കിളിക്കൊഞ്ചൽ.....,
ഈ നാലുകെട്ട് ഇന്നനക്കം വച്ചിരിക്കുന്നു. കുട്ടികളുടെ കളി ആരവങ്ങൾ മുഴങ്ങുന്നു. ഈ വലിയ ഇല്ലപ്പറമ്പിന് നടുവിലുള്ള, ഈ മൗനത്തിന്റെ മാറാല കെട്ടിയ തറവാട് കിളിക്കൊഞ്ചലുകൾ കൊണ്ട് മുഖരിതമായിരിക്കുന്നു.
മക്കളും മരുമക്കളുമുൾപ്പടെ എല്ലാരും എത്തിയിട്ടുണ്ട്. അവർക്ക് വെക്കേഷൻ ഇപ്പഴാണ്.പല ഭൂ കണ്ഡങ്ങളിൽ വസിക്കുന്നവർ.പല ഭാഷ സംസാരിക്കുന്നവർ.പല സംസ്കാരത്തിൽ വളർന്നവർ, ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിച്ചു കൂടിയിരിക്കുന്നു. ആകെപ്പാടെ ഒരു ഉത്സവാന്തരീക്ഷം,.ഒരേ രക്തബന്ധത്തിൽ കോർത്തവർ എത്ര പെട്ടന്നാണിണങ്ങിച്ചേർന്നത്. എത്ര പെട്ടന്നാണവർ മുത്തശ്ശനും മുത്തശ്ശിമാ യി വൈകാരികടുപ്പം സ്ഥാപിച്ചത്. മററു പരിപാടികൾ മുഴുവൻ മാറ്റി വച്ച് അവരുടെ കളി ചിരികളിൽ ലയിച്ച് കുറച്ചു നാൾ...
ഈ ആരവങ്ങൾ ക്ഷണികമാണ്.ഇവർ പല രായി, പലപ്പോഴായി മടങ്ങിപ്പോകും അതോർക്കമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.എങ്കിലും ഒരു വർഷം ഈ നല്ല നിമിഷങ്ങൾ ഉള്ളിൽ സൂക്ഷിക്കാൻ ഈ ഊർജ്ജo മതിയാകും വീണ്ടും ഞങ്ങൾ ഈ നാലുകെട്ടിന്റെ കോണിലേക്കൊതുങ്ങാൻ മനസിനെ പാകപ്പെടുത്തേണ്ടിരിക്കുന്നു... .
ഈ നാലുകെട്ട് ഇന്നനക്കം വച്ചിരിക്കുന്നു. കുട്ടികളുടെ കളി ആരവങ്ങൾ മുഴങ്ങുന്നു. ഈ വലിയ ഇല്ലപ്പറമ്പിന് നടുവിലുള്ള, ഈ മൗനത്തിന്റെ മാറാല കെട്ടിയ തറവാട് കിളിക്കൊഞ്ചലുകൾ കൊണ്ട് മുഖരിതമായിരിക്കുന്നു.
മക്കളും മരുമക്കളുമുൾപ്പടെ എല്ലാരും എത്തിയിട്ടുണ്ട്. അവർക്ക് വെക്കേഷൻ ഇപ്പഴാണ്.പല ഭൂ കണ്ഡങ്ങളിൽ വസിക്കുന്നവർ.പല ഭാഷ സംസാരിക്കുന്നവർ.പല സംസ്കാരത്തിൽ വളർന്നവർ, ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിച്ചു കൂടിയിരിക്കുന്നു. ആകെപ്പാടെ ഒരു ഉത്സവാന്തരീക്ഷം,.ഒരേ രക്തബന്ധത്തിൽ കോർത്തവർ എത്ര പെട്ടന്നാണിണങ്ങിച്ചേർന്നത്. എത്ര പെട്ടന്നാണവർ മുത്തശ്ശനും മുത്തശ്ശിമാ യി വൈകാരികടുപ്പം സ്ഥാപിച്ചത്. മററു പരിപാടികൾ മുഴുവൻ മാറ്റി വച്ച് അവരുടെ കളി ചിരികളിൽ ലയിച്ച് കുറച്ചു നാൾ...
ഈ ആരവങ്ങൾ ക്ഷണികമാണ്.ഇവർ പല രായി, പലപ്പോഴായി മടങ്ങിപ്പോകും അതോർക്കമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.എങ്കിലും ഒരു വർഷം ഈ നല്ല നിമിഷങ്ങൾ ഉള്ളിൽ സൂക്ഷിക്കാൻ ഈ ഊർജ്ജo മതിയാകും വീണ്ടും ഞങ്ങൾ ഈ നാലുകെട്ടിന്റെ കോണിലേക്കൊതുങ്ങാൻ മനസിനെ പാകപ്പെടുത്തേണ്ടിരിക്കുന്നു...

No comments:
Post a Comment