Saturday, November 28, 2015

.....സൈക്കിൾ .......

ഈ തിരക്കുകൾ അവസാനിപ്പിക്കണം .കുറെക്കാലമായി എന്തായിരുന്നു . വായനശാലാ ,സ്കൂൾ ,അമ്പലം ,പിന്നെ പൂക്കാസാ ,ശാസ്റ്റ്രസാഹിത്യപരിഷത്ത് ,അത്യാവശ്യം യൂണിയൻ പ്രവർത്തനം ഇതൊക്കെ ബാങ്കുജൊലിക്കും ,കുടുംബ പ്രാരാബ്ധങ്ങൾക്കും ഇടയിൽ .എല്ലാം അവസാനിപ്പിച്ചു .വായനശാലയും അത്യാവശ്യം എഴുത്തും വായനയും ഒഴിച്ച് . മക്കളൊക്കെ ഈ വിശാലമായ ലോകത്തിൻറെ ഒരോ ഭാഗത്ത് .ഈ നാലുകെട്ടിൻറെ ഒരുമൂലയിൽ ഞാനും എൻറെ വാമഭാഗവും മാത്രം കൂട്ടിന് ഭരദെവതയും ,മുല്ലക്കൽതേവരും ,നാഗത്താന്മ്മാരും .
അപ്പഴാണ് അപകടം മനസിലായത് !. ജീവിതത്തിൻറെ ബാലൻസ് തെറ്റിയപോലെ . സൈകിൽ നല്ല സ്പീഡിൽ ഒടുംപഴേ ബാലൻസ് കിട്ടുകയുള്ളൂ . പതുക്കെ ആയാൽ ബാലൻസ് പോകും . ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയോ ?മാടിച്ചുനിന്ന അസുഖങ്ങൾ അലസമായ ജീവിതത്തിലേക്ക് എത്തിനോക്കിതുടങ്ങി . വീണ്ടും സൈക്ലിന്റെ ഗീയർ മാറ്റണ്ടിവരുമോ ?....       

Friday, November 27, 2015

   എം ർ ഐ -സ്കാൻ --ഒരു കോണ്സന്ട്രേഷൻ  ചംബെർ ..
  വേദനയുടെ കാരണം കണ്ടുപിടിക്ക്കാനുള്ള ഓട്ടം സ്കാനിംഗ് സെന്റെറിൽ ആണ് അവസാനിച്ചത്‌ . ജീവിതകാലം മുഴുവൻ നട്ടെല്ല് നിവർത്തി നടന്ന എനിക്ക് നട്ടെല്ലിന് ഒരു വളവുണ്ടത്രേ .അവൻ സയാറ്റിൻ നെർവിൽത്തട്ടി വീണവായിക്കുന്നു .കൃത്ത്യമായി വേദനയുടെ പ്രഭവസ്ഥാനം കണ്ടുപിടിക്കണം .
  നാലരക്കോടി രൂപാ വിലയുള്ള ആ ഭീമാകാരമായ യെന്ത്രത്തിലേക്ക് എന്നെ ഉടലോടെ കയറ്റിവിട്ടു . അനങ്ങി പ്പോകരുത് എന്ന ഉഗ്ര ശാസനത്തോടെ !.സാവധാനം ,ബന്ധനസ്തനായ എന്നെ ആ യെന്റ്രം ഉള്ളിലേക്ക് വലിച്ചെടുത്തു .അതു പ്രവത്തിപ്പിച്ച ആൾ ഇതിനകം അടുത്ത മുറിയിൽ ക്കയറി ഒളിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ അതിനകത്ത് വലിയ  ശബ്ദങ്ങൾ കേട്ടുതുടങ്ങി . ആഫ്രിക്കൽ കോങ്ഗോ ഡ്രമമിന്റെ പ്രചണ്ഡതാളം ചെവിയിൽ തുളച്ചു കയറി . എൻറെ തല അടിച്ചുതകർക്കാൻ കൊണ്ടുവന്ന ചുറ്റിക എന്ട്രത്തിന്റെ അരുകിൽ തട്ടി ഉച്ചയുണ്ടാക്കി യതുപോലെ . ഏതാണ്ട് നാൽപ്പത് മിനിട്ട് ഇതുതുടർന്നു .ബന്ധനസ്ഥനായ ഞാൻ ഈ എന്ട്രത്തിലെങ്ങാൻ കുടുങ്ങി പ്പോയാൽ !....ഇവർ എന്തായാലും കോടികൾ മുടക്കിയ ഈ യന്ത്രം വെട്ടിപ്പോളിക്കില്ല .എന്നേ വെട്ടിനുറുക്കി പുറത്തെടുക്കും . ഉള്ളൊന്നു കിടുങ്ങി .

      ഭാഗ്യം !..അവസാനം ഞാൻ സസുഖം പുറത്തുവന്നു          
 അച്ചുവിന് അമേരിക്കൻ മഴ ഇഷ്ട്ടാ 

മുത്തശാ അച്ചുവിന് മഴ നനയാനിഷ്ട്ടാ . അച്ചു സ്കൂൾ ബസ്സിൽ നിന്നിറങ്ങിയപ്പോൾ നല്ല മഴ . അച്ചുവിന് സന്തോഷായി . ബാഗിൽ മഴക്കൊട്ടിരുപ്പുണ്ട് .വേണ്ട . മഴ നനയാം . ബാഗ് തലയിൽ വയ്ക്കാം . അപ്പോൾ കൂട്ടുകാരൊക്കെ അങ്ങിനെ ചെയ്തു . അച്ചു പറഞ്ഞിട്ടല്ല .സത്യം .എന്നിട്ടും അമ്മ എന്നേ വഴക്ക് പറഞ്ഞു . നാട്ടിലായിരുന്നപ്പോൾ മുത്തശ്ശൻ വഴക്കുപറഞ്ഞില്ലല്ലോ? . അവിടെ അച്ചു ബാഗോ ബനാനാലീഫോ തലയിൽ വച്ചാ ചിലപ്പോൾ വരാറ് .അന്ന് അമ്മ ചിരിച്ചു . ഇപ്പോ വഴക്കുപറയുന്നെ ? അതെന്താ അങ്ങിനെ . ഷവറിൽ ഇതിലും ശ ക്ത്തിയിലാ വെള്ളം വീഴുന്നെ . അമ്മക്ക് അത് കുഴപ്പമില്ല . ഈ ചെറിയ മഴ നനഞ്ഞാലാ പ്രശ്നം .അമേരിക്കയിലാനങ്കിൽ നാട്ടിലെ പോലെ ഇടിയും ഇല്ല .മുത്തശ്ശൻ അമ്മയോട് ഒന്നു പറയണം .    

Friday, November 20, 2015

....അച്ചുവിൻറെ "ഡോണട്ട് ഡേ ".ഫോർ ഡാ ഡ് .......

  മുത്തശ്ശാ ഇന്നു" ഡോണട്ടു ഡേ " ആയിരുന്നു സ്കൂളിൽ . അതെന്താണന്നറിയോ മുത്തശ്ശന് ?നമ്മൾ അച്ഛന്മ്മാർക്ക് ഫീസ്റ്റ് കൊടുക്കും ഇന്നു . രാവിലെ ഞങ്ങൾ ഒന്നിച്ചിരുന്നാ ഫുഡ്‌ കഴിക്കുന്നെ .സ്കൂളിൽ . അച്ചു അച്ചുവിൻറെ ഫ്രണ്ട്സിനെ എൻറെ അച്ഛനെ പരിചയപ്പെടുത്തി കൊടുക്കും .അതുപോലെ അച്ചുവിൻറെ കൂട്ടുകാരും . 
അച്ഛൻ അച്ചുവിന് വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്നില്ലേ .എപ്പഴും കഷ്ട്ടപെട്ടു ജോലി ചെയ്ത് അച്ചുവിന് എന്തെല്ലാമാണ് വാങ്ങിത്തരുന്നത് .അതുകൊണ്ട് അച്ഛനെ സന്തോഷിപ്പിക്കാനാ ഞങ്ങൾ ഒരു ദിവസം സ്കൂളിൽ സദ്യ കൊടുക്കുന്നത് .അച്ചു അച്ഛന്റെ കൂടെയാ എന്നും കഴിക്കാറ് . എന്നാലും സ്കൂളിൽ വച്ച് കൂട്ടുകാരുടെ കൂടെ .അച്ചുവിനങ്ങട് സന്തോഷായി .അച്ചുവിന് ഒരു "ഗിഫ്റ്റ്" കൂടെ കൊടുക്കാമായിരുന്നു ..   

Monday, November 16, 2015

  അച്ചുവിന് കണക്ക് ഡിഫിക്കൽട്ടാ .............
  അച്ചുവിന് കണക്ക് ഡിഫി ക്കൽട്ടാ . കൈ വിരൽ കൂട്ടിയാ അച്ചു ആഡ് ചെയ്യുന്നെ . ചിലപ്പോൾ പത്ത് വിരൽ തികയില്ല . പാച്ചു അടുത്ത് കിടപ്പുണ്ട് .അച്ചു അവൻറെ കയിലെ വിരലുകളും കൂട്ടി .പക്ഷേ അവൻ കൂട്ടിത്തീരുന്നതിനു മുമ്പേ കൈ വലിച്ചു . എന്നിട്ട് പല്ലില്ലാത്ത ഒരു ചിരി . എട്ടന് ദേഷ്യം വരുന്നുണ്ടിട്ടോ . ഒന്നനങ്ങാതെ കിടക്കടോ .അവനനുസരിക്കില്ല .കൈകൾ കൂട്ടി കൊട്ടിക്കൊണ്ടിരിക്കുകയാ .അവൻറെ  വിരലുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ അച്ചുവിൻറെ കണക്ക് ശരിയായേനെ. അവൻറെ കൈ പിടിച്ച് വച്ചാൽ അവൻ കരയും . അവന് എട്ടനോട് ഒട്ടും ഇഷ്ട്ടമില്ല .പാവം കരയിക്കണ്ട   

Sunday, November 15, 2015

...............ഛ )യാദാനം ........
 
  മരണം കാത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ക്കാലമായി .ശരീരം മുഴുവൻ തളർന്നു .സംസാരിക്കാൻ വയ്യ .പക്ഷേ ഉള്ളിൽ ഓർമ്മയുണ്ട് .കുട്ടികൾക്കതറീയില്ല . അവർ എൻറെ മരണത്തെ പ്പറ്റി സംസാരിച്ചുതുടങ്ങി .പത്ത് മക്കൾ ഉണ്ട് .എല്ലാവർക്കും ജോലിത്തിരക്ക് . അച്ഛനസുഖം കൂടി എന്ന് ഇടക്ക് സന്തതസഹചാരി രാമൻ നായർ വിളിച്ചുപറഞ്ഞതിനു അയാളോട് കയർക്കുന്നു .അഷ്ട്ടവൈദ്യരെ വരുത്തുന്നത് എൻറെ മരണസമയം അറിയാനാണ് . ചികിത്സിക്കാനല്ല .ഞാൻ വളർത്തിവലുതാക്കിയ എൻറെ മക്കളോട് എനിക്ക് വിരോധമില്ല .എല്ലാവരും പ്രായോഗികമായി ചിന്തിക്കുന്നു .
  "ഛായാദാനം ".കര്മ്മവിപാകത്തിൽ പറയുന്നത് .സുഖ മരണത്തിന് . എൻറെ നിഴൽ ഒരുവെള്ളിപ്പാത്രത്തിലെ എണ്ണയിൽ പ്രതിഭലിപ്പിക്കുന്നു .എന്നിട്ട് ആ എണ്ണ ഒരുമഹാബ്രഹ്മ്മണന് ദാനം ചെയ്യുക .മരണം ഉടൻ !.എൻറെ പ്രിയപ്പെട്ട അനിയൻറെ നിർദ്ദേശം .പിണ്ണം വെള്ളിയാഴച്ചയോ ,ഇടമാസത്തിലോ ആകാതിരുന്നാൽ മതിയായിരുന്നു . ശാന്തിഹോമം .,ദീക്ഷ  എല്ലാം ബുദ്ധിമുട്ടാണ് .  പിഷാരുക്കാവിൽ ഒരു കോഴിയെ ഉഴിഞ്ഞു കൊടുത്താൽ മതി . വെളിച്ചപ്പാടിന്റെ അഭിപ്രായം ഞാൻ പെട്ടന്ന് മരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു .
  ഇടക്കിടെ അസുഖം കൂടി എല്ലാവരേയും ആശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നു ചർച്ച എൻറെ ഭീമമായ സ്വത്തിൻറെ നോമിനി ആരോക്കെയാനന്നാണ് .. അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ വിരലടയാളം . പതിച്ചു കിട്ടണം .
  കുട്ടന് "ചെവീലോത്ത്‌ "തോന്ന്വോ ?ഇല്ലങ്കിൽ ഉടനെ പഠിക്കണം .ഓവിക്കാന്റെ നിർദ്ദേശം .അന്നദാനം ,യാത്രാദാനം ,പ്രത്യക്ഷ പശുദാനം . ,എല്ലാം എൻറെ സുഗമമായ മരണത്തിന് .
  അച്ഛന് ഉറക്കം ശരിയാകുന്നില്ല .ഉറക്കഗുളിക കൊടുത്തോളാൻ ഡോക്ടർ പറഞ്ഞു .പക്ഷേ ഡോസ് കൂടരുത് . കൂടിയാൽ കുഴപ്പമാണ് .ഉറക്കഗുളിക എൻറെ അടുത്തുവച്ചു രാമൻ നായർക്കു നിർദ്ദേശം കൊടുത്തു .
ഇങ്ങിനെ എത്രകാലം കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം .രാത്രി 12 -മണി .രാമൻ നായർ ഉറങ്ങി .എവിടുന്നോ ഒരു ശക്തി എന്നിൽ ആവേശിച്ചപോലെ .പകുതി സ്വാധീനമുള്ള വലത് കൈകൊണ്ട് ആകുപ്പിയിലെ ഗുളികമുഴുവാൻ ഗ്ലാസിലെ വള്ളത്തിൽ ഇട്ടു .ഭരദേവതയെ ധ്യാനിച്ച്‌ അത് ഒറ്റവലിക്കകത്താക്കി .ഏതോ ഒരദൃശ്യ ശക്ത്തി  എന്നേ സഹായിച്ചപോലെ .ഞാൻ മരിക്കുമ്പോൾ എൻറെ മക്കളുടെ കൂട്ടക്കരച്ചിൽ സ്വപ്നം കണ്ട് അനന്ത സുഷിപ്തിയിലെക്ക് .

Saturday, November 14, 2015

 ചാച്ചാ നെഹ്രുവും ഒരു പനിനീർപ്പൂവും ...........
 കുട്ടിക്കാലത്ത് ഞാൻ ഓർക്കുന്നു .ചാച്ചാ നെഹ്രുവിന്റെയും  ഗാന്ധിജിയുടെയും ഫോട്ടോ ഞങ്ങളുടെ സ്വീകരണമുറിയിൽ കാണും .അതിൽ ത്തന്നെ നെഹ്രുവിനോടായിരുന്നു കൂടുതൽ സ്നേഹം .നെഹ്രുവും ആ പനിനീർപൂവും .അതൊരു വികാരമായിരുന്നു അന്ന് . പിൽക്കാലത്ത്‌ എ കെ ജി യുടെയും ,ഇ എം എസ് .ന്റേയും ഫോട്ടോ കൂടി ഭിറ്റിയിൽ വന്നു .അന്ന് നെഹ്രു മരിച്ചുവെന്ന് അറിഞ്ഞപ്പോൾ കൂട്ടുകാർ കെട്ടിപ്പിടിച്ചു കരഞ്ഞത് ഞാനോർക്കുന്നു .പക്ഷേ ഇന്നു ഒരു മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും ഫോട്ടോ ഭിറ്റിയിൽ വയ്ക്കണമെന്നു തോന്നുന്നില്ല !.അന്നുണ്ടായിരുന്നപോലെ ഒരാരാധന ആരോടും ഇന്നത്തെ കുട്ടികൾക്ക് തോന്നുന്നില്ല . അതവരുടെ കുറ്റമല്ല .മാതൃക ആക്കാൻ പറ്റിയ ഒരാളും അവരുടെ മനസ്സിൽ പതിയുന്നില്ല ..കപട രാഷ്ട്രീയത്തിൻറെ പൊയ്മുഖങ്ങൾ ഇന്നവർ തിരിച്ചറിയുന്നു .

ആ പനിനീർപ്പൂവിന്റെ വിശുദ്ധിയോടെ എല്ലാവർക്കും ശി ശുദിനാശംസകൾ ......  
  ഒരു വായനാവിസ്മയം -മെലൂഹയിലെ ചിരംജീവികൾ ..........

  "മേലൂഹയിലെ ചിരംജീവികൾ" ഒരു വല്ലാത്ത വായനാനുഭവം . ശിവപുരാണത്തെ ആസ്പ്പദമാക്കി അമീഷ്ത്രിഭാടി യുടെ ഒരു ഇതിഹാസ രചന .ഇതിൽ ടിബറ്റിന്റെ താഴ്വരയിലെ ഒരു ഗോത്ര തലവനാണ് ശിവൻ .ഇതിഹാസം കൊണ്ട് ഈശ്വരനായ ശിവൻ .ആ പച്ചയായ മനുഷ്യൻ തൻറെ കർമ്മം കൊണ്ട് മഹാദേവനാകുന്ന കഥ . "നാഗന്മ്മാരുടെ രഹസ്യം "  "വായൂപുത്രന്മ്മാരുടെ ശപഥം " എന്നീ രണ്ട് പുസ്തകങ്ങൾ കൂടിയാകുമ്പോൾ ഈ ശിവപുരാണത്രയം ഇവിടെ ഒരു വായനാ വിസ്മയമാകുന്നു . രാജൻ തുവാരയുടെ പരിഭാഷ ഉദാത്തം .     

Friday, November 13, 2015

 അച്ചുവിന് ഒബാമയെ കാണണം ...............

ഒബാമയെ കാണണം .അച്ചൂന് ഒബാമയെ ഇഷ്ട്ടാ . മുത്തശ്ശന് അറിയോ ?അമേരിക്കയുടെ പ്രസിടന്ടാ ഒബാമാ .അച്ചു ടി .വി .യിൽ ഒബാമയുടെ പ്രസംഗം കേട്ടിട്ടുണ്ട് .അച്ഛന്റെ ഫ്രണ്ടിന്റെ കൂടെയാ പോകുന്നെ .ഒബാമയെ കാണിച്ചുതരാമെന്നു പറഞ്ഞിട്ടുണ്ട്. അച്ചുവിന്റെ ബാഗിൽ ആരും അറിയാതെ കുറച്ചു സ്വീട്സ് വച്ചിട്ടുണ്ട് .കാണുമ്പോൾ ഒബാമക്ക് കൊടുക്കണം .കാർ പാർക്ക് ചെയ്ത് കുറെനടക്കണം .പൂന്തോട്ടങ്ങളും ലേയ്ക്കും എല്ലാം അച്ചു മുമ്പ് കണ്ടിട്ടുണ്ട് .പക്ഷേ "വൈറ്റ് ഹൌസിൽ "മുമ്പ് പോയിട്ടില്ല .ദൂരെ വൈറ്റ്ഹൌസ് കാണാം ചുറ്റും വലിയ ഫെൻസിംഗ് ആണ് .ഗേറ്റ് അടച്ചിട്ടിരിക്കുന്നു .അവിടെ പട്ടാളക്കാർ കാവലാന് .ആരേം അങ്ങോട്ട്‌ കിടത്തിവിടില്ല .. അച്ചുവിന് സങ്കടായി ."അങ്കിൾ .അച്ചുവിന് ഒബാമയെ കാണിച്ചുതരാമെന്ന് പറഞ്ഞിട്ട് .അച്ചുവിന് വിഷമായിട്ടോ .ഇനി ഇത് അങ്കിൾ എടുത്തുകൊള്ളൂ          

Thursday, November 12, 2015

 സീസറിന്റെ ഭാര്യ ..............

  വില്ല്യം ഷെക്സ്പീയറിനെതിരെ കേസുകൊടുക്കും ."സീസറിന്റെ ഭാര്യ സംശയത്തിനതീതമാകണം ".കോടതിയിലെ ആ പരാമർശം മാറ്റിക്കിട്ടണം .അങ്ങിനെവരുമ്പോൾ ശ്രീരാമച്ചന്ദ്രനെതിരേയും കേസ് കൊടുക്കണ്ടിവരും . രാമരാജ്യത്തിൽ രാജാവിൻറെ ഭാര്യ സംശയത്തിനു അതീത മായിരിക്കണമന്നുള്ളതുകൊണ്ടാണ് ആമാഹാനുഭാവാൻ തൻറെ പ്രിയപ്പെട്ട സീതാദേവിയെ ഉപേക്ഷിച്ചത് .അതുദാത്തമായ രാമരാജ്യത്തിന്റെ കഥ !.ഇപ്പോൾ എല്ലാം മാറിമാറിഞ്ഞിരിക്കുന്നു .അഴിമതിയും ,സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു .രാഷ്ട്രീയം കൊണ്ടും അധികാരം കൊണ്ടും പത്തുകാശുന്ടാക്കാത്തവൻ വിഡ്ഢി !. എല്ലാവരുടെയും മനോഭാവം അങ്ങിനെ ആയിരിക്കുന്നു ."ആദർശവാൻ"എന്ന വിശേഷണം ഒരു പരിഹാസ്യമായി ചിത്രീകരിക്കപ്പെടുന്നു .
ഇതിനെന്നാണൊരു മാറ്റം .എവിടെയോ ഒരുരജത രേഖ തെളിഞ്ഞുവരുന്നു എന്നുതോന്നുന്നു .ആശ്വസിക്കാം .
  അഭിനവ സീസർമാരുടെ ഭാര്യമാരോക്കെ സംശയത്തിനതീതമാകട്ടെ !!!!..           

Tuesday, November 10, 2015

  ഫേസ് ബുക്കിൽ സഹൃദയർ നെഞ്ചിലേറ്റിയ "അച്ചുവിൻറെ ഡയറി "ഇന്ന് 80 -എപ്പിസോഡ് പിന്നിടുന്നു ." സാംസ്കാരിക കമലദളം " അച്ചുവിൻറെ ഡയറി വൈറൽ ആകുന്നു എന്ന ഒരു അഭിമുഖം ഈ അവസരത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു . കമലദത്തിനും അഭിമുഖം നടത്തിയ ശ്രീ .സജീഷ് മനോഹറിനും ,വിശിഷ്യ കമലദളത്തിന്റെ മാനേജിംഗ് എഡിറ്റർ ശ്രീ .എൻ .എൻ .ലാലുവിനും ഒരുപാട് നന്ദി .  
............വേദന ........
പിറന്നാളിന്റെ അന്ന് അതിഥി ആയി വന്നതാണവൻ .ഡിസ്കിന്റെ ഒരു ചെറിയ തെയ്മാനത്തിലൂടെ അവൻ എടതുകാലിലേക്ക് കയറി . അവനവിടെ സർവസന്ചാരം നടത്തുകയാണ് . ഇവനെ സംഹരിക്കണം . പല വേദനസംഹാരികൾ നോക്കി . ഒരു കാര്യവുമുണ്ടായില്ല . ഇനി അവനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ !. ആദ്യം ന്യൂറോ .തോറ്റു പിന്മ്മാറി . ഇനി ഓർത്തോ . അവനോതുങ്ങിയില്ല . അവസാനം ഫിസിയോ തെറാപ്പി . അവൻ തോൽവി സമ്മതിച്ചു എന്നുതോന്നി . പക്ഷേ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത് .
നമ്മുടെ ശരീരം പലകഷ്ണങ്ങളായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായിക്കണ്ട് ത്രിദോഷഭലങ്ങൾ അപഗ്രധിച്ചുള്ള സമഗ്ര ചികിത്സ .നമ്മുടെ സ്വന്തം ആയുർവേദം !..അതാകാം ഇനി ."ഖടീവസ്ത്തി "പൂർവകർമ്മത്തിനു ശേഷം പ്രധാനകർമ്മത്തിലേക്ക് . കമിഴ്ത്തി കിടത്തി "ഡിസ്ക്കിനു "ചുറ്റും ഉഴുന്നുമാവ്‌ കൊണ്ട് ഒരു ചിറ കെട്ടുന്നു . അതിൽ ഔഷധ എണ്ണ ഒരു പ്രതേക ചൂട് ക്രമീകരിച്ച് നിർത്തുന്നു . കുറേസമയം . അങ്ങിനെ ഏഴ്ദിവസം .പിന്നെ ഏഴു ദിവസം നല്ലരിക്ക . ദുഷ്ട്ടൻ കീഴടങ്ങി .ഇനി അവൻ ഈ വഴിക്ക് വരില്ലത്രെ ......
അച്ചു ഡയറി -80 -ആം താള്
ഹാലോവിൻ ഡേ ------
മുത്തശ്ശാ" ഹാലോവിൻ ഡേ " എന്താനന്നറിയോ മുത്തശ്ശന് വിച്ചസിന്റെയും ,സ്പിരിറ്റിന്റെയും ദിവസം . അതായത് മുത്തശ്ശി പറയാറുള്ള യക്ഷി കളുടെ ദിവസം .
വീടിനുമുമ്പിൽ പേടിപ്പിക്കാനെന്തെങ്കിലും ഉണ്ടാക്കി വക്കണം . ഞങ്ങൾ ഒരു വലിയ മത്തങ്ങ എടുത്ത് പല്ലും കണ്ണും ഉണ്ടാക്കി അകത്തു വിളക്ക് വച്ച് പുറത്തുകൊണ്ടു വച്ചു .രാത്രിയിൽ എല്ലാവരും പേടിക്കാനാ .കണ്ടപ്പോൾ അച്ചുവും പേടിച്ചുപോയി . കൂട്ടുകാരൊക്കെ വന്നു .അവരും പെടിച്ചു. എല്ലാവരും ഇരുണ്ട ഉടുപ്പുകളാ ഇട്ടിരുന്നെ .സ്പൈഡർ ,പല്ലി ,ബാറ്റ് ബ്ലാക്ക്ക്യാറ്റ് .കണ്ടാൽ പേടിയാകും .അച്ചുവിന് ആമയുടെ വേഷം .ഞങ്ങൾ ഒരു ബക്കറ്റുമായി എല്ലാവീടുകളിലും പോകും . "ട്രിക്ക് ഓർ ട്രീറ്റ് " എന്ന് ചോദിക്കും .ട്രിക്ക് എന്നുപറഞ്ഞാൽ ഞങ്ങൾ അവരെ പേടിപ്പിക്കും .ട്രീറ്റ് എന്നുപറഞ്ഞ് അവർ ഞങ്ങൾക്ക് ചോക്ലേറ്റു തരും .ഒരു ബക്കറ്റ് നിറയെ കിട്ടി .പലവീട്ടിലും വലിയ പ്രേതത്തിനെ ഉണ്ടാക്കിവചിട്ടുണ്ട് .അച്ചുവിന് പേടിയായി .കൂട്ടുകാർക്കും പേടിയുണ്ട് . തിരിച്ച് വീട്ടിൽ പോയാലോ ?.എല്ലാവരും സമ്മതിച്ചു .വീട്ടിൽ വന്ന് കിട്ടിയ ചോക്ലേറ്റ് ഷെയർ ചെയ്തു .എല്ലാവരും പിരിഞ്ഞു .അച്ചുവിന്റെ പേടി പോയില്ല .ഇന്നു രാത്രി ഉറങ്ങാൻ പറ്റുമോ ആവോ ?..
"അച്ചൂ യു ആർ എ ബ്രവ്‌ ബോയ്‌ ..."
പാച്ചുവിൻറെ കൂടെ കുറേനേരം ഉറങ്ങാം .അവൻ ബെഡ്രൂമിൽ ആണ് .അമ്മ അടുക്കളയിലും . വാതിലടച്ച്‌ അവൻറെ അടുത്ത് വന്നുകിടന്നു .അവൻ ഉറക്കത്തിൽ ചിരിക്കുന്നുണ്ട് .ഞാനും ഉറങ്ങിപ്പോയി .ഡോറിൽ മുട്ടുകെട്ടാണ് ഉണർന്നത് .പാച്ചുവും ഉണർന്നു കരയാൻ തുടങ്ങി . അമ്മയും അച്ഛനും എന്തൊക്കെയോ ഉറക്കെപ്പറയുന്നുണ്ട്. ഒന്നും കേൾക്കാൻ വയ്യ . ഞാൻ കതകടച്ചപ്പോൾ ഉള്ളിൽ നിന്ന് ലോക്കായി പോയി .പുറത്തുനിന്ന് തുറക്കാൻ പറ്റില്ല . അച്ചുവിന് തുറക്കാൻ പറ്റുന്നില്ല പാച്ചുവിൻറെ കരച്ചിൽ ഉച്ചത്തിലായി .പുറത്തുനിന്ന് പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല .
അച്ചു ഒരു നെപ്പിൾ എടുത്ത് അവൻറെ വായിൽ വച്ചു കൊടുത്തു .അവൻ കരച്ചിൽ നിർത്തി . ഇനി എങ്ങിനെ കതക് തുറക്കും .അമ്മയുടെ മൊബയിൽ മേശപ്പുരത്തിരിക്കുന്നുണ്ട് .അച്ചു അതെടുത്ത് അച്ഛനെ വിളിച്ചു .അച്ഛനെടുത്തപ്പോൾ സമാധാനമായി .എങ്ങിനെ പൂട്ട്‌ തുറക്കാമെന്ന് അച്ഛൻ പറഞ്ഞുതന്നു .അച്ചു അതുപോലെ ചെയ്തു .ഹായ് ..പൂട്ടുതുറന്നു . അമ്മ ഓടിവന്ന് പാച്ചുവിനെ എടുത്തു .അമ്മ കരയുന്നുണ്ടായിരുന്നു .അച്ചുവിന് വിഷമായി . ഇന്ന് അടികിട്ടിയത്‌ തന്നെ . അച്ഛൻ ഓടി വന്ന് എന്നെ എടുത്തു ."അച്ചൂ യു ആർ എ ബ്രവ് ബോയ്‌ .."
  നരകാസുരൻമ്മാരെ സൂക്ഷിക്കുക .........

 സമുദ്രത്തിനടിയിൽ "പ്രാഗ് ജ്യോദിഷയിൽ " വസിക്കുന്ന നരകാസുരന് ദിവ്യായുധം നൽകിയത് മഹാവിഷ്ണുവാണ് .ആ ആയുധത്തിന്റെ ബലത്തിൽ സകലമാന ജനങ്ങളെയും ഉപദ്രവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ശ്രീകൃഷ്ണൻ തന്നെ അവനെ ശ്രീച്ചക്രത്തിനു ഇരയാക്കി .തിന്മ്മയുറെ മേലുള്ള ആവിജയത്തിന്റെ ഓർമ്മക്കാണ് നമ്മൾ ദീപാവലി ആഖോഷിക്കുന്നത് .
ഇന്നും നരകാസുരന്മ്മാർ നാട്ടിൽ നിറഞ്ഞിരിക്കുന്നു .സത്യത്തിൽ നമ്മുടെ സംമ്മതിദാനാവകാശം കൊണ്ടാണ് ഇന്നവരെ ആയുധവൽക്കരിച്ചിരിക്കുന്നത് . യാതോരുളിപ്പും ഇല്ലാതെ അവർ നമുക്കെതിരെ തന്നെ തിരിഞ്ഞിരിക്കുന്നു .ഖജനാവ്  കട്ട്മുടിക്കുന്നു .നമ്മൾ കൊടുത്ത ആയുധം കൊണ്ടുതന്നെ അവരെ നിഗ്രഹിക്കാനും കഴിയുമെന്ന്ഇപ്പോൾ  തെളിഞ്ഞു വരുന്നു .
  ഈ അഭിനവ നരകാസുരന്മ്മാരെ നിഷ്ക്കാസനം  ചെയാനുള്ള ചങ്കുറപ്പിനു വേണ്ടി എല്ലാവർക്കും ദീപാവലി ആശംസകൾ   

Monday, November 2, 2015

............വേദന ........
പിറന്നാളിന്റെ അന്ന് അതിഥി ആയി വന്നതാണവൻ .ഡിസ്കിന്റെ ഒരു ചെറിയ തെയ്മാനത്തിലൂടെ അവൻ എടതുകാലിലേക്ക് കയറി . അവനവിടെ സർവസന്ചാരം നടത്തുകയാണ് . ഇവനെ സംഹരിക്കണം . പല വേദനസംഹാരികൾ നോക്കി . ഒരു കാര്യവുമുണ്ടായില്ല . ഇനി അവനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ !. ആദ്യം ന്യൂറോ .തോറ്റു പിന്മ്മാറി . ഇനി ഓർത്തോ . അവനോതുങ്ങിയില്ല . അവസാനം ഫിസിയോ തെറാപ്പി . അവൻ തോൽവി സമ്മതിച്ചു എന്നുതോന്നി . പക്ഷേ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത് .
നമ്മുടെ ശരീരം പലകഷ്ണങ്ങളായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായിക്കണ്ട് ത്രിദോഷഭലങ്ങൾ അപഗ്രധിച്ചുള്ള സമഗ്ര ചികിത്സ .നമ്മുടെ സ്വന്തം ആയുർവേദം !..അതാകാം ഇനി ."ഖടീവസ്ത്തി "പൂർവകർമ്മത്തിനു ശേഷം പ്രധാനകർമ്മത്തിലേക്ക് . കമിഴ്ത്തി കിടത്തി "ഡിസ്ക്കിനു "ചുറ്റും ഉഴുന്നുമാവ്‌ കൊണ്ട് ഒരു ചിറ കെട്ടുന്നു . അതിൽ ഔഷധ എണ്ണ ഒരു പ്രതേക ചൂട് ക്രമീകരിച്ച് നിർത്തുന്നു . കുറേസമയം . അങ്ങിനെ ഏഴ്ദിവസം .പിന്നെ ഏഴു ദിവസം നല്ലരിക്ക . ദുഷ്ട്ടൻ കീഴടങ്ങി .ഇനി അവൻ ഈ വഴിക്ക് വരില്ലത്രെ ......

Sunday, November 1, 2015

  ക്ഷെമിക്കണം ..!നിങ്ങളുടെ ആശംസ എനിക്ക് വേണ്ട ..............

    ഇന്നെന്റെ 59 -ആം പിറന്നാൾ . നിങൾ വിശേഷിപ്പിക്കുന്ന "ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ " ജന്മ്മദിനം . ജന്മ്മദിനാശംസകൾ  കൊണ്ട് ഞാൻ പൊറുതിമുട്ടി .കുറച്ചുകാലം കൊണ്ട് നിങ്ങൾ എന്നെ ചവിട്ടിമെതിചില്ലേ ?.എൻറെ നീരുറവകൾ വറ്റിച്ചില്ലേ ?.മലമുകളിലെപ്പോലും കല്ലും മണ്ണും വിറ്റു എന്നേ തരിശു ഭൂമിയാക്കിയില്ലേ ?.മഹത്തായ ആ സാംസ്കാരിക പാരമ്പര്യം നിങ്ങൾ തകർത്തില്ലേ ?.എന്നിവിടെ മനുഷ്യരില്ല . മത വിശ്വാസികളും പാർട്ടി അനുയായികളും മാത്രം .ഇതിനായി നിങ്ങൾ മനുഷ്യരെ മറന്നു . എന്തു കഴിക്കണം ,കഴിക്കരുത് എന്നതുപോലും നിങ്ങളല്ലല്ലോ തീരുമാനിക്കുന്നത് .ആർക്കൊക്കയോ വേണ്ടി പരസ്പ്പരം തലതല്ലിപ്പോളിക്കുന്ന ഒരു സമൂഹമായി നിങ്ങൾ അധപ്പതിചില്ലേ ?വിഷം തളിച്ച് നിങ്ങൾ എന്നേ നിർജീവമാക്കിയപ്പോൾ മരിക്കുന്നത് നിങ്ങളുടെ മക്കള്തന്നെ . പാർപ്പിടത്തിനു പകരം "വാർപ്പിടം "കൊണ്ട് എൻറെ ശരീരം നിറച്ചപ്പോൾ ,ബാക്കി സ്ഥലം മാലിന്യത്തിന്റെ കുപ്പത്തൊട്ടി യായി . എന്തിനേറെ നിങ്ങളുടെ മനോഹരമായ ഭാഷ വരെ നിങ്ങൾ വികലമാക്കിയില്ലേ ?
   ക്ഷേമിക്കണം ...നിങ്ങളുടെ ജന്മ്മദിനാശംസ എനിക്കുവേണ്ട !...