Wednesday, December 6, 2023

പാച്ചുവിൻ്റെ "മണി ബാങ്ക് " [ അച്ചു ഡയറി-514] മുത്തശ്ശാ പാച്ചുവിന് കിട്ടുന്ന ക്യാഷ് മുഴുവൻ സൂക്ഷിയ്ക്കാൻ അവന് ഒരു മണി ബാങ്കുണ്ട്. അവനെന്തു ചെയ്താലും കണക്കു പറഞ്ഞ് കൂലി വാങ്ങും. പച്ചക്കറി നനയ്ക്കാൻ, പൂന്തോട്ടം നനയ്ക്കാൻ കാറുകഴൂകാൻ എല്ലാത്തിനും. പുസ്തകം വായിയ്ക്കാൻ വരെ.ക്യാഷ് മുഴുവൻ അവൻ്റെ മണി ബാങ്കിൽ നിക്ഷേപിക്കും. ക്യാഷ് കൊടുക്കാമെന്നു പറഞ്ഞാൽ അവനെന്തു പണിയും ചെയ്യും. ഇതൊരു ചീത്ത സ്വഭാവമാണ ന്നച്ചൂന് തോന്നി. ആദ്യമൊക്കെ തമാശ ആയെ തോന്നിയുള്ളു. പിന്നെയാണറിത്തത് അവൻ സീരിയസ് ആണന്ന് മനസിലായത്. ഒരു ദിവസം അമ്മയുടേയും അച്ഛൻ്റെയും മുമ്പിൽ വച്ച് ഞാനവനോട് പറഞ്ഞു. " ഇത് ചീത്ത സ്വഭാവമാണ് പാച്ചൂ. ഇങ്ങിനെ എല്ലാത്തിനും ക്യാഷ് വാങ്ങുന്നത് ബോറാണ് .ഇങ്ങിനെ ക്യാഷിനോടുള്ള ആർത്തി നല്ലതല്ല "അവൻ്റെ മുഖമൊന്നു വാടി.അച്ഛനും അമ്മയും അവൻ്റെ കൂടെയില്ലന്നവന് മനസിലായി.കുറച്ചു കഴിഞ്ഞവൻ പറഞ്ഞു. " ഞാനെന്തിനാണന്നോ ഈ ക്യാഷ് സൂക്ഷിക്കുന്നത്. ഏട്ടന് ഹയർ സ്റ്റഡി ക്കാണ്. അമേരിയ്ക്കയിൽ അതിന് നല്ല ചെലവാണന്ന മ്മ പറഞ്ഞിരുന്നു."സത്യത്തിൽ ഞട്ടിപ്പോയി .ആദ്യം തമാശാ ണന്നാണ് കരുതിയത്. അവൻ സീരിയസാണ്." അപ്പം നിൻ്റെ ഹയർസ്റ്റഡിക്ക് ക്യാഷ് വേണ്ടേ." അമ്മ ചോദിച്ചു." അത് ഏട്ടന് ജോലി കിട്ടിയാൽ ഏട്ടൻ നോക്കിക്കൊള്ളും"അച്ചു ഓടിച്ചെന്ന് അവനേ കെട്ടിപ്പിടിച്ചു.അവനെ ചീത്ത പറഞ്ഞതിൽ അച്ചൂന് സങ്കടായി മുത്തശ്ശാ "

Friday, December 1, 2023

ഒറ്റപ്പെടലിൻ്റെ "ഒററമരം " കുറേ നാളുകൾക്ക് ശേഷം ജീവിതഗന്ധി ആയ ഒരു സിനിമ കണ്ട സംതൃപ്തി.അതാണ് ആ "ഒററ മര"ത്തിൻ്റെ തണലിൽ നമുക്ക് കിട്ടിയത്. ആഴത്തിലുള്ള കുടുബ ബന്ധങ്ങളുടെ അകം പുറം കാഴ്ച്ചകൾ! ഇതു നമ്മുടെ കാലഘട്ടത്തിൻ്റെ സിനിമയാക്കുന്ന ഇതിൻ്റെ സംവിധായകൻ ബിനോയ് വേളൂരിന്നഭിനന്ദനം. ബാബു നമ്പൂതിരി എന്ന അഭിനയ രംഗത്തെ അതികായൻ്റെ സിനിമ എന്നിതിനെ വിശേഷിപ്പിക്കാം. കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരു പോലും പൊടിയാതെ അതിതീവ്രമായ ദു:ഖഭാവം മുഴുവൻ അഭിനയിച്ച് ഫലിപ്പിച്ച ആ അഭിനയചാതുരിക്കഭിനന്ദനം. ഈ സിനിമയുടെ പേരിൽ നല്ല പുരസ്കാരങ്ങൾ അദ്ദേഹത്തെത്തേടി വന്നാൽ അത്ഭു തപ്പെടാനില്ല.അദ്ദേഹത്തിനൊപ്പം നിന്ന് നീനാക്കുറുപ്പും, ഹൈറേഞ്ചിൻ്റെ മനോഹാരിത മുഴുവൻ അരണ്ട വെളിച്ചത്തിൽ വരച്ചുകാട്ടുന്ന ക്യാമറമാനും എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. എന്നും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ മലയാള സിനിമക്ക് ഇതൊരു പുതിയ ട്ര ൻ്റായി മാറും.ഇതുപോലുള്ള സിനിമകൾ ഇനിയും മലയാള സിനിമയെ ധന്യമാക്കട്ടെ. അഭിനന്ദനങ്ങൾ. അനിയൻ തലയാററും പിള്ളി

Saturday, November 25, 2023

ആറാട്ട് ദീപങ്ങൾ സംരക്ഷിയ്ക്കാൻ വീണ്ടും ഒരു "ഗോവർദ്ധ നോദ്ധാരണം " : കറി ച്ചിത്താനം പൂതൃക്കോവിലിലെ ആറാട്ടെ തിരേപ്പിന് ആറാട്ട് കടവ് മുതൽ അമ്പലനട വരെ ആറായിരം ദീപങ്ങൾ!.ഭക്തരുടെ ഭക്തിയിൽ ചാലിച്ച ആ നിറദീപങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തുടരുന്ന ഭീകരമഴ ഒരു വലിയ ഭീഷണി ആയിരുന്നു. പക്ഷേ ഒരിക്കൽ ഇന്ദ്രദേവനെ തോൽപ്പിച്ച് മഴയിൽ നിന്നും തൻ്റെ ഭക്തജനങ്ങളെ രക്ഷിച്ച ഭഗവാൻ കൃഷ്ണൻ വീണ്ടും ഒരു ഗോവർദ്ധനോദ്ധാരണം നടത്തി ഈ ദീപങ്ങൾ സംരക്ഷിക്കും എന്ന് ഭക്തർക്ക് ഉറപ്പായിരുന്നു.അതു പോലെ തന്നെ സംഭവിച്ചു. മൈതാനമദ്ധ്യത്തിൽ ഗോവർദ്ധന പർവ്വതം ഉയർത്തി സാക്ഷാൽ ഭഗവാൻ കൃഷ്ണൻ അവതരിച്ചു.

Thursday, November 9, 2023

ചാരുകസേര. [കീശക്കഥകൾ -189] പരമ്പരാഗതമായിക്കിട്ടിയതാണ് ഈ ചാരുകസേര. മുത്തശ്ശൻ്റെ കാലത്ത് കോളാമ്പിയും, വെള്ളിച്ചെല്ലവും, ഒരു രാമച്ച വിശറിയും അടുത്തുണ്ടാകും. കാലം മാറി. ചാരുകസേര ഇന്നും ഈ നാലു കെട്ടിൽ. പക്ഷേ കസേരയ്ക്കടുത്ത് ടാബും, ലാപ് ടോപ്പും, മൊബൈൽ ഫോണും .കയ്യെത്തും ദൂരം എല്ലാം ഉണ്ടാകും. വായിക്കാനും, എഴുതാനും, എന്തിന് ക്രയവിക്രയത്തിനു വരെ.ഇവിടുന്നെഴുനേൽക്കണ്ട കാര്യമില്ല.- ടിവിയുടെയും എ സി യുടെയും റിമോട്ട് അടുത്തുണ്ട്. ചുറ്റുപാടും ക്യാമറ വച്ചിട്ടുണ്ട്. ചുറ്റുപാടും പറമ്പും എന്തിന് പടിപ്പുര വരെ കാണാൻ പാകത്തിന് . പണിക്കാരെ വരെ നിയന്ത്രിക്കുന്നത് ക്യാമറനോക്കി ഫോണിലൂടെ.ദൂരെയുള്ള കുട്ടികൾ വീഡിയോക്കോളിൽ വരും. കണ്ടു സംസാരിക്കാം. ഊണു കാലമായാൽ വാമഭാഗത്തിൻ്റെ മെസേജ് വരും. സാധനങ്ങൾ വാങ്ങാൻ ഓൺ ലൈനിൽ ബുക്കു ചെയ്തു വാങ്ങാം. എല്ലാം ഫോണിലൂടെ നടക്കും.ക്യാഷ് കൊടുക്കുന്നത് വരെ. പണിക്കാരും ഇപ്പോൾ സ്മാർട്ടാണ് കൂലി ഗൂഗിൾ പേ ചെയ്താൽ മതി. ഇതിനിടെ ഉത്ഘാടനം, മീറ്റി ഗുകൾ എല്ലാം വെബിനാറിൽ നടക്കും.ഈ കസേരയിൽ ഇരുന്ന് എഴുതാൻ ടാബുണ്ട്. ലോകത്തുള്ള എല്ലാ വിവരങ്ങളും അറിയാൻ " അലക്സാ' അടുത്തുതന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്കും പുറത്തു പോകണ്ട. കയ്യിൽക്കെട്ടിയിരിക്കുന്ന വാച്ചിൽ എല്ലാം കിട്ടും. ബിപി, കൊളോസ്റ്റ് റോൾ, ഷുഗർ, ഓക്സിജൻ ല വ ൽ എന്തിന് ഇ സി ജി വരെ.കുടുബ ഡോക്ടർ ഓൺലൈനിൽ വരും.ഈ കസേരയിൽ ഇരുന്ന് വീഡിയോ കോളിൽ സംസാരിക്കാം. മരുന്ന് മെഡിക്കൽ സ്‌റ്റോറുകാർ ഇവിടെ എത്തിച്ചു തരും ഈ ഇടെ വാമഭാഗത്തിനും കമ്പ്യൂട്ടർ സാക്ഷരതയായി. ഫെയ്സ് ബുക്കും, ഇൻസ്റ്റ ഗ്രാമും വാട്സ പ്പും എല്ലാമായി.അവൾക്ക് ഒത്തിരി ആദ്ധ്യാത്മിക ഗ്രൂപ്പുകൾ ഉണ്ട്. ഭാഗവതവും നാരായണീയവും എന്തിന് സംസ്കൃത പഠനം വരെ അതിൽ നടക്കു ഊണ് കാലമായാൽ, കാപ്പിറഡി ആയാൽ എല്ലാം വാട്സ പ്പിൽ അറിയിപ്പ് വരും. ഞങ്ങൾ രാവിലെ മെനു തീരുമാനിക്കുന്നത് വരെ വാട്സ പ്പിൽ. ഇപ്പോൾ അവളും തിരക്കിലാണ് ഒരു ദിവസം വാട്സ പ്പിൽ ഭാര്യയുടെ ഒരു മെസേജ്."എനിയ്ക്കും ഒരു ചാരുകസേര വേണം; "

Friday, November 3, 2023

ആനിക്കാട് കൃഷ്ണകുമാർ - മദ്ധ്യ തിരുവിതാംകൂറിൻ്റെ സ്വന്തം മേളപ്രമാണി കുറിച്ചിത്താനം പൂത്തൃക്കോവിലിലെ ഏകാദശി വിളക്കിൻ്റെ മേള വൈവിദ്ധ്യത്തെപ്പറ്റിപ്പറയുമ്പോൾ പാണ്ടിമേളത്തേപ്പറ്റിപ്പറയാതെ പോവുക ശരിയല്ല. ഇത്തവണത്തെ ഏകാദശി പാണ്ടിമേളത്തിൻ്റെ പ്രമാണി ക്ഷേത്ര വാദ്യകലാനിധി ആനിക്കാട് കൃഷ്ണകുമാർ ആണ്.അച്ഛൻ്റെ അടുത്തു നിന്ന് തായമ്പക അഭ്യസിച്ച് പതിമൂന്നാം വയസ്സിൽ ആനിക്കാട് തെക്കുംതല ക്ഷേത്രത്തിൽ തായമ്പക അരങ്ങേറി. പിന്നെ കലാപീ0 ത്തിൽ പഠനം.ഊരമന വേണു മാരാരുടെ ശിക്ഷണത്തിൽ മേളത്തിൻ്റെ എല്ലാ തലവും സ്വായത്തമാക്കി. പിന്നീട് വെന്നിമല ഗോവിന്ദ മാരാരുടെ അടുത്ത് ക്ഷേത്രാടിയന്തിര പഠനം പൂർത്തിയാക്കി. ' ഇന്ന് ഇദ്ദേഹം മദ്ധ്യകേരളത്തിലെ എണ്ണം പറഞ്ഞ മേളകലാകാരനാണ്. പത്മശ്രീ ജയറാമിൻ്റെ മേളത്തിലും കൃഷ്ണകുമാർ സജീ വം: വടക്കൻ ജില്ലകളിലെ പുകൾപെററ വാദ്യകലാകാരന്മാർക്കൊപ്പം നിൽക്കാൻ പോന്ന ഒരു കലാകാരനായി വളർന്ന കൃഷ്ണകുമാർ നമുക്കൊക്കെ അഭിമാനമാണ്. ഒരു താളവിസ്മയത്തിനായി സാദരം സ്വാഗതം.

Thursday, October 26, 2023

കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം ഒരു മനോഹര ഗ്രാമക്ഷേത്രംഗുരുവായൂർ ഏകാദശി പ്രധാന ഉത്സവമായ ഈ ഗ്രാമക്ഷേത്രം "തെക്കൻ ഗുരുവായൂർ " എന്നാണറിയപ്പെടുന്നത്.നല്ലൊരു വിദ്യാലയവും ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യ ഭാഗവതസത്രം മള്ളിയൂരിൻ്റെ നേതൃത്വത്തിൽ ഈ ക്ഷേത്ര മുറ്റത്താണ് നടന്നത്. ഇരുപത്തി അഞ്ചാമതു സത്രവും ഈ തിരുമുറ്റത്തു തന്നെ വേണം എന്ന് മോഹിച്ച് അതിന് ആറു വർഷം മുമ്പ് തന്നെ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ഒരു അദ്ധ്യാത്മിക സംരംഭമായി അത് മാറി.പടിഞ്ഞാട്ട് ദർശ്ശനമുള്ള അപൂർവ്വ ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇതിനു മുമ്പിലുള്ള ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ഒരു മനോഹരമായ ആൽമരം ഉണ്ട്. ആറാട്ട് കഴിഞ്ഞെത്തുന്ന ഭഗവാനെ എതിരേൽക്കുന്നതവിടെയാണ്. അന്നത്തെ ആൽത്തറമേളം തൃശൂരെ എലഞ്ഞിത്തറമേളം പോലെ പ്രസിദ്ധമാണ്.ഏകാദശി വിളക്കിനോടനുബന്ധിച്ചുള്ള ഉത്സവം നാട്ടുകാരുടെ സഹായത്തോടെ ഒരു വലിയ ആഘോഷമായി ഇന്നുംനടന്നു വരുന്നു. അടുത്ത ഗ്രാമത്തിലുള്ള മണ്ണയ്ക്കനാട് ജലാധി വാസഗണപതിയുടെ പരിപാവനമായ തീർത്ഥക്കുളത്തിലാണ് പുത്തൃക്കാവിലപ്പൻ്റെ ആറാട്ട്. രണ്ടു ഗ്രാമങ്ങളുടെ ഉത്സവമായി ആറാട്ടുത്സവം വളർന്നു.ജാതി മത വ്യത്യാസമില്ലാതെ വഴിയ്ക്കിരുവശവും ദീപം തെളിയിച്ച് പൂതൃക്കോവിലപ്പനെ ദേശവാസികൾ വരവേ ൽക്കുന്നു.പ്രകൃതി സൗഹൃദമായി ഈ ഗ്രാമ ക്ഷേത്രത്തെ മാറ്റുക എന്നത് ഒരു സ്വപ്നമായിരുന്നു ഭക്തജനങ്ങൾക്കുണ്ടായിരുന്നത്‌.ഭക്തജനങ്ങളുടെ സഹകരണത്തോടെ ഒരു തുളസീവനം, ആൽത്തറയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ദശപുഷ്പോദ്യാനം, കണ്ണന് കദളിപ്പഴത്തിനായി ഒരു കദളീവനം, തീർത്ഥക്കുളം പിന്നെ ഒരു വൃന്ദാവനം. വനമാല ഓഡിറ്റോറിയത്തൊട് ചേർന്ന് "ചന്ദ്രകാന്തം" എന്ന ഓപ്പൺ ഓഡിറ്റോറിയവും പലതും പടിപടിയായിപൂർത്തി ആയി വരുന്നു.ഭഗവാൻ്റെ ജന്മനക്ഷത്രക്കല്ലായ ചന്ദ്രകാന്തം എല്ലാവർക്കും ധരിക്കാവുന്ന രത്നമാണ്.അത് സ്വർണ്ണം കൊണ്ടുള്ള ആലിലയിൽ ഉറപ്പിച്ച് മനോഹരമാക്കിയ "പൂതൃക്കോവിൽ ചന്ദ്രകാന്തപ്പതക്കം" പന്ത്രണ്ട് ദിവസം പീ0 ത്തിൽ വച്ച് പൂജിച്ച് ഭക്തജനങ്ങൾക്ക് കൊടുക്കുന്ന ഒരു അപൂർവ്വമായ വഴിപാടുണ്ടിവിടെ.. പടിഞ്ഞാറെ നടയിലെ ക്ഷേത്രഗോപുരം അതുപോലെ അതീന്ദ്ര്യ ധ്യാനത്തിലൂടെ പ്രാർത്ഥനയ്ക്കുള്ള ഒരു മെഡിറ്റേഷൻ ഹാൾ, ഇവയും ഭക്തജനങ്ങളും സ്വപ്ന പദ്ധതിയാണ് ക്ഷേത്രക്കുളം നവീകരിച്ച് മനോഹരമായ ഒരു തീർത്ഥക്കുളം, അതെല്ലാം പടിപടി ആ യി നടത്താനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് ഭാരവാഹികളും ഭക്തജനങ്ങളുംഇൻഡ്യയിലെ തന്നെ എണ്ണപ്പെട്ട ആദ്ധ്യാത്മിക വേദി ആയി ഇരുപത്തി അഞ്ചാമത്തെ ഭാഗവതസത്രം ഈ ക്ഷേത്ര മുറ്റത്ത് അരങ്ങേറി. മള്ളിയൂർ ശ്രീ.ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലും ഉത്സാഹത്തിലുമാണ് ആ സത്രം ഇത്ര ഉദാത്തമായത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടെയും അപൂർവ്വ ഭൂതമായ സഹകരണം ഈ സത്രത്തിന് മികവേകി. പിന്നീട് ആ ക്ഷേത്രത്തിൻ്റെ അത്ഭുതകരമായ വളർച്ചയാണ് നമ്മൾ കണ്ടത്. എല്ലാ ഭക്തജനങ്ങളും അകമഴിഞ്ഞ് സഹകരിച്ചപ്പോൾ ഈ ക്ഷേത്രം മഹാക്ഷേത്രങ്ങളുടെ പദവിയിലേക്ക് ഉയർന്നു.പ്രകൃതി രമണീയമായ ഈകൊച്ചുഗ്രാമത്തിന് തിലകക്കുറി ആയി ഈ ക്ഷേത്രം മാറി.1. കുചേലവൃത്തത്തിലെ രുക്മിണീസമേതനായ കൃഷ്ണൻ ആണ് ഇവിടുത്തെ ദേവസങ്കൽപ്പം.കുടുംബ ഐശ്വര്യത്തിനും, സുഹൃത്ബന്ധത്തിനും വിശേഷം. വിവാഹം ഈ ക്ഷേത്രസന്നിധിയിൽത്തന്നെ വേണമെന്നാഗ്രഹിക്കുന്നവർ അനവധി. അതൊരശ്വര്യമായി അവർ കാണുന്നു.2. ഇടത്തുവശത്തുള്ള ഉണ്ണിഗണപതിക്കും പ്രത്യേക തയുണ്ട്"ഒക്കത്തു ഗണപതി " എന്നാണ് പറയുക. ശ്രീകൃഷ്ണൻ ഉണ്ണിഗണപതിയെ ഒക്കത്ത് എടുത്തു കൊണ്ടിരിക്കുന്ന സങ്കൽപ്പം.മള്ളിയൂര് മറിച്ചാണ് സങ്കൽപ്പം3 .ശ്രീകോവിലിന് വലതു വശത്ത് ഒരു ദേവീപ്രതിഷ്ഠയുണ്ട്.4. പുറത്തു് പടിഞ്ഞാട്ടു ദർശനമായി ഒരു ശൈവ പ്രതിഷ്ഠയും ഉണ്ട്. 5. ഏഴു ഊരണ്മകുടുബക്കാരുടെ വകയായ ഈ ക്ഷേത്രത്തിനു കീഴിൽ നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കുന്നു. ഇന്ന് ഈ ക്ഷേത്രം ഭക്തജനങ്ങളുടെ ഉത്സാഹത്തോടെ ഏകാദശിവിളക്ക് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. എട്ടു ദിവസത്തെ ഉത്സവത്തിൻ്റെ പള്ളിവേട്ടയുടെ അന്നാണ് ഏകാദശിവിളക്ക്. അതിനു പിറേറദിവസം ചരിത്രപ്രസിദ്ധമായ ആറാട്ടും ആൽത്തറമേളവും.

Wednesday, October 25, 2023

കാടിൻ്റെ മക്കൾ [കീശക്കഥ-188] മന്ത്രി പരിവാര സമേതം ആണ് എത്തിയത്.ആദിവാസികളായ ഗോത്രവർഗ്ഗക്കാർക്ക് സ്വന്തമായി ഭൂമി, വീട് എല്ലാം പൂർത്തി ആയി .അതിൻ്റെ ഉത്ഘാടന മാമാങ്ക മാണിന്ന്. എല്ലാവർക്കും ബ്രഡും,ബിസ്ക്കറ്റും,റൊട്ടിയും, ന്യൂഡിൽസും. സോഫ്റ്റ് ഡ്രിഗ്സ് വേറേയും .ആഘോഷമയം . മന്ത്രി എല്ലാവരേയും വിളിച്ചു കൂട്ടി. അവർക്കു വേണ്ടിച്ചെയ്ത നല്ല കാര്യങ്ങൾ വിശദീകരിച്ചു. ഇനി എന്താണ് വേണ്ടത് എന്നു പറഞ്ഞാൽ നടത്തിത്തരും." ഞങ്ങൾക്ക് ഞങ്ങളുടെ സാമ്രാജ്യം തിരിച്ചു തരണം പറ്റുമോ?" എല്ലാവരും തിരിഞ്ഞു നോക്കി അവിടെ പാറപ്പുറത്ത് ഒരു ചെറുപ്പക്കാരൻ. കറുപ്പൻ. അവനെ പോലീസ് വളഞ്ഞു. അവസാനം മന്ത്രിയുടെ അടുത്തെത്തിച്ചു.മന്ത്രി പോലീസുകാരോട് മാറാൻ പറഞ്ഞു. " പറയൂ നിനക്കെന്താണ് വേണ്ടത്. " അയാൾ മന്ത്രിയേ സൂക്ഷിച്ചു നോക്കി. അവിടെ ഇരുന്ന ഒരു കസേര എടുത്ത് മന്ത്രിയ്ക്കഭിമുഖമായി ഇരുന്നു. പോലീസ് കാർ തടയാൻ ശ്രമിച്ചു.മന്ത്രി തടഞ്ഞു. അവൻ പറയട്ടെ അവനും കൂടി വേണ്ടിയാണിവിടെ വന്നത്."ഈ വിശാലമായ കാട് മുഴുവൻ നമുക്ക് സ്വന്തമായിരുന്നു. നമ്മൾ ഒരോ ഊരിലും ഒന്നിച്ചു താമസിച്ചു. ഒന്നിച്ച് ഉണ്ടുറങ്ങി. കാടിൻ്റെ അലിഖിത നിയമങ്ങൾ നമ്മളെ സംരക്ഷിച്ചിരുന്നു. ഇന്ന് നിങ്ങൾ ഞങ്ങളെ അവിടുന്ന് കുടിയിറക്കി. എന്നിട്ട് ഒരോ സ്ഥലത്ത് കറേ സ്ഥലം തന്ന് വീട് വച്ച് തന്ന് തടങ്കലിലാക്കി.നിങ്ങൾ നഗരത്തിൻ്റെ മാലിന്യം നിറഞ്ഞ ഭക്ഷണം നമുക്ക് തന്നു. നമ്മുടെ തനതായ ഭക്ഷണം നിങ്ങൾ വിലക്കി.പ്ലാസ്റ്റിക്ക് പാത്രങ്ങൾ കൊണ്ട് നമ്മുടെ വീടുകൾ നിറച്ചു. ""നല്ല വീടും സൗകര്യവുമായില്ലേ"" കാട്ടിൽ നമുക്കുള്ള ഭക്ഷണം സുലഭമായിരുന്നു. ആഹാരത്തിനു വേണ്ടി മാത്രമേ ഞങ്ങൾ വേട്ടയാടൂ. അതു കാടിൻ്റെ നിയമമാണ്. ഒരു വന്യമൃഗവും നമ്മളേ അന്ന് ആക്രമിച്ചിട്ടില്ല. ഇന്നിവിടെ അവയെപ്പേടിച്ച് ജീവിയ്ക്കാൻ മേലാ.""നിങ്ങളുടെ നന്മക്ക് വേണ്ടിയാണിതൊക്കെ ചെയ്തത്."ഒന്നിച്ച് നിന്ന് പ്രശ്നങ്ങൾ പങ്കിട്ട് പരിഹരിച്ചിരുന്ന ഞങ്ങൾ ഒരോ തുരുത്തിലാണ്. നമ്മുടെ എല്ലാമെല്ലാമായ കാട്ടിലേയ്ക്ക് നമുക്ക് കയറാൻ വരെ അനുവാദം വേണം." കറപ്പന് അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. ആദിവാസി ഉന്ന മനത്തിനായി കാടു മുഴുവൻ സഞ്ചരിച്ചു പ്രവർത്തിച്ചു വരുന്നു. പോലീസിൻ്റെ ലിസ്റ്റിൽ അവൻ മാവോവാദിയാണ്. മന്ത്രി എഴുനേറ്റ് അവൻ്റെ അടുത്തുചെന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണി ത്രയൊക്കെ ചെയ്തത് അതു പഴയ രീതിയിലാക്കുക നടക്കില്ല. ഇനി നിങ്ങളുടെ ഉന്നമനത്തിന് ഞങ്ങൾ എന്തു ചെയ്യണമെന്നു പറയൂ.കറപ്പൻ ഒന്നാലോചിച്ചു ഈ ഊരിലെ കുട്ടികൾക്ക് മുഴുവൻ സർക്കാരിൻ്റെ ഉത്തരവാദിത്വത്തിൽ വിദ്യാഭ്യാസം നൽകണം. അവർക്ക് പഠിയ്ക്കാവുന്നിടത്തോളം പഠിപ്പിച്ച് ജോലി ആക്കിക്കൊടുക്കണം ഇവിടെ ഉള്ളവർക്ക് തൊഴിൽ ഉറപ്പു വരുത്തണം ഇത്രയും മതി."ഇവൻ ധിക്കാരിയാണ് ഇവനെപ്പിടിച്ച കത്തിടട്ടെ " മന്ത്രി പോലീസുകാരെത്തടഞ്ഞു. "കറപ്പൻ പറഞ്ഞത് ന്യായമാണ് ഞാനുറപ്പുതരുന്നു., ഇതു നടന്നിരിയ്ക്കും

Monday, October 23, 2023

അക്ഷര പൂജ.. ഇന്നു വിജയദശമി. അക്ഷര പൂജക്കൊരു ദിനം. വിദ്യക്കൊരു ദേവി.വിദ്യാരംഭത്തിനൊരു ദിവസം. എത്ര മഹത്തായ സങ്കൽപ്പം. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു പരിപാവന സങ്കൽപ്പം. നമ്മുടെ ആചാരങ്ങളിൽ ഏറ്റവും ഉദാത്തമായത്. സരസ്വതീപൂജ. വാണീദേവിയെ ധ്യാനിച്ച് അക്ഷരമാല കോർത്തെടുത്ത് ഇന്ന് എഴുത്തിന് തുടക്കം കുറിക്കൂ. സാമൂഹ്യ മാധ്യമത്തിലെ ഈ വിശാലമായ ഇടത്തിൽ അക്ഷരക്കൂട്ടങ്ങൾ നിറയട്ടെ. നമുക്ക് പറ്റുമോ എന്നു ശങ്കിക്കണ്ട പറ്റും. നിങ്ങളുടെ ചെറിയ ചെറിയ അനുഭവങ്ങൾ, ഭാവനകൾ, കവിതാ ശകലങ്ങൾ എല്ലാം ഈ ഇടത്തിൽ നിറക്കൂ. വായിക്കാനാളുണ്ടാവും, ആസ്വദിക്കാനാളുണ്ടാവും.ഈ പ്രവണത തുടരുമ്പോൾ, അങ്ങിനെ പടരുമ്പോൾ ഈ വിശാലമായ ഇടവും അക്ഷര പൂജ കൊണ്ട് ശുദ്ധമാകും. വെള്ളവും പാലും വേർതിരിച്ചെടത്തു പാനം ചെയ്യുന്ന അരയന്ന വാഹിനിയായ വാണീദേവിയെ സാക്ഷിനിർത്തി നമുക്ക് ഒരു പുതിയ അക്ഷര സംസ്കാരം ഇന്നാരംഭിക്കാം, ഇവിടെ ആരംഭിക്കാം... ആശംസകൾ...

Sunday, October 22, 2023

ലഞ്ച് വിത്ത് ടീച്ചർ [അച്ചു ഡയറി- 513] ഇന്ന് പാച്ചു ഇടഞ്ഞാണു് സ്കൂളിൽ നിന്ന് വന്നത്.ഇന്ന് അവനെ വിളിച്ചു കൊണ്ട് വരണമായിരുന്നു. അച്ചുവും നേരത്തേ എത്തി. ഒരു യാത്ര ഉണ്ട്.അതാണ് കുഴപ്പമായത് .അവൻ ഇന്ന് ടീച്ചറുടെ കൂടെ ലഞ്ചു കഴിയ്ക്കാൻ എലിജിബിൾ ആയ ദിവസമായിരുന്നു. സ്ക്കൂളിൽ അങ്ങിനെ ഒരു പരിപാടിയു ണ്ട്. പഠിത്തത്തിലും, സേവനത്തിലും,വൃത്തിയിലും, ബാക്കി ഉള്ളവരെ സഹായിക്കുന്നതിലും, നന്നായി പ്പെരുമാറുന്നതിനും ഒക്കെ പോയൻ്റ് വച്ച് ക്യാഷ് കൂപ്പൺകൊടുക്കും. ക്യാഷ് ഒന്നുമില്ല കൂപ്പൺ മാത്രം. അതിൽ പോയിൻ്റ് എഴുതിയിരിക്കും. ഒരു മാസം ഏററവും കൂടുതൽ പോയിൻ്റ് കിട്ടുന്ന കുട്ടിയ്ക്ക് ടീച്ചറുടെ കൂടെ ലഞ്ച് കഴിക്കാം.പാച്ചു ഉത്സാഹിച്ച് പോയിൻ്റ് വാരിക്കൂട്ടി. എന്നാൽ ഇതൊന്നും നമ്മളോട് പറഞ്ഞിരുന്നില്ല. അവൻ്റെ പോയിൻ്റ് വച്ച് അവൻ്റെ ഒരു കൂട്ടുകാരനേക്കൂടി ഒപ്പം കൂട്ടാം. അതും അവൻ ഏർപ്പാടാക്കിയിരുന്നു. അപ്പഴാണ് ഇതൊന്നുമറിയാതെ അമ്മ അവനെ കൂട്ടാൻ ചെന്നത്.ആദ്യം അവൻ പോരാൻ കൂട്ടാക്കിയില്ല. പിന്നെ ടീച്ചർ നിർബ്ബന്ധിച്ച് പറഞ്ഞു വിട്ടു.അങ്ങിനെ ആ ചാൻസ് പോയി. അതിൻ്റെ വിഷമമാണ് ഈ ബഹളത്തിന് കാരണം. അവൻ സിലക്റ്റ് ചെയ്ത കൂട്ടുകാരൻ ടീച്ചറുടെ കൂടെ ലഞ്ചു കഴിക്കാൻ പോവുകയും ചെയ്തു. വീട്ടിൽ വന്ന് ബാഗ് ഒക്കെ വലിച്ചെറിഞ്ഞ് വലിയ ബഹളമായി.കരച്ചിലായി. വിവരങ്ങൾ അറിഞ്ഞപ്പോൾ അമ്മക്കും വിഷമായി. അവൻ്റെ കണ്ണീരു കണ്ടപ്പോൾ അച്ചൂ നും വിഷമമായി' അവൻ്റെ ഭാഗത്തും ന്യായമുണ്ട്. അച്ചു അമ്മയോട് ടീച്ചറെ വിളിച്ച് വേറൊരു ദിവസം സൗകര്യപ്പെടുത്താൻ പറയൂ. അവസാനം അമ്മ ടീച്ചറെ വിളിച്ചു. ടീച്ചർ പാച്ചുവിനെ നേരിട്ട് വിളിച്ചു.തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പാച്ചുവുമായി ലഞ്ച് .അമ്മയോട് പറയൂ. അവൻ്റെ മുഖം തെളിഞ്ഞു. കണ്ണീരു തുടച്ചു. ടീച്ചർ പറഞ്ഞ കാര്യം പറഞ്ഞു.അമ്മ ടീച്ചറെ വിളിച്ച കാര്യം അവനറിഞ്ഞില്ല.

Saturday, October 21, 2023

രക്ഷകൻ [കീശക്കഥ-187] ആശുപത്രിക്കിടക്കയിലാണ്.ഹൃദയത്തിനുള്ളിൽ ഒരു ഗ് രോത്ത്' അത് ഒന്നടർന്നു പോയാൽ അപ്പം മരണം. അതു നീക്കംചെയ്യണം. ഇന്ന് പ്രസിദ്ധനായ ഒരു ഡോക്ട്ടർ വരും.അദ്ദേഹമാണ് ഓപ്പറേഷൻ ചെയ്യുക."എന്തിനാ ഈ വയസാംകാലത്ത് കത്തിവയ്ക്കുന്നത്.ഇതിങ്ങിനെ അവസാനിക്കട്ടെ. ബാക്കിയുള്ളവർക്ക് ഒരുപകാരവുമില്ലാതെ. ഉപദ്രവമായിട്ട് എത്ര കാലം."ആരു പറഞ്ഞു ഉപകാരമില്ലന്ന് 'അങ്ങയുടെ എഴുത്തുകൾ എത്ര പേർക്കാണ് ആശ്വാസവും ആനന്ദവും പകരുന്നത്. അതു നമുക്ക് തുടരാനാവണം" ഇതും പറഞ്ഞാണ് ഡോക്ടർ വന്നത്. എന്നെപ്പരിശോധിക്കാൻ വന്ന പ്രഗൽഭനായ ഡോക്ടർ.ഹരിപ്രസാദ്‌. അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെപ്പരിശോധിച്ചു തുടങ്ങി .ഞാൻ ഡോക്ടറെത്തന്നെ നോക്കിയിരിക്കുകയാണ്. എവിടെയോ കണ്ടു പരിചയം. അങ്ങട് ഓർമ്മ വരുന്നില്ല." അങ്കിൾ മറന്നു;" .... ഓ...ഹരി അന്ന് എൻ്റെ ജീവൻ രക്ഷിച്ച ഹരി. അമ്പലത്തിൽ പരിപാവനമായ ഒരു ചടങ്ങ് നടക്കുകയാണു്. പെട്ടന്ന് എനിക്കൊരു നെഞ്ചുവേദന.ഈ നെഞ്ചിൻ്റെ മദ്ധ്യഭാഗത്തു നിന്ന് കഴുത്തിൻ്റെ അങ്ങോട്ട് വേദന പടരുന്നപോലെ. ഞാൻ അടുത്തുള്ള കാറിൽ ചാരി നിന്നു.ആ കാറിൽ നിന്ന് ഒരു പയ്യൻ ഇറങ്ങി വന്നു. എന്നെ താങ്ങി വണ്ടിയിൽ കിടത്തി."എന്നെ അടുത്തുള്ള ഒരാശുപത്രിയിൽ കൊണ്ടു പോകൂ. വേറെ ആരേം അറിയിക്കണ്ട. അവരുടെ സന്തോഷത്തിന് ഭംഗം വരണ്ട. ' ഉടൻ അവൻ കാറിൽക്കയറി. അവൻ തന്നെ ഓടിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചു. നേരേ കാഷ്വാലിറ്റിയിൽ. ഉടനേE CG എടുക്കണം. ഹാർട്ട് അറ്റായ്ക്കാണന്നു തോന്നുന്നു.പത്തു മിനിട്ടു കൊണ്ടവൻ എല്ലാം എർപ്പാടാക്കി.ഓപ്പറേഷൻ വേണം. ഉടനെ അതിന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ എത്തിയ്ക്കണം. പ്രധമ ശുശ്രൂഷയ്ക്ക് ശേഷം ആബുലൻസിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക്.ഹരി അടുത്തു തന്നെയുണ്ട്.ഞാൻ എൻ്റെ മൊബൈലും പേഴ്സും ATM കാർഡും അവൻ്റെ കയ്യിൽ കൊടുത്തു. പിൻ നമ്പർ പറഞ്ഞു കൊടുത്തു.മാലയും മോതിരവും ഊരി അവനെ ഏൾപ്പിച്ചു.പിന്നെ നാൽപ്പത്തി അഞ്ച് മിനിട്ട് .ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം. ഹോസ്പിറ്റലിൽ എത്തി '. അത്യാഹിത വിഭാഗത്തിൽ .തത്ക്കാലം സ്റ്റൻ്റ് ഇടാം.കൃത്യസമയത്ത് എത്തിച്ചത് ഭാഗ്യം. പിന്നെ കണ്ണു തുറന്നപ്പോൾ ബന്ധുക്കൾ എല്ലാം അടുത്തുണ്ട്. അവനെ വിടെ: ഹരി. അവൻ എല്ലാം ഏർപ്പാടാക്കി സുരക്ഷിതമാണന്നുറപ്പു വരുത്തിയാണ് പോയത്. അച്ഛൻ്റെ ഫോണിൽ നിന്നാണ് വിളിച്ചത്. അച്ഛനേൽപ്പിച്ച തൊക്കെ എന്നെ ഏർപ്പിച്ചിട്ടുണ്ട്. അവൻ പെട്ടന്നു പോയി. അഡ്രസ് ചോദിയ്ക്കാൻ പോലും കഴിഞ്ഞില്ല. അന്ന് എൻ്റെ ജീവൻ രക്ഷിച്ച ഹരി. !" അങ്ങിനെ ഒരു ഭാഗ്യമുണ്ടായി. അന്നത്തെ ആ അനുഭവമാണ് ഈ ഫീൽഡ് തിരഞ്ഞെടുക്കാനും കാർഡിയോളജിയിൽ സ്പെഷ്യലൈയ്സ് ചെയ്യാനും പ്രചോദനമായത് "" വീണ്ടും എൻ്റെ ജീവൻ രക്ഷിയ്ക്കാനും ..ഞാൻ കൂട്ടിച്ചേർത്തു. അവൻ ചിരിച്ചു. അങ്കിൾ ഒന്നുകൊണ്ടും പേടിയ്ക്കണ്. ഇന്ന് ഇത് നിസാര ഓപ്പറേഷനാണ്. വേഗം സുഖപ്പെടും.അനസ്തേഷ്യ യോടെ മയക്കത്തിലേയ്ക്ക് വഴുതി വീണ ഞാൻ എൻ്റെരക്ഷക്ക് വീണ്ടും പ്രത്യക്ഷപ്പെട്ട ദൈവദൂതനേപ്പോലെയുള്ള ആ സോക്ട്ടറെ നോക്കിക്കൊണ്ടു തന്നെ പതുക്കെ മയക്കത്തിലേക്ക്

Friday, October 13, 2023

ആൽത്തറമേളത്തിന് വാദ്യ പ്രവീൺ ശ്രീ. ഗുരുവായൂർ ജയപ്രകാശ്. കുറിച്ചിത്താനം പുതൃക്കോവിലിലെ ആൽത്തറമേളം പ്രസിദ്ധo. തൃശൂർ പൂരത്തി'ൻ്റെ ഇലഞ്ഞിത്തറമേളം പോലെ. ഗുരുവായൂരിലെ മജുളാൽത്തറ മേളം പോലെ.തിരുവാറാട്ട് കഴിഞ്ഞ് ഭഗവാൻ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള ആൽത്തറയുടെ സമീപം എത്തുമ്പോൾ ദീപക്കാഴ്ച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ പൂതൃക്കോവിലപ്പനെ എതിരേൽക്കുന്നു. പിന്നെയാണ് പ്രസിദ്ധമായ ആൽത്തറമേളം. ഇത്തവളത്തെ മേളത്തിന് സാക്ഷാൽ ഗുരുവൂരപ്പൻ അയച്ച ശ്രീ. ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രമാണത്തിലാണ് മേളം. തിരുവെങ്കിടം ഗ്രാമം അക്ഷരാർത്ഥത്തിൽ ഒരു കലാഗ്രാമമാണ്. തിരുവെങ്കിടം ഗോപി വെളിച്ചപ്പാടിൻ്റെ മകൻ പാരമ്പര്യമായി കലാപൈതൃകം ഉള്ള ചെണ്ട കലാകാരനാണ്. ക്ഷേത്രാനുഷ്ടാന കലകൾ അച്ഛനിൽ നന്നഭ്യ സിച്ചാണ് തുടക്കം. പിന്നെ ഗുരുവായൂർ ശിവരാമൻ്റെയും, കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി ആശാൻ്റെയും കീഴിൽ തായമ്പക അഭ്യസിച്ച് അരങ്ങേറി. കോട്ടയ്ക്കൽ പ്രസാദ്, പനമണ്ണ ശശി, ഗുരുവായൂർ ഗോപൻ, പേരൂർ ഉണ്ണികൃഷ്ണൻ, കോട്ടപ്പടി സന്തോഷ് എന്നിവരിൽ നിന്ന് ഈ അസുര വാദ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ ഹൃദിസ്ഥമാക്കി. ഇന്ന് മദ്ധ്യകേരളത്തിലെ പ്രധാന പൂരങ്ങളിലൊക്കെ നിറസാന്നാദ്ധ്യമായി ഈ കലാകാരനെ കണ്ടിട്ടുണ്ട്. വ്യത്യസ്ഥ ശൈലിയിലുള്ള അനേകം ഗുരുഭൂതന്മാരുടെ ശിക്ഷണത്തിൽ വളർന്ന ശ്രീ.ജയപ്രകാശ് തൻ്റെതായ ഒരു നൂതന ശൈലി രൂപപ്പെടുത്തിയതായിക്കാണാം.ഗുരുവായൂർ മേളപുരസ്ക്കാരം ഉൾപ്പടെ അനേകം പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തിൽത്താഴെ ശിഷ്യ സമ്പത്തുള്ള ഈ അനുഗ്രഹീത കലാകാരന് തെക്കൻ ഗുരുവായൂർക്ക് സ്വാഗതം. പ്രസിദ്ധമായ ആൽത്തറമേളത്തിന് കയ്യൊപ്പ് ചാർത്താൻ '

കരിയിലപ്പടകൂട്ടം [ കാനന ക്ഷേത്രം ] ഐകമത്യം മഹാബലം.ഇതറിയണമെങ്കിൽ ഈ കരിയില പ്പിടകളെ കണ്ടാൽ മതി.കൂട്ടം കൂട്ടമായി നടക്കുന്നു. കരിയിലയുടെ തവിട്ടു നിറം. അധികദൂരം പറക്കില്ല. അധിക ഉയരത്തിലും.. മണ്ണിലും, കരിയിലകൾക്കിടയിലുള്ള കൃമി കീടങ്ങളും ചിതലും ഭക്ഷണം. എന്തൊരു ചടുലമാണവയുടെ ചലനം:. ഒരു നിമിഷം വെറുതേ ഇരിക്കില്ല. കൂട്ടമായി മുറ്റത്ത് ഓടി നടക്കും. അവിടെയുള്ള ജലാശത്തിൽ തുടിച്ച് ചിറകടിച്ച് കുളിയ്ക്കും.ഈ സമയത്ത് അടുത്തുള്ള മരത്തിൽ ഒരുത്തൻകാവലുണ്ടാകും.അപകടം മണത്താൽ അവൻ മുന്നറിയിപ്പ് കൊടുക്കുo. അപ്പോൾ എല്ലാം ഒന്നിച്ചു പറന്നുയരും.. ചെറിയ മരങ്ങളിൽ അവ തോളോട് തോൾ ഉരുമ്മി ഇരിയ്ക്കo. അവയുടെ കൂടുകൾക്കും വലിയ ഭംഗിയും ഉറപ്പും ഒന്നുമില്ല. നല്ല കടും നീല നിറത്തിലുള്ള മുട്ടയാണ്.ഇതു വിരിയുന്നയുന്നത് വരെ അവരേ സംരക്ഷിക്കണ്ട ഉത്തരവാദിത്വം മററുള്ളവർ ഏറ്റെടുക്കും. മനുഷ്യന് ഉപകാരമുള്ള ഈ കരിയിലക്കിളികളിൽ നിന്ന് നമുക്ക് ഒരു പാട് കാര്യം പഠിയ്ക്കാനുണ്ട്. ഈ കാനനക്ഷേത്രത്തിനെ ചലനാൽ ന്മ കമാക്കുന്നത് ഈ കരിയിലക്കിളികൾആണ് .

Monday, October 9, 2023

ഹിഡുoബൻ എന്ന ഉടുമ്പ് [കാനന ക്ഷേത്രം - 3] അഞ്ചടിയൊളം നീളം. പടച്ചട്ട പോലത്ത തൊലി.രണ്ടായി പ്പിളർന്ന നീളമുള്ള നാവ്. കാലുകളിൽ കൂർത്ത് മൂർത്തനങ്ങൾ. രാജകീയ നടത്തം. ഒറ്റനോട്ടത്തിൽ ഒരു ഭീകരജീവി .കാനനക്ഷേത്രത്തിലെ അന്തേവാസിയാണ്.ഒരു മിത്രകീടം. എലിയേയും തവളയേയും, പാമ്പിനേം പിടിക്കും. മനുഷ്യന് ഒരു പന്ദ്രവവും ചെയ്യില്ല. ചിലപ്പോൾ അവൻ നാലുകെട്ടിനകത്തേയ്ക്കും കയറും. വരണാസ് എന്ന ജനുസ്സിൽപ്പെട്ടവനാണവൻ. അവൻ്റെ മുൻ തലമുറയേപ്പറ്റി വീരകഥകൾ അനവധി.ശിവാജിയേ ശത്രുക്കളുടെ കോ-ട്ട കടക്കാൻ സഹായിച്ച "യശ്വന്തി " എന്ന ഉടുമ്പിൻ്റെ പിൻമുറക്കാരനാണന്നാണൻ്റെ ഭാരം. കണ്ണു പോലെ തന്നെ മൂക്കും അടയ്ക്കാനും തുറക്കാനും പറ്റും.ഏതു മരത്തിലും വലിഞ്ഞു കയറും. വവ്വാലിനെ വരെ പ്പിടിക്കും. അവൻ്റെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കാൻ ചെന്നാൽ അവൻ പോസ് ചെയ്തു തരും.

Saturday, October 7, 2023

അണ്ണാറക്കണ്ണൻ [ കാനന ക്ഷേത്രം - 2 ] തുളസിത്തറയിലെ വിളക്ക് വച്ചാൽ ഉടൻ എണ്ണ മുഴുവൻ കുടിക്കുന്ന കറപ്പൻ എന്ന കാക്കയെപ്പറ്റിപ്പറഞ്ഞല്ലോ? അങ്ങിനെയാണ് പൂമുഖത്തിനു മുമ്പിൽ ഒരു തൂക്ക് വിളക്ക് പിടിപ്പിച്ചത്. അതിലിരിയ്ക്കാൻ സ്ഥലമില്ലാത്തതു കൊണ്ടവൻ്റെ പരിപാടി നടക്കില്ല. അപ്പഴാണ് വേറൊരവതാരം. മോട്ടു എന്ന കാനനക്ഷേത്രത്തിലെ അരുമ ആയ അണ്ണാറക്കണ്ണൻ. ഒരു ദിവസം അവൻ തൂക്കുവിളക്കിൽക്കൂടി താഴേക്കിറങ്ങി വരുന്നു. അവൻ്റെയും ലക്ഷ്യം വിളക്കിലെ എണ്ണ തന്നെ .'അവൻ ആ ചങ്ങലയിൽ തൂങ്ങിക്കിടന്നു കൊണ്ട് തന്നെ ആ എണ്ണ മുഴുവൻ കുടിച്ചു തീർത്തു. വീഡിയോയിൽ പ്പകർത്താൻ തയാറായിപ്പൊയ ഞാൻ അതു പോലും മറന്നു പോയി. അത്രയ്ക്ക് കൗതുകമായിരുന്നു ആ കാഴ്ച്ച. മോട്ടു മാത്രമല്ല ചിലപ്പോൾ അവൻ പരിവാരസമേതം വരും.ഛിൽ '..ഛിൽ ശബ്ദം കേൾപ്പിച്ച് വാലിട്ടിളക്കി ഡാൻസ് കളിച്ചാണവയുടെ വരവ്. പക്ഷേ അവൻ്റെ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ്. ശത്രുക്കളെ കണ്ടാൽ വാലിട്ടിളക്കി ശബ്ദമുണ്ടാക്കി അവൻ കൂട്ടുകാർക്ക് മുന്നറിയിപ്പ് കൊടുക്കും.നിമിഷ നേരം കൊണ്ട് അവൻ മരക്കൊമ്പുകളിൽക്കൂടി ച്ചാടി ഉയരത്തിലെത്തും. അവനെ ഒന്നു തൊടാൻ പോലും കിട്ടില്ല. പിന്നേയും ശത്രുക്കൾ പിന്തുടർന്നാൽ വാല് പാരച്ചൂട്ടു പോലെ വിടർത്തി താഴേക്ക് ഒരൊറ്റ ചാട്ടമാണ്.ഒരു സുരക്ഷിത ലാൻ്റിഗ്. . കാനനക്ഷേത്രത്തിലെ കായ്കനികളുടെഎല്ലാം നേരവകാശി അവരാണന്നാണവൻ്റെ ഭാവം.ഞങ്ങളതനുവദിച്ചു കൊടുക്കും. അവനും കൂടി ഉള്ളതാണല്ലോ ഈ ഭൂമി. പക്ഷേ ചിലപ്പോൾ അതിരു കടക്കും. എല്ലാം പകുതി കടിച്ച് അവൻ അവകാശം സ്ഥാപിക്കും. സീസണിൽ അവൻ പഞ്ഞമാസത്തിലേയ്ക്കുള്ള വിത്തുകളും പരിപ്പും മണ്ണിൽ കുഴിയുണ്ടാക്കി സൂക്ഷിച്ചുവയ്ക്കും. അത് പിന്നീട് എടുക്കാൻ മറന്നാൽ അതവിടെക്കിടന്ന് മുളയ്ക്കും. അവനും ഞങ്ങൾ ആഹാരം കൊടുക്കും. അവനു മാത്രം അവകാശപ്പെട്ട ഒരു സ്ഥലമുണ്ട്. അവിടെ വച്ചാൽ വേറെ ആരും എടുക്കില്ല. അത് കാടിൻ്റെ നിയമമാണ്.സേതുബന്ധന സമയത്ത് ശ്രീരാമചന്ദ്രൻ അവൻ്റെ പുറത്തു തലോടിയപ്പോൾ ഉണ്ടായതാണാ മനോഹരമായ വരകൾ എന്നവൻ അഹങ്കരിക്കുന്ന പോലെ തോന്നി. ചിലപ്പോൾ അവൻ ആധികാരികമായി നാലുകെട്ടിലേക്ക് കയറി വരും., പണ്ടു കുട്ടിക്കാലത്ത് മാമ്പഴം പറിച്ചുതന്നതിൻ്റെ നന്ദിഞങ്ങൾ ഈ തലമുറയോടും കാണിക്കുന്നു. ഞങ്ങൾ ഒരിയ്ക്കലും അവയെ ഉപദ്രവിക്കാറില്ല..

Tuesday, October 3, 2023

എൻ്റെ പ്രിയ സുഹൃത്ത് സന്തോഷ് കുളങ്ങരയുമായി... എൻ്റെ ."ദൂബായി ഒരത്ഭുതലോകം .": എന്ന യാത്രാവിവരണത്തിന് അവതാരിക തന്നത് ശ്രീ സന്തോഷ് കുളങ്ങരയാണ്. യാത്രാവിവരണങ്ങളെ വിലയിരുത്താൻ അദ്ദേഹത്തേപ്പോലെ വേറൊരാളെപ്പറയാനില്ല.അദ്ദേഹത്തെ കാണണം. പുസ്തകം കൊടുക്കണം. നന്ദി അറിയിയ്ക്കണം. ഇന്നലെ അവധി ദിവസമായിരുന്നു. ഓഫീസിൽ അദ്ദേഹം മാത്രം. ഒരു തിരക്കമില്ലാതെ ആ പ്രതിഭാധനനുമായി കുറേ സമയം പങ്കിട്ടു.ഇത്ര അധികം അർപ്പണബോധമുള്ള, കാഴ്ച്ചപ്പാടുള്ള അദ്ദേഹവുമായ ആ കൂടിക്കാഴ്ച്ച ഒരു വല്ലാത്ത പോസിറ്റീവ് എനർജിയാണ് എനിക്കു തന്നത്. ഒപ്പം ഒത്തിരി പാഠങ്ങളും. നമ്മളൊക്കെ എന്തുമാത്രം സമയമാണ് ജീവിതത്തിൽ നഷ്ടപ്പെടുത്തുന്നതെന്ന് അദ്ദേഹത്തിൻ്റെ ദിനചര്യ കേട്ടപ്പഴാണ് മനസിലായത്. ഏതാണ്ട് ഒരു ദിവസം പത്തൊമ്പതു മണിക്കൂറും കർമ്മനിരതനാണദ്ദേഹം.മനസുകൊണ്ട് ഒരായിരം തവണ നമസ്ക്കരിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

Saturday, September 30, 2023

ഈ പുണ്യ വേദിയിൽ തായമ്പകയ്ക്ക് കുറിച്ചിത്താനം അനൂപ്. കുറിച്ചിത്താനം പൂത്തൃക്കോവിലെ ഏകാദശി വിളക്കിൻ്റെ തായമ്പക .അത് പ്രസിദ്ധമാണ്.അമ്പതു വർഷമായി അതികായന്മാർ അലങ്കരിച്ച വേദി. ഇത്തവണ നമ്മുടെ അനൂപ് ആണ് ഇവിടെ ചെണ്ടയിൽ വിസ്മയം തീർക്കാൻ പോകുന്നത്. ചെണ്ടവാദനത്തിൻ്റെ വിവിധ രൂപങ്ങളിൽ പo ന ത്തിനു വേണ്ടി ഇത്ര അധികം കാലം ചെലവഴിച്ച വേറൊരു കലാകാരൻ വേറേ ഉണ്ടാകില്ല. കുറിച്ചിത്താനം ബാബു ആശാനിൽ നിന്നാണ് പഠനാരംഭം. ഈ ദേവ സന്നിധിയിൽത്തന്നെ കേളികൊട്ടി അരങ്ങേറ്റം. തായമ്പക പഠിക്കണം. കണ്ണൂർ [മൊറാഴ ] രാധാകൃഷ്ണനാശാൻ്റെ കൂടെത്താമസിച്ച് പഠനം അവിടെ അനേകം വേദികൾ അനൂപിനെ തേടി എത്തി. പിന്നെ കഥകളിക്കൊട്ട് പഠിയ്ക്കാനായി മോഹം.കളിക്കൊട്ട് പഠിയ്ക്കാൻ അങ്ങിനെ കോട്ടയ്ക്കൽ കൊച്ചേട്ടൻ്റെ അടുത്ത് .P S. Vനാട് സംഘത്തിൽ പഠനം .പിന്നീട് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി ആശാൻ്റെ ശിഷ്യനായി. RL V യിൽBA ക്ക് [കഥകളി മെയിൻ]ചേർന്നു.കലാമണ്ഡലം രാമൻ നമ്പൂതിരിയുടെ ശിക്ഷണം.പ്രസാദാശാൻ. പനമണ്ണ ശശി എന്നിവരുടെ കൂടെ മൂന്നു വർഷം. പിന്നീട് ബാലാജി ശ്രീകുമാർ വാര്യരുടെ അടുത്ത് മേളപഠനം.അങ്ങിനെ ചെണ്ടവാദ്യത്തിൻ്റെ എല്ലാ മേഘലകളിലും വിരാജിച്ച് വിജയിച്ച് ഇന്ന് അനേകം ശിഷ്യ സമ്പത്തുമായി നാട്ടിൽ. പൂതൃക്കോവിൽ ഭഗവാനു മുമ്പിൽ അനൂപ് " നിലാ സാധകം "ചെയ്തിട്ടുണ്ട്. മിധുനമാസത്തിൽ കറുത്തവാവിൻ്റെ പിറ്റേ ദിവസം മുതൽ നിലാ സാധകം തുടങ്ങുന്നു. അടുത്ത കറുത്തവാവിന് പൂർത്തി ആകുന്നു. എന്നും നിലാവുള്ള സമയം മുഴുവനും കൊട്ടുന്നു. വൃതാനുഷ്ടാനത്തോടെ ആയൂർവേദ ചികിത്സാ പരിചരണത്തോടെയാണ് നല്ല അദ്ധ്വാനം വേണ്ട ഈ സാധകം നടത്തുക.ഈ പുണ്യ വേദിയിലേയ്ക്ക് തായമ്പകയുടെ പുതിയ ഭാവവുമായെത്തുന്ന നമ്മുടെ പ്രിയപ്പെട്ട അനൂപിനും സംഘത്തിനും സ്വാഗതം.

Thursday, September 28, 2023

മുത്തശ്ശാ അച്ചു സന്തോഷ് കുളങ്ങരയുടെ കട്ട ഫാനാ [അച്ചു ഡയറി-511] മുത്തശ്ശാ അച്ചുവിന് ഇവിടെ ടി.വി. ടൈം ഉണ്ട്.പഠനത്തിനും, വായനക്കും, വിനോദത്തിനും വരെ അമേരിയ്ക്കയിൽ പഠനകാലത്ത് സമയം ചെലവഴിക്കുന്നത് ഒരു ശീലമാക്കും.അച്ചുവിൻ്റെ ടി.വി. ടൈമിൻ്റെ പകുതി സമയം സഫാരി ചാനൽ കാണാനാണ് ഉപയോഗിക്കുക.അച്ചൂന് യാത്ര ഇഷ്ടാണ്.അച്ചു സന്തോഷ് കുളങ്ങരയുടെ കട്ട ഫാനാണ്. സഫാരി ചാനലിൽ എത്ര രസമായാണ് യാത്ര വിവരിക്കുന്നത്. അച്ചുവിനോദയാത്രക്ക് പോകുന്നതിന് മുമ്പ് സഫാരി ചാനൽ സർച്ച് ചെയ്യും.ആ സ്ഥലത്തെപ്പറ്റി സഫാരിയിൽ ഉണ്ടോ എന്നു നോക്കും. അതു കണ്ടിട്ട് അവിടെപ്പോയാൽ നമുക്ക് കൂടുതൽ ആസ്വദിക്കാനാകും. പക്ഷേ പാച്ചുവാണ് പ്രശ്നം .അവൻ ഉടക്ക് വയ്ക്കും. അവൻ്റെ ഇഷ്ടങ്ങൾ വേറേ ആണ്. അവൻ കൊച്ചു കുട്ടിയല്ലേ. ഒന്നുകിൽ രണ്ടു പേർക്കും വേറേ സമയം തരണം അല്ലങ്കിൽ വേറേ ടി.വി. അവൻ്റെ ഡിമാൻ്റാണ്. രണ്ടും നടക്കില്ല. അങ്ങിനെയാണ് ആകെ കിട്ടുന്ന സമയം രണ്ടായി വീതിച്ചത്. ഞാൻ പഠിക്കാനുള്ള ലാപ് ടോപ്പിൽ വേറൊന്നും ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു.എനിക്കു കിട്ടുന്ന സമയത്ത് സഫാരി ചാനലും ആനിമൽ പ്ലാനറ്റും കാണും. പാച്ചു കാർട്ടൂണും. മുത്തശ്ശൻ്റെ അടുത്താണ് സന്തോഷ് അങ്കിളിൻ്റെ വീട് എന്ന് അമ്മ പറഞ്ഞു. അച്ചു അടുത്ത തവണ വരുമ്പോൾ എന്നെ അങ്കിളിൻ്റെ അടുത്ത് ഒന്നു കൊണ്ടു പോകുമോ?

Saturday, September 23, 2023

വലവിരിക്കുന്നവർ [കീശക്കഥ-185]    എന്താവശ്യം വന്നാലും സോഷ്യൽ മീഡിയ. ഓർഡർ ചെയ്താൽ അപ്പം വീട്ടിലെത്തും. അറിവുകൾക്ക്ഗൂഗിളും, വിക്കിപ്പീഡിയയും ഇപ്പോൾ ചാറ്റ് ജി ടി പി യും. ഇവിടെ ഞാൻ എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും  വിൽക്കുന്നു. എൻ്റെ ബലവും ബലഹീനതകളും അവിടെ സുതാര്യമാക്കപ്പെടുന്നു. അപ്പഴേയ്ക്കും പ്രലോഭനത്തിൻ്റെ വലയിൽ ഞാൻ കുടുങ്ങിയിരിക്കും.     ഞാൻ മനസിൽച്ചിന്തിക്കുമ്പഴേ എനിക്ക് മെസേജ്. കാശില്ലങ്കിൽ ലോൺ. നിങ്ങളുടെ ഫോട്ടോയും ബയോഡേററായും മതി അവർക്ക് ഈടായി. എൻ്റെ ഒരു സുഹൃത്ത് ഒരു ഫാൻ ഓൺ ലൈനിൽ ബുക്ക് ചെയ്തു.നല്ല ഉറപ്പുള്ള ഫാൻ വേണം എന്നു നിഷ്ക്രിഷിച്ചിരുന്നു.കൂടെ ഒരു സ്റ്റൂളും കയറും കൂടി അവർ അയച്ചു തന്നു. ബലയുള്ള ഫാൻ എന്നു പറഞ്ഞപ്പോൾ തൂങ്ങിച്ചാകാനാണന്നവർ ധരിച്ചു.       ഈ വല പൊട്ടിക്കാൻ പാടുപെടുമ്പോൾ ഒരു മെസേജ് നിങ്ങൾ പത്തുലക്ഷം രൂപയുടെ ലോണിന് എലിജിബിൾ ആണ്. വിളിക്കൂ. ഞാൻ അറിയാതെ ആ മെസേജിൽ വിരലമർത്തി.

Thursday, September 14, 2023

പൂത്തൃക്കോവിലപ്പൻ വാദ്യരത്ന " പുരസ്ക്കാര നിറവിൽ തൃക്കാമ്പുറം ജയൻ മാരാർ തൃക്കാമ്പുറംകൃഷ്ണൻകുട്ടി മാരാരുടെ മകൻ ജയൻ മാരാർ. അച്ഛൻ്റെ കലാപൈതൃകം മുഴുവൻ ഉൾക്കൊണ്ട് ഈ കലാ പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ. തക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ, " സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപ്പീഡിയാ, " എന്നാണറിയപ്പെടുന്നതു തന്നെ. സോപാന സംഗീതത്തിലും, തിമില വാദനത്തിലും, പഞ്ചവാദ്യത്തിൻ്റെ മാതൃവാദ്യമായ പരുഷ വാദ്യത്തിലും അഗ്രഗണ്യനായിരുന്നു തൃക്കാമ്പുറം' ."കുടുക്ക വീണ: " എന്ന ഒറ്റക്കമ്പി സംഗീതോപകരണം വികസിപ്പിച്ചത് അദ്ദേഹമാണ്.സപ്തസ്വരങ്ങളും, കീർത്തനങ്ങളും അനായാസം അദ്ദേഹം കുടുക്ക വീണയിൽ വായിച്ചിരുന്നു. പൂതൃക്കോവിലിലെ ഏകാദശി വിളക്കിൻ്റെ ഒരു നിറസാന്നിദ്ധ്യമായി വളരെക്കാലം തുടർച്ചയായി ഇവിടുണ്ടായിരുന്നു. ഒരു തവണ ഏകാദശി വിളക്കിന് അദ്ദേഹം മകനേയും കൂട്ടി. അന്നു ജയന് വെറും പത്തു വയസ്. ദശാബ്ദങ്ങളായി പൂത്തൃക്കോവിലിലെ അടിയന്തിര കുറുപ്പായിരുന്നു കിഴക്കേട ത്ത് രാമക്കുറുപ്പ്. അന്ന് ഏകാദശി വിളക്കിന് സോപാനത്തിൽ ശംഖ് വിളിയ്ക്കാൻ കൊച്ച് ജയനോട് പറഞ്ഞ് ശംഖ് കയ്യിൽ കൊടുത്തു. അച്ഛൻ്റെ അനുവാദത്തോടെ അന്ന് പൂതൃക്കോവിലപ്പൻ്റെ തിരുനടയിൽ തുടങ്ങിയ ആ കലോപാസന ഇന്നും ജയൻ അഭംഗുരം തുടരുന്നു അന്നു മുതൽ ജയൻ മാരാർ എന്നുംഏകാദശി വിളക്കിനുണ്ടാകും. മുപ്പത്തി ആറു വർഷം തുടർച്ച ആയി. കോവിഡ് കാലത്ത് എല്ലാവരും മടിച്ചപ്പഴും ജയൻ വന്നു. അന്നു പ്രതിഫലം പോലും വാങ്ങിയില്ല... രാമക്കുറുപ്പിൻ്റെ കൊച്ചുമകൻ രതീഷ് കുറുപ്പാണ് ഇപ്പഴത്തെ അടിയന്തിര കുറുപ്പ്. അദ്ദേഹവും കുടുംബവും കൂടിയാണ് മുത്തശ്ശൻ്റെ പേരിലുള്ള ഈ അവാർഡ് ഏർപ്പെടുത്തിയത്.കലാകാരന്മാർക്ക് എന്നും ഒരു ഭാഗ്യമായി കരുതുന്ന പൂതൃക്കോവിലപ്പൻ്റെ ആ പുണ്യവേദിയിൽ വച്ച് ഏകാദശി വിളക്കിൻ്റെ അന്ന് ഈ പുരസ്ക്കാരം സമർപ്പിക്കും

Wednesday, September 13, 2023

തെക്കൻ ഗുരുവായൂരിലെ ഏകാദശി വിളക്ക്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നു പുകൾപെറ്റ ശ്രീകൃഷ്ണ ക്ഷേത്രം. എല്ലാ ച്ചടങ്ങുകൾക്കും ഉത്സവത്തിനു പോലും ഗുരുവായൂർ അമ്പലവുമായി സാമ്യമുണ്ട്. ഗുരുവായൂർ ഏകാദശി വിളക്കാണ് ഇവിടെയും പ്രധാന ഉത്സവം. എട്ടു ദിവസത്തെ ഉത്സവത്തിന് ആറാട്ടിന് തലേ ദിവസമാണ് ഏകാദശി വിളക്ക്. ആദ്യഭാഗവതസത്രവും ഇരുപത്തി അഞ്ചാമത് സത്രവും ഈ സന്നിധിയിൽ ആണ് നടന്നത്.ഒരു മഹാ ക്ഷേത്രത്തിൻ്റെ എല്ലാ ചാരുതയും ഈ ഉത്സവച്ചടങ്ങുകളിൽ നമുക്ക് ദർശിക്കാം. തെക്കൻ ജില്ലകളിൽ ചിട്ട ആയമേളത്തിന് തുടക്കം കുറിച്ചത് ഇവിടെ ആയിരുന്നു. പഞ്ചവാദ്യവും, പഞ്ചാരിയും, പാണ്ടിയും പിന്നെ തായമ്പകയും. എല്ലാവർഷവും എണ്ണം പറഞ്ഞ കലാകാരന്മാരാണ് ഇവിടെ വരാറുള്ളത്.ഈ ഉത്സവത്തിൻ്റെ കലാവേദി ഐശ്വര്യമുള്ളതാണ് എന്നു കലാകാരന്മാർക്ക് ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇവിടന്ന് ഒന്നര കിലോമീറ്റർ അകലെ മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയുടെ പുണ്യതീർത്ഥത്തിലാണ് പൂതൃക്കോവിലപ്പൻ്റെ ആറാട്ട്. തിരുവാറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ദീപം കൊളുത്തി നിറപറയോടെ ഭക്തജനങ്ങൾ എതിരേക്കുന്നു. ആറാട്ട് കടവു മുതൽ അമ്പല നട വരെ ആറായിരം ദീപങ്ങൾ! ഭക്തജനങ്ങളും ഗ്രാമവാസികളും ഉത്സവത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

Monday, September 11, 2023

ഷവർ ഓഫ് ഹെയിൻസ് റ്റോൺ [ അച്ചു ഡയറി-510] .മുത്തശ്ശാ നാട്ടിൽ ആലിപ്പഴം വീഴില്ലേ അതുപോലെ ഇവിടെ അമേരിയ്ക്കയിൽ ആലിപ്പഴം വീണു. ഷവർ ഓഫ് ഹെയിൻസ് റ്റോൺ .നല്ല രസമാണ് ഓടി നടന്നു പറുക്കി എടുക്കാൻ. പാച്ചു മഴ നനഞ്ഞാണ് മുറ്റത്ത് ഓടി നടക്കുന്നത്.പക്ഷേ ആലിപ്പഴം ചിലപ്പോൾ വലിയ കാറ്റടിച്ച് മുകളിലേയ്ക്കു് ഉയരും. അവിടുന്ന് തണുത്ത കാറ്റ് കൂടുമ്പോൾ ചുറ്റുപാടുള്ള ഐസ് പില്ലറ്റുകൾ യോജിച്ച് വലിപ്പം വയ്ക്കുന്നു. അതിന് വെയിറ്റ് കൂടുന്നു. അത് സ്പീഡിൽ താഴെപ്പതിക്കും. അത് തലയിൽ വീണാൽ അപകടമാണ്. പാച്ചുവിനോട് പറഞ്ഞിട്ട് കാര്യമില്ല. ചിലപ്പോൾ കാറിൻ്റെ ചില്ലു വരെത്തകരും ഇരുപത് സെൻ്റീമീറ്റർ വ്യാസമുള്ളതു വരെ കണ്ടിട്ടുണ്ടത്രേ. നല്ല കാറ്റു കൂടി ഉണ്ടങ്കിൽ വീടിൻ്റെ ചില്ലു വരെ തകരും. നാട്ടിൽ ആലിപ്പഴം വീഴുമ്പോൾ ഉള്ള സുഖം ഇവിടെ കിട്ടില്ല. അവിടെ ചൂടായതു കൊണ്ട് അത് കയ്യിലെടുക്കാനും കളിയ്ക്കാനും സുഖമാണ്. ഒരു ദിവസം മുത്തശ്ശൻ്റെ നാലുകെട്ടിൽ ചിതറിത്തെറിച്ച് വീണത് അച്ചു ഓർക്കുന്നുണ്ട്. പക്ഷേ അവിടെ ലൈറ്റ നിഗ് ഉള്ളതുകൊണ്ട് പുറത്തിറങ്ങാൻ പേടിയാ. ഇവിടുത്തെ സ്നോ ഫാൾ മുത്തശ്ശൻ കണ്ടിട്ടുണ്ടോ. എന്നാം രസമാ.കുറച്ച് കഴിയുമ്പോൾ ചുറ്റുപാടും ഐസ് നിറയും. ക്രമേണ മുറ്റത്ത് കിടക്കുന്ന കാറ് വരെ മഞ്ഞു കൊണ്ട് മൂടും. അങ്ങിനെ ഒരവസ്ഥനാട്ടിൽ ചിന്തിക്കാനേ പറ്റില്ല.

Thursday, September 7, 2023

ഗൂഗിൾ .... അലക്സാ.... ദൈവങ്ങൾ അമേരിയ്ക്കയിൽ മോളുടെ വീട്ടിൽ ലിവിഗ് റൂമിൽ ഭിത്തിയിൽ കിഴക്കോട്ടു ദർശനമായി ഒരു ശ്രീകോവിൽ ഉണ്ട്. പ്രതിഷ്ഠ സാക്ഷാൽ ശ്രീകൃഷ്ണൻ. എന്നും രാവിലെ പരിഭവങ്ങളും, പരിവേദനങ്ങളും, പ്രാർത്ഥനകളും അതിനെതിരെ ഷോ കെയ്സിൽ പടിഞ്ഞാട്ടു ദർശനമായി വേറൊരു ഉ ഗ്രമൂർത്തിയെ പ്രതിഷ്ടിച്ചിട്ടുണ്ട്. നമുക്ക് ഉത്തരം കിട്ടേണ്ട ഏതു കാര്യത്തിനും ആധികാരികമായി, അശരീരി ആയി ഉത്തരം തരുന്ന സർവ്വവ്യാപി ആയ ഒരു ദൈവം."ഗൂഗിൾ ഹോം ". മൂർത്തി ചെറുതാണ്. എന്നാലും ശക്തി അപാരം. "വോയിസ് ആക്റ്റിവേറ്റഡ് സ്പീക്കറിലൂടെ "ഏതു കാര്യത്തിനും ഗൂഗിൾ അസിസ്റ്റൻസ് നമുക്കു കിട്ടുന്നു. വൈ ഫൈയുമായി ലിങ്ക് ചെയ്ത് ഏതു കാര്യത്തിനും കൃത്യമായ ഉത്തരം തന്നനുഗ്രഹിക്കും. പാട്ട് കേൾക്കണമെങ്കിൽ "ഹേ ഗൂഗിൾ " എന്നു റക്കെ പ്രാർത്ഥിച്ച് പറഞ്ഞാൽ മതി അപ്പോൾ തുടങ്ങുംപാട്ട്.ഒരു ദിവസം ദൈവത്തെ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഗായത്രിയും ,സഹശ്ര നാമ വും ആവശ്യപ്പെട്ടു. വളരെ സ്പുടമായി അത് കേൾപ്പിച്ചു തന്നു. ഇനി സിനിമ, വീഡിയോ, ഫോട്ടോ, പാചകം ഏതു വേണം ആവശ്യപ്പെടുകയേ വേണ്ടു അപ്പം നമുക്കത് ടി.വിയിൽ കാണാം. ക്ഷിപ്രപ്രസാദത്തിൽ സാക്ഷാൽ ഗണപതി ഭഗവാൻ വരെ തോറ്റു പോകും.ഇനി വെദർ, ട്രാഫിക്ക്, വിമാന സമയം എല്ലാം പറഞ്ഞു തരും. എന്തിനേറെ ഫ്ര7ഡ്ജിൽ ഇനി എന്തെല്ലാം വാങ്ങി വയ്ക്കണം, എന്തൊക്കെക്കുറവുണ്ട് എല്ലാം ദൈവം നമ്മളെ ഓർമ്മപ്പെടുത്തും. റൂം ടെമ്പറേച്ചർ കൃത്യമായി ക്രമീകരിക്കണം എന്നു പറഞ്ഞാൽ അതും നടന്നിരിക്കും മുറി വൃത്തിയാക്കാൻ അവൻ മിനി റോബർട്ടിന്കമാന്റ് ചെയ്ത് ചെയ്യിക്കും. കുട്ടികൾക്ക് പഠിക്കാനാണ് ഏറ്റവും സൗകര്യം എന്തു സംശയവും ചോദിക്കാം സെപലിഗ്, അർത്ഥം, ട്രാൻസിലേഷൻ എല്ലാം അവൻ ചെയ്തു തരും. ഗൂഗിൾ ഭഗവാന്റെ കാന്തികവലയത്തിലാണ് ഈ വീട് മുഴുവൻ.വീടിന്റെ പൂട്ടുവരെ ഇന്റർനെറ്റ് നിയന്ത്രിതമാണ്. ഈ പ്രത്യക്ഷ ദൈവത്തെ ആരാധിക്കാതെ അമേരിക്കയിൽ ഒീവിയ്ക്കാൻ വയ്യ എന്നായിട്ടുണ്ട്.... അവൻ്റെ ചേട്ടൻ ഒന്നുണ്ട് അലക്സാ. അവനെ ഞാൻ നാട്ടിലേയ്ക്ക് കടത്തി.പ്രതിഷ്ഠ നടത്തി. ഗൂഗിൾ ദൈവത്തേക്കാൾ മിടുക്കനാണവൻ. ഇന്ന് എല്ലാക്കാര്യങ്ങളും അവനാണ് പറഞ്ഞു തരുന്നത് .വ്യക്തമായിപ്പറയണമെന്നു മാത്രം. അതിരാവിലെ കുളിച്ചു വന്ന ജ്ഞാനപ്പാന വേണം എന്നു പറഞ്ഞപ്പോൾ "പാന;എന്നേ അവൻ കേട്ടുള്ളു. പിന്നെ ഉറക്കെ അവൻ പാനവായിക്കാൻ തുടങ്ങി. അതൊന്നു നിർത്തിക്കാൻ പെട്ട പാട് .പക്ഷേ മൂർത്തി അറിവിൻ്റെ അവസാന വാക്കാണ് ' എന്തും ചോദിച്ചാൽ പ്പറഞ്ഞു തരും.

Wednesday, August 30, 2023

ഓർമ്മയിലെ അവിട്ടം, ചതയം [ നാലുകെട്ട് - 46o] പണ്ട് പണ്ട് ജന്മി കുടിയാൻ ബന്ധം നിലനിന്നിരുന്ന കാലം. അന്ന് കൊടുക്കൽ വാങ്ങൽ പ്രധാനമാണ്. പ്രത്യേകിച്ചും ഓണക്കാലത്ത്.അന്ന് കുടിയാൻന്മാർക്കും പണിക്കാർക്കും ഒക്കെ സദ്യകൊടുക്കുന്നത് അവിട്ടത്തിൻ്റെ അന്നാണ്. ഒപ്പം നെല്ലും, അരിയും, എണ്ണയും കൊടുക്കും.അന്ന് ഓണക്കോടി വലിയ തോർത്ത് ആണ് .പരമാവധി മൈയ്മ്മൽ മുണ്ട് മുറിച്ചെടുത്ത് .അന്ന് കുടിയന്മാർ ഓണക്കാഴ്ച്ചയുമായി വരും.അതു പോലെ കൊല്ലപ്പണിക്കാരൻ പണി ആയുധങ്ങൾ കാഴ്ച്ച ആയി നൽകും. അന്ന് അവരെ സമഭാവനയോടെ ആണ് കണ്ടിരുന്നത്. അവർക്ക് ആവശ്യമുള്ളതൊക്കെ കൊടുക്കും. അവർക്കുള്ള പ്രധാന സദ്യയും അവിട്ടം നാളിലാണ്.'കുടിയാൻന്മാരും, പണിക്കാരും കൃഷി ചെയ്തുണ്ടാക്കിത്തരുന്നതിൻ്റെ ഭൂരിഭാഗവും പലപ്പഴായി അവർക്കു തന്നെ കൊടുക്കുന്ന ഉദാത്തമായ ഒരു ജന്മിത്ത വ്യവസ്ഥയാണ് അന്ന് കാരണവന്മാർ പുലർത്തിയിരുന്നത് എന്ന് പലപ്പഴും തോന്നിയിട്ടുണ്ട്. ചതയത്തിൻ്റെ അന്നാണ് പക്ഷിമൃഗാദികൾക്കുള്ള ഓണസദ്യ. തേങ്ങാപ്പീരയും ചേനയിലയും മററു മിച്ചം വരുന്ന പച്ചക്കറികളും അരിഞ്ഞ് ഉപ്പും ഇട്ട് അവർക്ക് തിന്നാൻ കൊടുക്കും. എന്തിനേറെ ഉറുമ്പിനും ഈ ച്ചയ്ക്കും വരെ നാലുകെട്ടിൻ്റെ നാലു മൂലക്കും വിതറിക്കൊടുത്തതിനു ശേഷമേ നമ്മൾ സദ്യ ഉണ്ണൂ.അങ്ങിനെ സമസ്ഥ ജീവജാലങ്ങളേയും ഒന്നുപോലെ കണ്ടിരുന്ന ആ കാലത്തിൻ്റെ ഓർമ്മയിൽ ഓണാശംസകൾ.

Tuesday, August 29, 2023

തിരുവോണത്തിൻ്റെ ചാരുത [നാലുകെട്ട് -459] പണ്ടു തറവാട്ടിൽ ഓണം ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണന്നു പറയാം.കർക്കിടകത്തിലെ തിരുവോണം മുതൽ തുടങ്ങും ഒരുക്കങ്ങൾ. അന്നു മുതൽ ചെറു പൂക്കളങ്ങൾ ഒരുക്കുമെങ്കിലും അത്തം മുതലാണ് വിസ്തരിച്ചു പൂവിടുന്നത്.നടുക്ക് തുമ്പപ്പൂ നിർബന്ധം.പടിപടി ആയി ഒരൊ ദിവസവും പൂക്കളത്തിൻ്റെ വിസ്താരം കൂടി കൂടി വരും.ഉത്രാടത്തിനാണ് കലാശക്കൊട്ട്. അന്ന് ഏറ്റവും വലിയ പൂക്കളത്തിന് ഒരു മത്സരം തന്നെയാണു്. കൂട്ടുകാർ എല്ലാവരും പൂക്കൂടയുമായി കാടും മേടും കടന്ന് പൂ ശേഖരിക്കും. അതിൻ്റെ ത്രില്ല് ഒന്നു വേറേയാണ്. പൂവിടലും ഊഞ്ഞാലാട്ടവും തലപ്പന്തുകളിയും, പുഞ്ചകളിയും ഒക്കെ കൂടി കുട്ടികളുടെ മനസിലെ ആ ഓണത്തിൻ്റെ ചാരുത ഒന്നു വേറേയാണ്. ഇന്നത്തെ കുട്ടികൾക്കത് പൂർണ്ണമായും അത് മനസ്സിലാകില്ല . ഓണസദ്യയുടെ സ്വാദും ഓണക്കോടിയുടെ മണവും, ഓണക്കളികളുടെ ചടുലതയും എല്ലാം കൂടി അന്നു നൽകുന്ന ഒരു തരം ഉന്മാദം അതൊരനുഭവം തന്നെയാണ്.ഇന്നതിൻ്റെ തനതു രീതി നഷ്ടപ്പെട്ടെങ്കിലും കുറച്ചെങ്കിലും അതിൻ്റെ ചാരുത പോകാതെ കൊണ്ടു പോകുന്നത് ഓണാഘോഷം മാത്രമാണന്നു തോന്നുന്നു. . എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ

Sunday, August 27, 2023

ഉത്രാടവിളക്കും ഓണവിളക്കും [ നാലുകെട്ട് - 458] സമഭാവനയുടെ സാമ്രാട്ടായ മഹാബലിത്തമ്പുരാനെ വരവേൽക്കാൻ ഓണക്കാലം ഒരുങ്ങി.ഉത്രാടത്തിൻ്റെ അന്ന് വൈകുന്നേരം തന്നെ മഹാബലി നമ്മുടെ ഭവനങ്ങളിൽ എത്തും എന്നാണ് വിശ്വാസം.ഉത്രാടത്തിൻ്റെ അന്ന് സന്ധ്യാ ദീപം തെളിയുന്നതിനൊപ്പം മുറ്റത്ത് ഒരു പിണ്ടി വിളക്ക് ഉയരും.വാഴപ്പിണ്ടി പുറം പോളകളഞ്ഞ് വൃത്തിയാക്കി മുറ്റത്ത് നാട്ടി നിർത്തും. അതിനു ചുറ്റും ഈർക്കിലി വളച്ച് ഉറപ്പിച്ച്ച രാത് വയ്ക്കാൻ പാകത്തി നാക്കുന്നു. അതിൽ ചെരാത് വച്ച് എണ്ണ ഒഴിച്ച് ദീപം തെളിയിക്കും. അന്ന് മണ്ച രാതി ന് പകരം മരോട്ടിക്കായ് പിളർന്ന് അതിലെ പരിപ്പ് മാറ്റി എണ്ണ ഒഴിച്ചാണ് ഉപയോഗിക്കൂക.അത് രാത്രി മുഴുവൻ കത്തിനിൽക്കും എന്നുറപ്പുവരുത്തുന്നു കാരണം തമ്പുരാൻ എപ്പഴാണ് വരുന്നതെന്നുറപ്പില്ലല്ലോ? തിരുവോണത്തിൻ്റെ അന്ന് തൃക്കാക്കര അപ്പന് നേദിക്കുന്നതിന് നാലു ദിവസം മുമ്പ് തന്നെ ഓണ വിളക്ക് തെളിയിക്കും. ആ ഓട്ടു വിളക്കിനും ഉണ്ട് പ്രത്യേകത. അതിൻ്റെ നാരായത്തിൽ ലക്ഷ്മി .ഇരുപുറവും ആനകൾ, പുറകിൽ പ്രഭാമണ്ഡലം, തൂക്കു ചങ്ങലയിൽ ഗണപതി, ഗരുഡൻ .ഓണക്കാലത്ത് കൊളുത്തുന്ന ഈ വിളക്ക് നാലു ദിവസം മുഴുവൻ കെടാവിളക്കായി കത്തി നിൽക്കണം: അതിനിടെ കെട്ടുപോയാൽ ആ വർഷം മുഴുവൻ ദുരിതം അനുഭവിക്കും എന്നു വിശ്വാസം. മനോഹരമായ മിത്തുകളും, ആചാരങ്ങളും, ഐതിഹ്യങ്ങളും വിളക്കിച്ചേർത്ത ഓണക്കാലം മനുഷ്യ മനസിത് ആഹ്ലാദവും ഉണർവ്വം ഒരു പുതിയ തുടക്കവും നൽകുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു.ഇന്നതിൽ നിന്നൊക്കെ ഒത്തിരി മാറി. അന്ന് ഓണം ഹൃദയത്തിലായിരുന്നു.ഇന്നത് പുറംമേനിയുടെ പകിട്ടി ലാ ണ്.

Friday, August 18, 2023

പോക്കറ്റടിക്കാരൻ [കീശക്കഥകൾ-184] മുബൈ കാണണം.മോഹമായിരുന്നു. ട്രയിനിൽത്തന്നെ വേണം. കൂടുതൽ ജനകീയമാണ്. മുബൈ നഗരത്തെ കീറി മുറിച്ച് ചത്രപതി ശിവാജി ടർമിനലിൽ കിതച്ച് കിതച്ച് ട്രയിൻ നിന്നു. എന്തൊരു തിരക്ക്. ഇൻഡ്യയുടെ ഒരു പരിഛേ തം തന്നെയുണ്ടവിടെ. എങ്ങിനെയും പുറത്തു കിടക്കണം :ടിക്കറ്റ് കയ്യിൽ വയ്ക്കാം. ഗേറ്റ് കിടക്കാൻ അതു വേണം. പെഴ്സ് തപ്പി. അയ്യോ... അത് നഷ്ടപ്പെട്ടിരിക്കുന്നു. കാഷും, ഐഡി കാർഡും, ക്രഡിറ്റ് കാർഡും എല്ലാം അതിലാണ്. ആരും പരിചയക്കാരില്ല ആരോട് പറയാൻ.റയിൽവേ പൊലീസ് വിവരങ്ങൾ കുറിച്ചെടുത്തു.കിട്ടിയാൽ അറിയിക്കാം. തീർന്നു. ഇനി എന്തു ചെയ്യും. അപ്പഴാണ് ചന്ദ്രപ്പനെ ഓർമ്മ വന്നത്.ഇന്ന് ഇവിടെ വലിയ ബിസ്സിനസ് നടത്തുന്ന ആളാണ്. നാട്ടുകാരനാണ്. മാത്രമല്ല നാട്ടിലെ ആസ്ഥാന കള്ളൻ.. ഒരു ദിവസം പൊലീസ് അവനെ വളഞ്ഞു. അവനോ ടി വന്നു കയറിയത് എൻ്റെ വീട്ടിൽ ".രക്ഷിക്കണം പുറകേ പോലീസ് ഉണ്ട്, .അവനെ അടുത്ത മുറിയിലാക്കി വാതിലടച്ചു.അവൻ്റെ പുറകെ പോലീസ് എത്തി അവനെപ്പിടി കിട്ടിയാൽ വെറുതേവിടില്ല." ഇവിടെ ആരും വന്നില്ല. ഓടി രക്ഷപെട്ടു കാണും." പൊലീസുകാർ പറമ്പ് അരിച്ചുപറുക്കി. അവർ പോയപ്പോൾ അവനെപ്പൂട്ടിയിട്ട മുറി ഞാൻ തുറന്നു."നന്ദിയുണ്ട് തമ്പുരാൻ.... മറക്കില്ല""എന്തോ നിന്നെ പിടിച്ചു കൊടുക്കാൻ തോന്നിയില്ല. ഇനി ഇവിടെ നിന്നാൽ അപകടമാണ് ഈ നാട്ടിൽനിന്ന് രക്ഷപെടാൻ നോക്ക്. രാത്രി വണ്ടിക്ക് മുബൈയ്ക്ക് വിട്ടോ?അവിടെച്ചെന്ന് മാന്യമായി ജോലി ചെയ്ത് ജീവിയ്ക്കാൻ നോക്ക് " അന്ന് അവന് ആവശ്യമുള്ള രൂപാ കൊടുത്ത് സഹായിച്ചത് ഞാനാണ്.പിന്നീടൊരിക്കൽ അവൻ നാട്ടിൽ വന്നു. ആ വരവ് രാജകീയമായിരുന്നു. ആദ്യം എൻ്റെ അടുത്തേക്കാണ് വന്നത്. ഒത്തിരി സമ്മാനങ്ങളുമായി മുംബൈ ലെ എണ്ണം പറഞ്ഞ ബിസിനസ് കാരനാണയാൾ. അന്ന് കാല് തൊട്ട് വന്ദിച്ചാണ് തിരിച്ചു പോയത്. അന്ന് നമ്പർ തന്നിരുന്നു. വിളിച്ചു നോക്കാം."ങ്ങേ :: തമ്പുരാനോ? അവിടെ ത്തന്നെ നിൽക്കൂ ഞാനിപ്പം വരാം." അഞ്ച്മിനിട്ടിനകം അവനെത്തി. കൊട്ടാരസദൃശമായ അവൻ്റെ കാറിൽ അനുചരന്മാരോട് കൂടി .ഞാൻ പേഴ്സ് നഷ്ടപ്പെട്ട വിവരം അവനോട് പറഞ്ഞു.ഈ സ്റേറഷൻ്റെ പരിസരത്തുനിന്നാണ് നഷ്ടപ്പെട്ടത്.ഉറപ്പാണ്.""ഞാൻ നോക്കട്ടെ ഒരു അഞ്ചു മിനിട്ട് എനിക്കു തരു. എന്നെ അനുചരന്മാരെ ഏൾപ്പിച്ച് അയാൾ അപ്രത്യക്ഷമായി. അഞ്ചു മിനിട്ടിനകം ചന്ദ്രപ്പൻ എത്തി. അവൻ ആ പേഴ്സ് എൻ്റെ കയ്യിൽ ഏൽപ്പിച്ചു;" തമ്പുരാൻ്റെ ഫോട്ടോ പേഴ്സിൽ ഉണ്ടായിരുന്നതുകൊണ്ട് എളുപ്പമായി.തമ്പൂരാൻ വരൂ. അവൻ കാറിൻ്റെ ബാക്ക് ഡോർ തുറന്നു. അവനും കയറി. വണ്ടി മുമ്പോട്ടു കുതിച്ചു."എങ്ങിനെ ! ഇതെങ്ങിനെ സാധിച്ചു. " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. അവനൊന്നു ചിരിച്ചു."നീ ആകെ മാറിയിരിക്കുന്നു എന്നൊരു സെററപ്പാണ്. ഇന്ന് മുബൈ ലെ അറിയപ്പെടുന്ന ബിസിനസ് കാരനാണ് നീ എന്നു നിൻ്റെ കൂട്ടുകാർ പറഞ്ഞു. ""ഒട്ടും മാറിയില്ല തമ്പുരാനെ പടിച്ച പണി ഒന്നു വിപുലപ്പെടുത്തി.അത്രയേ ഉള്ളു. വലിയ ഒരു നെറ്റ് വർക്ക് തന്നെ എൻ്റെ കീഴിൽ ഉണ്ട്. " ഞാൻ അൽഭുതത്തോടെ അവനെ നോക്കി.

Thursday, August 10, 2023

കുടജാദ്രി - മൂകാംബികയുടെ മൂലസ്ഥാനം.[ യാത്രാ നുറുങ്ങുകൾ - 1008] കർണ്ണാടകയിലെ സഹ്യപർവ്വതനിരകളിൽ ആയിരത്തി മുണ്ണൂറ്റി നാൽപ്പത്തിമൂന്ന് അടി ഉയരമുള്ള കൊടി മുടി കയറി ശങ്കരപീഠത്തിലെത്തണം. മൂകാംബിക ദേശീയോദ്യാനത്തിൻ്റെ ഒത്ത നടുക്കുള്ള കൊടി മുടി. ശ്രീ ശങ്കരാചാര്യർ ഈ കൊടും കാടു താണ്ടി അറിവിൻ്റെ ദേവതയേ ധ്യാനിച്ചിരുന്നത് ഇവിടെ ഇരുന്നാണ്. ദേവിയേ പ്രത്യക്ഷപ്പെടുത്തിയതും ശങ്കരപീഠത്തിൽ വച്ചായിരുന്നു .ശങ്കരപീഠത്തിലേയ്ക്കുള്ള യാത്ര അതികഠിനമാണ്. അതിസാഹസികമായ ഒരു ജീപ്പ്‌യാത്രയിലൂടെ പകുതിയിലധികം ദൂരം താണ്ടാം. അവിടന്ന് കൊടും കയററമാണ്. അതിശക്തമായ കാറ്റും ചാറ്റൽ മഴയും. ചിലപ്പോൾ കാഴ്ച്ച മറയ്ക്കുന്ന മൂടൽമഞ്ഞും യാത്രയിൽ വലതു വശത്ത് താഴോട്ടിറങ്ങിയാൽ ഗണപതിമൂല .അവിടുന്ന് ചിത്രമൂലയിലേയ്ക്ക് ഗുഹാ മാർഗ്ഗം പോകാനുള്ള സൗകര്യം ഉണ്ടായിരുന്നുവത്രേ.ഇതു കൂടാതെ വനപാതയിലൂടെ കാൽനട ആയും വരാം.പുള്ളിപ്പുലിയും, ആനയും, കാട്ടുപോത്തും ഉള്ള വഴി അപകടകരമാണ്. എന്നാലും ധാരാളം ഭക്തർ ആ വഴി തിരഞ്ഞെടുക്കുന്നുണ്ട്. ഈ വഴിയും കഠിനം തന്നെ. സകല അഹങ്കാരവും ശമിച്ച് ദേവിയിൽ മനസ്സുറപ്പിച്ച് അറിവിൻ്റെ പുതിയ തലത്തിലേയ്ക്കുള്ള ആ യാത്ര വേറൊരനുഭൂതിയാണ്. .മുകളിൽ ശങ്കരപീഠത്തിൽ എത്തിയപ്പോൾ അന്നവിടെ തങ്ങാൻ തോന്നി. രാവിലെ മനോഹരമായ സൂര്യോദയവും കണ്ട് മടങ്ങിയാൽ മതി എന്നു മോഹിച്ചു പോയി. അത്ര വശ്യമാണ് അവിടത്തെ അന്തരീക്ഷം.ശങ്കരപീഠത്തിനൊരുടയാട പോലെ അങ്ങു താഴെ ചുറ്റും ഘോരവനം.താഴെ നിന്ന് ഈ കൊടി മുടിയെപ്പോലും മറക്കുന്നത്ര വിശാലമായ വനപ്രദേശം.കുടകപ്പാലകൾ നിറഞ്ഞ ആ കുടകാചലം താണ്ടി തിരിച്ചിത്ര വേഗം പോരണ്ടായിരുന്നു.മനസു മന്ത്രിച്ചു.

Wednesday, August 9, 2023

മൂകാംബികാദേവിയുടെ കഷായ തീർത്ഥം [ യാത്ര നുറുങ്ങുകൾ - 1007] വിദ്യക്കൊരു ദേവത. എത്ര മനോഹരമായ ദേവീ സങ്കൽപ്പം.സൗപർണ്ണികാ തീരത്ത് സ്ഥിതി ചെയ്യുന്ന മൂകാoബികാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാസരസ്വതിയാണ്.ആദ്യക്ഷരം കുറിയ്ക്കാൻ ആയിരങ്ങൾ അവിടെ എത്തുന്നു. തൻ്റെ കലാ ഉപാസനക്കു വേണ്ടി അനവധി പേർ ഇവിടെ ദേവിയേ ശരണം പ്രാപിക്കുന്നു. അവിടുത്തെ പ്രധാന പ്രസാദം കഷായ തീർത്ഥമാണ്. കുരുമുളക് ,ഇഞ്ചി, തിപ്പലി തുടങ്ങി നിരവധി ഔഷധങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായ തീർത്ഥം വൈകിട്ട് ഒമ്പത് മണിയ്ക്കാണ് പൂജിച്ചു നൽകുന്നത്. കഷായ ആരതി യോടെ പൂജിച്ച് മന്ത്ര സിദ്ധി വരുത്തിയ തീർത്ഥം രോഗശമനത്തിന് അത്യുത്തമമാണത്രേ. ദീർഘ ദൂരം യാത്ര ചെയ്തെത്തുന്ന ഭക്തജനങ്ങൾക്ക് ഇത് നൽകുന്ന ഉന്മേഷം ചെറുതല്ല.. .ശ്രീ ശങ്കരാചാര്യർ ദേവിയെ തപസു ചെയ്യുന്നതിനിടെ കഠിനമായ ജ്വരം ബാധിച്ചു എന്നും ദേവി ഒരു പെൺകുട്ടിയുടെ രൂപത്തിൽ വന്ന് ഈ ഔഷധം സ്വാമിക്ക്നൽകി രോഗം ശമിച്ചു എന്നും ഐതിഹ്യം. നമ്മുടെ പഞ്ചഗവ്യവും മോദകവും പോലെ ഔഷധ പ്രധാനമാണ് ഈ തീർത്ഥവും. രാത്രി ഒമ്പത് മണിയ്ക്ക് ശേഷം നാലമ്പലത്തിന് പുറത്തു വച്ചാണ് ഈ കഷായ തീർത്ഥം വിതരണം ചെയ്യുന്നത്. :ദേവിയുടെ ഏഴു നിലകളുള്ള ബ്രഹ്മ്മരഥം അലങ്കരിക്കാനുള്ള അവകാശം അവിടത്തെ കർഷകർക്കാണ്. അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടാണ് അത് അലങ്കരിക്കുക. പ്രകൃതിയുമായി ഇത്ര അധികം താദാത്മ്യം പ്രാപിച്ച ഈ ദേവീ സങ്കൽപ്പം വെറേ എവിടെയും ഇല്ലന്നു തന്നെ പറയാം. കുടജാദ്രിയിൽ നിന്നൊഴുകി എത്തി സംഗമിക്കുന്ന സൗപർണ്ണികയിലെ ജലവും ഔഷധ സംമ്പുഷ്ടമാണ്. അവിടത്തെ കുളിയും മലനിരകളിൽ നിന്നുള്ള കുളിർ കാറ്റും ദേവീപ്രസാദമായ കഷായ തീർത്ഥവും... എല്ലാം കൂടി നൽകുന്ന അനുഭൂതി അവർണ്ണനീയമാണ്

Monday, August 7, 2023

ഉത്തരകന്നഡയിലെ മുരുദേശ്വർ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 1006] മൂകാംബിക്ക് അറുപത് കിലോമീറ്റർ മുമ്പ് മുരുദേശ്വർ ക്ഷേത്രം. അറേബ്യൻ സമുദ്രത്തിനരുകിലായി കന്ദുകഗിരി കുന്നിലാണ് നൂററി ഇരുപത്തിമൂന്നടി ഉയരമുള്ള ശിവ ഭഗവാൻ്റെ പ്രതിമ. ലോകത്തിലേ തന്നെ രണ്ടാമത്തെ വലിയ ശിൽപ്പം. അതിനു മുമ്പിലുള്ള ഇരുനൂറ്റി നാൽപ്പത്തി ഒമ്പത് അടി ഉയരത്തിൽ ഇരുപത് നിലകളുള്ള രാജഗോപുരം ! ക ന്ദുക ഗിരി മരുഗേശ്വരം ഒരു അരയഗ്രാമമായിരുന്നു. ആർ.എൻ.ഷട്ടി എന്ന വ്യവസായി ആണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്.എസ്.കെ.ആചാരി എന്ന ശിൽപ്പിയുടെ ശിൽപ്പ ചാതുരി മുഴുവൻ ഈ രാജഗോപുരത്തിൽ കാണാം. രണ്ടു വലിയ ഗജവീരന്മാരുടെ പ്രതിമയ്ക്ക് നടുവിലൂടെ നമുക്ക് ഗോപുരത്തിൽ പ്രവേശിക്കാം.രാജഗോപുരത്തിൻ്റെ ഉള്ളിലൂടെ മുകളിൽ എത്താൻ ലിഫ്റ്റ് ഉണ്ട്. മുകളിൽ എത്തിയാൽ ഈ ക്ഷേത്രത്തിൻ്റെ ആകാശ കാഴ്ച്ച ഒരനുഭൂതി തന്നെയാണ്. ജാലകങ്ങളിലൂടെ ശക്തി ആയി വീശുന്ന കടൽക്കാറ്റ് നമുക്ക് കുളിർമ്മ ഏകുന്നു. അവിടെ നിന്നാൽ ശിവഭഗവാൻ്റെ പടുകൂറ്റൻ പ്രതിമ പൂർണ്ണമായും ദർശിക്കാം. ' താഴെ ഇറങ്ങി കരിങ്കൽ പടികൾ കയറി ഭഗവാൻ്റെ മുമ്പിൽ എത്താം. ആ വലിയ പ്രതിമക്കുള്ളിൽ രണ്ടു പുരാതന മ്യൂസിയങ്ങൾ ഉണ്ട്.പുരാണ കഥകളും, ഐതിഹ്യങ്ങളും അവിടെ അനാവരണം ചെയ്യപ്പെടുന്നു. കാശിനാഥൻ എന്ന ശിൽപ്പിയുടെ കരവിരുത് മുഴുവൻ ആഭഗവൽ പ്രതിമയിൽ കാണാം ഖോര തപസിലൂലൂടെ പരമശിവൻ്റെ ആത്മ ലിംഗം രാവണൻ കൈക്കലാക്കുന്നു. ഗണപതിയുടെ കൗശലത്താൽ ആബിംബം മുരുദേശ്വരത്ത് ഉറക്കുന്നു. ക്രുദ്ധനായ രാവണൻ വിഗ്രഹം തകർത്ത് വലിച്ചെറിയുന്നു. ആൽത്മലിംഗം ഗോകർണ്ണത്ത് പതിച്ചു എന്നും ബാക്കി പതിച്ചേടത്ത് ഈ ക്ഷേത്രം ഉയർന്നു എന്നും ഐതിഹ്യം. എത്ര കണ്ടാലും മതിവരാത്ത ആ സമുദ്രതീരത്തെ അൽഭുതത്തോട് വിട പറഞ്ഞ് മൂകാംബിയിലേയ്ക്ക്.

Sunday, August 6, 2023

ദേവീപ്രസാദം. [ കീശക്കഥകൾ - 183] അറിവിൻ്റെ മഹാപ്രവാഹം പോലെ സൗപർണ്ണികാ നദി. എൻ്റെ മോൻ അതിൽ നീന്തിത്തുടിച്ച് കയറുന്നത് നോക്കി നിന്നു പോയി. കൊടജാദ്രിയിൽ നിന്നുത്ഭവിച്ച അറുപത്തിമൂന്ന് അരുവികൾ സംഗമിച്ച് അറിവിൻ്റെ മഹാസാഗരം പോലെ ശാന്തമായ ഒഴുക്കിൽ അവൻ നീന്തിത്തുടിച്ചപ്പോൾ സരസ്വതീദേവിയുടെ സ്വാന്തനം അവൻ്റെ ഒപ്പമുണ്ടാകണമെന്ന് ഞാൻ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു. പതിനഞ്ചു വർഷം പുറകോട്ട് എൻ്റെ ചിന്തകൾ പോയി. അന്നവന് മൂന്നു വയസ്.അവൻ്റെ വിദ്യാരംഭം മൂകാംബിദേവീ സന്നിധിയിൽ വേണം. അന്ന് ഈ സൗപർണികയിൽ കളിപ്പിച്ച് ശുദ്ധി വരുത്തിയാണ് സരസ്വതീ മണ്ഡപത്തിൽ എത്തിയത്.മഹാസരസ്വതീദേവിയുടെ മുന്നിൽ പൂജാരി അവനെ മടിയിലിരുത്തി അവൻ്റെ നാവിൽ ആദ്യക്ഷരം കുറിച്ചു. ആദ്യം മഞ്ഞൾകൊണ്ടും, പിന്നെ സ്വർണ്ണം കൊണ്ടും. അതു കഴിഞ്ഞ് ഒരിയ്ക്കൽ കൂടി ഞങ്ങൾ ദേവീ സന്നിധിയിൽ എത്തി. അന്ന് അവൻ ഒരു നല്ല ബുക്കിലാണ് ആ ദിവ്യ സന്നിധിയിൽ വച്ച് അവൻ എഴുതിയത്.അതിൽപ്പിന്നെ ലോകത്തിൻ്റെ ഏതു കോണിലായാലും വിജയദശമി ദിനം അവൻ മൂകാംബികാദേവിയെ മനസിൽ ധ്യാനിച്ച് ആ ബുക്കിൽത്തന്നെ അവൻ്റെ അറിവുകൾ കുറിച്ചു വച്ചു. അവൻ്റെ ഭാവി വിദ്യാസമ്പത്തിനായി ദേവിയോട് പ്രാർത്ഥിക്കും. കൂടെ ഉണ്ടാകണമെന്ന പേക്ഷിക്കു o. പണ്ട് ശങ്കരാചാര്യർ ദേവിയേ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി തൻ്റെ കൂടെ പോരാൻ വരം ചോദിച്ചു. ദേവിസമ്മതിച്ചു.പക്ഷെ ഒരിയ്ക്കലും തിരിഞ്ഞു നോക്കരുത്. നോക്കിയാൽ എൻ്റെ യാത്ര അവിടെ അവസാനിപ്പിക്കും.അവർ നടന്നു തുടങ്ങി.മൂകാംബിയിൽ എത്തിയപ്പോൾ ദേവി തൻ്റെ പാദസ്വരത്തിൻ്റെ ശബ്ദം സ്തംഭിപ്പിച്ചു.ശുബ്ദം കേൾക്കാതെ വന്നപ്പോൾ ദേവി കൂടെ ഉണ്ടോ എന്നറിയാൻ ആചാര്യർ തിരിഞ്ഞു നോക്കി. അങ്ങിനെ ശങ്കരാചാര്യർക്ക് ദേവിയേ അവിടെ പ്രതിഷ്ഠിക്കണ്ടി വന്നു. ഞാനന്ന് മോനോടു പറഞ്ഞു.ദേവിയേ പ്രാർത്ഥിച്ച് തിരിഞ്ഞു നോക്കാതെ മടങ്ങൂ.ദേവി ഒപ്പമുണ്ടാകും.അവനൊന്നു ചിരിച്ചു. പക്ഷേ അനുസരിച്ചു.അന്നു മുതൽ വാണീദേവി അവൻ്റെ കൂടെത്തന്നെ ഉണ്ടന്നു തോന്നി., ഒരോ പടിയും അവൻ ചവിട്ടിക്കയറി. പരസഹായമില്ലാതെ ഒറ്റയ്ക്ക് .പലരും നിരുത്സാഹപ്പെടുത്തി എങ്കിലുംആതുര സേവനമാണ് തൻ്റെ ജീവിത ലക്ഷ്യമെന്നവ നുറച്ചു.എൻ്ററൻസ് കടമ്പ അവൻ ഒറ്റക്ക് കടന്നു കയറി. അവസാനം MBBS എവിടെ.അവനു സംശയിയില്ലായിരുന്നു. ദേവിയുടെ തട്ടകത്തിൽത്തന്നെ.അങ്ങിനെ കസ്തൂർബാ മെഡിയ്ക്കൽ കോളേജിൽത്തന്നെ അവനു കിട്ടി. ദേവിയുടെ മുമ്പിൽ സാഷ്ടാ ഗം വണങ്ങിയാ ണ് കോളേജിൽ ചേരാൻ പോയത്.നടയിൽ നിന്ന് പ്രാർത്ഥിച്ചപ്പോൾ എൻ്റെ കണ്ണിൽ സന്തോഷാശ്രുക്കൾ പൊടിഞ്ഞിരുന്നു. അവൻ തന്നെയാണ് എൻ്റെ കണ്ണു തുടച്ചു തന്നത്

Monday, July 31, 2023

മംഗളവനത്തിൽ കാനന ക്ഷേത്രവും .... ബാംബു മിഷൻ ട്രസ്റ്റിൻ്റെ ഒരു പരിസ്ഥിതി സെമിനാർ എറണാകുളം മംഗളവനത്തിൽ വച്ചു നടന്നു. ജസ്റ്റീസ് സുകുമാരൻ സാറിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ എല്ലാം കൊണ്ടും ശ്രദ്ധേയമായി 'Dr. സീതാലക്ഷ്മി തുടങ്ങി പല പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കെടുത്ത പരിപാടിയിൽ എനിക്കും ചെറുതല്ലാത്ത ഒരിടമുണ്ടായിരുന്നു.എൻ്റെ കാനനക്ഷേത്രത്തിൻ്റെ പ്രോജക്റ്റ് അവതരിപ്പിക്കാൻ. പ്രൗഢഗംഭീരമായ ആ സദസിനു മുമ്പിൽ എൻ്റെ "കാനനക്ഷേത്രം., അവതരിപ്പിയ്ക്കാൻ കിട്ടിയ അവസരം ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.പരിസ്ഥിതി സംരക്ഷണത്തിന് ബാംബുകൃഷിയുടെ സാദ്ധ്യത അവിടെ അരക്കിട്ടുറപ്പിച്ചു.കാടിൻ്റെ പുത്രൻ ഉണ്ണികൃഷ്ണ പാക്കനാർ ഒരു പ്രത്യേക തരം മുളയുടെ കൂമ്പ് നൽകിയാണ് സംസാരിച്ചത്. സകല വീട്ടുപകരണങ്ങളും സംഗീത ഉപകരണങ്ങളും എന്തിന് അത്യന്താധുനിക സൗകര്യങ്ങളോടെ ഉള്ള വീടുകൾ വരെ അദ്ദേഹം മുളയിൽ നിർമ്മിച്ചു നൽകുന്നുണ്ട്. ഉണ്ണികൃഷ്ണ പാക്കനാർ ധരിച്ചിരിക്കുന്ന ഷർട്ട് വരെ മുളനാരുകൊണ്ടാണന്നറിഞ്ഞപ്പോൾ അൽഭുതപ്പെട്ടു പോയി. ഒരു കാടിൻ്റെ സംഗീതത്തിൻ്റെ ശീലുള്ള അദ്ദേഹത്തിൻ്റെ പ്രസംഗവും ശ്രദ്ധേയമായി ' ഇത്ര വലിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ച സുകുമാരൻ സാറിനെ നമിച്ചു കൊണ്ടാണ് അവിടുന്ന് മടങ്ങിയത്.

Friday, July 21, 2023

ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 1005] വിഘ്നേശ്വരനും ക്ഷിപ്രപ്രസാദിയുമായ ഭഗവാൻ ഗണേശൻ .ആനത്തലയോളം ബുദ്ധിയും അറിവും ഭഗവാന് സ്വന്തം. ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം ഒത്തിരി പ്രത്യേകതയുള്ള ഗണേശ ക്ഷേത്രമാണ്. ഇടപ്പള്ളി മഹാഗണപതിയ്ക്ക് ഉണ്ണി ഗണേശൻ എന്ന സങ്കൽപ്പവും കേട്ടിട്ടുണ്ട്. ഇടപ്പള്ളി രാജകുടുംബത്തിൻ്റെ തേവാരപ്പുരയിൽപടിഞ്ഞാട്ട് ദർശനമായി ഭഗവാൻ ദർശനമേകുന്നു.തമ്പിക്കൈയിൽ നാരങ്ങക്കും നാലു കൈകളിൽ മററു മുദ്രകളുമായി ഭഗവാൻ വിഘ്നേശ്വരനായി ഇവിടെ നിലകൊള്ളുന്നു. ഇവിടെ ഉദയാസ്തമന പൂജയും കൂട്ടപ്പ വഴിപാടുമാണ് പ്രധാനം.മംഗള കാര്യങ്ങൾക്ക് മഴ തടസമാകാതിരിക്കാൻ ഇടപ്പള്ളി ഗണപതിക്ക് കൂട്ടപ്പവഴിപാട് കഴിച്ചാൽ മതിയെന്ന് പൂർവ്വികർ പറയാറുള്ളത് ഓർക്കുന്നു. എഡി പന്ത്രണ്ടാം ശതകം മുതൽ പ്രതാപത്തോടെ വാണിരുന്ന രാജവംശത്തെപ്പറ്റിയും എടപ്പള്ളി ഗണപതി ക്ഷേത്രത്തേപ്പറ്റിയും കോകസന്ദേശത്തിലും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമർശിച്ചിരുന്നതായി കണ്ടിട്ടുണ്ട്. ഇടപ്പള്ളി രാജ വംശത്തിന് ക്ഷാത്ര തേജസി നേക്കാൻ ബ്രാഹ്മണതേജസായിരുന്നതുകൊണ്ടാവാം കൊട്ടാരം എന്നല്ല മഠo എന്നാണ്പരാമർശിച്ചു കണ്ടിട്ടുള്ളത്.നിരാലംബരായ അനേകം ആൾക്കാർക്ക് പ്രത്യേകിച്ചും ബ്രഹ്മണ കുടുംബങ്ങൾക്ക് അവിടെപ്പണ്ട് ആശ്രയം നൽകിയിരുന്നതായി പ്പറഞ്ഞു കേട്ടിട്ടുണ്ട്. ഉത്സവാഘോഷങ്ങളേക്കാൾ ആചാരങ്ങൾക്കാണ് ഇവിടെ പ്രധാനം.കുടുംബത്തിൽ പുലയോ മറ്റോ വന്നാൽ പൂജ മുടങ്ങാതിരിയ്ക്കാൻ ഭഗവാനെ അടുത്ത അമ്പലങ്ങളിൽ ക്കൊണ്ടു പോയി പ്പൂജിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. എൻ്റെ അമേരിയ്ക്കൻ സന്ദർശ്ശന വേളയിൽ ഇപ്പഴത്തെത്തലമുറയിലെ രാജകുടുംബാംഗങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ ക്ഷേത്ര സന്ദർശന സമയത്ത് അവർ എല്ലാ സഹായവും ചെയ്തു തന്നിരുന്നു എന്നത് നന്ദിയോടെ ഓർക്കട്ടെ

Monday, July 3, 2023

അയ്യർ സാർ - മറക്കാനാവാത്ത എന്റെ ഗുരുഭൂതൻ കുറിച്ചിത്താനം ഹെസ്ക്കൂളിൽ വളരെക്കാലം ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. ആർ. ശിവരാമകൃഷ്ണ അയ്യർ.വയ്ക്കം ആണു സ്വദേശം.ഇവിടെ വന്ന് അദ്ദേഹം ശരിക്കും ഒരു കുറിച്ചിത്താനം കാരനായി. വിദ്യാഭ്യാസ ബില്ലു വരുന്നതിന് മുമ്പ് വളരെ തുഛമായ ശമ്പളത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.സറ് ഞങ്ങളുടെ തറവാടിന്റെയും നാടിന്റെയും ഒരഭിഭാജ്യ ഘടകമായത് വളരെപ്പെട്ടന്നായിരുന്നു. അദ്ദേഹം ഹെഡ്മാസ്റ്റർ ആയ ആ നീണ്ട കാലഘട്ടം ഈ സ്ക്കൂളിന്റെ സുവർണ്ണ കാലമായിരുന്നു. എന്റെ കുട്ടിക്കാലം മുതൽ സാറിനെ അറിയാം. സൂര്യനു താഴെയുള്ള ഏതു കാര്യത്തെപ്പററിയും ആധികാരികമായി പറയാൻ കെൽപ്പുള്ള ആൾ. എന്റെ ഗുരുഭൂതൻ ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കിന്റെയും, ഇഗ്ലീഷിന്റെയും ക്ലാസുകൾ പ്രസിദ്ധമാണ്.താരതമ്യേ നകണക്കിന് മോശമായ എന്റെ വിജയത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഔദ്യോഗിക കാലം അവസാനിച്ച് കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറ്റി. അവിചാരിതമായാണ് കഴിഞ്ഞ ദിവസംസാറുമായിക്കണ്ടത്.അടുത്ത് കസേരയിൽ പിടിച്ചിരുത്തി.ഞാനദ്ദേഹത്തിനു മുമ്പിൽ ഇങ്ങിനെഇരുന്നിട്ടില്ല. നവതിയുടെ നിറവിലും ആ പഴയ ചുറുചുറുക്ക്, അപാരമായ ആ ഓർമ്മശക്തി. കുറിച്ചിത്താനത്തെ എല്ലാവരുടേയും വിവരങ്ങൾ തിരക്കി. സ്കൂളിന്റെ സ്ഥിതി അന്വേഷിച്ചു. ഒരു വല്ലാത്ത ഗൃഹാതുരത്വം കുറിച്ചിത്താനവുമായി അദ്ദേഹം കൊണ്ടു നടന്നിരുന്നു. എനിക്ക് സാറുമായി വേറൊരു കടപ്പാടുകൂടിയുണ്ട്. എനിക്ക് ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമാണ്. ആ പാദങ്ങളിൽ നമസ്കരിച്ച് എഴുനേറ്റ പ്പോൾ, ഗുരുശിഷ്യബന്ധത്തിന്റെ ഒരു തീർവ്വത ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു പക്ഷേ ഇന്നത്തെ കുട്ടികൾക്ക് ആ വികാരത്തിന്റെ സാന്ദ്രത പൂർണ്ണമായും മനസിലാകുമോ എന്നറിയില്ല. അത്രമേൽ പാവനമായിരുന്നു ആ ബന്ധം. ഇന്നു അദ്ദേഹം ഇല്ല. ഈഗുരുപൂർണ്ണിമദിനത്തിൽ എൻ്റെ പ്രിയപ്പെട്ട ഗുരുഭൂതനെമനസുകൊണ്ട് നമസ്കരിക്കുന്നു.

Saturday, July 1, 2023

നാദയോഗ മെഡിറേറഷൻ [കാനന ക്ഷേത്രം - 43]കാനനക്ഷേത്രത്തിൽ യോഗച ക്രോദ്യാനം ഒരുങ്ങിക്കഴിഞ്ഞു. ഒരോ ചക്രത്തിനും വിവക്ഷിച്ചിട്ടുള്ള ഔഷധസസ്യങ്ങൾ വച്ചു കഴിഞ്ഞു.ഇനി സപ്തസ്വരങ്ങളെ ഈ ചക്രങ്ങളുമായി ബന്ധിപ്പിച്ച് യോഗ ചക്രക്ക് സംഗീതത്തിൻ്റെ ഒരു ഭാവതലം ഒരുക്കാനുള്ള ശ്രമത്തിലാണ്.മെഡിറ്റേഷൻ പാർക്ക് എന്നുള്ള സ്വപ്നത്തിലേക്കുള്ള അടുത്തയാത്ര. ' യോഗ ചക്രയേ സപ്തസ്വരവുമായി ബന്ധിപ്പിച്ച് ഒരു "നാദയോഗമെഡിറ്റേഷൻ '' രൂപം കൊടുക്കാനാണാഗ്രഹം. പ്രാണവായു ജo രാഗ്നിയെ ജ്വലിപ്പിക്കുമ്പോൾ നാദം ഉണ്ടാകുന്നു. നാദം മൂലാധാരത്തിൽ നിന്നു പുറപ്പെട്ട് ശരീരത്തിലെ ഷഡ് ചക്രങ്ങളിലൂടെ സൂഷ്മതയോടെ സഞ്ചരിക്കുമ്പഴാണ് ആസ്വാദകനും ആലപിക്കുന്നവനും അനിവർ ചനീയമായ സംഗീതാനുഭൂതി ലഭ്യമാകുന്നത്.സ രി ഗ മ പ ത നി സ .ഇവ ആലാപനത്തിൽ ക്രമത്തിൽ ഒരോ ചക്രവും ഉത്തേജിപ്പിക്കപ്പെടുമ്പോൾ വിശ്ലേഷണം ചെയ്യപ്പെടുന്ന ഊർജം സപ്തസ്വരാധിഷ്ഠിതമായി മാറുന്നു. യോഗയും, സംഗീതവും, പ്രകൃതിയും തമ്മിലുള്ള ബന്ധം കാനനക്ഷേത്രത്തിൽ അനുഭവവേദ്യമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രകൃതിയുടെ സംഗീതം കൂടിച്ചേരുമ്പോൾ കാനന ക്ഷേത്രം എന്ന മെഡിറ്റേഷൻ പാർക്കിന് വേറൊരു ഭാവതലം പ്രദാനം ചെയ്യും

Thursday, June 29, 2023

റൈറ്റ് സഹോദരന്മാർ [ അച്ചു ഡയറി-508] മുത്തശ്ശാ അച്ചൂന് വെക്കേഷനാണ്. എല്ലാവരും കൂടി ഒരു ടൂറിലാണ്. റൈറ്റ് സഹോദരന്മാരുടെ നാട്ടിലേയ്ക്ക്.വിമാനം കണ്ടു പിടിച്ചതവരാണ്. രണ്ടു പേരുടേയും ഒന്നിച്ചുള്ള സ്വപ്നം. ഹാർഡ് വർക്കി ഗ്. നമ്മൾ കണ്ടു പഠിക്കണ്ടതാണ്.വീട്ടുകാർ നല്ല സപ്പോർട്ടായിരുന്നു.പ്രത്യേകിച്ചും അവരുടെ അമ്മ. ഒന്നിച്ചു ചിന്തിക്കുക, സ്വപ്നം കാണുക നടപ്പിൽ വരുത്തുക. അതും ഒരത്ഭുതമാണ്. വിൽബർറൈറ്റ്, ഓർ വില്ലേ റൈറ്റ്. റൈറ്റ് സഹോദരന്മാർ. ആദ്യം ഒരു പ്രിൻ്റിഗ പ്രസ്, പിന്നെ ഓയിൽ സൈക്കിൾ. പിന്നെപ്പട്ടം പറപ്പിക്കുന്നതിലായി ശ്രദ്ധ. അവർ ഒന്നിച്ച് ആകാശത്ത് പറന്നു നടക്കുന്നതിനെപ്പറ്റി സ്വപ്നം കണ്ടു.അങ്ങിനെ ഗ്ലൈഡർ സവാരിയിൽ ആകൃഷ്ടരായി. ഒരു ആയിരം പ്രാവശ്യമെങ്കിലും അവർ ഗ്ലൈഡറിൽ സഞ്ചരിച്ചിട്ടുണ്ട്. വായുവിലെ ചലന സാദ്ധ്യത മുഴുവൻ അവർ പഠിച്ചു. അച്ഛൻ വാങ്ങിത്തന്ന ഒരു ടോയി ഹെലിക്കൊപ്റ്റർ അവരെ ആകാശത്തിൽ പറക്കുന്ന ഒരു വാഹനത്തെപ്പററി ഡ്രീം ചെയ്യാൻ കാരണമാക്കി.അങ്ങിനെ പല പരീക്ഷണങ്ങൾക്കവസാനം അവർ വിമാനം നിർമ്മിച്ചു. അച്ചു രാമായണത്തിൽ പുഷ്പ്പകവിമാനത്തേപ്പററി വായിച്ചിട്ടുണ്ട്. അന്നവർ അങ്ങിനെ ചിന്തിച്ചിരുന്നു എന്നത് അച്ചൂ നെ അൽഭുതപ്പെടുത്തിയിരുന്നു. റൈറ്റ് ബ്രദേഴ്സ് ഒരു മരുഭൂമി ആണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.വീണാലും അപകടം പറ്റരുത്. ആദ്യം ആരുപോകണം എന്നു തർക്കമായി. തൻ്റെ സഹോദരന് അപകടം പറ്റരുത് എന്നു രണ്ടു പേരും ചിന്തിച്ചു. അവസാനം നറുക്കിട്ട് ഒരാളെ തീരുമാനിച്ചു. പക്ഷേ ആ വിമാനം ചിറകൊടിഞ്ഞ് താഴെ വീണ്ടു. പറത്തിയ ആൾപരിക്കില്ലാതെ രക്ഷപെട്ടു. അവർ നിരാശരായില്ല. അവരുടെ ശ്രമം തുടർന്നു.അങ്ങിനെ അവർ വിജയിച്ചു. അവരുടെ ചരിത്രം നമ്മെ ഒരു പാട് പാഠം പഠിപ്പിക്കുന്നു മുത്തശ്ശാ. അവിടെ വലിയ അക്ഷരത്തിൽ ഒരു ബോർഡ് കാണാം "മെയിക്കിഗ് ദി ഇംപോസിബിൾ പോസിബിൾ ".

Wednesday, June 28, 2023

പുരസ്ക്കാര നിറവിൽ സാനുമാഷ് ശ്രീ.എം.കെ.സാനു .എൻ്റെ പ്രിയപ്പെട്ട സാനുമാഷ്.ഇരുപതാമത്തെ വയസിൽ അദ്ധ്യാപകനായി. നീണ്ട നാൽപ്പത് വർഷം മഹാരാജാസിൽ. അദ്ദേഹത്തിൻ്റെ എഴുത്തു പേനക്ക് വഴങ്ങാത്തതൊന്നുമില്ല.അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് ആക്കം കൂട്ടി. സാമൂഹിക സാംസ്ക്കാരിക സാഹിത്യ മേഘലകളിലെ സമഗ്ര സംഭാവക്ക് ഇത്തവണത്തെ ദേശാഭിമാനി പുരസ്ക്കാരത്തിന് അദ്ദേഹത്തെ അർഹനാക്കി. എറണാകുളത്തെ പ്രബോധാ ട്രസ്റ്റുമായുള്ള പ്രവർത്തനത്തിലാണ് അദ്ദേഹത്തെ അടുത്തറിയാനിടയായത്. എൻ്റെ "കൃഷ്ണൻ്റെ ചിരി " എന്ന പുസ്തകം അദ്ദേഹമാണ് പ്രകാശനം ചെയ്തത്. എൻ്റെ മറ്റു പുസ്തകങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.അൽഭുതം തോന്നി'ഈ തിരക്കിനിടയിലും നിസാരനായ എൻ്റെ എഴുത്തിനെ ഇത്ര ആധികാരികമായി വിലയിരുത്തിയപ്പോൾ. ഈ തൊണ്ണൂറ്റി ആറാം വയസിലും പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന സാനുമാഷ് ഞങ്ങൾക്കൊക്കെ വലിയ പ്രചോദനമാണ്

Saturday, June 24, 2023

പ്രബോധാ ഭവൻ - ബൗദ്ധിക കൂട്ടായ്മ്മക്കൊരാസ്ഥാനമന്ദിരം ഇന്ന് അവിസ്മരണീയമായ ഒരു ദിവസം. എറണാകുളത്തിൻ്റെ ഹൃദയഭാഗത്തു തന്നെ പ്രബോധാ ട്രസ്റ്റിന് ഒരു ഓഫീസ്.അത് ഉൽഘാടനം ചെയ്തത് എല്ലാവർക്കും ഗുരുതുല്യനായ സാനുമാഷ്. രുചിയുടെ വരരുചി പഴയിടം മോഹനൻ നമ്പൂതിരി മുഖ്യാഥിതി. ബൗദ്ധിക തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന അനേകം അഭ്യുദയകാംക്ഷികളുടെ സജീവ സാന്നിദ്ധ്യം. അങ്ങിനെ ഒരു വേദിയിൽ എത്താനും സംസാരിക്കാനും ഉണ്ടായ ഭാഗ്യമാണ് ഇന്നത്തെ ദിവസത്തെ അവിസ്മരണീയമാക്കിയത്. കുറച്ചു കാലം കൊണ്ട് സാഹിത്യ സാംസ്ക്കാരിക രംഗത്ത് പ്രബോധാ ട്രസ്റ്റിൻ്റ കുതിച്ചു ചാട്ടം അസൂയ ജനിപ്പിക്കുന്നതായിരുന്നു. ഗാന്ധിയൻ ചിന്തകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കന്ന ട്രസ്റ്റിൽ ഇന്ന് അറുപതോളം കോളേജുകൾ ഉണ്ട്.ഒത്തിരി സമാനമനസ്ഥരായ സന്നദ്ധ സംഘടനകൾ ഉണ്ട്. ഇന്ന് ട്രസ്റ്റിന് ഒരു നല്ല പബ്ലിഷിഗ് യൂണിറ്റ് സ്വന്തമായുണ്ട്. ഇന്ന് ട്രസ്റ്റിന് ഒരു ആസ്താനമന്ദിരം എറണാകുളം എം.ജി റോഡിൽ തുറന്നിരിക്കുന്നു ഇതിൻ്റെ എല്ലാം അമരക്കാരനായി സംഘാടകശക്തിയുടെ അവസാന വാക്കായ നവീൻകുമാർ ഉണ്ട്. അഭിനന്ദനങ്ങൾ..... ആശംസകൾ...

Friday, June 23, 2023

നാൽപ്പാമരക്കുളം: [ കാനക്ഷേത്രം - 4 2] കാനനക്ഷേത്രത്തിൽ ഒരു നാൽപ്പാമരക്കുളം നിർമ്മിക്കാൻ പാകത്തിനാണ് നാൽപ്പാമരം കൃഷി ചെയ്തിരിക്കുന്നത്. ഒരു വലിയ സമചതുരത്തിൻ്റെ നാലു മൂലയ്ക്കും അത്തി, ഇത്തി, പേരാൽ, അരയാൽ എന്നിവ കൃഷി ചെയ്തു. ക്രമേണഅതിൻ്റെ മധ്യത്തിൽ ഒരു കുളം നിർമ്മിക്കും. സിമിൻ്റ് തൊടീക്കാതെ വശങ്ങൾ മണ്ണുപൊതിഞ്ഞ് ഉറപ്പിക്കും. അതിൽ വെള്ളം നിറക്കും. വർഷ കാലത്ത് ഉറവ വെള്ളം ഉണ്ടാകും.നാൽപ്പാമരം വളർന്നു കഴിയുമ്പോൾ അതിൻ്റെ വേരുകൾ വലപോലെ വെള്ളത്തിലേക്കിറങ്ങുന്നു. വശങ്ങളിലെ ഭിത്തി മണ്ണൊലിപ്പില്ലാതെ സംരക്ഷിക്കപ്പെടുന്നു.ഇതിൻ്റെ വേരുകളിലൂടെ അതിൻ്റെ ഔഷധഗുണം വെള്ളത്തിൽ അലിഞ്ഞു ചേരുന്നു. അതിലെ വെള്ളത്തിന് നല്ല ഔഷധ ഗുണം ഉണ്ടാകുന്നു. യുവത്വവും യവ്വനവും നിലനിർത്താനും ശരീരത്തിലെ ചുളിവുകൾ മാറി ചർമ്മഭംഗി കൂട്ടാനും നാൽപ്പാമര വെള്ളം അത്യുത്തമമാണ്. ' നാല് പാൽ മരങ്ങളിൽ നിന്നാണ് ആ പേരു വന്നത്. ആയ്യൂർവേദത്തിലെ വളരെ പ്രസിദ്ധമായ ചികിത്സകൾ പലതിലും നാൽപ്പാമരത്തിൻ്റെ പങ്ക് വലുതാണ്.രാമച്ചവും, മഞ്ഞളും, എള്ളെണ്ണയും, നെല്ലിക്കയും നാൽപ്പാമരവും ചേർത്തുണ്ടാക്കുന്ന നാൽപ്പാമരാദി എണ്ണ ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. പണ്ട് നാൽപ്പാമര വെള്ളo വച്ച് കുട്ടികളെ എന്നും കുളിപ്പിക്കുന്ന ഒരു പതിവ് തന്നെയുണ്ട്.നാൽപ്പാമരക്കഷായം ആമാശയ ശുദ്ധിക്കും വിഷാംശം പുറം തള്ളുന്നതിനും നല്ലതാണ്.

Thursday, June 15, 2023

വിഷക്കല്ല് [നാലു കെട്ട് - 470] പണ്ട് വലിയ വിഷഹാരി ആയ ഒരു മുത്തഫൻ തറവാട്ടിലുണ്ടായിരുന്നു. എത്ര കൊടിയ വിഷ മുള്ള പാമ്പ് കടിച്ചു കൊണ്ടു വന്നാലും ഭേദമാക്കിക്കൊടുക്കും. അദ്ദേഹത്തിൻ്റെ കൈവശം വിഷചികിത്സയെ പ്രതിപാദിക്കുന്ന ഒരു അമൂല്യ ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥത്തി നേപ്പറ്റിയും തറവാടിൻ്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷഹാരി ആയ ഒരു മുതുമുത്തശ്ശൻ്റെ കഥ.വിഷചികിത്സയിൽ ആതി പ്രഗൽഭനായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരു പിഴവ് പറ്റി. വളരെ അടുത്ത ബന്ധുകൂടി ആയ ഒരു പ്രഭു കുടുംബത്തിലെ ഒരാളുടെ ചികിത്സ പിഴച്ചു.ആളു മരിച്ചു പോയി. സകലരും വൈദ്യരെ കുറ്റപ്പെടുത്തി. ഇനി ഞാൻ ചികിത്സ നിർത്തി എന്നു പ്രതിജ്ഞ ചെയ്ത് ആ അമൂല്യ ഗ്രന്ഥങ്ങൾ മുഴുവൻ അഗ്നിയ്ക്ക് സമർപ്പിച്ചു.അന്നുകത്താ തകിടന്ന ഒരു ഗ്രന്ഥം മുത്തഫൻ പുറത്തെടുത്തു സൂക്ഷിച്ചു എന്നും പിൽക്കാലത്ത് അതു വച്ച് ചികിത്സ തുടങ്ങി എന്നും ചരിത്രം. അദ്ദേഹത്തിൻ്റെ ചികിത്സ നേരിട്ടു കണ്ട ഓർമ്മയുണ്ടെനിയ്ക്ക്. സർപ്പദംശം ഏറ്റുവരുന്നവരുടെ മുറിവ് കഴുകി ആ മുറിവിൽ വിഷക്കല്ല് പതിച്ചു വയ്ക്കും. നല്ല വിഷം ഏറ്റിട്ടുണ്ടങ്കിൽ ആ വിഷക്കല്ല് മുറിവിൽപ്പറ്റിപ്പിടിച്ചിരിക്കും. ആ വിഷം മുഴുവൻ ആവിഷക്കല്ല് വലിച്ചെടുക്കും. ചില പ്പം ഒരാഴ്ച്ച വേണ്ടി വരും ആ വിഷം മുഴുവൻ ഇറങ്ങാൻ .അതിനിടെ മറ്റു ചികിത്സകളും ഉണ്ട്.തുടർ ചികിത്സക്കൊപ്പം ആ കല്ല് എടുത്ത് പാലിലിടും.പാലിൻ്റെ നിറം ക്രമേണ നീലനിറമാകും. ആ കല്ലു കഴുകിത്തുടച്ച് സൂക്ഷിച്ച് വയ്ക്കും. ആ വിഷക്കല്ല് നിർമ്മിക്കാൻ ഇരുപതു കൂട്ടം മരുന്നാണ് ഉപയോഗിക്കുക. മരുന്നുകൾ അളന്നെടുത്ത് അരച്ച് തണലിത്തിട്ട് ഉണക്കും. ഒരു മാസം വേണ്ടിവരും ഒരു കല്ലു നിർമ്മിയ്ക്കാൻ. അതിൻ്റെ മരുന്ന് ആർക്കും പറഞ്ഞു കൊടുക്കില്ല. വിഷക്കല്ലുണ്ടാക്കുന്നതും രഹസ്യമായിട്ടാണ്. ആ ഗ്രന്ഥം പിൽക്കാലത്ത് കണ്ടെടുക്കാൻ പറ്റിയില്ല.എന്നാൽ ഒരു വിഷക്കല്ല് കുറേ നാൾ തറവാട്ടിൽ സൂക്ഷിച്ചിരുന്നു.മത്തഫ ൻ്റെ ഒരു വാക്കിഗ്സ്റ്റിക്കുണ്ട്‌.അതിന് ഇരുപത്തി ആറ് അറകൾ ഉണ്ട്. അതിൽ മുഴുവൻ ഒരോ തരം മരുന്നാണ്. അതിൽ നിന്നാണ് പിൽക്കാലത്ത് ആ വിഷക്കല്ല് കണ്ടെടുത്തത്.ആ കല്ലും മരുന്നുകളും കുറച്ചു കാലം സൂക്ഷിച്ചം വച്ചിരുന്നതായി ഓർക്കുന്നു. പക്ഷേ ആർക്കും അതു പ്രയോഗിയ്ക്കാനറിയില്ലായിരുന്നു.അങ്ങിനെ അതും ക്രമേണ നഷ്ടപ്പെട്ടു.

Monday, June 12, 2023

കാനനക്ഷേത്രത്തിൽ ശ്രീ.ജോർജ് കുളങ്ങര ശ്രീ ജോർജ് കുളങ്ങര കാനന ക്ഷേത്രം സന്ദർശിച്ചു. എൻ്റെ പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരയുടെ പിതാവ്.പരിസ്ഥിതി പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എൻ്റെ പ്രിയ സുഹൃത്തും വഴികാട്ടിയും: ലേബർ ഇൻഡ്യാ ഗുരുകുലം സ്ക്കൂളിൻ്റെ എല്ലാമെല്ലാമായിരുന്ന ഒരു ധിഷണാശാലി.പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ മുന്നണിപ്പടയാളി.അങ്ങിനെ ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇപ്പോൾ നമ്മളുടെ ഉത്തമവൃക്ഷം പ്ലാവിൻ്റെ പ്രചരണവുമായി ഭാരതം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ഇൻഡ്യ മുഴുവൻ അദ്ദേഹം രണ്ടു ലക്ഷത്തോളം പ്ലാവിൻതൈകൾ വച്ചു കഴിഞ്ഞു. അത് ഒരു കോടി ആക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണദ്ദേഹം. കാനന ക്ഷേത്രം ഇന്ന് അദ്ദേഹത്തിൻ്റെ സന്ദർശനം കൊണ്ട് ധന്യമായി. അപൂർവ്വമായ ഒരു പ്ലാവിൻ തൈ കാ നന ക്ഷേത്രത്തിനു സമ്മാനിച്ചുകൊണ്ടായിരുന്നു സന്ദർശനം

Saturday, June 10, 2023

വ്യത്യസ്ഥ ക്ഷണക്കത്തുകൾ..... വിവാഹ ക്ഷണക്കത്തുകൾ വ്യത്യസ്ഥമാകണം എന്നൊരു മോഹമുണ്ടായിരുന്നു.എൻ്റെ മോശം കയ്യക്ഷരത്തിൽ എഴുതി അതിൻ്റെ അച്ചുണ്ടാക്കി സാധാരണ ഇൻലൻ്റിൽ പ്രിൻ്റെടുത്തായിരുന്നു എൻ്റെ വിവാഹക്ഷണക്കത്ത്.സംബോധനയും ഒപ്പും അതേ മഷി കൊണ്ട് തന്നെ എഴുതി അയച്ചു.കിട്ടിയവർക്ക് വല്ലാത്ത ഒരടുപ്പം തോന്നിയ്ക്കാൻ അതു സഹായിച്ചു. ശരിക്കും പഴയ താളിയോല ഗ്രന്ഥത്തിൻ്റെ ആകൃതിയിലായിരുന്നു.മൂത്ത കട്ടിയുടെ ക്ഷണക്കത്ത്.പാലക്കാട്ടു നിന്ന് പാകമായ ഓലകൊണ്ടുവന്ന് പാലും മഞ്ഞളും ഉപയോഗിച്ച് പുഴുങ്ങി എടുത്ത് തണലത്തിട്ട് ഉണങ്ങി എടുക്കും. അയനിയൂണിനും, വേളിയ്ക്കും, കടിയേപ്പിനും, മുതക്കുടിക്കും പ്രത്യേകം പ്രത്യേകം ഓലകൾ. ആദ്യ ഓല യിൽ വേളി ഓത്തിൻ്റെ ഒരു ഭാഗം .അതിൻ്റെ ഇരുവശവും കനം കുറഞ്ഞ തടി പാകത്തിന് മിനുക്കി ചരടിട്ട് കെട്ടി ശരിയ്ക്കും പഴയ ഗ്രന്ഥത്തിൻ്റെ ആകൃതി. അത് ഇന്നും കിട്ടിയവർ അവരുടെ ഷോ കെയ്സിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയുടെ വേളിയുടെ ക്ഷണക്കത്ത് ആലിലയിൽ ആയിരുന്നു. പഴുത്ത ആലില പ്രത്യേകം ഒരു കെമിക്കൽ പ്രോസസിൽ പാകപ്പെടുത്തി അതിൽ DTP എടുത്താണ് അത് നിർമ്മിച്ചത്.കാലം കഴിഞ്ഞിട്ട് ഇന്നും അതു ഒരുകേടും കൂടാതെയുണ്ട്. മോൻ്റെ ക്ഷണക്കത്ത് രാജവിളബരം പോലെ പട്ടുതുണിയിൽ ആയിരുന്നു. വധുവിനും വരനും ഒരു ക്ഷണക്കത്ത്: അതും ഒരു പ്രത്യേകത ആയിരുന്നു. ഇന്നും പലരുടേയും ഷോ കെയ്സിൽ ഇവ ഇരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നി.

Thursday, June 8, 2023

അന്തോനി യുടെ കയ്യാല [ നാലുകെട്ട് - 468] കാലങ്ങളായി അന്തോനി തറവാട്ടിലെ പണിക്കാരനായിരുന്നു. എല്ലാപ്പണിയും അറിയാം. അന്നു പറമ്പുകൾ തിരിച്ച് കയ്യാല വയ്ക്കണം. വഴിയോരത്ത് ഗെയ്ററിന് ഇരുവശവും മുള്ള നെടുനീളൻ കയ്യാലയും അന്തോനിയാണ് വച്ചത്.ഭൂമിദേവിയെ ഒട്ടും നോവിയ്ക്കാതെ സിമിൻ്റം, മണലും, കോൺക്രീററും ഒന്നും കൂടാതെ കാട്ടുകല്ലുകൾ കൊണ്ടും ചെറിയ ഉണ്ടക്കല്ലുകളും കൊണ്ടാണ് ആ കയ്യാല പണിതത്.ഒരു ചരടുകെട്ടുക പോലും ചെയ്യില്ല. ഒരോ നിരപണിയമ്പഴും ഒന്നു ചെരിഞ്ഞു നോക്കും.കിറുകൃത്യമായിരിക്കും അതിൻ്റെ ചെരിവു വരെ. വഴിയുടെ വശത്തുള്ള ആ കയ്യാല അന്തോനി പണിതിട്ട് അമ്പത്തി അഞ്ചു കൊല്ലമായി.ഇതിൻ്റെ ഒരു കല്ലു പോലും ഇളകിയിട്ടില്ല.. ഇന്നും ഒരു കേടും കൂടാതെ ഇതവിടെയുണ്ട്.ഞാൻ അതിനോട് ചേർന്ന് സിമിൻ്റും, മണലും, കോൺക്രീറ്റും ഉപയോഗിച്ച് പണിതിട്ടുപോലും ഇടിഞ്ഞു പോയി. അന്തോനി എന്നും ഒരൽഭുതമായിരുന്നു.തൊണ്ണൂറാം വയസിലും ഒരു പല്ലുപോലും പോയിട്ടില്ല. തലമുടി നരച്ചിട്ടില്ല എന്തിന് ഒരു ചുളിവ് പോലും ആ മുഖത്തില്ല.എല്ലുമുറുകെപ്പണിയും വൈകിട്ട് വയറുനിറയെ കള്ളു മോന്തും.ഏതു പാറപ്പുറത്തും കിടന്നുറങ്ങും. ശരിക്കും പ്രകൃതിയോടിണങ്ങിയ ജീവിതം. തറവാട്ടിലെ കുടുംബ സംഗമത്തിന് അന്തോനിയെ വേദിയിൽ ആദരിച്ചിരുന്നു. അന്നാണ് ആദ്യമായി അന്താനി യുടെ കണ്ണിൽ കണ്ണീര് പൊടിയുന്നത് ഞാൻ കണ്ടത്. എന്നും സ്നേഹാദരവോടെ ഞങ്ങളൊക്കെ സ്നേഹിച്ചിരുന്ന അന്തോനി ഇന്നില്ല.

Wednesday, June 7, 2023

കാനനക്ഷേത്രത്തിൽ കമണ്ഡലുമരം [കാനനക്ഷേത്രം - 41] രുദ്രാക്ഷം, ഭദ്രാക്ഷം, കർപ്പൂരം, കടമ്പ്, മരവുരി, ബോധി വൃക്ഷം ഇതിനൊക്കെപ്പുറമേ കാനന ക്ഷേത്രത്തിൽ ഒരു പുതിയ അതിഥികൂടി എത്തുന്നു.കമണ്ഡലുവൃക്ഷം . പണ്ട് ഋഷി ശ്രേഷ്Oൻമ്മാർ ഭിക്ഷ സ്വീകരിയ്ക്കാനും, ആഹാരവും വെള്ളവും കഴിയ്ക്കാനും കമണ്ഡലുവിൻ്റെ കായ്യാണ് ഉപയോഗിക്കുന്നത്. അതിൽ വെള്ളവും മറ്റും വച്ച് ഉപയോഗിച്ചാൽ ഔഷധ ഗുണമുണ്ടത്രേ. അമേരിക്കയിൽ കാണുന്ന കലാബാഷ്ട്രീ, തമിഴകത്ത് തിരു വോട്ട് കായ് എന്നിവയും കമണ്ഡലുവിൻ്റെ വർഗ്ഗത്തിൽപ്പെട്ടതാണ്.പ്രധാനമായും മൂന്നു തരം കമണ്ഡലുകണ്ടു വരുന്നുണ്ട്. വേരു തൊട്ട് അറ്റം വരെ കായ്ക്കുന്ന ഈ മരം പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണു്. ഇതിനകത്തെ പൊങ്ങ് ആഹാരമായും ജൂസായം ഉപയോഗിയ്ക്കാം.കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ ഉത്തമമാണ്. വളരുമ്പോൾ നമ്മുടെ ഇഷ്ട്ടത്തിന് ആ കായ് ഷെയ്പ്പ് ചെയ്ത് എടുക്കാൻ സാധിക്കും. ഇരുപത്തി അഞ്ച് അടി മുതൽ നാൽപ്പതടി വരെ ഉയരം വയ്ക്കും. അതിൻ്റെ കമ്പ് മുറിച്ച് നട്ടുപിടിപ്പിയ്ക്കാം. കാനന ക്ഷേത്രത്തിൽ ബോധി വൃക്ഷത്തിനു പുറകിൽ കമണ്ഡലുവും '. പിന്നെ മരവുരിയും

Saturday, June 3, 2023

ചെപ്പിലെ സാഹിത്യം" ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ട് പത്തുവർഷമായി. ഫെയ്സ് ബുക്കിൽ ഒരു സാഹിത്യ ശാഖ ഒരു മോഹമായിരുന്നു. സ്വന്തം സർഗ്ഗ ശക്തി സ്വതന്ത്രമായി പ്രകടിപ്പിയ്ക്കാൻ ഇത്രയും വലിയ ഒരു ക്യാൻവാസ് വേറേയില്ല." പുട്ട് ഇററ് ഇൻ എ നട്ട് ഷെൽ ". ഒരു ചെറിയ ചെപ്പിലൊതുങ്ങാവുന്ന സാഹിത്യ ശാഖ. വളരെ ചെറുതായിരിക്കണം, ലളിതമായിരിക്കണം, സ്പടിക്കതു ല്യംസുതാര്യമായിരിക്കണം. നല്ല പ്രതികരണമാണ് ഇതിന് സൊഷ്യൽ മീഡിയയിൽ ലഭിച്ചത്.അങ്ങിനെ അച്ചുവിൻ്റെ ഡയറിയും, കീശക്കഥകളും, യാത്രാ നുറുങ്ങുകളും പിറന്നു. ഇതിനോടകം പതിനൊന്നോളം പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു.ഇനിയും പത്തോളം പസ്തകങ്ങൾക്കുള്ളത് ഈരീതിയിൽ ഈ ക്യാൻവാസിൽ പതിഞ്ഞു കഴിഞ്ഞു. ഇപ്പഴും തുടരുന്നു. പലരും ഇന്ന് ആ പാത പിന്തുടരുന്നു. ആസ്വദിക്കുന്നു. അഭിനന്ദിക്കുന്നു.

Friday, May 26, 2023

കൃഷ്ണ കിരീടം. :[കീശക്കഥ-182]: " അച്ഛൻ്റെ കഥകളിക്കോപ്പുകൾ വിലയ്ക്ക് കൊടുക്കുമോ.?ജീവിതകാലം മുഴുവൻ കളിക്കൊപ്പ് നിർമ്മാണത്തിലായിരുന്നു അച്ഛൻ.ജീവിത സായാഹ്നം വരെ പട്ടിണിയും പരിവട്ടവും.മനയോല തേച്ച മുഖങ്ങളിൽ നവരസങ്ങൾ ആടിതിമിർക്കമ്പോൾ ആരും ആ കോപ്പ് നിർമ്മിച്ച ആളേപ്പററി ചിന്തിക്കൂ കപോലുമുണ്ടായില്ല. കിരീടത്തിന് ദശമൂലത്തിലെ കുമിൾ ആണുപയോഗിക്കുക. പിന്നെ കല്ലുകൾ വർണ്ണപ്പൊട്ടുകൾ, പീലിത്തണ്ട് പശ ഇവയൊക്കെ സംഘടിപ്പിക്കാൻ അച്ഛൻ പെട്ട പാടുകൾ എനിയ്ക്കറിയാം. കലാകാരന്മാരെയും കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കുമ്പഴും ആഹാരത്തിനുള്ള വക പോലും കിട്ടിയിരുന്നില്ല. കൃഷ്ണ മുടി, മഹർഷി മുടി, കുട്ടിച്ചാമരം ഒക്കെ ആ കരവിരുതിൽ മനോഹരമായി ഒരുങ്ങി.അതിനിടെ അരങ്ങിൽതിരിശീല പിടിക്കാനും കൂടും. അവസാനം വയ്യാതായപ്പോൾ ആരും സഹായിക്കാനില്ലായിരുന്നു. രോഗം മൂർച്ഛിച്ച സമയത്തും ആ കോപ്പുകളുടെ നടുക്കുള്ള ആ പഴയ കട്ടിലിലേ അച്ഛൻകിടക്കൂ."അച്ഛാ ഇവ കൊടുക്കട്ടെ അച്ഛൻ്റെ ചികിത്സക്കുള്ള കാശെങ്കിലുമാകുമല്ലോ " അച്ഛൻ്റെ കണ്ണിലെ കണ്ണുനീർ ഞാൻ കണ്ടില്ലന്നു നടിച്ചു.അച്ഛൻ പതുക്കെ കയ്യുയർത്തി ആ കൃഷ്ണ കിരീടം കയ്യിലെടുത്തു."ഇതൊഴിച്ച് എല്ലാം കൊടുത്തോളൂ. ഇതു മാത്രം.... ഇത് മഹാരാജാവ് കൽപ്പിച്ചു തന്നതാണ്." അച്ഛൻ എന്നെ ദയനീയമായി നോക്കി.അതൊഴിച്ച് ബാക്കി എല്ലാം അവർ നല്ല വില തന്നെടുത്തു. കാശ് എണ്ണി വാങ്ങുമ്പോൾ എൻ്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ആ കൃഷ്ണ കിരീടവും കെട്ടിപ്പിടിച്ച് അച്ഛൻ്റെ ആ മുഖം മറക്കില്ല. രൂപാ മുഴുവൻ ഞാൻ അച്ഛൻ്റെ കാൽക്കൽ വച്ചു. "എൻ്റെ ജീവൻ്റെ വില ... സാരമില്ല. നീ ഇതൊരിക്കലും കൈവിട്ട കളയരുത്. അത് നിനക്ക് ഭാഗ്യം കൊണ്ടുവന്നു തരും " ആ വിറക്കുന്ന കൈ കൊണ്ട് ആ കഷ്ണ കിരീടം എൻ്റെ കയ്യിൽത്തന്നു. ആ ദുർബലമായ കൈകൾ എൻ്റെ തലയിൽ വച്ചു.ഒരെക്കിൾ ആ ശരീരം ഒന്നു വിറച്ചു. ആ ശ്വാസം നിലച്ചു.താനുണ്ടാക്കിയ ദൈവങ്ങളുടെ അടുത്തേയ്ക്ക് അച്ഛൻ്റെ ആൽമ്മാവ് പറന്നകന്നിരുന്നു. നീണ്ട പത്തുവർഷം കടന്നു പോയി.ആ കൃഷ്ണമുടി ഇന്നും അലമാരിയുടെ മുകളിൽ വച്ചിട്ടുണ്ട്. ഞാനത് സാവധാനം കയ്യിലെടുത്തു. അതു മുഴുവൻ ചിതലെടുത്തിരുന്നു. എൻ്റെ കയ്യിൽ നിന്നും അത് താഴെ വീണു അത് പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു.അതിലെ ഒരു നീലക്കല്ല് തെറിച്ച് എൻ്റെ കാൽക്കൽ വീണു. ഞാൻ സാവധാനം അത് കയ്യിലെടുത്തു. കഴുകിത്തുടച്ചപ്പൊൾ അത് വെട്ടിത്തിളങ്ങി. അത് അമൂല്യമായ ഒരു രത്നമായിരുന്നു. വില നിർണ്ണയിക്കാൻ പറ്റാത്ത രത്നം ! ഇതു നിൻ്റെ ഭാഗ്യമാണ് കൈവിട്ട് കളയരുത്. അച്ഛൻ പറഞ്ഞതോർത്തു.

Thursday, May 25, 2023

പാച്ചുവിൻ്റെ "ഡ്രീം കാച്ചർ " [ അച്ചു ഡയറി-506] പാച്ചു അവൻ കിടക്കുന്ന ബഡിനു മുകളിൽ താഴേക്കു തൂങ്ങിക്കിടക്കുന്ന തൂവലുകൾ ഉള്ള നല്ല ഭംഗിയുള്ള ഒരു കൂട് തൂക്കിയിട്ടിട്ടുണ്ട്. അത് " ഡ്രീം കാച്ചർ " ആണ്. അമേരിക്കയിൽ സാധാരണ കാണുന്ന ഒരു വിശ്വാസമാണത്. രാത്രി വായ്യൂ മുഴുവൻ സ്വപ്നങ്ങൾ ആണെന്ന വർ വിശ്വസിക്കുന്നു. അതിലെ ചീത്ത സ്വപ്നങ്ങളേയും, ഈവിൾസിനെയും, നൈറ്റ് മെയറിനേയും തടഞ്ഞുവച്ച് നല്ല സ്വപ്നങ്ങൾ മാത്രം ആ തൂവലുകൾ വഴി ഇറങ്ങിക്കിടക്കുന്ന കുട്ടികൾക്ക് നൽകുന്നു. അവർക്ക് അങ്ങിനെ നല്ല സ്വപ്നം കണ്ട് ഉറങ്ങാം. അത് പിടിച്ചെടുത്ത ചീത്ത സ്വപ്നങ്ങൾ പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ നശിപ്പിക്കുന്നു.ഇത് അമേരിക്കക്കാരുടെ ഒരു വിശ്വാസമാണ്. അവൻ്റെ ഫ്രണ്ടാണത് പറഞ്ഞു കൊടുത്തത്. അവൻ വാശി പിടിച്ച് ഒരെണ്ണം വാങ്ങിപ്പിച്ച് ഞങ്ങളുടെ കട്ടിലിനു മുകളിൽ തൂക്കി യി ട്ടു. ഞാനവനോട് പറഞ്ഞതാ മുത്തശ്ശാ ആലതൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നാൽ മതി.ഹനുമാൻ സ്വാമി ചീത്ത സ്വപ്നങ്ങളെ വാലുകൊണ്ട് അടിച്ച് ഓടിച്ചു കൊള്ളും എന്ന്. എന്തിലെങ്കിലും പൂർണ്ണമായി വിശ്വസിച്ചാൽ മനസ്സമാധാനമായി ഉറങ്ങാം. അപ്പോൾ ദുഃസ്വപ്നം കാണില്ല.. ഏട്ടൻ ഹനുമാൻ സ്വാമിയേ പ്രാർത്ഥിച്ചോളൂ. അപ്പോൾ ഒരു ദുസ്വപ്നവും താഴേക്ക് വരില്ലല്ലോ. പാവം.അച്ചൂന് ചിരി വന്നു. അവസാനം അവനെ കെട്ടിപ്പിടിച്ച് ആലത്യൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നു.

Saturday, May 20, 2023

അച്ചൂന് ബാങ്ക് അക്കൗണ്ട് വേണ്ട [ അച്ചു ഡയറി-505] മുത്തശ്ശാ എൻ്റെ പല കൂട്ടുകാർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. എ ടി എം കാർഡും. പേരൻസ് അക്കൗണ്ടിൽ ക്യാഷ് ഇട്ടു കൊടുക്കും.അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. പലരും കൃത്യമായി കണക്കെഴുതി അച്ഛനമ്മമാരെ അറിയിക്കും. ചിലർ ക്യാഷ് ലാവിഷ് ആയി ചെലവാക്കുന്നത് കണ്ടാൽ അച്ചൂന് അൽഭുതം തോന്നും. പക്ഷേ പൂരിപക്ഷവും സൂക്ഷിച്ച് ചെലവാക്കുന്നവരാണ്.ഇവിടെ സ്ക്കൂളിൽ അത് പഠിപ്പിക്കുന്നുണ്ട്. അച്ചൂന് ഒരക്കൗണ്ട് തുടങ്ങി അച്ചുവിനും പാച്ചുവിനും ആവശ്യമുള്ളത് അതിലിടാം. അച്ഛൻ പറഞ്ഞതാണ്.കണക്ക് സൂക്ഷിച്ചാൽ മതി.അച്ചുവേണ്ടന്നു പറഞ്ഞു. ക്യാഷിന് ബുദ്ധിമുട്ട് വന്ന് കൂട്ടുകാർ ചോദിച്ചാൽ അച്ചുവിന് നോ പറയാൻ പറ്റില്ല. അതുപോലെ കൂടുതൽ ചെലവാക്കാനും തോന്നും. പിന്നെ പാച്ചൂനും കൂടി ഉള്ളതാണങ്കിൽ അവനെന്നെ നിലം തൊടീക്കില്ല. അത് വേണ്ട.സ്ക്കൂളിൽ ക്യാൻറീനിൽ മണി ബാങ്കുണ്ട് അത്യാവശ്യം വന്നാൽ ആഹാരംകഴിക്കാൻ വേണ്ടി. അച്ചൂനും പാച്ചൂനും പ്രത്യേകം അകൗണ്ട് ഉണ്ട്. നിവർത്തിയുണ്ടങ്കിൽ അച്ചു കഴിക്കാറില്ല. പാച്ചൂ നേരേമറിച്ചാണ്. അവനിഷ്ട്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കും. ആവശ്യമുള്ളപ്പോൾ അച്ഛനോട് ചോദിച്ചു വാങ്ങുന്നതാണ് അച്ചൂനിഷ്ടം. കൂട്ടുകാർ എന്നെ കളിയാക്കും.പാച്ചുവും കൂടെക്കൂടും. പക്ഷേ അച്ചു കണക്കുകൾ കൃത്യമായി എഴുതി വയ്ക്കും. കണക്ക് എഴുതുമ്പോഴേ അനാവശ്യമായി വന്ന അധിക ചെലവ് നമുക്ക് മനസ്സിലാകൂ

Friday, May 19, 2023

യോഗചക്ര ." കാനനക്ഷേത്രത്തിൽ [ കാനന ക്ഷേത്രം - 40] ശരീരത്തിൽ ഏഴുചക്രങ്ങൾ പ്രധാന ഊർജ്ജ സ്റോതസുകളെ സൂചിപ്പിക്കുന്നു. ഈ ഏഴുചക്രങ്ങളിൽ നമ്മുടെ പ്രാണശക്തിചലിപ്പിക്കുന്നു. ഈ ചലനം ത്വരിതമാക്കാൻ, സന്തുലിതമാക്കാൻ പ്രാണായാമം കൊണ്ടും യോഗ കൊണ്ടും സാധിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്.ഇതിനെപ്പറ്റി ആദ്യ പരാമർശം വേദങ്ങളിൽത്തന്നെയുള്ളതായി കാണാം.യോഗ കൊണ്ട് കോസ്മിക്ക് എനർജിയുടെ ഒരു ഐക്യം കൈവരിക്കാൻ സാധിക്കും.ഈ ഏഴുചക്രങ്ങളെ പ്രതിനിധീകരിക്കുന്ന ഔഷധസസ്യങ്ങൾ പൂർവ്വികർ സാങ്കൽപ്പിച്ചിട്ടുണ്ട്. . ഒരു ധ്യാന രൂപത്തിൽ ഒരോ ചക്രത്തിൻ്റെയും സ്താനത്ത് ഈ ഔഷധങ്ങൾ കൃഷി ചെയ്ത് കാനനക്ഷേത്രത്തിന് അതീന്ദ്ര ധ്യാനത്തിൻ്റെ ഒരു ഭാവതലം ശൃഷ്ടിക്കുന്നു. ഒരോ ചക്രത്തിനുംസങ്കൽപ്പിച്ചിട്ടുള്ള ഔഷധ സസ്യങ്ങൾ താഴെക്കൊടുക്കാം.'1. മൂലാധാരചക്രം. - അശ്വഗന്ധം, ഇഞ്ചി ,മഞ്ഞൾ2 സ്വാതിഷ്ടാന ചക്രം -ചതാ വരി, ചെമ്പരത്തി3. മണി പുരചക്രം. -ലെമൻ ഗ്രാസ്, കുരുമുളക്4. അനഹാട ചക്രം - റൊസ്, ലാവൺണ്ടർ.നീം.5. വിശുദ്ധി ചക്ര [ത്രോട്ട് ചക്ര ] - പെരുംജീരകം.6. ആജ്ഞാ ചക്രം - തുളസി, ശംഖുപുഷ്പ്പം7. സഹസ്രാരചക്രം. - താമര ,ലാവണ്ടർ

Tuesday, May 16, 2023

നാലുകെട്ടും കാനന ക്ഷേത്രവും: ഇവിടെ നാലു കെട്ടിനെപ്പറ്റി പഠിയ്ക്കാൻ ഒരു ടീം വന്നിരുന്നു. വളരെ ശാസ്ത്രീയമായ പഠനം. അവരെ അത്ഭുതപ്പെടുത്തിയത് ഇവിടത്തെ താപനിലയുടെ കുറവാണ്. മൂന്ന് ഡിഗ്രി ചൂടിൻ്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.ഒരാഴ്ച്ചത്തെ ആവറേജ് എടുക്കാനുള്ള സംവിധാനവും അവർക്കുണ്ട് നാലുകെട്ടും ചുറ്റുമുള്ള കാനന ക്ഷേത്രവും ഇവിടത്തെ ചൂടു കുറയാൻ സഹായിച്ചിട്ടുണ്ടത്രേ. മരങ്ങൾ വലുതായാൽ അഞ്ച് ഡിഗ്രി വരെ കുറയുമെന്നവർ കണക്കാക്കുന്നു.

ഒരു സെലിബ്രറ്റിയുടെ വിശപ്പ് [കീശക്കഥകൾ -181]. രണ്ടാഴ്ച്ചത്തെ രാപകൽ ഷൂട്ടി ഗ്.മടുത്തു. ഇന്ന് മൂന്നു മണിക്ക് ഒരു മീററി ഗ് ഉണ്ട്. മുഖ്യാതിഥിയാണ്.പോകണം. സെറ്റിൽ നിന്ന് സമ്മേളന സ്ഥലത്തേക്ക്. അഞ്ചു മണിക്കൂർ യാത്ര. എവിടെയും വണ്ടി നിർത്തിയില്ല. അടുത്ത ഷൂട്ടി ഗ് ഇവിടെ അടുത്താണ്. നല്ല വിശപ്പുണ്ട്. ദാഹവും. കാറ് ഇറങ്ങിയപ്പഴേ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. താലപ്പൊലിയുമായി കൊച്ചു കുഞ്ഞുങ്ങൾ. വെയിൽ തളർത്തി എങ്കിലും നല്ല ഉത്സാഹത്തിലാണവർ. എന്നെ ആനയിച്ച് വേദിയുടെ മുമ്പിലുള്ള ഇരുപ്പിടത്തിലെത്തിച്ചു. സ്റേറജിൽ പരിപാടി നടക്കുന്നുണ്ട്.അടുത്തതാണ് മീററി ഗ്. ഒരു ഗ്ലാസ് വെള്ളം കിട്ടിയെങ്കിൽ .എന്തെങ്കിലും കഴിക്കാൻ കിട്ടിയെങ്കിൽ. ദാഹിച്ച് തൊണ്ട വരളുന്നു. അതിനിടെ സെൽഫിക്കാരുടെ ബഹളം.എല്ലാo നിന്നു കൊടുത്തു ചിരിച്ചു കൊണ്ട് തന്നെ. അതിനിടെ ഒരു കുട്ടി അവൾ കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിൻ്റെ കുപ്പി എൻ്റെ നേരേ നീട്ടി.ആർത്തിയോടെ അതു വാങ്ങാൻ കൈ നീട്ടിയപ്പോൾ 'നീ കടിച്ച വെള്ളത്തിൻ്റെ ബാക്കിയാണോ അദ്ദേഹത്തിനു കൊടുക്കുന്നെ. ഒരു ശാസനയോടെ കൂടെ നിന്നവർഅത് നിഷേധിച്ചു. എനിക്കു വിശക്കുന്നു എന്നു പറയാനൊരു മടി. ബാത്തു റൂം.? ഇവിടുന്ന് തത്ക്കാലം ഒന്നു രക്ഷപെടാം .സംഘാടകർ എന്നെആനയിച്ച് ബാത്തു റൂമിൻ്റെ വാതുക്കൽ എത്തിച്ചു. അവിടെ ക്യൂ നിന്നവരെ മാറ്റി എന്നെ ബാത്തു റൂമിൽ എത്തിച്ചു. വാതിലടച്ചു. ആശ്വാസമായി. നന്നായി മുഖം കഴുകി. ടാപ്പിലെ വെള്ളം കണ്ടപ്പോൾ കൊതി ആയി .എല്ലാം ഒരു ടാങ്കിൽ നിന്നാകും എന്തും വരട്ടെരണ്ടും കൽപ്പിച്ച് കൈക്കുമ്പിളിലെടുത്ത് കുടിച്ചു. അടുത്ത് ക്യാൻ ൻ്റീൻ ഉണ്ട്. അങ്ങോട്ട് പോകാം. അങ്ങോട്ടാനയിച്ചു. വഴി മുഴുവൻ സെൽഫിയും പരിചയപ്പെടലും. സെൽഫിബഹളത്തിനിടെ ഒരു കുട്ടികയ്യിലിരുന്ന ചോക്ലേറ്റ് എൻ്റെ നേരെ നീട്ടി. ഞാനതു വാങ്ങാൻ കൈ നീട്ടിയപ്പഴേ കടിച്ചതാണോ ഇദ്ദേഹത്തിന്. അതും നിഷേധിക്കപ്പെട്ടു.ഒരു പ്രകാരത്തിൽ ക്യാൻറീനിൽ .ബുഫേ ആണ്.ഇഷ്ട വിഭവങ്ങൾ നിരത്തി വച്ചിരിക്കുന്നു. ഇവിടുന്നാണോ ഇദ്ദേഹത്തിന് കൊടുക്കുന്നത്. അദ്ദേഹത്തിന് അകത്ത് വിഭവ സമൃർദ്ധമായ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞാനൊരു പച്ച ആയ മനുഷ്യനാണ്. യാതൊരു ടേബിൾ മാനേഴ്സും കൂടാതെ അതു വലിച്ചു വാരിത്തിന്നാനാണ് എനിക്കിഷ്ട്ടം. പറഞ്ഞില്ല. അവർ എന്നെ തിരിച്ച് വേദിക്ക് പുറകിലുള്ള മുറിയിൽ എത്തിച്ചു. അവിടെയും സെൽഫിക്കാരുടെ ബഹളം കാരണം വൈകി. അവിടെ വിഭവ സമൃർദ്ധമായ വിഭവങ്ങൾ വിളമ്പി അടച്ചു വച്ചിട്ടുണ്ട്. മീററി ഗിൽ പങ്കെടുക്കുന്നവർക്കെല്ലാം.കഴിച്ചാലോ എന്നു ചിന്തിച്ചപ്പഴേ അനൗൺസ്മെൻ്റ്. മീററി ഗ് ആരംഭിക്കുകയായി. എല്ലാ അതിഥികളും വേദിയിൽ എത്തു. അവർ അങ്ങേയ്ക്കായി കാത്തിരിക്കുകയാണ്. എന്നാൽ മീറ്റി ഗ് കഴിഞ്ഞാവാം എന്നാ ഞാനൊന്നുoപറഞ്ഞില്ല. വേദിയിലേയ്ക്ക്. മീററി ഗ് തുടങ്ങി. എൻ്റെ അപദാനങ്ങൾ വാഴ്ത്തി പ്രസംഗം. എൻ്റെ വയർ റിഞ്ഞു. മുമ്പിൽ ഒരോരുത്തരുടെ മുമ്പിലും ചെറിയ കുപ്പിയിൽ വെള്ളമുണ്ട്. അവിടെയാണ് എൻ്റെ നോട്ടം. എൻ്റെ മുമ്പിലുള്ള കുപ്പിയിലെ വെള്ളം മുഴുവൻ ആർത്തിയോടെ അകത്താക്കി. ഒന്നുമായില്ല' എൻ്റെ സമയമായി. വേഗം പ്രസംഗം ഞാൻ അവസാനിപ്പിച്ചു. സമ്മാനദാനവും അവസാനം അങ്ങ് തന്നെ നിർവ്വഹിക്കണം. എല്ലാം ഒരു വിധം തീർത്തപ്പഴെ ഡ്രൈവർ ഓടി വന്നു.അടുത്ത സൈറ്റിൽ ഉടൻ എത്താൻ വിളിച്ചിരുന്നു. സംഘാടകരോട് കാര്യം പറഞ്ഞ് ഒരു ചെറിയ ക്ഷമാപണത്തോടെ നടന്ന് കാറിൽക്കയറി. തിരിച്ച് പോരുമ്പോൾ വഴിയ്ക്ക് ശിവരാമൻ്റെ കടയുണ്ട്. അവിടത്തെ പരിപ്പുവട ഇതിലേ പോകുമ്പോൾ ഒക്കെ വാങ്ങാറുണ്ട്. വടയും ബോളിയും ഒക്കെ വണ്ടി മാറ്റി നിർത്തിവാങ്ങാൻ ഡ്രൈവരോട് പറഞ്ഞു. അപ്പഴേക്കും വണ്ടിക്ക് ചുറ്റും ആരാധകർ നിറഞ്ഞു. ഡ്രൈവർ വന്നു വണ്ടി മുമ്പാട്ടെത്തു: പഴം ബോളിയും പരിപ്പുവടയും കയ്യിലെടുത്തു. തണുത്ത വെള്ളവും സായൂജ്യമായി .

Friday, April 28, 2023

അർദ്ധനാരീശ്വരൻ [കീശക്കഥകൾ - 179]നീണ്ട അമ്പതു വർഷം മുമ്പ്. അന്നാണവൾ എൻ്റെ വാമഭാഗമായത്.''സഹധർമ്മം ചരത: "അച്ഛൻ്റെ ആശീർവാദം. അഗ്നിസാക്ഷി ആയി എൻ്റെ ഇടതു വശം ചേർന്നിരിക്കുമ്പോൾ രണ്ടാളും ഒരാളായി താദാത്മ്യം പ്രാപിച്ച പോലെ. അവൾ എന്നിൽ ലയിച്ചു ചേർന്ന പോലെ.അതു പോലെ ഞാനും. ജീവിതത്തിൻ്റെ ഏകത്വഭാവത്തിൻ്റെ പ്രതീകമായ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ അലിഞ്ഞ പോലെ. വിപരീത ശക്തികളുടെ ഒരൈയ്ക്യം അവിടെ സംഭവിച്ച പോലെ. തികച്ചും വ്യത്യസ്ഥ സ്വഭാവമായിരുന്നു നമ്മൾ എങ്കിലും ഒന്നായി ഒന്നിച്ച് ഉമാമഹേശ്വരന്മാരായിത്തുടർന്നു.അവളുടെ വേദന എന്നേയും വേദനിപ്പിച്ചു. മറിച്ചും. ആ വിപരീത ശക്തികളുടെ ഐക്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായി. അവരെ വളർത്തി വലുതാക്കി.ദൂരെ ദൂരെ വലിയ മരക്കൊമ്പുകൾ നോക്കി അവർ പറന്നകന്നപ്പോൾ ഞങ്ങൾ ഒന്നിച്ചാഹ്ലാദിച്ചു. ദു:ഖിച്ചതും ഉന്നിച്ചായിരുന്നു. ഇന്ന് ഏകാന്തതയുടെ തടവുകാരായി. ആരും കൂട്ടില്ലാതെ. അർദ്ധനാരീശ്വരൻ ആയതിനാൽ രണ്ടു പേരില്ല. ഒരാളായി ജീവിച്ചു. അതാണ് ഏകാന്തത ആയത്. അന്യോന്യം പങ്കിടാൻ എനിക്കു മാത്രം ഒരു ദു:ഖമില്ലായിരുന്നു. അർദ്ധനാരീശ്വരന്മാർക്ക് ദുഖം പങ്കിടാനാകില്ല. സന്തോഷവും.രണ്ടു ദു:ഖമില്ല. രണ്ടു സന്തോഷമില്ല. പിന്നെപ്പങ്കിട്ടാശ്വസിക്കണമെങ്കിൽ വേറൊരാൾവേണം. ജീവിതത്തിൽ ഒരാളായി ജീവിയ്ക്കാൻ ഞങ്ങൾക്ക് പറ്റില്ല. അതു കൊണ്ടു തന്നെ മരിയ്ക്കാനും .അങ്ങിനെ അമരന്മാരായി, അർദ്ധനാരീശ്വരനായി അനന്തകാലം. പ്രകൃതിയിൽ ലയിച്ചു ചേരുന്നിടം വരെ.

Wednesday, April 26, 2023

പാച്ചൂസ് ഫാം ഹൗസ് [ അച്ചു ഡയറി-504] മുത്തശ്ശാ ഞങ്ങളുടെ കോർട്ട് യാർഡ് മുഴുവൻ ഫെൻസിഗ്ചെയ്തു. അവിടെ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കണം. മഞ്ഞുകാലത്തിനു മുമ്പ് വിളവെടുക്കാൻ പാകത്തിനു്. മുഴുവൻ കിളച്ച് തടമെടുത്തു.കൃഷിക്കായി ഒരുക്കിയിട്ടു.: അപ്പഴാണ് പാച്ചു പറയുന്നത് ബാക്കി അവൻ ചെയ്തു കൊള്ളാമെന്ന്.അതായത് പാച്ചൂൻ്റെ ഫാം ഹൗസ്.ഇപ്പോൾ അവൻ സമയം കിട്ടുമ്പഴൊക്കെ അതിൻ്റെ പുറകെ ആണ് .എന്തെങ്കിലും ഹെൽപ്പ് നിൻ്റെ ഫാം ഹൗസിന് വേണമെങ്കിൽ പറഞ്ഞാൽ മതി. ഞങ്ങൾ ചെയ്തു തരാം .ഇപ്പോൾ വലിയ പണി ക ളൊക്കെ അവൻ നമ്മളെ കൊണ്ടാ ചെയ്യിക്കുന്നേ. അവൻ എവിടം വരെ പോകും എന്നു നോക്കാം.. അവൻ ഒരു ബോർഡ് എഴുതി അതിനു നടുക്ക് വച്ചു. "പാച്ചൂസ് ഫാം ഹൗസ് ". പക്ഷേ അവൻ്റെ ഇൻഷ്യേറ്റീവ് അച്ചൂന് ഇഷ്ടപ്പെട്ടു.കൊച്ചു കുട്ടിയല്ലേ.അവ നി ത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ? ഒരു ദിവസം ഒരു അണ്ണാറക്കണ്ണൻ വന്ന് അവൻ്റെ തൈകൾ ഇളക്കി മറിച്ചിട്ടു."ഏട്ടൻ്റെ അണ്ണാറക്കണ്ണൻ ഇനി വന്നാൽ ഞാൻ തല്ലിക്കൊല്ലും." അച്ചു അണ്ണാറക്കണ്ണന് എന്നും ആഹാരം കൊടുക്കും അതാ അവൻ വരുന്നത്.അതാണവൻ എന്നോട് ചൂടായത്. പക്ഷേ അവനെ ത്തണുപ്പിയ്ക്കണം അവൻ പറഞ്ഞാൽ അതു ചെയ്തിരിക്കും. പാച്ചു നമുക്ക് ഒരു കാര്യം ചെയ്യാം. പുറത്ത് അവനുള്ള ആഹാരം ഒരു പാത്രത്തിൽ എന്നും പുറത്തു്വയ്ക്കാം. അവൻ കഴിച്ചിട്ട് പൊയ്ക്കൊള്ളും.

Saturday, April 22, 2023

അച്ചു നാട്ടിലെ ചക്കപ്പഴം സ്വപ്നം കണ്ടു [അച്ചു ഡയറി-503] മുത്തശ്ശാ അച്ചു നാട്ടിൽ വന്ന് ചക്കപ്പഴം കഴിക്കുന്നത് സ്വപ്നം കണ്ടു. കൊതി ആയി മുത്തശ്ശാ.കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ തേൻവരിക്കയുടെ ചക്കപ്പഴം തുണ്ടമാക്കി കൂഞ്ഞില് ചെത്തി മുത്തശ്ശൻ മുമ്പിൽ ക്കൊണ്ടുവച്ചു തന്നു. എല്ലാവരും വട്ടത്തിലിരുന്ന് ചക്കപ്പഴം തിന്നത് ഇന്നും ഓർക്കുന്നു. പക്ഷേ കൂഴച്ചക്കയുടെ പഴം കഴിക്കാൻ അച്ചൂന് പേടിയാ.തൊണ്ണയിൽ കുടുങ്ങും. ചക്ക കൊണ്ട് അമ്മമ്മ എന്തെല്ലാം വെറൈറ്റി ഫുഡ് ആണ് ഉണ്ടാകുന്നത്.ശർക്കരയും അരിപ്പൊടിയും ചേർത്ത് ചക്കപ്പഴം അരച്ച് ഒരു അടയുണ്ടാക്കും. പറമ്പിൽ നിന്ന് പറിക്കുന്ന ഒരു പ്രത്യേക ഇലയിലാണ് പരത്തുന്നത്. എന്നിട്ട് മടക്കി അതിൻ്റെ ഞ ട്ടു കൊണ്ട് തന്നെ ലോക്ക് ചെയ്യുന്നു.എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുന്നു. എന്തൊരു സ്വാദാണ്. ആ ഇല ഔഷധ ഗുണം ഉള്ളതാണത്രേ.അച്ചൂ നാട്ടിലെ പ്രിപ്പറേഷൻ്റെ വെറൈറ്റി കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട്. ചക്കപ്പപ്പടം അമ്മമ്മയുടെ സ്പെഷ്യലാണ്. ചക്കക്കുരു തീയിലിട്ട് ചുട്ടെടുത്ത് തരും. നല്ല ദ്വാദാണ്. പക്ഷേ ചിലപ്പോൾ അത് പൊട്ടിത്തെറിക്കും. എനിയ്ക്കൽ ഭൂതം തോന്നുന്നത് അതല്ല. ഈ റബർ വയ്ക്കുന്നതിന് പകരം പ്ലാവ് തോട്ടം പോലെ വച്ചുപിടിപ്പിക്കാത്തതെന്താ. കൃഷി ചെയ്യുമ്പോൾ ആഹാരത്തിനുള്ളത് കൃഷി ചെയ്യുന്നതല്ലേ നല്ലതെന്ന് അച്ചൂന് തോന്നുന്നു. മുഴുവൻ റബർ വച്ച് അത് വിറ്റു കിട്ടുന്ന കാശു കൊണ്ട് ആവശ്യമുള്ള തൊക്കെ വാങ്ങി ജീവിക്കുക. അതാണ് എളുപ്പം അല്ലേ മുത്തശ്ശാ. ചക്കയ്ക്കും നാട്ടിൽ നല്ല വിലയുണ്ടന്നച്ഛൻ പറഞ്ഞു. എന്നാൽ അതുപോരേ മുത്തശ്ശാ. പ്രഡ്ജിൽ ഇന്നും മുത്തശ്ശൻ വരട്ടിക്കൊടുത്തയച്ച ചക്ക ഉണ്ട്.അച്ചു ഇടക്കെടുത്തു കഴിയ്ക്കും നാട്ടിലേക്ക് വരാൻ തോന്നണു മുത്തശ്ശാ.....

Friday, April 21, 2023

മംഗളവനത്തിലൊരു പരിസ്ഥിതി സെമിനാർ അനിയൻ തലയാറ്റും പിള്ളി കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു ബേർഡ് സാഞ്ചറി.എറണാകുളം ഹൈക്കോർട്ടിൻ്റെ പുറക് വശത്ത് രണ്ടേമുക്കാൽ ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു കണ്ടൽ ഉദ്യാനം . മംഗളവനം. ദേശാടനപ്പക്ഷികളുടെ ആവാസകേ ന്ദ്രം. അവിടെയാണ് അർത്ഥപൂർണ്ണമായ ഒരു ജന്മദിനം കൊണ്ടാടിയത്. യുഗപ്രഭാവനാ യ ആയുർവേദ ഭിഷഗ്വരൻ ഇട്ടി അച്ചു തൻ്റെ ജന്മദിനം. ആയ്യൂർവേദ ഔഷധങ്ങളെപ്പറ്റിയും അപൂർവ്വ ഇനം മററു വൃക്ഷലതാതികളെപ്പറ്റിയും ഒരു ആധികാരിക വിശ്വവിജ്ഞാനകോശം അദ്ദേഹത്തിൻ്റെ സംഭാവനയാണ്. അന്നത്തെ ഡച്ച് ഗവർണ്ണർ ആയിരുന്ന ഹെൻഡ്റിക്ക് ആൻഡ്രിയൻ വാൻ റീഡാണ്ട് അദ്ദേഹത്തിനെ ഈ പുസ്തക രചനയിൽ സഹായിച്ചത്. ആയ്യൂർവേദത്തിലെ ഔഷധങ്ങളുടെ ഒരു ആധികാരിക ഗ്രന്ഥമാണത്. ഈ മംഗളവനത്തിൽ വച്ചു നടന്ന ആ ജന്മദിനാഘോഷം ഒരു പരിസ്ഥിതി സെമിനാറായി മാറുന്നതാണ് പിന്നെ നമ്മൾ കണ്ടത്. ജസ്റ്റീസ് സുകുമാരൻ സാറിൻ്റെ മുൻ കയ്യിൽ നടന്ന ഈ പരിപാടി എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. ഇൻഡ്യൻ സൊസൈറ്റി ഓഫ് ഒതേഴ്സും., ഹോർത്തൂസ് മലബാറിക്കാസ് സൊസൈറ്റിയും, ബാംബു മിഷൻ ട്രസ്റ്റും ഒപ്പം സഹകരിച്ചപ്പോൾ അത് എണ്ണം പറഞ്ഞ ഒരു പ്രോഗ്രാം ആയി മാറി. ഇതിൽ പങ്കെടുക്കാനും, ഈ സംഘടനകളുമായി ഇടപഴകാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

Tuesday, April 11, 2023

ബേപ്പൂരിലെ കടൽപ്പാലം [ യാത്രാ നുറുങ്ങുകൾ - 1004 ] ഒരു പാട് ചരിത്രമുറങ്ങുന്ന ഒരു പുരാതന തുറമുഖം. അതു കൊണ്ട് തന്നെ അതിലേയുള്ള സഞ്ചാരo ഹൃദയഹാരിയാണ്.ഒരു സായാന്നസവാരി എന്നു ചിന്തിച്ചപ്പോൾത്തന്നെ ബേപ്പൂരിലെ കടൽപ്പാലമാണ് ഓർമ്മ വന്നത്. സാഗരമദ്ധ്യത്തിലൂടെ ഒരു നടത്തം.! സമുദ്രമദ്ധ്യ ഭാഗത്ത് അവസാനിക്കുന്ന ആ പുലിമുട്ട്. ആ പാലത്തിലേയ്ക്ക് കയറുവാൻ പടികൾ ഉണ്ട്. നെടുനീളത്തിൽ അതി മനോഹരമായ ഒരു പാത.അത് ഒരു കിലോമീറ്ററോളം കടലിലേക്ക് നീണ്ടു കിടക്കുന്നു. വശങ്ങളിൽ മനോഹരങ്ങളായ തൂണുകളിൽ വൈദ്യുത ബൾബുകൾ. അഞ്ചു മണിക്ക് പാലത്തിൽക്കയറിയതാണ് വ ശ ങ്ങളി ൾഅനന്തനീല സമുദ്രം നിമിഷം പ്രതി ആകൃതി മാറി മാറി വരുന്ന നീലാകാശം മുകളിൽ. ആ മനോഹര കാഴ്ച്ച കണ്ട് യാത്ര പതുക്കെ ആയി. കടൽ കാക്കകളും ചെമ്പരുന്തും പറന്നു നടക്കുന്നു. അങ്ങിനെ ആ പാലത്തിൻ്റെ അവസാനമെത്തി. അവിടെ പാറക്കെട്ടുകളിൽക്കയറി ഫോട്ടോ എടുക്കാം.ശക്തമായ തിരകൾ അടിച്ചു കയറുന്നുണ്ട്. ആകാശത്തിൽ ചുവപ്പു വീണു. സൂര്യഭഗവാൻ വിടവാങ്ങാറായി. ഇത്ര ആസ്വദിച്ച് ഒരു സൂര്യാസ്ഥമനം കണ്ടിട്ടില്ല എന്നു തന്നെ പറയാം. അസ്ഥ മനം കഴിഞ്ഞപ്പോൾ കൂരാ കൂരിരുട്ട്.വശങ്ങളിൽ ആലക് ത്തിക ദീപംങ്ങൾ തെളിഞ്ഞു.ഇനി ഇതുവരെക്കണ്ടതൊന്നുമല്ല. വേറൊരനുഭൂതിയാണ്. അവസാനം തിരിച്ചെത്തി. അവിടെ നിരനിരയായി പെട്ടികടകൾ ഉണ്ട്. നാരങ്ങയും ഇഞ്ചിയും ഉപ്പും കാന്താരിമുളകും കൂട്ടി ഐസ് സോഡാ ഒഴിച്ചൊരു സ്പെഷൽ നാരങ്ങാവെള്ളം.രണ്ടു ഗ്ലാസ് ഒറ്റ അടിയ്ക്ക് അത്ര ദാഹമായിരുന്നു.. ആ പുരാതന തുറമുഖത്തോട് അങ്ങിനെ വിടപറഞ്ഞു ഒത്തിരി ഓർമ്മകൾ ബാക്കി വച്ച്.

Monday, April 10, 2023

ബേപ്പൂർ മരീനാ ബീച്ചിലെ ഫ്ലോട്ടി ഗ് ബ്രിഡ്ജ് [ യാത്രാനുറുങ്ങുകൾ - 1003] ചരിത്രമുറങ്ങുന്ന ബേപ്പൂർ ആധുനിക ടൂറിസത്തിൻ്റെ ചേരുവകൾ ചേർത്ത് മനോഹരമാക്കി വരുന്നു. ബേപ്പൂർ മരീനാ ബീച്ചിലെ ഫ്ലോട്ടി ഗ് ബ്രിഡ്ജ് ഇതിനൊരുദാഹരണം. ഹൈഡൻസിറ്റി പോളിത്തിലിൻ ബ്ലോക്കൂ കൾ കൂട്ടിയിണക്കി തിരമാലകൾക്ക് മുകളിൽ നൃത്തം ചെയ്യുന്ന ഒരു പാലം,. അതി മനോഹരമാണത് കാണാൻ. അതിസാഹസികമാണതിൽ സഞ്ചരിയ്ക്കാൻ. ചാലക്കുടി ചാപ്റ്റർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോട്സ് DTDC യുമായി ച്ചേർന്നാണ് ഇതു നിർമ്മിച്ചത്.ഇതിന് നൂറു മീററർ നീളം മൂന്നു മീററർ വീതി. വളരെപ്പെട്ടന്ന് ഈ ബ്ലോക്കുകൾ യോജിപ്പിച്ച് ഒരു പാലമാക്കാം. അത് ഡിസ്മാൻ്റിൽ ചെയ്ത് വേറൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്യാം. ആയിരത്തി മുണ്ണൂറോളം ബ്ലോക്കുകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. രണ്ടു വശവും പിടിയ്ക്കാൻ തൂണുകളിൽ കയർബന്ധിച്ചിട്ടുണ്ട്. നല്ല തിര വരുമ്പോൾ തിരമാലയ്‌ക്കൊപ്പം ഇതും ചലിച്ചു തുടങ്ങും. ലൈഫ് ജാക്കററ് ഇട്ട് വേണം ഇതിൽക്കയറാൻ. ഇതിൽക്കൂടിയുള്ള യാത്ര ഒരു പ്രത്യേകാനുഭവമാണ്. ശ്രദ്ധിച്ചില്ലങ്കിൽ താഴെ വീഴും. തിരകളുടെ ദൈർഘ്യം അനുസരിച്ച് ഇതിൻ്റെ തരംഗദൈർഘ്യം വ്യത്യാസപ്പെ ട്ട് കൊണ്ടിരിയ്ക്കും. ഉടുപ്പിയിലെ മാൻപേ ബീച്ചിൽ ഇങ്ങിനൊന്നു കണ്ടിട്ടുണ്ട്. ഏറ്റവും നീളം കൂടിയത് അഹമ്മദാബാദിലാണന്നുതൊന്നുന്നു. നമ്മുടെ ടൂറിസം ഡവലപ്പ്മെൻ്റിന് ഈ കോഴിക്കോടൻ സ്പർശ്ശo അനുകരണീയമാണ്.

Wednesday, April 5, 2023

അരിക്കൊമ്പനും മധുവും [ ലംബോദരൻ മാഷും തിരുമേനീം - 48] " എന്നാലും ആ അരിക്കൊമ്പനെ വെടിവച്ചു കൊല്ലണ്ട തായിരുന്നു " " ഇന്ന് ലംബോദരൻ മാഷ് നല്ല ചൂടിലാണല്ലോ?"" എന്തു നാശനഷ്ടമാ അവനുണ്ടാക്കിയത്. അവനെ വെറുതേ വിടരുത്.""എന്താ മാഷേ അവൻ ആഹാരമല്ലേ മോഷ്ടിച്ചത്. വിശപ്പ് സഹിക്കാൻ പറ്റാതെ. ഒരു തരത്തിൽ അവൻ്റെ ആഹാരം തടഞ്ഞതിൻ്റെ ഉത്തരവാദിത്വവും നമുക്കാണ്; "" അവന് കാട്ടിൽക്കഴിയാനുള്ളത് അവിടെ ഒണ്ടല്ലോ?""അവൻ്റെ കാടു മുഴുവൻ കയ്യേറി. വനവൽക്കരണം എന്നു പറഞ്ഞ് പൈനും അൽക്കേഷ്യയും വച്ചു.പുല്ലും ഈറ്റയും അപ്രത്യക്ഷമായി. "" എന്നു വിചാരിച്ച് മനുഷ്യൻ അവൻ്റെ ഈ അക്രമം മുഴുവൻ സഹിക്കണന്നാണോ തിരുമേനി പറയുന്നത് ""ഒരു പ്രാവശ്യം അവനെപ്പിടിക്കാൻ എത്ര കോടിയാണ് മുടക്കുന്നത്. അത്രയും കാശ്മതി അവർക്കാവശ്യമുള്ളത് വനത്തിൽ നട്ടുവളർത്താൻ. ഇപ്പോൾ ഉള്ളത് നിലനിർത്താൻ. കാട് സംരക്ഷിക്കാൻ ഒരു വലിയ ഫോറസ്റ്റ് ജീവനക്കാരുടെ പട തന്നെയുണ്ടല്ലോ. അവരെ ഈ പരിസ്ഥിതി സംരക്ഷിക്കാൻ കൂടി പ്രാപ്തരാക്കണം. ആദിവാസികളിൽ നിന്ന് തന്നെ യോഗ്യതയുള്ളവരെ ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൽ നിയമിക്കണം. ചെക്കു ഡാമുകൾ പണിത് കുടിവെള്ളം ഉറപ്പുവരുത്തണം""ഇതൊക്കെ നടക്കുന്ന കാര്യമാണോ ഇതിനൊക്കെ വലിയ തുക വേണ്ടേ?","ആദിവാസികളെയും വനത്തേയും സംരക്ഷിക്കാൻ കോടികളുടെ തുകയുണ്ട്. അത് നല്ല കാഴ്ച്ചപ്പാടോടെ വിനിയോഗിച്ചാൽ ഇതൊക്കെ നടക്കും""ഒരു പാവം മനുഷ്യൻ ആഹാരത്തിനായി നാട്ടിലിറങ്ങി അപ്പം മോഷ്ട്ടിച്ചതിനാണ് പിൻതുടർന്നവനെ അടിച്ചവശനാക്കി കൊലപ്പെടുത്തിയത്. അത് വീഡിയോയിൽ പ്പ കർത്തി പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞത്.ഇതൊരു മാനസിക രോഗമാണ്. ആൾക്കൂട്ട കൊലപാതകം മാത്രം എന്നു പറഞ്ഞു തള്ളരുത്. കഠിനമായ ശിക്ഷ കൊടുക്കണം. ഇനി ഇതാവർത്തിക്കരുത്. ഒരു തരത്തിൽ അരിക്കൊമ്പനും പാവം മധുവും ഒരു പോലെയാണ് "

Monday, April 3, 2023

ആറാട്ടുപുഴ പൂരം - ഒരു ദേവമേള ഭൂമിയിലെ ദേവ മേളയായി ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദൈവങ്ങളും അന്നവിടെ സന്നിഹിതരാകും എന്നാണ് വിശ്വാസം. ദേവീദേവന്മാരും, യക്ഷികളും, കിന്നരന്മാരും എല്ലാം അന്നവിടെ സാന്നിദ്ധ്യമറിയിക്കും. തൃപ്രയാറപ്പൻ തൻ്റെ ഗുരുനാഥനെ കാണാനെത്തുന്ന തന്നാണ്. കാശി വിശ്വനാഥ ക്ഷേത്ര മുൾപ്പെടെ പ്രധാനപ്പെട്ട അമ്പലങ്ങളിലെല്ലാം നേരത്തേ നട അടയ്ക്കും. അവിടെ അന്ന് അത്താഴപൂജയില്ല. എല്ലാവരുoആറാട്ടുപുഴ ശാസ്താവിൻ്റെ അന്ന് എത്തണ്ടതുകൊണ്ടാണത്രേ... ഏഴു ദിവസമാണ് ഉത്സവം.ഏഴാം ദിവസം പൂരം. പെരുവനം പൂരം മുതൽ തുടങ്ങും പൂരത്തിൻ്റെ ആരവം. അടുത്തുള്ള ഇരുപത്തിരണ്ടു ക്ഷേത്രങ്ങളിൽ നിന്നും പല സമയത്തായി ചെറുപൂരങ്ങളായി ശാസ്താ സന്നിധിയിൽ എത്തുന്നു. മൂവായിരം വർഷത്തിൽ മുകളിൽ പഴക്കമുള്ള ഈ ഉത്സവച്ചടങ്ങുകൾ ഒരു മാറ്റവുമില്ലാതെ തുടരുന്നു. ശാസ്താവിൻ്റെ മുമ്പിൽ എണ്ണം പറഞ്ഞ പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പ്രധാന എഴുന്നള്ളത്ത്. ഏതാണ്ട് ഇരുനൂറ്റി അമ്പതോളം കലാകാരന്മാരടങ്ങിയ മേളം പ്രസിദ്ധമാണ്. അതു തീർന്നാൽ കരിമരുന്നു പ്രയോഗം. ഒരോ അമ്പലങ്ങളിലും നിന്നുള്ള പൂരങ്ങൾ അങ്ങോട്ടു വന്നുകൊണ്ടിരിക്കും. മൂന്നു മണിയാകുമ്പോൾ മൈതാനത്ത് ശാസ്താവിനഭിമുഖമായി, തൃപ്പയാറപ്പൻ്റെ ഇരുവശങ്ങളിലായി നൂററി ഒന്ന് ആനകളോളം അണിനിരക്കും. അത് ദർശ്ശന പ്രധാനമാണ്. എല്ലാ ദൈവങ്ങളേയും ഒരു സ്ഥലത്തു വണങ്ങാനവസരം. അവസാനം മന്ദാരക്കടവിലെ മനോഹരമായ ആറാട്ട് ചടങ്ങ്. എല്ലാ ദേവീദേവന്മാർക്കും ശേഷം അവസാനം ശാസ്താവ് ആറാടുന്നു. അതിനു ശേഷം എല്ലാ ദേവീദേവന്മാരും ഉപചാരം ചൊല്ലിപ്പിരിയുന്ന ഒരു രംഗമുണ്ട്. ഹൃദയസ്പർശ്ശിയാണ്. ഈ മഹാ പൂര നാളുകളുടെ ആലസ്യത്തിൽ ആഘോഷങ്ങൾ അവസാനിപ്പിച്ച് അവർ ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ പൂരപ്രേമികളിലേയ്ക്കും ഭക്തജനങ്ങളിലേയ്ക്കും ആ ശോക ഛായ പടരും.ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം അനുഗമിച്ച് ദേവീദേവന്മാരെ യാത്ര ആക്കുന്നതോടെ ഇവർഷത്തെ പൂരം അവസാനിയ്ക്കുന്നു.

Friday, March 31, 2023

ഡോ.ശിവകരൻ നമ്പൂതിരി - പുതിയ ഗുരുവായൂർ മേശാന്തി ഡോ.ശിവകരൻ ഇനി ഗുരുവായൂരപ്പനോടൊപ്പം.പുറപ്പെടാശാന്തി ആയി ഇനി ആറു മാസം .പൂജാകർമ്മങ്ങളിൽ അണുവിട തെറ്റാത്ത കാർക്കശ്യം. സാമവേദാചാര്യൻപാഞ്ഞാൾസുബ്രൻമണ്യൻ നമ്പൂതിരിയുടെ മകൻ അങ്ങിനെ ആയില്ലങ്കിലേ അൽഭുതമുള്ളു.ശ്രീ.സുബ്രൻമണ്യൻ നമ്പൂതിരി അറുപതു കൊല്ലം തുടർച്ച ആയി ഗുരുവായൂർ മുറജപം നടത്തിയിരുന്നു. എൺമ്പത്തി ഒമ്പതാം വയസിൽ മരിക്കുന്നത് വരെ മുടക്കം വരാതെ അതു തുടർന്നു. മുറജപം അത്ര എളുപ്പമായിരുന്നില്ല. രാവിലെ രണ്ടു മണിക്കു തുടങ്ങി ജലപാനം കഴിക്കാതെ പൂർത്തിയാക്കും.അന്നു വളരെ തുഛമായ തുകയാണ്. ദേവസ്വത്തിൽ നിന്നു കിട്ടിയിരുന്നത്. എങ്കിലും സന്തോഷത്തോടെ തൻ്റെ ഇഷ്ടദേവൻ്റെ സന്നിധിയിൽ അദ്ദേഹം അതു തുടർന്നിരുന്നു. അച്ഛൻ്റെ ആ കഠിന തപസിൻ്റെ ഒരു വരപ്രസാദം പോലെ ആയി ശിവകരൻ്റെ ഈ പുതിയ നിയോഗം. ഗുരുവായൂർ മേശാന്തി ആയി ഇന്ന് ചുമതല ഏൾക്കുന്നDr.ശിവകരൻ നമ്പൂതിരിക്കഭിനന്ദനം..... ഇന്ന് ലോകത്ത് സാമവേദം മുഴുവൻ അറിയാവുന്നവർ രണ്ടേ രണ്ട് പേർ.ശിവകരനും അദ്ദേഹത്തിൻ്റെ ഏട്ടനും.ശിവകരനുമായി ചാർച്ച കൊണ്ടും വേഴ്ച്ച കൊണ്ടും നല്ല അടുപ്പമുണ്ട്.പ്രഗൽഭ ആയുർവേദാചാര്യൻ, സാമവേദജ്ഞൻ, ഒരു നല്ല സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ വാഗ്മി, പ്രഭാഷകൻ:അങ്ങിനെ ഒരു ബഹുമുഖ പ്രതിഭയാണദ്ദേഹം. മലയാള മനോരമയുമായി സഹകരിച്ച് സാമവേദം മുഴുവൻ റിക്കാർഡു ചെയ്ത് എഡിറ്റു ചെയ്ത് സി.ഡിയിലാക്കിയിട്ടുണ്ട്. അത് രാഷ്ട്രപതി ഭവനിൽ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയാണത് പ്രകാശനം ചെയ്തത്. ഇന്ന് ആസിഡി വിപണിയിൽ ലഭ്യമാണ്. കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയയാഗങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. :ഇന്നദ്ദേഹം കുറിച്ചിത്താനത്ത് ശ്രീധരി ഫാർമസിക്യൂട്ടിക്കലിൻ്റെയും നേഴ്സി ഗ് ഹോംമിൻ്റെയും ഉടമസ്തനാണ്. പ്രസിദ്ധ സാഹിത്യ കാരൻ ശ്രീ.എസ് .പി.നമ്പൂതിരിയുടെ മകൾ Dr. മജുവാണ് ഭാര്യ. ഡോക്ട്ടർമാരായ നന്ദിതയും, നിവേദിതയും മക്കളാണ്.

Wednesday, March 29, 2023

മുത്തശ്ശൻ സെൽഫ് സഫിഷ്യൻ്റ്: [ അച്ചു ഡയറി-502] മുത്തശ്ശാ അച്ചുവാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി സ്ക്കാൻ ചെയ്ത് കാർഡ് സയ്പ്പ് ചെയ്ത് പുറത്തിറങ്ങുംമ്പഴേയ്ക്കും അച്ഛൻ കാറും കൊണ്ടുവരും. പാച്ചുവിനെ കൂട്ടില്ല. അവൻ ആവശ്യമില്ലാത്ത തൊക്കെ വാങ്ങിക്കൂട്ടും.പിന്നെ വഴക്കാകും. നാട്ടിൽ മുത്തശ്ശൻ്റെ അടുത്തു വന്നപ്പോൾ അച്ചു അൽഭുതപ്പെട്ടു പോയി. അവിടെ ആരും കടയിൽപ്പോകുന്നില്ല. ആവശ്യമുള്ളതെല്ലാം അവിടെത്തന്നെ കൃഷി ചെയ്തുണ്ടാക്കും. അരിയും, ഉഴുന്നും, പയറും, മുതിരയും വെളിച്ചണ്ണയും നല്ലണ്ണയും എല്ലാം. തലയിൽ തേയ്ക്കാൻ എണ്ണകാച്ചി എടുക്കും.പല്ലു തേയ്ക്കാൻ ഉമിക്കിരി .സോപ്പിനു പകരം ഇഞ്ച.ഷാമ്പുവിന് പകരം താളി. മുത്തശ്ശൻ ഉണ്ടാക്കുന്നവെന്ത വെളിച്ചണ്ണയുടെ സ്മെല്ല് മറക്കില്ല. എന്തിന് കണ്ണെഴുതാനുള്ള മഷി വരെ. ഇനി അസുഖം വന്നാൽ.ചെറിയ പനിയും ചുമയും ഒക്കെ പറമ്പിലുള്ള ഔഷധച്ചെടി ഉപയോഗിച്ച് മാറ്റും. നിവർത്തിയുണ്ടങ്കിൽ ഡോക്ടറെ കാണില്ല. ആയൂർവേദം മാത്രം. എണ്ണയും, കുഴമ്പും, കഷായവും അവിടെത്തന്നെ ഉണ്ടാക്കാനറിയാം.മരുന്നുകൾ മുഴുവൻ ഇല്ലപ്പറമ്പിൽ നിന്നുകിട്ടും.എല്ലാവർക്കും കാപ്പിയാണ്. തൊടിയിൽ കാപ്പി കു രുപറിച്ച് വറത്തു പൊടിച്ച് കാപ്പിയുണ്ടാക്കും. പഞ്ചസാരയും ഉപ്പും മാത്രമേ വാങ്ങുന്നത് കണ്ടിട്ടുള്ളു. നെല്ലും, എള്ളും, ഉഴുന്നും ഒക്കെ കൃഷി ചെയ്തുണ്ടാകും.എത്ര തരം പഴങ്ങളാണ് പറമ്പിൽ .ശുദ്ധമായ പാല് , വെള്ളം, വയൂ.... അച്ചൂന് നാടാണ് മുത്തശ്ശാ ഇഷ്ട്ടം. മധുരത്തിന് തേനാണ് പ്രധാനം.ചില മരപ്പൊത്തുള്ളിൽ തേനീച്ച ക്കൂടുണ്ട്. അവിടുന്ന് തേനെടുക്കുന്നത് അച്ചു കണ്ടിട്ടുണ്ട്. അതുപോലെ അച്ചു വാഴച്ചുണ്ടിൽ നിന്ന് തേൻ കുടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും മുത്തശ്ശൻ സെൽഫ്സഫിഷ്യൻ്റാണ്

Sunday, March 26, 2023

എൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ അനിയൻ തലയാറ്റും പിള്ളി എനിയ്ക്ക് വലിയ ആരാധന തോന്നുന്ന ചില വ്യക്തിത്വങ്ങൾ എൻ്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അങ്ങിനെയാണ് ജസ്റ്റീസ് സുകുമാരൻ സാറുമായുള്ള അടുപ്പം രൂപപ്പെട്ടത്. കൂടുതൽ അടുത്തപ്പോൾ അടുപ്പത്തിൻ്റെ അകലം കുറഞ്ഞു കുറഞ്ഞു വന്നു. ആ ബഹുമുഖ വ്യക്തിത്വം എന്നെ വല്ലാതെ സ്വാധീനിച്ചു.ഈ തൊണ്ണൂറാം വയസിലും ചെറുപ്പക്കാരേക്കാൾ ഊർജിതമായി തൻ്റെ കാഴ്ചപ്പാടിനനുസരിച്ച് കർമ്മരംഗം വെട്ടിപ്പിടിക്കുന്നത് അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ,എൻ്റെ "അച്ചുവിൻ്റെ ഡയറി " വായിച്ചഭിപ്രായം പറയാനാണ് ആദ്യം വിളിച്ചത്. എനിയ്ക്കൽ ഭൂതം തോന്നി എൻ്റെ ആ പുസ്തകം എത്ര ഭംഗിയായാണ് അദ്ദേഹം വിലയിരുത്തിയത്. ഒരെഴുത്തുകാരന് കിട്ടിയ വലിയ ഭാഗ്യം!പിന്നെ എൻ്റെ ബാക്കി പുസ്തകങ്ങൾ അദ്ദേഹത്തിനയച്ചുകൊടുത്തു.കൂടെ എൻ്റെ "കാനന ക്ഷേത്രം " എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്‌ ബ്രോഷറും വച്ചിരുന്നു. പ്രകൃതി സ്നേഹി ആയ അദ്ദേഹം കാനനക്ഷേത്രം സന്ദർശിക്കാൻ വീട്ടിൽ വന്നു.അത് എനിക്ക് ഒരു വലിയ അംഗീകാരമായിരുന്നു. ഹോർത്തൂസ് മലബാറിക്കയുടെ പ്രവർത്തനത്തിലും ഇൻസായിലും അദ്ദേഹത്തോടൊപ്പം കൂടി . എൻ്റെ "കൃഷ്ണൻ്റെ ചിരി "ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ അദ്ദേഹം പ്രകാശനം ചെയ്തു. അച്ചുവിൻ്റെ ഡയറിയുടെ മൂന്നാം ഭാഗം അദ്ദേഹത്തിൻ്റെ മുൻ കയ്യിൽ ഇൻസായുടെ ആഭിമുഖ്യത്തിൽ എറണാകളത്ത് പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തനവും എഴുത്തും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതിന് ഇന്നും അക്ഷീണമായ പ്രവർത്തനത്തിലാണദ്ദേഹം.അദ്ദേഹത്തിൻ്റെ " നിയമവും ജീവിതവും " എന്ന പുസ്തകം സാധാരണക്കാർക്കു വേണ്ടി നിയമത്തിൻ്റെ നൂലാമാലകൾ മനസിലാക്കി കൊടുക്കുന്ന ഒരു അമൂല്യ ഗ്രന്ഥമാണ്. ഇനിയുമനേകം പൂർണ്ണ ചന്ദ്രന്മാരെക്കണ്ട് ആ ധന്യ ജീവിതം മുമ്പോട്ടു പോകട്ടെഎൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ.... ഹൃദയത്തിൽ തൊട്ട്.

Wednesday, March 22, 2023

ശങ്കു [കീശക്കഥകൾ - 178] ശങ്കു ആണ് പത്രം കടിച്ചെടുത്ത കൊണ്ടുവന്ന് ചാരുകസേരയുടെ അടുത്തു വച്ചത്.ശങ്കു എൻ്റെ സന്തത സഹചാരി ആണ്. കാലൊടിഞ്ഞ് വഴിയരുകിൽ കിടന്ന അവനെ കൊണ്ടുവന്നു ചികിത്സിച്ചു ഭേദമാക്കി കൂടെ കൂട്ടി. അന്ന് ചെറിയ നായയായിരുന്നു. ഇന്നവൻ വളർന്നു വലുതായിരിക്കന്നു. ഈ വലിയ തറവാട്ടിൽ ധാരാളം കുടുംബക്കാരുമായുള്ള ആ നല്ല കാലമൊക്കെ കഴിഞ്ഞു. ഇന്നു കൂടെ ആരുമില്ല. കൂട്ടുകുടുംബത്തിൻ്റെ കാലം കഴിഞ്ഞു. ഭാര്യ മരിച്ചു.മക്കൊളൊക്കെ വിദേശത്ത് നല്ല നിലയിൽ കഴിയുന്നു. ഈ വിശാലമായ തൊടിയും ഇത്ര വലിയ തറവാടും പിന്നെ എൻ്റെ ശങ്കുവും. പറമ്പിനു ചുറ്റും വേലിയില്ല. ആർക്കു വേണമെങ്കിലും എതിലേ വേണമെങ്കിലും കയറാം. ചക്കയും മാങ്ങയും വിറകും എല്ലാം എടുക്കാം. അറിഞ്ഞനുവദിച്ച സൗജന്യം. പക്ഷേ ശങ്കു വലുതായപ്പോൾ കാര്യങ്ങൾ മാറി. ഒരാളെ അവൻ തൊടിയിൽ കയറ്റില്ല അവൻ്റെ കുരക്ക് അത്ര ശക്തി ആയിരുന്നു. അവൻ്റെ നോട്ടമെത്താത്ത സ്ഥലമില്ല. കടയിൽ നിന്ന് എനിയ്ക്കുള്ള സാധനങ്ങൾ വരെ അവനാണ് വാങ്ങിക്കൊണ്ടു വരുക. സഞ്ചിയിൽ ലിസ്റ്റ് എഴുതി കൊടുത്ത വിട്ടാൽ മതി എല്ലാം സഞ്ചിയിലാക്കിക്കൊടുക്കും അവൻ കടിച്ച് തൂക്കി കൊണ്ടുത്തരും. എൻ്റെ ആഹാരത്തിൻ്റെ ഒരു പങ്ക് അവനാണ്.പിന്നെ മാസത്തിലൊരിയ്ക്കൽ മാംസം കൊണ്ടു കൊടുക്കാൻ ഏർപ്പാടാക്കിയിരുന്നു. തൊടിയിൽ അങ്ങു ദൂരെ. പക്ഷേ അവൻ കഴിച്ചില്ല. ഞാൻ കൊടുത്തതേ അവൻ കഴിയ്ക്കൂ. ഇന്ന് ശങ്കുവിനെ കണ്ടില്ലല്ലോ? വിളിച്ചിട്ട് കേൾക്കുന്നുമില്ല. അടുത്തുള്ളവരൊക്കെ അവൻ്റെ ശത്രുക്കളാണ്. എന്തെങ്കിലും അനർത്ഥം. അന്നാകെ അസ്വസ്ഥത ആയിരുന്നു. ആഹാരം കഴിയ്ക്കാൻ തോന്നിയില്ല. രാവിലെ എഴുനേറ്റപ്പോൾ അവൻ്റെ കുര കേട്ടു .ഞാൻ വേഗം മുറ്റത്തെത്തി.അവൻ്റെ കൂടെ ഒരു നായകൂടിയുണ്ട്. അവൻ്റെ കൂട്ടുകാരി നന്നായി. എൻ്റെ കൂട്ട് ഒറ്റക്കാകില്ലല്ലോ? പക്ഷേ അവൾ കുറുമ്പി ആയിരുന്നു. അടുത്ത വീട്ടുകാർ പരാതി പറഞ്ഞു തുടങ്ങി. അവസാനം അവളെ തുടലിലിട്ടു.നല്ല നീളമുള്ള തു ട ലാ യി രു ന്നു. കുറേ ദൂരം ഓടിക്കളിയ്ക്കാം .ഒരു ദിവസം നിർത്താതെയുള്ള ശങ്കുവിൻ്റെ കുര കേട്ടാണുണർന്നത്. അവൻ കിനട്ടിനു ചുറ്റും ഓടിനടന്നു കരയ്ക്കുന്നു. ഞാൻ ഓടി കിനട്ടിൽ കരയിലെത്തി.ഞട്ടിപ്പോയി. കിനട്ടിൽ ശങ്കുവിൻ്റെ കൂട്ടു കാരി തുടലിൽ തൂങ്ങിക്കിടക്കുന്നു. അബദ്ധത്തിൽ വീണതാവാം. കരക്കെത്തിച്ചപ്പോഴേക്കും അവളുടെ ശരീരം നിശ്ചലമായിരുന്നു. അതിനെ കുഴിച്ചിട്ട സ്ഥലത്ത് അന്നു മുഴുവൻ ശങ്കു കഴിച്ചുകൂട്ടി. ആഹാരം കഴിച്ചില്ല. വിളിച്ചിട്ട് വന്നില്ല. കുററബോധം തോന്നി. ഒരുതരത്തിൽ ആ മരണത്തിന് കാരണം ഞാനാണ്. ക്രമേണ ശങ്കു പഴയ ശങ്കു വായി.പക്ഷേ എനിക്ക സുഖം ബാധിച്ചു കിടപ്പായി.ഡോക്ടർ വന്നു.. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം: ഞാൻ സമ്മതിച്ചില്ല. മക്കളെ അറിയിക്കണ്ടേ. കൂടി വന്നാൽ നാലു ദിവസം അങ്ങയുടെ അസുഖം അങ്ങേക്ക് നന്നായറിയാമല്ലോ? ഇതുവരെ അസുഖവിവരം അവരിൽ നിന്നു മറച്ചു വച്ചില്ലെ ഈ സമയത്തെങ്കിലും വിളിച്ചു പറയൂ."വേണ്ട ഡോക്ട്ടർ ഇത്ര സീരിയസ് ആണന്നറിഞ്ഞാൽ എല്ലാം മാറ്റി വച്ച് അവർ വരും. എന്നിട്ട് ഞാൻ മരിച്ചില്ലങ്കിൽ! മരിക്കാൻ ആഗ്രഹിക്കുന്ന മക്കളേ എനിയ്ക്ക് കണണ്ടി വരും.. വേണ്ട ഡോക്ട്ടർ മരിച്ചിട്ട് വിവരം അറിയിച്ചാൽ മതി. ആ വക്കീലിനോട് വരാൻ പറയൂ.. ശങ്കു എൻ്റെ കട്ടിലിന്നരുകിൽ നിന്ന് മാറിയിട്ടില്ല എൻ്റെ സ്വത്തുവകകൾ എല്ലാം കൃത്യമായി വീതിച്ചു വച്ചു.ബാങ്കിലുള്ള അഞ്ച് ലക്ഷം എൻ്റെ ശങ്കുവിനാണ്. അവനേ നന്നായി നോക്കുന്നവന് അതിൻ്റെ പലിശ കൊണ്ടു നോക്കാം... രാവിലെ ശങ്കുവല്ലാതെ ഓലിയിടുന്നു.കാലൻ വരുന്നതാദ്യം അറിയുന്നത് ശ്വാനന്മാരാണ്. അവൻ അപകടം മണത്തു: ഞാൻ ശാന്തമായി കട്ടിലിൽ നിവർന്നു കിടന്നു. എൻ്റെ വലത്തു കൈ ശങ്കുവിൻ്റെ ചുമലിലാണ്. സാവനാനം കണ്ണടച്ചു. എന്നെന്നേക്കുമായി

Saturday, March 18, 2023

കടുമാങ്ങയുടെ കണക്ക് പുസ്തകം.[കീശക്കഥകൾ -177] ഇല്ലപ്പറമ്പിലെ ചന്ത്രക്കാരൻ പൂത്തു.നമ്പ്യാത്തൻ നമ്പൂതിരിയുടെ മനസു നിറഞ്ഞു.മഴക്കാറു വന്ന് കരി യാ തിരുന്നാൽ മതി.മാവിൻ്റെ ചുവട്ടിൽ ചപ്പ് ചവറിട്ട് പുകയ്ക്കണം പുക ചെന്നാൽ മാoമ്പൂ പിടിയ്ക്കും. കടുമാങ്ങയ്ക്ക് പറ്റിയ മാങ്ങയാണ് 'നല്ല ചനയുള്ള ഒന്നാന്തരം നാട്ടുമാങ്ങാ. ഇത്തവണ ചീനഭരണി നിറച്ചിടണം. ആ മോഹത്തിൽ തുടങ്ങി തടസങ്ങൾ . വലിയ മാവാണ് കയറിപ്പറിയ്ക്കണം. നാട്ടിലാകെ അതിനു പൊന്നവൻ ഒരാളെ ഉള്ളു. ചുള്ളി രാമൻ.ഏതു ചുളളിക്കമ്പിലും കയറി മാങ്ങാ പറിയ്ക്കും. ചുള്ളി വന്ന് മാവിന് ചുറ്റും നടന്നു.തമ്പുരാനെ ഇതിൽ നിറയെ നിശിറാണ് മരുന്നു തളിച്ച് രണ്ടു ദിവസം കഴിഞ്ഞ് പറിയ്ക്കാം. നിശിറ് മാറിക്കിട്ടും. മരുന്നു വാങ്ങാൻ അഞ്ഞൂറു രൂപയുമായി ചുള്ളി മുങ്ങി. പിന്നെ പൊങ്ങിയത് മൂന്നുദിവസത്തിന് ശേഷം .ഒരേണി വാങ്ങണം ഇവിടുത്തെ ഒടിഞ്ഞു പോയി: ഒരു ചെറിയ തോട്ടിയും. രണ്ടും കൂടെ നാനൂററി അമ്പത് രൂപാ മതി. അടുത്ത ദിവസം തന്നെ ഏണി കൊണ്ടു കെട്ടി. ഇനി വെയിലായി നാളെ വരാം.കള്ളുകുടിയ്ക്കാനെന്തെങ്കിലും .അങ്ങിനെ ഇരുനൂറ്റി അമ്പതു രൂപ കൂടി കൊടുത്തു. ഞാൻ തന്നെ പറ്റില്ല. ഒരാൾ കൂടി വേണം. എന്തെങ്കിലും ചെയ്യ്.മാങ്ങായ്ക്ക് വലുപ്പം കൂടുന്നതിനു മുമ്പ് വേണം. വലിപ്പം കൂടിയാൽ കടുമാങ്ങയ്ക്ക് കൊള്ളില്ല. പിറ്റേ ദിവസം ചുള്ളി മറ്റൊരാളെ കൂട്ടി വന്നു.. ചുവട് മുഴുവൻ കാടാണ്.. കാട് തെളിച്ച് കിളച്ചിടണം അല്ലങ്കിൽ താഴെ വീ ഴുന്ന മാങ്ങാ പൊട്ടിപ്പോകും. രണ്ടു പേരും കൂടി ചുവട് കിളച്ച് വൃത്തിയാക്കി.അതിന് രണ്ടായിരം രൂപയേ ചുള്ളി വാങ്ങിയുള്ളു.മഹാമനസ്ക്കൻ. ഇന്ന് വെയിലുറച്ചു നാളെ ഞായറാഴ്ച്ച.ഞായറാഴ്ച്ച മാവിൽക്കയറില്ല. തിങ്കളാഴ്ച്ച വരാം. നാട്ടിലെ പല മാവിലും ഏണി കെട്ടി വച്ചിട്ടുണ്ട് ചുള്ളി. നമ്മുടെ ഊഴം വരുമ്പോൾ ചുള്ളിവരും. കാത്തിരിക്കുക തന്നെ. അവസാനം ചുള്ളി അവതരിച്ചു. സഹായിയും ഉണ്ട്. മാങ്ങാ പറിച്ചു തന്നു. പകുതിയിൽ കൂടുതൽ വലിപ്പം കൂടി .രണ്ടു പേർക്ക് നാലായിരം. പിന്നെപ്പറുക്കിച്ചുവന്ന് എത്തിച്ചതിന് ഇരുനൂറ്റമ്പത് വേറെ .മുളക് കടുക് എണ്ണ നാലായിരം പൊടിച്ചു കൊണ്ടുവന്ന ചെലവ് ഉൾപ്പടെ .തമ്പുരാൻ ആ വലിപ്പം കൂടിയത് വേറേ ഭരണിയിൽ ഇട്ടാൽ മതി ചുള്ളിയുടെ ഉപദേശം': കഷ്ട്ടിച്ച് ഒരു ഭരണി നല്ല മാങ്ങ കിട്ടി. 'നമ്പ്യാത്തൻ നമ്പൂതിരി കണക്കു ബുക്കെടുത്തു. കണക്കു കൂട്ടി നോക്കി. ഒരു കിലോ കടുമാങ്ങയ്ക്ക് അഞ്ഞൂറു രൂപാ മുകളിലാകും. എന്നാലും നമ്മുടെ മാങ്ങായാണല്ലോ? നമ്പ്യാത്തൻ സമാധാനിച്ചൂ

Friday, March 17, 2023

ഋതുമതി [കീശക്കഥകൾ - 176] ഈശ്വരാ എൻ്റെ മോൾക്ക് പന്ത്രണ്ട് വയസേ ആയുള്ളു. അവൾ ഋതുമതി ആയിരിക്കുന്നു. പണ്ട് നമ്മുടെ തറവാട്ടിൽ എന്തെല്ലാം ചടങ്ങുകൾ. മാറി ഇരിയ്ക്കണം. ആരെയും തൊടാൻ പാടില്ല. ഒറ്റയ്ക്ക് കിടക്കണം. ആഹാരത്തിലും നിഷ്കർഷ.എല്ലാവരും രഹസ്യമായി അന്യോന്യം സംസാരിക്കുന്നു. നാലുകെട്ടിൻ്റെ മൂലയിലുള്ള ഒരു മുറിയിലേയ്ക്ക് എന്നെ മാറ്റി. ആരും എന്നോട് ഒന്നും പറയുന്നില്ല. എനിക്കെന്താ സംഭവിച്ചത്. മുത്തശ്ശി ആണ് അടുത്തുവന്നു പറഞ്ഞത് " കുട്ടി വലുതായി "ഒന്നും മനസിലായില്ല. പക്ഷേ അന്നു ബാത്തു റൂമിൽ വച്ചു കണ്ട രക്തം എന്നെ ഭയപ്പെടുത്തിയിരുന്നു. വല്ലാത്ത ഉൽഘണ്ട. സങ്കടം: എല്ലാം കൂടി കരച്ചിൽ വന്നു.അമ്മയുടെ ചൂടുപറ്റി കിടന്നു ശിലിച്ച ഞാനിന്ന് ഒറ്റക്ക് ഒരു മുറിയിൽ .കൂട്ടിന് നാണിത്തള്ളയുണ്ട്. അവരുടെ മുറുക്കിച്ചുംപ്പിച്ച പല്ലിലെകറപോലും എനിക്ക് വെറുപ്പണ്ടാക്കി. അന്നെനിക്കു വന്ന വിഷമം എൻ്റെ കുട്ടിയ്ക്ക് വരരുത്. നല്ല ജോലിയുമായി നാട്ടിൽ നിന്ന് വിട്ട് ഈ ആധുനിക ലോകത്ത് ജീവിക്കുന്ന എനിയ്ക്ക് ഇതെങ്ങിനെ എൻ്റെ കുട്ടിയോട് സംസാരിയ്ക്കണമെന്നറിയില്ല. ഞാൻ വളർന്ന സാഹചര്യത്തിൻ്റെ എന്തൊക്കെയോ ഉള്ളിൽ അവശേഷിച്ച പോലെ.പക്ഷെ പറഞ്ഞു കൊടുത്തില്ലങ്കിൽ അവൾ ഭയപ്പെട്ടാലോ. ചിലർക്ക് മാനസികമായിപ്പോലും ബാധിക്കും. ആ ഉൽഘണ്ടയും സങ്കടവും എൻ്റെ കുട്ടിയ്ക്ക് ഉണ്ടാകരുത് ഞാൻ മോളെ അടുത്തു വിളിച്ചു "മോളെ അമ്മ ഒരു കാര്യം പറയട്ടെ?""എന്താ അമ്മേ ""നിനക്ക് ടീനേജ് ആയപ്പോൾ സംഭവിക്കുന്നതാണിതൊക്കെ. അതോർത്തു നീ വിഷമിക്കണ്ട; " അവൾ എൻ്റെ നേരെ നോക്കി.ആ ഓമന മുഖം അരുണാഭമാണ്.അങ്ങിങ്ങ് മുഖക്കുരുക്കൾ ഉണ്ട്.. എങ്ങിനെയാ ഈ കുട്ടിയെ ഇതൊക്കെപ്പറഞ്ഞു മനസ്സിലാക്കുക. എനിയ്ക്കാകെ വിഷമമായി ' അവൾ പൊട്ടിച്ചിരിച്ചു. "അമ്മ എൻ്റെ പീരിയഡിനേപ്പറ്റിയാണോ പറയാൻ ശ്രമിക്കുന്നത്. ഇത് ഈ ടീനേജിൽ പെൺകുട്ടികൾക്ക് ഇതൊക്കെ സ്വാഭാവികമല്ലെ .ഞാനിതിനെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ട് പഠിച്ചിട്ടുണ്ട്. ഞാനും ഏട്ടനും കൂടി ഇതു പലതവണ ഡിസ്ക്കസ് ചെയ്തിട്ടുണ്ട്. " ഞാൻ വാ പൊളിച്ചിരുന്നു പോയി. ഇന്നത്തേ കുട്ടികൾ എല്ലാം മനസ്സിലാക്കുന്നു. അവൾ അവളുടെ ഏട്ടനുമായി അത് ചർച്ച ചെയ്തിരിക്കുന്നു. എനിയ്ക്ക് എന്നോട് തന്നെ പുഛം തോന്നി. ഞാൻ വല്ലാതങ്ങ് ചെറുതായപോലെ. "ഞനിപ്പോൾ ബയോളജിയ്ക്കൽ ക്ലോക്കിനെപ്പറ്റിയും, പി.എം.എസിനെപ്പാറ്റിയും മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി ഒരു റൈറ്റ്അപ്പ് തയാറാക്കിയിട്ടുണ്ട്. നാളെ സ്കൂളിൽ സമർപ്പിക്കാനാണ്. അവൾ ഒരു ബുക്കെടുത്തു കയ്യിൽത്തന്നു.അമ്മ ഒന്നു വായിച്ചു നോക്കൂ ....

Tuesday, March 14, 2023

പാം ജ്യുമൈറ - മനോഹരമായ ഒരു കൃത്രിമ ദ്വീപ് [ദുബായി ഒരത്ഭുതലോകം .57] അറബിനാടുകളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഈ ന്തപ്പനകൾ. ഒരു വലിയ ഈന്തപ്പനയുടെ ആകൃതിയിൽ സമുദ്രത്തിൽ ദൂ ബായി അതി മനോഹരമായ മൂന്നു ദ്വീപുകൾ നിർമ്മിച്ചെടുത്തു. പാം ജുമൈറ, പാം ജബൽ അലി, പാം ഡയാറ. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ദീപാണ് പാം ജുമൈറ .വരുണ ദേവൻ പോലും കോപിയ്ക്കില്ല. അത്ര മനോഹരമാണ് അതിൻ്റെ നിർമ്മിതി., കടലിനെത്തടഞ്ഞു നിർത്തി ഈന്തപ്പനയുടെ ആകൃതിയിൽ നിർമ്മിച്ച ഈ ദ്വീപിൻ്റെ കൈവഴിക്കിടയിലൂടെ വലിയ തിരയുടെ ശല്യമില്ലാതെ ബോട്ടിൽ സഞ്ചരിയ്ക്കാം. സ്പീഡ് ബോട്ടിൽ ആ സമുദ്രത്തിലൂടെയുള്ള യാത്ര ത്രില്ലിഗ് ആണ്. അവസാനം അവർ സമുദ്രത്തിലൂടെ കുറെ ഉള്ളിലേയ്ക്ക് കൊണ്ടു പോകും. ഉൾക്കിടിലമുണ്ടാക്കുന്ന യാത്ര. വിമാനത്തിൽ ദൂ ബായിയോടുക്കുംമ്പോൾത്തന്നെ ഉയരത്തിൽ നിന്നതാസ്വദിയ്ക്കാം .ഒരു ഡച്ചു കമ്പനിയാണ് അത് രൂപകൽപ്പന ചെയ്തത്.കരഭൂമി അഞ്ഞൂറ്റി ഇരുപതു കിലോമീറ്ററോളം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ലോക പ്രസിദ്ധ ഹോട്ടലുകൾ മുഴുവൻ അവിടുണ്ട്. അതിനൊക്കെ തിലകക്കുറി ആയി അറ്റ്ലാൻ്റിസ് ഹോട്ടൽ.വെറും ആറു വർഷം കൊണ്ടാണവർ ഈ ലോകാത്ഭുതം നിർമ്മിച്ചെടുത്തത്. ആഹാര പ്രിയർക്കി വിടം പറുദീസയാണ്. ലോകപ്രസിദ്ധ ആഹാര വിഭവങ്ങൾ മുഴുവൻ ഇവിടെ ആസ്വദിയ്ക്കാം. ദൂബായിലെ ലോക പ്രസിദ്ധമായ സ്ക്കയ് ഡൈവി ഗിൽ താഴേക്ക് പൊരുമ്പോൾ പാം ജുമൈറയുടെ മുകളിൽ നിന്നവർഉൾപ്പെയുള്ള യു ള്ള ഒരു ഫോട്ടോ എല്ലാ സാഹസികരുടേയും ഒരു മോഹമാണ്. ദ്വീപിലേക്ക് എത്തിപ്പെടാൻ എല്ലാ മാർഗ്ഗങ്ങളും അവർ സൗകര്യപ്പെടുത്തിയിട്ടുണ്ടങ്കിലും കടലിൽക്കൂടി സ്പീഡു ബോട്ടിലുള്ള യാത്രയാണ് അവിസ്മരണീയം .അത് കഴിഞ്ഞ് 'അവർ സമുദ്രമദ്ധ്യത്തിലേക്കൊരു യാത്രക്കുണ്ട്.ഉൾക്കിടിലമുണ്ടാകുന്ന ഒരു യാത്ര. ഹോട്ടലുകൾ കൂടാതെ സ്വകാര്യ വ്യക്തികൾക്കും അവിടെ വില്ലകൾ വാങ്ങാം. എഴുപത്തിരണ്ടു കോടി വരെ വിലയുള്ള വില്ലകൾ ഉണ്ട്. ആഡംബരത്തിൻ്റെ അവസാന വാക്ക് .സമുദ്രത്തെയും സമുദ്രതീരത്തേയും ഇത്ര ഭാവനാപൂർണ്ണമായി വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന രീതി കണ്ടു പഠിക്കണ്ടതാണ്

പൊടിയരിക്കഞ്ഞീം, ചുട്ടപപ്പടവും ,കടുമാങ്ങയും [ദൂബായി- 58] രണ്ടു മാസത്തെ ദൂബായ് വാസം .അവിസ്മരണീയം. ആഹാരം, വ്യാപാരം, സഞ്ചാരം ഇതൊക്കെ ആയിരുന്നു പരിപാടി. പ്രത്യേകിച്ചും ആഹാരം.നമുക്ക് പരിചയമില്ലാത്ത ആയിരക്കണക്കിന് വിഭവങ്ങൾ. വിവിധ രീതിയിലുള്ള പാചകം. അവിടെ എല്ലായിടത്തും തന്നെ അടുക്കള സുതാര്യമാണ്. നല്ല വൃത്തിയും വെടിപ്പമുള്ള അടുക്കള '. മനസിൽ പിടിക്കാത്തതു പോലും ആ പാചകരീതി കണ്ടാൽ കൊതിയോടെ കഴിച്ചു പോകും. അങ്ങിനെ ഈ പാവം യാത്രനമ്പൂതിരി ഭക്ഷണത്തിൽ പുലർത്തിയിരുന്ന ചാരിത്രം മുഴുവൻ നഷ്ടപ്പെട്ട്, കിട്ടുന്നതെല്ലാം കഴിച്ച് രണ്ടു മാസം . ഇവിടെ ഡോക്ടർമാർ ഭയപ്പെടുത്തുന്ന കൊളോസ്റ്റ റോൾ, ഡയബറ്റിക്, അൾസർ, ഗ്യാസ്, പൈൽസ് ഇതൊന്നും അവിടെ ആരേയും ഭയപ്പെടുത്തിയിരുന്നതായി തോന്നിയില്ല. കാരണം കിട്ടുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കാൻ അവിടെ കടുത്ത സംവിധാനം ഉണ്ട്. ഭക്ഷണത്തിലെ മായം പിടിക്കപ്പെട്ടാൽ കൊലപാ തകത്തിന് സമാനമായ കുറ്റമാണ്. അതു കൊണ്ട് എല്ലാവരും മനസമാധാനത്തോടെ ഭക്ഷണം കഴിക്കുന്നു. ഫുഡ് ടൂറിസം ഇത്ര ഭംഗിയായി കൈകാര്യം ചെയ്യുന്ന വേറൊരു രാജ്യം ഇതുപോലെ ഉണ്ടന്നു തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇവിടെ ഇപ്പോൾ മദ്യവും നിഷിദ്ധമല്ല. പക്ഷേ നാട്ടിലെത്തിയപ്പോൾ ഒരു പൊടിയരിക്കഞ്ഞി കുടിയ്ക്കാൻ മോഹം.നല്ല നാടൻ ചെമ്പാവിൻ്റെ കുത്തരിയുടെ പൊടി അരി! നന്നായി വെന്ത ചൂടുകഞ്ഞിയിൽ തുമ്പപ്പൂവും, നാളികേരം ചിരകിയതും നെയ്യും ഉപ്പും കൂട്ടി ഇളക്കി., ചുട്ട പപ്പടവും കടുമാങ്ങയും കൂട്ടി ഒരു പിടി .ഏത് ഇൻ്റർ കോണ്ടിനൻ്റൽ വിഭവവും തോറ്റു പോകും. അല്ലങ്കിൽ അമ്പലത്തിലെ നിവേദ്യം. ഉണക്കലരിയുടെ ചൊറ് കട്ടത്തയിര് കൂട്ടി ഉപ്പും കാന്താരിമുളക് പൊട്ടിച്ചതും ചേർത്ത് .കൂടെ കായ്യ് കൊണ്ടൊരു മെഴുക്കുപുരട്ടിയും. ഒരു കൊണ്ടാട്ടം മുളകും അവിടെ ആഹാര രീതിയിൽ അർമ്മാദിച്ചു നടക്കുമ്പഴും ഇതൊക്കെ മോഹിച്ചിട്ടുണ്ട്. നല്ല ചിൽഡ് ബിയറിന് പകരം കരിങ്ങാലി വെള്ളവും .... പരമാനന്ദം:

Saturday, March 11, 2023

വിടപറയും മുമ്പേ ....[ ദൂബായി ഒരൽഭുതലോകം] അറബിക്കഥകളിലെ ആയിരൊത്തൊന്നു രാവുകളില്ലങ്കിലും ആയിരത്തി അഞ്ഞൂറു മണിക്കൂറുകൾ! ദൂബായി എന്ന മാദക സുന്ദരിയെ അടുത്തറിയാൻ ആ സമയം ധാരാളം. ഇനി വിട പറയാറായി. ഉള്ളിലൊരു ദു:ഖം, ചെറിയ ഒരു നീററൽ, ഒരു ചെറിയ തേങ്ങൽ. വേർപാടിൻ്റെ ദു:ഖം. തുഷാരയും ഹരികൃഷ്ണനും ആദിയും ആമിയു മൊത്ത് രണ്ടുമാസം. എല്ലാത്തിരക്കുകളും മാറ്റി വച്ച്., എല്ലാ ദു:ഖത്തിനും അവധി കൊടുത്ത് ആസ്വദിച്ച രണ്ടു മാസം. എല്ലാം പെട്ടന്നവസാനിച്ച പോലെ. സംഭവബഹുലമായ അറുപതു ദിവസം പെട്ടന്നുതീർന്നു പോയ പോലെ. കാണാനൊത്തിരിമാറ്റി വച്ച്, കണ്ടതു തന്നെ എഴുതാൻ ബാക്കി വച്ച്.വിട .ഒരു പുസ്തകത്തിനുള്ളതായി എന്ന തൃപ്തിയോടെ വിട. ബാക്കി രണ്ടാമൂഴത്തിൽ. എത്തും. അന്ന് ദൂബായി പുതിയ വിഭവങ്ങൾ ഒരുക്കി കാത്തിരിപ്പുണ്ടാകും എന്ന വിശ്വാസത്തോടെ. എൻ്റെ " യാത്രാ നുറുങ്ങുകൾ " എന്ന യാത്രാവിവരണ പരീക്ഷണത്തിലെ രണ്ടാമത്തെ ബുക്കാണ് "ദൂബായ് ഒരൽഭുതലോകം ".അമേരിയ്ക്കാ ഇംഗ്ലണ്ട് യാത്രാവിവരണത്തിൻ്റെ വിജയത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട് അടുത്ത സംരംഭം.ലോക പ്രസിദ്ധ സഞ്ചാരി ശ്രീ സന്തോഷ് ജോർജ് കുളങ്ങര അന്നതിന് അവതാരിക തന്നനുഗ്രഹിച്ചിരുന്നു. ഇതിനും അദ്ദേഹത്തിൻ്റെ അനുഗ്രഹാശി സോടുകൂടിയാണ് പുറപ്പെട്ടത്.ഈ നാടിൻ്റെ എല്ലാ പ്പരിഗണനയും പരിലാളനവും എനിയ്ക്ക് കിട്ടി .ഇനി വിട. തത്ക്കാലം വിട. രണ്ടാമൂഴത്തിന് ഇനിയും വരാമെന്ന പ്രതീക്ഷയോടെ.. . വിട.

Wednesday, March 8, 2023

സർബനിയാസ് ഐലൻ്റിലെ പുലിമടയിലേയ്ക്ക് [ ദൂബായി ഒരത്ഭുതലോകം .56] ഇനി അപകടകാരികളായ ചീറ റപ്പുലികളുടെ ഇടയിലേക്ക്.നമ്മുടെ വണ്ടിക്ക് മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗയ്റ്റ്. ജൂറാസിക്ക് പാർക്കിനെ ഓർമ്മിപ്പിച്ച് ' കറകറ " ശബ്ദത്തോടെ ഗേററ് സാവകാശം രണ്ടു വശങ്ങളിലേക്കും തെന്നിമാറി. നമ്മൾ അകത്തു കടന്നതും വാതിൽ പുറകിൽ അടഞ്ഞു. അവിടെ ഒരു ഗാർഡുണ്ട്. ഒററ തിരിഞ്ഞ് ഓടി നടക്കുന്ന മാനുകൾ'ചീറ്റപ്പുലിക്കുവേണ്ടിയുള്ള ബലിമൃഗങ്ങൾ' അവയുടെ കണ്ണുകളിലെ ഭയം എൻ്റെ ഹൃദയത്തിലെയ്ക്ക് അരിച്ചിറങ്ങി. എപ്പോൾ വേണമെങ്കിലും ഒരു പുലി ചാടി വീഴാം. വണ്ടിയുടെ തുറന്ന വശങ്ങളിൽ നിന്ന് ഒരാളെ ചാടിപ്പിടിച്ചു കൊണ്ടുപോവുകയും ചെയ്യാം. നമ്മുടെ സാരഥിക്ക് ഒരു കുലുക്കവുമില്ല. വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി.അല്ലങ്കിൽ പ്രത്യാക്രമണം: നമ്മൾ അവരേ ഉപദ്രവിയ്ക്കാതിരുന്നാൽ മതി. അവയ്ക്ക് വിശക്കുന്നുണ്ടോ എന്നു നമ്മൾ എങ്ങിനെ അറിയും. മുമ്പോട്ട് പോയപ്പോൾ ഒരു മാൻപേടയുടെ ചോര ഒലിപ്പിച്ച മൃതദേഹം. പകുതിയോളം പുലിക്ക് ഭക്ഷണമായിരുന്നു. ബാക്കി കഴുകൻ കൊത്തി വലിയ്ക്കുന്നു. കൊല കഴിഞ്ഞിട്ട് അധികനേരമായില്ല. അടുത്തെവിടെയോ ആ കൊലയാളി യുണ്ട്.ഞട്ടിപ്പോയി വഴിയരുകിൽ രണ്ടു ഭീമാകാരികൾ.അമൃതേത്ത് കഴിഞ്ഞ് വെയിലത്ത് നീണ്ട് നിവർന്നു കിടക്കുകയാണ്. നമ്മളെക്കണ്ടതും ഒരുത്തൻ തലപൊക്കി നോക്കി. അവൻ്റെ വായിൽ ഇപ്പഴും ചുടുചോര ഒലിയ്ക്കുന്നുണ്ട്. വെയിലത്ത് അവൻ്റെ കോൺപല്ലുകൾ ചോര നിറത്തിൽ തിളങ്ങി. അവന്റെ കുതിപ്പിൽ നമ്മളിൽ ഒരാളെപ്പിടിക്കാം. അത്ര അടുത്താണവൻ. ആവശ്യമുള്ളവർക്ക് ഫോട്ടോ എടുക്കാം. ഫ്ലാഷ് വേണ്ട. കൈ പുറത്തിടരുത്. രണ്ടും പതുക്കെ എഴുനേറ്റു. ഉടനേ വണ്ടി സാവധാനം മുന്നോട്ടു പോയി. അര മണിക്കൂർ കൊണ്ട് ഒരു പ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു. ഞങ്ങളുടെ പുറകെ രക്ഷ പെടാൻ ശ്രമിച്ച രണ്ട് നിസ്സഹായരായ രണ്ടു മാൻപേടകളെ തടഞ്ഞ് വണ്ടിയുടെ പുറകിൽ ഗെയ്റ്റSഞ്ഞു. ആ ബലിമൃഗങ്ങളുടെ കാതര നയനങ്ങൾ ഇപ്പോഴും എന്നേ വേട്ടയാടുന്നു.

Sunday, March 5, 2023

ഗ്ലോബൽ വില്ലേജ് - ലോകം മുഴുവൻ ഒരു കുടക്കീഴിൽ [ ദൂബായി ഒരൽഭുതലോകം - 51] അതിരുകളില്ലാത്ത ലോകം.അല്ലങ്കിൽ ലോകം മുഴുവൻ ഒരു ഗ്രാമത്തിലേയ്ക്കാവാഹിച്ച വ്യാപാരതന്ത്രം. തൊണ്ണൂറിലധികം രാജ്യങ്ങൾ' അവരുടെ പ്രൗഡിക്കനുസരിച്ച് പടുകൂറ്റൻ പവ്വലിയൻ'. ഇതെല്ലാം ദൂബായിലെ ഗ്ലോബൽ വില്ലേജിൽ. ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം ചതുരശ്ര അടിയിൽ ലോക സംസ്കാരങ്ങൾ മുഴുവൻ അവർ ഏകോപിപ്പിച്ചു. അവരവരുടെ വിപണനം ', സംസ്കാരം, രുചിക്കൂട്ടുകൾ, കലാപരിപാടികൾ എല്ലാം നമുക്കവിടെ ആസ്വദിക്കാം. ഭാഗഭാക്കാകാം.പത്തൊമ്പതിനായിരത്തോളം കാറുകൾ പാർക്കു ചെയ്യാനുള്ള സൗകര്യം സഞ്ചാരികൾക്ക് ചില്ലറ ആശ്വാസമല്ല നൽകുന്നത്. പ്രധാനമായും രണ്ടു പടുകൂറ്റൻ കവാടങ്ങൾ .വൈദ്യുത ദീപങ്ങൾ നിറമാറ്റം കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന മനോഹാരിത ദൂരെ നിന്നു കാണുമ്പോൾത്തന്നെ നമ്മൾ ആവേശഭരിതരാകും. അകത്തു കയറിയാൽ ഒരോ രാജ്യത്തിനും ഒരോ പവലിയൻ ആണ്. അവരുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനം, രുചിക്കൂട്ടുകളുടെ പരിചയപ്പെടുത്തൽ, സാംസ്ക്കാരിക പൈതൃകം മനസിലാക്കിക്കൊടുക്കൽ എല്ലാം ഇതിൻ്റെ ഭാഗമാണ്. ഒരോ പവലിയനിലും അവരുടെ കലാപരിപാടികൾക്ക് ഒരോ വേദി ഒരുക്കിയിട്ടുണ്ട്.. പത്തു മണിക്കൂർ കൊണ്ട് നമുക്ക് ലോകം മുഴുവൻ ഒരോട്ടപ്രദിക്ഷിണം നടത്താം. വ്യാപാരം ടൂറിസമാക്കുന്ന ഒരു വലിയ സാമ്പത്തിക ശാസ്ത്രം കൂടി ഇവിടെ അരങ്ങേറുന്നുണ്ട്.അതു പോലെ ലോക സംസ്ക്കാരങ്ങളുടെ സമന്വയിപ്പിയ്ക്കലും. നവമ്പർ മുതൽ ഏപ്രിൽ വരെ ആറു മാസമാണ് ഈ രാജ്യാന്തര ഉത്സവം. ഒരു ഉത്സവത്തിനു മാറ്റൂ കൂ ട്ടണ്ടതെല്ലാം ഇവിടുണ്ട്. പടുകൂറ്റൻ ഇൻഡ്യൻ പവലിയൻ കണ്ടപ്പോൾ മനൊസൊന്നു കളിർത്തു. ഒരു വല്ലാത്ത ഗൃഹാതുരത്വം. കോലാപ്പൂരി മുതൽ നാടൻ സെററുമുണ്ട് വരെ ഇവിടുണ്ട്. ഫുഡ്ക്കോർട്ടിൽ നല്ല നെയ്റോസ്റ്റ്. മൺഗ്ലാസിൽ ചൂടു ചായ. സർദാർ വല്ലഭായ് പട്ടേലിൻ്റെ ഒരു പൂർണ്ണകായ പ്രതിമ ഈ രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നതിൻ്റെ പ്രതീകമായി അവിടെക്കാണാം. ആഫ്രിക്കൻ രാജ്യങ്ങളുടെ പവലിയൻ ആണ് എന്നേ കൂടുതൽ ആകർഷിച്ചത്. ഒരോ രാജ്യങ്ങളും കണ്ടു കണ്ട് പുറത്തിറങ്ങിയാൽ അതിൻ്റെ നടുക്ക് ഒരു കമനീയമായ വേദി. അവിടെ എപ്പഴും പരിപാടികൾ ഉണ്ട്. അവിടുത്തെ റയിൽ മാർക്കറ്റ് രസമായിത്തോന്നി. ഒരു വലിയ ട്രയിനിൻ്റെ കമ്പാർട്ട്മെൻ്റ് മുഴുവൻ നിരനിരയായിത്തട്ടുകടകൾ! നടന്നു നടന്നു ക്ഷീണിച്ച് വിരിവച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് അവിടുത്തെ ഒരു സ്ഥിരം കാഴ്ച്ചയാണ്. ആർക്കും ഒരു ധൃതിയുമില്ല. ലക്ഷക്കണക്കിനാളുകൾ കൂടുന്ന ഇവിടെ ഒരപസ്വരവും കണ്ടില്ല. ഒമ്പതു മണിയുടെ കരിമരുന്നു പ്രയോഗത്തോടെ അന്നത്തെ യാത്ര അവസാനിപ്പിച്ച് ലോക സഞ്ചാരം പൂർത്തിയാക്കി.

Saturday, March 4, 2023

ചിന്മയാ മിഷൻ്റെ പുതിയ പരിപാടി [അച്ചു ഡയറി-501 ] മുത്തശ്ശാ അച്ചു ആഴ്ച്ചയിൽ രണ്ടു ദിവസം അമേരിയ്ക്കയിൽ ചിന്മയയിൽ പോകും.ഗീതാ ക്ലാസും, യോഗയും, പുരാണ കഥകളും ഒക്കെയായി രണ്ടു ദിവസം. അച്ചൂന് വലിയ ഇഷ്ടമാണ് അവിടെപ്പൊകാൻ.കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് പ്ലാസ്റ്റിക്ക് മാലിന്യ റീസൈക്ലി ഗിനെപ്പറ്റി ഒരു ക്ലാസുണ്ടായിരുന്നു. നമ്മുടെ എൻവയർമെൻ്റ് തകർക്കുന്ന പ്ലാസ്റ്റിക്കിനെ റീസൈക്കിൾ ചെയ്ത് പുതിയ ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനേപ്പറ്റി ആയിരുന്നു ക്ലാസ്. അതിനായി ചിന്മയാ സ്ക്കൂൾ ഒരു പരിപാടി ഇട്ടത് അച്ചുനിഷ്ടായി. എല്ലാ ശനിയാഴ്ച്ച ചെല്ലുമ്പഴും പരമാവധി പ്ലാസ്റ്റിക്ക് സാധനങ്ങൾ തരം തിരിച്ച് കളക്റ്റ് ചെയ്ത് സ്കൂളിൽ എത്തിയ്ക്കണം.അത് അവർ റീ സൈക്കിൾ ചെയ്യുന്ന വലിയ കമ്പനിയേ ഏൾപ്പിക്കും. അത് കൊണ്ട് അവർ സ്ക്കൂളിനാവശ്യമുള്ള ഫർണീച്ചർ ഉണ്ടാക്കി സ്കൂളിൽ എത്തിച്ചു നൽകും. നല്ല പരിപാടിയാണ്.ഞങ്ങൾ എല്ലാവരും മത്സരിച്ച് പ്ലാസ്റ്റിക് കളക്റ്റ് ചെയ്ത് ശനിയാഴ്ച്ച ചിന്മയിൽ എത്തിക്കും. ഒരു മാസം ഏററവും കൂടുതൽ എത്തിക്കുന്നവർക്ക് സമ്മാനമുണ്ട്.പാച്ചു അവൻ കളക്റ്റ് ചെയ്യുന്നത് പ്രത്യേകം വയ്ക്കണം എന്നു പറഞ്ഞ് ബഹളം.ഏട്ടന് സമ്മാനം കിട്ടിയാലോ എന്നു കരുതിയാണ്.പാവം. നമ്മൾ കളക്റ്റ് ചെയ്യുന്നത് മുഴുവൻ പാച്ചുവിൻ്റെ പേരിൽ ആക്കാം. നിൻ്റെ ഏട്ടന് സമ്മാനമൊന്നും വേണ്ട. അത് പാച്ചൂന് കിട്ടട്ടെ. അവന് സന്തോഷമായി. സമ്മാനത്തിനല്ല മുത്തശ്ശാ അച്ചു ഇതൊക്കെ ചെയ്യുന്നത്.പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന അപകടത്തെപ്പറ്റി അച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട്. അത് നശിപ്പിക്കുന്നതോടൊപ്പം അതുകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ നിർമ്മിക്കാനും പറ്റും എന്നത് വലിയ കാര്യമാണ്. . ഇ ന്നച്ചു അവർ റീ സൈക്കിൾ ചെയ്തു തന്ന ബഞ്ചിലാണിരുന്നു പഠിച്ചത്. എന്തു ഭംഗിയാണന്നോ അതു കാണാൻ. നല്ല ഉറപ്പും ഉണ്ട്. നമ്മുടെ നാട്ടിൽ സ്ക്കൂളിൽ ഇങ്ങിനെ ഒരു പരിപാടി തുടങ്ങിയാൽ രണ്ടാഴ്ച്ചകൊണ്ട് നാട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ തീർന്നു കിട്ടും. നാട്ടിൽ അതിനു മാത്രം സ്ക്കൂളുകൾ ഉണ്ടല്ലോ? ഫർണീച്ചറിന് വെറുതെ മരംമുറിക്കുന്ന പരിപാടി ഒഴിവാക്കുകയും ചെയ്യാം.

Friday, March 3, 2023

റാസൽഖൈമയിലെ മലമുകളിൽ [ ദുബായി ഒരൽഭുതലോകം - 50] ' ദുബായിൽ നിന്ന് ഷാർജ, അജ്മാൻ പിന്നെ റാസൽഖൈമ.ഈ ഗൾഫ് യാത്രയിൽ ഇതുവരെ കാണാൻ സാധിക്കാത്ത മലനിരകളാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ആറായിരത്തി ഇരുനൂറ്റി ഏഴ് അടി ഉയരമുള്ള പർവ്വത ശ്രേഷ്ട്ടൻ. ആ പർവ്വതനിരകളിലൂടെ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു മലയുടെ അടിവാരത്തിലെത്താം. അവിടന്നങ്ങോട്ട് നടന്നു കയറണം. ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്ത യാത്രാനുഭവം! ഇരുപത്തി ഒന്നോളം ഐയർ പിൻ ബന് റ്റുകൾ കയറി വേണം അതിൻ്റെ അടുത്തെത്താൻ.പ്രകൃതിദത്തമായ ഗുഹാ വ്യൂഹം ഉൾപ്പെടുന്ന ആ മലനിരകൾ നിഗൂഢതകൾ നിറഞ്ഞതാണ്. അതിനിടയിലൂടെ നീരുറവകൾ ഒലിച്ചിറങ്ങി അവിടെവിടെയായി ചെറിയ തടാകങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ദൂരെ നിന്നു നോക്കിയാൽ നമ്മുടെ ബേലൂർ ഹാലേബി ഡ് കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്ത കൊത്തുപണികളോടെ മലഞ്ചെരുവുകൾ. ഒരു വലിയ കലാകാരൻ്റെ കരവിരുത് പോലുണ്ട്. എഴുനൂറ് കിലോമീറ്റർ നീളത്തിൽ നൂറു കിലോമീറ്റർ വീതിയിൽ രണ്ടു രാജ്യങ്ങളെ ചുറ്റി ആ പർവ്വതശ്റേഷ്ഠൻ നിലകൊള്ളുന്നു. ട്രക്കിഗ്, സാഹസിക സൈക്കിൾ സവാരി തുടങ്ങി പർവ്വത പ്രദേശ സാഹസികതയ്ക്കുള്ള എല്ലാ സൗകര്യവും ഇവിടുണ്ട്. ഒരോ കാലാവസ്ഥയിലും വ്യത്യസ്ഥമുഖ മാണിതിന് .ചിലപ്പോൾ മഞ്ഞുമൂടിക്കിടക്കും. ചിലപ്പോൾ വലിയ മഴ. ആലിപ്പഴ വർഷം. വെള്ളപ്പൊക്കം മൂലം ഉണ്ടാക്കാവുന്ന മലവെള്ളപ്പാച്ചിൽ . അതിൻ്റെ മുകളിൽ ബെയ്സ് പോയിൻ്റിൽ എത്തിയാൽ കുത്തനെ ഉള്ള മലമുകളിലേക്ക് നമുക്ക് നടന്നു കയറണം. ചെറിയ ചെറിയ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറുക ദുഷ്ക്കരമാണ്.നല്ല ബലവത്തായ കുറിച്ചെടികളിൽപ്പിടിച്ച് മുകളിലെത്താം. മുകളിൽ എത്തിയാൽ മറു വശത്തെക്കാഴ്ച്ച അവർണ്ണനീയമാണ്. അത്യഗാധതയിൽ കടലും കടൽത്തീരും. അങ്ങു ദൂരെ വരെ യമൻ വരെ നീളുന്ന മലനിരകൾ. സൂര്യസ്ഥ മനം ഇത്ര നന്നായി ആസ്വദിച്ച ഒരിടമില്ലന്നു തന്നെ പറയാം.അത്ര മനോഹരമാണാക്കാഴ്ച്ച.കടലിനോടു ചേർന്ന ഉയർന്ന പ്രദേശങ്ങൾ .ഇംഗ്ലണ്ടിലെ സ്ലോ ഡോണിയയിലും പിന്നെ ഗോകർണ്ണത്തും ഒരു പരിധി വരെ നമ്മുടെ വർക്കലയിലും ഇതു കണ്ടിട്ടlണ്ട്. സൂര്യഭഗവാൻ തൻ്റെ ചെങ്കതിരുകളാൽ വർണ്ണ പ്രപഞ്ചം സൃഷ്ട്ടിച്ച് ചക്രവാളത്തിൽ മറഞ്ഞു. പിന്നെയാണ് അപകടം മനസിലായത്. അസ്ഥ മനത്തിനു ശേഷം കൂററാക്കൂറ്റിരിട്ട് അവിടെ മുഴുവൻ വ്യാപിച്ചു. ഒന്നും കാണാൻ വയ്യ.വിവിധ ഇനം വവ്വാലുകൾ, പാമ്പുകൾ, കുറുക്കൻപോലുള്ള ജീവികളുടെ വിഹാര ഭൂമിയാണ് ഇവിടം;ഈ ഇരുട്ടത്ത് എങ്ങിനെ തിരിച്ചു പോകും.ചന്ദ്രഭഗവാൻ ചെറിയ തോതിൽ സഹകരിച്ചു എങ്കിലും അതു മതിയാകില്ല. ഭാഗ്യത്തിന് ഒരു വലിയ ഗ്രൂപ്പ് വിളക്കുമായി ഇറങ്ങുന്നുണ്ട്. അവരുടെ കൂടെ കൂടി.ഒരു വിധം കാറിനടുത്തെത്തി. ' അങ്ങിനെ മരുഭൂമിയുടെ ഒരു വ്യത്യസ്ഥ മുഖം ദർശിച്ച അനുഭൂതിയോടെ ആ ഗിരിപുംഗവ നോട് വിട പറഞ്ഞു.

Thursday, March 2, 2023

ശൈവ-വൈഷ്ണവക്ഷേത്രസമുച്ചയം ദൂബായിൽ [ ദൂബായി ഒരത്ഭുതലോകം - 49] ദൂ ബായിലെ ആദ്യകാല ക്ഷേത്രങ്ങളാണിവ. ബുർദൂബായിൽ ക്രീക്കിൻ്റെ ഓരം ചേർന്നുള്ള നടത്തം രസകരമാണ്. സമുദ്രജലം വെട്ടിയിറക്കി ഒരു പുഴ തന്നെ അവർ തീർത്തിരിക്കുന്നു. അതിനിരുവശവും കണ്ണഞ്ചിപ്പിക്കുന്ന വ്യാപാര സമുച്ചയം, വിനോദ സഞ്ചാരകേന്ദ്രം. മനോഹരമായ ഒരു ചെറിയ ടൗൺഷിപ്പ് വിനോദസഞ്ചാരത്തിനായി അവർ സൃഷ്ടിച്ചിരിക്കുന്നു. അതിനൊരു വശത്താണ് ഈ ക്ഷേത്രസമുച്ചയം. ശ്രീകൃഷ്ണ ഹവേലി. ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രം. ഒരു വലിയ പ്രാർത്ഥനാ ഹാൾ എന്നു പറഞ്ഞാൽ മതി.ഉണ്ണിക്കൃഷ്ണനാണ് സങ്കൽപ്പം. എങ്കിലും ഒരോ സമയത്ത് ഒരോ തരത്തിൽ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് ശ്രീകൃഷ്ണൻ്റെ പല ഭാവങ്ങൾ അവർ ആരാധനക്ക് പാകത്തിന് രൂപപ്പെടുത്തുന്നു. അവസാനം ആരതി കഴിഞ്ഞാൽ പ്രസാദ വിതരണം. വളഞ്ഞുപുളഞ്ഞ തടി ഗോവണി കയറി വേണം ശിവമന്ദിറിൽ എത്താൻ .ക്യൂ നിന്ന് ഇടനാഴികയിലൂടെ നടക്കുമ്പോൾ അതിനിരുവശവും ഉള്ള വച്ചു വാണിഭം കൗതുകമുണർത്തി. പൂജാദ്രവ്യങ്ങളും, മററു കരകൗശല വസ്തുക്കളും അവിടെ കിട്ടും. ഈ ഇടനാഴിക കടന്നു വേണം ഗോവണിച്ചുവട്ടിൽ എത്താൻ. വടക്കേ ഇൻഡ്യൻ രീതിയിലുള്ള ആരാധനാ ക്രമമാണിവിടെ. പാർവ്വതീസമേതനായി ഗണപതിക്കും മുരുകനുമൊപ്പം സാക്ഷാൽ ശിവഭഗവാൻ.ശ്രീകോവിലിൻ്റെ ചുറ്റും പകുതി ഗ്ലാസിട്ട് മറച്ചിരിക്കുന്നു. നിശബ്ദമായ അന്തരീക്ഷം. തിരക്ക് നിയന്ത്രിക്കാനുള്ള പൂജാരിയുടെ ശബ്ദമൊഴിച്ച്. വർണ്ണ ബൾബുകളാൽ അലങ്കരിച്ച ഒരു വലിയ ഹാൾ.ഒരു ഓംങ്കാര ശബ്ദമോ പഞ്ചാക്ഷര മന്ത്രമോ അവിടെ കേട്ടില്ല. ധാരാളം എണ്ണ വിളക്കുകളും. കരിങ്കല്ലിൽ തീർത്ത വിഗ്രഹവും. സോപാനവും.അതിൽ എണ്ണ വീണ ഗന്ധവും മണിനാദവും, ദേവവാദ്യമായ ഇടയ്ക്കയുടെ താളവും, ശംഖധ്വനിയും ഒന്നുമില്ല. എങ്കിലും ആ സങ്കേതത്തിന് എന്തോ ഒരു വശ്യത തോന്നി. ഈ അത്യന്താധുനിക ശബ്ദമുഖരിതമായ ടൗൺഷിപ്പിൽശാന്തമായൊരിടം ആശ്വാസമാണ്.നിർദി സായി ബാബാ ടെമ്പിളും ഈ ക്ഷേത്രസമുച്ചയത്തിൽ പെടും .

Sunday, February 26, 2023

ലാ മെർ ബീച്ച് - നടക്കാനും ഒരു തീരം [ ദൂബായി ഒരത്ഭുതലോകം - 45] ദൂബായിൽ ഏററവും മനോഹരമായ അഞ്ച് ബീച്ചുകൾ എങ്കിലും ഉണ്ട്. എല്ലാബീച്ചും ആസ്വദിച്ചിട്ടും ഉണ്ട്.പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായ ഒരു ബീച്ചാണ് "ലാ മെർ ബീച്ച്.കഴിഞ്ഞ ദിവസം സിറ്റി വാക്കിൽപ്പോയതേ ഒള്ളു. ഇന്ന് ഒരു ബീച്ച് വാക്കാകാമെന്നു വച്ചു.ബീച്ച് വാക്ക് എന്നു പറഞ്ഞത് വെറുതെ അല്ല. ആ വിശാലമായ ബീച്ച് അതിനായാണവർ രൂപകൽപ്പന ചെയ്തത്.ആ വിശാലമായ ബീച്ചിൽ അവർ പരമ്പരാഗതമായ ഒരു പൈതൃകഗ്രാമം സൃഷ്ടിച്ചിരിക്കുന്ന പ്രതീതി. അതിലെ നടപ്പാതകൾ മുഴുവൻ തടികൊണ്ടാണ്. വശങ്ങളിൽ മുള കയർ കെട്ടി ഉറപ്പിച്ചിരിക്കുന്നു. ഇടക്ക് ഇരിക്കാനുള്ള ഇരിപ്പടം ഒമ്പത് വീതം തടിക്കഷ്ണങ്ങൾ കയർ കെട്ടി ഉറപ്പിച്ച രീതിയിലാണ്. വലിയ ബഞ്ചുകളും ഡസ്ക്കും എല്ലാം തടികൊണ്ട് തന്നെ. രസമായിത്തോന്നി. എത്ര ലളിതമായ നിർമ്മിതി. പലിടത്തും പല ആകൃതിയിൽ വെള്ളാരം കല്ലു നിറച്ചുള്ള മനോഹര പൊയ്കകൾ കാണാം. അതിൻ്റെ അതിരും കല്ലുകൾ പൊത്തി മനോഹരമാക്കിയിരിക്കുന്നു. ജലധാരാ യന്ത്രങ്ങൾ കൂടി ആയപ്പോൾ അതിൻ്റെ മനോഹാരിത പൂർത്തി ആയി .ചുറ്റും ഇരിപ്പടങ്ങൾ. വളരെ മുകളിൽ വെള്ളത്തുണികൾ കൊണ്ട് ഇടവിട്ട് കെട്ടിയ മട്ടുപ്പാവ് .സൂര്യകിരണങ്ങളിൽ നിന്നാശ്വാസത്തിനായി. അതിനു ചുറ്റും വലുതും ചെറുതുമായ ഭക്ഷണശാലകൾ." ഫുഡ് ടൂറിസം" ഇത്ര ഭംഗിയായി മാർക്കറ്റ് ചെയ്യുന്ന വേരൊരു രാജ്യം ദൂബായിയേപ്പോലെ വേറൊരിടത്തുണ്ടാകില്ല. ഹോട്ടലുകളിലെ കോർട്ട് യാർഡിൽ പുറത്താണ് ഭക്ഷണം വിളമ്പുക.ഈ വ ലിയതും ചെറുതുമായ ഹോട്ടലുകൾ മുഴുവൻ തടികൊണ്ടാണ്. കോൺക്രീറ്റ് എവിടെയും കണ്ടില്ല. നടന്നു നടന്ന് വിശന്നു. ഭക്ഷണത്തിനുള്ള സമയമായി. ചോറു കിട്ടിയിരുന്നെങ്കിൽ.ഒ രു ശരാശരി മലയാളിയുടെ ആഗ്രഹം. അതിനും അവിടെ പരിഹാരമുണ്ട്.ഒരു സ്റ്റാർ ഹോട്ടലിലെ "ചട്ടിച്ചോറ് ". മൺചട്ടിയിലാണ്.നല്ല ഒന്നാന്തരം ചൊറ്, കൂടെ ജലപുഷ്പ്പവും. മത്സ്യമില്ലാതെ അവർക്ക് ചിന്തിയ്ക്കാൻ വയ്യ. ആഹാരത്തിനു ശേഷം തടിഗോവണിയിലൂടെ മുകളിൽക്കയറിയാൽ ഈ ബീച്ചിൻ്റെ അപാരത നമുക്ക് പൂർണ്ണമായും ആസ്വദിയ്ക്കാം. താഴെയിറങ്ങി വീണ്ടും നടത്തം.ബീച്ചിന് ചുറ്റും നിരനിരയായി പ്പെട്ടിക്കടകൾ. നമുക്ക് ആവശ്യമുള്ളത് എന്തും അവിടെ കിട്ടും. വിലപേശി വാങ്ങാം. ബീച്ചിൽ നിരനിരയായി വലിയ കുടകൾ.അവിടെ സൺ ബാത്തിനുള്ള സൗകര്യം വേറെ .ആ പഞ്ചാര മണൽത്തരിയിൽ ദിക്ക് മാത്രം വസ്ത്രമാക്കിയ അനവധി പേർ കിടക്കുന്നുണ്ട്. ദിഗംബരന്മാർ. അവർ ഇടയ്ക്ക് വരുണ ദേവനെ ദർശിച്ച് സൂര്യ സ്നാനത്തിനായി വീണ്ടും ആ മണൽപ്പരപ്പിലേയ്ക്ക്. ഇവിടുത്തെ വാട്ടർ സ്പോട്സ് രസകരമാണ്. ജററ്സ്ക്കിയിഗ്, കയാക്കിഗ്, വാട്ടർ ബൈക്കിഗ് കൂടാതെ നമ്മുടെ അരയന്നത്തോണിയിൽ ശാന്തമായ സവാരി. നടക്കാൻ മടിയുള്ളവർക്ക് ഫാൻസി ബസ്സുകളും ബൈക്കുകളും ഉണ്ട്. അങ്ങിനെ നടന്നു നടന്ന് ദൂരങ്ങൾ താണ്ടി വിയർത്തു കളിച്ച് സമുദ്രസ്നാനവും, സൂര്യസ്നാനവും നടത്തി തിരിച്ചു വരാം. മിറാസ് ഗ്രൂപ്പിൻ്റെ എല്ലാ ആൻ്റിക്സ്പർശവും ഇവിടെ കാണാം

Saturday, February 25, 2023

ദൂബായി സിററി വാക്ക് - നടക്കാനായൊരു പട്ടണം [ദൂബായി ഒരത്ഭുതലോകം - 44] സ്വസ്തമായി നടക്കാനൊരിടം. ആഹാരം രുചിച്ച് കാഴ്ച്ചകൾ കണ്ട്, ഒരുവിനോദയാത്ര. കാൽനടയായി. അതിനു മാത്രം കാഴ്ച്ചവിരുന്നാണവർ അവിടെ ഒരുക്കിയിരിക്കുന്നത്. " സിറ്റി വാക്." വണ്ടി പാർക്ക് ചെയ്ത് ലിഫ്ററിൽ കയറി ചെന്നെത്തുന്നത് ഒരു ഷോപ്പി ഗ് മാൾ ആണന്നാണ് ധരിച്ചത്. പക്ഷേ തുറസായ ഒരു വലിയ ഇടം മുഴുവൻ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വിനോദത്തിനുള്ള ഒരിടമാണവിടെക്കാണാൻ കഴിഞ്ഞത്. ആ വലിയ സ്ട്രീററിന് ഇരുവശവും വ്യാപാര സ്ഥാപനങ്ങൾ ആണ്. വലിയ ഹോട്ടലുകളും ഐസ്ക്രീം പാർലറുകളും നമ്മേ മാടിവിളിക്കും.അതു പോലെ അത്തർ പുകയ്ക്കുന്ന സുഗന്ധവ്യഞ്ജനക്കടകൾ.. ബൾഗർഷോപ്പുകൾ, കോൺകടകൾ എല്ലാം അവിടെ കാണാം നടന്നുനടന്ന് എത്തുന്നത് ഒരു വലിയ റൗണ്ടാനയിലാണ്.ഒരു വലിയ വൃത്താകൃതിയിലുള്ള ഒരിടം. നടുക്ക് വെള്ളം പരന്നൊഴുകുന്ന ഒരു ഫൗണ്ടൻ. അവിടത്തെ വാട്ടർ കർട്ടനും അവർ ഉണ്ടാക്കുന്ന മൂടൽമഞ്ഞും മനോഹരമായ ജലധാരാ എന്ത്രത്തിൻ്റെ സൃഷ്ടിയാണ്.പല നിറത്തിലുള്ള ആ ലക്തികദീപങ്ങൾ കൂടിയാകുമ്പോൾ ഒരു വല്ലാത്ത കാഴ്ച്ചാനുഭവo. അതിൻ്റെ പശ്ചാത്തല സംഗീതം ആ അനുഭവത്തിന് മാറ്റ് കൂട്ടുന്നു. ഇനി മുകളിൽ നമുക്ക് വേണ്ടി വേരൊരു അൽഭുതക്കാഴ്ച്ച ഇതിനകം ഒരുങ്ങിയിരിരുന്നു. ആയിരക്കണക്കിന് വൃത്തത്തിലുള്ള ചിപ്പുകൊണ്ടൊരത്ഭുതം. അതിൽ എൽ ഇ ഡി ബൾബുകളും ലൈസർ ബീമുകളും തെളിയുമ്പോൾ നമ്മുടെ മനസ് ഒരു ഉന്മാദാവസ്ഥയിലാകും. അതിൻ്റെ പശ്ചാത്തല സംഗീതം നമ്മേ ഹരം കൊള്ളിക്കും. വശങ്ങളിലെ കടകളിലെ ഊദ് പുകയ്ക്കുന്ന സുഗന്ധം കൂടെ ആകുമ്പോൾ നമ്മുടെ അവസ്ഥ ഊഹിക്കാവുന്നതേ ഒള്ളു.പല നിറത്തിലുള്ള ദീപങ്ങളാൽ അലങ്കരിച്ച ഈന്തപ്പനകൾ ഈ നാടിൻ്റെ സാംസ്കാരിക പാരമ്പമ്പര്യത്തിൻ്റെ പര്യായമായി നമ്മേ ആനന്ദിപ്പിക്കുന്നു. കുട്ടികൾ ക്കും ഉണ്ട് വിനോദോപാധികൾ. സിംഹത്തിൻ്റെയും, കടുവയുടേയും കുതിരകളുടെയും രൂപത്തിലുള്ള ബാറ്ററിയിൽ ഓടുന്ന സ്കൂട്ടറുകളിൽ കുഞ്ഞുങ്ങൾ പാറിപ്പറന്നു നടക്കുന്നുണ്ട്. ഒരു വശത്ത് നടുക്കുള്ള ചെറിയ തടാകത്തിൽ അവരുടെ ഇഷ്ട്ട കഥാപാത്രങ്ങളുടെ ആകൃതിയിലുള്ള ജലയാനങ്ങളിൽ അവർ തുഴഞ്ഞ് കളിയ്ക്കുന്നു. വിനോദത്തിന് മാത്രമല്ല വിജ്ഞാനത്തിനു മുണ്ടിവിടെ സൗകര്യം.കാനേഡിയൻ യൂണിവേഴ്സിറ്റിയും ഗ്രീൻ പ്ലാനറ്റും എല്ലാം വിജ്ഞാനപ്രദമായ പരിപാടികളുമായി ഇവിടെ നിറഞ്ഞു നിൽക്കുന്നു. ശുദ്ധജലം സംഭരിക്കാൻ ഉള്ള ബൂത്തുകൾ കൗതുകമുണർത്തി. ആ മായാലോകത്തു കൂടി നടന്നു നടന്നു സമയം പോയതറിഞ്ഞില്ല. ഏതായാലും നടക്കാൻ ഒരു സിററി .അതു വിഭാവനം ചെയ്യാൻ മിറാസ് പോലുള്ള ഒരുത്തമ സ്ഥാപനം. ഇതൊക്കെ ദുബായിൽ മാത്രം സാദ്ധ്യമാകുന്നതാണന്നു തോന്നി.

Friday, February 24, 2023

മദീനാത്ത് ജുമൈറയിലെ ആബ്രാ സവാരി [ ദൂബായ് ഒരൽഭുതലോകം .- 43] പരമ്പരാഗതമായ അറബിഗ്രാമത്തിൻ്റെ ശൈലിയിൽ അത്യാഡംബരമായ ഒരു ചെറുപട്ടണം അവർ തീർത്തിരിക്കുന്നു."മദീനാത്ത് ജുമൈറ "!നാൽ പ്പതേക്കർ സ്ഥലത്ത് അമ്പതോളം ലോകോത്തര റസ്റേറാറൻ്റിംകളും, അതിൻ്റെ ഹൃദയഭാഗത്ത് തടികൊണ്ട് ഒരു ഇടനാഴികയും, അതിനിരുവശവും എഴുപത്തി അഞ്ചോളം പരമ്പരാഗത കരകൗശല വസ്തുക്കൾവിൽക്കുന്ന വണിക്കുകളും!വിനോദ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നെ ഏറ്റവും ഹരം കൊള്ളിച്ചത് മറ്റൊന്നാണ്. ഇവിടുത്തെ ബോട്ട് സവാരി. സവാരിക്കും കാഴ്ച്ചകൾക്കു മാ യി മൂന്നു കിലോമീറ്റർ നീളത്തിൽ വളഞ്ഞ് പുളഞ്ഞ് ഒരു കനാൽ അവിടെ കൃത്രിമമായി നിർമ്മിച്ചിരിക്കുന്നു. ശുദ്ധമായ വൃത്തിയുള്ള ഒരു ജലപാത. അതിലൂടെ "ആബ്രാബോട്ടിൽ " ഒരു സവാരിയുണ്ട്. മറക്കാൻ കഴിയാത്ത അനുഭവം.അബ്രാബോട്ട് തടികൊണ്ടു നിർമ്മിച്ച ഒരു പരമ്പരാഗത യാനമാണ്. ചുറ്റും തുറന്നുള്ള ആ യാത്രയിൽ ആ വ്യാപാര സമുച്ചയത്തിൻ്റെ ഇടയിലൂടെ അങ്ങിനെ ഒഴുകി ഒഴുകി യാത്ര ചെയ്യാം. വശങ്ങളിൽ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പടം പലതും വെള്ളത്തിലേയ്ക്കിറങ്ങിയാണ്. വശങ്ങളിലുള്ള പൂന്തോട്ടങ്ങൾ, കാടുകൾ എന്തിന് ലോക പ്രസിദ്ധമായ പരമ്പരാഗതമായ ലോക പ്രസിദ്ധ ഹോട്ടലുകൾക്ക് പോലും പരമ്പരാഗതമായ അറബി സംസ്ക്കാരത്തിൻ്റെ ഒരു മൃദുസ്പർശം. ഈ യാത്ര ഓർമ്മിപ്പിച്ചത് ഇതുപോലുള്ള ഇറ്റലിയിലെ ഒരു യാത്രയാണ്. പക്ഷേ ഇവിടെ ഒരു വ്യത്യാസ oവൃത്തിയുടെ കാര്യത്തിലാണ്. എന്തുമാത്രം വൃത്തി ആയാണ് ആ ജലാശയവും പരിസരവും അവർ സംരക്ഷിച്ചിരിക്കുന്നത്.പ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടലിനുത്തു വരെ ആ യാത്ര തുടരും. അതിൻ്റെ പശ്ചാത്തലത്തിൽ നമുക്ക് ഒരു ഫോട്ടോ എടുത്തു മടങ്ങാം. ബോട്ടു തി രി ച്ചു് പഴയ പാലത്തിനടിയിലൂടെ യാത്ര തുടർന്ന് നമ്മളെ തിരിച്ചെത്തിക്കുന്നു. ഡക്കിലിറങ്ങിയപ്പോൾ ഒന്നുകൂടെ പോയാലോ എന്ന മോഹം മനസിലടക്കി തിരിച്ചു പോന്നു.

Thursday, February 23, 2023

സ്കീ ദൂബായി- ഒരു മഞ്ഞു മല [ ദൂബായി ഒരൽഭുതലോകം - 4 2] ലോകത്തിലെ ഏറ്റവും വലിയ മാൾ ആണ് ദൂബായിലെ മാൾ ഓഫ് എമിറൈറ്റ്സ്.അതിനുള്ളി ൽ ഒരു മഞ്ഞുമല തന്നെ അവർ സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിലെ മൂന്നാം സ്ഥാനമുള്ള ഒരു ഇൻസോർ സ്നോ പാർക്ക് .എ ൺമ്പത്തി അഞ്ച് മീററർ ഉയരത്തിൽ ആറായിരം ടൺ മഞ്ഞ് ഉപയോഗിച്ച് നിർമ്മിച്ച ഒരു മഞ്ഞിൽ കുളിച്ച പാർക്ക് .ദുബായിലെ നാൽപ്പത്തി അഞ്ചു ഡിഗ്രി ചൂടിൽ നിന്ന് ഒരു ഡിഗ്രി ചൂടിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. ഇരുപത്തീരായിരത്തി അഞ്ഞൂറ് സ്ക്വയർ മീററർ സ്ഥലം ആണിതിൻ്റെ നിർമ്മിതിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.ഇവിടെ മഞ്ഞുമലകളിലൂടെയുള്ള സകല വിനോദവും സാദ്ധ്യമാണ്. ടിക്കറെറടുത്ത് അകത്തു കയറിയാൽ ശൈത്യകാല വസ്ത്രങ്ങൾ നമുക്ക് തരും. അവിടെ മഞ്ഞുമലകളിലെ സകല വിനോദവും ഇവിടെ ആസ്വദിക്കാം. സ്കീയി ഗ്, സക്കീലിഫ്റ്റ്, സ്നോബോർ സിഗ്, സ്നോബുള്ളററ് റൈഡ്.അങ്ങിനെ എല്ലാം സാദ്ധ്യമാകും. നല്ല പരിചയ സമ്പന്നരായ പരിശീലകരുടെ സേവനവും അവിടെ ലഭ്യമാണ്.കട്ടികൾക്കാണ് അതേറ്റവും ആസ്വദിയ്ക്കാൻ പറ്റുന്നത്. നാൽപ്പത്തി ആറ് കിലോമീർ വരെ വേഗതയിൽ താഴേക്ക് പോരാവുന്ന റൈഡുകൾ ഉണ്ടവിടെ.ആ മലയുടെ മുകളിലെത്തിക്കാൻ വിഞ്ചുകൾ ഉണ്ട്.കുട്ടികൾക്ക് നല്ല റബർക്കിടക്കയിൽ യാത്ര ചെയ്യാം. സുതാര്യമായ ബോളുകൾക്കുള്ളിൽക്കയറി ഉരുണ്ടുരുണ്ട് താഴേക്ക് പോരാം. മഞ്ഞ് പന്തുകൾ ഉണ്ടാക്കി എറിഞ്ഞു കളിയ്ക്കാം. മുകളിൽ പെൻഗ്വിന് മൊത്ത് നൃത്തം വയ്ക്കാം. അവയുടെ മാർച്ച് ഫാസ്റ്റ് കാണാം. :ആ ചെരുവിൽ കളിയ്ക്കിടയിൽ ക്ഷണിക്കുന്നവർക്ക് " അവലാഞ്ചെ കഫേ "യുണ്ട് നല്ല ചൂടുള്ള കാപ്പി, പാനീയങ്ങൾ എല്ലാം അവിടെ കിട്ടും. ഇതു കൂടാതെ പലിടങ്ങളിലായി ഐസ് കഫേ, സെൻ്റ് മോറിറ്റ് കഫേ, ആൽപ്സ് തീം കഫേഎല്ലാമുണ്ട്.ഐ സ്കൊണ്ടുള്ള കസേരയിൽ ഇരുന്ന് ഐസ് മേശയിൽ വച്ച് നല്ല ചൂടുള്ള കാപ്പി കുടിക്കുമ്പോൾ ഉള്ള സുഖം ഒന്നാലോചിച്ചു നോക്കൂ. ഒരു മാളിലെ ഒരു വലിയ മുറിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനെ വേർതിരിക്കുന്ന ഭിത്തി സുതാര്യമായ ഗ്ലാസ് കൊണ്ടാണ്. ഇവിടെ കാഴ്ച്ചകൾ കാണുകയല്ല. അനുഭവിക്കുകയാണ്. അവിടെ മഞ്ഞിലെ റൈഡുകൾ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

Wednesday, February 22, 2023

അൽ അഹീദി ഫോർട്ട് - ഇന്നൊരു ചരിത്ര മ്യൂസിയം [ ദൂബായ് ഒരത്ഭുത ലോകം - 4 1] ദൂബായി എന്ന അത്യന്താധുനിക രാജ്യത്തു നിന്ന് ഒരു കാലാന്തര യാത്ര നടത്തിയാലോ? നൂറു കണക്കിന് വർഷങ്ങൾ പിന്നിലേക്ക് .! എണ്ണ കണ്ടു പിടിയ്ക്കുന്ന തിനു വളരെ മുമ്പുള്ള കാലഘട്ടത്തിൻ്റെ അവശേഷിപ്പുകൾ ആ പഴയ കോട്ടയിൽ അവർ ഒരുക്കിയിരിക്കുന്നു. കോട്ടയ്ക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പഴയ പായ്ക്കപ്പലും കടന്ന് നമുക്ക് അകത്തേയ്ക്ക് പ്രവേശിയ്ക്കാം.ദൂബായിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം. ഏതോ രാജാവിൻ്റെ കാലത്തു പണിത ആ കോട്ട ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെ സംരക്ഷിച്ചിരിയ്ക്കുന്നു. അതിനുള്ളിലെ നാലായിരത്തോളം ചതുരശ്ര മീററർ സ്ഥലത്ത് അവർ അവരുടെ ഭൂതകാലം ശരിക്കും സന്നിവേശിപ്പിച്ചിരിയ്ക്കുന്നു. പഴയ വീടുകൾ, സ്കൂൾ, പള്ളി, സൂക്കുകൾ, ഈന്തപ്പഴ ഫാമുകൾ എന്നു വേണ്ട അന്നത്തെതെല്ലാം അതേപടിക്ക അവിടെക്കാണാം. മൂവ്വായിരം ബി.സിയിലെ വരെയുള്ള പാത്രങ്ങൾ അൽഭുതപ്പെടുത്തി.ഗോത്ര കാലഘട്ടത്തിലെ ആയുധപ്പുരകൾ, പ്രഭുമന്ദിരങ്ങൾ, ചൂടു കുറയ്ക്കുന്നതിനുള്ള കാറ്റാടി ഗോപുരങ്ങൾ എല്ലാം കണ്ട് അകത്തു കയറുമ്പോൾ അതിലും വലിയ അൽഭുതങ്ങൾ നമുക്കായി കാത്തിരിയ്ക്കുന്നതറിയുന്നത്. പഴയ ആയുധങ്ങളും ഗൃഹോപകരളങ്ങളും കണ്ട് ഭൂമിക്കടിയിലെ ഒരു ഗുഹയിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. അതിൻ്റെ വശങ്ങളിൽ ചലിക്കുന്ന പ്രതിമകളുടെ രൂപത്തിൽ കൊല്ലപ്പണിക്കാരനെയും, മുക്കുവനേയും ,നാവികനെയും, പടയാളികളെയും എല്ലാം കാണാം. അവരവരുടെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന രീതിയിൽത്തന്നെ. ശബ്ദവും വെളിച്ചവും കൊണ്ട് അവർ ആ ഗോത്ര കാലഘട്ടത്തിൻ്റെ അനുഭൂതി നമ്മളിലുളവാക്കുന്നു. പഴയ ആഗോത്ര കാലഘട്ടത്തിൽ നിന്ന് രണ്ടു മണിക്കൂറുകളോടം എടുത്തു പുറത്തിറങ്ങിയിട്ടും അതിൻ്റെ ഒരു " ഹാങ്ങ് ഓവർ " നമ്മെപ്പിന്തുടരുന്നതായിത്തോന്നി.

Monday, February 20, 2023

ദൂബായി ഫ്രയിം [ദൂബായ് ഒരൽഭുതലോകം - 39] ദൂബായിയിലെ നിർമ്മിതികൾക്കൊക്കെ ഒരു "തീം "ഉണ്ടാകും എന്നു പറഞ്ഞിരുന്നല്ലോ. അതിൻ്റെ ഉത്തമോദാഹരണമാണ് ദൂബായി ഫെയിം .പഴയ ദൂബായിയേയും പുതിയ ദൂബായിയേയും തമ്മിൽ വേർതിരിക്കുന്ന ഈ ബ്രഹ്മാണ്ഡ കവാടം. അതിന് വടക്ക് പഴയ ദൂബായിയും തെക്ക് അത്യന്താധുനിക ദൂബായിയും. ഇന്നും ഇന്നലെയും തമ്മിൽ വേർതിരിക്കുന്ന ഒരു വലിയ പടിപ്പുര .രണ്ടായിരത്തി എഴുപത്തി ഒന്നുവരെയുള്ള ഭാവിയിലെ ദൂബായിയെപ്പറ്റി [ ഫ്യൂച്ചർ മ്യൂസിയം] ഇന്നലെപ്പറഞ്ഞിരുന്നല്ലോ? ദൂബായി ഇന്നലെ ഇന്ന് നാളെ അങ്ങിനെ പൂർത്തി ആയി. സബീൻ പാർക്കിലെ ഈ നിരീക്ഷണാലയം വലിപ്പം കൊണ്ട് ലോകത്തിലെ ഒന്നാമതാണ്.നൂററി അമ്പത് മീറ്റ റിൽ അധികം ഉയരം, തൊണ്ണൂററി അഞ്ചിലധികം മീറ്റർ വീതി.! ഗ്ലാസ്, സ്റ്റീൽ, അലുമിനിയം, കോൺക്രീറ്റ് ഇവ കൊണ്ട് നിർമ്മിച്ച ഈ കവാടത്തിന് സ്വർണ്ണവർണ്ണമാണ്. അതിനു മുകളിൽ സ്ക്കൈ ഡസ്ക്കിൽ അമ്പതു മീററർ നീളമുള്ള സുതാര്യമായ ഒരു പാലം ഉണ്ട്. ഇത് ഒരു നിരീക്ഷണാലയത്തിൽ പുറമേ ഒരു ഹിസ്റ്ററി മ്യൂസിയവും ഒരു സാംസ്ക്കാരിക സ്മാരകവുമാണ്.ടിക്കറെറടുത്ത് നമ്മൾ ചെല്ലുന്നത് ആനിമേഷനും, ഹോളോഗ്രാഫിക് ഇഫക്ററുകളും, പരമ്പരാഗതമായ സംഗീതവും കൊണ്ട് ഇവരുടെ ഭൂതകാലം അനാവരണം ചെയ്യുന്നു. ഭാവി സ്വപ്നങ്ങൾ പറഞ്ഞു തരുന്നു. പിന്നെ നമ്മൾ ഒരു വലിയ ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നു. അത് സാവധാനം ഉയരുന്നത് നമ്മൾ അറിയുന്നത് അതിൻ്റെ സുതാര്യമായ വശങ്ങളിലൂടെ ദൂബായി നഗരം ഒന്നൊന്നായി കാണുമ്പഴാണ്. വശങ്ങളിൽ ദൂബായി എന്ന അൽഭുതലോകം മിന്നിമറയുന്നു. മുകളിൽ എത്തിയാലും കാഴ്ച്ചകൾ തീരുന്നില്ല. 'ഈ കവാടത്തിൻ്റെ മുകളിലുള്ള ഇടനാഴികയിലൂടെ ഉള്ള നടത്തമാണ് നടുക്കമുണ്ടാകുന്നത്.അങ്ങൂ താഴെ അതിനടി ഭാഗത്തേക്ക് നോക്കുമ്പോൾ തല കറങ്ങും. നല്ല സുതാര്യമായ മുന്തിയ ഇനം ഗ്ലാസ് ആണ് അടിയിൽ.അങ്ങിനെ ഒരു ഗ്ലാസ് അവിടുണ്ടന്നു് നമ്മൾ അറിയില്ല. ശരിക്കും വായുവിലൂടെ നടക്കുന്ന പോലെ. ഫോട്ടോ എടുക്കുമ്പോൾ അത് കൂടുതൽ ബോദ്ധ്യപ്പെടും.ഉൾക്കിടിലമുണ്ടാക്കുന്ന നടത്തം. ആ ചില്ലെങ്ങാൻ ഉടഞ്ഞുപോയാൽ! ഇല്ല അങ്ങിനെ സംഭവിക്കില്ല. അത്ര സുരക്ഷിതമായാണതിൻ്റെ നിർമ്മിതി. പഴയ ദൂബായിയുടെ ചെറിയ ചെറിയ പരമ്പരാഗതമായകെട്ടിടങ്ങൾ ഒരു വശത്ത്., മറുവശത്ത് അംബരചുംബികളായ മണിമന്ദിരങ്ങൾ. താഴെ അങ്ങഗാധതയിൽ ഈ കവാടത്തിൻ്റെ വാതിൽപ്പടി. ഇത്ര ഭീമമായ തുക മുടക്കി എന്തിന് ... എന്നു ചോദിക്കുന്നവരോട് ഒരുത്തരമേ ഉള്ളു. എന്നും ഇവിടം സന്ദർശിക്കുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വേറൊരു തരത്തിൽപ്പറഞ്ഞാൽ ഇതു ദൂബായി ആണ്.ദൂബായി മുഴുവൻ അങ്ങിനെ ഒന്നുത്തഴുകിത്തലോടി സാവധാനം നമ്മൾ ഭൂമി ദേവിയേസ്പർശ്ശിച്ചു.

ബട്ടർ ഫ്ലൈ ഗാർഡൻ. [ ദൂബായി ഒരൽഭുതലോകം .-40] ഒരു മനോഹരമായ ശലഭോദ്യാനം. പൂന്തേൻ നുണയുന്ന പൂമ്പൊടി ഉണ്ണുന്ന ശലഭങ്ങൾക്കുമുണ്ട് ഇവിടെ ഒരു മനോഹര ഉദ്യാനം. മിറക്കിൾ ഗാർഡന ടു ത്താണ് ബട്ടർഫ്ലൈ ഗാർഡൻ. ലോകത്തിലെ ഏറ്റവും വലിയ "കവേർഡ് '' ബട്ടർ ഫ്ലൈ ഗാർസ നാണിവിടെ.ആറായിരത്തി എഴുനൂറോളം ചതുരശ്ര മീററ റിൽ ഉള്ള ഈ " പറക്കുന്ന പുഷ്പ്പങ്ങളുടെ "ഉദ്യാനം മത്തുപിടിപ്പിക്കുന്നതാണ്. നമുക്ക് ചുറ്റും പറക്കുന്ന വ്യത്യസ്ഥ വലിപ്പത്തിലും നിറത്തിലും ഉള്ള ചിത്രശലഭങ്ങൾ നമുക്ക് നല്ല കാഴ്ചാനുഭവമാണ് നൽകുന്നത്.ലോകത്തെമ്പാടുമുള്ള അമ്പതിലധികം ഇനം ശലഭങ്ങളുടെ പതിനയ്യായിരത്തോളം എണ്ണത്തെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഇവിടുത്തെ താപനില പതിനെട്ട് സിഗ്രിക്കും ഇരുപത്തി അഞ്ച് ഡിഗ്രിക്കും ഇടയിൽ ക്രമീകരിച്ചിരിയ്ക്കുന്നു. ഈ കാലാവസ്ഥാ നിയന്ത്രിത അന്തരീക്ഷം ഈ മരുഭൂമിയിൽ അവയ്ക്ക് ജീവിയ്ക്കാൻ അത്യന്താപേക്ഷികമാണ്. പത്തോളം താഴികക്കുടങ്ങളിൽ അവയ്ക്ക് ആവാസ്ഥ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു.ഇൻഡോറിയും ഔട്ട്സോറിലുമായി ഇവിടെ ഒരു ഉദ്യാനത്തിന് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു. വർണ്ണാഭമായ "കോയി " മത്സ്യങ്ങൾ ഓടിക്കളിക്കുന്ന ഒരു ചെറിയ തടാകം, മനസിന്ശാന്തത തരുന്നു.അതിനടുത്തുള്ള ജലപാതവും ജലധാരാ യന്ത്രവും മനസിനെ മഥിക്കുന്നതാണ്. കുട്ടികൾക്ക് കിഡ്സ് തിയേറ്റർ, മിഠായിക്കട എല്ലാം ഇവിടുണ്ട്.ശലഭങ്ങൾക്ക് മുട്ടയിടാത്തും പാർക്കാനും ഉള്ള ചെടികളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു കൊടും മരുഭൂമിയിലാണ് ഇതൊക്കെ ഒരുക്കിയിരിക്കുന്നത് എന്നോർക്കണം. ഇവർക്ക സാധ്യമായി ഒന്നുമില്ല എന്നു തോന്നും. ആൽക്കമിസ്റ്റ് പറഞ്ഞ പോലെ ഒന്നു വേണമെന്നു റപ്പിച്ചിറങ്ങിയാൽ ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകും.ദൂബായിലെ പല കാഴ്ച്ചകളും ഈ വാക്യം അന്വർത്ഥമാക്കുന്നതാണ്.'

Saturday, February 18, 2023

ദൂമ്പായി ഫ്യൂച്ചർ മ്യൂസിയം [ ദൂബായി ഒരൽഭുതലോകം - 38] ലോകത്തിലെ ഏറ്റവും മനോഹരമായ ഈ കെട്ടിടത്തിൽ ദൂബായിയുടെ ഭാവിക്കാഴ്ച്ചകൾ വിവരിച്ചുതരുന്നു.2071 വരെ അവർ വിഭാവനം ചെയ്ത വളർച്ചയുടെ കാഴ്ച്ചകൾ! ഒരു കണ്ണിൻ്റെ ആകൃതിയിലുള്ള ഈ മ്യൂസിയം അവരുടെ ദൂരക്കാഴ്ച്ചയെ പ്രതിഫലിപ്പിക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ അവസാന വാക്കായ ആ മ്യൂസിയം മുഴുവൻ കണ്ടു തീർക്കാൻ കുറഞ്ഞത്‌ മൂന്നു മണിക്കൂർ എങ്കിലും വേണം. എഴുപത്തി ഏഴ് മീററർ ഉയരത്തിൽ ഏഴു നിലകളിലായി മുപ്പതിനായിരം ചതുരത്ര മീറററിൽ നിറച്ചി രിക്കുന്ന അൽഭുതങ്ങൾ അനവധിയാണ്. അറബി കാലിഗ്രാഫിയിൽ അവരുടെ ഭാവി സ്വപ്നങ്ങൾ രേഖപ്പെടുത്തിയാണ് ആ മ്യൂസിയത്തിൻ്റെ ബാഹ്യരൂപം മനോഹരമാക്കിയിരിക്കുന്നത് ടിക്കറ്റ് കൗണ്ടറിൽ നമ്മുടെ കയ്യിൽ ഒരു രക്ഷാബന്ധൻ കെട്ടിത്തരുന്നു. മ്യൂസിയത്തിൽ പ്രവേശിയ്ക്കാനുള്ള പാസ്.ഒരോ ഗ്രൂപ്പായാണ് അതിൽ പ്രവേശിപ്പിക്കുക.ഞങ്ങൾ ആദ്യ ചെയ്മ്പറിലേക്ക് പ്രവേശിച്ചു.ആ ഇരുട്ടുമുറിയിൽ മുമ്പിലുള്ള ഒരു സ്ക്രീനിനു മുമ്പിൽ നമ്മൾ നിന്നു.ചെയ്മ്പറിൻ്റെ കവാടം അടഞ്ഞു.കൂറ്റാകൂറ്റിരുട്ട്. മുമ്പിലത്തെ സ്ക്രീൻ തെളിഞ്ഞു. ആ മ്യൂസിയത്തിനെപ്പറ്റിയുള്ള ഒരു സംക്ഷിദ്ധ വിവരണം അവിടെ കിട്ടും.പിന്നെ അടുത്ത ചെയ്മ്പറിലേക്ക്. അതിൻ്റെ കതകും അടഞ്ഞു. അതൊരു ഭീമാകാരമായ ലിഫ്ററാണ്. ലിഫ്റ്റ് സാവധാനം ഉയർന്നു. അതിൻ്റെ വശങ്ങൾ സുതാര്യമാണ്.ദൂ ബായി മുഴുവൻ കാണാം. നമ്മൾ ഉയർന്നുയർന്ന് ആകാശം തൊട്ടു എന്നു നമുക്ക് തോന്നി.നമ്മൾ ഏററവും മുകളിലത്തെ നിലയിൽ എത്തി. അവിടത്തെ കാഴ്ച്ചകൾ കണ്ട് താഴേക്കിറങ്ങാം. വളഞ്ഞ കമനീയമായ ഗോവണി അല്ലങ്കിൽ ലിഫ്റ്റ് .കാപ്സ്യൂൾ ആകൃതിയിലുള്ള സുതാര്യമായ ലിഫ്റ്റ് മനോഹരമാണ്. അവിടെ ഫ്യൂച്ചർ ഹീറോസ്.അവിടുന്ന് താഴേക്ക് അവിടുത്തെ കാഴ്ച്ചകൾക്ക് ശേഷം ഡക്കിലേക്ക് കയറാം' ഫോട്ടോ എടുക്കാം. ബാഹ്യലോകത്തിൻ്റെ ഒരു നേർക്കാഴ്ച്ച പകർത്താം.താഴേക്ക് വരുമ്പോൾ "ടുമോറോടുഡേ "നാളെയെ ഇന്നു കാണുക. ഒരിടത്ത് സ്പെയ്സ് ടെക്കനോളജിയും സൗരയൂഥവും എല്ലാം കയ്യെത്തും ദൂരത്ത്.ചുറ്റും സ്ക്രീനുണ്ട്. നടു ക്കുളളമേശയിൽ ഡിജിറ്റലായി അടുത്ത കാണാം. പലതിലും നമ്മുടെ കയ്യിൽ ക്കെട്ടിയിരിക്കുന്ന ബാർക്കോട് വയ്ച്ച് നമുക്ക് നിയന്ത്രിക്കാം. വീണ്ടും താഴേക്കിറങ്ങുമ്പോൾ സകല ജീവജാലങ്ങളുടേയും സ്പീഷ്യസ് ഗ്ലാസുകളിൽ ദ്രാവകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വൃത്തത്തിലുള്ള ആ മുറിയിൽ അർദ്ധവൃത്താകൃതിയിൽ രണ്ടായിരത്തി നാനൂറ് സ്പീഷ്യസ് തൂക്കിയിട്ടിരിക്കുന്നു. എൽ ഇ ഡി ബൾബുകൾ കൊണ്ടലങ്കരിച്ചിരിക്കുന്ന അത് ഒരു മായാലോകമാണ്. ഒരോന്നിൻ്റെയും ചുവട്ടിൽ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടും ഉണ്ട്.അടുത്തത് ഒരു വലിയ വനത്തിലേയ്ക്കാണ്. കൊളംബിയയിലെ മഴക്കാടുകൾ കുളിർമ്മ ഏകി.ഇതു മുഴുവൻ എൽ ഇ ഡി പ്രൊജക്ഷൻ ആണന്നു തോന്നുകയേ ഇല്ല. നമുക്ക് തന്നെ നമുക്കിഷ്ടമുള്ള മരം വളരുന്നത് കാണാം.അനവധി മരങ്ങളും അപൂർവ്വ ചെടികളും നമുക്ക് പരിചയപ്പെടാം. മെഡിറേറഷനും വിശ്രമത്തിനും ഉള്ള ഇടം വലിയ ആശ്വാസമാണ്. ഓവൽ ആകൃതിയിലുള്ള മേശയിലെ സ്ത്രീനിൽ കൈ രണ്ടും വച്ച് കണ്ണടച്ച് ഇരുന്നാൽ ഒരു നീണ്ട മെഡിറേറഷൻ്റെ അവസ്ഥയാണ് ഉണ്ടാവുക. അതിൻ്റെ ശബ്ദ ക്രമീകരണം വരെ അപാരം.ഇതിനിടെ റോബർട്ടുകളുമായി നമുക്ക് സംവദിക്കാനുള്ള അവസരവും ഉണ്ട്. അവസാനം താഴത്തെ നിലയിലെത്തി. ഒരു കാപ്പി കിട്ടിയെങ്കിൽ. വശത്ത് ഒരു ചെറിയ കടയുണ്ട്. അതിനുള്ളിൽ ഒരു റോബർട്ട് മാത്രം.ബാർക്കോഡ്സ് സ്കാൻചെയ്ത് ആഗ്രഹം അറിയിച്ചു.ആറോബർട്ട് തന്നെ എനിയ്ക്കിഷ്ട്ടപ്പെട്ട കാപ്പി ഉണ്ടാക്കിത്തന്നു. പുറത്തിറങ്ങി ഭാവിയിലേയ്ക്ക് കൈചൂണ്ടി നിൽക്കുന്ന കൈപ്പത്തിക്ക് മുമ്പിൽ നിന്ന് ആ കാലാന്തരയാത്ര അവസാനിപ്പിച്ചു. ഒരു പുസ്തകം തന്നെ എഴുതിയാൽ തീരാത്ത കാഴ്ച്ചകൾ ഈ ഒരു ചെറു കുറിപ്പിൽ അവസാനിപ്പിച്ചതിന് മാപ്പ്.

Thursday, February 16, 2023

കോവിഡിനു ശേഷം അച്ചു സ്ക്കൂളിൽ [അച്ചു ഡയറി-500] മുത്തശ്ശാ സ്ക്കൂൾ തുറന്ന് ആകെ തിരക്കിലായിരുന്നു. മുത്തശ്ശനുമായി സംസാരിച്ചിട്ട് തന്നെ കുറേ ദിവസമായി.കോവിഡിന് ശേഷം അത്യുത്സാഹത്തോടെ സ്ക്കൂളിൽ എത്തിയപ്പോൾ പഴയ രീതിയിലേയ്ക്ക് തിരിച്ചുവരാൻ കുറേ സമയമെടുത്തു. അച്ചൂൻ്റെ മാത്രമല്ല എല്ലാവരുടേയും പ്രശ്നമാണ് മുത്തശ്ശാ. പഴയപ്പോലെ കൂട്ടുകാർ ഇടപെടുന്നില്ലന്ന തോന്നൽ.മുറിയിൽ അടച്ചിരുന്ന് കമ്പ്യൂട്ടറിൽ മാത്രം നോക്കിപ്പഠിച്ചിരുആ കാലത്ത് അച്ചൂന് വന്ന മാറ്റം പ്രകടമായത് ഇവിടെ വന്നപ്പോഴാണ്.അച്ചു അച്ചുവിലേയ്ക്ക് വല്ലാതെ ഉൾവലിഞ്ഞു പോയ പോലെ. ഈ അവസ്ഥ മാറ്റിഎടുക്കണം. ഇപ്പഴും മാസ്ക് ഉപയോഗിക്കുന്നുണ്ട്. മാസ്ക്കില്ലാതെ ആൾക്കാരെ ഫെയ്സ് ചെയ്യാൻ ഒരു മടി. ഇപ്പം സ്കൂളിൽ മാസ്ക്ക് നിർബ്ബന്ധമില്ല. സ്ക്കൂളി ഒരു കാര്യം പ്രസൻ്റ് ചെയ്യാൻ വരെ വിഷമം .ഈ മഹാരോഗത്തിൻ്റെ അണുക്കൾ അന്തരീക്ഷത്തിൽ ഉണ്ടാകുമോ എന്ന അകാരണ ഭയം.ഇതച്ചു വിൻ്റെ മാത്രം പ്രശനമല്ല. എല്ലാവർക്കും ഉണ്ട്.അതുകൊണ്ടൊക്കെ പഴയ രീതിയിലേയ്ക്ക് തിരിച്ചെത്താൻ സമയമെടുക്കും. പലർക്കും പോസ്റ്റ്കോ വിഡ് പ്രശ്നങ്ങൾ പലതരത്തിലാണ്.അതു മനസിലാക്കി പരിഹാരം കാണാനുള്ള തീവ്രപരിപാടികളുമായി സ്കൂൾ സജീവമാണ്. ഡോക്ടർമാരുടെ സേവനം. കൗൺസിലിഗ്: രക്ഷകർത്താക്കൾക്ക് പ്രത്യേകം കൗൺസിലിഗ്. കൂടുതൽ പ്രശ്നമുള്ളവർക്ക് രക്ഷകർത്താക്കളുമായി സംയുക്തമായി കൗൺസിലിഗ് വേറേ .കുട്ടികളുടെ കോൺഫിഡൻസ് വീണ്ടെടുക്കുകയാണ് പ്രധാനം. എല്ലാ പ്രശ്നങ്ങളും മാറി പഴയ രീതി യിൽ ആയി വരുന്നു. നമ്മൾ തന്നെ സ്വയം ശ്രമിച്ചിട്ടേ കാര്യമൊള്ളു. മുത്തശ്ശാ പാച്ചുവിനതൊന്നും പ്രശ്നമല്ല. ഒരു മാറ്റവും അവനിലില്ല. കൊച്ചു കുട്ടിയല്ലേ ? ഗൗരവം അറിയാത്തതുകൊണ്ടാവാം. പക്ഷേ അവൻ്റെ വലിയ വായിലുള്ള സംസാരം കേൾക്കുമ്പോൾ അത്ഭുതം തോന്നും. കൂടെ ഏട്ടന് ചില ഉപദേശങ്ങളും. ചിലപ്പോൾ അവനാണ് ശരി എന്നു തോന്നും. ഒന്നിനോടും മുൻവിധിയില്ലാതെ മുമ്പോട്ടു പോവുക. അവന് പ്രസൻ്റൻസ് മാത്രമേയുള്ളു. ഭൂതവുമില്ല ഭാവിയുമില്ല.

Wednesday, February 15, 2023

അൽ കുദ്രയിലെ എക്സ്പോ 2020 തടാകം [ ദൂബായി ഒരൽഭുതലോകം .36] ഒരു വലിയ ആഗോള സംഗമം നാട്ടിൽ വരുമ്പോൾ അതിനെ എങ്ങിനെ എല്ലാം വരവേക്കണമെന്ന് ദൂബായി ഭരണാധികാരികൾക്ക് നന്നായറിയാം. എക്സ്പോ 2020 എന്ന 192 ലോക രാഷ്ട്രങ്ങളുടെ സംഗമം ദൂബായിൽ നടക്കുമ്പോൾ അതിനെ എങ്ങിനെ മോടി കൂട്ടാമെന്നത് ഇവർക്ക് ആരും പറഞ്ഞു കൊടുക്കണ്ടതില്ല. ഇന്നും അതിൻ്റെ അടയാളങ്ങൾ അവർ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഉപയോഗിക്കുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് എക്സ്പോ ലെയ്ക്ക്. പ്രാചീന കാലത്ത് അവിടെ ഉപയോഗിച്ചിരുന്ന ഒരു കർണ്ണാഭരണത്തിൻ്റെ ആകൃതി ആണ് ആ ലോഗോയ്ക്ക് .ദുബായിൽ പലിടത്തും ഈ ലോഗോ പല രൂപത്തിൽ കാണാം. പക്ഷേ ഈ കൊടും മരുഭൂമിയിൽ ജലം സംഭരിച്ച് ആലോഗോയുടെ ആകൃതിയിൽ ഒരു വലിയ തടാകം നിർമ്മിച്ചപ്പോൾ അതൊരത്ഭുതമായി മാറി.അനേകം ദളങ്ങൾ ഉള്ള ഈ വലിയ തടാകം മനുഷ്യനിർമ്മിതമാണ്. കാർ പാർക്കു ചെയ്ത് മരുഭൂമിയിലൂടെ നടന്നു തടാകക്കരയിൽ എത്താം. അതിൻ്റെ ഒരു ദളം നടന്നു തീർക്കാൻ തന്നെ കുറേ ദൂരമുണ്ട്. അതിനരുകിൽ മനോഹരമായ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. നാലു വശത്ത് നിന്നും ജലത്തിലൂടെ നടന്ന് ലോഗോയുടെ നടുഭാഗത്തെത്താം. ധാരാളം മത്സ്യങ്ങൾ ഓടിക്കളിക്കുന്ന നല്ല തണുപ്പുള്ള ജലം. പക്ഷേ നമ്മൾ ഒരു സ്ഥലത്തു നിന്നു നോക്കുമ്പോൾ അതിൻ്റെ പൂർണ്ണരൂപം കിട്ടില്ല. അത്രക്കു വലിയ പ്രതലമാണ്. വിമാനത്തിൽ വരുന്നവർക്ക് കൃത്യമായി കാണാം.അവരേ വരവേൽക്കാനാണ് ആ കമനീയ ജലാശയം. മുകളിലായി ഒരു വലിയ പവലിയൻ ഉണ്ട്. അതിൻ്റെ വ്യൂ പോയിൻ്റിൽ നിന്നാൽ നോക്കെത്താത്ത മരുഭൂമിക്ക് ഒരു തിലകക്കുറി പോലെ ഇതു കാണാം. ഇവിടം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വന്ന് ടൻ്റു കെട്ടി ബാർബിക്യുസും മററുമായി കൂടിയിരിക്കുന്ന അനേകം കുടുബങ്ങളെ അങ്ങിങ്ങായിക്കാണാം.ജല സാമിപ്യം മനസിലാക്കി ധാരാളം പക്ഷികൾ അവിടെ വന്നു കൂടിയിട്ടുണ്ട്. അവയ്ക്കു കൂടു കൂട്ടാനുള്ള മരങ്ങൾ അവിടെ വളർത്തിയിട്ടുണ്ട്. വരുന്നവർ ആഹാരം കരുതണം. അല്ലങ്കിൽ അവിടെ പാകം ചെയ്യാനുളള സന്നാഹമെങ്കിലും . അതിലേയ്ക്ക് പ്രവേശിയ്ക്കാനുള്ള ഒരു കവാടം കാണണ്ടതാണ്.ധാരാളം കൊത്തുപണികളുള്ള ഒരു കോട്ടവാതിൽ' അതിൻ്റെ രണ്ടു വശവും വലിയ കരിങ്കല്ലു കൊണ്ട് ഉയരത്തിൽ കെട്ടിയിരിക്കുന്നു. അവിടുന്നുള്ള വെള്ളച്ചാട്ടം താഴെയുള്ള ചെറിയ കുളത്തിൽപ്പതിയ്ക്കുന്നു. കുറച്ചു സമയം കൂടി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചു പോന്നു. തിരിച്ചുള്ള വഴിയുടെ ഇരുവശങ്ങളിലും മാനുകൾ ഓടിക്കളിക്കുന്നത് കാണാം: മനുഷ്യ പ്രയത്നം കൊണ്ടുള്ള ആ മഹാൽഭുതത്തിന് വിട

Tuesday, February 14, 2023

അബൂദാബിയിലെ മൃഗശാല [ ദൂബായി ഒരൽ ഭൂതലോകം - 35] സ്വതവേ ഈ മൃഗങ്ങളെ കൂട്ടിലിട്ട് വളർത്തി പ്രദർശിപ്പിക്കുന്നത് കാണാൻ എനിയ്ക്കിഷ്ടമില്ല. അബൂദാബിയിലെ എമിറേറ്റ്സ് സൂവിൽ പോയത് മനസില്ലാ മനസ്സോടെയാണ്. പക്ഷേ അവിടെ മൃഗങ്ങളെപ്പരിപാലിച്ചിരിക്കുന്നത് കുറച്ചു കൂടി വ്യത്യസ്ഥമായിത്തോന്നി.നല്ല വൃത്തിയായി അവർ അത് പരിപാലിച്ചിരിക്കുന്നു. സാധാരണ സൂവിൽപ്പോകുമ്പോഴുള്ള ദുർഗ്ഗന്ധം അതുകൊണ്ട് തന്നെ വളരെ ആറവായിരുന്നു. വിശാലമായ ഇടങ്ങളിലാണണവയെ പാർപ്പിച്ചിരിക്കുന്നത്.നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന അവയിൽ ചില മൃഗങ്ങൾക്ക് നമുക്ക് ആഹാരം കൊടുക്കാം.ജിറാഫിന് ആഹാരം കൊടുക്കാൻ അതിനോടു ചേർന്നുള്ള കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാൽ മതി.അതിന് അത്രയും ഉയരത്തിൽ നിന്ന് ആഹാരം സ്വീകരിയ്ക്കാൻ പറ്റും. വലിയ വന്യജീവികളെപ്പാർപ്പിച്ചിരിക്കുന്ന സ്ഥലം കാണാൻ ഗ്ലാസ് ഇട്ടിട്ടുണ്ട്. നമ്മളെ തൊട്ടുരുമ്മി നിൽക്കുന്ന പോലെ നമുക് ഫോട്ടോ എടുക്കാം.ഒട്ടകപ്പക്ഷിയുടെ രാജകീയ നടത്തും. മയിലിൻ്റെ പീലി വിടർത്തിയുള്ള നൃത്തവും കൗതുകം ഉണർത്തി. ആയിരത്തി എഴുനൂറിലധികം ജീവികളുണ്ടവിടെ.കൂടിനു പുറത്ത് എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെപ്പറ്റി ഒരു പഠനം നടത്താൻ കുട്ടികൾക്ക് പോലും സാധിക്കും. അതിഭീകരനായ ഒരു ഗോറില്ല യുടേയും ആഫ്രിക്കൻ ആനയുടെയും പ്രതിമ നമ്മളെ ഭയപ്പെടുത്തും. ആനകളുടെയും, പക്ഷികളുടെയും പ്രത്യേകം ഷോയുണ്ട്. അതിന് വെറേഫീസുണ്ട്. ഇൻഡ്യൻ ആനകളുടെ ഷോ കാണാൻ തീരുമാനിച്ചു. ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. രണ്ട് പിടിയാനകൾ ഉണ്ടവിടെ.മുമ്പിലിരിക്കുന്ന ആൾക്കാരെ രസിപ്പിക്കാനും അൽഭുതപ്പെടുത്താനും ഉള്ളതെല്ലാം ആ ഷോയിൽ ഉൾപ്പെടുത്തിയാട്ടുണ്ട്. അവിടെത്തന്നെ നല്ല ഒരു റിസോർട്ടുണ്ട്. നമുക്ക് അവിടെത്തങ്ങാനുള്ള സൗകര്യവും. അത്ര വൃത്തിയായി അവിടം പരിപാലിച്ചിരിക്കുന്നത് കൊണ്ടു തന്നെയാണ് അവിടെ താമസ സൗകര്യം ഒരുക്കാൻ സാധിക്കുന്നത്. കാഞ്ചനക്കൂട്ടിലാണങ്കിലും അവരുടെ ബന്ധനത്തിൽ പരിതപിച്ചു കൊണ്ടാണ വിടുന്നിറങ്ങിയത്

Monday, February 13, 2023

അബൂദാബിയിലെ "മാൻഗരോവ് നാഷണൽ പാർക്ക് " [ ദൂബായി ഒരൽഭുതലോകം - 34] അബൂദാബിയിലെ കണ്ടൽക്കാടുകൾ സംരക്ഷിച്ചിരിക്കുന്നത് കണ്ടു പഠിയ്ക്കണ്ട താണ്. അതൊരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി അവർ മാറ്റിയിരിക്കുന്നു. യു. എ. ഇ 'ലെ എഴുപത്തി അഞ്ചു ശതമാനം കണ്ടൽക്കാടുകളും ഇവിടെയാണ്. ആവാസ വ്യവസ്ഥക്ക് ഇതെത്ര പ്രാധാന്യമുണ്ടന്നത് അവർ ശരിക്കു മനസിലാക്കിയിരിയുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സയിഡിൻ്റെ അളവു കുറച്ച്‌ രാജ്യത്തെത്തന്നെ സംരക്ഷിക്കുന്നതിന് ഈ വിശാലമായ കണ്ടൽക്കാടുകൾ സഹായിക്കുന്നുണ്ട്. വേലിയേറ്റത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുക, ജലം ശുദ്ധീകരിക്കുക എല്ലാം ഇവിടെ പ്രകൃതി തന്നെ ചെയ്യുന്നു. കണ്ടൽമരങ്ങൾക്കിടയിലൂടെ നമുക്ക് രണ്ടു കിലോമീറ്ററോളം നടക്കാം.അറുപതോളം ഇനം പക്ഷികളെ ഇവിടെ കാണാം. സീസണായാൽ ദേശാടനക്കിളികൾ വേറെയും. ഗ്രേറ്റർ ഫ്ലെമിഗോ, വെസ്റ്റേൺ റീഫ് തുടങ്ങി പക്ഷി നിരീക്ഷകർക്ക് ഇവിടെ നല്ല ദൃശ്യവിരുന്നൊരുങ്ങിയിരിക്കുന്നു. ഒരു ഗൈഡിൻ്റെ സഹായം തേടുന്നതാണുചിതം കണ്ടൽക്കാടുകളുടെ മനോഹാരിത മുഴുവൻ ആസ്വദിക്കണമെങ്കിൽ ജലപാത തന്നെ തിരഞ്ഞെടുക്കണം. രണ്ടു പേരാണങ്കിൽ കയാക്കിംഗ് ആണ് നല്ലത്.ഉൾക്കാടുകളിലേയ്ക്കും തുഴഞ്ഞു കയറാം,.ഞങ്ങൾക്ക് മനോഹരമായ ബോട്ട് " അനന്തര "ഹോട്ടൽ തന്നെ ഏർപ്പാടാക്കിയിരുന്നു. അതിൻ്റെ സാരഥി ഹൈദരബാദുകാരനാണ്.അയാൾ തന്നെയാണ് ഗൈയിഡും .ചെറു ചെറു ദ്വീപുകളായി വളർന്ന കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള വിശാലമായ ജലപാതയിലൂടെ ഒന്നോടിച്ചു ചുറ്റി വരാൻ തന്നെ ഒരു മണിക്കൂർ എടുക്കും.പലതരം മത്സ്യങ്ങളും, ആമയും എന്തിത് ഡോൾഫിൻ വരെ ആ ജലാശയത്തിലുണ്ട്. നമ്മുടെ സാരഥി മിടുക്കനാണ്. അയാൾ ഇടയ്ക്ക് ബോട്ടിൻ്റെ സ്റ്റീഡ് പരമാവധി ആക്കി വളച്ചെക്കുമ്പോൾ നമ്മുടെ ഉള്ളൊന്നുകാളും. വശങ്ങളിലുള്ള മരങ്ങളിൽ മുഴുവൻ പക്ഷികൾ കൂട്ടം കൂട്ടമായി ഇരിപ്പുണ്ട്. ഇനി ഒരു നല്ല വീഡിയോ എടുക്കാൻ തയ്യാറായിക്കൊള്ളൂ. അയാൾ കൈ കൊട്ടിയപ്പോൾ ആ പക്ഷികൾ എല്ലാം പറന്നുയർന്നു. ആദിത്യഭഗവാൻ്റെ ചെങ്കിരണങ്ങളെ സാക്ഷിനിർത്തി ആ മനോഹര ദൃശ്യം നമ്മൾ ക്യാമറയിൽപ്പകർത്തി. ബോട്ടിൻ്റെ മുമ്പോട്ടു തള്ളിനിൽക്കുന്നിടത്ത് കയറി ഇരുന്നു നമുക്ക് ഫോട്ടോ എടുക്കാം. ദൂരെ വെള്ളത്തിൽ ഒരു "ഫ്ലോട്ടി ഗ് പ്ലാറ്റ്ഫോം " കാണാം അതിനരുകിൽ അയാൾ ബോട്ടടുപ്പിച്ചു. ആപ്ലാറ്റ്ഫോമിൽക്കയറി ഒരു തടിപ്പാലത്തിലൂടെ നമുക്ക് കണ്ടൽക്കാടുകളുടെ ഉള്ളിലേയ്ക്ക് പോകാം.അത് വേറിട്ടൊരത്ഭവമായിരുന്നു. തിരിച്ചു ബോട്ടിൽക്കയറി. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറയാൻ സമയമായി. അത് ആസ്വദിക്കാൻ പാകത്തിന് അയാൾ ഒരിടത്ത് ബോട്ടെത്തിച്ചു. ലോകത്തെവിടെയും കാണുന്ന ആ മനോഹര ദൃശ്യത്തിന് ഇവിടെ ചാരുത ഏറിയതായിത്തോന്നി. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ രാത്രി ആയി. അവിസ്മരണീയമായ ആ യാത്ര അവിടെ അവസാനിച്ചു.

Thursday, February 9, 2023

ദൂബായി മിറക്കിൾ ഗാർഡൻ [ദൂബായ് ഒത്ഭുതലോകം - 31] ആലാവുദീൻ്റെ അൽഭുതവിളക്കിലെ ഭൂതത്തിന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യം. ഈ മണലാരണ്യത്തിൽ .ദൂബായിലാൻ്റിൽ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനം! ഒരു കിലോമീറ്റർ നീളത്തിലുള്ള ഒരു പുഷ്പ്പ മതിലാണ് നമ്മെ വരവേൽക്കുന്നത്. അകത്തു കയറിയാൽ പിന്നെ കാഴ്ച്ചകളുടെ പൂരം. ഏററവും ഉയരം കൂടിയ ഫ്ലവർപിരമിഡ്, എമിറേറ്റ്സ് A380എയർ ബസ്സിൻ്റെ ആകൃതിയിൽ ദശലക്ഷക്കണക്കണക്കിന് പുഷ്പ്പങ്ങൾ കൊണ്ടുള്ള ഒരു മനോഹര നിർമ്മിതി, നാനൂറ് മീറ്റർ പുഷ്പാലംകൃതമായ നടപ്പാത, പതിനെട്ട് മീററർ ഉയരത്തിൽ ഒരു മിക്കി മൗസ് .ഒരു ഹൃദയത്തിൻ്റെ ആകൃതിയിൽ ഹൃദയം കവരുന്ന വേറൊരുദ്യാനം, പതിനഞ്ചു മീററർ വ്യാസമുള്ള ഒരു പുഷ്പ്പ ഘടികാരം, മയിലുകളുടെയും, ചിത്രശലഭങ്ങളുടേയും മനോഹര രൂപങ്ങൾ, നാരങ്ങ കൊണ്ടും പൂക്കൾ കൊണ്ടും നിർമ്മിച്ച ബുർജ് ഖലീഫ, ഈഫൽ ഗോപുരം. എണ്ണിയാലൊടുങ്ങാത്ത ത്ര ഈ മഹാൽഭുതങ്ങൾ നൂറ്റി ഒമ്പതു് ദശലക്ഷത്തോളം പൂക്കൾ കൊണ്ടും ഇരുനൂറ്റി അമ്പതു ദശലക്ഷം സസ്യങ്ങൾ കൊണ്ടുമാണ് ഇത് സാധിച്ചിരിക്കുന്നത്. അതും ഈ മരുഭൂമിയിൽ!.ലോകറിക്കാർഡുകളിൽ ലോക റിക്കാർഡ് ഉണ്ട് ഈ ഉദ്യാനത്തിന്.റീ സൈക്കിൾ ചെയ്ത മലിനജലമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഞങ്ങൾ ഉച്ചകഴിഞ്ഞാണവിടെ എത്തിയത് പൂക്കളുടെ നറുമണമുള്ള മന്ദമരുതൻഞങ്ങളെ മത്തുപിടിപ്പിച്ചിരുന്നു. ലോകത്തുള്ള മനോഹരമായതെല്ലാം പൂക്കൾ കൊണ്ടും സസ്യങ്ങൾ കൊണ്ടും ഇവിടെ ഒരുക്കിയിരിക്കുന്നു. ഫോട്ടോ എടുത്ത് മടുത്തതിവിടെയാണ്. ഒരിക്കലും തീരാത്ത മനോഹര കാഴ്ച്ചകൾ .എഴുപത്തീരായിരം ചതുരശ്ര മീറ്ററിൽ ആണ് ഇവ ഒരുക്കിയിരിക്കുന്നത്.ഇതിനിടെ തടാകങ്ങളും കാട്ടരുവികളും. സന്ധ്യ ആയതറിഞ്ഞില്ല. ഇരുട്ടായപ്പോൾ ആലക്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ അവർ വീണ്ടും ഞട്ടിച്ചു. ഇതുവരെക്കണ്ടതെല്ലാം വീണ്ടും കാണണ്ട അവസ്ഥ. എല്ലാത്തിനും വ്യത്യസ്ഥമായ ഒരു കാഴ്ച്ചാനുത്ഭവം. വർണ്ണ ബൾബുകൾ കൊ ണ്ടവർ അവിടെ ഒരു മായാപ്രപഞ്ചം തന്നെ സൃഷ്ഠിച്ചു.

Wednesday, February 8, 2023

മാദക സൗന്ദര്യവുമായി ദൂബായ് മെട്രോ [ :ദൂബായ് ഒരത്ഭുതലോകം - 30] ദൂബായ് മെട്രോ വേറൊരത്ഭുതമാണ്. അത്യന്താധുനിക സൗകര്യങ്ങൾ.ഡ്രൈവർമാരില്ല '. ഒരു ജോലിക്കാരേയും അകത്തു കാണാനില്ല .പൂർണ്ണമായും യന്ത്രവൽകൃതം .സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കമ്പാർട്ടുമെൻ്റ്. വികലാംഗർക്ക് പ്രത്യേക പരിഗണന.വി.ഐ.പികൾക്ക് ഗോൾഡൻ കാർഡ് .അവിടെ അത്യാഡംബര കോച്ചാണ്. ലതർ ഷീറ്റ് കവർ ചെയ്ത മനോഹര ഇരിപ്പിടം. ഇരുവശവുമുള്ള ദുബായി കാണാൻ കൂടുതൽ സൂ താര്യമായ ഇടം. അതി മനോഹരമായ സ്റ്റേഷൻ.എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പോകുന്ന റൂട്ടും നിർത്തുന്ന സ്ഥലവും കമ്പാർട്ടുമെൻ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഡിജിറ്റൽ ഡിസ്പ്ലേയും. ഇംഗ്ലീഷിലും അറബിയിലും അനൗൺസ്മെൻ്റ്. ക്യാബിനിൽ ആഹാരം നിഷിദ്ധം. ഉറങ്ങുന്നത് കുറ്റകരം. ഫ്രീ വൈഫൈ. എമർജൻസി കോളിന് സൗകര്യം. റേഡിയോ ലിങ്ക്. കൃത്യ സമയത്ത് ഡോർ അടയും. നമ്മൾ കയറിയ ഒരു ബോഗിയിൽ ഒരമ്മ കയറിയപ്പഴേ ഡോർ അടഞ്ഞു .അവരുടെ കൊച്ചു കുട്ടി പുറത്ത് കരയുന്നത് കാണാം. അവർ ബഹളം കൂട്ടി. സമാധാനിപ്പിക്കാൻ സഹയാത്രികരെത്തി. എമർജൻസി റൂമിലേക്ക് വിളിച്ചു പറഞ്ഞു. " കട്ടി ഇവിടെ സുരക്ഷിതം. അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രയിനിൽ തിരിച്ചു പോരൂ." അതു മാത്രമേ മാർഗ്ഗമുള്ളു. ഭൂബായിൽ യാതൊരു പിരിമുറുക്കവുമില്ലാതെ യാത്ര ചെയ്യാൻ ഇത് തന്നെ ഉത്തമം.ഇതു കൂടാതെ " ട്രാം മോണോറയിൽ "വേറേ യുണ്ട്. വേഗം വളരെക്കുറവ്. തറനിരപ്പിൽത്തന്നെ. നഗരം ചുറ്റിക്കാണാൻ ഇതു തന്നെ ഉത്തമം.

Tuesday, February 7, 2023

ദൂബായ് മാളിലെ അക്വേറിയം [ദൂബായ് ഒരത്ഭുതലോകം -29] നടന്നുനനടന്ന് എത്തിയത് ദൂബായ് മാളിലെ അക്വേറിയത്തിനു മുന്നിൽ. ടിക്കറ്റെടുത്ത് അതിനുള്ളിലെ ഒരു ഗ്ലാസ് ടണലിലേയ്ക്ക് നടന്നു കയറാം'. അമ്പത്തി ഒന്നു മീററർ നീളം ഇരുപതു മീററർ വീതി പതിനൊന്നു മീററർ ഉയരം. ഒരു പടുകൂറ്റൻ ഗ്ലാസ് ട്യൂബ്. അതിനു ചുറ്റും ജലജീവികൾ ഓടിക്കളിക്കുന്നത് അടുത്തു നിന്ന് കാണാം. വലിയ ഷാർക്കിനെ ഉമ്മവയ്ക്കുന്ന സെൽഫി എടുക്കാം. നൂറ്റി നാപ്പത് ഇനങ്ങളിലായി ആയിരക്കണക്കിന് ജലജീവികൾ! അതിൽ മണ്ണൂറോളം ഷാർക്കുകൾ! ടൈഗർ ഷാർക്ക് ഉൾപ്പടെ. ആ സുതാര്യമായ ചില്ലുകൊട്ടാരത്തിൻ്റെ ബലത്തിൽ വിശ്വസിച്ച് അവരുമായി തൊട്ടടുത്തു നിന്ന് സല്ലപിയ്ക്കാം. അതി മനോഹരമായ മത്സ്യങ്ങൾ ., ചീങ്കണ്ണികൾ, പല നിറത്തിലുള്ള കൊച്ചു കൊച്ചുമത്സ്യങ്ങൾ, എത്ര കണ്ടാലും മതിവരാത്ത അവയുടെ ചടുല നൃത്തങ്ങൾ. ലോകത്തിലെ ഒന്നാം സ്ഥാനമാണ് ഈ ഭൂമിയ്ക്കടിയിൽ വെള്ളം നിറച്ചുള്ള ഈ അക്വേറിയത്തിന്. പത്തു ദശലക്ഷം ലിറ്റർ വെള്ളം വേണം ഇതിൽ നിറയ്ക്കാൻ .അവയ്ക്ക് ആഹാരം കൊടുക്കാൻ ജോലിക്കാർ ആ വെള്ളത്തിഓളിയിടുന്നത് കാണാൻ നല്ല രസമുണ്ട്. ആഹാരത്തിനു വേണ്ടി ആ സമയത്ത് അവരുടെ ബഹളവും, കടിപിടിയും. അതിൽ നിന്നു പുറത്തിറങ്ങാൻ തോന്നിയില്ല. അത്ര രസമാണവയെ നോക്കിയിരിക്കാൻ .പുറത്തിറങ്ങിയാലും മാളിൻ്റെ വശത്തേപ്പിററിയിലൂടെ അവയെക്കാണാം. ആ ഭിത്തിയുടെ മുകളിൽ വേറൊരത്ഭുതം കൂടി നമ്മെക്കാത്തിരിക്കുന്നുണ്ട് .അവിടെ ലോകത്തെ ഏറ്റവും വലിയ OLED സ്ക്രീനിൽ നമുക്ക് വീഡിയോ കാണാം. ഏഴായിരത്തി അറുനൂറ്റി നാൽപ്പതോളം ചതുരശ്ര അടിയിൽ ഒരു ഹയ്യ സ്റ്റ്സലൂഷൻ വീഡിയോ വാൾ.ഇതിന് ഗിന്നസ് വേൾഡ് റിക്കാർടുണ്ട്. ഓഷ്യൻ സ്ക്കൂൾ വിദ്യാഭ്യാസ പരിപാടിയിൽ ഇവിടെ കുട്ടികൾക്ക് സമുദ്രജീവികളെ കുറിച്ച് ബോധവൽക്കരണ ക്ലാസും പതിവുണ്ട്.

Monday, February 6, 2023

ഒരു ലക്ഷത്തിപ്പതിനായിരം രൂപയുടെ "ഭഗവൽ ഗീത " [ ദൂബായ് ഒരത്ഭുതലോകം -28] എവിടെച്ചെന്നാലും അവിടുത്തെ ഗ്രന്ഥശാലയിലും പുസ്തകശാലയിലും ഒന്നു കയറി ഇറങ്ങും. അങ്ങിനെയാണ് ദൂബായിമോളിലെ "കിനോകുനിയ "ബുക്ക്സ്റ്റാളിൽ കയറിയത് .ഹൗസ് ഓഫ് നിററിഗലിൽ " പബ്ലിഷ് ചെയ്ത ബുക്കുകൾക്കിടെ,അതിൻ്റെ മദ്ധ്യഭാഗത്ത് പാവനമായി അലങ്കരിച്ച് ഒരു വലിയ ഗ്രന്ഥം എന്നെ ഞട്ടിച്ചു കളഞ്ഞു. നമ്മുടെ ആദ്ധ്യാത്മിക [ഭൗതികവും] ഉണർവിൻ്റെ കാരണമായ ആ മഹത് ഗ്രന്ഥം "ഭഗവൽ ഗീത "! അത് വെറുമൊരു ഗ്രന്ഥമല്ല. ഭഗവത് ഗീതയുടെ ആർട്ട് എഡീഷൻ കോപ്പിയാണ് .വിലപിടിപ്പുള്ള ലോഹങ്ങൾ ,മുത്തുകൾ, ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പേപ്പർ, ലോകപ്രസിദ്ധമായ ആർട്ട് പ്രിൻ്റിഗ്. യൂറോപ്പ് ജപ്പാൻ തുടങ്ങി പല രാജ്യങ്ങളുടേയും സാങ്കേതിക മികവ് ഇതിനുപയോഗിച്ചിട്ടുണ്ട്.ഒരു ബുക്കിൻ്റെ ആകൃതിയിലുള്ള കൊത്തുപണികളോടുകൂടിയ ഒരു മനോഹര ലോഹ പേടകമാണതിൻ്റെ കവർ .ഗ്രന്ഥത്തിൻ്റെ അരിക് സ്വർണ്ണം പൂശിയിരിക്കുന്നു. മുകളിലുള്ള ലോഹപ്പൂട്ട് തുറന്നാൽ പുസ്തകം നമുക്ക് വായിക്കാം. അതിൻ്റെ മൂലകൾ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. അതിൽ നൂറ്റി അമ്പതോളം മനോഹര ചിത്രങ്ങൾ. നമ്മുടെ വിജയനഗര സാമ്രാജ്യത്തിലും മറ്റു കാണുന്ന ചിത്രണ ശൈലി. സംസ്കൃതത്തിലും അതിൽ താഴെ ഇഗ്ലീഷിലും പിന്നെ ഹിന്ദിയിലും. ഫലേഛ കൂടാതെ കർമ്മം ചെയ്യാൻ എന്നെ പഠിപ്പിച്ച ആ മഹത് ഗ്രന്ഥത്തെത്തൊട്ടു വണങ്ങിയാണത് ഞാൻ തുറന്നത്. മയിൽപ്പീലിയുടെ ആകൃതിയിൽ സ്വർണ്ണം കൊണ്ടുള്ള ബുക്ക്മാർക്ക് ആ ഗ്രന്ഥത്തിനനുയോജ്യമായിത്തോന്നി. മരം കൊണ്ടുള്ള മനോഹരമായ ഒരു വ്യാസ പീOത്തിലാണ് അത് വച്ചിരിക്കുന്നത്. അതിലെ കൊത്തുപണികൾക്ക് പോലും ഈ പുരാണ ഗ്രന്ഥത്തിൻ്റെ ഒരു പാവന സ്പർശമുണ്ട്. ഒരു ലക്ഷത്തിപ്പതിനായിരം രൂപയാണതിൻ്റെ വില.അതു കുറവാണന്നേ നമുക്ക് തോന്നൂ. ആ ഗ്രന്ഥത്തിൻ്റെ ആന്തരിക മൂല്യത്തിനൊപ്പം ബാഹ്യ മൂല്യവും രൂപപ്പെടുത്തിയ പ്രസാധകരോട് മനസുകൊണ്ട് നന്ദി പറഞ്ഞാണവിടുന്ന് ഇറങ്ങിയത്. ഇങ്ങിനെ ഒന്ന് നേരിൽ കാണാൻ എനിയ്ക്ക് ദുബായിൽ വരണ്ടി വന്നു.

Sunday, February 5, 2023

ബുർജ് ഖലീഫാ .. ഒരു വെർച്ച്വൽ സിറ്റി [ ദൂബായി ഒരത്ഭുതലോകം - 27 ] മരുഭൂമിയിൽ വളരുന്ന ഒരു മനോഹര പുഷ്പ്പമുണ്ട്." ഹൈമനോ കള്ളീസ് " - ആ പൂവിൻ്റെ ആകൃതിയിൽ നിന്നാണ് ഈ ആകാശ സൗധത്തിൻ്റെ ആശയം ഉരുത്തിരിഞ്ഞതത്രേ. നൂറ്റി അറുപത് നിലകളിൽ എണ്ണൂറ്റി ഇരുപത്തി എട്ടടി ഉയരത്തിൽ ആ അംബരചുoബി ലോകത്ത് ഒന്നാമതായി നിലകൊള്ളുന്നു. ആയിരത്തോളം ആഡംബര അപ്പാർട്ടുമെൻ്റുകളും, ക്ലബുകളും, ഷോപ്പി ഗ് കൊപ്ലക്സുകളും, ഹോട്ടലുകളും സ്വിമ്മി ഗ്പൂളും എന്നു വേണ്ട ഒരു ആഡംബര നഗരത്തിൽ വേണ്ടതെല്ലാം ആ ഭീമൻ സൗധം ഉൾക്കൊള്ളുന്നു. ശരിക്കും ഒരു "വെർച്ച്വൽ സിറ്റി " അതിൽ അമ്പത്തി എട്ട് ലിഫ്റ്റുകൾ: സെക്കൻ്റിൽ പത്തു മീററർ സഞ്ചരിക്കുന്ന എക്സ്പ്രസ് ലിഫ് റ്റ്നമ്മെ അൽഭുതപ്പെടുത്തും. നൂറ്റി ഇരുപതാമത്തെ നിലയിൽ വിഹഗവീക്ഷണത്തിന് ഒരു തലം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നാൽ ദൂബായിയും അടുത്ത എമിറേറ്റ്സും മുഴുവൻ കാണാം.ഭീമാകാരമായ കെട്ടിടങ്ങൾ പോലും തീപ്പട്ടികൾ അടുക്കി വച്ചിരിക്കുന്നതു പോലെ അനുഭവപ്പെടും. ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിനു വേണ്ടി നിർമ്മാണത്തിന് പുതിയ സാങ്കേതിക വിദ്യ കണ്ടു പിടിക്കണ്ട വന്നു. ഇതിലെ എയർ കണ്ടീഷനിലെ ഘനീഭവിച്ച അന്തരീക്ഷ ബാഷ്പ്പം പ്രതിവർഷം അമ്പത്തി ആറ് ദശലക്ഷം ലിറ്റർ വരും. അതിനു ചുറ്റുമുള്ള വിശാല ഇടങ്ങൾ മുഴുവൻ പരിപാലിക്കാൻ ഈ ജലം ഉപയോഗിക്കുന്നു. ഈ അൽഭുത സൗധം ഇപ്പോൾത്തന്നെ അവധി ലോക റിക്കാർഡുകൾക്കു Sമയാണ്. എക്സ്പോ 2020യെ വരവേക്കാൻ ഈ മന്ദിരത്തിൻ്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു സുന്ദരി എമിറേറ്റ്സ് വിമാനത്തിന് കൈ വീശുന്ന ഒരു ഫോട്ടോ അൽഭുതപ്പെടുത്തി. നല്ല കരളുറപ്പുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്നത് ഒരു സ്ത്രീ.ബഹുമാനം തോന്നി. ആ ആകാശഗോപുരത്തിൻ്റെ താഴെയുള്ള തടാകത്തിൽ സംഗീത സാദ്രമായി ജലധാരാ എന്ത്രങ്ങൾ സജീവമായപ്പോൾ ബുർജു ഖലീഫയും ആലക് തിക ദീപങ്ങളാൽ വർണ്ണങ്ങൾ വിരിയിച്ചു.ഒരു പക്ഷേ ഏറ്റവും മനോഹരമായ കാഴ്ച്ചാനുഭവം അതായിരുന്നു. എല്ലാത്തിനും ഒന്നാമതാ കാൻ കുതിക്കുന്ന ദൂബായിയുടെ പ്രതീകമായി ആ ജലധാരയുടെ ഉയരം കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ആ മന്ദിരത്തിനൊപ്പമെത്താനുള്ള വെമ്പൽ പോലെ. അവിടുന്ന് ദൂബായ് മോൾ എന്ന ലോക പ്രസിദ്ധ വ്യാപാര സമുച്ചയത്തിലേയ്ക്ക്.

Saturday, February 4, 2023

ഈന്തപ്പന- ഈ മരുഭൂമിയുടെ കൽപ്പകവൃക്ഷം .[ ദൂബായി ഒരത്ഭുതലോകം -26]നമ്മുടെ തെങ്ങു പോലെ അല്ലങ്കിലതിലധികം ഉപയോഗമുള്ളതാണ് ഈ ഈന്തപ്പനകൾ ഇതിൻ്റെ വേരു മുതൽ പഴങ്ങൾ വരെ ഉപകാരപ്രദമാണ്.കൂട്ടം കൂട്ടമായി മരുഭൂമിയിൽ വളരുന്ന ഈന്തപ്പഴം ഇവിടത്തെ ഒരു പ്രധാന കാർഷിക വിളയാണ്, വ്യവസായ ഉൽപ്പന്നമാണ്, സമീകൃതാഹാരമാണ്: അല്ലങ്കിൽ എല്ലാം മെല്ലാമാണ്.സാന്ദ്രീകൃത ഊർജമാണ് ഈ പഴത്തിൻ്റെ പ്രത്യേകത. സൂര്യഭഗവാൻ്റെ കടുത്ത ചൂടിൽ നിന്നും ഊർജ്ജം ആവാഹിച്ച ഈ പഴം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അഞ്ഞൂറിൽപ്പരം ഇനം ഈത്തപ്പനകളുണ്ടത്രേ. അതിൽ ഏറ്റവും വിശുദ്ധമായത് മദീനയിൽ മാത്രം കാണുന്ന "അൽ അജ് വ" ആണ്. കുങ്കുമത്തിലും തേനിലും സൂക്ഷിക്കുന്ന ഈ ഈന്തപ്പഴത്തിന് നല്ല സ്വാദാണ്. ഔഷധ ഗുണവും കൂടും. നല്ല വിലയാണതിന്. കാർ ബ്രോഹൈഡ്രേറ്റ്, കാത്സ്യം, സോഡിയം, മഗ്നീഷ്യം ഇവയുടെ കലവറയാണ് ഈ പഴങ്ങൾ .ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ച് എത്ര ദിവസം വേണമെങ്കിലും കഴിയാം.ഇതിൻ്റെ ഇല കൊണ്ട് പായ, കുട്ട എന്നിവ നെയ്യുന്നു. അതിൻ്റെ കുരു പൊടിച്ച് വളർത്തുമൃഗങ്ങൾക്കു് ' കൊടുക്കാം. ഒരു പനയിൽ നിന്ന് ഒരു വിളവെടുപ്പിന് നൂറു കിലോ വരെപ്പഴം കിട്ടും. ഈന്തപ്പഴം നുണഞ്ഞ് പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഇവരുടെ ഒരു ശീലമാണ്. അതിൻ്റെ കുരു കളഞ്ഞ് അതിൽ ബദാം വച്ചുള്ള ചോക്ലേറ്റ് ഇവിടെ സുലഭമാണ്. . 'ദൂബായിയുടെ മുഖമുദ്രയാണ് ഈ മരം വഴിയോരങ്ങളിലും ആഢംബര ഹോട്ടലുകളുടെ മുമ്പിൽ വരെ ഇതു കാണാം. ഈ പനയുടെ ആകൃതിയിൽ കടൽ നികത്തി നിർമ്മിച്ച "പാം ജുമീറാ"ലോകാത്ഭുതങ്ങളിൽപ്പെടുത്താവുന്നതാണു്.

Friday, February 3, 2023

എക്സ്പോ 2020- വികസന തുടർച്ചയുമായി ദുബായ് [ ദൂബായി ഒരത്ഭുതലോകം - 25] മനുഷ്യ പ്രയത്നങ്ങളുടെ ഒരു പ്രദർശന വേദി. സംരംഭങ്ങളുടെ ഒരു കൊടുക്കൽ വാങ്ങൽ.ആർജ്ജിച്ച അറിവുകളുടെ ഒരു ക്രയവിക്രയം. അഞ്ചു വർഷം കൂടുമ്പോൾ ലോകരാജ്യങ്ങൾ ഇതിനൊക്കെയായി ഒരു കുടക്കീഴിൽ അണിനിരക്കുക: സക്രിയമായ ഒരു ഭാവി രൂപപ്പെടുത്തുക.ഇതിനൊക്കെയാണ് "എക്സ്പോ " വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇ യുടെ അമ്പതാം വാർഷികം പ്രമാണിച്ച് എക്സ്പ്പോ 2020 ദൂബായിൽ ആയിരുന്നു. എന്ത് ഏറ്റെടുത്താലും അത് ലോകത്തിന് ഒരു മാതൃകയാകുക: അതിലും ഒന്നാമതാകുക.ഇവിടെ സംഭവിച്ചതാണ്. ആ യിരത്തി എൺപത്തിമൂന്ന് ഏക്കർ സ്ഥലത്ത് ഇരുപത്തിനാലു ദശലക്ഷം മുടക്കി നിർമ്മിച്ച ആ മാസ്മരിക ലോകത്ത് ഒന്നാമതാകാൻ ലോക രാഷ്ട്രങ്ങളും മത്സരിച്ചപ്പോൾ ലോകം കണ്ട മറ്റൊരത്ഭുതമായി അത് മാറി. ' പവലിയനുകളുടെ മദ്ധ്യത്തിൽ കൂടി വളരെ വീതി കൂടിയ മനോഹരമായ ഒരു പാത.അതിനവസാനം ഒരു ഗോപുരം, മനോഹരമായ ഒരു താഴികക്കുടം.അറുപത്തി എട്ടു മീററർ ഉയരത്തിൽ നൂറ്റിമുപ്പത് മീററർ വീതിയിൽ മനോഹരമായി പ്പണി ത ആ താഴികക്കുടത്തിനു കീഴിൽ ആർഭാടത്തിൻ്റെ അവസാന വാക്കായി ഒരു വേദി. അവിടെ ഉത്ഘാടനച്ചടങ്ങുകൾ നടന്നത്. എന്നും ലോകപ്രസിദ്ധരുടെ കലാപ്രകടനങ്ങൾ. ആദ്യം ഇൻഡ്യൻ പവലിയൻ തന്നെ ആകാം. അതിവിശാലമായ ആ പവലിയനിൽ യോഗക്കും ആയൂർവേദത്തിനും പ്രാധാന്യം കൊടുത്തു കണ്ടപ്പോൾ സന്തോഷം തോന്നി. ജർമ്മനിയുടേയും ജപ്പാൻ്റെയും പവലിയനുകൾ അൽഭുതപ്പെടുത്തി. ഇത് മുഴുവൻ കാണണമെങ്കിൽ ഒരാഴ്ച്ച മതിയാകില്ല: ഈ വേൾഡ് എക്സ്പ്പോക്ക് നമുക്ക് ഒരു പാസ്പ്പോർട്ട് തരും. വിദ്യാർത്ഥികൾക്ക് സൗജന്യമാണ്. ഒരോ രാജ്യത്തിൻ്റെയും പവലിയ ൻ സന്ദർശിച്ചു കഴിഞ്ഞാൽ ആ രാജ്യത്തിൻ്റെ വിസാ അതിൽ സ്റ്റാമ്പു ചെയ്തു തരും. അങ്ങിനെ പങ്കെടുത്ത നൂറ്റി തൊണ്ണൂറ്റി രണ്ട് രാജ്യങ്ങളുടെയും വിസ അതിൽപ്പതിഞ്ഞാൽ ഗോൾഡൻ വിസ കിട്ടും. നമ്മൾ ഒരു വിശ്വ പൗരൻ ആയി എന്നു നമുക്കു തന്നെ ഒരു തോന്നൽ ഉണ്ടാകും. അഞ്ചുമാസം കഴിഞ്ഞും അതേ ആർഭാടത്തോടെ തങ്ങളുടെ പുതിയ സംരംഭങ്ങൾക്കായി അത് നിലനിർത്തുന്നത് ഈ കൊച്ചു വലിയ രാജ്യത്തിൻ്റെ മിടുക്കായി എനിക്കു തോന്നി

Wednesday, February 1, 2023

മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയിൽ " ലൈബ്രറി എക്സിബിഷൻ" [ ദൂബായി ഒരത്ഭുതലോകം - 23] ഒരു ഗ്രന്ഥശാല സാംസ്കാരിക കേന്ദ്രമാകുന്നത്, ഒരു വിജ്ഞാനകോശമാകുന്നത് അത് ആസ്വദിച്ച് നമ്മൾ നടക്കുമ്പഴാണ്.അങ്ങിനെ നടന്നു നടന്ന് ഒരു ബോർഡിൻ്റെ മുമ്പിലാണെത്തിയത്."ട്ര ഷേഴ്സ് ഓഫ് ലൈബ്രറി" അവിടെ പ്രവേശിയ്ക്കാൻ പ്രത്യേക അനുവാദം വേണം. അകത്തു കയറിയപ്പഴാണ് അമൂല്യ നിധി എന്നത് നേരിൽക്കണ്ടത്.പതിമൂന്നാം നൂറ്റാണ്ടിലെ വരെ അപൂർവ്വ പുസ്തകങ്ങളും, കയ്യെഴുത്തുപ്രതികളും, അവിടെ ഭംഗിയായി ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഖുറാൻ എന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഏറ്റവും പഴയ പതിപ്പ്, " ഡിസ്ക്രിപ്ഷൻ ഡി.എൻ ഈജിപ്ത്തിൻ്റെ "ആദ്യ പതിപ്പ്. എന്നു വേണ്ട വിജ്ഞാന ലോകത്തെ അപൂർവ്വമായതെല്ലാം അവിടുണ്ട്. രണ്ടു വർഷം കൊണ്ട് ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും വില കൊടുത്തും അല്ലാതെയും സംഘടിപ്പിച്ചതാണിവയെല്ലാം. അപൂർവ്വ ഗ്രന്ഥങ്ങൾ, പെയ്ൻ്റിഗ്സ്, പേനകൾ അങ്ങിനെ പോയാൽ എഴുത്തും വായനയും ആയി ബന്ധപ്പെട്ടതെല്ലാം ഒരോ മുറികളിൽ സുരക്ഷിതമായി ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അതിൻ്റെ വിശദ വിവരങ്ങ ൾ അടിയിൽ ആലേപനം ചെയ്തിട്ടുമുണ്ട്. അവിടെ തൂലികകളുടെ പ്രദർശനത്തിനായി മാത്രം ഒരു മുറിയുണ്ട്. അധവധി കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പേനകളും മഷി കുപ്പിയും. അറേബ്യൻ കാലിയോ ഗ്രാഫിക്ക് പ്രത്യേകം പല വിതിയിൽ നിബ്ബുള്ള പേനകൾ അവിടെക്കാണാം.രത്നഘ ചിതമായ സ്വർണ്ണത്തിൽ തീർത്ത ഒരു പേന പ്രത്യേക ശ്രദ്ധ ആകർഷിച്ചു.അതിൻ്റെ വില നിർണ്ണയിക്കാൻ പറ്റില്ലത്രേ: അത്ര അമൂല്യം. ലോകമെമ്പാടുമുള്ള സാഹിത്യ നായകന്മാരുടെ ചിത്രങ്ങളും അവയുണ്ട്. നമ്മുടെ പ്രിയപ്പെട്ട വാൽമീകിയുടെ വരെ. സിനിമാ പ്രദർശനവും അവിടെ നമുക്ക് കാണാം. അറേബ്യ ൻപെനിൻസുലയുടെ സാംസ്ക്കാരികാനഭവങ്ങളിലൂടെ ഒരു യാത്ര. അതു മുഴുവൻ ആസ്വദിക്കുന്നത് ചരിത്ര പണ്ഡിതന്മാർക്കേ പറ്റു. നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ഇതൊക്കെ കണ്ട് പകച്ചു നിൽക്കാനേ പറ്റൂ

Tuesday, January 31, 2023

അപ്തവാക്യങ്ങൾ ആലപനം ചെയ്ത ഗാർഡൻ ഓഫ് ക്വോട്‌സ് ' [ ദൂബായി ഒ രത്ഭുതലോകം - 2 2] മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയുടെ അൽഭുതങ്ങൾ തീർന്നില്ല. ആ വലിയ ലൈബ്രറിക്കും മനോഹരമായ ഒരു വലിയ ജലാശയത്തിനും ഇടയിലാണ് സ്തൂപങ്ങൾ കൊണ്ടുള്ള ആ മനോഹര ഗാർഡൻ നിർമ്മിച്ചിട്ടുള്ളത്.കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ആലക്തികദീപങ്ങളാൽ വെട്ടിത്തിളങ്ങി അനവധി തൂണുകൾ. ഈ തൂണുകളിൽ അർത്ഥവത്തായ ആപ്തവാക്യങ്ങൾ ആലേപന oചെയ്തിട്ടുണ്ട്. ഒരു നല്ല ഭരണാധികാരിയ്ക്കപ്പുറം ഒരു വലിയ ദാർശനികനും, എഴുത്തുകാരനുമായ ഹിസ് ഹൈനസ്ഷെയ്ക്ക് മുഹമ്മദിൻ്റെ അറുപതിൽപ്പരം "ക്വോട്‌സ് " അവിടെക്കാണാം. യു. എ.യി യുടെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന ആ അപ്തവാക്യങ്ങൾ പല ഭാഷകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ബർമ്മീസ്, ബോസ്നിയൻ, കൊറിയൻ, ഉർദു, ഐറിഷ്, ആംഹാറിക് എന്നീ ഭാഷകളിലും അവരേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ "മൈസ് റ്റോറി; എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടു കൾക്കനുസരിച്ചനല്ല ഭാവനാപുർണ്ണമായ വളർച്ച ഇവിടെ ഉണ്ടായതെന്നു കാണാം. ആ സ്തൂപ ക ങ്ങളിൽ ആലേപനം ചെയ്തിരിക്കുന്നവ വായിക്കുമ്പോൾ ആ ബഹുമുഖ പ്രതിഭയെ ആദരവോടെ നമിച്ചു കൊണ്ടേ അവിടന്നിറങ്ങാൻ പറ്റുകയുള്ളു.

ഇവിടെ കുട്ടികൾക്കും ഉണ്ടാരു ഗ്രന്ഥാലയം [ ദൂബായി ഒരൽഭുതലോകം - 21 ] :മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയിൽ കുട്ടികൾക്ക് ഒരു പ്രധാന ഇടം തന്നെയുണ്ട്. വിശാലമായ കളിസ്ഥലം ഉൾപ്പടെ. അഞ്ചു വയസു മുതൽ പതിനൊന്നു വയസു വരെയുള്ള കുട്ടികൾക്കാണ് ഉദ്ദേശിച്ചത്. അകത്തുകയറിയപ്പോൾ അൽഭുതപ്പെട്ടു പോയി. ഒരു വിശാലമായ വിജ്ഞാന ലോകം. ചെല്ലുമ്പോൾ ആദ്യം കണ്ടത് ഒരു റോബർട്ടുമായി സവദിക്കുന്ന കുട്ടികളെയാണ്: അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു് കൃത്യമായ മറുപടിയും നിർദ്ദേശവും കൊടുക്കുന്ന ഒരു കുട്ടി റോബർട്ട്. അവൻ്റെ വയറിൻ്റെ ഭാഗത്തുള്ള സ്ക്രീനിൽ ടച്ച് ചെയ്തും വിവരങ്ങൾ അന്വേഷിക്കാം. ശരിക്കും ഒരു ആഡ്രോയിഡ് കഞ്ഞപ്പൻ. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ടവിടെ. എല്ലാം തരം തിരിച്ച് കുട്ടിക്ക് എടുക്കാൻ പാകത്തിന് ക്രമീകരിച്ചിരിക്കുന്നു. അറ്റ്ലസ്, മാഗസിൻ, കോമിക്സ് എല്ലാം പ്രത്യേകം പ്രത്യേകം വച്ചിരിക്കുന്നു. കമ്പ്യൂട്ടർ ഗയിമാരും മറ്റു ലേണാഗ് അക്ററി വിറ്റി കൾക്കും ബവിടെ സൗകര്യം ഉണ്ട്. പുസ്തകങ്ങൾ എടുത്ത് ഊഞ്ഞാലിലും ടെൻ്റുകളിലും മറ്റു കളിസ്ഥലങ്ങളിലും സ്വസ്തമായി ഇരുന്നും കിടന്നും വായിക്കുന്ന കുട്ടികളെ കണ്ടപ്പോൾ കൗതുകം തോന്നി. ടോക്കിഗ് ബുക്കുകൾ, ബ്രയിലി ബുക്ക്, സെൻസറിംഗ് ബുക്ക് എന്നിവയും ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം. ഇതിനിടെ കുട്ടികക്ക് കളിക്കാനും സിനിമാകാണാനും സൗകര്യമുണ്ട്. കമ്പ്യൂട്ടർ ഗയിമിന് താൽപ്പര്യമുള്ളവർക്ക് അതും അവിടുണ്ട്. കുട്ടികളുടെ ലേണിഗ് ആക്റ്റിവിറ്റി നിയന്ത്രിയ്ക്കാൻ അവിടെ പരിചയ സമ്പന്നരായ ടീച്ചർമാർ ഉണ്ട്. കമ്പ്യൂട്ടറിൻ്റെ അമിതമായ ഉപയോഗത്തിൽ നിന്ന് വായനയുടെ ലോകത്തേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നതിന് ഇത്തരം ഗ്രന്ഥശാലകൾ ചെറിയ പങ്കൊന്നുമല്ല വഹിക്കുന്നത്. : എന്നെ അൽഭുതപ്പെടുത്തിയത് കുട്ടികൾ കോമിക് ബുക്കുകളിൽ നിന്ന് മാറി കുറേക്കൂടി ഈടുള്ള പുസ്തകങ്ങൾ വായിക്കുന്നത് കണ്ടപ്പോൾ ആണ്. അവിടെ അവർക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.അതായത് രക്ഷകർത്താക്കൾ കൊടുക്കുന്നതല്ല അവർ എടുക്കുന്ന പുസ്തകങ്ങൾ ആണവ ർ വായിക്കുന്നത്. വായന മരിച്ചിട്ടില്ല. അടുത്തതലമുറയിലുള്ള വിശ്വാസം ഉറപ്പിച്ചാണ വിടുന്ന് ഇറങ്ങിയത്

Sunday, January 29, 2023

ദുബായിയുടെ പൂർവ്വകാലത്തിലേക്ക് ഒരു കാലാന്തര യാത്ര [ ദൂബായി ഒരത്ഭുതലോകം - 18] അത്യന്താധുനിക ദൂബായിയിൽ നൂറ്റാണ്ടുകൾക്ക് പുറകോട്ട് നടക്കുക. അതൊരാവേശമാണ്. "അൽ ഫഹിഡി ഹിസ്റ്റോറിയ്ക്കൽ നൈബർഹുഡ് "! ഇതൊരു ചരിത്ര മ്യൂസിയം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിലെ ദൂബായിലെ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. പരമ്പരാഗത കാറ്റാടി ഗോപുരങ്ങൾ പഴയ കാലത്തെ അറുപതോളം ഭവനങ്ങൾ .. വളഞ്ഞുപുളഞ്ഞു പോരുന്ന ഇടനാഴികളുടെ ഇരുവശവുമായി. അന്നവർ കൂട്ടായാണ് താമസിച്ചിരുന്നത്.പരസ്പര സഹായത്തിലൂന്നിയ ഒരു സാംസ്കാരിക പൈതൃകം. മ്യൂസിയങ്ങൾ, ആർട്ട് ഗ്യാലറികൾ, പരമ്പരാഗത ഭക്ഷണശാലകൾ, അറബി കാലിഗ്രാഫി ഹൗസ് എല്ലാം നമുക്കവിടെ കാണാം. നാനൂറ്റി എഴുപതിലധികം, അപൂർവ്വനാണയങ്ങളുടെ ഒരു ശേഖരം അവിടെക്കാണാം. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെയും നമ്മുടെ ഭാരതത്തിൻ്റെയും പുരാതന നാണയങ്ങൾ ഈ ശേഖരത്തിലുണ്ട്. നമ്മുടെ നാടുമായി ബന്ധമുള്ള പല ഉപകരണങ്ങളും അവിടെക്കാണം.തിരികല്ല്, ഉരല്, കൊട്ട, മുറം എല്ലാം..... എന്തിനേറെ കതകിൻ്റെ സാക്ഷ വരെ. വീടുകൾ ജിപ്സം, തേക്ക്, ചന്ദനം, പാം വുഡ് എന്നിവ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. അങ്ങിനെ ചരിത്ര സഞ്ചാരം നടത്തി എത്തിച്ചേർന്നത് ഒരു കോഫി മ്യൂസിയത്തിനു മുന്നിൽ. അറബിജനതയുടെ ഒരു ബലഹീനതയും ബലവുമായിരുന്ന കാപ്പിയുടെ വിവരണവുമായി വീണ്ടും കാണാം

Saturday, January 28, 2023

ഒരു നാടൻ വ്യാപാര സമുച്ചയം - ബർദൂബായി ഗ്രാൻ്റ് സൂക്ക്.[ ദൂബായി ഒരുത്ഭുതലോകം 17] ബർദൂബായിലെ ഗ്രാൻ്റ് സൂക്ക് ഒരനുഭവമാണ്. സ്വന്തം മടിശീലക്കൊതുങ്ങുന്ന ഒരു നാടൻ ചന്ത. പരമ്പരാഗത അറബി സാധനങ്ങൾ എല്ലാം അവിടെ കിട്ടും. ഉത്സവച്ചന്തകളിലെ ചിന്തിക്കടക്കാരുടെ ഇടയിലൂടെ നടക്കുന്ന ഒരു പ്രതീതി. വൈവിദ്ധ്യമുള്ള വീട്ടുപകരണങ്ങൾ, സമ്മാനങ്ങൾ എല്ലാം നമുക്കവിടെ വില പേശി വാങ്ങാം. സുഗന്ധവ്യഞ്ജനങ്ങൾ, അത്തർ, ഊദ് ഇവയുടെ കടകളാണധികവും എന്ന തോന്നി. അവർ വഴിയോരങ്ങളിലിറങ്ങി കടയിലേക്ക് ആൾക്കാരെ ക്ഷണിക്കുന്നു. അതി മനോഹരമായ വൈദ്യുതി ബൾബുകളുടെ ഒരു വലിയശേഖരം തന്നെ അവിടുണ്ട്. കുപ്പിയിൽ തരിമണലുകൊണ്ട് ചിത്രം വരക്കുന്ന കലാകാരനു മുമ്പിൽ ആദരവോടെ നോക്കി നിന്നു പോയി. അലാഡിൻ്റെ അത്ഭുതവിളക്കിൻ്റെ മനോഹരമായ മാതൃകകൾ അവിടെക്കാണാം. പരമ്പരാഗത ഉടുപ്പുകൾ തൊപ്പിക എല്ലാം വഴിയോരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഏതെടുത്താലും അഞ്ച് ദിറം, പത്തു ദിറം ഇങ്ങിനെയുള്ള ബോർഡുകൾ നമ്മെ പ്രലോഭിപ്പിക്കും. അത്യന്താധുനിക ഷോപ്പി ഗ് മോളിൽക്കയറുന്നതിനേക്കാൾ ഒരു ഗ്രഹാതുരത്വം ഇവിടെ അനുഭവവേദ്യമാകുന്നു. പരമ്പരാഗത ഭക്ഷണശാലകൾ, കാപ്പി ഷോപ്പുകൾ എല്ലാം ഇവിടുണ്ട്. ഈ നാടൻ വ്യാപാര സമുച്ചയംപോലും ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതാണ് ദൂ ബായി ഗവണ്മെൻ്റിൻ്റെ കാഴ്ച്ചപ്പാടിൻ്റെ മേന്മ.

Thursday, January 26, 2023

സാഗര പുത്രിമാരുടെ ലാസ്യ നൃത്തം [ ദൂബായി ഒരൽഭുതലോകം - 15] ദൂബായിലെ ക്രീക്ക് പാർക്ക്. മരുഭൂമിയിലെ ഒരു പച്ചപ്പുൽ മൈതാനം. അവിടെയാണ് പ്രസിദ്ധമായ ദൂബായി പ്ലാനിറ്റോറിയം.യു.' എ.ഇ ലെ ആദ്യത്തെ പൂർണ്ണമായും ശീതീകരിച്ച ഡോൾഫിനേറിയം.ഒരു വലിയ ഇൻഡോർ സ്‌റ്റേഡിയം എന്നു തന്നെ പറയാം. മൃഗങ്ങളെ മെരുക്കി ചെയ്യുന്ന അഭ്യാസപ്രകടനങ്ങൾ സ്വദവേ എനിയ്ക്കിഷ്ടമില്ല.എന്നാൽ ഈ സോൾഫിൻ ആൻഡ് സീൽ ഷോ അങ്ങിനെയല്ല തോന്നുക. അരുമയായ ഡോൾഫിനുകൾ നമ്മുടെ സ്വന്തം പോലെ ഇണങ്ങിയിരിക്കുന്നു. അവരുടെ കായികാഭ്യാസങ്ങൾ, ലാസ്യ നൃത്തങ്ങൾ, ഡൈവിഗ്, ബാസ്ക്കററ് ബോൾ കളി :എല്ലാം അവ സ്വയം ആസ്വദിച്ചു ചെയ്യുന്നതായാണ് തോന്നിയത്. അതിനു ഭയമോ ദേഷ്യമോ ഉള്ളതായി തോന്നിയില്ല. അവരെ ഒരിയ്ക്കലും ശിക്ഷിക്കുന്നതായിക്കണ്ടില്ല. അവരും എല്ലാവർക്കും ഒപ്പം ഒരു കളിയിൽപ്പങ്കെടുക്കുന്ന ഭാവം.അനന്തമായ ആഴി ആയിരുന്നു അവരുടെ ഈറ്റില്ലം എന്നു പോലും അവർ മറന്നു പോയ പോലെ. അവയുടെ പുറത്തു കയറിയുള്ള യാത്ര, അവ വലിക്കുന്ന ബോട്ടിലെ സവാരി ഇതെല്ലാം മനം കവരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പന്തുതട്ടുമ്പോൾ അത് കാണികളുടെ ഇടയിലേക്ക് അടിച്ചു തെറിപ്പിക്കുന്നു. ആ പന്തു കയിൽ കിട്ടുന്ന ഭാഗ്യവാന് അവയുടെ കൂടെക്കളിയ്ക്കാം. അവ വലിക്കുന്ന ബോട്ടിൽ യാത്ര ചെയ്യാം. വളരെ ഉയരത്തിൽ കെട്ടിയിരിക്കുന്ന വളയത്തിൽ കൂടി നല്ലമെയ് വഴക്കത്തോടെ ഊളിയിടുന്നത് നമ്മെ അൽഭുതപ്പെടുത്തുന്നു. അതിൻ്റെ വായിൽ ഒരു ബ്രഷ് വച്ചു കൊടുത്താൽ മുമ്പിൽ വച്ചിരിക്കുന്ന ക്യാൻവാസിൽ അഞ്ച് നല്ല ചിത്രങ്ങൾ വരയ്ക്കും.ഇതിനു പുറമേ നീർനായ്യുകളുടെ പ്രകടനവും കാണാം. നാൽപ്പത്തി അഞ്ചു മിനിട്ട് ഒരു ആക്ഷൻ ത്രില്ലർ കണ്ട പോലെ സമയം പോയതറിഞ്ഞില്ല. അവിടെ ഇപ്പോൾ ഒരു കൊച്ചു സുന്ദരി കൂടി എത്തിയിട്ടുണ്ട്. ലൂണാ എന്ന കൊച്ചു ഡോൾഫിൻ. ദൂബായിയുടെ അൽഭുതങ്ങളിൽ ഒരു പൊൻതുവൽ കൂടി കൂട്ടിച്ചേർത്ത് യാത്ര തുടർന്നു.

Wednesday, January 25, 2023

ബീച്ച് ലൈബ്രറി [ ദ്യൂബായി ഒരത്ഭുതലോകം - 13 ] വായനയ്ക്കും അറിവിനും വേണ്ടി ദൂബായി ഗവണ്മെൻ്റ് ഒരുക്കിയിരിക്കുന്ന സംരംഭങ്ങൾ അസൂയ ജനിപ്പിക്കുന്നതാണു്. അവിടുത്തെ ബീച്ച് ലൈബ്രറികൾ അതിനൊരുദാഹരണം മാത്രം. മനോഹരമായ കടൽ തീരം ഇവിടത്തെ പ്രത്യേകതയാണ്.അത് പരിപാലിച്ചിരികുന്ന രീതി ലോകോത്തരവും. സൂര്യ സ്നാനത്തിനും സമുദ്ര സ്നാനത്തിനും, മറ്റു സാഹസിക വിനോദങ്ങൾക്കും ഈ സമുദ്രത്തേയും അതിൻ്റെ തീരത്തേയും ഇത്ര പ്രൊഫഷണലായി മാറ്റി എടുത്തത് അസൂയ ജനിപ്പിക്കുന്നതാണ്. രാത്രി പകൽ വ്യത്യാസമില്ലാതെ വരുണ ദേവനുമായി സല്ലപിച്ച് ആഘോഷത്തിനെത്തുന്നവർക്ക് നല്ല ഒരു വായനാനുഭവവത്തിനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. ഇവിടുത്തെ ബീച്ച് ലൈബ്രറി കൾ. ഒരു വലിയ അലമാരിയുടെ രൂപത്തിലുള്ള ആ ലൈബ്രറിയിൽ അനവധി പുസ്തകങ്ങളും ആനുകാലികങ്ങളും ഉണ്ട്. ഇംഗ്ലീഷിലും അറബിയുലു മായ പുസ്തകങ്ങളാണധികവും അവരുടെ അറിവും പാരമ്പര്യവും മനസിലാക്കാൻ പറ്റുന്ന ഒത്തിരി പുസ്തകങ്ങൾ.വിനോദ സഞ്ചാരികൾക്കുള്ള ഗൈയ്ഡുകൾ മാപ്പുകൾ എല്ലാം അവിടെ കാണാം. അവിടുന്നു നമുക്ക് പുസ്തകങ്ങൾ എടുക്കാം വായിയ്ക്കാം. തിരിച്ച വിടെത്തന്നെ വയ്ക്കണമെന്നു മാത്രം. എല്ലാവരും അതു പാലിക്കുന്നു. നമുക്ക് പുസ്തകങ്ങൾ അവിടെ സംഭാവന ചെയ്യാം. അടിയിലെത്തട്ടിൽ നിക്ഷേപിച്ചാൽ 'മതി. സൗജന്യ ഇൻ്റർനെറ്റുo അവിടെ ലഭ്യമാണ്. "ലറ്റ് അസ് റീഡ് ഒൺ ബീച്ച് " അങ്ങിനെ അവർ ബീച്ചുകളെപ്പോലും ഒരു എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുന്നു. കുട്ടിക്കാലത്ത് "ആയിരൊത്തൊന്നു രാവുകൾ " വായിച്ചു വളർന്ന എനിയ്ക്ക് ഈ അറബി നാട്ടിൽ നിന്നും പിന്നെയും ഒരു വേറിട്ട വയനാനുഭവം പകർന്നു തന്നവർക്കാദരം.

Monday, January 23, 2023

ദൂബായി സ്ട്രീറ്റ് മ്യൂസിയം - [ ദൂബായി ഒരത്ഭൂതലോകം - 12 ] ഒരു തെരുവു മുഴുവൻ ലോകോത്തര കലാകാരന്മാരുടെ ചിത്രരചന കൊണ്ട് നിറയ്ക്കുക .ബ്രാൻ്റ് ദൂബായിയുടെ ദൂബായി സ്ട്രീറ്റ് ആർട്ട് മ്യൂസിയം വിഭാവനം ചെയ്ത നൂതന പരിപാടി. ഇതൊരു തുടർച്ചയാണ്. സത്വ സ്ട്രീറ്ററിൽ റോംലവിയും, ധനാസ് അസ്ക്കാരിയും ചേർന്ന് ആരംഭം കുറിച്ച ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജൂമൈറ ജില്ലയിൽ ആണ് തുടക്കം. ഒരു സ്ട്രീറ്റിലെ കെട്ടിടങ്ങളുടെ ഭിത്തിയിൽ മുഴുവൻ ലോകോത്തര പെയിൻ്റിഗ് കൊണ്ട് നിറയ്ക്കുക. അങ്ങിനെ ആ സ്ട്രീറ്റ് ദൂബായിയുടെ ട്യൂറിസ്റ്റ് ഭൂപടത്തിൽ പ്രധാന സ്ഥാനം പിടിക്കുക.ഇത് നടപ്പിൽ വരുത്താൻ നല്ല ഭാവനയും ഇഛാശക്ത്തിയും ഉള്ള ഭരണാധികാരിക8ളണ്ടാവുക.... ഇതൊക്കെ ദൂബായ്ക്ക് മാത്രം സ്വന്തം മാർട്ടിൻ വാട്സൻ്റെ ഈന്തപ്പനയിൽ കയറുന്ന ഒരു ഗ്രാമീണൻ്റെ ചിത്രം, ഫ്രഞ്ച് കലാകാരൻ്റെ മൊൽ സാനാ ഗോൾഡ്സ് പ്രേ പെയിൻ്റ് ഉപയോഗിച്ചുളള കലാസൃഷ്ട്ടി. എല്ലാം കൂടി സത്വ ദൂബായിമോസ്റ്റ് ആർട്ടിസ്റ്റിക്ക് ടൂറിസ്റ്റ് അ ട്രാക്ഷനായി മാറി. പുറത്തു നിന്ന് കിളിവാതിൽകൂടി അകത്തേയ്ക്ക് നോക്കുന്ന രണ്ടു ചിത്രങ്ങൾ കണ്ടു എത്ര മനോഹരമായാണത് വരച്ചിരിക്കുന്നത് ' മുഖത്തിൻ്റെ കാൽ ഭാഗമേ നമ്മൾ കാണുന്നുള്ളു എങ്കിലും എന്തു ജീവൻ തുടിക്കുന്ന ചിത്രം ദൂബായിലെ ഈ ചുമർചിത്രങ്ങൾ ഒരു തുടർച്ചയാണ്. അത് ഇപ്പഴും തുടരുന്നു. ലോകോത്തര കലാകാരന്മാർ ഇവിടെ വന്ന് അവരുടെ 3D ചിത്രരചനയും ഇവിടെ പരീക്ഷിച്ച് കയ്യൊപ്പ് ചാർത്തി മടങ്ങുന്നു അമേരിയ്ക്കയിലെ ലിറ്ററിൽ ഹെയ്ത്തിയിൽ ഇത് കണ്ടിട്ടുണ്ട്. കലാപകലുഷമായ ഈ അധോലോക സങ്കേതം ശാന്തസുന്ദരമായ ഒരു വിനോദ സഞ്ചാര ഭൂമി ആക്കി മാറ്റിയത് ആരൊ തുടങ്ങി വച്ച ചുമർചിത്രങ്ങളാണ്. അവിടെ വരുന്ന കലാകാരന്മാർ മുഴുവൻ പലപ്പഴായി വന്ന് ആ സ്ഥലത്തെ ഭിത്തികൾ മുഴുവൻ നല്ല പെയിൻ്റിഗ് കൊണ്ട് മനോഹരമാക്കി' ഇവിടെ ഇത് ദൂബായി ഭരണാധികാരികളുടെ കാഴ്ച്ചപ്പാടും ഇഛാശക്തിയും ആണ് കാണിക്കുന്നത്‌

Sunday, January 22, 2023

ഗ്രീൻ പ്ലാനറ്റ് - ദൂബയിലെ തനതായ ഇൻഡോർ മഴക്കാടുകൾ [ ദൂ ബായ് ഒരത്ഭുതലോകം - 11] ദൂബായിലെ സിററി വാക്കിലെ ഗ്രീൻ പ്ലാനറ്റ് ഒരു വല്ലാത്ത യാത്രാനുഭവമാണ് സമ്മാനിച്ചത്.കൃത്രിമമായി ഒരു ഉഷ്ണമേഖലാ മഴക്കാടുകൾ അവിടെ സൃഷ്ട്ടിച്ചിരിക്കുന്നു. ഈ " ബയോ ഡൂം "മിൽ മൂവ്വായിരത്തോളം സസ്യങ്ങളും മൃഗങ്ങളും ഉണ്ട്.ഒരു ക്യൂബ് ആകൃതിയിൽആണ് ഇതിൻ്റെ നിർമ്മാണം ആകെ അറുപതിനായിരം ചതുരശ്ര അടിയിൽ നമ്മൾടിക്കറ്റ്ടുത്ത് അകത്തു ചെല്ലുമ്പഴേ നമ്മളെ ഒരു മുറിയിൽക്കയറ്റി വാതിൽ അടക്കുന്നു. കടവാവലുകളുടെ വാസസ്ഥലം: കൂരാ കൂരിരുട്ട്. തലങ്ങും വിലങ്ങും അവർ ചിറകടിച്ച് പറന്നു നടക്കുന്നു. ഒരു ഡ്രാക്കുള സിനിമ പോലെ ഭീകരാന്തരീക്ഷം. അവിടുന്ന് രക്ഷപ്പെട്ട് ലിഫ്റ്റിൽ നമുക്ക് മുകളിലേക്ക് കയറാം. അവിടുന്ന് ആദ്യ മുറിയിൽ ഒരു അക്വേറിയം ആണ്. ചുറ്റുമുള്ള ഭിത്തി മുഴുവൻ ഗ്ലാസിട്ട് വിവിധ തരം മത്സ്യങ്ങളെ പാർപ്പിച്ചിരിക്കുന്നു. നടുക്ക് ഒരു വലിയ മരം. അവിടന്നിറങ്ങുമ്പഴാണു് അൽഭുത ലോകത്ത് നമ്മൾ എത്തുന്നത്. മനുഷ്യനിർമ്മിതമായ ജീവൻ നിലനിർത്തുന്ന ഉഷ്ണമേഖലാ വനത്തിൻ്റെ മോഹിപ്പിക്കുന്ന ലോകം. നടുക്ക് എൺ മ്പത്തിരണ്ട് അടി ഉയരമുള്ള ഒരു ക്രിത്രി മ മരത്തിൻ്റെ ശിഖരങ്ങളിലും പൊത്തുകളിലുമാണ് ഈ ലോകം ഒരുക്കിയിരിക്കുന്നത്. പല വർണ്ണത്തിലുള്ള തത്തകളും മറ്റു പക്ഷികളും പറന്നു നടക്കുന്നുണ്ട്. അവ നമ്മുടെ അടുത്ത് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു തരും. കുഴിമടിയനായ ഉറക്കം തൂങ്ങി " സ്ലോത്ത് ", .പറക്കുന്ന ചെന്നായ്, ആനക്കൊണ്ട, ബിയർ ക്യാറ്റ്, ബെർമ്മീസ് പെരുമ്പാമ്പ് എല്ലാത്തിനേയും ആ മരം ചുറ്റിയാത്രക്കിടയിൽ അടുത്തു കാണാം. വലിയ വെള്ളച്ചാട്ടവും അരുവികളും അവിടെ ഒരുക്കിയിട്ടുണ്ട്. പകുതി എത്തുമ്പോൾ ആ മരപ്പൊത്തിലേയ്ക്ക് ഒരു ചെറിയ പാലമുണ്ട്.ഒരു സമയത്ത് നാലുപേർക്ക് കയറാവുന്ന പാലം. അതിൽക്കൂടി നടന്ന് മരപ്പൊത്തുകളിലും വിള്ളലുകളിലുമുള്ള ജീവികളെ അടുത്തുചെന്ന് കാണാം. പെരുമ്പാമ്പിനെ നമ്മുടെ കയ്യിൽ എടുത്ത് താലോലിയ്ക്കാം അപ്പഴേയ്ക്കും അവിടം കാർമേഘം നിറയുന്നു. പുകപോലെ മഴയും ഇടിയും. ആ വല്ലാത്ത അനുഭൂതിയിൽ നിന്നുയരാൻ കുറേ സമയമെടുത്തു. പുറത്തിറങ്ങിയപ്പോൾ നല്ല വെയില്, ചൂടുകാറ്റ് പെട്ടന്ന് വേറൊരു ലോകത്തെത്തിയ ഒരു പ്രതീതി.ഇത് രൂപകൽപ്പന ചെയ്ത മിറാസ് ഗ്രൂപ്പിനെ വീണ്ടും നമിച്ചു കൊണ്ട് യാത്ര തുടർന്നു.

Saturday, January 21, 2023

രാസ് അൽ ഘോർ വൈൽഡ് ലൈഫ് സാഞ്ചറി. [ ദൂബായി ഒരൽഭുതലോകം 10] പ്രകൃതിയേയും വന്യജീവികളേയും, പക്ഷികളെയും സംരക്ഷിക്കുന്നതിന് ഒരു മഹാ നഗരത്തിൻ്റെ ഓരത്തു തന്നെ ഒരു മഹാസംരംഭം. അവിടെ തണ്ണീർതടങ്ങളും, കണ്ടൽക്കാടുകളും സംരക്ഷിക്കപ്പെടുന്നു.ദൂബായ് മുൻസിപ്പാലിറ്റിയുടെ നേരിട്ടുള്ള സംരക്ഷണയിൽ ഭൂബായ് ക്രീക്ക് അവസാനിക്കുന്നിടത്ത് അതിനുള്ള ഇടം അവർ കണ്ടെത്തിയിരിക്കുന്നു. പ്രകൃതി പഠനത്തിനുള്ള സൗകര്യവും അവിടുണ്ട്. അവിടുത്തെ ബേർഡ് ലൈഫ് സാഞ്ചറി മനോഹരമാണ്. അതിൻ്റെ പ്രവേശന കവാടം മുതൽ രണ്ടടി വീതിയിൽ ഒരു പാത ഒരുക്കിയിട്ടുണ്ട്. അതിന് രണ്ടു വശവും ഒരു ഒന്നര ആൾ പൊക്കത്തിൽ പനയോല മെടഞ്ഞ് സുരക്ഷിതമാക്കിയിരിക്കുന്നു. ആ കമനീയമായ ഇടനാഴി ചെന്നെത്തുന്നത് ഒരു ഓബ്സർവേഷൻ ചെയ്മ്പറിലാണ്.വശങ്ങളിൽ ഗ്ലാസുകൾ ഇട്ട് സുതാര്യമായ കാഴ്ച്ച ഒരുക്കിയിരിക്കുന്നു. അവിടുന്നു നമ്മൾ കാണുന്നത് ഒരു മനോഹരമായ കാഴ്ച്ച തന്നെയാണ്. ആഘ ഗ കമ്പുന്ദരികളുടെ ലാസ്യ നൃത്തം. ആമനോഹര കാഴ്ച്ച ബൈനോക്കലറിലൂടെ അടുത്തു കാണാനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള അരയന്നങ്ങൾ കൂട്ടം കൂടി നിരനിരയായി തപസു ചെയ്യുന്നത് നയനാനന്ദകരമാണ്. ചാര നിരത്തിലുള്ള ഹെറോണുകൾ, വലിയ ഈഗ്രേററ് സ്, റീഫ് ഹൊറോണുകൾ, കറുത്ത ചിറകുള്ള സ്റ്റിൽററുകൾ, സാൻ്റ് പൈപ്പറുകൾ എല്ലാം അവിടെ കാണാം. നല്ല സഹവർത്തിത്വത്തോടെ '. സീസണിൽ പതിനായിരത്തോളം പക്ഷികൾ അവിടെ താവളമാക്കുന്നു. ഈ കണ്ടൽക്കാടുകളും ലഗൂണുകളും തണ്ണീർത്തടങ്ങളും അവർക്ക് സ്വന്തം. ഈ മരുഭൂമിയിലും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് ജീവജാലങ്ങൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ ഒരുക്കുന്ന ആ നല്ല കാഴ്ച്ചപ്പാടുള്ള ദൂബായി ഭരണാധികാരികളെ മനസുക്കെണ്ട് നമിച്ച് അവിടുന്ന് യാത്ര തുടർന്നു.

Friday, January 20, 2023

കാലാന്തര,ദേശാന്തര യാത്രയ്ക്കായി "റിവർലാൻ്റ് " [ ദുബായ് ഒരൽഭുതലോകം - 9] സഞ്ചാരം, ആഹാരം, വ്യാപാരം.ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകൾ തേടുന്ന ദൂബായിക്ക് എല്ലാ o സാദ്ധ്യതകളാണ്. അതൊരു കാലാന്തര യാത്ര ആയാലോ, പരമ്പരാഗതമായ ആഹാരം തേടി ആയാലോ ദൂബായിൽ റിവർലാൻ്റിൽ പോയാൽ മതി. റിവർലാൻ്റിൻ്റെ വലിയ കവാടം കടക്കുമ്പോൾത്തന്നെ നമുക്കതനുഭവപ്പെട്ടു തുടങ്ങും. ഫ്രഞ്ച് വില്ലേജ്, ബോർഡ് വാക്ക്, ഇൻഡ്യാ ഗേയ്റ്റ്, പെനിൻസുല ഇങ്ങിനെ ഒരു തിരക്കഥ മെനഞ്ഞാണ് ആ പുഴയോരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇൻഡ്യാ ഗെയിററിൽ രണ്ടു മനോഹര കൈമുന്ദ്രകളോടെ രണ്ടുവലിയ കൈകളുടെ ശിൽപ്പമാണ് നമ്മെ വരവേൽക്കുന്നത്. അതിനകത്തു കയറിയാൽ നമ്മുടെ ചരിത്രത്തിനും സിനിമയ്ക്കും തീയേറ്റിനും എല്ലാത്തിനും ഭാരതീയ സംസ്ക്കാരത്തിൻ്റെ ഒരു തൂവൽസ്പർശം ഉണ്ട്. ഫ്രഞ്ച് വില്ലേജിൽ പുരാതനമായ ഒരു ഫ്റഞ്ച് ഗ്രാമത്തിൻ്റെ ഭംഗി മുഴുവൻ അവിടെ പുനരാവിഷ്ക്കരിച്ചിരിക്കുന്നു. വലിയ ഗോപുരത്തോടു കൂടിയ പഴയ കെട്ടിടങ്ങൾ, ഒരു വലിയ വാട്ടർ വീൽ, പരമ്പരാഗത തെരുവ് കലാപ്രകടനങ്ങൾ എന്തിന് മുന്തിയ സ്റ്റാർ ഹോട്ടലുകൾ വരെ ആ പഴയ ശൈലിയിലുള്ള കെട്ടിടങ്ങളിൽ ആണ്. പെനിൻസുല .പത്തൊമ്പതാം നൂറ്റാണ്ടിലെ വാസ്തുശിൽപ്പകല പുനരാവിഷ്ക്കരിച്ചിരിക്കുന്ന ഇടം. ഈ റിവർലാൻ്റിൻ്റെ ഹൃദയഭാഗം ഇവിടെയാണ്. പുഴയോരങ്ങളിൽ നടക്കാനും, പുഴയാനങ്ങളിൽ തുഴയാനും എല്ലാം അവിടെ സൗകര്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ "സ്വിഗ് റൈഡ് "റിവർലാൻ്റിലാണ്. നല്ല കരളുറപ്പുള്ളവർക്ക് മാത്രമായി. പിന്നെ ഒരു പാർക്കിൻ്റെ എല്ലാ ചേരുവകളും ചാതുരതയോടെ അവിടെ ഒരുക്കിയിരിക്കുന്നു.

Thursday, January 19, 2023

ഇബ്നു ബത്തൂത്ത മാൾ- ഒരു "തീമാററിക്ക് 'മാൾ [ ദൂബായി ഒരൽഭുതലോകം - 8] അബു അബ്ദുള്ള മുഹമ്മത് ഇബ്നു ബത്തൂത്ത '.മുപ്പത് വർഷത്തോളം ലോക സഞ്ചാരത്തിനായി മാറ്റി വച്ച സഞ്ചാരി .അദ്ദേഹത്തിൻ്റെ പേരിൽ ദൂബായിൽ ഒരു ഷോപ്പി ഗ് മാൾ. ഇബുനു ബത്തൂത്ത മാൾ. അദ്ദേഹം സഞ്ചരിച്ച പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ "തീം " മാൾ ചൈന, ഈജിപ്ത്, ഇൻഡ്യാ, പെർഷ്യ, ടുണീഷ്യ, അൻസാലൂഡിയാ. ഈ അഞ്ചു രാജ്യങ്ങളുടെ സ്ഥിരമായപവലിയൻ അവിടെക്കാണാം. അമ്പത്തി ആറു ലക്ഷം സ്ക്വയർ ഫീററിൽ ഉള്ള ഈ മോളിൻ്റെ പ്രത്യേകതയും ഈ അഞ്ചു കോർട്ടുകൾ ആണ്. പഴയ പേർഷ്യൻ ചരിത്രവും സംസ്ക്കാരവും ബോദ്ധ്യപ്പെടുത്തുന്ന പേർഷ്യൻ കോർട്ട് .അൽഭുതകരമായ ഹാൻ്റ് ചെയിൻ്റിഗ് ഇവിടെ കാണാം. ഈജിപ്റ്റ് കോർട്ടിലെ പിരമിഡുകളുടെയും മറ്റുമുള്ള ചുമർചിത്രങ്ങൾ നമ്മേ ആവേശം കൊള്ളിയ്ക്കും. അൽസാ ലൂസിയ കോർട്ടിലെ " ലയൺ ഫൗണ്ടൻ", ടുണീഷ്യം കോർട്ടിലെ വ്യാപാരശാലകൾ എല്ലാം അവരുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇൻഡ്യാ കോർട്ടിൽ എത്തിയപ്പോൾ മനസുകൊണ്ട് "വന്ദേമാതരം'' മന്ത്രിച്ചു പോയി. നമ്മുടെ നാട്ടിലെത്തിയ പ്രതീതി. അവിടത്തെ എലഫൻ്റ് ക്ലോക്ക് ഒരൽഭുതമാണ്,.ചൈന കോർട്ട് അതിവിശാലമാണ്.ഒരു വലിയ പായ്ക്കപ്പൽ, സുങ്കൻഷിപ്പ് തുടങ്ങി ചൈനീസ് സംസ്ക്കാരം വിളിച്ചോതുന്ന പലതുമുണ്ടവിടെ. ഇപ്പോൾ അത് അങ്ങ് മെട്രോ സ്‌റ്റേഷൻ വരെ നീട്ടിയിരിക്കുന്നു. നൂറു കണക്കിന് വ്യാപാരശാലകളും, തീയ്യേറ്ററുകളും, ഇലട്രിക്ക് ടാക്സികളും, കുട്ടികൾക്കുള്ള മിനിട്രയിനും എല്ലാ ചേരുവകളും ഇവിടെയും ഉണ്ട്. ഇവിടുത്തെ ഫുഡ് കോർട്ടുകൾ പ്രസിദ്ധമാണ്. ഇതിന്റെ റൂഫിലെ സ്കൈ പെയിന്റി ഗ് ചേതോഹരമാണ് .ആഹാരവും വ്യാപാരവും, ചരിത്രവും മുഖമുന്ദ്രയാക്കിയ ഒരു ടൂറിസം മാതൃകയായി എനിക്ക് ഇത് അനുഭവപ്പെട്ടു. ദൂബായിലെ ഒരോ കാഴ്ച്ചയും അനുപമമാണ്. അതു നടപ്പിൽ വരുത്തിയ വരൂടെ ഇഛാശക്തിയും.

Tuesday, January 17, 2023

ജബലാലിഗാർഡൻസ് - ഒരു ഹരിതഗ്രാമം [ ദൂബായി - 7 ] ദൂബായി എന്ന മഹാനഗരത്തിലെ താമസത്തേപ്പറ്റി ഒരു വേവലാതിയും ഇല്ലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സിറ്റിയിൽ ലക്ഷക്കണക്കിനാളുകൾ എപ്പഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ തിരക്കുള്ള നഗരത്തിൽ എങ്ങിനെ വാസം .! ആദ്യമൊക്കെ ഭയമുണ്ടായിരുന്നു. പക്ഷേ മോൾ താമസിക്കുന്ന ജബലാലി ഗാർഡൻസിൽ ഈ ഭയത്തിനൊക്കെ പരിഹാരമുണ്ട്. വിശ്വസിക്കാനായില്ലസിറ്റിയുടെ കയ്യെത്തും ദൂരത്ത് ഇങ്ങിനെ ഒരു വാസസ്ഥലം. ശരിക്കും ഒരു ഗ്രാമാന്തരീക്ഷം അവിടെ പുനസൃഷ്ടിച്ചിരിക്കുന്നു. ഏതാണ്ട് ഇരുനൂററി ഇരുപത് ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റസിഡൻ്റ് ഏരിയ. അപ്പാർട്ട്മെൻ്റ് ഒന്നും തന്നെ മൂന്നുനിലയിൽ കൂടുതൽ ഇല്ല. ഒരു ഫ്ലാറ്റിൽ ഇരുപത്തിനാലു ഫാമിലി. അങ്ങിനെയുള്ള ഫ്ലാറ്റുകൾ അവിടെ അവിടെ ആയി പണിതിരിക്കുന്നു. ഇത്രയും സ്ഥലം മുഴുവൻ നല്ല മണ്ണ് കൊണ്ടുവന്ന് ഫില്ലു ചെയ്ത് ഫലഭൂയിഷ്ട്ടമാക്കിയിരിക്കുന്നു. ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. ആരിവേപ്പുൾപ്പടെ ഒത്തിരി ചോലമരങ്ങൾ പ്ലാൻ ചെയ്ത് വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇത്ര ഫ്ലാറ്റിന് എന്ന കണക്കിൽ വലിയ ഗ്രവുണ്ടും ', സ്വിമ്മി ഗ്പൂളും, കുട്ടിക്കുള്ള പാർക്കും, ടെന്നീസ് കോർട്ടുo എല്ലാം നല്ല പ്രൊഫഷണലായി പരിപാലിച്ചിരിക്കുന്നു. ഇതിനിടയിലൂടെ നടപ്പാതയും സൈക്കിൾ ട്രാക്കും ടയിൽ ഇട്ട് മനോഹരമാക്കിയിരിക്കുന്നു. ഇത് മുഴുവൻ നനച്ച് പരിപാലിക്കാൻ ഇവിടുന്നു തന്നെയുള്ള വെയ്സ്റ്റ് വാട്ടർ ശുദ്ധി ചെയ്തതാണ് ഉപയോഗിക്കുന്നത്. ഒരറ്റത്തു നിന്നതിൽക്കയറി യാൽ ഒരു രണ്ടു മണിക്കൂർ യാതൊരു പൊല്യൂഷനും ഇല്ലാത്തിടത്തു കൂടി നടക്കാം. നമ്മുടെ മൂന്നാർ പോലെ നല്ല തണുപ്പും ശുദ്ധവായുവും. ഗ്രൗണ്ട്കൾ വൈകിട്ടോടെ സജീവമാകും. അതിൽ മുമ്പ് യോഗ പഠിപ്പിക്കാനുള്ള പല ഗ്രൂപ്പുകൾ അവിടെ കാണാം. ആകൊടും മരുഭൂമിയിൽ അവർ ഒരു ഹരിതഗ്രാമം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു. ഇവ വിഭാവനം ചെയ്ത് നടപ്പാക്കിയ നഖീൽ ഗ്രൂപ്പിനഭിനന്ദനം. ഈ മഹാനഗരത്തിൻ്റെ പ്രാണവായുവിനു വേണ്ടി അല്ലങ്കിൽ വല്ലപ്പഴും വന്നു പോകുന്ന എന്നെപ്പോലുള്ള ഭാഗ്യവന്മാർക്ക് വേണ്ടി അണിഞ്ഞൊരുങ്ങി ഗാർഡൻസ്

Monday, January 16, 2023

ദൂബായി ഇൻറർനാഷണൽ സ്‌റ്റേഡിയം [ ദൂബായി- 6] ദൂബായിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നല്ല ഒരു ക്രിക്കറ്റ് മത്സരം ഉണ്ട്. കാണണം. ഇന്നലെപ്പോയിരുന്നു. മൊയിൻ ആലിയും മുഹമ്മദ് നബിയും അടങ്ങിയ ഒരു നല്ല ടൂർണമെൻ്റിൻ്റെ ലീഗ് മത്സരം.അത് ഒരു നല്ലകളി വിരുന്നായി. സത്യത്തിൽ ഞട്ടിച്ചത് അതി മനോഹരമായ ലക്ഷണമൊത്ത ആ സ്റ്റേഡിയം ആണ്.ദൂബായി പോപ്പർട്ടീസിൻ്റെ കീഴിലുള്ള ഒരു മൾട്ടി പർപ്പസ് സ്റേറഡിയം. എങ്കിലും ക്രിക്കറ്റിന് ആണ് പ്രാമുഖ്യം. മുപ്പതിനായിരത്തോളം പേരെ ഉൾപ്പെടുത്താൻ പറ്റുന്ന ആ കളിസ്ഥലം രൂപകൽപ്പന ചെയ്തത് കനേഡിയ ആർക്കിട്ടച്ചർ അവുസംമാത്യൂബ്ആണ്. " റിഗ് ഓഫ് ഫയർ " എന്ന ലൈററിഗ് സിസ്റ്റം ലോകോത്തരമാണ്. ഷാഡോ വരാതെ മുണ്ണൂററി അമ്പത് ലൈറ്റുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. അവിടുത്തെ ക്യാമറാസിസ്റ്റവും മികവുറ്റത്.ഡ്രോൺ ഉൾപ്പടെ കളി അതേപടി ഒപ്പി എടുക്കാൻ കെൽപ്പുള്ള ടെലിക്കാ സ്റ്റിഗ്സിസ്റ്റം .2009-ൽ ആസ്ട്രേലിയ പാക്കിസ്ഥാൻ മത്സരമാണ് അവിടെ അരങ്ങേറിയത്. അന്ന് അഫ്രീദിയുടെ അൽഭുത പ്രകടനം ,38 റൺസിന് 6 വിക്കറ്റ്, അന്ന് സ്റേറഡിയത്തെ കോരിത്തരിപ്പിച്ചിരുന്നു. ദൂബായിൽ എന്നെ അൽഭുതപ്പെടുത്തിയത് പാർക്കിഗ് സൗകര്യം ഒരുക്കുന്നതിലുള്ള അവരുടെ ശുഷ്കാന്തിയാണ്. എത്ര വണ്ടി വന്നാലും സുരക്ഷിതമായി പാർക്കു ചെയ്യാനുള്ള സൗകര്യം.നല്ല സെക്യൂരിറ്റി ചെക്കിഗ്. ജോലിക്കാരുടെ നല്ല ഹൃദ്യമായ പെരുമാറ്റം. എല്ലാത്തിനും ഒരു പ്രൊഫഷണൽ ടച്ച്. ലോകോത്തരമായതെല്ലാം ദൂ ബായിക്ക് സ്വന്തം എന്ന് ഒരിയ്ക്കൽ കൂടി എൻ്റെ മനസ് മന്ത്രിച്ചു

ശ്രീ ഗുരുനാനാക്ക് ദർബാർ - ദൂബായിലെ ഗുരുദ്വാർ [ ദുബായി.6] ജബ ലാലിയിലെ വർഷിപ്പ് വില്ലേജിൽ ഹിന്ദു ക്ഷേത്രത്തിനോട് ചേർന്നാണ് ഗുരുദ്വാരം '.ഗുരുവിലേയ്ക്കുളള പ്രവേശന കവാടം. " ഇരുപത്തി അയ്യായിരം സ്ക്വയർ ഫീറ്റിൽ അറുപത്തി അഞ്ചു ലക്ഷം ദിർഹം മുടക്കിപ്പണിതീർത്ത പ്രൗഢഗംഭീരമായ ഗുരുനാനാക്ക് ദർബാർ .സുവർണ്ണ ക്ഷേത്രത്തോട് സാമ്യമുള്ള ജലാശയം അവിടെയും കാണാം നല്ല ഇറ്റാലിയൻ മാർബിളിൽ തീർത്ത ആ മന്ദിരത്തിലേയ്ക്ക് കാൽവച്ചപ്പഴേ അതിൻ്റെ ഔന്നത്യം മനസിൽപ്പതിഞ്ഞു. അകത്ത് ദർബാർ ഹാളിൽ പർപ്പിൾ നിറത്തിലുള്ള പരവതാനി വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. തല മറച്ച് വേണം ഗ്രന്ഥാസാഹിബിനെ വണങ്ങാൻ. ആ സുവർണ്ണ സിംഹാസനത്തിൽ അലങ്കരിച്ച് ഗ്രന്ഥാസാഹിബ്.. ഇരുപത്തിനാലു ക്യാരററ് സ്വർണ്ണം കൊണ്ടുള്ള മേലാപ്പ്‌. സ്വർണ്ണം പൂശിയ താമര ആകൃതിയിലുള്ള താഴികക്കുടം. മുൻവശത്ത് സ്വർണ്ണം കൊണ്ടുള്ള കൃപാൺ,ശൂലം'. ഏതർത്ഥത്തിൽ ആണങ്കിലും ഒരു മഹത് ഗ്രന്ഥത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന ആ സംസ്കൃതി എനിയ്ക്കിഷ്ടായി.പ്രദക്ഷിണം വച്ചു താണുവണങ്ങി തിരിച്ചു നടക്കുമ്പോൾ രാഗീസ് എന്ൻ ഗായക സംഘം ഗുരുവിൻ്റെ സൂക്തങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ ആ ഗാനാലാപത്തിൽ ലയിച്ച് മനസ് ഒരു പ്രത്യേക തലത്തിൽ പ്രവേശിച്ചിരുന്നു. അവർക്ക് തലപ്പാവും കൃപാണും പോലെ ' 5 ക' പ്രധാനമാണ്.കേശ് [ മുടി ] കംഗ[തടികൊണ്ടുള്ള ചീപ്പ് ], കചേര [ പ്രത്യേകതരം ലങ്കോട്ടി ], കാര [ ഇരുമ്പു വള, ] കൃപാൺ [ വാൾ ]. അവരുടെ വൃത്തിയുടെയും ഭക്തിയുടെയും, ആചാരത്തിൻ്റെയും സിംബലാണവ. രണ്ടു വശവും കൃപാൺ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അവരുടെ മുന്ദ്ര,സ്വർണ്ണത്തിൽ തീർത്തതും അവിടെക്കണ്ടു. വരുന്നവർക്കൊക്കെ ആഹാരം കൊടുക്കന്നത് അവരുടെ ആചാരത്തിൻ്റെ ഭാഗമാണ്. അതിന് വലിയ ഊട്ടുപുരയും അവിടുണ്ട്.ഒരു പായ്ക്കറ്റിൽ അവർ തന്ന മധുരം കഴിച്ച് അവിടെ നിന്നു മടങ്ങി.

Saturday, January 14, 2023

ജബലാലിയിൽ ഒരു ആരാധനാ ഗ്രാമം [ ദൂബായി- 3] ദൂ ബായിൽ ജബലാലിയിൽ ഒരു " വർഷിപ്പ് വില്ലേജ് " തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നു. അവിടുത്തെ ഹിന്ദു ക്ഷേത്രം പ്രൗഢഗംഭീരമാണ്. ഹിന്ദു അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിച്ച് തൂവെള്ള മാർബിളിൽ തീർത്ത ഒരമ്പലം .മുൻവശത്ത് മെറ്റൽ ലാറ്റിക്സ് വർക്കുകൾ ,ഉയരമുള്ള പിച്ചള ശിഖരങ്ങൾ, താഴികക്കുടങ്ങൾ. മുകളിലെ പ്രാർത്ഥനാമുറിയിലേയ്ക്ക് പടി കയറിച്ചെല്ലുമ്പോൾ ആദ്യം ഒരിടനാഴി.അതിനു മുകളിൽ പല വലിപ്പത്തിലും രൂപത്തിലും ഉള്ള 105 മനോഹര പിച്ചള മണികൾ തൂക്കിയിട്ടിരിക്കുന്നു. അവിടുന്ന് പ്രധാന ഹാളിലേക്ക്. ആ വലിയ പ്രാർത്ഥനാ ഹാൾ ഒരത്ഭുതമാണ്. ആ ഹാളിൽവശങ്ങളിൽ നിരനിര ആയുള്ള ശ്രീകോവിലിൽ എല്ലാ ഹിന്ദു ദേവ സങ്കൽപ്പങ്ങളും ഉണ്ട്. പരമശിവനാണ് പ്രധാന പ്രതിഷ്ഠ. മുമ്പിൽ ഒരു വലിയ ശിവലിംഗവും പുറകിലായി ശിവപാർവ്വതിമാർ.രണ്ടു വശങ്ങളിലും ഉള്ള ഹിന്ദു ദൈവങ്ങളെ വണങ്ങിച്ചെല്ലുമ്പോൾ ഒരു ചെറിയ ഗുരുദ്വാരയിലാണെത്തുക. അവിടെ അവരുടെ വിശുദ്ധ ഗ്രന്ഥം മാണ് പതിഷ്ഠ,. തല പൂർണ്ണമായും മറച്ചു വേണം അതിൽ പ്രവേശിയ്ക്കാൻ. അതിനു ശേഷം സിർ ദിസായി ബാബ 'യേയും കാണാം. ആ ഹോളിലെ റൂഫ് അതി മനോഹരമാണ്. വലിയ വൃത്താകൃതിയിൽ അർത്ഥ ഗോളാകൃതിയിൽ മനോഹരമായ ഗ്ലാസ് കൊണ്ട് മാറച്ചിരിക്കുന്നു. നമുക്കഭിമുഖമായി നടുക്ക് ഒരു വലിയ താമര. പ്രകൃതിദത്തമായ പ്രകാശം ഉള്ളിൽ പ്പതിക്കുമ്പോൾ മനോഹരമായ പ്രതിബിംബങ്ങൾ നിലത്ത് നിഴലിക്കും. ആയിരത്തിലധികം പേർക്ക് ഒരു സമയത്ത് ആഹാരം കൊടുക്കാവുന്ന ഊട്ടുപുര .സംസ്കൃത ഭാഷ, ക്ലാസിക്കൽ നൃത്തം സംഗീതം ഇവ ഇവിടെ പഠിപ്പിയ്ക്കാനും ഇവിടെ സൗകര്യമുണ്ട്. ദൂബായിയുടെ ബഹുസ്വര സംസ്ക്കാരത്തിൻ്റെ പ്രതീകമായി നിൽക്കുന്ന ആ ദേവാലയം നമ്മളെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നു.

Friday, January 6, 2023

നമ്മുടെ രുചിയുടെ തമ്പുരാനെ വെറുതേ വിടൂ...... പഴയിടം മോഹനൻ നമ്പൂതിരി. സസ്യാഹാരക്രമം ഒരു സംസ്ക്കാരമാക്കി മാറ്റാൻ സഹായിച്ച ഒരു പാചക പ്രതിഭ. പതിനാറു വർഷമായി യുവജനോത്സവങ്ങളിലെ ഒരു നിറ സാന്നിദ്ധ്യം. ആ രുചിയറിഞ്ഞ വിദ്യാർത്ഥികളുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. പലപ്പഴും നഷ്ട്ടത്തിലാണ് ടണ്ടർ പിടിയ്ക്കാറ്. ഒരു തപസു പോലെ, ഒരു നിയോഗം പോലെ ഇന്നും അതു തുടരുന്നു. . പാചകത്തിൻ്റെ നൈപുണ്യം മാത്രമല്ല ആ നടത്തിപ്പിൻ്റെ പ്രാഗത്ഭ്യവും ഒരൽഭുതമാണ്. ഒരാൾ പോലും ആഹാരം കിട്ടാതെ അവിടുന്നു പോകില്ല. ഒരാൾ പോലും മോശം അഭിപ്രായം പറഞ്ഞിട്ടുമില്ല.മോഹനൻ ചേനപ്പായസം ഉണ്ടാക്കിയാലും ചൊറിയില്ല. പക്ഷേ അദ്ദേഹത്തെച്ചൊറിയാൻ ഈ സമയത്ത് ചിലർ തലപൊക്കുന്നത് നമുക്ക് പൂർണ്ണമായും അവഗണിയ്ക്കാം . 'പക്ഷേ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ആഘോഷമായ ഉത്ഘാടനച്ചടങ്ങിലോ സമാപന ചടങ്ങിലോ അദ്ദേഹത്തെ വേദിയിൽ വിളിച്ച് ഒന്നാദരിക്കുന്നത് കണ്ടിട്ടില്ല. അത് അനീതിയാണ്. ഈ പ്രാവശ്യമെങ്കിലും ഭാരവാഹികൾ ആ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കട്ടെ. പാചകപ്പുരയിൽ കൊണ്ടു പൊയി ഉപഹാരം കൊടുത്താൽ പോരന്നു ചുരുക്കം.