അച്ചുവിൻറെ " ടൈക് വോണ്‍ ഡു .."
അച്ചുവിന് പുതിയ കൂട്ടുകാരനെ കിട്ടി . അവൻ കരാട്ടെ കൊച്ചിങ്ങിനു പോകുന്നുണ്ട് .കരാട്ടെ അല്ല . " ടൈക് വോണ്‍ ഡു ". എല്ലാം കരാട്ടെ പോലെ .അച്ചുവിനോടും ചെല്ലാൻ പറഞ്ഞു . അതിൻറെ ഡ്രസ്സ് അച്ചുവിനിഷ്ട്ടാ .ബ്രൂസിലിയെ ഇഷ്ട്ടാ . ജാക്കിച്ചാനേം . പക്ഷേ അച്ചുവിനത് പഠിക്കണ്ടാ .അച്ഛനും എല്ലാവർക്കും നിർബന്ധം . പോയേക്കാം .
അച്ചുവും അവൻറെ കൂടെ പോയി . കോച്ച് എല്ലാം പറഞ്ഞു തന്നു .ഒരു പലക രണ്ട് മേശമേൽ പാലം പോലെ വച്ചു .അതിൻറെ നടുക്ക് കൈ കൊണ്ട് വെട്ടണം . അങ്ങിനെ അത് പൊട്ടിക്കണം . അച്ചുവിന് വേദനിച്ചാലോ ? ഫ്രണ്ട്സ് എല്ലാവരും നോക്കിനില്‍ക്കുകയാണ് . പറ്റില്ലാന്നു പറഞ്ഞാൽ നാണക്കേടാണ്. അച്ചു രണ്ടും കൽപ്പിച്ച് കോച്ച് പറഞ്ഞപോലെ വലത്തെ കൈ കൊണ്ട് ഒരൊറ്റവെട്ട് . ആ പലക രണ്ടായി ഒടിഞ്ഞു .അച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല . എല്ലാവരും കയ്യടിച്ചു .
എല്ലാവരും പോയപ്പോൾ അച്ചു ആ പലക എടുത്ത് നോക്കി . എന്ത് ..അത് പശ വച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു .അച്ചുവിനെ പറ്റിക്കാൻ . അത് ചീറ്റിങ്ങാണ് . അച്ചു ഇനി അവിടെക്കില്ല . അല്ലങ്കിൽ പോയേക്കാം . ഇതു പഠിച്ചാൽ ജോബിനെപ്പോലുള്ളവരെ പേടിക്കണ്ടാ ...
No comments:
Post a Comment