അച്ചുവിന് അമേരിക്കൻ മഴ ഇഷ്ട്ടാ
മുത്തശാ അച്ചുവിന് മഴ നനയാനിഷ്ട്ടാ . അച്ചു സ്കൂൾ ബസ്സിൽ നിന്നിറങ്ങിയപ്പോൾ നല്ല മഴ . അച്ചുവിന് സന്തോഷായി . ബാഗിൽ മഴക്കൊട്ടിരുപ്പുണ്ട് .വേണ്ട . മഴ നനയാം . ബാഗ് തലയിൽ വയ്ക്കാം . അപ്പോൾ കൂട്ടുകാരൊക്കെ അങ്ങിനെ ചെയ്തു . അച്ചു പറഞ്ഞിട്ടല്ല .സത്യം .എന്നിട്ടും അമ്മ എന്നേ വഴക്ക് പറഞ്ഞു . നാട്ടിലായിരുന്നപ്പോൾ മുത്തശ്ശൻ വഴക്കുപറഞ്ഞില്ലല്ലോ? . അവിടെ അച്ചു ബാഗോ ബനാനാലീഫോ തലയിൽ വച്ചാ ചിലപ്പോൾ വരാറ് .അന്ന് അമ്മ ചിരിച്ചു . ഇപ്പോ വഴക്കുപറയുന്നെ ? അതെന്താ അങ്ങിനെ . ഷവറിൽ ഇതിലും ശ ക്ത്തിയിലാ വെള്ളം വീഴുന്നെ . അമ്മക്ക് അത് കുഴപ്പമില്ല . ഈ ചെറിയ മഴ നനഞ്ഞാലാ പ്രശ്നം .അമേരിക്കയിലാനങ്കിൽ നാട്ടിലെ പോലെ ഇടിയും ഇല്ല .മുത്തശ്ശൻ അമ്മയോട് ഒന്നു പറയണം .
No comments:
Post a Comment