റെ മടിയിലിരിക്കുന്നുണ്ട്‌ .അവനിപ്പം ചോറ് കൊടുക്കുവായിരിക്കും .അച്ചുവും കൂടെ ഇരുന്നു .അവന് ചിലപ്പോൾ ഏട്ടനെ കാണണമെന്ന് പറഞ്ഞാലോ ? 
   പൂജയും ചടങ്ങുകളും നീണ്ട് പോവുകയാണ് .അവന് വിശക്കുന്നുണ്ടാകും . അവസാനം തൂശനിലയിട്ട് സദ്യ വിളമ്പി .ഞാനും ഇരുന്നു . എനിക്കും വിളമ്പി . ഇപ്പക്കൊടുക്കുവായിരിക്കും .എരിവുള്ളത്‌ കൊടുക്കാതിരുന്നാൽ മതിയായിരുന്നു . എല്ലാവരും നാക്കിൽ തോടീക്കുന്നതെ ഉള്ളു .. ഇങ്ങിനെ ആയാൽ എങ്ങിനെയാ അവന് വയറ് നിറയുകാ .ആച്ചുവും അവനുകൊടുത്തു . കൈ നന്നായി ക്കഴുകിയിട്ടാ കൊടുത്തേ .അച്ചുവിൻറെ കയിൽ  "ജെംസ് "കണ്ടാലോ . അച്ചു പായസം മാത്രമേ കൊടുത്തുള്ളൂ . അവന് എത്ര സമ്മാനാ കിട്ടിയത് . കൂടെ അച്ചുവിനും തരാറൂള്ളതാ . സാരല്യ് എട്ടന്റെ അനിയനു സന്തോഷാകട്ടെ. അപ്പം അച്ചുവിനും സന്തോഷാകും .         
  ഷേണായി സാറിന് പ്രണാമം ...

     വളരെക്കാലം  മുമ്പ് . ലോര്ട്കൃഷ്ണ ബാങ്ക് കുറിച്ചിത്താനത്ത് തുടങ്ങുന്ന കാലം . ഒരു ചെറിയ ബിസ്സിനസ്സും,കൃഷിയും ഒക്കെയായി കഴിഞ്ഞിരുന്ന ഞാൻ നാട്ടിൽ വരുന്ന ഒരു പ്രസ്ഥാനത്തിന് ആരംഭത്തിൽ ഭാഗ ഭാക്കായി .അന്ന് GM -ഷേണായിസാറാണ് .ബാങ്കിൽ ജോലിക്ക് അപേക്ഷ കൊടുക്കാൻ പറഞ്ഞതദ്ദെഹമാണ് .സയൻസ് ഗ്രൂപ്പെടുത്ത എനിക്ക് ബാങ്കിംഗ് പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞപ്പോൾ സാർ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു .
    "ഞങ്ങൾക്ക് കഴിവുള്ളവരെക്കാൾ ആൽമ്മാർദ്ധത ഉള്ളവരെയാണ് വേണ്ടത് .കഴിവുള്ളത്‌ കൊണ്ട് ആള്മ്മാർദ്ധത  ഉണ്ടായിക്കൊള്ളണമെന്നില്ല .എന്നാൽ ആല്മ്മാർദ്ധത ഉണ്ടങ്കിൽ കഴിവ് താനേ ഉണ്ടായിക്കൊള്ളും .
  അങ്ങിനെ LKB -എന്നു പറഞ്ഞാൽ ഹൃദയം തുടിക്കുന്ന ആൽമ്മാർദ്ധത ഉള്ള ഒരുപറ്റം ജീവനക്കാരായിരുന്നു അന്ന് ബാങ്കിൻറെ മൂലധനം .

         ഷേണായി സാറിന് പ്രണാമം    
അച്ചുവിൻറെ ഡയറി -----------അമ്പതാം താള് .
    ------------------------------------------------------------------------------------------------------------------

അച്ചുവിൻറെ ഓണം 

  മുത്തശ്ശാ അച്ചുവിന് ഓണത്തിന് മുമ്പ് അമേരിക്കക്ക് പോകണം . ഓണത്തിനു നിൽക്കാൻ പറ്റില്ല . സങ്കടായി . "പിള്ളേരോണം" ആണ് അച്ചുവിൻറെ ഓണം .അമ്മ പറഞ്ഞു .ഞാനും ദിച്ചുവും [ദിയക്കുട്ടിയെ അച്ചു അങ്ങിനെയാ വിളിക്കാ ] കൂടി പൂവിടും .അച്ചു അമ്മയുടെ മടിയിലാ . അവൻ കൂടി വന്നാൽ കൊഴപ്പാ .എല്ലാം തട്ടിക്കളയും .പക്ഷേ മാവേലി ഓണത്തിനെ വരൂ . വിഷമായി . കാണണ ന്നുണ്ടായിരുന്നു . ഞങ്ങൾക്ക് ഓണക്കോടി കിട്ടി . കോടി ഉടുപ്പിന്റെ മണം അച്ചുവിനിഷ്ട്ടാ . ഞങ്ങൾ അതുടുത്താ പൂവിട്ടത് . അതുകഴിഞ്ഞ് ഊഞ്ഞാലാടി . ഓലപ്പന്ത്‌ കളിച്ചു . എന്തു രസാണന്നോ ?. ഈ മാവേലിത്തമ്പുരാൻ എങ്ങിനെയാ ഇരിക്കാ /? അച്ചു ഇതുവരെ കണ്ടിട്ടില്ല .പാതാളത്തിൽ നിന്നാ വരുക .ഉണ്ണികൃഷ്ണൻ  എന്തിനാണോ ആ പാവത്തിനെ ചവിട്ടി ത്താത്തിയത് .ചിലപ്പൊൾ അച്ചുവിന് ഉണ്ണികൃഷ്ണനോടു ദേഷ്യം വരും .എന്നാലും ഉണ്ണികൃഷ്ണനെ അച്ചുവിനിഷ്ട്ടാ .എല്ലാവരേയും കാണാനാ തമ്പുരാൻ വരുന്നത് .കുട്ടികളെ ആണത്രെ കൂടുതലിഷ്ട്ടം .അങ്ങിനെയെങ്കിൽ  പ്പീള്ളേരോണത്തിൻറെ അന്നല്ലേ വരണ്ടത്           
    ഭാഗവാനെന്തിനാ കാശ് ...............
 ആകൊച്ചുകുട്ടിയുടെ കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത് . ഒരാൾ കൈ കൂട്ടിപ്പിടിച്ച് അടിക്കാനുള്ള ശ്രമമാണ് . അവൻറെ അച്ഛനായിരിക്കണം . 
ഈ പരിപാവനമായ ക്ഷേത്രപരിസരത്തുവച്ചു വേണോ  .ഒന്നുറക്കെ ചോദിച്ചുപോയി .
ഉണ്ണിക്ക് കാണിക്കയിടാൻ രൂപ കൊടുത്തതാണ് അവൻ ഭഗവാൻറെ മുമ്പിൽചെന്നു പ്രാർഥിച്ചു .പക്ഷേ കാണിക്കയിട്ടില്ല. ദെഷ്യം വന്നു .രണ്ടുപ്രാവശ്യം പറഞ്ഞു . അവൻ കേട്ടില്ലാ . അവിടെവച്ചു ഒരുസീൻ വേണ്ടാ . പുരത്തുകിടന്നിട്ടാകാം .എൻറെ ഉണ്ണിയോട് പൊറുക്കണമേ എന്ന് പ്രാർഥിചാ പൊന്നേ . 
എന്താകുട്ടീ ഈ കേട്ടതൊക്കെ ശരീയ്യാാണോ?   സ്നേഹത്തോടെ അവനേ ചേർത്തുനിർത്തി ചോദിച്ചു . 
"ഉണ്ണികൃഷ്ണന് എന്തിനാ കാശ് .?എന്റെകൂട്ടുകാരൻ കേശു ആഹാരം കഴിക്കാതെയാ സ്കൂളിൽ വരുന്നത് .പച്ചവെള്ളം കുടിച്ച് . അവൻ പറഞ്ഞതാ .ഈ രൂപ അവനുകൊടുക്കണം .അവനെന്തെങ്കിലും വാങ്ങിക്കഴിക്കട്ടെ .
 ഞാൻ സ്തംഭിച്ചു നിന്നുപോയി .ആ കൊച്ചുവായിൽ നിന്ന് കേട്ട സത്യം അക്ഷരാര്ഥത്തിൽ എന്നെ ഉലച്ചു . ശരിയല്ലേ .ഭാഗവാനെന്തിനാ കാശ് ?.
ഭഗവാന് കാശ് കിട്ടിയാൽ "ആനന്ദ്" മോഡൽ ഒരു വലിയ ഡയറി ഫാം തുടങ്ങാൻ മേലെ .എത്ര പേർക്ക് പണിയാകും .ഭഗവാന് ആവശ്യമായ ശുദ്ധമായ പാലും നെയ്യും കിട്ടും . കാലി മേച്ചുനടന്ന കണ്ണന് ഇതു സന്തോഷമാകും ഉറപ്പ് ..പക്ഷേ അതുനടത്താൻ ഇഛാശക്തിയുള്ള ഭരണാധികാരികൾ വേണം .പശു വളർത്താൻ ഒരു വൃന്ദാവനം പണിതിട്ടുണ്ട് .കണ്ടാൽ കഷ്ട്ടം തോന്നും .നടക്കിരുത്തിയ പശുക്കളിൽ നല്ലതിനെ ഇടക്ക് വച്ച് കൈ മാറി എണ്ണം തികക്കും .ഭഗവാന് കാശു കിട്ടിയിട്ട് കാര്യമില്ല .. ആകൊച്ചു പയ്യനോട് എനിക്ക് ബഹുമാനം തോന്നി ത്തുടങ്ങിയിരുന്നു . ഒരാദ്ധ്യാൽമികപീഠം .,ഒരായുർവേദ മെഡിക്കൽ കോളേജ് ,ഒരു സംസ്കൃത സർവകലാശാല,കദളിപ്പഴത്തിനായി  ഒരു "കദളീവനം ",തുളസി പ്പൂവിനായി ഒരു "തുളസീവനം ",അങ്ങിനെ എന്തെല്ലാം കാശുകിട്ടിയാൽ നടപ്പിൽ വരുത്താം .പക്ഷേ ഇതൊന്നും അവിടെ നടപ്പിൽ വരുന്നില്ല ."ഉണ്ണികൃഷ്ണന് എന്തിനാ കാശ" ഉണ്ണിയുടെ കേശുവിന്റെ വയറ് അതുകൊണ്ട് നിറയുമെങ്കിൽ എൻറെ ഉണ്ണീ നീ തന്നെയാണ് ശരി .
ഞാനാഉണ്ണിയെ ചേർത്ത് പിടിച്ചു ഭഗവാൻറെ മുമ്പിൽ ചെന്നുനിന്നു .ഈ സമസ്യക്കൊരുത്തരം ?
 എന്ത് ഉണ്ണികൃഷ്ണന് ഈ ഉണ്ണിയുടെ തനി ച്ഛായ .മുഖത്ത് ആ വിശ്വം മയക്കുന്ന ചിരിമാത്രം കൂടുതലായിട്ടുണ്ട് ....