എം ർ ഐ -സ്കാൻ --ഒരു കോണ്സന്ട്രേഷൻ ചംബെർ ..
വേദനയുടെ കാരണം കണ്ടുപിടിക്ക്കാനുള്ള ഓട്ടം സ്കാനിംഗ് സെന്റെറിൽ ആണ് അവസാനിച്ചത് . ജീവിതകാലം മുഴുവൻ നട്ടെല്ല് നിവർത്തി നടന്ന എനിക്ക് നട്ടെല്ലിന് ഒരു വളവുണ്ടത്രേ .അവൻ സയാറ്റിൻ നെർവിൽത്തട്ടി വീണവായിക്കുന്നു .കൃത്ത്യമായി വേദനയുടെ പ്രഭവസ്ഥാനം കണ്ടുപിടിക്കണം .
നാലരക്കോടി രൂപാ വിലയുള്ള ആ ഭീമാകാരമായ യെന്ത്രത്തിലേക്ക് എന്നെ ഉടലോടെ കയറ്റിവിട്ടു . അനങ്ങി പ്പോകരുത് എന്ന ഉഗ്ര ശാസനത്തോടെ !.സാവധാനം ,ബന്ധനസ്തനായ എന്നെ ആ യെന്റ്രം ഉള്ളിലേക്ക് വലിച്ചെടുത്തു .അതു പ്രവത്തിപ്പിച്ച ആൾ ഇതിനകം അടുത്ത മുറിയിൽ ക്കയറി ഒളിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ അതിനകത്ത് വലിയ ശബ്ദങ്ങൾ കേട്ടുതുടങ്ങി . ആഫ്രിക്കൽ കോങ്ഗോ ഡ്രമമിന്റെ പ്രചണ്ഡതാളം ചെവിയിൽ തുളച്ചു കയറി . എൻറെ തല അടിച്ചുതകർക്കാൻ കൊണ്ടുവന്ന ചുറ്റിക എന്ട്രത്തിന്റെ അരുകിൽ തട്ടി ഉച്ചയുണ്ടാക്കി യതുപോലെ . ഏതാണ്ട് നാൽപ്പത് മിനിട്ട് ഇതുതുടർന്നു .ബന്ധനസ്ഥനായ ഞാൻ ഈ എന്ട്രത്തിലെങ്ങാൻ കുടുങ്ങി പ്പോയാൽ !....ഇവർ എന്തായാലും കോടികൾ മുടക്കിയ ഈ യന്ത്രം വെട്ടിപ്പോളിക്കില്ല .എന്നേ വെട്ടിനുറുക്കി പുറത്തെടുക്കും . ഉള്ളൊന്നു കിടുങ്ങി .
ഭാഗ്യം !..അവസാനം ഞാൻ സസുഖം പുറത്തുവന്നു
No comments:
Post a Comment