മുത്തശ്ശൻറെ ഒരു മണിച്ചിത്രത്താഴ് ........
മുത്തശ്ശാ ഇതാണോ മണിച്ചിത്രത്താഴ് .ഞാൻ സിനിമയിലെ കണ്ടിട്ടുള്ളു . അച്ചു ഇതു തുറന്ന് അകത്ത് കയറിക്കോട്ടേ ? ആദിയേട്ടനേം കൂട്ടാം .അകത്ത് കയറിയപ്പോൾ കുറച്ച് പേടിയായി . അതിനകത്ത് കൂരിരുട്ടാ .ടോർച്ച്ഃ ഉള്ളത് നന്നായി .എലി കാണുമായിരിക്കും .എട്ടുകാലി വല അച്ചുവിൻറെ ശരീരത്തിലായി .അതിൽ നിന്ന് ഒരു കോണി വഴി കൂടാരത്തിലേക്ക് കയറാം .അറയുടെ മുകളിലുള്ള ഒരു വലിയ മുറിയാണത്. അതച്ചുവിനിഷ്ട്ടായി .ചുറ്റും തടി കൊണ്ടാ ആ മുറിയുണ്ടാക്കിയിരിക്കുന്നെ .കാറ്റും വെളിച്ചവും കയറില്ല .അതെന്താ അങ്ങിനെ .അതിൽ എന്തൊക്കെയോ വലിച്ചുവാരി ഇട്ടിരിക്കുന്നു .നാഗവല്ലിയുടെ "ഗോസ്റ്റ് " കാണും എന്നുപറഞ്ഞ് ആദിയേട്ടൻ പേടിപ്പിച്ചു .വേഗം ഇറങ്ങി പോന്നു . പേടിപ്പിച്ച ആദിയേട്ടനും പേടിച്ചു .
എനിക്കതിലും ഇഷ്ട്ടായത് നിലവറയാണ്. തളത്തിൽ നിന്ന് ഒരു "കേവ് ".അത് ഭൂമിക്കടിയിലാ .അതിലിറങ്ങാൻ വിഷമിച്ചു .അതിനകത്ത് എത്ര ഭരണികളാ. അതുപോലെ പഴയവിളക്കുകൾ തടിപ്പെട്ടികൾ ഇതിലൊക്കെ എന്താണാവോ .പീക്കൊക്കിന്ന്റെ ആകൃതി യുള്ള ഒരു പഴയ വിളക്ക് അച്ചു എടുത്തു .തലമുട്ടാതെ പുറത്ത് കടക്കാൻ വിഷമിച്ചു .ആ വിളക്കിൽ മോതിരം കൊണ്ടുരച്ചാൽ "ഭൂതം "വരുമോ .വേണ്ട .അച്ചുവിന് പേടിയാ .അച്ചു ആ വിളക്ക് നിലവറയിലേക്ക് തന്നെ ഇട്ടു .പെട്ടന്ന് വാതിലടച്ചു .വേണ്ടായിരുന്നു . മോതിരം കൊണ്ട് ഉരച്ചു നോക്കായിരുന്നു .....
No comments:
Post a Comment