Saturday, October 17, 2015

 പുഷ്പകവിമാനം ......
 ഒരുപുരാതന നാലുകെട്ട് .ഭരദേവതയും,സർപ്പക്കാടും ,മുല്ലക്കൽതേവരും. അവിടുത്തെ എല്ലാ നന്മകളും അനുഷ്ട്ടാനങ്ങളും ആയി ജനിച്ച എനിക്ക് ആ ആലോചന അത്ഭുതമായിരുന്നു .അങ്ങ് ദൂരെ ഏതോ ഒരുമഹാനഗരത്തിൽ ജോലിയാണ് അദ്ദേഹത്തിന് . രണ്ട് ധൃവങ്ങളുടെ  സംഗമം . 
 ശരവേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത് . കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞു . അദേഹത്തിന് ഉടനെ പോകണം .ലീവില്ലാത്രേ .ആദ്യരാത്രിയിൽ ത്തന്നെ അദ്ദേഹം എന്നെ സ്നേഹം കൊണ്ട് വീര്പ്പുമുട്ടിച്ചു .നമുക്ക് ഉടനെ പോകണം വിമാനതിലാകാം യാത്ര .ഈശ്വരാ വിമാനത്തിലോ .കുട്ടിക്കാലത്ത് പുഷ്പ്പകവിമാനത്തെ പ്പറ്റി മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട് . അന്നേ മോഹം തോന്നിയതാണ് .പക്ഷേ പരസ്ത്രീയെ ബലാൽക്കാരമായി ക്കൊണ്ടുപോയ പുഷ്പ്പകവിമാനത്തോട്‌ എന്നും എനിക്ക് വെറുപ്പായിരുന്നു . 
വിമാനയാത്രയും പുതിയ സ്ഥലവും എല്ലാം എനിക്കല്ഭുതമായിരുന്നു . അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട നാല് കൂട്ടുകാർ .എല്ലാവരും അടുത്തയിടെ വിവാഹിതരായവർ .അവർക്ക് പാര്ട്ടികൊടുക്കണം . മദ്യവും ,മാംസവും .എനിക്കൊട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല . എൻറെ പുരുഷനുവേണ്ടി എല്ലാം സഹിച്ചു . ഈ നഗരജീവിതത്തിന്റെ അനിവാര്യതകളുമായി നീ പോരുത്തപ്പെട്ടെ പറ്റു .ഒരുദിവസം മട്ടുപ്പാവിൽ അവർ നാലുപേരും ഒത്തുകൂടി ."ഇന്നല്ലേ നറുക്കെടുപ്പ് "അവരെല്ലാവരും പൊട്ടിച്ചിരിച്ചു .എന്നേ ഫ്ലാറ്റിലേക്ക് പറഞ്ഞുവിട്ടു . 
  സമയം കുറെ ആയി . അദ്ദേഹത്തെ കാത്ത് മടുത്തു . കോളിംഗ് ബെല്ലടിച്ചപ്പോൾ ഓടിച്ചെന്ന് കതകുതുറന്നു .അദ്ദേഹത്തിൻറെ കൂട്ടുകാരൻ അകത്ത് കയറി വാതിൽ കുറ്റിയിട്ടു . "എന്ത് അദ്ദേഹമെവിടെ ".  അപ്പോൾ അവനൊന്നും പറഞ്ഞില്ലേ .ഇന്ന് ഞാൻ നിൻറെ കൂടെ .ഞാനവനെ തള്ളിമാറ്റി . എന്താ കുട്ടീ ഇങ്ങനെ .ഞങ്ങൾ ഇടക്ക് ഇങ്ങിനെ നറൂക്കെടുക്കും . ഭാര്യമാരെ ഫ്ലാറ്റിലാക്കി മുറിയുടെ താക്കോലുകൾ ഒരു ടിന്നിലാക്കി ആണ് നറുക്കെടുപ്പ് .എന്നെനിക്ക് കിട്ടിയത് നിന്നേ .നിൻറെ ഭർത്താവ് ഞങ്ങളിൽ ആരുടെയോ ഭാര്യയുടെ കൂടെ .
   ഞാൻ പൊട്ടിത്തെറിച്ചു .അലറിവിളിച്ചു .എന്നെ കയറി പ്പിടിക്കാൻ ശ്രമിച്ച അവനെ തള്ളിമാറ്റി . എൻറെ മനോനില തെറ്റിയതുപോലെ .ഒറ്റക്കുതിപ്പിന് ഞാൻ കുറ്റി തുറന്ന് എടനാഴികയിലൂടെ ഓടി .ആപത്ത് നിലകെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി          

No comments:

Post a Comment