അച്ചുവിന് ഏറ്റവും ഇഷ്ട്ടായത് .....
മുത്തശ്ശാ അച്ചു മടുത്തു . എന്ത് മാത്രാ പഠിക്കാൻ . അനങ്ങിയാൽ വഴക്ക് പറയും . ടീച്ചറൂടെ വടി കാണുമ്പോൾ ത്തന്നെ പേടിയാ .അമേരിക്കയിലാ സുഖം .ഇതുപോലെ അല്ല .എല്ലാം നമ്മൾ പഠിക്കണം . നമ്മൾ തന്നെ വായിച്ചു പഠിക്കണം . എത്ര കഥകളാ അച്ഛനും അമ്മയും വായിച്ചു തന്നിരിക്കുന്നത് . ഇപ്പോൾ അച്ചു തന്നെ വായിക്കും . വായിച്ചത് സ്കൂളിൽ ചെന്ന് "ഡിസ്ക്കസ് "ചെയ്യണം . അവിടെ അച്ചുവിൻറെ സ്കൂളിൽ വടി ഇല്ല .വഴക്കുപറയില്ല.
ഇവിടെ വീട്ടിൽ വന്ന് കളിക്കാമെന്ന് വച്ചാൽ 'ഹോം വർക്ക് ".ഇതിനുമാത്രം എന്തിനാണാവോ .അച്ചുവിന് ചിരിവരുന്നുണ്ട് .ഈ ബാഗിലെ പുസ്ത്തകം മുഴുവൻ പട്ച്തീർക്കണ്ടിവരുമോ .എത്രയും പുസ്തകം നിറച്ച ബാഗ് തൂക്കി അച്ചുവിന് "ബാക്ക് പെയിനാ ".
എന്നാലും അച്ചുവിന് ഈ സ്കൂൾ ഇഷ്ട്ടാ . കൂട്ടുകാരുമായി കളിക്കും . നല്ല മഴയത്ത് വഴിയിൽ മുഴുവൻ വെള്ളാ . അച്ചു അതിലേക്ക് ചാടും . വെള്ളം തെറിപ്പിക്കും . ഷർട്ട് മുഴുവൻ ചെളിയാകും .നല്ല രസം .ഒരു വണ്ടി വന്നാൽ ചെളി തെറിക്കും .പെട്ടന്ന് കുട മറച്ച് പിടിച്ചാൽ മതി .
മുത്തശ്ശാ അച്ചു ഇന്നു കുട എടുക്കാൻ മറന്നു .ബാഗ് തലയിൽ വച്ചാ പോന്നത് .ഒരുചേട്ടൻ ഒരു വലിയ ബനാനാ ലീഫ് വെട്ടിത്തന്നു . അത് ചൂടിയാ പൊന്നെ .അച്ചുവിന് ഏറ്റവും ഇഷ്ട്ടായത് അതാ .
No comments:
Post a Comment