ചാച്ചാ നെഹ്രുവും ഒരു പനിനീർപ്പൂവും ...........
കുട്ടിക്കാലത്ത് ഞാൻ ഓർക്കുന്നു .ചാച്ചാ നെഹ്രുവിന്റെയും ഗാന്ധിജിയുടെയും ഫോട്ടോ ഞങ്ങളുടെ സ്വീകരണമുറിയിൽ കാണും .അതിൽ ത്തന്നെ നെഹ്രുവിനോടായിരുന്നു കൂടുതൽ സ്നേഹം .നെഹ്രുവും ആ പനിനീർപൂവും .അതൊരു വികാരമായിരുന്നു അന്ന് . പിൽക്കാലത്ത് എ കെ ജി യുടെയും ,ഇ എം എസ് .ന്റേയും ഫോട്ടോ കൂടി ഭിറ്റിയിൽ വന്നു .അന്ന് നെഹ്രു മരിച്ചുവെന്ന് അറിഞ്ഞപ്പോൾ കൂട്ടുകാർ കെട്ടിപ്പിടിച്ചു കരഞ്ഞത് ഞാനോർക്കുന്നു .പക്ഷേ ഇന്നു ഒരു മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും ഫോട്ടോ ഭിറ്റിയിൽ വയ്ക്കണമെന്നു തോന്നുന്നില്ല !.അന്നുണ്ടായിരുന്നപോലെ ഒരാരാധന ആരോടും ഇന്നത്തെ കുട്ടികൾക്ക് തോന്നുന്നില്ല . അതവരുടെ കുറ്റമല്ല .മാതൃക ആക്കാൻ പറ്റിയ ഒരാളും അവരുടെ മനസ്സിൽ പതിയുന്നില്ല ..കപട രാഷ്ട്രീയത്തിൻറെ പൊയ്മുഖങ്ങൾ ഇന്നവർ തിരിച്ചറിയുന്നു .
ആ പനിനീർപ്പൂവിന്റെ വിശുദ്ധിയോടെ എല്ലാവർക്കും ശി ശുദിനാശംസകൾ ......
No comments:
Post a Comment