Tuesday, July 11, 2017

    ലണ്ടൻ ടവർ ബ്രിഡ്ജ് - [ഇഗ്ലണ്ട് -11]

    വെറും ഒരു പാലം.  ഒരു രാജ്യത്തിന്റെ മുഖമുദ്രയാകുന്നു. ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാകുന്നു. അത്ഭുതം! അത് ലണ്ടന് മാത്രം സ്വന്തം. " ലണ്ടൻ ടവർ ബ്രിഡ്ജ് "  .ലണ്ടന്റെ എല്ലാമെല്ലാമായ തേംസ് നദിക്കു കുറുകെ... അതു കാണാൻ പോകുമ്പഴും ഇത്ര മനോഹരമെന്ന് കരുതിയിരുന്നില്ല. അടിയിൽ കൂടി കപ്പൽ വരുമ്പോ ൾ ആ പാലം രണ്ടായി മുറിഞ്ഞ് മുകളിലേക്ക് ഉയരുന്നു. കപ്പലുകൾക്ക് പാതയൊരുക്കാൻ. അതിന്റെ മനോഹരമായ രണ്ടു ടവറുകൾക്കിടയിലാണ് ഈ സംവിധാനം: ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചുള്ള ഇതിന്റെ പ്രവർത്തനം കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

        എണ്ണൂറ്റി ഒന്ന് അടി നീളത്തിൽ ഇരുനൂറടി വീതിയിൽ [ചില ഭാഗത്ത് ] ആണ് ഈ പാലം. ഇരു പത്തെട്ട് അടിയോളം ഉയരമുണ്ട് ഈ ടവറുകൾക്ക്. ഈഗോപുരങ്ങൾക്കിടയിൽ  മുകളിൽ ഒരു നടപ്പാതയുണ്ട്. അതിനിടയിൽ ഗ്ലാസാണിട്ടിരിക്കുന്നത്. 

        ലണ്ടൻ ഒളിമ്പിക്ക് വേളയിലാണ് അവിടെ ചെന്നത്. അന്ന് മനോഹരമായി ഒളിമ്പിക് വളയങ്ങൾ ആ ടവറിനു മുകളിൽ ഉറപ്പിച്ചിരുന്നു.ഭീമാകാരമായ ആ ഒളിമ്പിക് ഛിന്നത്തിത് ഒരു നല്ല തുക മുടക്കിയിട്ടുണ്ട്. ചുവന്ന വൈദ്യൂത ദീപങ്ങൾ കൊണ്ട് അവിടം മുഴുവൻ അലങ്കരിച്ചിരുന്നു. നാൽപ്പതിനായിരത്തോളം ആൾക്കാർ ഒരു ദിവസംസഞ്ചരിക്കുന്ന ആ പാലം ഒരത്ഭുതം തന്നെയാണ്

       ആ പാലത്തിനു മുകളിൽ നിന്നുള്ള കാഴ്ചയുടെ സൗന്ദര്യം ഒന്നു വേറേയാണ്. രാത്രിയിൽ ഇതിന് വേറൊരു മുഖമാണ്. ഒരു പക്ഷേലണ്ടൻ യാത്രയിലേറ്റവും കൂടുതൽ എന്നേ  സ്വാധീനിച്ചതും ഈ പാലം തന്നെ:.

No comments:

Post a Comment