...............ഛ )യാദാനം ........
മരണം കാത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ക്കാലമായി .ശരീരം മുഴുവൻ തളർന്നു .സംസാരിക്കാൻ വയ്യ .പക്ഷേ ഉള്ളിൽ ഓർമ്മയുണ്ട് .കുട്ടികൾക്കതറീയില്ല . അവർ എൻറെ മരണത്തെ പ്പറ്റി സംസാരിച്ചുതുടങ്ങി .പത്ത് മക്കൾ ഉണ്ട് .എല്ലാവർക്കും ജോലിത്തിരക്ക് . അച്ഛനസുഖം കൂടി എന്ന് ഇടക്ക് സന്തതസഹചാരി രാമൻ നായർ വിളിച്ചുപറഞ്ഞതിനു അയാളോട് കയർക്കുന്നു .അഷ്ട്ടവൈദ്യരെ വരുത്തുന്നത് എൻറെ മരണസമയം അറിയാനാണ് . ചികിത്സിക്കാനല്ല .ഞാൻ വളർത്തിവലുതാക്കിയ എൻറെ മക്കളോട് എനിക്ക് വിരോധമില്ല .എല്ലാവരും പ്രായോഗികമായി ചിന്തിക്കുന്നു .
"ഛായാദാനം ".കര്മ്മവിപാകത്തിൽ പറയുന്നത് .സുഖ മരണത്തിന് . എൻറെ നിഴൽ ഒരുവെള്ളിപ്പാത്രത്തിലെ എണ്ണയിൽ പ്രതിഭലിപ്പിക്കുന്നു .എന്നിട്ട് ആ എണ്ണ ഒരുമഹാബ്രഹ്മ്മണന് ദാനം ചെയ്യുക .മരണം ഉടൻ !.എൻറെ പ്രിയപ്പെട്ട അനിയൻറെ നിർദ്ദേശം .പിണ്ണം വെള്ളിയാഴച്ചയോ ,ഇടമാസത്തിലോ ആകാതിരുന്നാൽ മതിയായിരുന്നു . ശാന്തിഹോമം .,ദീക്ഷ എല്ലാം ബുദ്ധിമുട്ടാണ് . പിഷാരുക്കാവിൽ ഒരു കോഴിയെ ഉഴിഞ്ഞു കൊടുത്താൽ മതി . വെളിച്ചപ്പാടിന്റെ അഭിപ്രായം ഞാൻ പെട്ടന്ന് മരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു .
ഇടക്കിടെ അസുഖം കൂടി എല്ലാവരേയും ആശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നു ചർച്ച എൻറെ ഭീമമായ സ്വത്തിൻറെ നോമിനി ആരോക്കെയാനന്നാണ് .. അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ വിരലടയാളം . പതിച്ചു കിട്ടണം .
കുട്ടന് "ചെവീലോത്ത് "തോന്ന്വോ ?ഇല്ലങ്കിൽ ഉടനെ പഠിക്കണം .ഓവിക്കാന്റെ നിർദ്ദേശം .അന്നദാനം ,യാത്രാദാനം ,പ്രത്യക്ഷ പശുദാനം . ,എല്ലാം എൻറെ സുഗമമായ മരണത്തിന് .
അച്ഛന് ഉറക്കം ശരിയാകുന്നില്ല .ഉറക്കഗുളിക കൊടുത്തോളാൻ ഡോക്ടർ പറഞ്ഞു .പക്ഷേ ഡോസ് കൂടരുത് . കൂടിയാൽ കുഴപ്പമാണ് .ഉറക്കഗുളിക എൻറെ അടുത്തുവച്ചു രാമൻ നായർക്കു നിർദ്ദേശം കൊടുത്തു .
ഇങ്ങിനെ എത്രകാലം കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം .രാത്രി 12 -മണി .രാമൻ നായർ ഉറങ്ങി .എവിടുന്നോ ഒരു ശക്തി എന്നിൽ ആവേശിച്ചപോലെ .പകുതി സ്വാധീനമുള്ള വലത് കൈകൊണ്ട് ആകുപ്പിയിലെ ഗുളികമുഴുവാൻ ഗ്ലാസിലെ വള്ളത്തിൽ ഇട്ടു .ഭരദേവതയെ ധ്യാനിച്ച് അത് ഒറ്റവലിക്കകത്താക്കി .ഏതോ ഒരദൃശ്യ ശക്ത്തി എന്നേ സഹായിച്ചപോലെ .ഞാൻ മരിക്കുമ്പോൾ എൻറെ മക്കളുടെ കൂട്ടക്കരച്ചിൽ സ്വപ്നം കണ്ട് അനന്ത സുഷിപ്തിയിലെക്ക് .
No comments:
Post a Comment