ആ ടോയ്സ് കളയണ്ടായിരുന്നു ......
മുത്ത ശ്ശാ അച്ചു പുതിയ വീട് വാങ്ങി . നല്ലവീട് . കളിക്കാനിഷ്ട്ടം പോലെ സ്ഥലം . താഴത്തെ നില മുഴുവൻ . പക്ഷേ ഷിഫ്റ്റ് ചെയ്തപ്പോൾ അച്ഛൻ അച്ചുവിൻറെ പഴയ ടോയ്സ് മുഴുവൻ ട്രാഷിൽ കളഞ്ഞു . പുതിയ വീട്ടിൽ ഇതു വയ്ക്കാൻ സ്ഥലമില്ലത്രെ . അച്ചുവിന് സങ്കടം വന്നു .പുതിയത് വാങ്ങി തരാമെന്ന് അച്ഛൻ പറഞ്ഞു . എന്നാലും അച്ചുവിന് ഒത്തിരി ഇഷ്ട്ടമുണ്ടായിരുന്ന ടോയ്സ് ഉണ്ടായിരുന്നു അതിൽ . അതെല്ലാം അച്ചുവിന്റെ ജീവനായിരുന്നു . ട്രാഷിൽ ഇടാൻ സഹായിക്കാൻ അച്ചു പോയില്ല . പുതിയത് കിട്ടുമെന്ന് വച്ച് പഴയത് കളയണമെന്നുണ്ടോ ?. ആ ടോയ്സ് കളയണ്ടായിരുന്നു .അച്ചുവിന് കരച്ചിലുവരുന്നു .
No comments:
Post a Comment