പുസ്തകം വനിതാ വിത്തം പരഹസ്തം ഗതം ഗദാ ഹ !.........
വളരെക്കാലം കൂടിയാണ് അവിടെ ചെന്നത് .എൻറെ ഗുരുസ്ഥാനീയനാണ് .എൻറെ ചെറിയ സാഹിത്യ പ്രവർത്തനത്തിൽ വളരെ അധികം സ്വാധീനം ചോലുത്തിയ ആളാണ് . അവിടെച്ചെന്നാൽ സാഹിത്യ ചർച്ചകളും മറ്റും കൊണ്ട് സജീവമാണ്. അമൂല്യമായ ഒരുവലിയ പുസ്തക ശേഖരമുണ്ട് അദ്ദേഹത്തിന് . പോരുമ്പോൾ കുറച്ച് പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുവരണം . വായിച്ചിട്ട് തിരിചേ ൾപ്പിക്കാം. ചില്ലിട്ട അലമാരിയിൽ മുഴുവൻ വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു . ഒരു വല്ലാത്ത ആർത്തിയോടെ ഞാൻ പുസ്തകങ്ങൾ തിരയാൻ തുടങ്ങി . അപ്പഴാണ് അലമാരിയിൽ മേൽപ്പറഞ്ഞ കവിതാ ശകലം ഒട്ടിച്ച് വച്ചിരിക്കുന്നത് കണ്ടത് .
No comments:
Post a Comment