Sunday, July 12, 2015

 നമുക്ക് ഒന്നുകൂടി അടിച്ചുപൊളിക്കാം മുത്തശ്ശാ ..........

   അമ്മാവൻറെ വേളി കഴിഞ്ഞ് എല്ലാവരും പോയി . ആമികുട്ടിയും ആദിയേട്ടനും എല്ലാവരും കൂടി എന്തു രസമായിരുന്നു . അച്ചുവും ആമിയും കൂടി എപ്പഴും വഴക്കുണ്ടാക്കും .എന്നാലും ആമിയേ അച്ചുവിന് വലിയ ഇഷ്ട്ടാ . വഴക്കുകഴിഞ്ഞാൽ ഞങ്ങൾ പെട്ടന്ന് "ഫ്രെണ്ട്സ് "ആകും .

   എല്ലാവരും പോയപ്പോൾ മുത്തശ്ശന് വിഷമായോ ?.അമ്മാവനും അമ്മായിയും വരെ പോയി .മുത്തശ്ശന് സങ്കടം വരുന്നുണ്ട് . അച്ചുവിനറിയാം. മുത്തശ്ശനെന്താ കരയാത്തെ .അച്ചുവിന് സങ്കടം വന്നാൽ അച്ചു ഉറക്കെ കരയും . അപ്പോ അച്ചുവിൻറെ സങ്കടം മാറും .അച്ചു ഉടനേ വരാം .നമുക്ക് അമേരിക്കക്ക് പോയാലോ . വേളിക്കു അച്ചുവിൻറെ "ഫോർ ഫ്രണ്ട്സ്‌ "വന്നിട്ടുണ്ടായിരുന്നു .അമേരിക്കയിൽനിന്ന് .നന്ദന ,നയന ,വരദ ,വേദ . അവർ എൻറെ ബെസ്റ്റ് ഫ്രണ്ട്സാ .മുത്തശ്ശനറി യോ  അവരെ .അവർക്കിഷ്ട്ടായി ഇവിടെ .അവർ നാളെ പോകും .അച്ചു ഒരുമാസം കഴിഞ്ഞേ പോണുള്ളൂ .എനിക്ക് ഇവിടെ അത്രക്കിഷ്ട്ടായി . പാച്ചുവിൻറെ ചോറൂണ് കഴിഞ്ഞേ പോകൂ .അമ്മ പറഞ്ഞു .ചോറൂണ് കുറച്ചു താമസിച്ച് മതിയായിരുന്നു .

     അച്ചു നാളെ അമ്മാത്തേക്ക് വരാം .അച്ഛൻ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട് . ആമിയോടും വരാൻ പറയണം .നമുക്ക് ഒന്നുകൂടി അടിച്ചു പൊളിക്കാം മുത്തശ്ശാ .     .         

No comments:

Post a Comment