അച്ചുവിന് കണക്ക് ഡിഫിക്കൽട്ടാ .............
അച്ചുവിന് കണക്ക് ഡിഫി ക്കൽട്ടാ . കൈ വിരൽ കൂട്ടിയാ അച്ചു ആഡ് ചെയ്യുന്നെ . ചിലപ്പോൾ പത്ത് വിരൽ തികയില്ല . പാച്ചു അടുത്ത് കിടപ്പുണ്ട് .അച്ചു അവൻറെ കയിലെ വിരലുകളും കൂട്ടി .പക്ഷേ അവൻ കൂട്ടിത്തീരുന്നതിനു മുമ്പേ കൈ വലിച്ചു . എന്നിട്ട് പല്ലില്ലാത്ത ഒരു ചിരി . എട്ടന് ദേഷ്യം വരുന്നുണ്ടിട്ടോ . ഒന്നനങ്ങാതെ കിടക്കടോ .അവനനുസരിക്കില്ല .കൈകൾ കൂട്ടി കൊട്ടിക്കൊണ്ടിരിക്കുകയാ .അവൻറെ വിരലുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ അച്ചുവിൻറെ കണക്ക് ശരിയായേനെ. അവൻറെ കൈ പിടിച്ച് വച്ചാൽ അവൻ കരയും . അവന് എട്ടനോട് ഒട്ടും ഇഷ്ട്ടമില്ല .പാവം കരയിക്കണ്ട
No comments:
Post a Comment