സീസറിന്റെ ഭാര്യ ..............
വില്ല്യം ഷെക്സ്പീയറിനെതിരെ കേസുകൊടുക്കും ."സീസറിന്റെ ഭാര്യ സംശയത്തിനതീതമാകണം ".കോടതിയിലെ ആ പരാമർശം മാറ്റിക്കിട്ടണം .അങ്ങിനെവരുമ് പോൾ ശ്രീരാമച്ചന്ദ്രനെതിരേയും കേസ് കൊടുക്കണ്ടിവരും . രാമരാജ്യത്തിൽ രാജാവിൻറെ ഭാര്യ സംശയത്തിനു അതീത മായിരിക്കണമന്നുള്ളതുകൊണ്ടാണ് ആമാഹാനുഭാവാൻ തൻറെ പ്രിയപ്പെട്ട സീതാദേവിയെ ഉപേക്ഷിച്ചത് .അതുദാത്തമായ രാമരാജ്യത്തിന്റെ കഥ !.ഇപ്പോൾ എല്ലാം മാറിമാറിഞ്ഞിരിക്കുന്നു .അഴിമതിയും ,സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു .രാഷ്ട്രീയം കൊണ്ടും അധികാരം കൊണ്ടും പത്തുകാശുന്ടാക്കാത്തവൻ വിഡ്ഢി !. എല്ലാവരുടെയും മനോഭാവം അങ്ങിനെ ആയിരിക്കുന്നു ."ആദർശവാൻ"എന്ന വിശേഷണം ഒരു പരിഹാസ്യമായി ചിത്രീകരിക്കപ്പെടുന്നു .
ഇതിനെന്നാണൊരു മാറ്റം .എവിടെയോ ഒരുരജത രേഖ തെളിഞ്ഞുവരുന്നു എന്നുതോന്നുന്നു .ആശ്വസിക്കാം .
അഭിനവ സീസർമാരുടെ ഭാര്യമാരോക്കെ സംശയത്തിനതീതമാകട്ടെ !!!!..
No comments:
Post a Comment