Sunday, July 30, 2017

      മുത്തശ്ശന്റെ മരണം - [ നാലുകെട്ട് - 137]

         നാലുകെട്ടിന്റെ അറയ്ക്കു പുറകിലുള്ള മുറിയാണ്" ഒഴുകാരം  ''. മുത്തശ്ശന്റെ മുറിയാണത്. ഞങ്ങൾ കുട്ടികൾക്ക് മുത്തശ്ശനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഞങ്ങളെ വഴക്കു പറഞ്ഞിട്ടില്ല. അതിരാവിലെ കുളിച്ച് പൂജകഴിഞ്ഞ് ഉമ്മറത്തെ ആ വലിയ ചാരു കസരയിൽ . ഭസ്മം കഴച്ച് നെറ്റിയിലും മാറിലും മറ്റു സന്ധികളിലും തൊട്ടിരിയ്ക്കും. ചന്ദനവും ഗണപതി പ്രസാദവും നെറ്റിയിൽ .. ആ രുപമാണ് എന്നും ഓർമ്മ. . രാമച്ച വിശറി വലത്തു കയ്യിൽ. സന്തത സഹചാരിയായ വെളളി ചെല്ലം ഇടത്തുവശത്ത്. വലത്തു വശത്ത് നിലത്ത് ആ പിച്ചള കോളാമ്പി. ഞങ്ങൾ അടുത്തുചെന്നാൽ ചെല്ലത്തിൽ നിന്ന് ഇരട്ടി മധുരവും തേങ്ങാപ്പൂളും തരും.

          ഒരു ദിവസം രാവിലെ എല്ലാവരും പരിഭ്രമിച്ച് ഓടി നടക്കുന്നു. 
" ശ്വാസത്തിന്റെയാണ്   ആ ളടുത്തു വേണം ഗംഗാജലം വായിൽ കൊടുക്കണം"
അടുത്തുള്ളവരൊക്കെ എത്തിയിട്ടുണ്ട്. ഊർദ്ധം വലിച്ചാൽ ആദ്യ ശ്വാസം കട്ടിലിൽ, അപ്പൊ ൾ കട്ടിലിൽ നിന്നെ ടുക്കണം. അടുത്ത ശ്വാസം കയ്യിലിരുന്ന്. അവസാന ശ്വാസം നിലത്തിറക്കുമ്പോൾ. നിലത്ത് പുല്ലും മണലും വിരിച്ചിരിക്കും. തെക്കോട്ട് തലയാക്കിക്കിടത്തും. ഒരു കോടി മുണ്ട് പുതപ്പിച്ചിട്ടുണ്ട്. ആകെ ശോകമൂകമായ അന്തരീക്ഷം. ആരും ഉറക്കെ സംസാരിക്കുന്നില്ല. അകത്തുനിന്ന് മുത്തശ്ശിയുടെ അടക്കിപ്പിടിച്ച തേങ്ങൽ. മരണം നടന്നാൽ മൂന്നു നാഴികയ്ക്കകം ദഹിപ്പിയ്ക്കണം. പിന്നെ പത്തു ദിവസം  "പു ല " ആണ്. മരണം മുതൽ പത്തു ദിവസം കാര്യങ്ങൾ മുഴുവൻ ബന്ധുക്കൾ ഏറ്റെടുക്കും. അന്ന് പായയോ കിടക്കയോ നലയിണ യോ ഉപയോഗിക്കാൻ പാടില്ല. വളരെ ലളിതമായ ആഹാരം. ഉപ്പ് കൂട്ടാൻ പാടില്ല. ദൈവിക കാര്യങ്ങൾ ഒന്നും പാടില്ല.. പുലയിൽ ഒപ്പിടാൻ പോലും പാടില്ല.പത്തു ദിവസത്തേക്ക് സാധനങ്ങൾ ബന്ധുക്കൾ കൊണ്ടുവരും.പിന്നെ അവരുടെ ഉത്തരവാദിത്വമാണ് ബാക്കി മുഴുവൻ കാര്യങ്ങളും.

           കൊള്ളിവെട്ടാനും ചിത  ഒരുക്കാനും നാട്ടുകാർ ഉണ്ട്. മാവ് വെട്ടിക്കീറി യാ ണ് ചിതക്കുപയോഗിക്കുക. ഓവിക്കാൻ വന്നാൽ ചട ങ്ങുകൾ തുടങ്ങുകയായി. മുളകൊണ്ട് കോണി ഉണ്ടാക്കി അതിൽക്കിടത്തി കോടി പുതപ്പിച്  എന്റെ മുത്തശ്ശനെ പുറത്തേക്ക് എടുത്തത് ഇന്നും ഓർക്കുന്നു. വിടർന്ന കണ്ണുകളോടെ ഒന്നും മനസിലാകാതെ ഞങ്ങൾ കുട്ടികൾ. 

        ചിത ഉയർന്നപ്പോ ൾ എന്തിനാണ് മുത്തശ്ശനെ കത്തിയ്ക്കുന്നതെന്നറിയാതെ പൊട്ടിക്കരഞ്ഞ് ബഹളമുണ്ടാക്കിയത് ഇന്നും ഓർക്കുന്നു...

Wednesday, July 26, 2017

   ദൂബായി സിററി വാക്ക്.- [ ദൂബായി ഒരത്ഭുതലോകം - 76]

      കണ്ടതെല്ലാം ഉത്തമം കാണാനുള്ളത് അത്യുത്തമം. എന്നു പറഞ്ഞ പോലെയാണ് ദൂബായിക്കാഴ്ച കൾ. 
ദൂബായി സിറ്റി വാക്കിൽ എത്തിയപ്പോൾ അങ്ങിനെയാണ് തോന്നിയത്. ചുറ്റും അബ രചൂം ബികളായ കെട്ടിടങ്ങൾ. അതിനിടയിലൂടെ സിറ്റി വാക്കിലേയ്ക്ക്. ദൂബായിൽ മുമ്പു കണ്ടിട്ടില്ലാത്ത ഒരു സിറ്റി. ഒരു യൂറോപ്യൻ സ്റ്റൈൽ, ഒരു ലണ്ടൻ എഡ്ജ്, ജോർജിയൻ അല്ലങ്കിൽ ഒരു വിക്റ്റോറിയൽ ലയം. അല്ലങ്കിൽ ഇതിന്റെ എല്ലാം ഒരു സമന്വയം. 

      പതിമൂവായിരം സ്ക്വയർ മീററ റിൽ ഇത് വ്യാപിച്ചുകിടക്കുന്നു. അതാണ് ദൂ ബായി സിറ്റി വാക്ക് . വരി വരിയായി മരങ്ങൾ പിടിപ്പിച്ച് മനോഹരമാക്കിയ വീധികൾ. ഇരുവശങ്ങളിലും തുറന്ന ലഘുഭക്ഷണശാലകൾ, വലിയ റസ്റ്റോറൻറുകൾ. അതിനകത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ചുറ്റിക്കാണാൻ വേണമെങ്കിൽ അവരുടെ പലതരത്തിൽ ഉള്ള ചെറുവണ്ടി കൾ ഉണ്ട്. 

      അതിന്റെ മദ്ധ്യത്തിൽ വൃത്താകൃതിയിൽ കുറേ സ്ഥലം. അത് വില കൂടിയ ഗ്രാനൈറ്റ് പാകി ഭംഗിയാക്കിയിരിക്കുന്നു. അതിന്റെ പ്രതലത്തിൽ എപ്പഴും വെള്ളം നിറഞ്ഞു കവിഞ്ഞ് തുളുമ്പി നിൽക്കും.അതിനു ചുറ്റും നടപ്പാത. നല്ല വീതിയിൽ. അതിനു മുകളിൽ വളരെ ഉയരത്തിൽ വൃത്തത്തിൽ ഗ്രില്ല്. അത് എൽ ഇ ഡി ബൾബുകൾ കൊണ്ടു് പല ആകൃതികൾ ശൃഷ്ടിച്ച് മനോഹരമാക്കിയിരിക്കുന്നു. .അവിടെ ആണ് "ലൈറ്റ് ആൻഡ് വാട്ടർ ഫൗണ്ടൻ ഷോ ". ഷോ ആരംഭിക്കുമ്പഴേ ഈ വൃത്തത്തിന്റെ വശങ്ങളിൽ നിന്നു് ബീ മുകൾ സാവധാനം ഉയർന്നു വരും. അതൊരു " റീവേഴ്സ് ഫൗണ്ടൻ" ആണ്. ആ ബീമിൽ നിന്ന് ശക്തിയായി വരിവരി ആയി ജലധാര കൾ താഴേക്ക് പതിക്കും. അതിന്റെ പല ഭാഗത്തു നിന്നും പ്രൊ ജ ക്റ്റർ വച്ച് പ്രദർശനം തുടങ്ങും. ഉച്ചത്തിലുള്ള പാട്ടും നൃത്തവും.. ചുറ്റുമുള്ള കെട്ടിടങ്ങളുടെ വശങ്ങൾ മുഴുവൻ ആണ് അതിന്റെ സ്ക്രീൻ. അതു മുഴുവൻ കുറേ സമയം ആസ്വദിച്ചാൽ തല കറങ്ങുo. സ്ഥലജലവിഭ്രാന്തി.. ഒരു മായാലോകത്ത് എത്തിയ പ്രതീതി. നടുക്കുള്ള ആ ഫൗണ്ടനിൽ നിന്ന് താഴേക്കു പതിക്കുന്ന ജലധാരകളും ഈ ഷോയുടെ സ്ക്രീൻ ആയി രൂപാന്തരപ്പെടും. അതവസാനിക്കുമ്പോൾ നമ്മുടെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു കഴിഞ്ഞുള്ള അവസ്ഥ. അപ്പഴാണ് വേറൊര ത്ഭുതം.മുകളിൽ നിന്ന് മഞ്ഞുമഴ പോലെ ഒരു തരം പത കൊണ്ടവിടം നിറയും. അത് ശരീരത്തിൽ ഒരു കുളിർമ്മ തരും. ഇതു കഴിഞ്ഞാൽ നമുക്ക് നടത്തം തുടരാം.വീധിയുടെ വശങ്ങളിലെ മറ്റൽത്ഭുതങ്ങൾ വേറേ....

Tuesday, July 25, 2017

     അപൂർവ്വമായ ആ ജ്യോതിഷഗ്രന്ഥം - [ നാലു കെട്ട്-136]

          മന്ത്രേശ്വര മഹർഷിയുടെ, സംസ്കൃതത്തിലുള്ള പ്രസിദ്ധമായ ഒരു ജ്യോതിഷ ഗ്രന്ഥമുണ്ട്. വരാഹമിഹിരന്റെ "ഹോ രാശാസ്ത്ര"മാണിതിനാധാരം. ടി.എൻ.നാണു പിള്ള ആശാന്റെ മലയാളം വ്യാഖ്യാനമാണ് " ഫല ദീപിക ". മഹർഷിയുടെ ആ ഉത്തമ ഗ്രന്ഥത്തിന്റെ പരിഭാഷയും വ്യാഖ്യാനവും ലളിതമായി ആശാൻ നിർവഹിച്ചിരിക്കുന്നു. ഈ അപൂർവ്വ ഗ്രന്ഥമാണ് നാലുകെട്ടിന്റെ വൈജ്ഞ> നികസമ്പാദ്യത്തിൽ നിന്നു കിട്ടിയത്. 11 2 3 -ൽ S. T .റഡ്യാരുടെ "വിദ്യാവർദ്ധിനി " അച്ചുകൂടത്തിൽ അടിച്ച ഈ അപൂർവ്വ ഗ്രന്ഥത്തിന്റെ കോപ്പി ഇന്ന് വേറേ കിട്ടാനില്ലത്രേ. ശ്രീ.കാവുങ്ങൽ നീലകണ്ഠപ്പിള്ളയുടെ അവതാരികയും ഉദാത്തമായിട്ടുണ്ട്.

         കാലത്രയങ്ങളുടെ അനുഭവങ്ങളെ പ്രവചിയ്ക്കുന്ന, ജ്യോതിശാസ്ത്രത്തിലെ ക്രിയാ ഭാഗം ഒഴികെ, ഫല ഭാഗത്തിൽ പ്രവേശിക്കുന്ന ശാസ്ത്രമാണ് ഈ പുസ്തകത്തിന്നാധാരം.  പ്രാചീന കാലത്ത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാവുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും നിരീക്ഷിച്ചാണ് സമയം കാലം എന്നിവ നിർണ്ണയിച്ചിരുന്നതു്. 
  "സൂര്യനേയും, ചന്ദ്ര നേയും, രാഹുവിനേയും, കേതുവിനേയും ഗ്രഹങ്ങളായി സങ്കൽപ്പിച്ച ശാസ്ത്രം.  ഭൂമിയെ സൂര്യൻ ചുറ്റുന്നു എന്ന സങ്കൽപ്പത്തിൽ ഉടലെടുത്ത ശാസ്ത്രം. ഇതു തെറ്റല്ലേ "
    ഉടൻ മുത്തശ്ശന്റെ മറുപടി വന്നു.   "ഭുമി യെ ആധാരമാക്കി പ്രപഞ്ചത്തിലെ വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നു. അത്രയേ ഉള്ളു. ആകാശത്തിലുള്ള ഗ്രഹങ്ങളുടെ സഞ്ചാര പദത്തെ ഒരു രാശിചക്രമായി സങ്കൽപ്പിച്ച് 30° വീതം വരുന്ന 12 ഖണ്ഡങ്ങളായി തിരിക്കുന്നു. അതിന്റെ സ്ഥാനം കണക്കാക്കി കാല നിർണ്ണയും ഗ്രഹനിലയും ഗണിക്കുന്നു. അങ്ങിനെ ഫല ഭാഗം കണ്ടെത്തുന്നു."
ഇതിൽ കൂടുതൽ ലളിതമായിഇതു മനസിലാക്കിത്തരാനില്ല. മുത്തശ്ശനോട് ബഹുമാനം തോന്നി.
"ജ്യോതിഷം സേവനമാണ് അതിന് പ്രതിഫലം വാങ്ങാൻ പാടില്ല." ഈ കാലഘട്ടത്തിൽ മുത്തശ്ശന്റെ തത്വസംഹിത ആർക്കും മനസിലാകില്ല. മഹത്തായ ജ്യോ തി ശാസ്ത്രത്തെ വികലമാക്കി മനുഷ്യരുടെ വിശ്വാസവും, ഭയവും ചൂഷണം ചെയ്തു് പണം സമ്പാദിക്കുന്നവരാണിന്നധികവും. 

       നമ്മുടെ പൂർവ്വിക അവരുടെ ഭര ദേവതക്കൊപ്പം ഇങ്ങിനുള്ള മഹത് ഗ്രന്ഥങ്ങളും സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ അപൂർവ്വ ഗ്രന്ഥം...

Monday, July 24, 2017

   അച്ചു ബേർഡ്‌സ് ഫീഡി ഗിന് പോയി - [ അച്ചു ഡയറി- 171]

           മുത്തശ്ശാ അച്ചൂന്റെ മെഡിക്കേഷൻ ക്യാമ്പിനിടെ കാട്ടിൽ ലെയ്ക്ക് കാണാൻ പോയി. അതിൽ ഒത്തിരി ബേർഡ്സ് ഉണ്ട്. അവർക്കു് തീറ്റ കൊടുക്കണം. എല്ലാ കുട്ടികളുടെ കയ്യിലും ഒരു പാത്രത്തിൽ ബേർഡ്സ് ഫീഡും.ഉച്ചക്ക് ഞങ്ങൾക്കുള്ള ഫുഡും, വെള്ളവും തന്നിരുന്നു. എല്ലാർക്കും തോളത്തു തൂക്കുന്ന ബാഗുണ്ട്. അതിലാ ഇതൊക്കെ വയ്ക്കുക. കാട്ടിലിരുന്നാ ആഹാരം കഴിക്കുക. 

             നാച്ചുറൽ ലെയ്ക്കാണ്. എത്ര മനോഹര പക്ഷികളാ അവിടെ. വെളുത്തു ചുവന്ന് നല്ല ഭംഗിയുള്ളവ. എല്ലാവരും വെള്ളത്തിലേക്ക് ആഹാരം ഇട്ടു കൊടുത്തു. അവ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കാണാൻ നല്ല ഭംഗി. ഞങ്ങൾ കുട്ടികൾ കൊടുത്ത ആഹാരം ആർത്തിയോടെ അവകഴിച്ചു.ഒരു മണിക്കൂർ പോയതറിഞ്ഞില്ല. ഇനി കുറച്ചു സമയം വിശ്രമം. അപ്പഴാണ് അച്ചു ശ്രദ്ധിച്ചത് തടാകത്തിന്റെ അടുത്ത് വേറൊരു വെള്ളക്കെട്ടുണ്ട്. അവിടെ കുറേഡക്ക്. കുഞ്ഞുങ്ങൾക്കൊപ്പം. സ്വാനി ന്റെ കൂട്ടുകാണാൻ ഭംഗിയില്ല.അവർക്ക് ആരും ആഹാരം കൊടുത്തില്ല. അച്ചൂന് സങ്കടായി. കൊണ്ടുവന്നതുമുഴുവൻ തീർന്നിരുന്നു. അച്ചൂ അച്ചൂന്റെ ടിഫിൻ ബോക്സ് തുറന്നു. അതിലെ ടിഫിൻ കുറച്ച് അവർക്കിട്ടു കൊടുത്തു. അവർ ആർത്തിയോടെ കഴിച്ചു.  വീണ്ടും അച്ചൂ നെ നോക്കി. അതിന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും കിട്ടിയില്ല. അച്ചു മുഴുവൻ അവർക്കു കൊടുത്തു. അതു കഴിക്കണ കാണാൻ നല്ല രസാ. 

        ഉച്ചക്ക് ആഹാരം കഴിക്കാൻ ആകാട്ടിൽ ഒരു ചെറിയ മൈതാനത്ത് വട്ടത്തിൽ ഇരുന്നു. മാഷ് അ ച്ചൂന്റെ അടുത്താ ഇരുന്നത്. ഇനി പ്രാർ ത്ഥിച്ചിട്ടു വേണം കഴിക്കാൻ. എല്ലാവരും ടിഫിൻ ബോക്സ് തുറന്നു. അച്ചു മാത്രം തുറന്നില്ല. മാഷ് ബോക്സ് വാങ്ങിത്തുറന്നു. അതിലൊന്നുമില്ല. അച്ചു കാര്യം പറഞ്ഞു. വഴക്കു കിട്ടിയതു തന്നെ. 

        മാഷ് അ ച്ചൂ നെ എഴുനേൽപ്പിച്ചു നിർത്തി. എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു .അച്ചു ചെയ്തതാ ശരി. എല്ലാവരും കയ്യടിച്ചു. മാഷ് എന്റെ ടിഫിൻ ബോക്സ് നടുക്ക് തുറന്നു വച്ചു. എല്ലാവരും അവരുടെ ആഹാരത്തിന്റെ ഒരു പങ്ക് 

Sunday, July 23, 2017

    ബോക്‌സ് പാർക്ക് - [ ദൂബായി ഒരത്ഭുതലോകം - 75]

      ദൂബായിൽ ജൂമൈറയ്ക്ക് വടക്കുവശം ഒന്നര കിലോമീറ്റർ നീളത്തിൽ ഒരു ഷോപ്പി ഗ് മാൾ. ആകെട്ടിടങ്ങൾ ഒരത്ഭുതമാണ്. ഷിപ്പിഗ് കണ്ടയിനർ ബോക്‌സുകൾ കൊണ്ട് മാത്രമാണിതു മുഴുവൻ നിർമ്മിച്ചിരിക്കുന്നത്. അതി മനോഹരമായ ഒരു വീഥിയോരത്ത് സമാന്തരമായി യാ ണ് ഇതിന്റെ നിർമ്മിതി. അവിടെ മുപ്പതോളം ഭക്ഷണ ശാലകളും, പതിനാലോളം ചില്ലറ വിൽപ്പനശാലകളും ഉണ്ട്.  പലവലിപ്പത്തിലുള്ള വെയർഹൗസ് കണ്ടയിനർ അതി മനോഹരമായി പെയിന്റടിച്ച് വർണ്ണാഭമാക്കി പല ആകൃതിയിൽ അടുക്കി വച്ച നിർമ്മിതി. രണ്ടും മൂന്നും നിലവരെ ഉള്ള തുണ്ട്.ഒരു വഴിയോര വാണിഭത്തിന്റെ ചാരുതയാണിവിടെ. 

          "പോപ്പ് അപ്പ് മാൾ ".... ഔട്ട് ഡോർ ഡൈയി നിഗ് ആൻഡ് എന്റെ ർടൈമെന്റ്. അതാണവരുടെ കൺസപ്റ്റ്. " ഡൈനിഗ് ഓപ്ഷൻ ഇൻ ഹിപ്പ് " നമ്മുടെ തട്ടുകട തന്നെ. അല്ലങ്കിൽ നിപ്പന ടിക്കുക എന്നു പറയാറില്ലേ? അതു തന്നെ സംഭവം. പക്ഷേ എത്ര മനോഹരമായാണ് അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.പല വലിപ്പത്തിലും ആകൃതിയിലുമുള്ള കണ്ടയിനറുകൾ കലാ ചാതുരിയോടെ അടുക്കി വച്ചത് പോലെ കടകൾ. പലിടത്തും ഡൈനിഗ് ടേബിളിനു പകരം വെറും വീപ്പയാണ്. അവരുടെ മനോഹരമായ ഒഫീസ് മേശ തടികൊണ്ടുള്ള ഒരു വലിയ പെട്ടിയാണ്.വളരെ നിസാരമായ, നമ്മൾ വലിച്ചെറിയുന്നവ കൊണ്ട് അവർ കൊട്ടാരസദൃശമായ കെട്ടിടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 

         ലോകപ്രസിദ്ധ ആഹാരരീതികൾ ഇവിടെ നമുക്ക്‌ ആസ്വദിക്കാം. ചൈനയുടെ പ്രസിദ്ധമായ "ബിഗ് സ്മോക്സ് ബർഗർ", അറബിക് " ലോഗ് മ്മ" ,ഇറ്റാലിയൻ "ഡ്രിഡ്രി" അങ്ങിനെ എന്തെല്ലാം മനം മയക്കുന്ന വിഭവങ്ങൾ. 1959- മോഡൽ ഫോർഡിന്റെ ഫെയർ ലൈൻ - 500  കാറിലിരുന്ന് ആഹാരം കഴിക്കാനുള്ള ഭാഗ്യം. എല്ലാം ആസ്വദിച്ചു.

       നമ്മുടെ കൊച്ചിയിലും മറ്റും എന്തുമാത്രം കണ്ടയിനറുകളാണ് സ്ഥലം മെനക്കെടുത്താൻ കൂട്ടിയിട്ടിരിക്കുന്നതു്. ഇങ്ങിനെ ഒരു കാഴ്ച്ചപ്പാടും അതു ഭംഗിയായി ഉപയോഗിക്കുവാനുള്ള ഭാവനയും സർവോപരി ഇഛാശക്തിയും ഉണ്ടങ്കിൽ നമുക്കും ഇതൊക്കെ ചെയ്യാവുന്നതേ ഒള്ളു.

Friday, July 21, 2017

    കാക സന്ദേശം........

       .ഹലോ മലയാളി ആണല്ലേ? .നോക്കണ്ട. ഞാൻ തന്നെയാണ് മാഷേ. ഈ ദൂബായിൽ വന്നു പെട്ട ഒരു പ്രവാസിക്കാക്ക. നാട്ടിൽ നിന്ന് പോന്നിട്ട് കുറേ കാലമായി. കൊച്ചി ആണെന്റെ സ്വദേശം. ഒരു കണ്ടെയിനർ ഷിപ്പിൽ കയറി ഇവിടെ എത്തിയതാണ്. വലിയ പ്രതീക്ഷ ആയിരുന്നു . .ഇവിടെ വരുന്നവർ നാട്ടിൽ വരുമ്പോൾ കൊതിയായിട്ടുണ്ട്. എന്തൊരു പത്രാസാ. അങ്ങിനെ മോഹിച്ചു വന്നതാ.

           ഇന്നെന്റെ കാര്യം കഷ്ടാണ്. നാട്ടിലായിരുന്നപ്പോൾ ആഹാരത്തിന് ഒരു കഷ്ടപ്പാടുമില്ലായിരുന്നു. ആഹാരത്തിന്റെ വെയ്സ്റ്റ് എല്ലായിടത്തും വലിച്ചെറിഞ്ഞിരിക്കുകയല്ലേ. സുഭിക്ഷമായ ആഹാരം. കൂടു കൂട്ടാൻ വലിയ മരക്കൊമ്പുകൾ. സ്വന്തമായി ഒരു വീട് അതൊരു സുഖമാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ നമ്മൾ ഒററക്കെട്ടായി നിന്ന് ചെറുക്കും. അതുപോലെ മിച്ചം വരുന്ന ആഹാരം സൂക്ഷിച്ചു വയ്ക്കാൻ വാഴക്കൈകളും മറ്റു മരങ്ങളും. വിരുന്നറിയിക്കാൻ ഞങ്ങൾ ഒരോ വീട്ടിലും ചെല്ലും. ചിലർ എന്തെങ്കിലും തരും. അവിടെ നാട്ടിൻ പുറത്തും ഇപ്പോൾ കുശാലാണ്. ചിലർ സ്കൂട്ടറിലും കാറിലും വെയിസ്റ്റ് രാത്രിയിൽ വഴിവക്കിലിട്ടു പോകും. നമുക്കു് തരുന്ന ദൈവത്തിന്റെ നാടിന്റെ വരദാനം. 
      ഇവിടെ ഒരു രക്ഷയുമില്ല. ആഹാരത്തിന്റെ മിച്ചം വെയ്സ്റ്റ് ബിന്നിലാണ് നിക്ഷേപിക്കുക. അത് അടച്ചു വച്ചിരിക്കും. ചിലർ അടയ്ക്കാൻ മറക്കും. അതിൽ ഇറങ്ങിക്കഴിക്കും. ഒരിയ്ക്കൽ അതിൽ കുടുങ്ങിയിട്ടും ഉണ്ട്. ഇത്രയും വൃത്തിയായി നാട് സൂക്ഷിച്ചാൽ നമ്മൾ എന്തു ചെയ്യും. പട്ടിണി ആയതു തന്നെ. ഈ വെയ്സ്റ്റ് ഒരു മരുഭുമി യുടെ നടുക്ക് നിക്ഷേപിക്കും. ഒരിക്കൽ അവിടെ പോയതാണ്. അവിടം കഴുകന്മാരുടെ സമ്രാജ്യമാണ്. അവർ കൊത്തിക്കീറിക്കളയും. ഒരു പ്രകാരമാണ് രക്ഷപെട്ടത്. ഈ നഗരത്തിൽ വരുന്ന ഒരു ദിവസത്തെ മിച്ചഭക്ഷണം ഉണ്ടങ്കിൽ ലോകത്തുള്ള കാക്ക കൾക്കു് മുഴുവൻ ഒരു വർഷം കഴിക്കാനുള്ള തുണ്ടാകും. ഞങ്ങളെപ്പോലുള്ള പട്ടിണിപ്പാവങ്ങളുടെ പട്ടിണി മാറ്റാൻ ഇവിടുത്തെ ഹോട്ടലുകളുടെ മിച്ചം ആഹാരം ഉപയോഗിക്കാൻ ഒരു പരിപാടി ഇവർ ഇട്ടിരുന്നെങ്കിൽ.....

          നാട്ടിൽ പോയാൽക്കൊള്ളാമെന്നുണ്ട്. നാളെ അല്ലേ വാവുബലി.പി തൃക്കൾക്ക് കൊടുക്കുന്ന ആ ബലിച്ചോറിനെറ് അവകാശികൾ ഞങ്ങളാണ്. വായിൽ വെള്ളം വരുന്നു ഓർക്കുമ്പോൾത്തന്നെ. ഇവിടെയുള്ള നിങ്ങളിൽ പലർക്കും കാർന്നോന്മാരെ പറ്റിയുള്ള ചിന്ത തന്നെയില്ല. എന്റെ കാര്യം മാത്രമല്ല ആഹാരത്തിനും നല്ല ജീവിതത്തിത്തും ഇവിടെ എത്തുന്ന നിങ്ങളിൽ പലരുടെ കാര്യവും കഷ്ട്ടാണ്. നിങ്ങൾ അത് നാട്ടിൽ അറിയിക്കില്ലന്നു മാത്രം. 
     മാഷ്ക്ക് എന്നേം കൂടി കൊണ്ടുപോകാൻ പറ്റൂ മോ ?..... പറ്റില്ലല്ലേ....
   ലോക സഞ്ചാരിയുടെ പേരിലൊരു വ്യാപാര സമുച്ചയം - [ ദൂബായി- 74]

      ഇബുനുബത്തൂത്ത എന്ന അറബി സഞ്ചാരിയെ എനിക്കിഷ്ടമാണ്. 1335-ൽ ഇരുപത്തി ഒന്നു വയസു മാത്രം പ്രായമുള്ള ആ സാഹസിക സഞ്ചാരി പ്രധാനമായും ആറു രാജ്യങ്ങൾ ആണ് സന്ദർശിച്ചത്. ഇതു് തന്നെ ഇരുപത്തിനാലു വർഷം കൊണ്ട്  .ഇവയെ എല്ലാം പറ്റി നല്ല ഒരു പഠനവും നടത്തി.

       ദൂബായിൽ അദ്ദേഹത്തിന്റെ പേരിലൊരു വ്യാപാര സമുച്ചയം ഉണ്ട്.  "ഇബുനു ബത്തൂത്ത മാൾ " . ആ മാൾ രൂപകൽപ്പന ചെയ്തവർ നല്ല ഒരു  " ഹിസ്റ്റോ റിക്കൽ തീം "അതിനു കൊടുത്തു. ലോകത്തിലെ ഏറ്റവും വലിയ " തീം ഷോപ്പി ഗ് മോളാ"ണിത്. അദ്ദേഹം സഞ്ചരിച്ച് വിശദമായി പഠനം നടത്തിയ ആ  ആറു സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

    പഴയ പേർഷ്യൻ ചരിത്രവും സംസ്കാരവും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ മാളിലെ പേർഷ്യൻ കോർട്ട്. അത്ഭുതകരമായ " ഹാന്റ് പെയിന്റിഗ് ഡൂം " ഇവിടുത്തെ പ്രത്യേ കതയാണ്.  ഈജിപ്റ്റ് കോർട്ടിലെ പിരമിഡും മറ്റു ചുവർ ചിത്രങ്ങളും നമ്മേ ആവേശം കൊള്ളിയ്ക്കും.  അൽ ഡ്യ> ലൂസിയ കോർട്ടിലെ " ലയൺഫൗണ്ടൻ ", അതുപോലെടുണീഷ്യാ കോർട്ടിലെ വ്യാപാരശാലകൾ എല്ലാം നമ്മൾ ഒരു ചരിത്രത്തിലൂടെ നടത്തുന്ന ഒരു സഞ്ചാരത്തിന്റെ പ്രതീതി ഉളവാക്കുന്നു. 

       ഇൻഡ്യാ കോർട്ടിൽ ചെന്നപ്പോ ൾ മനസുകൊണ്ട് "വന്ദേ മാതരം " മന്ത്രിച്ചു പോയി. നമ്മുടെ നട്ടിൽ എത്തിയ ഒരു പ്രതീതി. അവിടുത്തെ " എലിഫൻറ് ക്ലോക്ക് "  ഒരു മഹാ അത്ഭുതമാണ്. ഇനി ചൈനാ കോർട്ട്. ഇത് അതിവിശാലമാണ്. ഒരു വലിയ പായ്ക്കപ്പൽ, സുങ്കൻഷിപ്പ് തുടങ്ങി ചൈനീസ് പ്രാചീന സംസ്ക്കാരം വിളിച്ചോതുന്ന പലതുമുണ്ടവിടെ. 
ഈ മോൾ ഇപ്പോൾ മെട്രോ സ്റ്റേഷൻ വരെ നീട്ടിയിരിക്കുന്നു. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും തീയേറ്ററുകളും കളിസ്ഥലങ്ങളും ആകെ ആ മായാലോകം എല്ലാം കൊണ്ടും അനുപമമാണ്. എട്ടു മിനിട്ടു കൊണ്ട് അങ്ങേ അറ്റം വരെ എത്താവുന്ന ഇലട്രിക് ടാക്സിയും ഇവിടുണ്ട്.കുട്ടികൾക്കായി ഒരു മിനിട്രയിനും ഇവിടെ ഓടുന്നു. ഇവിടുത്തെ ഫുഡ് കോർട്ടുകൾ പ്രസിദ്ധമാണ്. ലോകത്തിന്റെ ഏതു കോണിലെ ആഹാരവും ഇവിടെക്കിട്ടും. 
      ടൂറിസവും, വ്യാപാരവും ,ആഹാരവും ആണ് ദൂബായിയുടെ മുഖമുദ്ര......

Wednesday, July 19, 2017

     ബിഗ് ബൻ- ഒരു ചതുർമുഖനാഴികമണി [ഇംഗ്ലണ്ട്-14]

          ലോകത്തിലെ ഏറ്റവും വലിയ ആ ചതുർമുഖ ഘടികാരം ലണ്ടൻ യാത്രയുടെ മറ്റൊരോർമ്മയാണ്.ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ പാലസിൽ ലോകത്തെ മൂന്നാമത്തെ ആ ഘടികാര ടവർ ഉയർന്നു നിൽക്കുന്നു. രണ്ടു  ലോകമഹായുദ്ധങ്ങളുടെ കെടുതി അവൻ അനുഭവിച്ചിട്ടുണ്ട് . അന്ന് പരിക്കേറ്റിട്ടും ഉണ്ട്. പക്ഷേ അവന്റെ ഹൃദയമിടിപ്പ് നിന്നിരുന്നില്ല. അവൻ വീണ്ടും ഉയിർത്തെഴുനേറ്റു. ലണ്ടൻ നഗരം ഉണരുന്നതും ഉറങ്ങുന്നതും ഈ മണിനാദം കേട്ടുകൊണ്ടാവണം എന്നത് കാവ്യനീതി. അത്രമാത്രം ഈ സമയമാപിനി ജനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

         ഈ ബിഗ് ബൻ ടവറിൽ തൊണ്ണൂറ്റി ആറു മീറ്റർ ഉയരമുണ്ട്. 1859- മുതൽ അവൻ അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. തിങ്ക ൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കൃത്യമായി കീ കൊടുത്ത് അവന്റെ ഊർജ്ജം നിലനിർത്തിയിരുന്നു. "ഗോതിക്   റിവൈവൽ " ശിൽപ്പ ചാതുരിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

          എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇതിന് " എലിസബത്ത് ടവർ " എന്ന് പുനർനാമകരണം ചെയ്തു. ഈ അത്യുOഗ ടവർ ക്രമേണ ചെരിയുന്നുണ്ടത്രേ.മുകളററം ലംബ രേഖയിൽ നിന്ന് ഒന്നര അടിമാറിയാണിന്നു നിൽക്കുന്നത്. ആരുടെ മുമ്പിലും തല കുനിക്കാത്ത, സൂര്യനസ്ഥമിക്കാത്ത ആ സാമ്രാജ്യത്തിന്റെ അഭിമാന പ്രതീകമായ ഈ ടവർ സാവധാനം തല കുനിച്ചു തുടങ്ങി.

      നമ്മുടെ തിരുവനന്തപുരത്തെ പാവം" മേത്തൻ മണി " യെ ഓർത്തു കൊണ്ട് ഈ സാമ്രാജ്യത്വ ഭീമനെ വ ണങ്ങി അന്നത്തെ യാത്ര അവസാനിപ്പിച്ചു.

Tuesday, July 18, 2017

     ദൂബായി ഗോൾഡൻ ഫ്രയിം _ [ ദൂഞ്ചായി ഒരത്ഭുതലോകം - 73]

       ദൂബായിൽ അത്ഭുതങ്ങൾ ഒരു തുടർക്കഥയാണ്." ദൂ ബായ് ഗോൾഡൻ ഫ്രയിം " അടുത്തു പൂർത്തിയാകാൻ പോകുന്ന മറെറാരത്ഭുതം. നാനൂറ്റി തൊണ്ണൂറ്റി രണ്ട് അടി ഉയരത്തിൽ നൂറ്റി അഞ്ച് മീറ്റർ വീതിയിൽ ഒരു പടുകൂറ്റൻ  ഫ്രയിം. ഇതിന്റെ ഒരു വശം പഴയ ദൂ ബായി  മറുവശം വലിയ ഒരു കുതിച്ചു ചാട്ടത്തിന്റെ പുതിയ ഭൂമ്പായി. 

          സബിൻ പാർക്കിൽ സ്റ്റാർ ഗെയിറ്റിനടുത്താണ് ഇത് പണിതുയർത്തുന്നതു്. പണിഭൂരിഭാഗവും പൂർത്തിയായി. ഈ സിസബറിൽ പൂർത്തിയാകും. ഇതിത് മുകളിൽ നിന്ന് മു ണ്ണൂറ്റി അറുപത് ഡിഗ്രിയിൽ ദൂബായിയെ വീക്ഷിക്കാം. ആഗോളതലത്തിൽ ആയിരത്തിനടുത്ത് നിർദ്ദേശങ്ങൾ പരിഗണിച്ച്, ഏറ്റവും മികച്ചത് തിരഞ്ഞെടുത്താണ് പണി തുടങ്ങിയത്

      പ്രതീകാത്മകമാണ് ഇതിന്റെ രൂപകൽപ്പന.ഈ ഫ്രയിം കൊണ്ട് പഴയ ദൂബായിയുടെ മുഖവും നവ ദൂബായിയുടെ മറ്റൊരു ഭാവവും വേർതിരിക്കുന്നു. ഇതിന്റെ മുകളിൽ രണ്ടയും യോജിപ്പിച്ചിരിക്കുന്നത് സുതാര്യമായ ഗ്ലാസ് കൊണ്ടാണന്നറിയുന്നു. ഇത്ര അധികം ഉയരത്തിൽ ഒരു ഗ്ലാസ് കൂഴലിൽ കൂടിയുള്ള യാത്ര ഓർക്കുമ്പോൾത്തന്നെ ചെറിയ ഭയം. 

      ക്യാഷ് എത്ര വേണമെങ്കിലും മുടക്കും. ആ സംരഭം അനുപമമാകണം, ഏറ്റവുംശ്രേഷ്ട്ടമാകണം കൂടാതെ നല്ല ഭാവനയുള്ള ഒരു നല്ല  "തീം " അതിനുണ്ടാകണം. അങ്ങിനെയാണ് ദൂ ബായിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഒരോന്നു കാണുമ്പഴും, അതിനെപ്പറ്റി പഠിക്കുമ്പഴും ഇവിടുത്തെ ഇച്ഛാശക്തിയുള്ള ഭരണാധികാരികളെ മനസാനമിച്ചു പോകും..

Monday, July 17, 2017

     കർക്കിടകക്കഞ്ഞി - [ നാലു കെട്ട് - 136]

      കർക്കിടക മാസത്തിലെ ആരോഗ്യനിഷ്ടകൾ തറവാട്ടിൽ പ്രധാനമാണ്. അത് ആചാരത്തിൽ അധിഷ്ഠിതമാണ്. ആദ്യ ദിവസം തന്നെ എല്ലാ മുറിയും ശുദ്ധീകരിച്ച്, വൃത്തിയാക്കി അശുഭമായത് പുറത്തു കളഞ്ഞ് ശുഭമായതിനെ സ്വീകരിക്കുന്നു:
"ചേട്ടാ പുറത്ത്... ശ്രീ അകത്ത് " അതിന്റെ ചടങ്ങുകൾ കൗതുകത്തോടെ ഉണ്ണി ഓർത്തൂ. കുളിച്ച്, അറ വാതുക്കൽ അഷ്ടമംഗല്യമൊരുക്കി വിളക്കു വച്ച് രാമായണം വായിക്കുന്ന മുത്തശ്ശിയുടെ ഈണത്തിലുള്ള ശബ്ദം ഇപ്പഴും ഈ നാലുകെട്ടിൽ മുഴങ്ങുന്നതായി തോന്നുന്നു. ഭര ദേവതക്കു മുമ്പിൽ ഗണപതി ഹോമത്തിന്റെ ആരോഗ്യദായകമായ ധൂമപടലം. ഭഗവതിസേവക്കിടെയുള്ള മന്ത്രധ്വനി. ഗായത്രി മന്ത്രത്തിന്റെ മാന്ത്രിക ധ്വനി. എല്ലാം ഓർക്കുന്നു.

       അടുക്കളയിൽ പാകം ചെയ്യുന്ന വിഭവങ്ങൾക്കും ഉണ്ട് പ്രത്യേക്ത. പത്തില തോരൻ മുതൽ കർക്കിടക കഞ്ഞി വരെ. ആ ചാര ബന്ധിതമായ ആഹാരക്രമം. പല തരം ധാന്യങ്ങളും ഔഷധങ്ങളും ചേർത്തുണ്ടാക്കുന്ന കർക്കിടക കഞ്ഞിയാണ് പ്രഭാത ഭക്ഷണം. അച്ഛനും മുത്തശ്ശനും കർക്കിടകം സുഖചികിത്സയുടെ കാലമാണ്. മനസും ശരീരവും പരിസരവും ശുചീകരിച്ച് ഒരു പുതുവർഷത്തിനായി കാത്തിരിക്കുന്ന ഭാവനാപൂർണ്ണമായ കാഴ്ചപ്പാട്. കർക്കിടകത്തിലെ തിരുവോണമാണ് കുട്ടികൾക്കുത്സവം. അന്ന് "പിള്ളേ രോണം" ആണ്.പൊന്നിൻചിങ്ങത്തിൽ ഓണത്തെ വരവേക്കാനുള്ള ആദ്യപടി.

       അന്നത്തെ "ഇല്ലം നിറ" യും ഒരു സുഖമുള്ള ഓർമ്മയാണ്. അരിമാവിൽ ഒരു ഓടം മുക്കി അതു കൊണ്ട് വൃത്തത്തിൽ എല്ലാ മുറിയിലും അറ വാതിലിലും അണിയുന്നു. ഈ അണിയുന്നതിൽ പ്ലാവിലയിൽ പൂവും " കണ്ണട " യും [ചെറിയ അട] വക്കുന്നു. അതു തീരുമ്പഴേ ആ അട എടുത്തു കഴിക്കാൻ കുട്ടികൾ മത്സരിക്കും.

        പൊന്നിൻചിങ്ങത്തെ വരവേക്കാൻ ഈ കർക്കടകം കഴിയാൻ കാത്തിരിക്കുന്നവർക്കാകട്ടെ ഈ ഓർമ്മകുറിപ്പ് 

Sunday, July 16, 2017

    ഷെർലക്ക് ഹോംസ് ,22 1B ,ബേക്കർ സ്ട്രീറ്റ് [ഇംഗ്ലണ്ട്-13]

      ലണ്ടൻ യാത്രക്കിടയിൽ ബേക്കർ സ്ട്രിറ്റ് കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഷെർലക്ക് ഹോംസ് താമസിച്ചിരുന്നതവിടെയാണ്. ആർതർ കോനൻ ഡോയിലിന്റെ ", ഷർലക്ക് ഹോംസ് " എന്ന കഥാപാത്രം എന്നെ അത്ര അധികം സ്വാധീനിച്ചിരുന്നു. ഒരു അപസർപ്പകളുടെ ആ നുതനാവതരണം വായനക്കാരെ കുറൊച്ചൊന്നുമല്ല സ്വാധീനിച്ചത്. ഹോംസിനെ നായകനാക്കി നാല് അപസർപ്പക നോവലുകളും അമ്പത്തി ആറോളം കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.ഇത് എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്കു തന്നെ നിശ്ചയമില്ല. അവസാനം അദ്ദേഹം എഴുത്ത് മടുത്തു് ഒരു കഥയിൽ ഒരു വില്ലനുമായുള്ള ഏറ്റുമുട്ടലിൽ ഹോംസിനെ കൊന്നുകളഞ്ഞു. പക്ഷേ അന്ന് വായനക്കാരുടെ വൻ പ്രക്ഷോപമാണ രങ്ങേറിയത്.നിവർത്തിയില്ലാതെ അദ്ദേഹം അടുത്ത കഥയിൽ ഹോം സിനെ ജീവിപ്പിക്കണ്ടി വന്നു. 

       ആ കഥാപാത്രം ജീവിച്ചിരുന്ന 221 B, എന്ന അപ്പാർട്ട്മെന്റ് ബക്കർ സ്ട്രീറ്റിൽ ഇന്നും അതേപടി നിലനിർത്തിയിരിക്കുന്നു. ആ മുറിയിൽക്കയറിയാൽ ഹൊംസിന്റെ തോക്കും, പൈപ്പും,വയലിനും ഒക്കെ അതേപോലെ സൂക്ഷിച്ചിരിക്കുന്നു. ഇടക്ക് മയക്കുമരുന്ന് കുത്തിവയക്കാറുള്ള ആ സിറിഞ്ച് വരെ. ആ മുറിയുടെ ഒരോ കോണും എനിക്ക് പരിചിതമാണ്. എത്രയോ കഥകളിൽ ഈ പരിസരം എന്റെ മനസിൽ കുടിയേറിയിരിക്കുന്നു. ഇന്നും ഈ അഡ്രസിൽ ഒരുപാട് കേസുകൾ വരുന്നു. സഹായം അഭ്യർദ്ധിച്ച്.അതിനൊക്കെ പരിഹാരമുണ്ടാക്കാൻ സമർധരായ ആൾക്കാരെ നിയമിച്ചിട്ടുണ്ടവിടെ.

      അടുത്ത മുറി ഹോംസിനെ സബ ന്ധിച്ച തെല്ലാ അറിയാനായി, വാങ്ങാനായി ഉള്ള ഒരു മ്യൂസിയം ആണ്. എഴുത്തുകാരനേക്കാൾ വളർന്ന ആ കഥാപാത്രത്തിനൊപ്പം നിന്ന് നമുക്ക് ഫോട്ടോയും എടുക്കാം. ലോകപോലീസ് അക്കാഡമികളിൽപ്പോലും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്ന ഈ കഥകൾ വായിക്കാത്തവരുണ്ടങ്കിൽ വായിയ്ക്കണം. ലണ്ടൻ യാത്രയിലെ വലിയൊരനുഭവമായി, അനൂ ഭൂതിയായി മാറി ആ. അപ്രതീക്ഷിത സന്ദർശനം

    അച്ചൂന്റെ ക്യാമ്പ് കഴിഞ്ഞു... [അച്ചു ഡയറി- 17 O]

      മുത്തശ്ശാപത്തു ദിവസമായി എല്ലാവരേം കണ്ടിട്ട്. പാച്ചൂന് ദ്വേഷ്യം ആയിക്കാണും. ഇപ്പം വരും.അച്ചു കാത്തിരിക്കുകയാണ്. കൂട്ടുകാരുടെ പേരന്റ്സ് ഒക്കെ എത്തി. എന്താ താമസിക്കുന്നേ. പത്തു മണിക്കൂർ യാത്ര ചെയ്യണം... അതു കൊണ്ടാ. ക്യാമ്പ് നല്ല രസമായിരുന്നു. എത്ര കൂട്ടുകാരാ. രണ്ടു ദിവസം കാട്ടിൽ ട്രക്കിഗ്രന് കൊണ്ടുപോയിരുന്നു. പുഴയും തടാകവും ചുററികാട്ടിലൂടെ ഒരു യാത്ര.അച്ചൂന് ഇഷ്ടായി. എത്ര തരം പക്ഷികളാ. നമുക്ക് എത്താവുന്ന ഉയരത്തിൽ പക്ഷിക്കൂടുകൾ കണ്ടു. പക്ഷേ ആരും അവരെ ഉപദ്രവിക്കില്ല. അതവരുടെ വീടല്ലേ? അവിടെ അതിന്റെ കുഞ്ഞുങ്ങൾ കാണും. 

         തടാകത്തിലെ വെള്ളത്തിൽ നിറയെ അരയന്നങ്ങളാ.അച്ചൂന് അതിനെ ഒന്നു തൊടണമെന്നു തോന്നി. നമ്മളേപ്പോലെ തന്നെ മററു ജീവികളേയും സ്നേഹിക്കാനാ ഇവിടെ പഠിപ്പിക്കുക. വൈകിട്ട് വന്നാൽ കുളി കഴിഞ്ഞ് പ്രാർത്ഥിക്കണം. അത് കണ്ണുമടച്ചിരുന്ന് ഒരു മെഡിറ്റേഷനാ. ആഹാരം ഏഴുമണിക്കു മുമ്പ് കഴിക്കണം. പിന്നെ നമുക്ക് പുർണ്ണ സ്വാതന്ത്രമാ.കൂട്ടുകാരുമൊത്ത് കളികൾ സ്റ്റേജ് പരിപാടികൾ. ആഹാരം മുഴുവൻ ഡൈജസ്റ്റ് ചെയ്തതിനു ശേഷമേ ഉറങ്ങാവൂ. ചില ദിവസം അച്ചൂന് ഇവിടുത്തെ ആഹാരം മടുത്തു. പക്ഷേ പഴങ്ങൾ ഇഷ്ടം പോലെ ഉണ്ട്. എത്ര വേണമെങ്കിലും കഴിക്കാം. എന്തെല്ലാം കാര്യങ്ങളാ അച്ചു ഇവിടെ പുതുതായി പഠിച്ചത്. 

       അച്ഛന്റെ വണ്ടി ദൂരെ നിന്നു കണ്ടപ്പഴേ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. സമ്മതിച്ചില്ല.ഞങ്ങളുടെ പരിപാടികൾ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അവർ എത്തും. അച്ഛനും അമ്മയും പാച്ചുവും വന്നപ്പോ ൾ അച്ചു ഓടിച്ചെന്നു.അമ്മ എന്നെ കെട്ടിപ്പിടിച്ചു.അമ്മയുടെ കണ്ണിൽ കണ്ണീര്.അച്ചൂ നും സങ്കടായി. പാച്ചൂ അടുത്ത് നോക്കി നിൽക്കുന്നുണ്ട്. അവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അവനെന്നേ ഏട്ടാന്നു വിളിച്ചു. എത്ര ദിവസമായി ആ വിളി കേട്ടിട്ട്. അച്ഛൻ ഞങ്ങളെ രണ്ടു പേരേം കോരി എടുത്തു. മുത്തശ്ശാ അമ്മയുടേം, അച്ഛന്റെം, പാച്ചൂന്റെം അടുത്താ സുഖം........

Saturday, July 15, 2017

      മദീനാത്ത് ജുമൈറ - ഒരു മാന്ത്രിക ലോകം [ഭൂi ബായി - 72]

      മദീനാ ത്ത് ജൂമൈറ .എന്ന മാന്ത്രിക ലോകത്തെ അനുഭവം ഒന്നു വേറേയാണ്. ലോകത്തെ ഏറ്റവും വലിയ ഈ അറേബ്യൻ റിസോർട്ട' ദൂബായിയുടെ മറ്റൊരൽഭുതമാണ് .നാൽപ്പത് ഹെക്റ്റർ സ്ഥലത്ത് നീണ്ടു നിവർന്നു കിടക്കുന്ന ഈ പരമ്പരാഗത അറേബ്യൻ റസ്റ്റോറന്റ് കാണാൻ തന്നെ ഒരഴകുണ്ട്. 

        അവിടുത്തെ അബ്രാ വാട്ടർ ടൂർ.ആ സ്വദിക്കണം. തടികൊണ്ടുള്ള പരമ്പരാഗത യാനത്തിലാണ് യാത്ര.യന്ത്ര സഹായത്തോടെ ആണ് പ്രവർത്തനം. എന്നാലും വേഗത കുറഞ്ഞ് ഒഴുകി ഒഴുകിനടക്കുന്ന ഒരു പ്രതീതി. തുറന്ന ആ ബോട്ടിൽ ആ റിസോർട്ടുകൾക്കിടയിലൂടെയുള്ള യാത്ര രസകരം. ഇരുവശവും പരമ്പരാഗതമായ അറബിക് സ്റ്റൈൽ കെട്ടിടങ്ങൾ. പലതും വലിയ സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുക ൾ, അവിടെ താമസക്കാർക്കും സൗകര്യം ഉണ്ട്. എല്ലാം ഈ  ജലാശത്തിനഭിമുഖമാണ്. അതിൽക്കൂടി നമ്മുടെ മരത്തോണി ഒഴുകി ഒഴുകി അങ്ങിനെ,

     ദൂ ബായിയുടെ വേറൊരു മുഖമാണിത്, ഇവർ എന്തു ചെയ്താലും അതിന് നല്ല ഭാവനയുള്ള ഒരു മനോഹരമായ തിരക്കഥയുണ്ടാവും. എന്തെങ്കിലും ഒരു നല്ല "തീം " ഈ ഒരോ സംരഭങ്ങൾക്കും ഇവർക്കുണ്ട്. ഒരു പിരിമുറുക്കവുമില്ലാതെ, ഭയമില്ലാതെ ഈ റിസോർട്ടുകളുടെ ഇടയിലൂടെ ഈ വള്ളത്തിൽ എത്ര സഞ്ചരിച്ചാലും മതിവരില്ല.
             തിരിച്ചെത്തിയപ്പോൾ സമയം തീർന്നതിലുള്ള സങ്കടമായിരുന്നു മനസിൽ. വീണ്ടും വീണ്ടും പോകാനുള്ള ഒരു  ത്വര മനസിൽ ജനിപ്പിക്കുന്നതായിരുന്നു ഇവരുടെ ഒരൊ സംരംഭവും
......

Friday, July 14, 2017

ഒരു ക്യാര വൻ യാത്രാനുഭവം [ ഇംഗ്ലണ്ടിന്റെ ഇടവഴിയി ലൂടെ - | 2 ]

      സേനാ ഡോണിയ പ്രകൃതി രമണീയമായ സ്ഥലമാണ്. അവിടെ ഒരു ക്യാരവൻ ബുക്കുചെയ്തു. ഒരു " മോട്ടോർ ഹോം", ക്യാരവൻ സ്റ്റാൻഡിൽ കുറേ എണ്ണം പാർക്കു ചെയ്തിട്ടുണ്ട്. ഞങ്ങൾക്കൊള്ളത് അവർ തുറന്നു തന്നു. അകത്തു കയറിയപ്പോൾ ഞട്ടിപ്പോയി!. അതിനോട് ഒരു സിറ്റൗട്ട് അറ്റാച്ചുചെയ്തിട്ടു, ണ്ട്. കയറി ചെല്ലുന്നത് ഒരു ഡ്രോയിച്ച് റൂമിലേക്കാണ്,.അവിടെ അർദ്ധവൃത്താകൃതിയിൽ ഒരു മനോഹരമായ സെറ്റി ഉണ്ട്. മുമ്പിൽ ടീപ്പോയി.ടി.വി, വിസി ആർ, ഒരു വലിയ ഷൽഫിൽ നിറയെ പുസ്തകങ്ങൾ വലിപ്പിൽ സി ഡികൾ. നല്ല തണുപ്പത്ത് തീ കായാനുള്ള സൗകര്യം.
     അടുത്ത മുറി ഒരു ഓപ്പൺ കിച്ചനാണ്. അവിടെ ഒരാധുനിക അടുക്കളക്ക് വേണ്ടതെല്ലാം ഉണ്ട്. അവിടെത്തന്നെ നമുക്ക് ആഹാരം പാകം ചെയ്യാം. ഓവൺ, ബ്രഡ് മെയ്ക്കർ, ഫ്രിഡ്ജ് എല്ലാം ഒരുക്കിയിരിക്കുന്നു. പ്രിഡ്ജിൽ വിവിധ തരം മദ്യവും, ബിയറും കരുതിയിട്ടുണ്ട്. പിന്നെ രണ്ടു കിടപ്പുമുറികൾ. ഒരു കോമൺ ബാത്തു റൂം. ചെറുതാണ്. എങ്കിലും നല്ല സൗകര്യം. ഇതു മുഴുവൻ സൗകര്യപ്പെടുത്തിയിരിക്കുന്ന വീട് സത്യത്തിൽ ഒരു വാഹനമാണ്.  " ഹൗസ് ഓൺ വീൽസ് " . അതിൽത്താമസിച്ച് സ്തലങ്ങൾ കാണാൻ പോകാം. വൈകിട്ട് അതിൽ വന്നു ചേക്കേറാം.

     ആ പ്രദേശം കണ്ടു കഴിഞ്ഞാൽ ഈ വീട് ഒരു വണ്ടിയിൽ കൊളുത്തി ദൂരെ വേറൊരു സ്ഥലത്ത് എത്തിക്കും. ഇതു പോലെ മറെറാരു ക്യാരവൻ പാർക്കിൽ  പാർക്കു ചെയ്യും. അവിടെയും രണ്ടു ദിവസം. അങ്ങിനെ മനോഹരമായ ആ ഭൂപ്രദേശം മുഴുവൻ ആസ്വദിച്ച് കണ്ട് തീർത്തു.. ഒരു കുടുബസാഹചര്യത്തിൽ മക്കളും എന്റെ പ്രിയപ്പെട്ട അച്ചുവുമായി ഒരു ക്യാര വൺ അനുഭവം. .മറക്കാനാവാത്ത യാത്രകൾ......

Wednesday, July 12, 2017

       ഈന്തപ്പന- ഈ മരുഭൂമിയിലെ കൽപ്പവൃക്ഷം.[ ദൂ ബായി_71]

      നമ്മുടെ തെങ്ങു പോലെ ഒരു വികാരമാണ് ഇവിടെ ഈന്തപ്പനകൾ ഇതിന്റെ വേരു മുതൽ പഴങ്ങൾ വരെ ഉപയോഗപ്രദമാണ്. കൂട്ടം കുട്ടമായി മരുഭൂമിയിൽ വളരുന്ന ഈ പനകൾ ഇവിടുത്തെ ഒരു പ്രധാന കാർഷിക വിളയാണ്. .... വ്യവസായൊൽപ്പന്നമാണ്..... എല്ലാമെല്ലാമാണ്. സന്ദ്രീകൃതമായ ഊർജ്ജമാണ് ഈ പഴത്തിന്റെ പ്രത്യേ കത. സൂര്യഭഗവാന്റെ കടുത്ത ചൂടിനെ അതിജീവിച്ചുണ്ടാകുന്ന ഈ പഴങ്ങൾ ഈ കാലാവസ്ഥയിൽ ഒരു സമീകൃതാഹാരമാണ്. 

      ഒരു മരത്തിൽ നിന്ന് നൂറ് കിലയോളം വിളവുണ്ടാകും ഒരു സീസണിൽ.  സിറപ്പ്, ചോക്ലേറ്റ്, ബിസ്ക് റ്റ് എല്ലാം ഇതിൽ നിന്നുണ്ടാക്കാം. ഈന്തപ്പഴത്തിന്റ കുരു മാറ്റി അതിൽ ബദാം പരിപ്പുവച്ച് സ്റ്റഫ് ചെയ്തുണ്ടാക്കുന്ന ചോക്ലേറ്റ് ഒരു സമീകൃതാഹാരമാണ്. ഇതിന്റെ കരുവിൽ നിന്നെടുക്കുന്ന എണ്ണ സോപ്പുണ്ടാക്കാനും മറ്റു കോസ്മിക്കുക നിർമ്മിക്കാനും അത്യുത്തമം. 

      ഇവർ നോയമ്പുതുറ അവസാനിപ്പിക്കുന്നത് ഈ ന്തപ്പഴവും [നക് ല ] വെള്ളവും  കഴിച്ചാണ്. ജലാംശം ഏറ്റവും കുറഞ്ഞ പഴമാണിത്. അതു കൊണ്ടു തന്നെ ഇതിന്റെ കൂടെ ധാരാളം ജലവും കഴിക്കണം. അലങ്കാരത്തിനും പലിടത്തും ഈ പനകളാണുപയോഗിക്ക ക. വലിയ സ്റ്റാർ ഹോട്ടലുകൾക്കു മുമ്പിലും ഇതു കാണാം വലിയ മരം പോലും വേരോടെ പിഴുതെടുത്തു മറ്റൊരിടത്ത് പിടിപ്പിക്കാൻ പറ്റും. 

    ദൂബായിലെ പാം ജുമീറ ഒരു ഈന്തപ്പനയുടെ ആകൃതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കടൽ നികത്തി ഈ ന്തപ്പനയുടെ ആകൃതിയിൽ ദ്വീപസമൂഹങ്ങൾ മെനഞ്ഞ് ഇവർ ഉണ്ടാക്കിയിരിക്കുന്ന ഈ വിശാല ടൗൺഷിപ്പും താമസ സൗകര്യവും ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടേണ്ടതാണ്.....

Tuesday, July 11, 2017

    ലണ്ടൻ ടവർ ബ്രിഡ്ജ് - [ഇഗ്ലണ്ട് -11]

    വെറും ഒരു പാലം.  ഒരു രാജ്യത്തിന്റെ മുഖമുദ്രയാകുന്നു. ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാകുന്നു. അത്ഭുതം! അത് ലണ്ടന് മാത്രം സ്വന്തം. " ലണ്ടൻ ടവർ ബ്രിഡ്ജ് "  .ലണ്ടന്റെ എല്ലാമെല്ലാമായ തേംസ് നദിക്കു കുറുകെ... അതു കാണാൻ പോകുമ്പഴും ഇത്ര മനോഹരമെന്ന് കരുതിയിരുന്നില്ല. അടിയിൽ കൂടി കപ്പൽ വരുമ്പോ ൾ ആ പാലം രണ്ടായി മുറിഞ്ഞ് മുകളിലേക്ക് ഉയരുന്നു. കപ്പലുകൾക്ക് പാതയൊരുക്കാൻ. അതിന്റെ മനോഹരമായ രണ്ടു ടവറുകൾക്കിടയിലാണ് ഈ സംവിധാനം: ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചുള്ള ഇതിന്റെ പ്രവർത്തനം കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

        എണ്ണൂറ്റി ഒന്ന് അടി നീളത്തിൽ ഇരുനൂറടി വീതിയിൽ [ചില ഭാഗത്ത് ] ആണ് ഈ പാലം. ഇരു പത്തെട്ട് അടിയോളം ഉയരമുണ്ട് ഈ ടവറുകൾക്ക്. ഈഗോപുരങ്ങൾക്കിടയിൽ  മുകളിൽ ഒരു നടപ്പാതയുണ്ട്. അതിനിടയിൽ ഗ്ലാസാണിട്ടിരിക്കുന്നത്. 

        ലണ്ടൻ ഒളിമ്പിക്ക് വേളയിലാണ് അവിടെ ചെന്നത്. അന്ന് മനോഹരമായി ഒളിമ്പിക് വളയങ്ങൾ ആ ടവറിനു മുകളിൽ ഉറപ്പിച്ചിരുന്നു.ഭീമാകാരമായ ആ ഒളിമ്പിക് ഛിന്നത്തിത് ഒരു നല്ല തുക മുടക്കിയിട്ടുണ്ട്. ചുവന്ന വൈദ്യൂത ദീപങ്ങൾ കൊണ്ട് അവിടം മുഴുവൻ അലങ്കരിച്ചിരുന്നു. നാൽപ്പതിനായിരത്തോളം ആൾക്കാർ ഒരു ദിവസംസഞ്ചരിക്കുന്ന ആ പാലം ഒരത്ഭുതം തന്നെയാണ്

       ആ പാലത്തിനു മുകളിൽ നിന്നുള്ള കാഴ്ചയുടെ സൗന്ദര്യം ഒന്നു വേറേയാണ്. രാത്രിയിൽ ഇതിന് വേറൊരു മുഖമാണ്. ഒരു പക്ഷേലണ്ടൻ യാത്രയിലേറ്റവും കൂടുതൽ എന്നേ  സ്വാധീനിച്ചതും ഈ പാലം തന്നെ:.

Sunday, July 9, 2017

  ദൂബായിയുടെ ഹൃദയധമനിയിലൂടെ - [ ദൂബായി ഒരത്ഭുതലോകം - 70]

      ഇന്നത്തെ സായാഗ്ന സവാരി മെറീന ദൂബായിൽ ആകട്ടെ. അവിടുത്തെ " മെറീന വാക്ക് " ഒരനുഭവമാണ്. ഏഴരക്കി ലോ മീററർ നടപ്പാത ഒരുക്കിയിട്ടുണ്ടവിടെ. ഒരു വശം വെള്ളമാണ്. "വാട്ടർ ഫ്രണ്ട് "അവരുടെ അനിവാര്യതയാണ്... ബലമാണ്.... ബലഹീനതയും. അതിന്റെ മനോഹാരിതയും, കുളിർമ്മയും ദൂബായിയുടെ ഒരോ കോണിലേക്കും അവർ ആവാഹിച്ചിരിക്കുന്നു. നടപ്പാതയുടെ ഒരു വശം മുഴുവൻ ഭക്ഷണശാലകളാണ്.പിന്നെ മറ്റു വ്യാപാര സ്ഥാപനങ്ങളുടെ  ഔട്ട് ലറ്റ് കളും. അറുപത്തി ഒമ്പതോളം റസ്റ്റോ റന്റുകൾ ഉണ്ടവിടെ. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഉള്ള ആഹാരം അവിടെക്കിട്ടും. ഒരു ഹോട്ടലിൽത്തന്നെ ഒരോ രാജ്യത്തിന് ന്റെയും ബാറുകൾ പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിരിക്കുന്നതു കണ്ടു. ഇരുപത്തിനാലു മണിക്കൂറും ഉണർന്നിരിക്കുന്ന ഒരു സ്ഥലം.
    ഹുക്ക വലിക്കാനുള്ള ഒരു ഹുക്കാഹബ്ബാണ് എന്നെ കൂടുതൽ ആകർഷിച്ചത്. നൂറു കണക്കിന് ഹുക്കകൾ അവിടെക്കാണാം. ഒരോരുത്തരുടെയും ആവശ്യത്തിനു സരിച്ച് ഒരോന്നിലും വ്യത്യസ്ഥ വീര്യമുള്ള പുകയിലയാണ് ഉപയോഗിക്കുക.ഹുക്കയും വലിച്ച് ഇഷ്ടാഹാരങ്ങളും രുചിച്ച് അവിടെ എത്ര നേരം വേണമെങ്കിലും വിശ്രമിക്കാനുള്ള സ്ഥലമുണ്ടവിടെ.

     അവിടെ തീരങ്ങൾ മുഴുവൻ വിവിധ തരം ബോട്ടുകളും, വാട്ടർ സ്കൂട്ടറുകളും കാണാം. പലതും സ്വകാര്യ വ്യക്തികളുടെ യാണ്. അവരുടെ പരമ്പരാഗത ജലയാനത്തിലെ യാത്ര ഒരു പ്രത്യേ കാനൂഭുതിയാണ്. യാത്രയിലുടനീളം ആഹാരം അതിൽ സൗജന്യമാണ്. എന്തു വേണമെങ്കിലും എത്ര വേണമെങ്കിലും കഴിക്കാം. 
    തുറന്ന ഒരു ചെറിയ മോട്ടോർ ബോട്ടുമതി.അതിൽ പത്തു പേർക്ക് കയറാം. ഞങ്ങൾ ആറു പേർക്ക് സുഖമായി പോകാം. മണിക്കൂറിനാണ് ക്യാഷ്. ഒരു മണിക്കൂർ മതി  .പാം ജുമീറ ചുറ്റി വളഞ്ഞ് ദൂബായിലെ പ്രധാന കെട്ടിടങ്ങളുടെ കാഴ്ച നൽകിയ ആ യാത്ര മറക്കില്ല. എല്ലാവർക്കും ലൈഫ് ജാക്കറ്റ് നിർബ്ബന്ധമാണ്. "പിടിച്ചിരിക്കണം സ്പീട് കൂട്ടാൻ പോവുകയാ നമുക്ക് " ഔട്ടർ സീ"യിലേക്ക് പോകാം ". അതോടിച്ചിരുന്ന ചെങ്ങനാശ്ശേ രി ക്കാരന്റെ ആഹ്വാനം. അവൻ വേഗത കൂട്ടി.ബോട്ട് ഒന്നുലഞ്ഞു. പിന്നെ ഒരു പോക്കാണ്.പലപ്പഴും ബോട്ട് ജലനിരപ്പിൽ നിന്ന് ഉയർന്നു പറക്കുന്ന പോലെ. ഓളപ്പരപ്പിനെ കീറി മുറിച്ച് തെന്നി തെന്നി ബോട്ടു നീങ്ങിയപ്പോൾ ഉള്ളൊന്നുകിടുങ്ങി. ഉപ്പുവെള്ളം ചീറിത്തെറിച്ചു. ആ യാനത്തിന്റെ മുൻവശത്ത് ഒരു സീറ്റുണ്ട്. അവിടെ ഇരുന്നുള്ള യാത്ര വേറൊരനുഭൂതിയാണ്. 

          മനോഹരമായ വിവിധ വർണ്ണങ്ങളിൽ ഉള്ള ആലക്ത്തിക ദീപപ്രഭയിൽ ദൂ ബായിയുടെ ഹൃദയധമനികളിൽ കൂടിയുള്ള ആ യാത്രയുടെ ആവേശം ഒന്നു വേറേയാണ്......

Saturday, July 8, 2017

  റാസ് അൽ ഖൈമയിലെ മലനിരകൾ [ ദൂ ബായി ഒരത്ഭുതലോകം - 69]

      ജബലാലി ഗാർസൻസിൽ നിന്ന് ഷാർജ, അജ്മാൻ, പിന്നെറാ സ അൽ ഖൈമ. പക്ഷേ ഗൾഫ് മേഖലയിൽ ഇന്നുവരെ കാണാത്ത റാസൽ ഖൈമയിലെ മലനിരകളാണ് എന്നെ കൂടുതൽ ആകർഷിച്ചതു്. 6207- അടി ഉയരത്തിലേക്ക് ആ മലനിരകൾക്കിടയിലൂടെ പന്ത്രണ്ടുകിലോ മീറ്റർ സഞ്ചരിച്ചാൽ അതിനു മുകളിൽ എത്താം. മലകൾക്കിടയിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കില്ല. 

     പ്രകൃതീ ദത്തമായ വിശാലമായ ഒരു ഗുഹാ വ്യൂഹം ഉൾപ്പെടുന്ന ആ മലനിരകൾ നിഗൂഢത നിറഞ്ഞതാണ്. ഇതിനിടയിലൂടെ ചുടു നീരുറവക അരുവികളായി ഒലിച്ചിറങ്ങി ഇടക്കിടെ തടാകങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബേലൂർ ഹലേ ബി ഡിലെ കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്തമായ കൊത്തുപണികളോടുകൂടിയ മലനിരകളും അവിടെക്കാണാം.  ട്രക്കിഗിനും, സാഹസിക സൈക്കി ൾ സാവാരിക്കും അവിടെ സൗകര്യമുണ്ട്. ഈ സമയത്ത് ഒരു ഇല പോലുമില്ലാത്ത ആ മലനിരകൾ നമ്മെ അൽഭുതപ്പെടുത്തും. ഒരോ കാലാവസ്ഥയിലും വ്യത്യസ്ഥമുഖമാണിതിന്. ചിലപ്പോൾ മഞ്ഞുമൂടിക്കിടക്കും. യിലപ്പോൾ ഏറ്റവും കൂടിയ മഴയോടെ വെള്ളപ്പൊക്കം വരെ...

      ഇരുപത്തി ഒന്നോളം ഹെയർ പിൻ വളവുകൾ കഴിഞ്ഞ് മുകളിലെത്തിയാൽ കുത്തനെയുള്ള മലമുകളിലേക്ക് നമുക്ക് നടന്നു കയറാം. മറുവശത്ത് അങ്ങ് അത്യഗാധതയിൽ മനോഹരമായ കടലും കടൽത്തീരവും കാണാം. അവിടുത്തെ സൂര്യാസ്ഥ മനം ഒരൽഭുതമാണ്. സൂര്യൻ അസ്ഥമിച്ചാൽ പ്രകാശമാനമായ ആ മലനിരകൾ പെട്ടന്ന് കൂരാക്കൂരിരുട്ടിൽ അമരുന്നു.. "റെയ്സ്" എന്ന ഹിന്ദി സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.  വിവിധ ഇനം വവ്വാലുകൾ, കുറുക്കൻ, പാമ്പ് എന്നിവയെ ഇവിടെ സാധാരണ ആയിക്കാണാം. 
    മരുഭുമി യുടെ ഒരു വ്യത്യസ്ഥ മുഖം ദർശിച്ച അനുഭുതിയോടെ ആ മഹാ മേരുവിനോട് വിട .  ...

Friday, July 7, 2017

    അച്ചൂന് ഒരു മെഡിറ്റേഷൻ ക്യാമ്പ് [അച്ചു ഡയറി-169]

        മൂത്തശ്ശാ ഇനി പത്തു ദിവസത്തേക്ക് അച്ചുമുത്തശ്ശനെ വിളിക്കില്ല. അച്ചു ഒരു മെഡിറേറഷൻ ക്യാമ്പിന് പോകുകയാ. അമേരിക്കയിൽ അച്ചുതാമസിക്കുന്നിടത്തു നിന്നു് പത്തു മണികൂർ യാത്രയുണ്ട്. ഒരു കൊടും കാടിന് നടുക്കാണ് ആ ആശ്രമം. അച്ചുവിനിഷ്ടായി. " ഇഷാ യോഗാ സെന്റർ". പത്തു ദിവസത്തേക്കും അച്ചൂന് അച്ഛനേം അമ്മയേം, എന്റെ പാച്ചൂനേം കാണാൻ പറ്റില്ല. അതാ സങ്കടം. അവർക്കും സങ്കടം കാണും. പാച്ചു ഏട്ടനെക്കാണാതെ കരയും തീർച്ച. എന്നാലും ഏട്ടനു പോകണം. അവിടെക്കൊണ്ടുവിട്ട് അവർ തിരിച്ചുപോയി. ഇനി പത്തു ദിവസം കഴിഞ്ഞേ അവരെ വിളിക്കാൻ പോലും പറ്റൂ. 

        അതിരാവിലെ നാലു മണി മുതൽ പരിപാടികൾ തുടങ്ങും. നൂറോ Sടുത്ത് കൂട്ടുകാർ ഉണ്ട്. അച്ചൂന്റെ പ്രായത്തിൽ തന്നെ. മെഡിറ്റേഷൻ.യോഗാ, മറ്റു കളികൾ, കലാപരിപാടികൾ, ട്രക്കി ഗ് തുടങ്ങി എന്തെല്ലാം പരിപാടികൾ ! . ഒരു ദിവസം ഇത്രയും സമയമുണ്ടന്ന് അച്ചു ഇപ്പഴാ അറിയുന്നേ. ഒരു ദിവസം തന്നെ എന്തെല്ലാം കാര്യങ്ങളാ ചെയ്യുന്നേ.   നേച്ചറുമായി ഇഷ്ടം കൂടി "പ്ലാൻ യുവർ ലൈഫ് " ഒരു തരം "ഇന്നർ എഞ്ചി നീയറിഗ്. " അച്ചൂന് പറ്റാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അതു് അച്ചൂന് മനസ്സിലാക്കിത്തരാന്നും, അതു് സോൾവ് ചെയ്യാൻ പഠിപ്പിക്കുകയും ആണ് ചെയ്യുന്ന തെന്ന് അച്ഛൻ പറഞ്ഞു. ടി വി, ഐപ്പാട്, ഫോൺ ഒന്നും ഈ പത്തു ദിവസത്തേക്ക് സമ്മതിക്കില്ല. 

   എങ്ങിനെ ആകുമെന്നറിയില്ല മുത്തശ്ശാ. എന്തായാലും നല്ല ഒരു ചെയ്ഞ്ചാണ്. കാടിന്റെ നടുക്കായ താ അച്ചൂന്കൂടുതൽ ഇഷ്ടായേ . അമേരിക്കയിലെ ടൗൺ അച്ചൂന് മടുത്തു. അച്ഛനേം അമ്മേം പാച്ചുവിനേം ഇതുവരെ വിട്ടു നിന്നിട്ടില്ല. നല്ല വിഷമം ഉണ്ട്. ആ വിഷമവും മാറണം എന്നാ അച്ഛൻ പറയുന്നത്. 
        ബാക്കി കാര്യങ്ങൾ അച്ചു ക്യാമ്പ് കഴിഞ്ഞു വന്നു പറയാം മുത്തശ്ശാ....

Wednesday, July 5, 2017

  ഇടയ്ക്കാ- ഒരു ദേവ വാദ്യം - [ നാലുകെട്ട് - 135]

       പൂജാമുറിയുടെ ഗർഭഗൃഹപരിസരത്ത് അനാധമായി തൂക്കിയിട്ടിരിക്കുന്ന ആ ദേവവാദ്യോ പകരണത്തിനും ഒരു കഥയുണ്ട്. മററു വാദ്യങ്ങളുടെ ഇടയിൽ വായിക്കുന്നതു കൊണ്ടാവാം ആ പേരു വന്നത്. പക്ഷേ ഈ തുകൽ വാദ്യം തന്ത്രി വാദ്യമായും, കൂഴൽവാദ്യമായും രൂപപ്പെടുത്താൻ സാധിക്കുന്നു.  കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവ് തുടങ്ങിയവയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.  ഇതുണ്ടാക്കുന്നിടത്ത് ഒരു പാട് നിബന്ധനകളും, നിഷ്ട്ടകളും നിർബന്ധമാണ്. " ഒതളി" എന്ന പശുവിന്റെ കരൾതോലാണ് ഇതിന്റെ വാദ്യപ്രതലം.

        ഇതിന്റെ ശബ്ദ നിയന്ത്രണം അത്ഭുതാവഹമാണ്. അറുപത്തിനാലു പൊടിപ്പുകളുള്ള നാല് ഉൾ മരക്കഷണങ്ങൾ ഇതിന്റെ പ്രധാന ഭാഗമാണ്. ചെറിയ കോലുകൊണ്ട് കൊട്ടുമ്പോൾത്തന്നെ ഇടത്തു കൈ കൊണ്ട് ചരടുകൾ മുറുക്കുകയും, അയക്കുകയും ചെയ്തു് സ്വരസ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. കഥകളിയിലെ സ്ത്രീ കഥാപാത്രത്തിന്റെ ചൊല്ലിയാട്ടത്തിന് അസുര വാദ്യമായ ചെണ്ടക്ക് പകരം  ഇടയ്ക്കയാണ് ഉപയോഗിക്കൂ ക. പഞ്ചവാദ്യം ,അഷ്ട പതി, കൊട്ടിപ്പാടി സേവ എന്നിവക്ക് ഈ വാദ്യോ പ ക ര ണം അനിവാര്യമാണ്.  

    എന്താണന്നറിയില്ല മുത്തശ്ശൻ ഇതു മാത്രം വെറുതെ എടുത്തു കൊട്ടാൻ അനുവദിക്കാറില്ല.അതിനു് ഒരു വലിയ ദ്വൈവിക ഭാവവും, സ്ഥാനവും മുത്തശ്ശൻ കൊടുത്തിട്ടുണ്ട്. സോപാന സംഗീതത്തിന്റെ പാരമ്യതയിൽ സാക്ഷാൽ ഭഗവാൻ ശ്രീ കോവിലിൽ നിന്നിറങ്ങി ഈ വാദ്യഘോഷത്തിൽ ലയിച്ചഭക്തരുടെ ഹൃദയത്തിൽ പ്രവേശിക്കുമത്രേ. അതെന്തായാലും ഈ ഇടക്കാ വാദ്യവും. സോപാനസംഗീതവും കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ അവാച്യമായ അനുഭുതി ഒന്നു വേറേയാണ്

      ദൈവം സർവ്വവ്യാപിയാണ് എന്ന ആശയം ഉപയോഗിച്ച് "ജനഹിത സോപാനം " ആവിഷ്കരിച്ച ആ സോപാനസംഗീതത്തിന്റെ കുലപതി ശ്രീ.ഞെറളത്ത് രാമപ്പു തു വാളിനെ സ്മരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ..

Tuesday, July 4, 2017

    ലണ്ടൻ ഐ.. [ഇഗ്ലണ്ടിന്റെ ഇടവഴിയിലൂടെ - 10] 

         ലോകത്തിലെ ഏറ്റവും വലിയ ആ നിരീക്ഷണ ചക്രം കാണണം. ലണ്ടൻ യാത്രയുടെ പൂർണ്ണതയക്കായി. ടിക്കെറ്റ് എടുത്തു ക്യൂ നിൽക്കുമ്പോഴും ആ ഭീമാകാര ചക്രം മുകളിൽ തിരിയുന്നുണ്ടായിരുന്നു. മണിക്കൂറിൽ തൊള്ളായിരം മീറ്റർ വേഗതയിൽ കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ആചക്രത്തിൽ 32 - മുറികൾ ഉണ്ട്.ക്യാപ്സി യൂൾ ആകൃതിയിലുള്ള ഒരോ മുറിയിലും ഇരുപത്തി അഞ്ചു പേർക്ക് കയറാം. അതിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യാം.ചുറ്റും ഗ്ലാസാണ്. സുതാര്യമായ ആ മുറിയിലേക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ കയറണം.  

        443- അടിപൊക്കമുണ്ടിതിന്. 394- അടി ഡയ മീറററും.തേംസ് നദിയുടെ ദക്ഷിണ തീരത്ത് ഉറപ്പിച്ചിരിക്കുന്ന ലണ്ടൻ ഐ യുടെ മുകളിൽ നിന്ന് നാൽപ്പത്തി അഞ്ചു കിലോമീറ്റർ ദൂരം വരെ ക്കാണാം.  പ്രൗഢ ആയ ആ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ആ ആകാശവീക്ഷണത്തിന്റെ ചാരുത ഒന്നു വേറേ തന്നെ. ഫോട്ടോ എടുക്കാനും, വീഡിയോയിൽ പകർത്താനുമുള്ള തിരക്കിൽ കുറച്ചു സമയമെങ്കിലും ആ കാഴ്ചാനുഭൂതി നഷ്ടപ്പെടുന്നു എന്നുള്ള സങ്കടം മാത്രം ബാക്കി.

    ഭാഗ്യത്തിന് അന്ന് തെളിഞ്ഞ അന്തരീക്ഷം. ഒരു കാലത്ത് ലോകം മുഴുവൻ കീഴടക്കിയ ആ സാമ്രാജ്യത്തിന്റെ ഭുരിഭാഗവും നമ്മുടെ കാഴ്ച്ചക്കുള്ളിലാക്കിയതിന്റെ ഒരു അഹങ്കാരം നമ്മെ ഭരിക്കുന്നതായി തോന്നി. അങ്ങകലെ ലണ്ടൻ ബ്രിഡ്‌ജ് നന്നായി കാണാം.തേംസ് നദിയിലൂടെ പ്പോകുന്ന കൂറ്റൻ ബോട്ടുകൾ ചെറുകടലാസ് തോണി കൾ പോലെ തോന്നിച്ചു. അങ്ങു താഴെ തേംസ് നദിയുടെ കരയിൽ ഭുമി ക്കടിയിൽ ഒരു വലിയ അക്വേറിയം ഉണ്ട്. സ്വന്തം മാളത്തിലേക്ക് വരിവരിയായിപ്പോകുന്ന ഉറുമ്പുകളേപ്പോലെയാണ് മനുഷ്യർ അതുകാണാൻ പോകുന്നത് മുകളിൽ നിന്നനുഭവപ്പെടുക. ഇപ്പൊ ൾ ഏററവും ഉയരത്തിലെത്തി.ഈ മഹാ സാമ്രാജ്യത്തിന്റെ അടുത്ത പകുതി നമുക്ക് സമ്മാനിച്ച് അത്താഴ്ന്നു തുടങ്ങി അങ്ങിനെ ഭുമിയിലെത്തി. ഒരു വല്ലാത്ത കഴ്ച്ചാനുഭവം സമ്മാനിച്ച്...ഇതിലും വലുതൊരെണ്ണം ദൂബായിൽ പണിതീരാറായി വരുന്നു .

Monday, July 3, 2017

  ഗ്രീൻ വി ച്ചിലേക്ക് ഒരു വഴി തെറ്റിയ യാത്ര [ഇംഗ്ലണ്ട് - 9]

    ലണ്ടൻ ഐ കാണണം. ഇഗ്ലണ്ടിൽ കാലുകുത്തിയതിന് പിറേറദിവസം തന്നെ. രണ്ടു മണിക്കൂർ നേരത്തേ ആയി.തേംസ് നദിയിലൂടെ ഒരു ബോട്ടുയാത്ര ആയാലോ. ഒരു മണിക്കൂറുകൊണ്ട് ലണ്ടന്റെ ഹൃദയ സിരകളിലൂടെ സഞ്ചരിച്ച് തിരിച്ച് ലണ്ടൻ ഒഎ.ഇ ൽത്തന്നെ എത്തിക്കും.അവർക്ക് മറ്റെ ന്തോ പ്രോ ഗ്രാം. സാരമില്ല. ഞങ്ങൾ തന്നെ പൊയ്ക്കോളാം. അവർ ടിക്കെ റെറടുത്തു തന്നു. ബോട്ടിൽ കയറ്റി വിടണമോ എന്നു ചോദിച്ചതാ. വേണ്ടന്നു പറഞ്ഞ് ഞങ്ങൾ ലണ്ടൻ ഐ ജട്ടിയിൽ ചെന്നു. നല്ല തിരക്ക്.മഴയും ഉണ്ട്. അതി മനോഹരമായ ഒരാഡ ബരബോട്ടു വന്നു. തിരക്കിൽ മഴ കാരണം ആൾക്കാർടിക്കറ്റു കാണിച്ച്] ഓടിക്കയറുകയാണ്. ഞങ്ങളും കയറി അരികിൽ സീറ്റുപിടിച്ചു. മനോഹരമായിരുന്നു ആ യാത്ര.തേം സ് നദിയുടെ കുത്തൊഴുക്കിലൂടെ ലണ്ടൻ നഗരത്തെ കീറി മുറിച്ച്‌ ഒരു യാത്ര. മക്കൾ കൂടെ ഇല്ലാത്തതിന്റെ ടൻഷൻ ഉണ്ടായിരുന്നു. പേടിക്കാനില്ലല്ലോ ഒരു മണിക്കൂർ കൊണ്ട് തിരിച്ചെത്തുമല്ലോ. ലണ്ടൻ ഐ മനസിലാക്കാനും എളുപ്പം. 

     ബോട്ട് സഞ്ചരിച്ചു കൊണ്ടേ യിരുന്നു. ഇതിനിടെ ചില ജട്ടിയിൽ നിർത്തുന്നു. ആളുകൾ കയറുന്നു. ഇറങ്ങുന്നു. 'അവിടെ എത്തണ്ട സമയമായിട്ടും ബോട്ട് തിരിക്കുന്ന ലക്ഷണമില്ല. അവസാനം ഒരു ജട്ടിയിൽ നിർത്തി. ഗ്രീൻവിച്ച്. എല്ലാവരും ഇറങ്ങിപ്പോയി. അപ്പഴാണ് അമളി മനസിലായത്.ബോട്ട് മാറിപ്പോയിരുന്നു. അത് ഗ്രീൻവിച്ചിലേക്കുള്ള സർവീസ് ബോട്ടായിരുന്നു.അവർ ടിക്കറ്റ് ശ്രദ്ധിക്കാഞ്ഞിട്ട് പറ്റിയ താ. ഇത്ര മനോഹരമായ സർവ്വീസ് ബോട്ട് പ്രതിക്ഷിച്ചുമില്ല. 
      ഇനി എന്താ ചെയ്യാ.കയ്യിൽ ക്യാഷ് ഇല്ല. മൊബൈലിൽ അവിടുത്തെ സിം കാർഡ് ഇട്ടിരുന്നില്ല. മൊബൈയിലിൽ ചാർജ് തീർന്നു. മോളുടെ നമ്പർ എടക്കാനും പറ്റുന്നില്ല. എങ്ങിനെ അവരെ ബന്ധപ്പെടും.അവിടെയാണ് ലണ്ടൻ പോലീസിന്റെ മഹത്വം അറിഞ്ഞത്.ബോട്ടിലെ ഒരു ജീവനക്കാരൻ ഞങ്ങളെ പോലീസിനടുത്തെത്തിച്ചു.വിവരങ്ങൾ പറഞ്ഞു. അവർ ഐഡി ക്കാർഡ് ചോദിച്ചു.അതും എടുത്തിരുന്നില്ല.. അവർ ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തി. ഫോൺ ചാർജ് ചെയ്ത് തന്നു. നമ്പർ എടുത്തു കൊടുത്തപ്പോൾ അവർ തന്നെ മോനേ വിളിച്ചു. കൃത്യമായി ലൊക്കേഷൻ പറഞ്ഞു കൊടുത്തു. നിങ്ങൾ വിഷമിക്കണ്ട. അവർ ഒരു മണിക്കൂറിനകം മെട്രോയിൽ ഇവിടെ എത്തും. ഗ്രീൻവിച്ചിൽ ഒളിമ്പിക്ക് ജിംനേഷ്യ oമത്സരം നടക്കുകയാണ്. നിങ്ങൾക്ക് അവിടെപ്പൊയി ആഘോഷങ്ങൾ കാണാം." ലണ്ടനിലെ പോലീസുകാരൻ " എന്ന ഒരു കഥ കുട്ടിക്കാലത്ത് പഠിച്ചതോർമ്മ വന്നു. മക്കൾ വന്നു തമ്മിൽക്കണ്ടപ്പഴാ സമാധാനമായേ. ആ പോലീസുകാരനോട് നന്ദി പറഞ്ഞ് അവിടുന്നിറങ്ങി.

   ലോക സമയം ക്രമം നിയന്ത്രിക്കുന്ന ഗ്രീൻവിച്ചിൽ സമയദോഷം കൊണ്ട് സമയം തെറ്റി വന്ന രണ്ടു യാത്രക്കാരുടെ കഥ അങ്ങിനെ അവസാനിച്ചു.

Sunday, July 2, 2017

സ്കി ദൂ ബായി സ്നോപാർക്ക്.. [ ദൂ ബായി ഒരത്ഭുതലോകം - 68]

      ലോകത്തിലെ ഏറ്റവും വലിയ മോളുകളിൽ ഒന്നാണു് '' മോൾ ഓഫ് എമിറൈറ്റ്സ്" .അതിനുള്ളിൽ 22500-സ്ക്വയർ മീറററിൽ ഒരു സ്നോപാർക്കുണ്ട്. 85 മീറ്റർ ഉയരത്തിൽ.ഈ വിശാലമായ ഇടം മുഴുവൻ മഞ്ഞാണ്. അവിടെ ചൂട് - 4 ഡിഗ്രിയിൽ ക്രമീകരിച്ചിരിക്കുന്നു. അതാണ് "സ്കി ദൂബായി" . 

         ടിക്കറ്റെടുത്ത് അകത്തു കയറിയാൽ ഹിമാലയ സാനുക്കളിൽ എത്തിയ ഒരു പ്രതീതി. മഞ്ഞിൽ കൂടിയുള്ള എല്ലാ സാഹസികതക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷൂസും കോട്ടും മറ്റു പകരണങ്ങളും അവിടെ കിട്ടും.സ്കൈ ചെയ്യാൻ ശാസ്ത്രീയമായി പഠിപ്പിച്ചു തരാൻ നല്ല പരിശീലകരും ഉണ്ടവിടെ. നമുക്ക് റൈഡറുകളിൽക്കയറി ഉയരത്തിൽ എത്താം. അവിടുന്ന്സ്ക്കൈയിഗ് നടത്താം. അവിടെ 3000 സ് സ്ക്കയർ മീറ്ററോളം മഞ്ഞുതന്നെയാണ്. ഒരു സ്പോഞ്ച് കിടക്കയിൽക്കിടന്ന് ഉയരത്തിൽ നിന്ന് മഞ്ഞിലൂടെ തെന്നിയിറങ്ങാം. അതൊരു വല്ലാത്ത അനുഭവമാണ്. അതുപോലെ ഒരു വലിയ കുമിളക്കകത്തു കയറി ഉരുണ്ട് താഴേക്ക് ഉരുളാം.45° ചൂടിൽ നിന്ന് _ 4°യിലേക്ക്. ഒരു വല്ലാത്ത അനുഭവമാണ്. 
  അവിടെ മറ്റൊരിടത്ത് പെൻഗ്വിനുമായി സല്ലപിക്കാം.കുട്ടികൾക്കും. വലിയ വർക്കും ഒരുപോലെ ആസ്വദിക്കാം. ,അതിനകത്ത് ഒരു കഫേ ഉണ്ട്. "ദി സെന്റ് മോറിറ്റ് കഫേ. സ്വിസ്റ്റർ ലറ്റിലുള്ള ഒരു മഞ്ഞുമൂടിയ സ്ഥലത്തിെന്റ പേരാണ് "സെന്റ്.മോരിറ്റ് ". അവിടെക്കിട്ടുന്ന സ്നാക്സും കാപ്പിയും പ്രസിദ്ധമാണ്. 

ഒരു പുതിയ അനുഭവമായി, അനുഭുതിയായി കുറച്ചു സമയം. അതാണ് ഈ സ്ക്കീ ദൂബായി നമുക്ക് സമ്മാനിച്ചത്.....

Saturday, July 1, 2017

ദൂ ബായിലെ ബീച്ച് ലൈബ്രറി. [ ദൂ ബായി ഒരത്ഭുതലോകം - 67]

     വായനക്കും അറിവിനും വേണ്ടി ദൂബായി ഗവണ്മന്റിന്റെ സംരംഭങ്ങൾ അസൂയ ജനിപ്പിക്കുന്നതാണ്. അവിടുത്തെ ബീച്ച് ലൈബ്രറി കൾ  അതിനൊരു ദാഹരണം മാത്രം. മനോഹരമായ ബീച്ചുകൾ ദൂബായിയുടെ മുഖമുദയാണ്. സൺ ബാത്തിനും, സമുന്ദ്ര സ്നാനത്തിനും, മറ്റു വിനോദങ്ങൾക്കും അവർ ചെയ്തിരിക്കുന്ന സൗകര്യങ്ങൾ അനുകരണീയമാണ്. രാത്രി പകൽ വ്യത്യാസമില്ലാതെ കടലുമായി സല്ലപിച്ച് ആഘോഷിക്കാനെത്തുന്നവർക്ക് ഒരു വായനാനുഭവത്തിനുംഉണ്ട്  ഇവിടെ അവസരം. ഇവിടുത്തെ ബീച്ച് ലൈബ്രറി കൾ. നമുക്കവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം, വായിക്കാം, തിരിച്ച വിടെത്തന്നെ വച്ചു മടങ്ങാം.: ഇംഗ്ലീഷിലും, അറബിയിലും ഉള്ള പുസ്തകങ്ങൾ. അറിവും അവരുടെ പാരമ്പര്യവും മനസിലാക്കാൻ ഉതകുന്നവയാണ് കൂടുതൽ.     ആ ലൈബ്രറിയിലേക്ക് നമുക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഒരു വലിയ അലമാരിയുടെ ആകൃതിയുള്ള ആ ലൈബ്രറിയുടെ ഒരു വശത്തെ ഷട്ടറിൽ കൂടി പുസ്തകം അതിൽ നിക്ഷേപിക്കാം.

       സോളാർ എനർജിയിലാണ് അതിന്റെ പ്രവർത്തനം. " ലെറ്റ്  അസ് റീഡ് ഓൺ ബീച്ച് " അങ്ങിനെ അവർ ബീച്ചുകളെ ഒരു ചെറിയ എഡ്യൂക്കേഷണൽ ഹബ്ബാക്കുന്നു. ദൂബായിലെ മറ്റു ലൈബ്രറി കളും, ഷാർജയിലെ ലൊകത്തെ തന്നെ ഒന്നാം സ്ഥാനമുള്ള പുസ്തകമേളയും അവരുടെ നോളജ് സിറ്റിയും ഒക്കെ ഒരു പുതിയ അനുഭവമാണ്.
      ഇതല്ലാതെ പുതിയ രീതിയിൽ രൂപകൽപ്പന ചെയ്ത ബീച്ച് ലൈബ്രറികൾ പല ബീച്ചിലും നമുക്ക് കാണാം. "ആയിരൊത്തൊന്നു രാവുകൾ " വായിച്ചു വളർന്ന എനിക്ക് ഈ അറബി നാട്ടിൽ നിന്നും പിന്നേയും ഒരു വ്യത്യസ്ത വായനാനുഭവം. അറിവു പകരാനുള്ള ഈ നൂതന പരീക്ഷണങ്ങൾക്ക് ഇവിടുത്തെ ഭാവനാസമ്പന്നരായ ഭരണാധികാരികളെ മനസാ ന മിക്കട്ടെ.
..