എന്താ മുത്തശ്ശാ ഈ "ചോറൂണ് "
ഇന്നമ്പലത്തിൽ പോയി .പാൽപ്പായസം കിട്ടി . അച്ചുവിന് ഏറ്റവും ഇഷ്ട്ടം വൈറ്റ് പായസ്സാ . ഉണ്ണികൃഷ്ണനും ഏറ്റവും ഇഷ്ട്ടം പാൽപ്പായസാ . അച്ചു സ്പൂണിൽ കുറേശ്ശെ കഴിക്കും . പാച്ചു അടുത്ത് കിടപ്പുണ്ട് .അവൻ ഏട്ടനെ ആണല്ലോ നോക്കണേ . അവൻ ഇപ്പോൾ എപ്പഴും ചിരിക്കും . അവന് വിശന്നിട്ടായിരിക്കും ഏട്ടനെ നോക്കുന്നെ . പാവം .
അച്ചു പാൽപ്പായസം കുറച്ച് അവൻറെ വായിൽ വച്ചുകൊടുത്തു . അവനിഷ്ട്ടായി . പക്ഷേ അമ്മ എന്നേ വഴക്കുപറഞ്ഞു .നല്ലതൊക്കെ" ഷെയർ " ചെയ്യണമെന്ന് അമ്മയല്ലേ എന്നേ പഠിപ്പിച്ചേ . എന്നിട്ടിപ്പം ..അച്ചുവിന് വിഷമായി . ചോറൂണ് കഴിയാതെ പാച്ചുവിന് പാൽപ്പായസം കൊടുക്കാൻ പാടില്ലത്രേ . മുത്തശ്ശാ എന്താ ഈ ചോറൂണ് . എന്നാൽ അമ്മക്ക് അച്ചുവിന് ചോറ് കൊടുത്തുകൂടെ . അച്ചുവിന് ഒന്നും മനസിലായില്ല . "സിക്സ് മന്ത് "കഴിയണമത്രേ. അതുവരെ അവൻ ഈ അമ്മിഞ്ഞപ്പാൽ മാത്രം കുടിച്ച് . കഷ്ട്ടോണ്ട് .അവന് വിശക്കില്ലേ ?.
അവന് പല്ലുവരാറായി .ചിരിക്കുമ്പോൾ നല്ലരസം . അച്ചുവിന് അവനെ എടുത്തുകൊണ്ട് മുറ്റത്ത് കൊണ്ടുപോകണമെന്നുണ്ട് . അച്ചുവിനെടുക്കാൻ പറ്റും . പക്ഷേ അമ്മ വഴക്ക് പറഞ്ഞാലോ . ട്രാം ഉണ്ടായിരുന്നെങ്കിൽ മുറ്റത്തുകൂടി അവനെ ഉന്തിക്കൊണ്ടു പോകാമായിരുന്നു . .
No comments:
Post a Comment