Wednesday, January 31, 2018

പൂവ്വൻ കോഴി [ ലാബോദരൻ മാഷും തിരുമേനീം - 15]

" എങ്ങോട്ടാ യാത്ര ഇനി എങ്കിലുo പറയൂ " മാഷ് അസ്വസ്ഥനായി. കാറിൽ ഈ കോളനിയിൽക്കൂടിയുള്ള യാത്ര അത്ര നല്ലതല്ല "
"മാഷക്ക് പേടിയുണ്ടോ?"
"ഈ സ്പീട് ഒന്നു കുറച്ചാൽ നന്നായിരുന്നു "
പെട്ടന്ന് ഒരു ബ്രക്ക്. എന്തോ വണ്ടിക്കടിയിൽപ്പെട്ടു. വണ്ടി നിർത്തി. ഇറങ്ങി.ഒരു വലിയ പൂവ്വൻ കോഴി.ആള കൾ ഓടിക്കൂടി. ചീത്ത പറഞ്ഞ് ആയുധങ്ങളുമായി. "തിരുമേനീ അകത്തു കയറൂ... ഞങ്ങൾക്ക് വിട്ടു പോകാം."
"സാരമില്ല മാഷേ.. അവർ വരട്ടെ "
അവർ ഞങ്ങളെ വളഞ്ഞു. തിരു മേനി ചീത്ത മുഴുവൻ കേട്ടു.ശാന്തമായി. എന്നിട്ട് അതിൽ പ്രധാനിയെ അടുത്തു വിളിച്ചു. എന്തായാലും പറ്റി. മനപ്രയാസമായി. എന്താ വേണ്ടേച്ചാൽ ചെയ്യാം " തിരുമേനി ശകലം താഴ്ന്നപ്പോൾ അവർക്ക് ആവേശം കൂടി.
"തിരുമേനീ.വേണ്ട... അപകടമാണ് "മാഷ് പേടിച്ചു പോയി.
"ഓഹോ. തിരുമേനിയാണോ...? എന്നിട്ടാണോ ഈ പാതകം;"
" ഇതിനു നഷ്ടപരിഹാരം എത്ര കൊടുക്കണം"
നേതാവ് എല്ലാവരോടും ആലോചിച്ച്. " പാവങ്ങളാണ് ഒരു അഞ്ഞൂറു രൂപാ കൊടുത്താൽ പ്രശ്നം തീരും ".
"ഒരു കോഴിക്ക് അഞ്ഞൂറു രൂപയോ!"മാഷക്ക് അത്ഭുതമായി
"അല്ലങ്കിൽ തിരുമേനി ഇവിടുന്നു പോകില്ല" നേതാവിന്റെ സ്വരം കടുത്തു.
തിരുമേനി ശാന്തമായി അഞ്ഞൂറു രൂപ എടുത്തു കൊടുത്തു.
നേതാവ് ആ ചത്ത കൊഴിയെയും എടുത്ത് പോകാനൊരുങ്ങി
"ഒന്നു നിൽക്കണം" തിരുമേനി നേതാവിന്റെ കയ്യിൽക്കയറിപ്പിടിച്ചു.കോഴിയെ പിടിച്ചു വാങ്ങി വണ്ടിയിലിട്ടു.
"തിരുമേനിക്കെന്തിനാ ഇത്. "
ഞാനതിന്റെ വില തന്ന് അവസാനിപ്പിച്ചതാണ് ഈ കൊഴിയുടെ അവകാശം എനിയ്ക്കാണ്.
സ്തംഭിച്ചു നിന്ന അവരെ നോക്കി ഒന്നു ചിരിച്ച് തിരുമേനി വണ്ടി സ്റ്റാർട്ട് ചെയ്തു....

Tuesday, January 30, 2018

    ഇന്ന് സ്കൂൾ ലെയ്റ്റ് ഓപ്പണി ഗ്[അച്ചു ഡയറി - 196]

         മുത്തശ്ശാ ഇന്നച്ചു കുടുങ്ങിപ്പോയി. പുറത്തു ഭയങ്കര തണുപ്പായിരുന്നു. മഞ്ഞുവീഴ്ച്ചയും. സ്കൂൾ ബസ്സിനടുത്തേക്ക് കുറച്ചു നടക്കണം. വഴിക്ക് ഫ്രണ്ട്സിനെ ആരേം കണ്ടില്ല. അച്ചുലെറ്റ് ആയോ? ബസ്സ് പോയിക്കാണുമോ?. അച്ചൂന്ടൻഷൻ ആയി. സ്പി ഡിൽ നടക്കാനും വയ്യ. മഞ്ഞിൽ തെറ്റി വീഴും. ഒരു പ്രകാരത്തിൽ സ്റ്റോപ്പിൽ എത്തി. അവിടെ ആരുമില്ല. ആരോടാ ചോദിക്കുക.  അച്ചൂന് ചെറുതായി പേടി ആയി.അച്ചൂന്റെ കൊട്ട് മുഴുവൻ മഞ്ഞിൽ പൊതിഞ്ഞു. ഒരു പ്രകാരത്തിൽ തിരിച്ചു വീട്ടിൽ എത്തി. 

         അമ്മയും പേടിച്ചു. കാര്യം പറഞ്ഞു സ്കൂളിൽ നിന്ന് മെയിൽ അയക്കാറുണ്ട്. അമ്മ നോക്കിയോ?മെയിൽ വന്നിട്ടുണ്ടായിരുന്നു. ടൂ ഹവേഴ്സ് ലെററ്. ഓപ്പണി ഗിന് രണ്ടു മണിക്കൂർ താമസിക്കും. മെയിൽ നോക്കണ്ടതായിരുന്നു. തിരക്കു കാരണം അമ്മ മറന്നതാ. അമ്മേപ്പറഞ്ഞിട്ട് കാര്യമില്ല. പാച്ചു അവൻ അത്രക്കവികൃതിയാ.ഇനി രണ്ടു മണിക്കൂർ കഴിഞ്ഞു പോകണം. നല്ല തണുപ്പാണ്.കട്ടിലിൽ കയറി മൂടിപ്പുതച്ച് കിടന്നാലോ? വേണ്ടപോയേക്കാം ക്ലാസുകളയണ്ട. ചില ദിവസം ഇതുപോലെ "ഏർലി ഡിസ്മിസ്റ്റലും പതിവുണ്ട്.
      മുത്തശ്ശാ നാട്ടിലെക്കെത്താൻ കൊതിയായി. അവിടെ നല്ല വെയിലത്ത് പറമ്പിൽ കൂടി ഓടിക്കളിക്കണം. വിയർത്തു കളിക്കണം.  കുളത്തിൽ നീന്തിക്കളിക്കണം. എന്തു രസം....

Monday, January 29, 2018

അടിമക്കച്ചവടം....

      അടിമക്കച്ചവടത്തി നുള്ള-ലിസ്റ്റ്റഡി.ഒരോരുത്തരുടെയും കഴിവും തൂക്കവും ആരോഗ്യവും നോക്കി വില നിശ്ചയിക്കും. കുടുംബ പശ്ചാത്തല വും അറിയണം .ഒരു കായിക കോർ പ്രേറ്റ് മാമാങ്കത്തിനുള്ള ടീമഗങ്ങളെ ആണ് ലേലം വിളിക്കുന്നത്.
അവരോടു ആദ്യമായി നിബന്ധന പറയും. കല്യാണം കഴിച്ചിട്ടില്ലങ്കിൽ ഇനി ഒരു വർഷത്തേക്ക് വേണ്ട. കൂടുംബവുമായി സംഗമിക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം. നല്ല ഭക്ഷണവും സൊക്ട്ടറ് ടെസേവനവും ഇവിടെ കിട്ടും. ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.രാജ്യത്തിനു വേണ്ടി ക്കളിക്കണ്ടി വന്നാലും നമ്മുടെ അനുവാദം വേണം. അവിടെച്ചെന്ന് കയ്യും കാലും ഒടിച്ചാൽ നമുക്കാനഷ്ടം. ദേശീയ ടീമിൽ കയറാൻ പറ്റിയാൽ നമുക്കും അതിനു പ്രയോജനം കിട്ടും. അത്രയും മതി അവിടെ കയ്യും മെയ്യുേo മറന്ന് കളിക്കണ്ട. നമുക്ക് വേണ്ടി അല്ലാതെ പരുക്കു പറ്റിയാൽ ഇത്ര ശതമാനം തുക തിരിച്ചു തരണ്ടി വരും. കളിയുടെ സമയത്ത് നിങ്ങളു അച്ചനൊ അമ്മയോ മരിച്ചു പോയാലും നിങ്ങൾക്ക് പോകാൻ അവകാശമില്ല.അധവാ പോയാൽ ചിതക്ക് തീ കൊളുത്തിയാൽ ഉടനേ പോരണ്ടി വരുo. 
          ഇത്രയും ഉറച്ചാൽ മുതലാളിമാർ ലേലം തുടങ്ങുകയായി.അങ്ങിനെ ആധുനിക ലോകത്തിലെ അടിമവ്യാപാരം ആരംഭിച്ചു.

Sunday, January 28, 2018

    D0.... [ ലാബോദരൻ മാഷും തിരുമേനീം - 14 ]

"തിരുമേനിക്ക് ഒരു ഡയറി എഴുതിക്കൂടെ." ലംബോദരൻ മാഷാണ് രാവിലെ.
"എഴുതാല്ലോ. പണ്ടു നമ്പൂതിരിയുടെ ഡയറി എന്നൊരു കഥയുണ്ട്. അതുപോലെ ആകാം. മാഷു് സഹായിക്കണ്ടി വരും.. ഞാൻ പറയാം മാഷ് എഴുതിത്തന്നാൽ മതി. മാഷ് ഇതിനൊക്കെമിടുക്കനാണല്ലോ?"മാഷക്ക് സന്തോഷായി.
" കാർത്തിക ഉച്ചയാകുമ്പോൾ എഴുനേൽ ക്കും. വിസ്തരിച്ചൊരു കുളി. സൂര്യനമസ്കാരം. പരദേവതക്കും, മുല്ലക്കൽ തേവർക്കും പൂജ.പത്തു മണിക്ക് കാപ്പി. കുറച്ചു നേരം വായന. ഉച്ചക്ക് ഊണ്. ആട്ടു കട്ടിലിൽ ഒരു ചെറിയ മയക്കം. വൈകിട്ട് ഒരു ചെറിയ വെടിവട്ടം. അമ്പലത്തിൽ. തിരിച്ചു വന്ന് സന്ധ്യാവന്ദനം. സഹസ്ര നാമം.പിന്നെ അത്താഴം.എട്ടു മണിക്ക് റെക്കം.
"ഇന്നത്തെപ്പരിപാടി ഇത്രയും. മാഷ് എഴുതിയല്ലോ?.
" മാഷ് അടുത്ത ദിവസം വരണം. തെറ്റുണ്ടങ്കിൽ തിരുത്തിത്തരണം. മാഷക്ക് നല്ല പരിചമുണ്ടല്ലോ. ഇല്ലേ.. എനിക്കത്രങ്ങടു നിശ്ചയ o പൊരാ."
മാസാവസാനം മാഷ് വന്നപ്പോൾ ഡയറി എടുത്തു കൊടുത്തു. എല്ലാ പേജിലും "
Do "
" ഇതെന്താ ഇങ്ങിനെ?"
"ഒരു മാറ്റവുമില്ല മാഷേ.... അതു കൊണ്ട് Do എന്നെഴുതിപ്പോന്നു.
"ഇനി ഒരോ മാസവും ഒന്നാ തിയതി ഒരു വലിയ Do അതു മതി.
" അടുത്ത വർഷത്തെ ഡയറിയിൽ ആദ്യ പേജിൽ ഒരു വലിയ D0 എഴുതാം. മാഷക്ക് സന്തോഷായില്ലെ?"
"മാഷേ അഞ്ചു വർഷത്തെ ഡയറി ഒന്നിച്ചു കിട്ടുമോ എന്ന് മാഷ് ഒന്നന്വേഷിക്കണം. മാഷക്ക് നല്ല ലോക പരിചയം ഉള്ള ആളല്ലേ?.:

Wednesday, January 24, 2018

  നിറങ്ങളുടെ രാജകുമാരി.....

   ഓപ്പറേഷനു മുമ്പ് പത്തു ദിവസം. അതിനു ശേഷം ഒരു മാസം. വേദനയുടെയും യാതനയുടേയും കാലം. ഇത്രയും കാലം ICU - വിൽത്തന്നെ വേണം. അവൾക്ക് പ്രത്യേക മുറിയാണ്. എങ്ങിനെ ഈ അവസ്ഥ ഈ കുട്ടി തരണം ചെയ്യും.എനിക്കു ഭയമുണ്ടായിരുന്നു.പക്ഷേ പതിനായിരക്കണക്കിന് രോഗികളെ കൈകാര്യം ചെയ്തിട്ടുള്ള എനിക്ക് അവൾ ഒ രത്ഭുതമായിരുന്നു. വെറും ഇരുപത്തിമൂന്നു വയസു പ്രായം. വിവാഹം കഴിഞ്ഞിട്ടധികമായില്ല. .നല്ല ഒരു ജോലി കിട്ടിയതേ ഒള്ളൂ. അവൾക്ക് അവളുടെ അസുഖത്തെപ്പറ്റി എല്ലാം അറിയാം. അതു പൂർണ്ണമായും ഭേദമാക്കാമെന്ന് ഒരു ഡോക്ട്ടർ എന്നുള്ള നിലക്ക് എനിക്കുറപ്പുണ്ട്. പക്ഷേ രോഗിയുടെ ഇഛാശക്തി ഇതിനു പ്രധാനമാണ്. അതുപോലെ വേണ്ടപ്പെട്ടവരുടെ സപ്പോർട്ടും.
     ഒരു ദിവസം റൗണ്ട് കഴിഞ്ഞ് കുശലം ചോദിച്ചിറങ്ങിയപ്പോൾ അവൾ നാലായി മടക്കിയ ഒരു ഫേഷ്യൽ ടിഷ്യൂ എനിക്കു നേരേ നീട്ടി. അതു വിടർത്തി നോക്കിയപ്പോൾ ഞാൻ ഞട്ടിപ്പോയി. അതിൽ എന്റെ തന്നെ ഒരു ഛായാചിത്രം വരച്ചിരിക്കുന്നു. 
"സർ: ഒരപേക്ഷയുണ്ട് പറ്റുമെങ്കിൽ പടം വരക്കാൻ ഒരു ക്യാൻവാസും, ബ്രഷും പെയിന്റും ഈ|Cu വിൽ എനിക്കനുവദിച്ചു ത രൂ. നിറങ്ങളെ എനിക്കത്ര മാത്രം ഇഷ്ടമാണ്.. "
ഞാന ത്ഭുതത്തോടെ അവളെ നോക്കി
"ഡൺ "
         പിന്നീട് ഒരത്ഭുതമാണ് അവിടെ നടന്നതു്. ഒരോ ദിവസവും മനോഹരമായ പെയിൻറി ഗ്കളുടെ ഈറ്റില്ലമായി ആ മുറി. ഇത്ര മനസാന്നിദ്ധ്യത്തോടെ ഈ അവസ്ഥയെ നിറങ്ങളിൽ ചാലിച്ച് തരണം ചെയ്യുന്ന അവളെപ്പറ്റി എനിക്ക് ബഹുമാനം കൂടി ക്കൂടി വന്നു.
   അവൾക്കസുഖം ഭേദമായി. നാളെ സിസ്ച്ചാർജ് ചെയ്യും. അന്നു തന്നെ അവൾക്കായി അവളുടെ പെയിന്റിഗ്കളുടെ ഒരെക്സിബിഷൻ ആശുപത്രിൽത്തന്നെ ഞാൻ പ്ലാൻ ചെയ്തിരുന്നു. അവൾ സമൂഹത്തിനു മാതൃകയാകണ്ടതാണ്. അതിന്റെ വാർത്താപ്രാധാന്യം മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ അവൾ ഇന്നൊരു റോൾ മോഡലാണ്.
  ചായക്കൂട്ടുകൾ കൊണ്ട് ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടം ലാഖ വത്തോടെ തരണം ചെയ്ത ധീരവനിത. നിശ്ചയദാർഢ്യം കൊണ്ട് സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച നിറങ്ങളുടെ രാജകുമാരിക്കഭിനന്ദനം.

Monday, January 22, 2018

   അച്ചു യൂണിവേഴ്സൽ സ്റ്റുഡിയോയിൽ.. [അച്ചു ഡയറി-195]

  മുത്തശ്ശാ ഒരു 3D ഡാർക്ക് റൈഡ്. അതോരു തീയേറ്റർ ആണ്.അച്ചുവിന്റെ സ്പൈഡർമാന്റെയും ട്രാൻസ്ഫോർമറിന്റെയും കൂടെ ഒരു സിനിമാ.തിയേറ്ററിന്റെ എല്ലാ വശത്തും മുകളിലും ഒക്കെ സ്ക്രീൻ ആണന്നു തോന്നും. സീറ്റിൽ നമ്മളെ ബൽറ റിട്ടുമുറുക്കും. ഹെൽമെറ്റ് ഇയർഫോൺ, 3D കണ്ണട - എല്ലാം ഫിറ്റ് ചെയ്യും.ആകെ പേടി തോന്നി. പാച്ചുവിന് ഒരു കുലുക്കവുമില്ല.പേടി വന്നാൽക്കണ്ണടച്ചിരുന്നാൽ മതി. അമ്മയുടെ ഉപദേശം.ഇത്രയും കാഷും മുടക്കിയിട്ട്.... അച്ചു ഒന്നും പറഞ്ഞില്ല. -

       ലൈറ്റ് മുഴുവൻ അണഞ്ഞു. കാതടപ്പിയുന്ന ശബ്ദം ചുറ്റുനിന്നും. അച്ചൂന്റെ പ്രിയപ്പെട്ട ട്രാൻസ്ഫോമർ.ഷോ തുടങ്ങിയപ്പഴേക്കും നമ്മളും അവരുടെ ഇടയിലായി എന്നൊരു തോന്നൽ. നമ്മുടെ ഭൂമിയേ നശിപ്പിക്കാൻ വന്ന വില്ലന്മാരോട് ട്രാൻസ്ഫോമർ പൊരുതി.അച്ചുവിന്റെ  കസേരയും തിയേറ്റർ ഒന്നാകെ യും ചലിക്കുന്നതായി അച്ചുവിന് തോന്നി.അച്ചുവിനെ  ഒരു വലിയ കെട്ടിടത്തിനു് മുകളിൽ എത്തിച്ചു താഴേക്ക് എറിഞ്ഞു. അച്ചു പേടിച്ചു കരഞ്ഞു പോയി. പക്ഷേ താഴെ എത്തുന്നതിനു മുമ്പേ രക്ഷിച്ചു. ഇതൊക്കെ നമ്മുടെ തോന്നലായിരുന്നു.പിന്നെ സ്പൈഡർമാൻ ഷോയും കണ്ടു. ഇടക്കുനോക്കിയപ്പോൾ അമ്മ കണ്ണടച്ചിരുപ്പുണ്ട്. പേടിച്ചിട്ടാ.കഷ്ടം. ഞങ്ങൾ കുട്ടികൾക്കിത്രയും പേടിയില്ല.
     ഷോ തീർന്നപ്പോൾ ആകെ ഒരു കൺഫ്യൂഷൻ. കുറേ സമയം വേണ്ടി വന്നു ഈ ലോകത്തിലേക്ക് തിരിച്ചു വരാൻ. ഹാരി പോർട്ടർ കൂടി കാണണമെന്നുണ്ടായിരുന്നു.അമ്മ സമ്മതിച്ചില്ല. പാച്ചൂ നെ അച്ചു ചൂടാക്കി നോക്കിയതാ. അവൻ കരഞ്ഞാൽ അമ്മ സമ്മതിക്കും. എവിടെ... ദുഷ്ടൻ അവനും അമ്മയുടെ കൂടെ കൂടി.ഐ സ്ക്രീം വാങ്ങിത്തരാമെന്നമ്മ പറഞ്ഞതാ കൊഴപ്പായേ.?
ഓപ്പണി ഗ് [ ലംബോദരൻമാഷും തിരുമേനീം - 9]

    ''എന്താ മാഷേ കുറെക്കാലമായല്ലൊ കണ്ടിട്ട് "
" പ്രത്യേ കിച്ചൊന്നുമില്ല..... പിന്നെ.... "
"എന്തൊ മാഷക്ക് എന്നോടു പറയാനുണ്ട് എന്നു തോന്നുന്നു."
"അതു പിന്നെ.... എങ്ങിനെയാ പറയ്യ..... " 
"മാഷേ പ്രശ്നം തെളിച്ചു പറയൂ "
"തിരുമേനി പ്രശ്നം ഉണ്ടാക്കരുത്"
"ഹായ് ഇതെന്തൊരു മുഖവുര. മാഷ് കാര്യം പറമാഷേ".
"തിരുമേനിയുടെ മോൻ...."
"അവനെന്തു പറ്റി "
"ഒന്നും പറ്റിയില്ല ഉണ്ണിയെ കാണരുതാത്ത ഒരിടത്തു വച്ചു കണ്ടു. "
"എന്ത്! "
"അതെ... ബാറിൽ കൂട്ടുകാരുമൊത്ത് "
" എന്ത്! അവനോടു ചോദിച്ചിട്ടു തന്നെ കാര്യം "
"ഞാൻ പഠിപ്പിച്ച കുട്ടിയാണ്.. ഒരബദ്ധം പറ്റിയതാവും.. വഴക്കു പറയണ്ട."
"അതങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ? "
"അവനിങ്ങട്ടു വരട്ടെ "
" കഴപ്പമായല്ലോ ഈശ്വരാ." ലംബോദരൻ മാഷ് നെടുവീർപ്പിട്ടു.
" ഇത്തവണത്തെക്ക് ക്ഷമിച്ചുകൂടേ ".
"അതല്ല മാഷേ അവനൊടു ചോദിക്കണം. ഇതു ശരിയായില്ലന്നു പറയണം."
"ഓപ്പണി ഗ്"     എന്റെ കൂടെ വേണമെന്ന് അവനോട് പറഞ്ഞിരുന്നതാ."
1.

Friday, January 19, 2018

  ഫെവർ ലൂ ബാവാച്ച് [നാലു കെട്ട് - 153]

        ആ പഴയമേശയുണ്ട വലിപ്പ് മുഴുവൻ തുറന്നാൽ അതിനെറെ അങ്ങേ അറ്റത്ത് ഒരു രഹസ്യ അറയുണ്ട്. അതിന്റെ മുകളിലത്തെ പല കനിരക്കി നീക്കാം. അതിനിടയിൽ ഒരു ചെറിയ കള്ളി. എന്തെങ്കിലും എന്റെ കുറിപ്പിന് പാകത്തിനു കണ്ടാലോ? എന്റെ ഊഹം തെറ്റിയില്ല. ഒരു പഴയ ഫെവർ ലൂ ബാവാച്ച്.അതിന്റെ ഒരു വശത്തെസ്ട്രാപ്പില്ല. ഏതോ ഒരു അഞ്ചാം  തിയതി ആണ്  അതു നിന്നതാണ്.
    അന്ന് അച്ഛന് ആരോ കൊടുത്തതാണ്.കൊടുക്കുമ്പഴും പുതിയതായിരുന്നില്ല. എങ്കിലും തറവാട്ടിൽ അന്നതൊരത്ഭുതമായിരുന്നു. അന്ന് വാച്ചുകൾ മിക്കവാറും സ്വിസ് മെയ് ഡാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ കീ കൊടുക്കണം.ഇന്നത്തെപ്പോലെ ബാറ്ററി അല്ല.കീ കൊടുക്കാൻ മറന്നാൽ അവൻ പണിമുടക്കും. എപ്പഴും ചലിച്ചുകൊണ്ടിരിക്കുന്ന സെക്കന് സൂചിയും, രാത്രിയിൽ കാണാൻ സാധിക്കുന്നു എന്നതും അന്നൊരത്ഭുതമായിരുന്നു. അന്ന് ഇഗ്ലീഷ് തിയതിയേക്കാൾ കൂടുതൽ മലയാളം തിയതി യേ ആണ് ആശ്രയിക്കുക.
       പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഓട്ടോമാറ്റിക് വാച്ച് വന്നത്‌. ഇവൻ നമ്മുടെ തറവാട്ടിൽ വന്നിട്ടു തന്നെ ഒരു അറുപതു വർഷമെങ്കിലും ആയിക്കാണും. അന്ന് റിസ്റ്റ് വാച്ച് ഒരു പരിഷ്കാരത്തിന്റെയും പ്രൗഢിയു ടേയും ലക്ഷണമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അങ്ങിനെ ഒരു വാച്ചിനേപ്പറ്റി സങ്കൽപ്പിക്കാനേ പറ്റില്ല.

Thursday, January 18, 2018

   സാംസ്ക്കാരികാധപ്പതനം [ ലംബോദരൻ മാഷും തിരുമേനീം - 9]

     " എന്നാലും തിരുമേനീ എന്തൊരു സാംസ്ക്കാരികാwപ്പതനം | "
    " എന്താ മാഷേ ഇന്നത്തെ പ്രശ്നം?"
" സ്ക്കൂളിൽ ഒരു മത്സരത്തിനു ഫസ്റ്റ് കിട്ടിയ പെൺകുട്ടിയെ ആക്ലാസിലെത്തന്നെ ഒരാൺകുട്ടി പരസ്യമായി ആലിംuഹം ചെയ്യുക എന്നൊക്കെപ്പറഞ്ഞാൽ " 
"രഹസ്യമായാണങ്കിൽ കുഴപ്പമില്ലന്നാണോ മാഷേ?"
"അതല്ല അടുത്ത തലമുറ ഇങ്ങിനെ തുടങ്ങിയാൽ "
"അതിലെന്താ മാഷേ തെറ്റ്. സ്വന്തം കൂടെപ്പഠിക്കുന്ന ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നതിൽ. നിങ്ങളൊക്കെ കൂടി ഇതു പ്രശ്നമാക്കുന്നവരെ ആ കുഞ്ഞുമനസുകളിൽ ഒരു കളങ്കവുമില്ലായിരുന്നു എന്നെനിയ്ക്കു തോന്നുന്നു."
"എനിക്ക് തിരുമേനിയോട് യോജിക്കാൻ പറ്റില്ല. അതു തെറ്റു തന്നെയാണ്."
" കുട്ടികളിൽ ആരോഗ്യകരമായ സൗഹൃദം വളരാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഉദാത്തമായ ആ ഫ്രണ്ട് ഷിപ്പ് തലത്തിലേക്ക് അവർ ഉയരുമ്പോൾ മാഷ് ചിന്തിക്കുന്ന പോലുള്ള ദുഷ്ചിന്തകൾ അവരിലുണ്ടാകില്ല."
"അതെങ്ങിനെ ശരിയാകും?"
" കുട്ടികളെ നമ്മ8 അമിതമായി നിയന്ത്രിക്കാതെ തെറ്റും, ശരിയും സ്വയം മനസിലാക്കാൻ പ്രാപ്തമാക്കുക. നല്ല കൗൺസിലിഗ് വഴി നമുക്കതു സാധിക്കും. അതുപോലെ സെക്സ് എഡ്യൂക്കേഷനും പ്രധാനമാണ് "
"എനിക്ക് പുതിയ തലമുറയെ വിശ്വാസമാണ്. മാഷേ പ്പോലുള്ളവർ ആ മഞ്ഞക്കണ്ണട ആദ്യം മുഖത്തു നിന്ന് മാറ്റിയാൽ മതി"

Tuesday, January 16, 2018

   ഉണക്ക ഇഞ്ചി [തനത് പാചകം - 11]

      പച്ച ഇഞ്ചി പറിച്ച് ഒരുദിവസം വെള്ളത്തിലിട്ട് നന്നായി ക്കഴുകി എടുത്ത് ചുരണ്ടി തൊലികളഞ്ഞ് എടുക്കുക. കനം കുറച്ച് ഇഞ്ചി അരിഞ്ഞു വയ്ക്കുക. നന്നായി ഉപ്പ് തിരുമ്മി വെയിലത്ത് >വയ്ക്കണം.. വൈകിട്ട് അത് നല്ല കുറി കിയ പൂളിച്ച മോരിൽ ഇട്ടു വയ്ക്കണം. പിറ്റേ ദിവസം നന്നായി ഇളക്കി വെയിലത്തു വയ്ക്കുക. വലിയ സ്റ്റീൽപ്ലെയിറ്റിൽ തന്നെ വച്ചാൽ മതി.അതിന്റെ നീരു നഷ്ടപ്പെടരുത്. ഇങ്ങിനെ ഒരാഴ്ച തുടരുക. അവസാനം അതിൽ രണ്ടു മൂന്ന് ചെറുനാരങ്ങാ പിഴിഞ്ഞ നിരീൽ കുതിർത്തു വയ്ക്കുക. ഒരു ദിവസം കൂടി വെയിൽ കൊള്ളിച്ചാൽ ഉണക്ക ഇഞ്ചിറഡി.
      അതു് കുറെ അധികം കാലം കേടുകൂടാതെ വയ്ക്കാം. 

        തൊണ്ണക്കു വേദനയ്ക്കും.കഭക്കെട്ടിനും അത്യംത്തമ ഔഷധം. പാടുന്നവർ'ക്ക് തൊണ്ണ ശുദ്ധമാക്കാൻ നല്ലതാണ്. കാറിൽ വച്ചിരുന്നാൽ ഡ്രൈവി ഗിനിടെ ഒരു ചൂയിഗമായും ഉപകാരപ്പെടും

Monday, January 15, 2018

   ആ ശവം ഞാനായിരുന്നെങ്കിൽ [ ലംബോദരൻ മാഷും തിരുമേനീം - 8]

  "മൈക്ക് കണ്ടാൽ മാഷക്ക് ഹരമാണ്. ക്യാമറാകണ്ടാൽ പറയാനുമില്ല!. പത്രക്കാരുടെയും ചാനലുകാരുടെയും ക്യാമറയിപ്പെടാനുള്ള മാഷിടെ പരാക്രമം കുറച്ചധികമാണ്"
"അതിൽ ഞങ്ങൾ രാഷ്ട്രീയക്കാർ ആരും മോശമല്ല" 
"ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്നല്ലേ..... "
"നമ്മൾ കൊടുക്കുന്നതും അവർക്കു വേണ്ടി ചെയ്യുന്നതും എല്ലാവരും അറിയണം. ബാക്കിയുള്ളവർക്കും അതു് പ്രചോതനമാകണം. എല്ലാത്തിനും തിരുമെനി കുറ്റമേ പറയൂ."
"അതു നിൽക്കട്ടെ; മാഷ് മരണവീട്ടിൽ പോണില്ലേ.?"
"പോണം. അവിടെ മൃതദേഹം പ്രദർശനത്തിനു വയ്ക്കുമ്പഴാ അതിനു പറ്റിയ സമയം."
"മരിച്ചവരുടെ മക്കളേയും മറ്റും സമാധാനിപ്പിക്കുന്നതിന് അങ്ങിനെ പ്രത്യേകം സമയം വല്ലതുമുണ്ടോ?. ആ വലിയ മനഷ്യൻ ആ ശു പ ത്രിയിൽ ആയിരുന്നപ്പോൾത്തന്നെസഹായിയ്ക്കണ്ടതായിരുന്നു." " തിരുമേനീ ഏതായാലും ഒമ്പതു മണിക്കു പോകാം. അപ്പഴാണ് മന്ത്രി വരുന്നതു് അപ്പോൾ കൂടുതൽ കവറേജ് കിട്ടും "
" അതായതു് മൈലേജ്.! മാഷുടെ ബുദ്ധി സമ്മതിക്കണം."
ഒമ്പതു മണിക്കൂതന്നെ ഞങ്ങൾ അവിടെ എത്തി. വലിയ ആൾക്കൂട്ടം. പത്രക്കാരും ചാനലുകാരും മുഴുവനുണ്ട് നാളെ നല്ല ഉഗ്രൻ കവറേജായിരിക്കും. മാഷക്ക് ഇരിക്കപ്പൊറുതിയില്ല.
"നിക്ക്. മാഷിപ്പം എന്താ ചിന്തിക്കുന്നതെന്ന് ഞാൻ പറയട്ടെ? ഓ ആ മരിച്ച ആൾക്ക് എന്തു പരിഗണന. നാളെ പത്ര ദൃശ്യമാദ്ധ്യമങ്ങളിൽ പ്രധാന വാർത്ത മന്ത്രി പുംഗവന്മാരുടെ കൂടെ.ഫണ്ട് പേജിൽത്തന്നെ. അതുപോലെ പ്രൈ oടൈം ന്യൂസിൽ.........
    "ഓ! ആ ശവം ഞാനായിരുന്നങ്കിൽ എന്നല്ലേ??"

Sunday, January 14, 2018

കീ വെസ്റ്റ് ഡ്രൈവ്  [ അച്ചു ഡയറി-194]

        ഫ്ലോറി ഡയിലെ ഒരു ക്ലാസിക്ക് അമേരിക്കൻ റോഡ് ട്രിപ്പ് - . മിയാമിയിൽ നിന്ന് കീവെസ്റ്റിലേക്ക്. അതു മറക്കില്ല മുത്തശ്ശാ.110 മൈൽ. ഇതിനിടെ 42 ബ്രിഡ്ജ്. ശരിക്കും ആസ്വദിച്ചു. നല്ല കടൽത്തീരവും, തീരത്തുകൂടിയുള്ള റോഡുകളും, മനോഹരമായ പാലങ്ങളും., അതിനിടെ ഇടക്കിടെ "ഐസ് ക്രീം മും". അതിൽ സെവൻ മൈൽ ബ്രിഡ്ജാണ് ഏറ്റവും വലുത്. 6.76 മയിൽ നീളം.! ലോകാവസാനം;അങ്ങ് ദൂരെ ഹൊറൈസ നിലേക്കുള്ള യാത്ര ആണന്നാ തോന്നുക.
      അവിടെ നിന്നു കാണുന്ന സൺ സെററ് ഫെൻ ന്റാസ്റ്റിക്ക്. ഇടക്കിടെ നല്ല റിസോർട്ടുകൾ.അവിടെ " ടാർപ്പോൺ " എന്ന ഭീകര മത്സ്യങ്ങൾക്ക് നമുക്ക് തീറ്റ കൊടുക്കാം. ബക്കററിൽ ഫുസ് ഉയർത്തിപ്പിടിക്കുമ്പഴേ അവ പാഞ്ഞെത്തും.പിന്നെ ഒരു ബഹളമാണ്. എന്തു കൊടുത്താലും വെട്ടി വിഴുങ്ങും. ഫുഡ് എറിഞ്ഞു കൊടുക്കാം. അറിയാതെ നമ്മൾ അങ്ങോട്ടു വീണുപോയാൽ നമ്മളേം തിന്നും എന്നു തോന്നും. 
          പക്ഷേ സങ്കടള്ള ഒരു കാര്യമുണ്ട് മുത്തശ്ശാ. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കൂമ്പാരം കാണുമ്പോൾ സങ്കടം വരും." ഇർമ്മ " കൊടുങ്കാറ്റ് തകർത്തെറിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടമാണവ. അച്ചുവിന്റെ പെൻഫ്രണ്ട് ലോഗിന്റെ വീടും തകർന്നു പോയി. ഭാഗ്യത്തിനവൻ അവിടില്ലായിരുന്നു. എല്ലാം നേരേ ആക്കി വരുന്നു .അതു കണ്ടപ്പോൾ ടൂറിന്റെ സന്തോഷമൊക്കെ പൊയി മുത്തശാ. അന്നതിന്റെ "റിലീഫ് ഫണ്ടി"ലേക്ക് അച്ചുവും കമ്പിളിയും ക്യാഷും ഒക്കെ നൽകിയിരുന്നു. കൂടുതൽ കൊടുക്കണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നണു മുത്തശ്ശാ. അത്രക്ക് കഷ്ടമാണവരുടെ സ്തിതി.

Saturday, January 13, 2018

മൃഗ പീഢനം [ ലംബോദരൻ മാഷും തിരുമേനീം _ 4]

         " എന്നാലും ഇതു കുറേക്കടുപ്പമാണ്. നാലു മണിക്കൂറൊക്കെ ഒറ്റനിൽപ്പിന് എഴുന്നള്ളത്ത്. ആനയും ഒരു ജീവിയല്ലേ? ഞങ്ങൾ മൃഗ സേനഹികൾ അതിനെതിരെ പ്രതികരിക്കാൻ പോവുകയാണു്. 
" അപ്പോൾ ഉത്സവത്തിന്?"
"ലോറി അലങ്കരിച്ച് അതിൽ പോരേ."
"സന്തോഷായി; മാഷ ടെ ഇന്നത്തെ അജണ്ട കൊള്ളാം"
"അല്ല;തിരുമേനി പറയൂ ഇതു ക്രൂരമായ ഏർപ്പാട ല്ലേ?"
"സംശയം ഉണ്ടോ! നല്ലതു തന്നെ. ചെറുതായാലും വലുതായാലും ജീവനൂള്ള തി നെ ഒന്നും നശിപ്പിക്കരുത്. പീഢിപ്പിക്കരുത്. ശരിയല്ലേ?
" അതാണ് ഞാനും പറയുന്നത് ".
" മാഷ് പാടത്ത് കീടനാശിനി അടിക്കാറില്ലെ? എത്ര ജീവികളാണ് പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് ".
" അതു നമ്മളേ ഉപദ്രവിച്ചിട്ടല്ലേ.?"
"മാഷ് വീട്ടിൽ കോഴിയേയും താറാവിനേയും വളർത്തുന്നില്ലേ? നല്ല വണ്ണം ആഹാരം കൊടുത്ത് കൊഴുപ്പിച്ച് കഴുത്ത് ഞരിച്ച് കൊന്നു തിന്നുന്നതിന് കുഴപ്പമില്ല അല്ലേ?"
" പശുവിനെ വളർത്തമ്പോൾ അതിന്റെ കിടാവിന് കൊടുക്കാതെ പാലു മുഴുവൻ വിറ്റു കാശാക്കുന്നതിൽ കുഴപ്പമില്ല. അല്ലേ?"
"ഇതങ്ങിനെ അല്ല മൃഗപീഢനമാണ്!"
"ആനക്ക് അതിന്റെ ഉടമസ്ഥൻ നല്ല ഭക്ഷണം കൊടുക്കുന്നു. നന്നായി നനയ്ക്കുന്നു. സുഖചികിത്സ നടത്തുന്നു. എന്തായാലും പറമ്പിൽ വെറുതെ തളച്ചിടുന്നതിനേക്കാൾ വലിയ പീഢനമല്ല എഴുന്നള്ളത്ത്. ആനക്ക് ആ സമയത്ത് ചെയതു കൊടുക്കാവുന്ന സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതല്ലേ വേണ്ടത്.
" ആനപ്പുറത്ത് കയറൂ ന്നവരേപ്പററിയും, ഒറ്റനിൽപ്പ് നിൽക്കുന്ന ആനക്കാരെപ്പറ്റിയും മാഷക്ക് ഒരു ചിന്തയുമില്ലേ?"
"ഓ.. ഇന്നത്തെ അജണ്ട മൃഗ പീഡനമാണല്ലോ ഓർത്തില്ല."
"ഇനി വിശക്കുന്ന മനുഷ്യനു വേണ്ടി ഒരജണ്ട എന്നാണ് മാഷേ???..

Friday, January 12, 2018

  ഡോമിനോപാർക്ക് [അച്ചു ഡയറി-193]

   ഫ്ലോറിഡയിൽ ലിറ്റിൽ ഹെയ്ററിയുടെ അടുത്താണ് ഡോമിനോപാർക്ക്. ലിറ്റിൽ ഹവാനയാണ് അച്ചൂന് ഏറ്റവും ഇഷ്ടായത് അവിടെ മുഴുവൻ മുത്തശ്ശന്മാരും മുത്തശ്ശിമാരും ആണ്. ക്യൂബയുടെ ബോഡറി ലുള്ള ഈ സ്ഥലം അമേരിക്കയുടെ കീഴിലാണ്. എങ്കിലും ക്യൂബയിലെ പ്രായമായവർക്കവേണ്ടി ആ സ്ഥലം മാറ്റിവച്ച പോലെയുണ്ട്. 

    അവിടെ കുറേ ടെൻറുകൾ. തുറന്ന കെട്ടിടങ്ങൾ.അതിൽ മുഴുവൻ കസേര കളും മേശയും ഉണ്ട്. കളിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ചെസ് ,ഡോ മിനോ എന്നിങ്ങനെ വയസായവർക്കിഷ്ടപ്പെട്ട കളികൾ. ഡോ മിനോ എന്നാൽ നമ്മുടെ ചൂതുകളി പോലയോ, തായം കളി പോലയോ ആണന്നു തോന്നി. അതിനിടെ ചിലർ പാട്ടു പാടുന്നു, കഥ പറയുന്നു. ഡാൻസ് കളിക്കുന്നു. ഒരു സങ്കടോം ഇല്ലാതെ കളിച്ചു രസിച്ചിരിക്കുന്നു. ആർക്കും ഒരു തിരക്കമില്ല. 
        അച്ചൂ നെ ഒരു മുത്തശ്ശൻ വിളിച്ചടുത്തിരുത്തി. അവർ വലിക്കുന്നത് വലിയ സിഗാർ ആണ്.ചുരുട്ട്. അതിന്റെ പുകക്ക് ഒരു ബാഡ്സ്മെൽ. അച്ചൂനതു പറ്റില്ല.ചിലർ ഡ്രിഗ്സ് എടുക്കുന്നു. അധികം പേരും നല്ല കടുപ്പമുള്ള ക്യൂബൻ കാപ്പിയാണ് കുടിക്കുന്നത്. കാപ്പി വേണോ എന്നൊരു മുത്തശ്ശൻ ചോദിച്ചതാ.അച്ചു കുടിച്ചില്ല.

അവിടെ ഒരു മരത്തിന്റെ തറയിലും കുറേപ്പേർ കൂടി ഇരിപ്പുണ്ട്. അവർ വീറോടെ പൊളിറ്റിക്സാണ് ചർച്ച ചെയ്യുന്നത്.അങ്ങോട്ട് പോകണ്ടന്ന് അമ്മ പറഞ്ഞതാ. അമ്മക്ക് പേടി ആണന്നു തോന്നണു. അവരെക്കണ്ടാൽ ഭീകരന്മാരാണങ്കിലും ലവിഗ് ആണന്നച്ചൂന് മനസിലായി.ആറാട്ടുപുഴയിലെ അമ്പലമുറ്റത്തുള്ള ആൽത്തറക്ക് ചുറ്റുമിരുന്നു സൊറ പറയുന്ന മുത്തശ്ശന്മാരെ ആണ് അച്ചൂന് ഓർമ്മ വന്നത്.

1. അമ്മ ധൃതി പിടിച്ചതുകൊണ്ടാ അച്ചുവേഗം പോന്നത്.അയ്യൂന് കുറച്ചു നേരം കൂടി നേരം കൂടി അവിടെ ഇരിക്കാൻ തോന്നിയതാ..

Wednesday, January 10, 2018

ഫ്ലോറി ഡ യിലെ " ലിറ്റിൽ ഹെയ്റ്റി " [ അച്ചു ഡയറി-192]
       മുത്തശ്ശാ അച്ചൂന് ഏറ്റവും ഇഷ്ടായത് ഫ്ലോറി ഡയിലെ ലിറ്റിൽ ഹെയ്റ്റി. അവിടെ താമസിക്കാൻ കൊള്ളില്ല. രാത്രി അവിടെപ്പൊകരുത്, കൊള്ളക്കാരുണ്ട്, പിടിച്ചുപറിക്കാരുണ്ട്. എന്നൊക്കെപ്പറഞ്ഞ് എല്ലാവരും പേടിപ്പിച്ചതാ.ലെമൻസിറ്റി എന്ന മാജിക് സിറ്റിക്ക് ഇന്ന് ''ലിറ്ററിൽ ഹെയ്ററി " എന്നാണ് പേര്. 
      എല്ലാവരും ഭയത്തോടെ ഉപേക്ഷിച്ച ആ സ്ഥലം ഇന്ന് ഒരു " ഓപ്പൺഎയർ ആർട്ട് ഗാലറിയാണ്. അച്ചൂ നിഷ്ടായി. ആ സ്ട്രീറ്റിലെ വെയിൻ വുഡ് വാൾമുഴുവൻ പെയ്ൻറി ഗ് ആണ്. കടുത്ത ചായക്കൂട്ടുകൾ കൊണ്ട് ഒരു അർബൻ സ്ട്രീറ്റ് ആർട്ട്. അച്ചൂന്പെയിന്റിഗിനെപ്പറ്റിപ്പറയാനറിയില്ല മുത്തശ്ശാ. പക്ഷേ അച്ചൂ നിഷ്ട്ടായി. ഏതാണ്ട് നാലു സ്ക്വയർ മയിൽ ഉള്ള ഭിത്തികളും തൂണുകളും പാറക്കല്ലുകളും എല്ലാം കളർ പെയ്ന്റിഗ് കൊണ്ടു നിറച്ചിരിക്കുന്നു. ഇതൊരാൾ ചെയ്തതല്ല.പലപ്പോഴായി പലർ.ഇന്ന് ആ ക്രൈയും സിറ്റി ഒരു കൾച്ചറൽ സിറ്റി ആയി മാറിയിരിക്കുന്നു.
     എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ ആർട്ട് ഫസ്റ്റ് നടക്കും. അന്ന് രാത്രിയും പകലും പാട്ടും ഡാൻസും.അച്ചൂന് ബഹളം ഇഷ്ടല്ല. അതിലും രസാണ് ആളും ബഹളവും ഇല്ലാത്തപ്പോൾ ഈ സിറ്റിയിൽകൂടെ നടക്കാൻ. കറുത്ത് കൂറ്റൻ മാരായ അവിടുത്തുകാരെക്കണ്ടപ്പോൾ അച്ചൂന് കൊറച്ചു പേടി ആയി...

Monday, January 8, 2018

   നാസ്തികൻ [ ലംബോദരൻ മാഷും തിരുമേനീം - 2 ]

" ഇന്ന് മലയാളമാസം ഒന്നാം തിയതി, പൊരങ്കിൽ വ്യാഴാഴ്ച്ചയും. മാഷ് ഇന്നമ്പലത്തിൽ പോയില്ലേ?"
"ഇല്ല.. പോയില്ല. പോകാറില്ല. എനിക്കതിലൊന്നും വിശ്വാസമില്ല. സന്ധ്യക്ക് വിളക്കു വയ്ക്കാൻ പോലും ഞാൻ കുട്ടികളെഅനുവദിക്കാറില്ല ".
" മാഷുടെ കഴുത്തിൽ ഒരു മാലയുണ്ടല്ലോ? അതിന്റെ അറ്റത്ത് ഒരു രത്നവും."
"അതെ "
അതിന് അമ്പത്തിനാലു മുത്ത്.അറ്റത്ത് ജന്മനക്ഷത്രക്കല്ല്.അതെന്തിനാ. "
" ഭംഗി ക്ക്."
"ഭംഗി ക്ക് ജന്മനക്ഷത്രക്കല്ലു തന്നെ വേണമെന്നുണ്ടോ മാഷേ.?."സാരമില്ല, ജന്മനക്ഷത്രക്കല്ല്ധരിക്കുന്നത് നല്ലതാണ്."
"വിശ്വാസം കൊണ്ടല്ല ഞാനതു ധരിച്ചിരിക്കുന്നത്.തിരുമേനിക്കറിയില്ലേ "
മാഷക്ക് ദ്വേഷ്യം വന്നു തുടങ്ങിയിരുന്നു.

     " ഞാൻ മാഷോട് ഒരു ശാസ്ത്രജ്ഞന്റെ കഥ പറയാം. അദ്ദേഹം മാഷേ പ്പോലെ ഒരവിശ്വാസിയാണ്. നേരിൽക്കണ്ടതേവിശ്വസിക്കൂ. അയാളുടെ വിരളിൽ രത്നം പതിച്ച ഒരു മോതിരം.
"എന്തിനാണ് ഈ പവിത്രമായ മോതിരം ധരിച്ചിരിക്കുന്നത്.?"
"എനിക്കിതിലൊന്നും വിശ്വാസമുണ്ടായിട്ടല്ല.. പക്ഷേ ഇത് വിശ്വാസമില്ലാത്തവർക്കും പ്രയോജനപ്പെടും എന്ന് ഇതു തന്ന ആൾ പറഞ്ഞു.
  മാഷ് അപ്രത്യക്ഷനായി.
മാഷ് ആ മാല ഊരിപ്പോക്കറ്റിലിട്ടിട്ടുണ്ടാവണം ഉറപ്പ്....
ബാലവേല [ ലംബോദരൻമാഷും തിരുമേനിയും - 1 ]

       " കുട്ടികളെ ഇങ്ങിനെ ഇട്ടു പണി എടുപ്പിക്കുന്നത് ശരിയാണോ?. ഇന്നലെ ബാലവേലക്കെതിരെ സമരമായിരുന്നു.തിരുമേനി ഒന്നു കാണണ്ടതായിരുന്നു."
"ലം ബോദരൻ മാഷക്ക് എല്ലാ ദിവസവും ഒരു നല്ല കാര്യം ചെയ്തില്ലങ്കിൽ ഉറക്കം വരില്ല അല്ലേ?."
"അതല്ല തിരുമേനീ ഇന്നലെ ഒരു ഹോട്ടലിൽ എട്ടു വയസുള്ള ഒരു പയ്യനെക്കൊണ്ട് പണി എടുപ്പിക്കുന്നതു കണ്ട് സഹിച്ചില്ല "
"എന്നിട്ടെന്തായി"
"സമരം വിജയിച്ചു "
" എന്നു വച്ചാൽ ആ പയ്യന്റെ പണി തെറിച്ചു "
"ആട്ടെ മാഷോടൊരു കാര്യം ചോദിക്കട്ടെ അന്യസംസ്ഥാനത്തു നിന്നു വന്ന ആ പയ്യന്റ കാര്യം എന്തായി.? മാഷും കൂട്ടരും അന്വേഷിച്ചോ? "
"അത്..... അതു പിന്നെ "
"ഒരു നേരത്തെ വയർ നിറക്കാൻ വേണ്ടിയാ അവനിവിടെ വന്നത്. അവനെ ചൂഷണം ചെയ്യാതെ പണി എടുക്കാൻ അനുവദിക്കുന്നതല്ലായിരുന്നോ ശരി. അല്ലങ്കിൽ ആ പാവത്തിന്റെ ഭാവി കൂടി നേരേ ആക്കുന്നതു കൂടി ചിന്തിക്കണ്ടതല്ലായിരുന്നോ? "

"മാണിക്കം" ഒരു പയ്യൻ ഓടി വന്നു.
"മാഷക്ക് ഒരു ചായകൊടുക്കൂ "
അവൻ ഉത്സാഹത്തോടെ അകത്തേക്ക് ഓടിപ്പോയി
"ഇന്നലെ വഴിയരുകിൽ നിന്നു കിട്ടിയതാ. ആഹാരം കഴിക്കാതെ തളർന്നു വഴിയിൽ കിടക്കുന്നു. കൂട്ടിക്കൊണ്ടു പൊന്നു. ആഹാരം കൊടുത്തു.ചെറിയ ചെറിയ ജോലികൾ ചെയ്യും അവന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും ആലോചിക്കുന്നു"
"അതെ മാഷേ... ഇന്നലത്തെ നിങ്ങളുടെ വിപ്ലവ വീര്യത്തിന്റെ രക്തസാക്ഷി"
   മാഷക്ക് വിരോധമില്ലല്ലോ?

Thursday, January 4, 2018

വാഷിഗ്‌ടൻDc ടു മയാമി ബീച്ച് [അച്ചു ഡയറി-191]

       മോഹൻലാൽ ഒരു സിനിമയിൽ പ്പറഞ്ഞ പോലെ ആയി മുത്തശ്ശാ ഞങ്ങളുടെ യാത്ര. പത്തുദിവസം. മുത്തശ്ശനോട് മുഴുവൻ കഥകളും പറയാനുണ്ട്

       അമേരിക്കയുടെ സതേൺ പോയിൻറിൽ ആണ് " കി വെസ്റ്റ് " .ക്യൂബ യുടെ അടുത്തായി വരും.അവിടെ കടലിനു നടുക്കലേക്ക് ഒരു യാത്ര. ത്രില്ലിഗ്. നടുക്കടലിൽ ബോട്ടു നിർത്തി. ചുറ്റും കടൽ. കരകാണാനില്ല.അവർ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി. ചുറ്റുനിന്നും ഡോൾഫിനുകൾ കൂട്ടം കൂട്ടമായി വന്നു. അച്ചൂ നെന്തിഷ്ടമാണന്നോ അവയെ. അവയുടെ നടുക്കലേയ്ക്ക് ചാടാൻ തോന്നി. സോൾഫിനുകൾ ഹൂ മൻ ലൗവ്   ആനിമൽ ആണ് അപകടത്തിൽപ്പെട്ടവരെ അവർ രക്ഷിക്കും. അവയുടെ കളികൾ കാണാൻ നല്ല രസമാണ്. ഡോൾഫിനേറിയത്തിലേ ഇത്ര അടുത്തു കണ്ടിട്ടുള്ളൂ.

    " അച്ചൂന് കടലിൽ മുങ്ങണോ?"
അവർ ചോദിച്ചപ്പഴേ അച്ചു സമ്മതിച്ചു.കടലിന്നടിയിൽ പോകാനുള്ള മാസ്ക്കും ഡ്രസുo ധരിച്ചു ഞങ്ങൾ കടലിലേക്ക് എടുത്തു ചാടി.ചെറിയ പേടി ഉണ്ടായിരുന്നു. അച്ഛൻ കൂടെയുണ്ട്. പാച്ചുവിനെ ഇറക്കിയില്ല. മുങ്ങിച്ചെന്നാൽ പവിഴപ്പുറ്റുകൾ കാണാം. അവയെപ്പററി അച്ചു വായിച്ചിട്ടുണ്ട്. എന്തു ഭംഗിയാണന്നോ കാണാൻ. കഴിഞ്ഞ മാസം അടിച്ച കൊടുംങ്കാറ്റിൽ തിരയിളകി കുറേ അധികം പുററുകൾ നശിച്ചിട്ടുണ്ട്. സമയം പോയതറിഞ്ഞില്ല. അപ്പഴാ അച്ചു കണ്ട "ജാസ് " എന്ന സിനിമയേപ്പറ്റി ഓർത്തത് .അച്ചൂന് പേടി ആയി. സ്രാവ് വന്നാൽ കുഴപ്പാകും. അവൻ ദുഷ്ടനാ. വേഗം ബോട്ടിൽക്കയറി. ഇത്ര പെട്ടന്ന് കയറണ്ടായിരുന്നു..

Monday, January 1, 2018

കരളിൽ പ്പാതി....

        ആശുപത്രിയിൽ ഒബ്സർവേഷൻ വാർ ഡിൽ അടുത്ത ബഡിൽ നിന്നും ഉള്ള തേങ്ങലാണ് ശങ്കരൻ കുട്ടിയെ ഉണർത്തിയത്. ചെമ്പിലത്തണ്ടു പോലെ വിളറി വെളുത്ത് ഒരു പെൺകുട്ടി.കരൾ സംബന്ധമായ അസുഖമാണ്. കരൾ മാറ്റിവയ്ക്കണം. ഡോണ റെക്കിട്ടാൻ പാട്. അടുത്തബന്ധുക്കൾ അല്ലങ്കിൽ ഉള്ള കഷ്ടപ്പാടുകൾ ഏറെ.
        ശങ്കരൻ കുട്ടിയും തുല്യ ദു:ഖിതൻ. വൃക്ക മാറ്റിവയ്ക്കാൻ പടാപാടുപെടുന്നു. ആരെങ്കിലും തയാറായാൽ ത്തന്നെ അടുത്ത ബന്ധുക്കൾ അല്ലങ്കിലുള്ള  കഷ്ടപ്പാടുകൾ ഏറെ. അസാദ്ധ്യം എന്നു തന്നെ പറയാം. സാമ്പത്തികവും പ്രശ്നമാണ്.
  ദുഖങ്ങൾ അന്യോന്യം പങ്കുവച്ച് ലക്ഷ്മിയുമായി ഒരു വല്ലാത്ത സൗഹൃദം വളർന്നു വന്നു. കുടുംബ പ്രാരാബ്ധങ്ങളും സാമ്പത്തിക പരാധീനതയും തളർത്താതിരിയ്ക്കാൻ ഈ സൗഹൃദം രണ്ടു പേരേയും സഹായിച്ചു.
ഡോക്ടർ ചന്ദ്ര ബോസ് ആണ് ആകെ ആശ്വാസം. രോഗികളുടെഎല്ലാ കാര്യത്തിനും ഊണും ഉറക്കവും ഉപേക്ഷിച്ച് കൂടെ ഉണ്ട്.
ഒരു ദിവസം Dr. വന്നപ്പോൾ രണ്ടു പേരുടേയും കാര്യങ്ങൾ അന്വേഷിച്ചു. Dr. ഒരു കാര്യം പറയാനുണ്ട്.
  "എനിക്ക് ലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. അങ്ങത് ഉടനെ സൗകര്യപ്പെടുത്തിത്തരണം.
  Dr. ഉം ലക്ഷിമിയും ഒപ്പം ഞട്ടി എന്നെനിക്കു മനസിലായി.
" കുട്ടിക്ക് സമ്മതമാണോ?"
ഒരു തേങ്ങലായിരുന്നു മറുപടി.ആ സന്തോഷാശ്രുക്കൾ ശങ്കരൻ കുട്ടിയ്ക്ക് വരണമാല്യമായി അനുഭവപ്പെട്ടു.
രജിസ്ട്രാർ ആശുപത്രിയിവന്നാണ് വിവാഹം നടത്തിയത്. ഡോക് ട്ടർ ആയിരുന്നു സാക്ഷി. രണ്ടു ദിവസം കടന്നു പോയി. ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്. " ഞാൻ എന്റെ കരൾ പകുത്ത് അവൾക്കു് നൽകാൻ തയാറാണ്. അവൾ വൃക്ക എനിക്കും തരാമെന്നു പറയുന്നു.ഇതിനെന്തു ചെയ്യണം.
"താങ്ക് ഗോഡ് "ഡോക്ടർ ചാടി എഴുനേറ്റു - ഇനി ഈക്കാര്യങ്ങൾ എനിക്കു വിടൂ. ഭാര്യയും ഭർത്താവുമാകുമ്പോൾ എളുപ്പമായി. പിന്നെ ഇതിനുള്ള ചെലവ്.ഈ അപൂർവ്വ ഓപ്പറേഷന്റെ ചെലവു വഹിക്കാനുള്ള സ്പോൺസറെക്കണ്ടു പിടിയ്ക്കാൻ ഒരു വിഷമവുമില്ല. അതുപോലെ ജീവിതകാലം മുഴുവൻ സു:ഖമായി ജീവിക്കാനുള്ള ഒരു ഭീമമായ തുകയും. ഈ അപൂർവ്വ തക്കു് കിട്ടുന്ന പബ്ലിസിറ്റി സ്പോൺസർമാരെ ആകർഷിക്കും ഉറപ്പ്.
     ഞാൻ ലക്ഷ്മിയെ നോക്കി. ഒരു നെടുവീർപ്പോടെ അവൾ എന്റെ കൈക്കുമ്പിളിലേക്ക് ഒതുങ്ങി.