Tuesday, June 23, 2015

  അച്ചുവിന് ആനപ്പുറത്ത് കയറാണാ യിരുന്നു ...

   മുത്തശ്ശാ അമ്പലത്തിൽ അഞ്ചാനപ്പുറത്താ എഴുന്നള്ളത്ത്‌ . ലോറിയിലാ ആനേ കൊണ്ടുവന്നത് . ആന നടന്നുവരുന്നത് കാണാനാ അച്ചുവിനിഷ്ട്ടം . പുഴയിലാ ആനേ കുളിപ്പിക്കുന്നെ . വെള്ളത്തിൽ കിടത്തി അവൻറെ പുറത്തിരുന്ന് ഒരച്ച്‌ കുളിപ്പിക്കും .
 നെറ്റിപ്പട്ടം കെട്ടുന്നതിന് മുമ്പ് ആനപ്പുറത്ത് കയറ്റാമെന്ന് പറഞ്ഞതാ .സമ്മതിച്ചില്ല .ചെറിയ കുട്ടിയാത്രേ .ആനയുടെ ചുവട്ടിൽ കൂടി കൊണ്ടുപോയി . പേടി മാറാനാത്രേ .അച്ചുവിന് അല്ലങ്കിലും പേടിയില്ല . നെറ്റിപ്പട്ടം ഗോൾഡാ .കഴുത്തിൽ മണികേട്ടുമ്പോൾ നല്ല ശബ്ദം . കാലിൽ തള .നല്ലരസ്സാ കാണാൻ . ആനയുടെ കഴുത്തിൽ പേരെഴുതിയിട്ടുണ്ട് .പക്ഷേ അച്ചുവിന് വായിക്കാൻ പറ്റില്ല .  മലയാളം പഠിച്ചങ്കിൽ വായിക്കായിരുന്നു 
  ഇല്ലത്ത് ആനേ കെട്ടാൻ സമ്മതിച്ചില്ല . അച്ചുവിന് സങ്കടായി .പാപ്പാൻ‌ അച്ചുവിന് ആനവാല് തരാമെന്ന് പറഞ്ഞതാ .അച്ചു വേണ്ടാന്ന് പറഞ്ഞു . കഷ്ട്ടല്ലേ .ആനക്ക് വേദനിക്കും എന്നാലും പറമ്പിൽ കെട്ടാൻ സമ്മതിക്കായിരുന്നു .അച്ചു വിന് വിഷമായി .    

Tuesday, June 9, 2015

  അച്ചുവിന് ഏറ്റവും ഇഷ്ട്ടായത് .....

    മുത്തശ്ശാ അച്ചു മടുത്തു . എന്ത് മാത്രാ പഠിക്കാൻ . അനങ്ങിയാൽ വഴക്ക് പറയും . ടീച്ചറൂടെ വടി കാണുമ്പോൾ ത്തന്നെ പേടിയാ .അമേരിക്കയിലാ സുഖം .ഇതുപോലെ അല്ല .എല്ലാം നമ്മൾ പഠിക്കണം .  നമ്മൾ തന്നെ വായിച്ചു പഠിക്കണം . എത്ര കഥകളാ അച്ഛനും അമ്മയും വായിച്ചു തന്നിരിക്കുന്നത് . ഇപ്പോൾ അച്ചു തന്നെ വായിക്കും . വായിച്ചത് സ്കൂളിൽ ചെന്ന് "ഡിസ്ക്കസ് "ചെയ്യണം . അവിടെ അച്ചുവിൻറെ സ്കൂളിൽ വടി ഇല്ല .വഴക്കുപറയില്ല. 
    ഇവിടെ വീട്ടിൽ വന്ന് കളിക്കാമെന്ന് വച്ചാൽ  'ഹോം വർക്ക്‌ ".ഇതിനുമാത്രം എന്തിനാണാവോ .അച്ചുവിന് ചിരിവരുന്നുണ്ട് .ഈ ബാഗിലെ പുസ്ത്തകം മുഴുവൻ പട്ച്തീർക്കണ്ടിവരുമോ  .എത്രയും പുസ്തകം നിറച്ച ബാഗ് തൂക്കി അച്ചുവിന് "ബാക്ക് പെയിനാ ".
      എന്നാലും അച്ചുവിന് ഈ സ്കൂൾ ഇഷ്ട്ടാ . കൂട്ടുകാരുമായി കളിക്കും . നല്ല മഴയത്ത് വഴിയിൽ മുഴുവൻ വെള്ളാ . അച്ചു അതിലേക്ക് ചാടും . വെള്ളം തെറിപ്പിക്കും . ഷർട്ട്‌ മുഴുവൻ ചെളിയാകും .നല്ല രസം .ഒരു വണ്ടി വന്നാൽ ചെളി തെറിക്കും .പെട്ടന്ന് കുട മറച്ച് പിടിച്ചാൽ മതി .
   മുത്തശ്ശാ അച്ചു ഇന്നു കുട എടുക്കാൻ മറന്നു .ബാഗ് തലയിൽ വച്ചാ പോന്നത് .ഒരുചേട്ടൻ ഒരു വലിയ ബനാനാ ലീഫ് വെട്ടിത്തന്നു . അത് ചൂടിയാ പൊന്നെ .അച്ചുവിന് ഏറ്റവും ഇഷ്ട്ടായത് അതാ .   

Monday, June 8, 2015

  അച്ചുവിന് ഏറ്റവും ഇഷ്ട്ടം "കൊക്കനട്ട് ട്രീയാ "

    മുത്തശ്ശാ ഇന്നു എൻവയർ മെൻറ് ഡേ ആണ് .ഒരു ട്രീ കൊണ്ടുചെല്ലണം ടീച്ചർ പറഞ്ഞു .അച്ചു കൊക്കനട്ട് ട്രീ കൊണ്ടോയാലോ എന്ന് തോന്നണു .അച്ചുവിന് ഏറ്റവും ഇഷ്ട്ടം കൊക്കനട്ട് ട്രീയാ .കരിക്കും വെള്ളം അചൂനിഷ്ട്ടാ .അത് മുഴുവൻ ഗ്ലൂക്കൊസ്സാ .അച്ഛൻ പറഞ്ഞു .എന്തൊരു മധുരം .നാക്ക് തരിക്കും .നല്ല തണുപ്പും . അതിൻറെ ഓലകൊണ്ടാ അപ്പുവേട്ടൻ പന്തുണ്ടാക്കിത്തന്നെ .അടുക്കളയിൽ നാളികേരം പൊട്ടിക്കുമ്പോൾ അച്ചു ഓടി ചെല്ലും .അതിലെ വെള്ളം കുടിക്കാനാ . ചിരകിവക്കുംപോൾ അച്ചു ഒരുകൈ നിറയെ വാരിക്കൊണ്ടോടും .അതു കഴിക്കാനെന്തു രസാ .അങ്ങിനെ അമേരിക്കയിൽ അച്ചുകണ്ടിട്ടില്ല .അമ്മമ്മ വഴക്കുപറയും .എന്നാലും ചിരിചോണ്ടാ വഴക്കുപറയാ. അമ്മയ്ക്ക് അടിച്ചുവാരാൻ ചൂലുണ്ടാക്കാൻ അച്ചുവും കൂടാറുണ്ട് . 
   സ്കൂളിൽ നിന്ന് അച്ചുവിന് ഒരു പ്ലാൻറ് കിട്ടി .ഇഷ്ട്ടമുള്ളത് എടുത്തോളാൻ പറഞ്ഞു . അച്ചു എടുത്തത് നെല്ലി.. അച്ചു തന്നെ അത് കുഴിച്ചിട്ടു . നെല്ലിക്കാ അച്ചുവിനിഷ്ട്ടമില്ലായിരുന്നു .അതിന് കയ്പ്പാ . പക്ഷേ അതുകഴിഞ്ഞ് വെള്ളം കുടിച്ചാൽ അതിന് മധുരം .അതെന്താ അങ്ങിനെ ?.
  അച്ചുവിന് പ്ലാന്റ് നടാനിഷ്ട്ടാ .പക്ഷേ അതിനൊരു ദിവസം എന്തിനാ ..എല്ലാദിവസവും നാട്ടുകൂടെ .         

Saturday, June 6, 2015

  എന്താ മുത്തശ്ശാ ഈ  "ചോറൂണ് " 

  ഇന്നമ്പലത്തിൽ പോയി .പാൽപ്പായസം കിട്ടി . അച്ചുവിന് ഏറ്റവും ഇഷ്ട്ടം  വൈറ്റ് പായസ്സാ . ഉണ്ണികൃഷ്ണനും ഏറ്റവും ഇഷ്ട്ടം പാൽപ്പായസാ . അച്ചു സ്പൂണിൽ കുറേശ്ശെ കഴിക്കും . പാച്ചു അടുത്ത് കിടപ്പുണ്ട് .അവൻ ഏട്ടനെ ആണല്ലോ നോക്കണേ . അവൻ ഇപ്പോൾ എപ്പഴും ചിരിക്കും . അവന് വിശന്നിട്ടായിരിക്കും ഏട്ടനെ നോക്കുന്നെ . പാവം .
        അച്ചു പാൽപ്പായസം കുറച്ച് അവൻറെ വായിൽ വച്ചുകൊടുത്തു . അവനിഷ്ട്ടായി . പക്ഷേ അമ്മ എന്നേ വഴക്കുപറഞ്ഞു .നല്ലതൊക്കെ" ഷെയർ " ചെയ്യണമെന്ന് അമ്മയല്ലേ എന്നേ പഠിപ്പിച്ചേ . എന്നിട്ടിപ്പം ..അച്ചുവിന് വിഷമായി . ചോറൂണ് കഴിയാതെ പാച്ചുവിന് പാൽപ്പായസം കൊടുക്കാൻ പാടില്ലത്രേ . മുത്തശ്ശാ എന്താ ഈ ചോറൂണ് . എന്നാൽ അമ്മക്ക് അച്ചുവിന് ചോറ് കൊടുത്തുകൂടെ . അച്ചുവിന് ഒന്നും മനസിലായില്ല . "സിക്സ്‌ മന്ത് "കഴിയണമത്രേ. അതുവരെ അവൻ ഈ അമ്മിഞ്ഞപ്പാൽ മാത്രം കുടിച്ച് . കഷ്ട്ടോണ്ട് .അവന് വിശക്കില്ലേ ?. 

     അവന് പല്ലുവരാറായി .ചിരിക്കുമ്പോൾ നല്ലരസം . അച്ചുവിന് അവനെ എടുത്തുകൊണ്ട് മുറ്റത്ത് കൊണ്ടുപോകണമെന്നുണ്ട് . അച്ചുവിനെടുക്കാൻ പറ്റും . പക്ഷേ അമ്മ വഴക്ക് പറഞ്ഞാലോ . ട്രാം ഉണ്ടായിരുന്നെങ്കിൽ മുറ്റത്തുകൂടി അവനെ ഉന്തിക്കൊണ്ടു പോകാമായിരുന്നു .        .  

Friday, June 5, 2015

 മുത്തശ്ശാ ..അച്ചു ഇവിടെ സ്കൂളിൽ ചേർന്നു ....

        അച്ചു സ്കൂളിൽ ചേർന്നു .രണ്ട് മാസം സ്കൂളിൽ പോകാം . നല്ല രസം . ബസ്സിലാ പോവുക . ബസ്‌ നിറയെ ചേട്ടന്മ്മാരും ചേച്ചിമാരും . അവരുടെ വലിയ ബാഗാണ് . അതു നിറയെ പുസ്ത്തകങ്ങളാ . എന്തിനാ ഇതിനുമാത്രം പുസ്ത്തകങ്ങൾ .റോഡ്‌ മുഴുവൻ കുഴിയാ .ബസ്‌ കുഴിയിൽ ചാടുമ്പോൾ നല്ലരസം . കുട്ടികൾക്ക് യൂണിഫോം ഉണ്ട് .അച്ചുവിനും വാങ്ങണം .അമേരിക്കയിൽ യൂണിഫോം ഇല്ല .അവരുടെ നല്ല ഡ്രസ്സ്‌ ഒക്കെ എന്നാണോ അവരിടുക . 
       അച്ചു ഉച്ചക്ക് സ്കൂളിൽ നിന്നാ ഫുഡ്‌ കഴിക്കുന്നെ . കൂട്ടുകാർക്കൊപ്പം .ചോറും സാമ്പാറും ചെറുപയറും . അച്ചുവിനിഷ്ട്ടായി . അച്ചു ഇനി നൂഡിൽസ് കഴിക്കില്ല . അതിൽ പോയിസൻ ഉണ്ട് .ടിവിയിൽ കണ്ടതാ . അച്ചു പിസ്ത്തയും സീരിയലും ഒക്കെ നിർത്തി .ഇനി അതൊന്നും വേണ്ട . .

     ഇ ന്ന് അച്ചുവിനെ "റ "എന്ന് എഴുതാൻ പഠിപ്പിച്ചു . "ആ "എന്നെഴുതാൻ അച്ചുവിനറിയാം .അച്ചു ഉടനെ "ആറാട്ടുപുഴ "എന്നെഴുതും .സ്കൂളിൽ ഒരു റൂമിൽ തന്നെ ഇരുന്നു മടുത്തു .ഇതെന്താ ഇവിടെ ഇങ്ങനെ .അമേരിക്കയിൽ ഓരോ പീരിയടും ഓരോ സ്ഥലത്ത് പോകും .കളിക്കാൻ പോകും ,ല്യ്ബ്രറിയിൽ പോകും . ഇവിടെ ഒന്നുമില്ല .

     ടീച്ചർ ഒരുവടി മേശപ്പുറത്തു വച്ചിട്ടുണ്ട് .കുറുമ്പൻ മാരെ തല്ലാനാണന്ന് ടീച്ചർ പറഞ്ഞു .അച്ചു കുറൂമ്പനാണോ  മുത്തശ്ശാ ?. അമേരിക്കയിൽ കുട്ടികളെ അടിക്കില്ല .വഴക്കുപറയില്ല. പക്ഷേ  ഇവിടെ "ടൈം ഔട്ട്‌ " ഇല്ല .              