Thursday, July 12, 2018

പാച്ചൂന്റെ ഇഗ്ലീഷ്    [  അച്ചു ഡയറി-221]

     മുത്തശ്ശാ പാച്ചൂന്റെ ഇഗ്ലീഷ് ഒരു രക്ഷയുമില്ല. അവന് മലയാളം പറയാനും അറിയില്ല. അവനാദ്യമായല്ലേ  us -ൽ നിന്ന് ഇൻഡ്യയിലേക്ക് വരുന്നത്. മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരിയ്ക്കും.ഇഗ്ലീഷ് അറിയാവന്നവർക്ക് പോലും അവന്റെ "സ്ലാoഗ് പിടികിട്ടില്ല. കാര്യം മനസിലായാലല്ലേ അവൻ പറയുന്നത് സാധിച്ചു കൊടുക്കാൻ പറ്റൂ. എന്നിട്ട് വാശി പിടിക്കും. അവന്റെ കാര്യം അവൻ തീരുമാനിക്കും. നമ്മൾ കൂടെക്കൂ ടിക്കോണം.
     അച്ചുവേണം അവൻ പറയുന്നതൊക്കെ " ട്രാൻസ് ലേറ്റ് " ചെയ്തു കൊടുക്കാൻ.മടുത്തു. പിന്നെ അവനു മനസിലാകുന്ന ഭാഷയിപ്പറഞ്ഞു കൊടുക്കുകയും വേണം. ഇങ്ങിനെ ഒക്കെയാണങ്കിലും അവന്റെ ഇഗ്ലീഷ് കേൾക്കാൻ എല്ലാവർക്കും വലിയ ഇഷ്ട്ടാ. പലരും ആതു റിക്കാർസ് ചെയ്യുന്നുണ്ട്. അവന്റെ സംസാരം കേൾക്കാൻ വേണ്ടി അവനേക്കൊണ്ട് സംസാരിപ്പിക്കുന്നവരും ഉണ്ട്.പക്ഷേ മാലപ്പടക്കത്തിനു് തീ കൊളുത്തിയതുപോലെയാ മുത്തശ്ശാ എന്തൊരു സ്പീഡാ അവന്റെ സംസാരത്തിന്.
     പക്ഷേ ചിലപ്പോൾ അവൻ അവന്റെ ഇഷ്ട്ടമുള്ള കാർട്ടൂൺ കഥാപാത്രമായി മാറും. എന്നിട്ട് അതിലെ ഡയലോഗ് കാച്ചും. പ്രായമായവരോട് സംസാരിക്കുംമ്പഴും ഒരു മര്യാദ യുംഇല്ല.അച്ചുവും അവന്റെ പ്രായത്തിൽ ഇങ്ങിനെ ഒക്കെ ആയിരുന്നെന്നമ്മ പറഞ്ഞു.

No comments:

Post a Comment