കർക്കിടകക്കഞ്ഞി - [ നാലു കെട്ട് - 136]
കർക്കിടക മാസത്തിലെ ആരോഗ്യനിഷ്ടകൾ തറവാട്ടിൽ പ്രധാനമാണ്. അത് ആചാരത്തിൽ അധിഷ്ഠിതമാണ്. ആദ്യ ദിവസം തന്നെ എല്ലാ മുറിയും ശുദ്ധീകരിച്ച്, വൃത്തിയാക്കി അശുഭമായത് പുറത്തു കളഞ്ഞ് ശുഭമായതിനെ സ്വീകരിക്കുന്നു:
"ചേട്ടാ പുറത്ത്... ശ്രീ അകത്ത് " അതിന്റെ ചടങ്ങുകൾ കൗതുകത്തോടെ ഉണ്ണി ഓർത്തൂ. കുളിച്ച്, അറ വാതുക്കൽ അഷ്ടമംഗല്യമൊരുക്കി വിളക്കു വച്ച് രാമായണം വായിക്കുന്ന മുത്തശ്ശിയുടെ ഈണത്തിലുള്ള ശബ്ദം ഇപ്പഴും ഈ നാലുകെട്ടിൽ മുഴങ്ങുന്നതായി തോന്നുന്നു. ഭര ദേവതക്കു മുമ്പിൽ ഗണപതി ഹോമത്തിന്റെ ആരോഗ്യദായകമായ ധൂമപടലം. ഭഗവതിസേവക്കിടെയുള്ള മന്ത്രധ്വനി. ഗായത്രി മന്ത്രത്തിന്റെ മാന്ത്രിക ധ്വനി. എല്ലാം ഓർക്കുന്നു.
അടുക്കളയിൽ പാകം ചെയ്യുന്ന വിഭവങ്ങൾക്കും ഉണ്ട് പ്രത്യേക്ത. പത്തില തോരൻ മുതൽ കർക്കിടക കഞ്ഞി വരെ. ആ ചാര ബന്ധിതമായ ആഹാരക്രമം. പല തരം ധാന്യങ്ങളും ഔഷധങ്ങളും ചേർത്തുണ്ടാക്കുന്ന കർക്കിടക കഞ്ഞിയാണ് പ്രഭാത ഭക്ഷണം. അച്ഛനും മുത്തശ്ശനും കർക്കിടകം സുഖചികിത്സയുടെ കാലമാണ്. മനസും ശരീരവും പരിസരവും ശുചീകരിച്ച് ഒരു പുതുവർഷത്തിനായി കാത്തിരിക്കുന്ന ഭാവനാപൂർണ്ണമായ കാഴ്ചപ്പാട്. കർക്കിടകത്തിലെ തിരുവോണമാണ് കുട്ടികൾക്കുത്സവം. അന്ന് "പിള്ളേ രോണം" ആണ്.പൊന്നിൻചിങ്ങത്തിൽ ഓണത്തെ വരവേക്കാനുള്ള ആദ്യപടി.
അന്നത്തെ "ഇല്ലം നിറ" യും ഒരു സുഖമുള്ള ഓർമ്മയാണ്. അരിമാവിൽ ഒരു ഓടം മുക്കി അതു കൊണ്ട് വൃത്തത്തിൽ എല്ലാ മുറിയിലും അറ വാതിലിലും അണിയുന്നു. ഈ അണിയുന്നതിൽ പ്ലാവിലയിൽ പൂവും " കണ്ണട " യും [ചെറിയ അട] വക്കുന്നു. അതു തീരുമ്പഴേ ആ അട എടുത്തു കഴിക്കാൻ കുട്ടികൾ മത്സരിക്കും.
പൊന്നിൻചിങ്ങത്തെ വരവേക്കാൻ ഈ കർക്കടകം കഴിയാൻ കാത്തിരിക്കുന്നവർക്കാകട്ടെ ഈ ഓർമ്മകുറിപ്പ്

No comments:
Post a Comment