Friday, August 7, 2015

അച്ചുവിൻറെ ഡയറി -----------അമ്പതാം താള് .
    ------------------------------------------------------------------------------------------------------------------

അച്ചുവിൻറെ ഓണം 

  മുത്തശ്ശാ അച്ചുവിന് ഓണത്തിന് മുമ്പ് അമേരിക്കക്ക് പോകണം . ഓണത്തിനു നിൽക്കാൻ പറ്റില്ല . സങ്കടായി . "പിള്ളേരോണം" ആണ് അച്ചുവിൻറെ ഓണം .അമ്മ പറഞ്ഞു .ഞാനും ദിച്ചുവും [ദിയക്കുട്ടിയെ അച്ചു അങ്ങിനെയാ വിളിക്കാ ] കൂടി പൂവിടും .അച്ചു അമ്മയുടെ മടിയിലാ . അവൻ കൂടി വന്നാൽ കൊഴപ്പാ .എല്ലാം തട്ടിക്കളയും .പക്ഷേ മാവേലി ഓണത്തിനെ വരൂ . വിഷമായി . കാണണ ന്നുണ്ടായിരുന്നു . ഞങ്ങൾക്ക് ഓണക്കോടി കിട്ടി . കോടി ഉടുപ്പിന്റെ മണം അച്ചുവിനിഷ്ട്ടാ . ഞങ്ങൾ അതുടുത്താ പൂവിട്ടത് . അതുകഴിഞ്ഞ് ഊഞ്ഞാലാടി . ഓലപ്പന്ത്‌ കളിച്ചു . എന്തു രസാണന്നോ ?. ഈ മാവേലിത്തമ്പുരാൻ എങ്ങിനെയാ ഇരിക്കാ /? അച്ചു ഇതുവരെ കണ്ടിട്ടില്ല .പാതാളത്തിൽ നിന്നാ വരുക .ഉണ്ണികൃഷ്ണൻ  എന്തിനാണോ ആ പാവത്തിനെ ചവിട്ടി ത്താത്തിയത് .ചിലപ്പൊൾ അച്ചുവിന് ഉണ്ണികൃഷ്ണനോടു ദേഷ്യം വരും .എന്നാലും ഉണ്ണികൃഷ്ണനെ അച്ചുവിനിഷ്ട്ടാ .എല്ലാവരേയും കാണാനാ തമ്പുരാൻ വരുന്നത് .കുട്ടികളെ ആണത്രെ കൂടുതലിഷ്ട്ടം .അങ്ങിനെയെങ്കിൽ  പ്പീള്ളേരോണത്തിൻറെ അന്നല്ലേ വരണ്ടത്           

No comments:

Post a Comment