മാനിഷാദ ....................
ആ മനോഹരമായ ശബ്ദമാണ് എന്നെ മട്ടുപ്പാവിലേക്ക് ആകർഷിച്ചത് . ഈ നഗരത്തിൽ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ . രണ്ടാംനിലയുടെ മട്ടുപ്പാവിൽ ഏകാന്തനായി ഇരിക്കാനാണ് ഞാൻ ഉപയോഗിക്കാറ് . അന്നാണ് ആശബ്ദം ആദ്യം ശ്രവിച്ചത് .അതൊരു പക്ഷിയുടെ ശബ്ദമാണല്ലോ . ഒരു മനോഹരമായ ഗാന വീചി . ഞാൻ കുറച്ചുനേരം അതിൽ ലയിച്ചിരുന്നു . മുൻവശത്തുള്ള ആ മരത്തിൻറെ ചില്ലകൽക്കിടയിൽനിന്നാണ് ആ ശബ്ദം.മട്ടുപ്പാവിന്റെ തൊട്ടു മുമ്പിൽ . മഞ്ഞ നിറത്തിലുള്ള ഒരു മനോഹരി അതിൽ നിന്ന് പറന്നു പൊങ്ങി .അത് തൻറെ സ്വർഗീയ ഗാനത്തിലൂടെ എണക്കിളിയെ വിളിക്കുകയാണ് പെട്ടന്ന് അതിൻറെ ഇണ പറന്നെത്തി .
ഞാൻ ശബ്ദമുണ്ടാക്കാതെ അതിനെ ശ്രദ്ധിച്ചു . അവ പാട്ടും നൃത്തവുമായി പാറി പ്പറക്കുന്നു . എന്തൊരു ചടുലമായ ചലനം .ദൈവീകമായ ശബ്ദം. അവരണ്ടും ആചില്ലകൽക്കിടയിലേക്ക് മറഞ്ഞു .ഒരുകൂടുകൂട്ടാനുള്ള ശ്രമമാണ് .ഒട്ടും ആയാസമാല്ലാതെ അവർ പാട്ടുംപാടി അവരുടെ പണിതുടർന്നു .
കാനറിപ്പക്ഷികളാണവ. ശരീരംകൊണ്ടും ശാരീരംകൊണ്ടും ഇവ ആൾക്കാരെ മത്തു പിടിപ്പിക്കുന്നു .
രണ്ടുഡിവസംഞാൻ നിരീക്ഷണം തുടർന്നു .പിന്നെ അതെൻറെ ദിനചര്യ ആയി . അങ്ങിനെ കൂടുപണി പൂർത്തിയായി . അത് അവരുടെ കുട്ടികൾക്കുള്ള ഈറ്റില്ലമാണന്നു പിന്നെയാണ് മനസിലായത് . ഇപ്പോൾ പെണ്പക്ഷി കൂടുവിട്ടു പുറത്തു പോകാറെ ഇല്ല . ആണ്‍ പക്ഷി തീറ്റകൊണ്ടുവന്നു തൻറെ പ്രിയതമക്ക് കൊടുക്കും . എപ്പഴും പാട്ടും നൃതതവുമായി അല്ലലില്ലാതെ ഒരു കുടുംബം .
എല്ലാവരും ജോലിക്ക് പോകുമ്പോൾ വിരസത തോന്നുന്ന സമയത്താണ് പുതിയ കൂട്ട് കിട്ടിയത് . ഭാഷയുടെ ആവശ്യമില്ലാതെ സല്ലപിക്കാൻ പറ്റിയ ഈ കൂട്ടുകാർ അമേരികയിൽ എനിക്ക് ആശ്വാസമായിരുന്നു . .
ദിവസങ്ങൾ കിടന്നുപോയി .ഒരുദിവസം കൂട്ടിൽ നിന്നും ഒരുചിലംപൽ .മുട്ടകൾ വിരിഞ്ഞിരിക്കുന്നു . മൂന്ന് ചോരക്കുഞ്ഞുങ്ങൾ . തീറ്റ കൊണ്ടുവന്ന് ആകുഞ്ഞിളം ചുണ്ടുകളിലേക്ക് പകർന്നുകൊടുക്കും ..ആ മരച്ചില്ലയിൽ കൂടുതൽ ഉത്സാഹം ഞാൻ കണ്ടു .ഒരിക്കൽ ഈകുഞ്ഞുങ്ങൾ വലുതായി പറന്നുപോകും അന്നിവരുടെ അവസ്ഥ എന്താകുമോ ആവോ ..അത്രമാത്രം ആ കുഞ്ഞുങ്ങളെ അവർ സ്നേഹിക്കുന്നതായി എനിക്ക് തോന്നി .
ഒരുദിവസം ഒരു വല്ലാത്ത ബഹളം കേട്ടാണ് ഞാൻ മട്ടുപ്പാവിലെത്തിയത് . പക്ഷികൾ കൂടിനുചുറ്റും പറന്നു ബഹളമുണ്ടാക്കുന്നു . അവരുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരിക്കുന്നു . താഴെ ഒരുവലിയ വണ്ടി വന്നുനിൽക്കുന്നു .ആ ട്രക്കിന്റെ ഒരറ്റത്ത് ഭീകാരമായ ഒരു "ഡിസ്സിഡ്രഗേറ്റെർ '".മൂന്നുപേർ അതിൽനിന്നിറങ്ങി .ഒരു യന്ത്ര വാൾ കൊണ്ട് ആമരം മുറിക്കാനുള്ള ശ്രമമാണ് . മരം വീഴാറായി .എനിക്ക് തലകറങ്ങുന്നപോലെ തോന്നി .ആ പക്ഷികുഞ്ഞുങ്ങൾ !. ആപെണ്പക്ഷിഅതിൻറെ കൂട്ടിൽ കുഞ്ഞുങ്ങളെ പോതിഞ്ഞുപിടിചിരിക്കുകയാണ് .അതിന് വേണമെങ്കിൽ പറന്നു രക്ഷപെടാമായിരുന്നു .ആ നൃത്തക്കാരിയുടെ കണ്ണിൽ ഭീതിയുടെനിഴൽ .ആണ്‍പക്ഷി പ്രതിഷേധം അറിയിച്ച് ചിലമ്പിക്കൊണ്ട് വട്ടമിട്ട് പറക്കുന്നു .
എല്ലാം നിമിഷംകൊണ്ട് കഴിഞ്ഞു ആ മരം മുറിഞ്ഞു .താഴെ വീഴുന്നതിന് മുമ്പ് പിടിച്ച് അതിൻറെ ശിഖരമുൾപ്പെടെ ആ ഭീകര യന്ത്രത്തിൻറെ കടവായിലേക്ക് തള്ളി . ആ യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയതോടെ അത് ആ മരത്തിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് പൊടിച്ച് പുറത്തേക്ക് തള്ളി . അതിന് ആ ചോരക്കുഞ്ഞുങ്ങളുടേയും ആ പാവം അമ്മയുടേയും ചോരയുടെ നിറമുണ്ടായിരുന്നോ ? .
ആ ആണ്‍ പക്ഷി അലറിവിളിച്ച് വട്ടമിട്ട് പറക്കുന്നു .അത് താഴ്ന്നു പറന്നു വന്ന് അയാളെ ആഞ്ഞു കൊത്തി .പക്ഷേ അയാൾ അതിനെ വാളുകൊണ്ട് തട്ടിമാറ്റി . പാവം അത് രണ്ട് കഷ്ണമായി ആ യന്ത്രത്തിൽ പതിച്ചു .അതിൻറെ ഒരു മഞ്ഞത്തുവൽ ഉയർന്നുപൊങ്ങി ;യന്ത്രത്തിൻറെ വായു തള്ളുന്ന ശക്തിയിൽ എൻറെ മുന്നിൽ വന്ന് വീണു .ഞാനത് കയിൽ എടുത്തു .അതപ്പോഴും പിടക്കുന്നുണ്ടായിരുന്നു . എൻറെ കൈ വിറച്ചു .തൊണ്ട ഇടറി .ഞാനലറി വിളിച്ചു . "ഈ ഭൂമിയുടെ അവകാശി മനുഷ്യർ മാത്രമല്ല ."..ആ യന്ത്രത്തിന്റെ ഭീകര ശബ്ദത്തിനിടയിൽ അതാരും കേട്ടില്ല .അല്ലെങ്കിലും ഈ യാന്ത്രിക സംസ്ക്കാരത്തിൽ ഇതാര് കേൾക്കാൻ .. .

[കമലദളം മാസികയിൽ പ്രസിദ്ധീക
No comments:
Post a Comment