Sunday, October 25, 2015


................................      അതിഥി ..........
 
      ഇന്നെന്റെ പിറന്നാൾ . അതിഭയങ്കര പുറംവേദന ഒരതിഥി   യായെത്തിയിട്ടുണ്ട് .അതിഥിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു .ഈ അതിഥി ഇന്നോരോർമ്മപ്പെടുത്തലിന്റെ  പ്രതീകം കൂടിയാണ് .അറുപത്തിയാറ് വർഷം മുമ്പ് ഇന്നേ ദിവസം എൻറെ പ്രിയപ്പെട്ട അമ്മ എനിക്ക് ജന്മ്മം നൽകാൻ  അനുഭവിച്ച വേദന ഓർക്കുമ്പോൾ ഇത് നിസ്സാരം .അതുകൊണ്ട് എൻറെ പ്രിയപ്പെട്ട  ആ വിരുന്നുകാരനും ആശംസ അറിയിക്കുക .   

Thursday, October 22, 2015

           അച്ചു അരിയിൽ എഴുതി ..............

  മുത്തശ്ശാ അമേരിക്കയിൽ ഇന്നാ വിദ്യാരംഭം . രാവിലേ തന്നെ കുളിച്ച് സരസ്വതീദേവിയുടെ മുമ്പിൽ ചമ്പ്രംപടിഞ്ഞിരുന്ന് എഴുതും .അരിയിൽ വിരലുകൊണ്ട് . സരസ്വതീദേവി അറിവിൻറെ ദേവതയാണന്ന്  അച്ഛൻ പറഞ്ഞു . ലക്യ്ക്കിന്റെ നടുക്ക് താമരപ്പൂവിലാണ് ദേവി ഇരിക്കുന്നത് . അതച്ചുവിന് ഇഷ്ട്ടായി . ഒരുകയിൽ പുസ്തകം പിന്നെ വീണ  മറ്റേ കയിൽ അക്ഷരമാല . അമ്മ പറഞ്ഞതാണ് . അമേരിക്കയിൽ" നോളജിനു ഒരു ഗോഡസ് " ഒന്നുമില്ല .ജോബ്‌ പറഞ്ഞതാണ്. പക്ഷേ  അവന് ആ ഗോഡസ്സിനെ ഒന്ന് കാണണന്ന് പറഞ്ഞു . കാണിക്കണം .
    ദേവിയുടെ  ഫ്രണ്ട് പീക്കോക്ക് ,ഇരിക്കുന്നത് താമരപ്പൂവിൽ ,യാത്ര അരയന്നത്തിൻറെ പുറത്ത് എല്ലാം കൂടി നല്ല രസം . അച്ചുവിനും അരയന്നത്തിന്റെ പുറത്തുകയറി ദേവിയുടെ അടുത്ത് പോണന്നു തോന്നണു .....

Tuesday, October 20, 2015

           --------വിദ്യാരംഭം ---------

   വിദ്യക്കായി ഒരധിദേവത . വിദ്യാരംഭത്തിനായി ഒരു ദിവസം . വീണാപാണിയായി അക്ഷരദേവത .ദേവിയുടെ വാഹനം അരയന്നം .പാലും വെള്ളവും ചേർത്തതിൽ നിന്ന് പാലുമാത്രം വേർതിരി ചെടുക്കുന്ന അരയന്നം .അറിവിൽ നിന്ന് ഉദാത്തമായത് മാത്രം വേർതിരിച്ചെടുക്കുന്ന ദേവിയുടെ പ്രതീകം .ഈ സങ്കൽപ്പങ്ങൾ അനുപമമാണ്.ലോകത്ത് മറ്റെവിടെയും കാണാത്തത് 
   നമുക്കും വിദ്യാരംഭം കുറിക്കാം ......

Monday, October 19, 2015

  _____ ....                  തേൻകെണി ______  

തിരഞ്ഞെടുപ്പുവരുന്നു .എതിർ സ്ഥാനാർഥി ശക്തനാണ് .ജനസംമ്മതനാണ് . പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവൻ .അവനേ തോൽപ്പിക്കണം .അതിനവനെ അപകീർത്തിപ്പെടുത്തണം .അതിനൊരുമാർഗമേ ഉള്ളൂ ."ഹണി ട്രാപ് " . അതിന് നിൻറെ സഹായമെനിക്ക് വേണം ."നിങ്ങൾ പറഞ്ഞുവരുന്നത്‌ എനിക്ക് മനസിലാകുന്നില്ല .". അതായത് തേൻകെണി . പെണ്‍വിഷയത്തിൽ അവനേ കുടുക്കണം .എല്ലാം മറന്ന് അതഖോഷിക്കാൻ നമ്മുടെ ഈ സാക്ഷര ജനതക്കിഷ്ട്ടാണ് .ചാനലുകാർക്ക് ചാകരയും .ഒരുപത്ത്ദിവസം അങ്ങിനെ കിട്ടിയാൽ ഞാൻ ജയിച്ച് കയറിക്കൊള്ളാ൦ .
 "എൻറെ തൊഴിൽ ഇതാണ്  പക്ഷേ ഞാനാരേം ഇതുവരെ ചതിച്ചിട്ടില്ല ."  വെറുതേ വേണ്ടാ നിൻറെ അനാഥാലയത്തിന് ഞാൻ രണ്ടു ലക്ഷം രൂപതരും . നീ ജീവിതകാലം മുഴുവൻ ശരീരം വിറ്റാലും നിനക്കത് കിട്ടില്ല . 
  "മാഷേ  എതാനെനിക്ക് കിട്ടിയ ഓഫർ . അങ്ങയേചാതിക്കാനെനിക്കാകില്ല . രാത്രിയിൽ അങ്ങ് ഒറ്റക്ക് താമസിക്കുന്ന മുറിയിൽ ഞാൻ വരണം .ബാക്കി പത്രക്കാരേം നാട്ടുകാരേം  വിളിച്ച് കൂട്ടി അവർ ആഖോഷിച്ചുകൊള്ളും .
"ഞാനും ഒരനാഥനാണ് .നീ നടത്തുന്ന അനാഥാലയത്തിന്റെ മഹത്വം എനിക്കറിയാം .പക്ഷേ അതിന് നിൻറെ മാർഗം ?.." .
"ലക്ഷ്യം മാർഗത്തെ ന്യായീകരിക്കട്ടെ ". 
 "മറ്റൊരുതരത്തിൽ നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണ്‌ .നമുക്ക് അങ്ങട്‌ ഒന്നിച്ചാലോ .?നിനക്ക് സംമ്മതമാണങ്കിൽ ഇന്നുഞാൻ നിന്നേ എൻറെ ജീവിതസഖിയാക്കാം ..ആരും അറിയാതെ ഒരു രജിസ്ടർ മാരിയേജ് . നിനക്ക് പരിപൂർണ്ണ സംമമതമാണങ്കിൽ ഞാനതിന് മാർഗം ഉണ്ടാക്കാം .നീ ആ രണ്ട് ലക്ഷം വാങ്ങി നിൻറെ അനാഥർക്കു അന്നം കൊടുക്കുക .എന്നിട്ട് നാളെ നീ എൻറെ മുറിയിൽ അയാൾ പറഞ്ഞപ്രകാരം വരണം"
  " മാഷേ  ...എന്നേപ്പോലെ ഒരു പിഴച്ച സ്ത്രീയെ ?"
     "നിൻറെ ശരീരതിലേക്കല്ലാതെ  ഹൃദയത്തിലേക്ക് നോക്കാനും ഒരാൾ വേണ്ടേ .നാളെ ചാനലുകാരേം നാട്ടുകാരേം കൂട്ടി വരുമ്പോൾ നവദമ്പതികൾ ആയിരിക്കും അവരെ സ്വീകരിക്കുക .
     "  . 

Saturday, October 17, 2015

 പുഷ്പകവിമാനം ......
 ഒരുപുരാതന നാലുകെട്ട് .ഭരദേവതയും,സർപ്പക്കാടും ,മുല്ലക്കൽതേവരും. അവിടുത്തെ എല്ലാ നന്മകളും അനുഷ്ട്ടാനങ്ങളും ആയി ജനിച്ച എനിക്ക് ആ ആലോചന അത്ഭുതമായിരുന്നു .അങ്ങ് ദൂരെ ഏതോ ഒരുമഹാനഗരത്തിൽ ജോലിയാണ് അദ്ദേഹത്തിന് . രണ്ട് ധൃവങ്ങളുടെ  സംഗമം . 
 ശരവേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത് . കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞു . അദേഹത്തിന് ഉടനെ പോകണം .ലീവില്ലാത്രേ .ആദ്യരാത്രിയിൽ ത്തന്നെ അദ്ദേഹം എന്നെ സ്നേഹം കൊണ്ട് വീര്പ്പുമുട്ടിച്ചു .നമുക്ക് ഉടനെ പോകണം വിമാനതിലാകാം യാത്ര .ഈശ്വരാ വിമാനത്തിലോ .കുട്ടിക്കാലത്ത് പുഷ്പ്പകവിമാനത്തെ പ്പറ്റി മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട് . അന്നേ മോഹം തോന്നിയതാണ് .പക്ഷേ പരസ്ത്രീയെ ബലാൽക്കാരമായി ക്കൊണ്ടുപോയ പുഷ്പ്പകവിമാനത്തോട്‌ എന്നും എനിക്ക് വെറുപ്പായിരുന്നു . 
വിമാനയാത്രയും പുതിയ സ്ഥലവും എല്ലാം എനിക്കല്ഭുതമായിരുന്നു . അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട നാല് കൂട്ടുകാർ .എല്ലാവരും അടുത്തയിടെ വിവാഹിതരായവർ .അവർക്ക് പാര്ട്ടികൊടുക്കണം . മദ്യവും ,മാംസവും .എനിക്കൊട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല . എൻറെ പുരുഷനുവേണ്ടി എല്ലാം സഹിച്ചു . ഈ നഗരജീവിതത്തിന്റെ അനിവാര്യതകളുമായി നീ പോരുത്തപ്പെട്ടെ പറ്റു .ഒരുദിവസം മട്ടുപ്പാവിൽ അവർ നാലുപേരും ഒത്തുകൂടി ."ഇന്നല്ലേ നറുക്കെടുപ്പ് "അവരെല്ലാവരും പൊട്ടിച്ചിരിച്ചു .എന്നേ ഫ്ലാറ്റിലേക്ക് പറഞ്ഞുവിട്ടു . 
  സമയം കുറെ ആയി . അദ്ദേഹത്തെ കാത്ത് മടുത്തു . കോളിംഗ് ബെല്ലടിച്ചപ്പോൾ ഓടിച്ചെന്ന് കതകുതുറന്നു .അദ്ദേഹത്തിൻറെ കൂട്ടുകാരൻ അകത്ത് കയറി വാതിൽ കുറ്റിയിട്ടു . "എന്ത് അദ്ദേഹമെവിടെ ".  അപ്പോൾ അവനൊന്നും പറഞ്ഞില്ലേ .ഇന്ന് ഞാൻ നിൻറെ കൂടെ .ഞാനവനെ തള്ളിമാറ്റി . എന്താ കുട്ടീ ഇങ്ങനെ .ഞങ്ങൾ ഇടക്ക് ഇങ്ങിനെ നറൂക്കെടുക്കും . ഭാര്യമാരെ ഫ്ലാറ്റിലാക്കി മുറിയുടെ താക്കോലുകൾ ഒരു ടിന്നിലാക്കി ആണ് നറുക്കെടുപ്പ് .എന്നെനിക്ക് കിട്ടിയത് നിന്നേ .നിൻറെ ഭർത്താവ് ഞങ്ങളിൽ ആരുടെയോ ഭാര്യയുടെ കൂടെ .
   ഞാൻ പൊട്ടിത്തെറിച്ചു .അലറിവിളിച്ചു .എന്നെ കയറി പ്പിടിക്കാൻ ശ്രമിച്ച അവനെ തള്ളിമാറ്റി . എൻറെ മനോനില തെറ്റിയതുപോലെ .ഒറ്റക്കുതിപ്പിന് ഞാൻ കുറ്റി തുറന്ന് എടനാഴികയിലൂടെ ഓടി .ആപത്ത് നിലകെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി          

Friday, October 16, 2015

   സാക്ഷി .....
നന്ദിനി എന്നും വീഡിയോ കോന്ഫ്രന്സ്സിനു വരും . രാത്രിയിൽ മണിക്കൂറുകളോളം . അതോരാശ്വാസമാണ് . വിവാഹം കഴിഞ്ഞ് കഷ്ട്ടിച്ചു ഒരാഴ്ച . അതിനിടെ ജോലിസ്ഥലത്തേക്ക് . മൈലുകൾക്കപ്പുറം . ഉടനെ അവളെ കൊണ്ടുവരാൻ പറ്റില്ല . ചിലപ്പോൾ തോന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയി ചില്ലറജോലികളൊക്കെചെയ്തു എൻറെ പ്രിയപ്പെട്ട നന്ദിനിക്കുട്ടിക്കൊപ്പം ജീവിച്ചാലോ എന്ന് . ജീവിതത്തിൽ കിട്ടുന്ന കുറച്ചു നല്ലദിവസങ്ങൾ . അത് പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ എരിഞ്ഞു തീരുന്നു . 
   ഇന്നുരാത്രി അവൾ വരും .കുളിച്ച് മിടുക്കിയായി സെറ്റുമുണ്ടുടുത്ത്‌ ,ആഭരണങ്ങൾ അണിഞ്ഞ് ചന്ദനപ്പോട്ടും തൊട്ട് . രാത്രി മുറിഅടച്ചു ലാപ്ടോപ്പിന് മുമ്പിൽ .സ്കൈപ്പ് ഓണ്‍ ചെയ്തു .അവൾ ഓണ്‍ ലൈനിൽ ഉണ്ട് .. മഞ്ഞുപോലെ സുന്ദരിയായ എൻറെ നന്ദിനിക്കുട്ടി സ്ക്രീനിൽ തെളിഞ്ഞു . അവളോടങ്ങിനെ സംസാരിച്ചിരിക്കുമ്പോൾ സമയം പോണതറിയില്ല. അവളും അങ്ങിനെ തന്നെ പരിസരം പോലും മറന്ന് . ആ കിളിനാദത്തിൽ പരിവേദനങ്ങളും പരിഭവങ്ങളും .
        പെട്ടന്നാണ് ശ്രദ്ധിച്ചത് .അവളുടെ പുരകിലൊരാൾ രൂപം . അവളതറിയുന്നില്ല.. ഒന്നുറക്കെ വിളിച്ച് പറയണമെന്നുണ്ട് .കഴിയുന്നില്ല . അയാളുടെ ബലിഷ്ട്ട കരങ്ങൾ അവളെ കടന്നുപിടിച്ചു . അവളുടെ വായ് പൊത്തിപ്പിടിച്ചു .ആഭരണങ്ങൾ മുഴുവൻ പൊട്ടിച്ചെടുത്തു . ഞാൻ അലറിവിളിച്ചു .പെട്ടന്നവന്റെ കണ്ണിലെ തിളക്കം എന്നേ ഞട്ടിച്ചു . എൻറെ പ്രിയപ്പെട്ട നന്ദിനിക്കുട്ടിയെ അവൻ വലിച്ചിഴച്ച് കൊണ്ടുപോയി . അവൾ ക്യാമറയിൽ നിന്ന് അപ്രത്യക്ഷയായി .          

Thursday, October 15, 2015

 അവിടെ 'ഫെൻസിംഗ് " വേണ്ടച്ഛാ ................

  മുത്തശ്ശാ അച്ചുവിൻറെ പുതിയ വീടിനടുത്താ റഫീക്കിന്റെ വീട് .എൻറെ ബെസ്റ്റ്ഫ്രണ്ടാ റഫീക് . അവൻ പാക്കിസ്ഥാൻകാരനാ  . എൻറെ ക്ലാസിലാ . ഞങ്ങൾ ഒന്നിച്ചാ സ്കൂളിൽ പോകുന്നെ . സ്കൂളിൽ നിന്ന് വന്നാൽ ക്രിക്കറ്റ് കളിക്കും . ഫുട്ബോൾ കളിക്കും . 
    ഇന്ത്യയും പാക്കിസ്ത്താനും "എനിമീസ് "ആണന്ന് അപ്പുവേട്ടൻ പറഞ്ഞിരുന്നു . യുദ്ധം നടത്തും എന്നൊക്കെ . പക്ഷേ എനിക്ക് റഫീക്കിനെ ഇഷ്ട്ടാ .അവനെന്നേം ..എന്തിനാ മുത്തശ്ശാ ഈ "നൈബേര്സ് "തമ്മിൽ യുദ്ധം . ഞങ്ങൾ ഇന്ത്യയും പാക്കിസ്ത്താനുമായി  ക്രിക്കറ്റ് കളിക്കും . ആരുതോറ്റാലും ജയിച്ചാലും ഞങ്ങൾ ഫ്രാണ്ട്സാ .
അച്ചുവിൻറെ പുതിയ വീട്ടിൽ "ഫെന്സിങ്ങിനു "ഇന്നാളുവരും ."നമുക്ക് റഫീക്കിന്റെ വീടിൻറെ വശത്ത്‌ ഫെൻസിംഗ് വേണ്ട .അച്ചു അച്ഛനോട് പറഞ്ഞിട്ടുണ്ട് .അതുപോലെ ഇന്ത്യക്കും പാക്കിസ്ത്താനും ഇടയിലും ഫെൻസിംഗ് വേണ്ടായിരുന്നു .        

Wednesday, October 14, 2015

മാളൂ -എൻറെ പ്രിയപ്പെട്ട മാളൂ .....
മാളുവിനെ കാണാനില്ല . ഇനി നോക്കാനിടമില്ല . ..മാളു എൻറെ പേരക്കുട്ടിയുടെ കൂട്ടുകാരിയാണ്‌ .ഒരുകിലുക്കാംപെട്ടി .ആറു വയസുപോലും ആയിട്ടില്ല . അപാര ബുദ്ധി . കാര്യങ്ങൾ ഗ്രഹിക്കാനുള്ള അപാരകഴിവ് . ചിരിച്ചു കളിച്ച് ഒരു പൂമ്പാറ്റയെ പോലെ പറന്നു നടക്കും .എല്ലാവരുടെയും അരുമ .ആ ചുരുണ്ട മുടിയും പറപ്പിച്ച് തൻറെ മൂന്നു ചക്രമുള്ള സൈക്ലിൽ പറന്നു നടക്കും .ഇടക്ക് ഓടി വന്ന് കിന്നാരം പറയും . ഞങ്ങൾ താമസിക്കുന്ന കമ്മ്യൂണിറ്റിയിലെ ഏറ്റവും മിടുക്കിയാണ് മാളു .
കുറച്ചുമുമ്പ് മാളുവിൻറെ കാര്യം സംസാരിച്ചപ്പോൾ അമലയുടെ കണ്ണിൽ കണ്ണീരിൻറെ നനവ്‌ . കാര്യം തിരക്കിയപ്പോൾ ആദ്യം ഒന്ന് മടിച്ചു . പക്ഷേ ക്രമേണ ആ മനസ്സ് തുറന്നു . മാളു രണ്ടാമത്തെ കുട്ടിയാണ് . മൂത്ത കുട്ടിക്ക് ഒരു വയസുള്ളപ്പഴാ മാളുവിനെ ഗർഭം ധരിച്ചത് . അവർക്കത്‌ ഒഴിവാക്കണമെന്ന് ഉണ്ടായിരുന്നു . അത് അലസിപ്പോകാൻ അവർ പല നാടൻ പ്രയോഗങ്ങളും നടത്തി .അപകടമുള്ള ആഹാരങ്ങൾ തന്നെ കഴിച്ചു . അങ്ങിനെ ഞാൻ എൻറെ മാളുവിനെ ഗർഭത്തിൽ വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചു . കുറ്റബോധം കൊണ്ട് എന്നെൻറെ മനസ്സ് നീറുകയാണ് .
പെട്ടന്നാണ് മാളു ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് . അവളവിടെ ത്തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ കണ്ടില്ലായിരുന്നു .അവളുടെ കുഞ്ഞിക്കണ്ണുകൾ കലങ്ങി .ആ കുഞ്ഞിളം ചുണ്ട് വിതുംബി .
"അമ്മ എന്നെ കൊല്ലാൻ ശ്രമിച്ചതാണല്ലേ ?."..അവൾ ഓടി അവളുടെ പ്രിയപ്പെട്ട സൈക്കിളും എടുത്ത് പാഞ്ഞുപോയി . അവൾ എല്ലാം കേട്ടു .
"മാളൂ .."അമല തലകറങ്ങി താഴെവീണു . എല്ലാവരും മാളുവിന് വേണ്ടിയുള്ള തിരച്ചിലിൽ ആണ് .അവളെ ഒരിടത്തും കാണുന്നില്ല .എൻറെ ഹൃദയം പെടക്കാൻ തുടങ്ങി അവളുടെ അമ്മ പറഞ്ഞത് മുഴുവൻ അവൾ കേട്ടിരിക്കുന്നു .അവളുടെ കുഞ്ഞുമനസ്സ് എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്ക് ഭയമുണ്ട് ."മാളുവിൻറെ സൈക്കിൾ തടാകക്കരയിൽ ".വിളിച്ചു പറഞ്ഞ് ആൾക്കാർ ഓടുന്നു .ചതിച്ചോ ഈശ്വരാ .....ഞാനും തടാകക്കരയിലേക്ക് ഓടി . അവിടെ ഒരാൾക്കൂട്ടം .താമരത്തണ്ടുപോലെ എൻറെ മാളൂട്ടിയുടെ ചേതനയറ്റ ശരീരം.
"തടാകത്തിലേക്ക് കുട്ടി ഓടിച്ചിറക്കിയതാവും . "ആരോ പറയുന്നത് കേട്ടു .

Tuesday, October 13, 2015

 പുസ്തകം വനിതാ വിത്തം പരഹസ്തം ഗതം ഗദാ ഹ !.........

   വളരെക്കാലം കൂടിയാണ് അവിടെ ചെന്നത് .എൻറെ ഗുരുസ്ഥാനീയനാണ് .എൻറെ ചെറിയ സാഹിത്യ പ്രവർത്തനത്തിൽ വളരെ അധികം സ്വാധീനം ചോലുത്തിയ ആളാണ്‌ . അവിടെച്ചെന്നാൽ സാഹിത്യ ചർച്ചകളും മറ്റും കൊണ്ട് സജീവമാണ്.  അമൂല്യമായ ഒരുവലിയ പുസ്തക ശേഖരമുണ്ട് അദ്ദേഹത്തിന് . പോരുമ്പോൾ കുറച്ച് പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുവരണം . വായിച്ചിട്ട് തിരിചേ ൾപ്പിക്കാം. ചില്ലിട്ട അലമാരിയിൽ മുഴുവൻ വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു . ഒരു വല്ലാത്ത ആർത്തിയോടെ ഞാൻ പുസ്തകങ്ങൾ തിരയാൻ തുടങ്ങി . അപ്പഴാണ് അലമാരിയിൽ മേൽപ്പറഞ്ഞ കവിതാ ശകലം ഒട്ടിച്ച് വച്ചിരിക്കുന്നത് കണ്ടത് .
പുസ്തകവും സ്ത്രീയും ധനവും അന്യരുടെ കയ്യിൽ പോയാൽ പിന്നെ തിരിച്ചുകിട്ടില്ല .....
 മോക്ഷാലയം
    കൈപ്പറമ്പു ഗ്രാമപഞ്ചായത്ത് .ഏഴാംകല്ലിൽ ബസ്സിറങ്ങി . കീരാല്ലൂർക്ക് പോകണം നല്ല ഗ്രാമ ഭംഗി . നടക്കാം . കുറച്ച് ചെന്നപ്പോൾ വഴിവക്കിൽ ഒരു ബോർഡ്‌ . "മോക്ഷാലയം ". കൊള്ളാമല്ലോ . ഏതെങ്കിലും ആശ്രമം ആയിരിക്കും . ഇപ്പോൾ ദൈവം ഇറങ്ങിവന്ന് ഇപ്പോൾ ത്തന്നെ മോക്ഷം തരാമെന്നുപറഞ്ഞാൽ നമ്മൾ വേണ്ടന്നേ പറയൂ .കാര്യം മോക്ഷം കിട്ടാനാണ്‌ അമ്പലത്തിൽ പോയി പ്രാർധിക്കുന്നതെങ്കിൽ പോലും.മരിക്കുമെന്ന് ഉറപ്പായാൽ അന്ന് ആലോചിക്കാം എന്നേ പറയൂ . ഏതായാലും ഒന്ന് കയറിനോക്കാം .ഗേറ്റ് പതുക്കെ തുറന്നു . അകത്ത് ചെന്നപ്പഴാണ് അമളി മനസിലായത് . അതൊരു "സ്മശാനം"ആയിരുന്നു . നല്ല ഭാവനയുള്ള ഏതോ തൃശൂർ ക്കാരൻ അതിന് ചാർത്തിക്കൊടുത്ത പേരായിരുന്നു "മോക്ഷാലയം "......
ആ ടോയ്സ് കളയണ്ടായിരുന്നു ......

  മുത്ത ശ്ശാ  അച്ചു പുതിയ വീട് വാങ്ങി . നല്ലവീട് . കളിക്കാനിഷ്ട്ടം പോലെ സ്ഥലം . താഴത്തെ നില മുഴുവൻ . പക്ഷേ ഷിഫ്റ്റ്‌ ചെയ്തപ്പോൾ അച്ഛൻ അച്ചുവിൻറെ പഴയ ടോയ്സ് മുഴുവൻ  ട്രാഷിൽ കളഞ്ഞു . പുതിയ വീട്ടിൽ ഇതു വയ്ക്കാൻ സ്ഥലമില്ലത്രെ . അച്ചുവിന് സങ്കടം വന്നു .പുതിയത് വാങ്ങി തരാമെന്ന് അച്ഛൻ പറഞ്ഞു . എന്നാലും അച്ചുവിന് ഒത്തിരി ഇഷ്ട്ടമുണ്ടായിരുന്ന ടോയ്സ് ഉണ്ടായിരുന്നു അതിൽ . അതെല്ലാം അച്ചുവിന്റെ ജീവനായിരുന്നു . ട്രാഷിൽ ഇടാൻ സഹായിക്കാൻ അച്ചു പോയില്ല . പുതിയത് കിട്ടുമെന്ന് വച്ച് പഴയത് കളയണമെന്നുണ്ടോ ?. ആ ടോയ്സ് കളയണ്ടായിരുന്നു .അച്ചുവിന് കരച്ചിലുവരുന്നു .
     അച്ചുവിൻറെ " ടൈക് വോണ്‍ ഡു .."

    അച്ചുവിന് പുതിയ കൂട്ടുകാരനെ കിട്ടി . അവൻ കരാട്ടെ കൊച്ചിങ്ങിനു പോകുന്നുണ്ട് .കരാട്ടെ അല്ല . " ടൈക് വോണ്‍ ഡു ". എല്ലാം കരാട്ടെ പോലെ .അച്ചുവിനോടും ചെല്ലാൻ പറഞ്ഞു . അതിൻറെ ഡ്രസ്സ്‌ അച്ചുവിനിഷ്ട്ടാ .ബ്രൂസിലിയെ ഇഷ്ട്ടാ . ജാക്കിച്ചാനേം . പക്ഷേ അച്ചുവിനത് പഠിക്കണ്ടാ .അച്ഛനും എല്ലാവർക്കും നിർബന്ധം . പോയേക്കാം . 
    അച്ചുവും അവൻറെ കൂടെ പോയി . കോച്ച് എല്ലാം പറഞ്ഞു തന്നു .ഒരു പലക രണ്ട് മേശമേൽ  പാലം പോലെ വച്ചു .അതിൻറെ നടുക്ക് കൈ കൊണ്ട് വെട്ടണം . അങ്ങിനെ അത് പൊട്ടിക്കണം . അച്ചുവിന് വേദനിച്ചാലോ ? ഫ്രണ്ട്സ് എല്ലാവരും നോക്കിനില്ക്കുകയാണ് . പറ്റില്ലാന്നു പറഞ്ഞാൽ നാണക്കേടാണ്.   അച്ചു രണ്ടും കൽപ്പിച്ച് കോച്ച് പറഞ്ഞപോലെ വലത്തെ കൈ കൊണ്ട് ഒരൊറ്റവെട്ട് . ആ പലക രണ്ടായി ഒടിഞ്ഞു .അച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല . എല്ലാവരും കയ്യടിച്ചു . 
   എല്ലാവരും പോയപ്പോൾ അച്ചു ആ പലക എടുത്ത് നോക്കി . എന്ത് ..അത് പശ വച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു .അച്ചുവിനെ പറ്റിക്കാൻ . അത് ചീറ്റിങ്ങാണ് . അച്ചു ഇനി അവിടെക്കില്ല . അല്ലങ്കിൽ പോയേക്കാം . ഇതു പഠിച്ചാൽ ജോബിനെപ്പോലുള്ളവരെ പേടിക്കണ്ടാ ...