Thursday, July 26, 2018

തിലോദകം........

      വാസുവേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്റെ വാമഭാഗത്തിന്റെ ഏട്ടനായാണ്. ഏട്ടൻ അവൾക്ക് ഏട്ടൻ മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, ഗുരുവായിരുന്നു, ക ളിക്കൂട്ടുകാരനായിരുന്നു എല്ലാമെല്ലാമായിരുന്നു.
         അത്ഭുതകരമായ ആ വ്യക്തിത്വം എന്നേയും വല്ലാതെ സ്വാധീനിച്ചിരുന്നു. ബാക്കിയുള്ളവർക്കു വേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരു യോഗീശ്വരൻ!. മണിക്കൂറുകളോളം സംസാരിച്ചിരുന്നിട്ടുണ്ട്. അറിവിന്റെ, കാഴ്ചപ്പാടിന്റെ അവസാന വാക്കായിരുന്നു എന്റെ ജീവിതത്തിൽ വാസുവേട്ടൻ.ആശയപരമായി രണ്ടു ധ്രുവങ്ങളിൽ ആയിരുന്നെങ്കിലും ഒരു വല്ലാത്ത പരസ്പര ബഹുമാനം ഞങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു, എനിക്ക് വലിയ പരിചയമില്ലാത്ത ആദ്ധ്യാത്മിക കാര്യങ്ങളിൽ എനിക്കറിവ് പകർന്നു തന്നത് ഏട്ടനായിരുന്നു. ഇതൊക്കെ ഒന്നെഴുതിവച്ചിരുന്നെങ്കിൽ! പലവട്ടം ആവശ്യപ്പെട്ടതാണ്. അവസാനം നിർബ്ബന്ധത്തിനു വഴങ്ങി കറേ എഴുതി വച്ചിട്ടും ഉണ്ട്,.അടുത്ത തലമുറ അത് കണ്ടെടുത്ത് പ്രസിദ്ധീകരിക്കണ്ടതാണ്.
        പക്ഷേ അപ്രതീക്ഷിതമായ ആ വിയോഗം എന്നേയും തകർത്തു കളഞ്ഞു. ഒരിക്കലും ബാക്കിയുള്ളവരെ ആ ശ്രയിക്കാതെ ജീവിക്കാനുള്ള അഭിവാഞ്ച ജീവിതത്തിലുടനീളം ഏട്ടൻ പുലർത്തിയിരുന്നു. നിർബ്ബന്ധമായും ആധുനിക ചികിത്സാ സൗകര്യങ്ങൾ സ്വയം നിഷേധിച്ച് ഒരുതരം " ഹില ഹരി " ആയിരുന്നു ആ അന്ത്യം എന്നു തോന്നിയിട്ടുണ്ട്. തന്റെ കടമകൾ കഴിഞ്ഞു. പോകാൻ സമയമായി, എന്നെക്കൊണ്ട് ആരും കഷ്ടപ്പെടുത് എന്നുള്ള ഒരു ദിവ്യമായ ഉൾവിളിയോടെ എന്റെ പ്രിയപ്പെട്ട ഏട്ടൻ അകാലത്തിൽ വിടവാങ്ങി.
ആ പാദങ്ങളിൽ ദു:ഖത്തിൽ ച്ചാലിച്ച് ഒര ശ്രുപൂജ...... ഒരു തിലോദകം.

Wednesday, July 25, 2018

കിളിക്കൊഞ്ചൽ.....,

     ഈ നാലുകെട്ട് ഇന്നനക്കം വച്ചിരിക്കുന്നു. കുട്ടികളുടെ കളി ആരവങ്ങൾ മുഴങ്ങുന്നു. ഈ വലിയ ഇല്ലപ്പറമ്പിന് നടുവിലുള്ള, ഈ മൗനത്തിന്റെ മാറാല കെട്ടിയ തറവാട് കിളിക്കൊഞ്ചലുകൾ കൊണ്ട് മുഖരിതമായിരിക്കുന്നു.
      മക്കളും മരുമക്കളുമുൾപ്പടെ എല്ലാരും എത്തിയിട്ടുണ്ട്. അവർക്ക് വെക്കേഷൻ ഇപ്പഴാണ്.പല ഭൂ കണ്ഡങ്ങളിൽ വസിക്കുന്നവർ.പല ഭാഷ സംസാരിക്കുന്നവർ.പല സംസ്കാരത്തിൽ വളർന്നവർ, ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിച്ചു കൂടിയിരിക്കുന്നു. ആകെപ്പാടെ ഒരു ഉത്സവാന്തരീക്ഷം,.ഒരേ രക്തബന്ധത്തിൽ കോർത്തവർ എത്ര പെട്ടന്നാണിണങ്ങിച്ചേർന്നത്. എത്ര പെട്ടന്നാണവർ മുത്തശ്ശനും മുത്തശ്ശിമാ യി വൈകാരികടുപ്പം സ്ഥാപിച്ചത്. മററു പരിപാടികൾ മുഴുവൻ മാറ്റി വച്ച് അവരുടെ കളി ചിരികളിൽ ലയിച്ച് കുറച്ചു നാൾ...
   ഈ ആരവങ്ങൾ ക്ഷണികമാണ്.ഇവർ പല രായി, പലപ്പോഴായി മടങ്ങിപ്പോകും അതോർക്കമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.എങ്കിലും ഒരു വർഷം ഈ നല്ല നിമിഷങ്ങൾ ഉള്ളിൽ സൂക്ഷിക്കാൻ ഈ ഊർജ്ജo മതിയാകും വീണ്ടും ഞങ്ങൾ ഈ നാലുകെട്ടിന്റെ കോണിലേക്കൊതുങ്ങാൻ മനസിനെ പാകപ്പെടുത്തേണ്ടിരിക്കുന്നു....

Tuesday, July 24, 2018

അച്ചു ക്രിക്കറ്റ് പഠിച്ചു    [ അച്ചു ഡയറി- 22 2]

   മുത്തശ്ശാ അമേരിക്കയിൽ ക്രിക്കറ്റില്ല.അച്ചുകളി ടി.വിയിൽക്കണ്ടിട്ടുണ്ട്. കളിച്ചിട്ടില്ല. നാട്ടിൽ വന്ന് അച്ചു ക്രിക്കറ്റ് പഠിച്ചു. കളിച്ചു. ആ ദിയേട്ടനാ പഠിപ്പിച്ചു തന്നെ. ആദി യേട്ടൻ ദൂ ബായി സ്കൂൾ ടീമിലുണ്ട്.ഇൻറർ സ്കൂൾ സെലക്ഷനിൽ ആദിയേട്ടൻ മാത്രമേ അവരുടെ സ്കൂളിൽ നിന്നുള്ളു.അമ്മാവൻ ബാറ്റുംബോളുംബെയിലും വാങ്ങിത്തന്നു. അച്ചു അതിന്റെ നിയമങ്ങൾ മുഴുവൻ പഠിച്ചു. ടെന്നീസ് ബൊളു'കൊണ്ടാ കളിച്ചും പഠിച്ചത്.
      ആ ദിയേട്ടൻ നല്ല ബാറ്റ്സ്മെൻ ആണ്. നല്ല ഫാസ്റ്റ് ബൗളറും. ഇന്നലെ അച്ചു ബാറ്റു ചെയ്തു് 25- റൺസ് എടുത്തു. പൂജ്യത്തിന് അവിട്ടായതാ.ഏട്ടൻ കളി തുടരാൻ സമ്മതിച്ചത് കൊണ്ട് രക്ഷപെട്ടു.അല്ലങ്കിൽ നാണക്കേടായെനേ. ആദി യേട്ടന്റെ ഒരു ബോൾ കാലിൽ ക്കൊണ്ട് വേദനിച്ചു. പക്ഷേ അച്ചു കരഞ്ഞില്ല. ഏട്ടന് വിഷമായി. ഇനി പാഡ് വാങ്ങണം. അല്ലങ്കിൽ കുഴപ്പാ.
    അച്ചു ആദ്യം കണ്ടത് ഇൻഡ്യ ഇഗ്ലണ്ട് കളി ആണ്. നമ്മൾ തോറ്റു പോയി. സങ്കടായി.അച്ചൂന് ഏറ്റവും ഇഷ്ടം രോഹിത് ശർമ്മയേ ആണ്. ഇനി ടെസ്റ്റ് ഉണ്ടന്ന് ആദിഏട്ടൻ പറഞ്ഞു. അത് ജയിച്ചാൽ മതി ആയിരുന്നു.

Sunday, July 15, 2018

ക്രൊയെഷ്യക്കൊപ്പം [ ലംബോദരൻ മാഷും തിരുമേനീം - 30]

" ഫ്രാൻസിന് തന്നെ ലോകകപ്പ്.. ഉറപ്പാ; "
"എന്താ മാഷ് ആരുമായോ പന്തയം വച്ച ലക്ഷണമുണ്ടല്ലോ? 
" പന്തയം വച്ചിട്ടുണ്ട് നല്ല തുകക്ക് തന്നെ. ഫ്രാൻസിനു വേണ്ടി. വേണമെങ്കിൽ നമുക്കും പന്തയം വയക്കാം. എനിക്കത്ര ഉറപ്പാ"
" പന്തയത്തിനൊന്നുമില്ല. എന്നാലും ഞാൻ ക്രൊയേഷ്യയുടെ കൂടെയാ. അവരെ ജയിക്കൂ"
"എന്താ തിരുമേനിക്കിത്ര ഉറപ്പ് "
"ഒന്ന് ലോകകപ്പ് രാജ്യത്തിനു വേണ്ടിയാ കളിക്കുന്നെ. ക്ലബ് മത്സരം പോലെയല്ല."
"അതു കൊണ്ട്. "
" ഫ്രാൻസിന്റെ താരങ്ങൾ പകുതിയും പ്രാൻസുകാരല്ല. കുടിയേറ്റക്കാരാണ്. അവിടുത്തെ ഭരണാധികാരിക ഒരു കാലത്ത് "രാജ്യത്തിന്റെ മാലിന്യങ്ങൾ " എന്നു വിശേഷിപ്പിച്ചവർ. അവർ ഒരിക്കലും കളിക്കുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്നവരെപ്പോലാകില്ല."
"എന്നാൽ ക്രൊയേഷ്യാക്കാർ അങ്ങിനെയല്ല.അവർ ഒറ്റക്കെട്ടായി അവരുടെ കൊച്ചു രാജ്യത്തിനു വേണ്ടി ക്കളിക്കുന്നു. കപ്പുനേടിയാൽ അവരുടെ ആ പാവപ്പെട്ട രാജ്യം തന്നെ രക്ഷപെടും എന്ന വർക്കറിയാം.മാഷുടെ ക്യാഷ് പോയതു തന്നെ ".
" നമുക്ക് കാണാം "

Thursday, July 12, 2018

പാച്ചൂന്റെ ഇഗ്ലീഷ്    [  അച്ചു ഡയറി-221]

     മുത്തശ്ശാ പാച്ചൂന്റെ ഇഗ്ലീഷ് ഒരു രക്ഷയുമില്ല. അവന് മലയാളം പറയാനും അറിയില്ല. അവനാദ്യമായല്ലേ  us -ൽ നിന്ന് ഇൻഡ്യയിലേക്ക് വരുന്നത്. മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരിയ്ക്കും.ഇഗ്ലീഷ് അറിയാവന്നവർക്ക് പോലും അവന്റെ "സ്ലാoഗ് പിടികിട്ടില്ല. കാര്യം മനസിലായാലല്ലേ അവൻ പറയുന്നത് സാധിച്ചു കൊടുക്കാൻ പറ്റൂ. എന്നിട്ട് വാശി പിടിക്കും. അവന്റെ കാര്യം അവൻ തീരുമാനിക്കും. നമ്മൾ കൂടെക്കൂ ടിക്കോണം.
     അച്ചുവേണം അവൻ പറയുന്നതൊക്കെ " ട്രാൻസ് ലേറ്റ് " ചെയ്തു കൊടുക്കാൻ.മടുത്തു. പിന്നെ അവനു മനസിലാകുന്ന ഭാഷയിപ്പറഞ്ഞു കൊടുക്കുകയും വേണം. ഇങ്ങിനെ ഒക്കെയാണങ്കിലും അവന്റെ ഇഗ്ലീഷ് കേൾക്കാൻ എല്ലാവർക്കും വലിയ ഇഷ്ട്ടാ. പലരും ആതു റിക്കാർസ് ചെയ്യുന്നുണ്ട്. അവന്റെ സംസാരം കേൾക്കാൻ വേണ്ടി അവനേക്കൊണ്ട് സംസാരിപ്പിക്കുന്നവരും ഉണ്ട്.പക്ഷേ മാലപ്പടക്കത്തിനു് തീ കൊളുത്തിയതുപോലെയാ മുത്തശ്ശാ എന്തൊരു സ്പീഡാ അവന്റെ സംസാരത്തിന്.
     പക്ഷേ ചിലപ്പോൾ അവൻ അവന്റെ ഇഷ്ട്ടമുള്ള കാർട്ടൂൺ കഥാപാത്രമായി മാറും. എന്നിട്ട് അതിലെ ഡയലോഗ് കാച്ചും. പ്രായമായവരോട് സംസാരിക്കുംമ്പഴും ഒരു മര്യാദ യുംഇല്ല.അച്ചുവും അവന്റെ പ്രായത്തിൽ ഇങ്ങിനെ ഒക്കെ ആയിരുന്നെന്നമ്മ പറഞ്ഞു.

Wednesday, July 11, 2018

പര കായപ്രവേശം  [ കീ ശക്കഥ-34]

        ഞാനിന്നൊരു കഥാപാത്രമാണ്. അത്രക്ക് ജനപ്രിയമായിരിക്കുന്നു, ഞാൻ പ്രധാന വേഷം ചെയ്യുന്ന ആ ടി വി സീരിയൽ. ഞാനും അതിലത്രയും അലിഞ്ഞു ചേർന്നിരുന്നു. എന്നെ ഇന്നെല്ലാവരും വിളിക്കുന്നതു പോലും ആ കഥാപാത്രത്തിന്റെ പേരാണ്.സെറ്റിൽ സഹിക്കാൻ വയ്യാത്ത പല പ്രശ്നങ്ങളും ഉണ്ടായപ്പോഴും പിടിച്ചു നിന്നു.ആ കഥാപാത്രത്തിനു വേണ്ടി. ആ കഥാപാത്രത്തെയും ആ കഥയേയും ഞാൻ അത്ര മാത്രം എന്റെ മനസിലേക്കാവാഹിച്ചിരുന്നു. ഇതിലഭിനയ്ക്കുന്നവർ എല്ലാം സെറ്റിൽ വരുമ്പോൾ ഒരു കുടുബമാകും. ശരിക്കും അതിലെ കഥാപാത്രങ്ങളായി ജീവിക്കും. ഒരുതരം പര കായപ്രവേശം!
      ഒരു സീരിയലിൽ അഭിനയിക്കുന്നവരോട് വിരോധം തോന്നിയാൽ വെറേ ആരേ എങ്കിലും വച്ച് അഭിനയിപ്പിക്കും.അല്ലങ്കിൽ ഫോട്ടോ യിൽ ഒരു മാല ചാർത്തി കൊന്നുകളയും. ഇവിടെയും അതു സംഭവിക്കുമെന്നു തോന്നുന്നു. എപ്പോഴോ മേലാളന്മാർക്ക് ഞാൻ അനഭിമതനായിരിക്കുന്നു. കാരണമറിയില്ല. ആ സീരിയലിന്റെ പേരിൽ എനിക്കു മാത്രം പുരസ്കാരങ്ങൾ കുമിഞ്ഞുകൂടിയതുകൊണ്ടാവാം. ആരുടെ എങ്കിലും വ്യക്തി വൈരാഗ്യമാകാം. കണ്ണീരോടെ ആണങ്കിലും ഞാൻ ഒഴിഞ്ഞു പോകാൻ തയാറാണ്. എന്നേക്കാൾ മിടുക്കുള്ള ഒരാളെ വച്ച് ആ നല്ല കഥാപാത്രം പ്രെക്ഷക മനസിൽ തുടരട്ടെ.
       പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ആ കഥാപാത്രത്തെ സ്വഭാവദൂഷ്യം ആരോപിച്ച് ഇല്ലാണ്ടാക്കുന്നു. എന്നോടുള്ള വിരോധത്തിന് ആ നല്ല കഥാപാത്രത്തെ എന്തിന് ചീത്തയാക്കണം. സഹിക്കാൻ പറ്റുന്നില്ല. നല്ല നല്ല എത്ര അവസരങ്ങൾ ഒഴിവാക്കിയാണ് ഞാൻ ആ കഥാപാത്രമായി ജീവിച്ചത്. ഒരു തവണ എന്നെ ഒഴിവാക്കാൻ ആ കഥാപാത്രത്തെ മരണത്തിന്റെ വക്ക് വരെ എത്തിച്ചതാണ്. അന്ന് റെയ്ററി ഗ് ഭയന്ന് അവർ ജീവൻ നൽകിയതാണു്.ഇന്നും വളരെ അധികം ദുഃഖമുണ്ടങ്കിലും ആ സീരിയൽ ഞാൻ കാണാറുണ്ട്. ചങ്കുതകർന്നത് ഞാൻ നെഞ്ചോടു ചേർത്ത ആ കഥാപാത്രത്തെ തേജോവധം ചെയത് ഒഴിവാക്കിയതിലാണ്. ഇതിലും ഭേദം കൊന്നുകളയാമായിരുന്നു.

Saturday, July 7, 2018

.. മുത്തശ്ശന്റെ നാലു കെട്ട് [അച്ചു ഡയറി- 221 ]

    മുത്തശ്ശന്റെ നാലു കെട്ടിന് 350 വർഷം പഴക്കമോ?  അച്ചൂന് വിശ്വസിക്കാൻ പറ്റണില്ല.അച്ചു താമസിക്കുന്ന അമേരിക്കക്ക് 300-ൽപ്പരം വർഷത്തെ ചരിത്ര മേ ഒള്ളു. അറയും ,നിലവറയും, നടുമുറ്റവുമെല്ലാം അച്ചൂന് അത്ഭുതമാണ്. മഴ പെയ്യുമ്പോൾ എന്തു രസമാ.നാലു വശത്തു നിന്നും വെള്ളം ഇരച്ചുവരും. അച്ചു മഴയത്ത് അവിടെ ഇറങ്ങിക്കൂളിച്ചു.
       മുത്തശ്ശന്റെ "മാൻ സ്ക്രിപ്റ്റ് "കളക്ക് ഷനും അച്ചൂന് അത്ഭുതമാണ്. അച്ചൂന് അത് വായിക്കാൻ പറ്റണില്ല. അതിന്റെ ഒക്കെ ഫോട്ടോ എടുക്കണം. യുഎസിൽ അച്ചൂന്റെ ഫ്രണ്ട്സിനെക്കാണിക്കാനാണ്. അല്ലങ്കിൽ അവർ വിശ്വസിയ്ക്കില്ല. അതിൽ നിന്നാണ് മുത്തശൻ ഈ വീടിന്റെ പഴക്കം നിശ്ചയിച്ചത് അല്ലേ?
നാലു കെട്ടിന് ഒരു നടുമുറ്റമല്ലേ. എട്ടുകെട്ടും, പതിനാറു കെട്ടും ഉണ്ടന്നമ്മ പറഞ്ഞു. ഒരു കെട്ടി ടത്തിൽ നാലു ന ടുമുറ്റം.! അച്ചൂന് കാണണന്നുണ്ടായിരുന്നു, ഇത്രയും വലിയ കെട്ടിടത്തിൽ എങ്ങിനെയാ താമസിക്കാ. അതുപോലെ പുറത്തേക്ക് എത്ര ഡോറാണ്.ഇ തൊക്കെ അടയ്ക്കാൻ തന്നെ പണിയാ. എല്ലാം അച്ചൂന് ഇഷ്ട്ടായി. പക്ഷേ എന്തുമാത്രം സ്പൈയിഡറാ. അച്ചൂന് പല്ലിയേം സ്പൈ ഡറി നേo പേടിയാ.

Monday, July 2, 2018

  ഇന്ന് വല്യ മുത്തശ്ശന്റെ പിറന്നാളാ... [അച്ചു ഡയറി-22 o]

      മാടമ്പ് കുഞ്ഞിക്കുട്ടൻ മുത്തശ്ശൻ.ഒത്തിരി കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശൻ.എത്ര ആനക്കഥകളാ മുത്തശ്ശൻ പറഞ്ഞു തന്നിരിക്കുന്നത്. അച്ചൂന് ആനകളെ വലിയ ഇഷ്ടമാ.മുത്തശ്ശന് കേരളത്തിലുള്ള എല്ലാ ആനകളെപ്പറ്റിയും അറിയാം. ആന ചികിത്സയും അറിയാം.
    ഒത്തിരി കഥകൾ എഴുതുന്ന മുത്തശ്ശനാണന്ന് അമ്മ പറഞ്ഞിട്ടുണ്ട്.  സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ " ഈ ഫോർ എലിഫന്റ് " എന്ന പരിപാടി ഞാൻ ഫ്രണ്ട്സിന് കാണിച്ചു കൊടുത്തിട്ടുണ്ട്. 
      മുത്തശ്ശൻ മുറുക്കുന്നത് കാണാനാ അച്ചൂന് ഏറ്റവും ഇഷ്ടം. വെററില എടുത്ത് അതിന്റെ ഞ ട്ട് മുറിച്നെററിയുടെ വശത്ത് ഒട്ടിച്ചു വയ്ക്കും. എന്നിട്ട് വെറ്റിലയിൽ ചുണ്ണാമ്പ് തേയ്ച്ച് അടയ്ക്കയും കൂട്ടി വായിലിടും. ചവയ്ക്കുമ്പോൾ നല്ല ചുവപ്പ് നിറം വരും.പിന്നെ പുകയിലയും കൂട്ടും.മുറക്കിച്ചുവപ്പിച്ച് വർത്തമാനം പറയുന്ന മുത്തശ്ശനേ അച്ചൂ ന് വല്യ ഇഷ്ട്ടാ.  മുറുക്കാന്റെ ഒരു നല്ല സ് മല്ലും വരും.അച്ചൂ നും ഒന്നു മുറുക്കണമെന്നു് ണ്ടായിരുന്നു.