Saturday, July 8, 2017

  റാസ് അൽ ഖൈമയിലെ മലനിരകൾ [ ദൂ ബായി ഒരത്ഭുതലോകം - 69]

      ജബലാലി ഗാർസൻസിൽ നിന്ന് ഷാർജ, അജ്മാൻ, പിന്നെറാ സ അൽ ഖൈമ. പക്ഷേ ഗൾഫ് മേഖലയിൽ ഇന്നുവരെ കാണാത്ത റാസൽ ഖൈമയിലെ മലനിരകളാണ് എന്നെ കൂടുതൽ ആകർഷിച്ചതു്. 6207- അടി ഉയരത്തിലേക്ക് ആ മലനിരകൾക്കിടയിലൂടെ പന്ത്രണ്ടുകിലോ മീറ്റർ സഞ്ചരിച്ചാൽ അതിനു മുകളിൽ എത്താം. മലകൾക്കിടയിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കില്ല. 

     പ്രകൃതീ ദത്തമായ വിശാലമായ ഒരു ഗുഹാ വ്യൂഹം ഉൾപ്പെടുന്ന ആ മലനിരകൾ നിഗൂഢത നിറഞ്ഞതാണ്. ഇതിനിടയിലൂടെ ചുടു നീരുറവക അരുവികളായി ഒലിച്ചിറങ്ങി ഇടക്കിടെ തടാകങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബേലൂർ ഹലേ ബി ഡിലെ കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്തമായ കൊത്തുപണികളോടുകൂടിയ മലനിരകളും അവിടെക്കാണാം.  ട്രക്കിഗിനും, സാഹസിക സൈക്കി ൾ സാവാരിക്കും അവിടെ സൗകര്യമുണ്ട്. ഈ സമയത്ത് ഒരു ഇല പോലുമില്ലാത്ത ആ മലനിരകൾ നമ്മെ അൽഭുതപ്പെടുത്തും. ഒരോ കാലാവസ്ഥയിലും വ്യത്യസ്ഥമുഖമാണിതിന്. ചിലപ്പോൾ മഞ്ഞുമൂടിക്കിടക്കും. യിലപ്പോൾ ഏറ്റവും കൂടിയ മഴയോടെ വെള്ളപ്പൊക്കം വരെ...

      ഇരുപത്തി ഒന്നോളം ഹെയർ പിൻ വളവുകൾ കഴിഞ്ഞ് മുകളിലെത്തിയാൽ കുത്തനെയുള്ള മലമുകളിലേക്ക് നമുക്ക് നടന്നു കയറാം. മറുവശത്ത് അങ്ങ് അത്യഗാധതയിൽ മനോഹരമായ കടലും കടൽത്തീരവും കാണാം. അവിടുത്തെ സൂര്യാസ്ഥ മനം ഒരൽഭുതമാണ്. സൂര്യൻ അസ്ഥമിച്ചാൽ പ്രകാശമാനമായ ആ മലനിരകൾ പെട്ടന്ന് കൂരാക്കൂരിരുട്ടിൽ അമരുന്നു.. "റെയ്സ്" എന്ന ഹിന്ദി സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.  വിവിധ ഇനം വവ്വാലുകൾ, കുറുക്കൻ, പാമ്പ് എന്നിവയെ ഇവിടെ സാധാരണ ആയിക്കാണാം. 
    മരുഭുമി യുടെ ഒരു വ്യത്യസ്ഥ മുഖം ദർശിച്ച അനുഭുതിയോടെ ആ മഹാ മേരുവിനോട് വിട .  ...

No comments:

Post a Comment