Wednesday, July 29, 2015

 മുത്തശ്ശൻറെ  ഒരു മണിച്ചിത്രത്താഴ് ........

   മുത്തശ്ശാ ഇതാണോ മണിച്ചിത്രത്താഴ് .ഞാൻ സിനിമയിലെ കണ്ടിട്ടുള്ളു . അച്ചു ഇതു തുറന്ന് അകത്ത് കയറിക്കോട്ടേ ?  ആദിയേട്ടനേം കൂട്ടാം .അകത്ത് കയറിയപ്പോൾ കുറച്ച് പേടിയായി . അതിനകത്ത് കൂരിരുട്ടാ .ടോർച്ച്ഃ ഉള്ളത് നന്നായി .എലി കാണുമായിരിക്കും .എട്ടുകാലി വല അച്ചുവിൻറെ ശരീരത്തിലായി .അതിൽ നിന്ന് ഒരു കോണി വഴി കൂടാരത്തിലേക്ക് കയറാം .അറയുടെ മുകളിലുള്ള ഒരു വലിയ മുറിയാണത്. അതച്ചുവിനിഷ്ട്ടായി .ചുറ്റും തടി കൊണ്ടാ ആ മുറിയുണ്ടാക്കിയിരിക്കുന്നെ .കാറ്റും വെളിച്ചവും കയറില്ല .അതെന്താ അങ്ങിനെ .അതിൽ എന്തൊക്കെയോ വലിച്ചുവാരി ഇട്ടിരിക്കുന്നു .നാഗവല്ലിയുടെ  "ഗോസ്റ്റ്  " കാണും എന്നുപറഞ്ഞ് ആദിയേട്ടൻ പേടിപ്പിച്ചു .വേഗം ഇറങ്ങി പോന്നു . പേടിപ്പിച്ച ആദിയേട്ടനും പേടിച്ചു .
      എനിക്കതിലും ഇഷ്ട്ടായത് നിലവറയാണ്. തളത്തിൽ നിന്ന് ഒരു  "കേവ്  ".അത് ഭൂമിക്കടിയിലാ .അതിലിറങ്ങാൻ വിഷമിച്ചു .അതിനകത്ത് എത്ര ഭരണികളാ. അതുപോലെ പഴയവിളക്കുകൾ തടിപ്പെട്ടികൾ ഇതിലൊക്കെ എന്താണാവോ .പീക്കൊക്കിന്ന്റെ ആകൃതി യുള്ള ഒരു പഴയ വിളക്ക് അച്ചു എടുത്തു .തലമുട്ടാതെ പുറത്ത് കടക്കാൻ വിഷമിച്ചു .ആ വിളക്കിൽ മോതിരം കൊണ്ടുരച്ചാൽ  "ഭൂതം "വരുമോ .വേണ്ട .അച്ചുവിന് പേടിയാ .അച്ചു ആ വിളക്ക് നിലവറയിലേക്ക് തന്നെ ഇട്ടു .പെട്ടന്ന് വാതിലടച്ചു .വേണ്ടായിരുന്നു . മോതിരം കൊണ്ട് ഉരച്ചു നോക്കായിരുന്നു .....            

Tuesday, July 28, 2015


                                                       അശ്രുപൂജ 
നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ മഹാനുഭാവന് ആദരാഞ്ഞലി അർപ്പിച്ച് പെട്ടന്ന് നിയമസഭ പിരിഞ്ഞു .മുമ്പൊരിക്കൽ അബ്ദുൾകലാം കേരളവികസനത്തിന് വേണ്ട പത്ത് നിരദ്ദെശങ്ങൾ വച്ചിരുന്നു .കേരളാ നിയമസഭയിൽ ത്തന്നെ .അതെവിടെവരെ എത്തി .എന്തെങ്കിലും നടപ്പിൽ വരുത്തിയോ ?.ഒറ്റവാചകത്തിൽ ആദരാഞ്ഞലി അർപ്പിച്ചു പിരിഞ്ഞാൽ മതിയായിരുന്നോ ? എൻറെ മരണദിവസവും നിങ്ങൾ കർമ്മനിരതരാകണമെന്നു പഠിപ്പിച്ച ആ കര്മ്മയോഗിയുടെ സന്ദേശം സാമാജികർ ഉൾക്കൊണ്ടങ്കിൽ !.ഇനിയെങ്കിലും ആ ക്രിയാൽമക നിർദേശങ്ങൽ ചർച്ചചെയ്ത് നടപ്പിൽ വരുത്തുന്നതാകട്ടെ അദ്ദേഹത്തിനുള്ള അശ്രുപൂജ . .  

Monday, July 27, 2015

  മുത്തശ്ശൻറെ  ഒരു സ്വിമ്മിംഗ് പൂൾ   
   മുത്തശ്ശൻറെ ഇല്ലത്തിന് നാലുകെട്ട് എന്നാ പറയാ .അമ്മ പറഞ്ഞു . എനിക്കിഷ്ട്ടായി . നടുമുറ്റത്ത് മഴ പെയ്യുന്ന കാണാനാ ഏറ്റവും ഇഷ്ട്ടം . എന്തുമാത്രം വെള്ളാ ചുറ്റുന്നും വീഴണേ . പുറത്തേക്കുള്ള ആ" വാൽവ് "അടച്ചുവച്ചാൽ നടുമുറ്റത്ത് വെള്ളം നിറയും .  നല്ല ഒരു സ്വിമ്മിംഗ് പൂൾ . അച്ചുവിന് കുളിക്കാം . നീന്താം ,മുങ്ങാംകുഴി ഇടാം . പാമ്പിനേം മത്സ്സ്യത്തിനേം ഒന്നും പേടിക്കണ്ട .അച്ചു എന്നും അവിടെയാ കുളിക്കാ . കുളിക്കുമ്പോൾ മഴ വന്നാൽ നല്ല രസാ . പക്ഷേ മഴ വന്നാൽ അച്ചുവിനെ കയറ്റിവിടും . ഇടിയുള്ളപ്പോൾ  വെള്ളത്തിൽ നിൽക്കുന്നത് അപകടാ . ഈ  ഇടി വേണ്ടായിരുന്നു .അച്ചുവിനും പേടിയാ . അച്ചുവിന് കടലാസുകൊണ്ട് വള്ളമുണ്ടാക്കാനറിയാം . വള്ളം അതിലൂടെ ഒഴുക്കിവിടും .ഉൽസ്സവത്തിന് വാങ്ങിയ ഒരു ബോട്ടുണ്ട് .അതിൽ ഒരു തിരികത്തിച്ചു വച്ചാൽ അത് സ്പീഡ് ബോട്ട് പോലെ പാഞ്ഞു പോകും . തലയിൽ വെള്ളമാക്കിയാൽ അമ്മ വേഗം കയറ്റിവിടും .കുറച്ചുനേരം കൂടി കളിക്കണമെന്നുണ്ടായിരുന്നു. വലിയ മഴവന്നാൽ പ്രോബ്ലം  ആകും .വെള്ളം നിറഞ്ഞ് തളത്തിലേക്ക് കയറും .അപ്പോ മുങ്ങിചെന്ന് "വാൽവ് "തുറക്കണം .അച്ചുവിന് പറ്റില്ലാട്ടോ .       

Sunday, July 26, 2015



അച്ചുവിൻറെ അത്ഭുത ബാഗ് ...........
മുത്തശ്ശാ അലാഡിൻറെ അത്ഭുത വിളക്കിൻറെ കഥ മുത്തശ്ശനറിയോ ? .അലാഡിൻ എന്തു വിചാരിച്ചാലും ആ അത്ഭുത വിളക്കിലെ ഭൂതം സാധിച്ചു കൊടുക്കും . അതുപോലെ അച്ചുവിന് ഒരു അത്ഭുത ബാഗ് കിട്ടിയിട്ടുണ്ട് . അച്ചു മന്ത്രം ജപിച്ച് ആ മാജിക് സ്റ്റിക്ക് കൊണ്ട് ഒരു മാജിക് കാണിച്ചാൽ ആബാഗ് എല്ലാം തരും .അച്ചു മാജിക് പഠിക്കുന്നുണ്ട് അങ്ങിനെ കിട്ടിയതാ ഈ ബാഗ് . ആ ബാഗ് മാത്രം ഞാൻ മുത്തശ്ശന് തരില്ല . അച്ചുവിന് അമേരിക്കയിൽ ചെല്ലുമ്പോൾ അത്യാവശ്യമുണ്ട് . ആർക്കും കൊടുക്കില്ല .പാച്ചു വലുതായാൽ ചിലപ്പോൾ അവന് കൊടുക്കും .
പാച്ചുവിൻറെ ചോറൂണ് അടുത്തു .അവന് ഒരു സമ്മാനം കൊടുക്കണം .അച്ചുവിൻറെ മാജിക് ബാഗിൽ നിന്ന് ഉണ്ടാക്കിക്കൊടുക്കാം ഈ ബാഗിൽ ഭൂതമില്ല . അച്ചുവിന് ഭൂതത്തെ പേടിയാ . അതുകൊണ്ട് അതിനുപകരം മാജിക് സ്ടിക്കാ .


ദിയക്കുട്ടി എൻറെ അനുജത്തിയാ ...
മുത്തശ്ശാ ഇന്നു ദിയകുട്ടി വരും . ദൂബായിൽ നിന്ന് .അവളെ കൊണ്ടുവരാൻ വിമാനത്താവളത്തിൽ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞിരുന്നതാ . അച്ഛൻ പറ്റിച്ചു .ഞാനുറങ്ങുകയായിരുന്നത്രേ . അതിനൊന്നു വിളിച്ചാൽ പോരായിരുന്നോ . അമ്മേം വിളിച്ചില്ല .അച്ചുവിന് വിഷമമായി .
ദിയക്കുട്ടി എൻറെ അനുജത്തിയാ . പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ല !..ആദ്യമായിട്ടാ അവൾ അച്ചുവേട്ടനേം കാണുന്നെ . അച്ചുവിനാദ്യം കാണ ണന്നുണ്ടായിരുന്നു . അച്ചു ഉണർന്നപ്പോഴേക്കും അച്ഛൻ പോയിരുന്നു . സങ്കടായി . എന്തായാലും അച്ചു കുളിച്ച് റഡിയായിരിക്കാം . വിമാനം വ്യ്കാതിരുന്നാൽ മതിയായിരുന്നു . അവളെ കാണാൻ തിരക്കായി .ദിയക്കുട്ടി എങ്ങിനെയാണാവോ ? ആമിയുടെ കൂട്ടായിരിക്കും .വാശിക്കാരിയാണോ ആവോ . ഒന്നുമറിയില്ല .എങ്ങിനെ ആയാലും അച്ചുവിൻറെ അനുജത്തിയാ .പാച്ചുവിൻറെ കുഞ്ഞോപ്പോൾ ...
മാനിഷാദ ....................
ആ മനോഹരമായ ശബ്ദമാണ് എന്നെ മട്ടുപ്പാവിലേക്ക്‌ ആകർഷിച്ചത് . ഈ നഗരത്തിൽ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ . രണ്ടാംനിലയുടെ മട്ടുപ്പാവിൽ ഏകാന്തനായി ഇരിക്കാനാണ് ഞാൻ ഉപയോഗിക്കാറ് . അന്നാണ് ആശബ്ദം ആദ്യം ശ്രവിച്ചത് .അതൊരു പക്ഷിയുടെ ശബ്ദമാണല്ലോ . ഒരു മനോഹരമായ ഗാന വീചി . ഞാൻ കുറച്ചുനേരം അതിൽ ലയിച്ചിരുന്നു . മുൻവശത്തുള്ള ആ മരത്തിൻറെ ചില്ലകൽക്കിടയിൽനിന്നാണ് ആ ശബ്ദം.മട്ടുപ്പാവിന്റെ തൊട്ടു മുമ്പിൽ . മഞ്ഞ നിറത്തിലുള്ള ഒരു മനോഹരി അതിൽ നിന്ന് പറന്നു പൊങ്ങി .അത് തൻറെ സ്വർഗീയ ഗാനത്തിലൂടെ എണക്കിളിയെ വിളിക്കുകയാണ്‌ പെട്ടന്ന് അതിൻറെ ഇണ പറന്നെത്തി .
ഞാൻ ശബ്ദമുണ്ടാക്കാതെ അതിനെ ശ്രദ്ധിച്ചു . അവ പാട്ടും നൃത്തവുമായി പാറി പ്പറക്കുന്നു . എന്തൊരു ചടുലമായ ചലനം .ദൈവീകമായ ശബ്ദം. അവരണ്ടും ആചില്ലകൽക്കിടയിലേക്ക് മറഞ്ഞു .ഒരുകൂടുകൂട്ടാനുള്ള ശ്രമമാണ് .ഒട്ടും ആയാസമാല്ലാതെ അവർ പാട്ടുംപാടി അവരുടെ പണിതുടർന്നു .
കാനറിപ്പക്ഷികളാണവ. ശരീരംകൊണ്ടും ശാരീരംകൊണ്ടും ഇവ ആൾക്കാരെ മത്തു പിടിപ്പിക്കുന്നു .
രണ്ടുഡിവസംഞാൻ നിരീക്ഷണം തുടർന്നു .പിന്നെ അതെൻറെ ദിനചര്യ ആയി . അങ്ങിനെ കൂടുപണി പൂർത്തിയായി . അത് അവരുടെ കുട്ടികൾക്കുള്ള ഈറ്റില്ലമാണന്നു പിന്നെയാണ് മനസിലായത് . ഇപ്പോൾ പെണ്പക്ഷി കൂടുവിട്ടു പുറത്തു പോകാറെ ഇല്ല . ആണ്‍ പക്ഷി തീറ്റകൊണ്ടുവന്നു തൻറെ പ്രിയതമക്ക് കൊടുക്കും . എപ്പഴും പാട്ടും നൃതതവുമായി അല്ലലില്ലാതെ ഒരു കുടുംബം .
എല്ലാവരും ജോലിക്ക് പോകുമ്പോൾ വിരസത തോന്നുന്ന സമയത്താണ് പുതിയ കൂട്ട് കിട്ടിയത് . ഭാഷയുടെ ആവശ്യമില്ലാതെ സല്ലപിക്കാൻ പറ്റിയ ഈ കൂട്ടുകാർ അമേരികയിൽ എനിക്ക് ആശ്വാസമായിരുന്നു . .
ദിവസങ്ങൾ കിടന്നുപോയി .ഒരുദിവസം കൂട്ടിൽ നിന്നും ഒരുചിലംപൽ .മുട്ടകൾ വിരിഞ്ഞിരിക്കുന്നു . മൂന്ന് ചോരക്കുഞ്ഞുങ്ങൾ . തീറ്റ കൊണ്ടുവന്ന് ആകുഞ്ഞിളം ചുണ്ടുകളിലേക്ക്‌ പകർന്നുകൊടുക്കും ..ആ മരച്ചില്ലയിൽ കൂടുതൽ ഉത്സാഹം ഞാൻ കണ്ടു .ഒരിക്കൽ ഈകുഞ്ഞുങ്ങൾ വലുതായി പറന്നുപോകും അന്നിവരുടെ അവസ്ഥ എന്താകുമോ ആവോ ..അത്രമാത്രം ആ കുഞ്ഞുങ്ങളെ അവർ സ്നേഹിക്കുന്നതായി എനിക്ക് തോന്നി .
ഒരുദിവസം ഒരു വല്ലാത്ത ബഹളം കേട്ടാണ് ഞാൻ മട്ടുപ്പാവിലെത്തിയത് . പക്ഷികൾ കൂടിനുചുറ്റും പറന്നു ബഹളമുണ്ടാക്കുന്നു . അവരുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരിക്കുന്നു . താഴെ ഒരുവലിയ വണ്ടി വന്നുനിൽക്കുന്നു .ആ ട്രക്കിന്റെ ഒരറ്റത്ത് ഭീകാരമായ ഒരു "ഡിസ്സിഡ്രഗേറ്റെർ '".മൂന്നുപേർ അതിൽനിന്നിറങ്ങി .ഒരു യന്ത്ര വാൾ കൊണ്ട് ആമരം മുറിക്കാനുള്ള ശ്രമമാണ് . മരം വീഴാറായി .എനിക്ക് തലകറങ്ങുന്നപോലെ തോന്നി .ആ പക്ഷികുഞ്ഞുങ്ങൾ !. ആപെണ്പക്ഷിഅതിൻറെ കൂട്ടിൽ കുഞ്ഞുങ്ങളെ പോതിഞ്ഞുപിടിചിരിക്കുകയാണ് .അതിന് വേണമെങ്കിൽ പറന്നു രക്ഷപെടാമായിരുന്നു .ആ നൃത്തക്കാരിയുടെ കണ്ണിൽ ഭീതിയുടെനിഴൽ .ആണ്‍പക്ഷി പ്രതിഷേധം അറിയിച്ച് ചിലമ്പിക്കൊണ്ട് വട്ടമിട്ട് പറക്കുന്നു .
എല്ലാം നിമിഷംകൊണ്ട് കഴിഞ്ഞു ആ മരം മുറിഞ്ഞു .താഴെ വീഴുന്നതിന് മുമ്പ് പിടിച്ച് അതിൻറെ ശിഖരമുൾപ്പെടെ ആ ഭീകര യന്ത്രത്തിൻറെ കടവായിലേക്ക് തള്ളി . ആ യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയതോടെ അത് ആ മരത്തിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് പൊടിച്ച് പുറത്തേക്ക് തള്ളി . അതിന് ആ ചോരക്കുഞ്ഞുങ്ങളുടേയും ആ പാവം അമ്മയുടേയും ചോരയുടെ നിറമുണ്ടായിരുന്നോ ? .
ആ ആണ്‍ പക്ഷി അലറിവിളിച്ച്‌ വട്ടമിട്ട് പറക്കുന്നു .അത് താഴ്ന്നു പറന്നു വന്ന് അയാളെ ആഞ്ഞു കൊത്തി .പക്ഷേ അയാൾ അതിനെ വാളുകൊണ്ട് തട്ടിമാറ്റി . പാവം അത് രണ്ട് കഷ്ണമായി ആ യന്ത്രത്തിൽ പതിച്ചു .അതിൻറെ ഒരു മഞ്ഞത്തുവൽ ഉയർന്നുപൊങ്ങി ;യന്ത്രത്തിൻറെ വായു തള്ളുന്ന ശക്തിയിൽ എൻറെ മുന്നിൽ വന്ന് വീണു .ഞാനത് കയിൽ എടുത്തു .അതപ്പോഴും പിടക്കുന്നുണ്ടായിരുന്നു . എൻറെ കൈ വിറച്ചു .തൊണ്ട ഇടറി .ഞാനലറി വിളിച്ചു . "ഈ ഭൂമിയുടെ അവകാശി മനുഷ്യർ മാത്രമല്ല ."..ആ യന്ത്രത്തിന്റെ ഭീകര ശബ്ദത്തിനിടയിൽ അതാരും കേട്ടില്ല .അല്ലെങ്കിലും ഈ യാന്ത്രിക സംസ്ക്കാരത്തിൽ ഇതാര് കേൾക്കാൻ .. .
[കമലദളം മാസികയിൽ പ്രസിദ്ധീക

Friday, July 24, 2015

 എന്റെ കൊച്ചു ഡൊണാൾഡ്....
                                                                                    അനിയൻ തലയാറ്റുംപിള്ളി         
                                   വെർജീനിയയുടെ ഒരു ഉൾനാടൻ പ്രദേശത്താണ് അന്ന് ഞാൻ താമസിച്ചിരുന്നത്. അമേരികയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പത്തിന് നെരേ വിപരീതമായ ഭൂപ്രദേശം. ഇവിടുത്തെ പ്രഭാതം സുന്ദരമാണ്. താമസസ്ഥലത്തിന് അരുകിലൂടെ രാജപാത. കല്നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പാതയോരത്തുകൂടെ പ്രത്യേക സവുകര്യം. അതിൻറെ മറുവശം ഒരു വലിയ സംരക്ഷിത വനപ്രദേശം. മാനുകളും മറ്റും വഴിതെറ്റി ഓടിവരും. ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.
                                 എന്നും രാവിലെ പതയോരതുകൂടെ നടക്കാനിറങ്ങും. അതിനു ഒരു വശം മുഴുവൻ ആധുനിക സൌകര്യങ്ങളോടുകൂടിയ പർപ്പിടസമുച്ചയങ്ങൾ. ഇടയിൽ പൂന്തോട്ടങ്ങളും തടാകങ്ങളും. അന്നുനടന്നുകുറച്ചുചെന്നപ്പോൾ വഴിയിൽ എന്തോ കിടക്കുന്നു. ഒരു വലിയ പാറക്കഷ്ണം ആണെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുചെന്നപ്പോൾ അത് ചലിക്കുന്നു. കല്ലല്ല.. ഒരു വലിയ ആമ. എങ്ങിനെയോ വഴിയരുകിൽ എത്തിയതാണ്. ഞാൻ ചുറ്റും നോക്കി ആരും അടുത്തില്ല. അത് കുറച്ചുകൂടി മാറിയാൽ പ്രധാനപാതയിലെക്ക് ഇറങ്ങും. അതോടെ അതിൻറെ അന്ത്യം. എന്തെങ്കിലുമാകട്ടെ ...ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയതാണ് 
           “അങ്കിൾ”.ഒരു വിളി .ഞാൻ തിരിഞ്ഞു നോക്കി .ഒരു കൊച്ചു പയ്യൻ .പത്തുവയസ്സിൽ താഴെ പ്രായം .സൈക്കിൾ ഓടിച്ചുവന്നതാണ്‌  .അവൻ ആമയുടെ അടുത്തെത്തി .നമ്മുടെ നാട്ടിലെപ്പോലെ അതിനെ കല്ലെറിഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്‌ .പക്ഷേ എനിക്ക് തെറ്റി .അവൻ അതിൻറെ അടുത്തിരുന്നു . “പ്ലീസ് വെയിറ്റ് ഹിയർ”...എന്നും പറഞ്ഞവൻ സൈകിളിൽ ഓടിച്ചുപോയി  .ഒരുകന്നാസ് നിറയെ വെള്ളവുമായവൻ തിരിച്ചുവന്നു .ആവെള്ളം അവൻ ആമയുടെ ശരീരത്തിലേക്ക്ഒഴിച്ചു  .ആഇളവെയിലിൽ കിടന്ന ആമ ഒന്നു ചലിച്ചു  .അതിനു സ്വൽപം ആശ്വാസം കിട്ടിയതുപോലെ .ഞാൻ അത്ഭുതത്തോടെ അവൻറെ പ്രവർത്തി നോക്കി നിന്നു 
          “പ്ലീസ് ഗിവ് മി യുവർ സെൽ ഫോണ്‍” ...ഞാൻ ഒന്നു ശങ്കിച്ചു .എന്നാലും ഞാൻ അവന് ഫോണ്കൊടുത്തു.                        
അവൻറെ വീട്ടിലേക്ക് വിളിക്കാനായിരിക്കും എന്നാണ് ഞാൻ കരുതിയത്‌  .എനിക്ക് തെറ്റി  .അവൻ നേരേ പോലിസിനെ ആണ് വിളിച്ചത്. അതുപോലെ ആനിമൽ കെയർ സെന്ട്രലിലേക്കും  .താങ്ക്സ് ...അവനെന്റെ ഫോണ്തിരിച്ചുതന്നു  .അതുകഴിഞ്ഞ് പലതരം ആമകളെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്നുംഅവൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി  .ഒരു ചെറിയ ജാള്യതയും തോന്നി  .ഒരു രസത്തിനു ഒരു ഫോട്ടോയും എടുത്തു തിരിച്ചുപോരാൻ തീരുമാനിച്ച എന്നെ അവൻറെ ഉത്തരവാദിത്വം അത്ഭുതപ്പെടുത്തി.
               കേരളത്തിലാണങ്കിൽ കുട്ടികൾ കൂടിനിന്ന് അതിനെ കല്ലെറിയും  .എല്ലാവരും നോക്കിനിൽക്കും  .അതിനെ കൊണ്ടുപോയി പാകപ്പെടുത്തി കഴിക്കും  .നമ്മുടെ പുരാണത്തിൽ അറിവിൻറെ സത്ത മുഴുവൻ വീണ്ടെടുത്ത് മനുഷ്യർക്ക്തിരിച്ചു നൽകാൻ മഹാവിഷ്ണു കൂർമ്മ രൂപമാണ് എടുത്തത്  .ഇതു മുഴുവൻ ഒരു തപസുപോലെ ഠിച്ച എനിക്ക് കൊച്ചുകുട്ടിയുടെ അറിവും വിവേകവും കിട്ടിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി  .അവനിപ്പഴും ആമയെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു  .
                “യുവർ ഗുഡ് നെയിം പ്ളീസ് “...അവൻ തല ഉയർത്തി  .ഡോണാൾഡ് ..അവൻ പറഞ്ഞു . ചെമ്പിച്ച മുടിയും നീലക്കണ്ണ്കളും എന്നെ വല്ലാതാകർഷിച്ചു  ....”ടുഡേ ഈസ്മെയ്‌ 23 -വേൾഡ് ടർട്ടിൽ ഡേ --യു നോ? ..”
                ഞാനൊന്നു ചമ്മി .ഇങ്ങിനെയുള്ള കാര്യങ്ങളിൽ കൊച്ചുകുട്ടിയുടെ അറിവ് പോലും എനിക്കില്ലല്ലോ .പലതരം ആമകളെ പ്പറ്റി ,അതിൻറെ ആയുസിനെ പറ്റി ..എല്ലാം അവൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു  .ഇതിനകം പോലീസ് വരാത്തത് അവനെ ചൊടിപ്പിച്ചു .
     “സർ .ഡു യു നോ ഫോണ്നമ്പർ ഓഫ് ATR?...”
      ATR..NO....
    അമേരിക്കൻ ടോര്ടോയ്സ് റെസ്ക്യു.....അവൻ എൻറെ ഫോണ്വാങ്ങി .ഗൂഗിൾ സേർച്ച്ചെയ്ത് നമ്പർ കണ്ടുപിടിച്ചു .അവൻ ATR- ലേക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു .                   
നമ്മുടെ പുരാണത്തിലെ കൂർമ്മാവതാരത്തിന്റെ കഥ ഞാൻ അവന് പറഞ്ഞുകൊടുത്തു  .വേദങ്ങൾ വീണ്ടെടുക്കാൻ മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത കഥ  .അറിവിനെ നമുക്ക് വീണ്ടെടുത്തു തന്ന ദൈവത്തിന്റെ കഥ  .
അതിനെ ആരാധിക്കാനല്ല രക്ഷിക്കാനാണ് നോക്കണ്ടത്

അവൻറെ ചെറിയ വായിൽ നിന്നു വന്ന വാചകം എന്റെ ചങ്കിൽ കൊണ്ടു  . എനിക്കവനോട്ഒരു വല്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു  .
     
വലിയസീൽക്കാരത്തോടെ ഒരു പോലീസ് വാഹനം വന്നു നിന്നു  .ഒരു മൃഗ ഡോക്ടർ ഉൾപ്പടെ പോലീസുകാർ ഇറങ്ങി വന്നു .നമ്മുടെ കൊച്ചു ഡോണാൾഡ് അവരെ ആമയുടെ അടുത്തേക്ക് ആനയിച്ചു  .വളരെ സുരക്ഷിതമായി അവർ അതിനെ വാഹനത്തിൽ കയറ്റി  .ഡോണാൾഡീന് ഒരു ഷേക്ക്ഹാൻഡ്കൊടുത്ത് അഭിനന്ദിച്ചാണ് അവർ പോയത് .
      “താങ്ക് യു അങ്കിൾ.ഇറ്റ്ഈസ്ടൈം ടു ഗോ ടു  സ്കൂൾ ...ബൈ” .
          അവൻ സൈകിളിൽ കയറി പാഞ്ഞു പോയി. ഞാൻ എൻറെ കൊച്ചു കൂട്ടുകാരനെ നോക്കി നിന്നു. അങ്ങു ദൂരെ ഒരു പൊട്ടുപോലെ അവൻ മറഞ്ഞു.