മാളൂ -എൻറെ പ്രിയപ്പെട്ട മാളൂ .....
മാളുവിനെ കാണാനില്ല . ഇനി നോക്കാനിടമില്ല . ..മാളു എൻറെ പേരക്കുട്ടിയുടെ കൂട്ടുകാരിയാണ് .ഒരുകിലുക്കാംപെട്ടി .ആറു വയസുപോലും ആയിട്ടില്ല . അപാര ബുദ്ധി . കാര്യങ്ങൾ ഗ്രഹിക്കാനുള്ള അപാരകഴിവ് . ചിരിച്ചു കളിച്ച് ഒരു പൂമ്പാറ്റയെ പോലെ പറന്നു നടക്കും .എല്ലാവരുടെയും അരുമ .ആ ചുരുണ്ട മുടിയും പറപ്പിച്ച് തൻറെ മൂന്നു ചക്രമുള്ള സൈക്ലിൽ പറന്നു നടക്കും .ഇടക്ക് ഓടി വന്ന് കിന്നാരം പറയും . ഞങ്ങൾ താമസിക്കുന്ന കമ്മ്യൂണിറ്റിയിലെ ഏറ്റവും മിടുക്കിയാണ് മാളു .
കുറച്ചുമുമ്പ് മാളുവിൻറെ കാര്യം സംസാരിച്ചപ്പോൾ അമലയുടെ കണ്ണിൽ കണ്ണീരിൻറെ നനവ് . കാര്യം തിരക്കിയപ്പോൾ ആദ്യം ഒന്ന് മടിച്ചു . പക്ഷേ ക്രമേണ ആ മനസ്സ് തുറന്നു . മാളു രണ്ടാമത്തെ കുട്ടിയാണ് . മൂത്ത കുട്ടിക്ക് ഒരു വയസുള്ളപ്പഴാ മാളുവിനെ ഗർഭം ധരിച്ചത് . അവർക്കത് ഒഴിവാക്കണമെന്ന് ഉണ്ടായിരുന്നു . അത് അലസിപ്പോകാൻ അവർ പല നാടൻ പ്രയോഗങ്ങളും നടത്തി .അപകടമുള്ള ആഹാരങ്ങൾ തന്നെ കഴിച്ചു . അങ്ങിനെ ഞാൻ എൻറെ മാളുവിനെ ഗർഭത്തിൽ വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചു . കുറ്റബോധം കൊണ്ട് എന്നെൻറെ മനസ്സ് നീറുകയാണ് .
പെട്ടന്നാണ് മാളു ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് . അവളവിടെ ത്തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ കണ്ടില്ലായിരുന്നു .അവളുടെ കുഞ്ഞിക്കണ്ണുകൾ കലങ്ങി .ആ കുഞ്ഞിളം ചുണ്ട് വിതുംബി .
"അമ്മ എന്നെ കൊല്ലാൻ ശ്രമിച്ചതാണല്ലേ ?."..അവൾ ഓടി അവളുടെ പ്രിയപ്പെട്ട സൈക്കിളും എടുത്ത് പാഞ്ഞുപോയി . അവൾ എല്ലാം കേട്ടു .
"മാളൂ .."അമല തലകറങ്ങി താഴെവീണു . എല്ലാവരും മാളുവിന് വേണ്ടിയുള്ള തിരച്ചിലിൽ ആണ് .അവളെ ഒരിടത്തും കാണുന്നില്ല .എൻറെ ഹൃദയം പെടക്കാൻ തുടങ്ങി അവളുടെ അമ്മ പറഞ്ഞത് മുഴുവൻ അവൾ കേട്ടിരിക്കുന്നു .അവളുടെ കുഞ്ഞുമനസ്സ് എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്ക് ഭയമുണ്ട് ."മാളുവിൻറെ സൈക്കിൾ തടാകക്കരയിൽ ".വിളിച്ചു പറഞ്ഞ് ആൾക്കാർ ഓടുന്നു .ചതിച്ചോ ഈശ്വരാ .....ഞാനും തടാകക്കരയിലേക്ക് ഓടി . അവിടെ ഒരാൾക്കൂട്ടം .താമരത്തണ്ടുപോലെ എൻറെ മാളൂട്ടിയുടെ ചേതനയറ്റ ശരീരം.
"തടാകത്തിലേക്ക് കുട്ടി ഓടിച്ചിറക്കിയതാവും . "ആരോ പറയുന്നത് കേട്ടു .

No comments:
Post a Comment