_____ .... തേൻകെണി ______
തിരഞ്ഞെടുപ്പുവരുന്നു .എതിർ സ്ഥാനാർഥി ശക്തനാണ് .ജനസംമ്മതനാണ് . പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവൻ .അവനേ തോൽപ്പിക്കണം .അതിനവനെ അപകീർത്തിപ്പെടുത്തണം .അതിനൊരുമാർഗമേ ഉള്ളൂ ."ഹണി ട്രാപ് " . അതിന് നിൻറെ സഹായമെനിക്ക് വേണം ."നിങ്ങൾ പറഞ്ഞുവരുന്നത് എനിക്ക് മനസിലാകുന്നില്ല .". അതായത് തേൻകെണി . പെണ്‍വിഷയത്തിൽ അവനേ കുടുക്കണം .എല്ലാം മറന്ന് അതഖോഷിക്കാൻ നമ്മുടെ ഈ സാക്ഷര ജനതക്കിഷ്ട്ടാണ് .ചാനലുകാർക്ക് ചാകരയും .ഒരുപത്ത്ദിവസം അങ്ങിനെ കിട്ടിയാൽ ഞാൻ ജയിച്ച് കയറിക്കൊള്ളാ൦ .
"എൻറെ തൊഴിൽ ഇതാണ് പക്ഷേ ഞാനാരേം ഇതുവരെ ചതിച്ചിട്ടില്ല ." വെറുതേ വേണ്ടാ നിൻറെ അനാഥാലയത്തിന് ഞാൻ രണ്ടു ലക്ഷം രൂപതരും . നീ ജീവിതകാലം മുഴുവൻ ശരീരം വിറ്റാലും നിനക്കത് കിട്ടില്ല .
"മാഷേ എതാനെനിക്ക് കിട്ടിയ ഓഫർ . അങ്ങയേചാതിക്കാനെനിക്കാകില്ല . രാത്രിയിൽ അങ്ങ് ഒറ്റക്ക് താമസിക്കുന്ന മുറിയിൽ ഞാൻ വരണം .ബാക്കി പത്രക്കാരേം നാട്ടുകാരേം വിളിച്ച് കൂട്ടി അവർ ആഖോഷിച്ചുകൊള്ളും .
"ഞാനും ഒരനാഥനാണ് .നീ നടത്തുന്ന അനാഥാലയത്തിന്റെ മഹത്വം എനിക്കറിയാം .പക്ഷേ അതിന് നിൻറെ മാർഗം ?.." .
"ലക്ഷ്യം മാർഗത്തെ ന്യായീകരിക്കട്ടെ ".
"മറ്റൊരുതരത്തിൽ നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണ് .നമുക്ക് അങ്ങട് ഒന്നിച്ചാലോ .?നിനക്ക് സംമ്മതമാണങ്കിൽ ഇന്നുഞാൻ നിന്നേ എൻറെ ജീവിതസഖിയാക്കാം ..ആരും അറിയാതെ ഒരു രജിസ്ടർ മാരിയേജ് . നിനക്ക് പരിപൂർണ്ണ സംമമതമാണങ്കിൽ ഞാനതിന് മാർഗം ഉണ്ടാക്കാം .നീ ആ രണ്ട് ലക്ഷം വാങ്ങി നിൻറെ അനാഥർക്കു അന്നം കൊടുക്കുക .എന്നിട്ട് നാളെ നീ എൻറെ മുറിയിൽ അയാൾ പറഞ്ഞപ്രകാരം വരണം"
" മാഷേ ...എന്നേപ്പോലെ ഒരു പിഴച്ച സ്ത്രീയെ ?"
"നിൻറെ ശരീരതിലേക്കല്ലാതെ ഹൃദയത്തിലേക്ക് നോക്കാനും ഒരാൾ വേണ്ടേ .നാളെ ചാനലുകാരേം നാട്ടുകാരേം കൂട്ടി വരുമ്പോൾ നവദമ്പതികൾ ആയിരിക്കും അവരെ സ്വീകരിക്കുക .
" .
No comments:
Post a Comment