Monday, July 3, 2017

  ഗ്രീൻ വി ച്ചിലേക്ക് ഒരു വഴി തെറ്റിയ യാത്ര [ഇംഗ്ലണ്ട് - 9]

    ലണ്ടൻ ഐ കാണണം. ഇഗ്ലണ്ടിൽ കാലുകുത്തിയതിന് പിറേറദിവസം തന്നെ. രണ്ടു മണിക്കൂർ നേരത്തേ ആയി.തേംസ് നദിയിലൂടെ ഒരു ബോട്ടുയാത്ര ആയാലോ. ഒരു മണിക്കൂറുകൊണ്ട് ലണ്ടന്റെ ഹൃദയ സിരകളിലൂടെ സഞ്ചരിച്ച് തിരിച്ച് ലണ്ടൻ ഒഎ.ഇ ൽത്തന്നെ എത്തിക്കും.അവർക്ക് മറ്റെ ന്തോ പ്രോ ഗ്രാം. സാരമില്ല. ഞങ്ങൾ തന്നെ പൊയ്ക്കോളാം. അവർ ടിക്കെ റെറടുത്തു തന്നു. ബോട്ടിൽ കയറ്റി വിടണമോ എന്നു ചോദിച്ചതാ. വേണ്ടന്നു പറഞ്ഞ് ഞങ്ങൾ ലണ്ടൻ ഐ ജട്ടിയിൽ ചെന്നു. നല്ല തിരക്ക്.മഴയും ഉണ്ട്. അതി മനോഹരമായ ഒരാഡ ബരബോട്ടു വന്നു. തിരക്കിൽ മഴ കാരണം ആൾക്കാർടിക്കറ്റു കാണിച്ച്] ഓടിക്കയറുകയാണ്. ഞങ്ങളും കയറി അരികിൽ സീറ്റുപിടിച്ചു. മനോഹരമായിരുന്നു ആ യാത്ര.തേം സ് നദിയുടെ കുത്തൊഴുക്കിലൂടെ ലണ്ടൻ നഗരത്തെ കീറി മുറിച്ച്‌ ഒരു യാത്ര. മക്കൾ കൂടെ ഇല്ലാത്തതിന്റെ ടൻഷൻ ഉണ്ടായിരുന്നു. പേടിക്കാനില്ലല്ലോ ഒരു മണിക്കൂർ കൊണ്ട് തിരിച്ചെത്തുമല്ലോ. ലണ്ടൻ ഐ മനസിലാക്കാനും എളുപ്പം. 

     ബോട്ട് സഞ്ചരിച്ചു കൊണ്ടേ യിരുന്നു. ഇതിനിടെ ചില ജട്ടിയിൽ നിർത്തുന്നു. ആളുകൾ കയറുന്നു. ഇറങ്ങുന്നു. 'അവിടെ എത്തണ്ട സമയമായിട്ടും ബോട്ട് തിരിക്കുന്ന ലക്ഷണമില്ല. അവസാനം ഒരു ജട്ടിയിൽ നിർത്തി. ഗ്രീൻവിച്ച്. എല്ലാവരും ഇറങ്ങിപ്പോയി. അപ്പഴാണ് അമളി മനസിലായത്.ബോട്ട് മാറിപ്പോയിരുന്നു. അത് ഗ്രീൻവിച്ചിലേക്കുള്ള സർവീസ് ബോട്ടായിരുന്നു.അവർ ടിക്കറ്റ് ശ്രദ്ധിക്കാഞ്ഞിട്ട് പറ്റിയ താ. ഇത്ര മനോഹരമായ സർവ്വീസ് ബോട്ട് പ്രതിക്ഷിച്ചുമില്ല. 
      ഇനി എന്താ ചെയ്യാ.കയ്യിൽ ക്യാഷ് ഇല്ല. മൊബൈലിൽ അവിടുത്തെ സിം കാർഡ് ഇട്ടിരുന്നില്ല. മൊബൈയിലിൽ ചാർജ് തീർന്നു. മോളുടെ നമ്പർ എടക്കാനും പറ്റുന്നില്ല. എങ്ങിനെ അവരെ ബന്ധപ്പെടും.അവിടെയാണ് ലണ്ടൻ പോലീസിന്റെ മഹത്വം അറിഞ്ഞത്.ബോട്ടിലെ ഒരു ജീവനക്കാരൻ ഞങ്ങളെ പോലീസിനടുത്തെത്തിച്ചു.വിവരങ്ങൾ പറഞ്ഞു. അവർ ഐഡി ക്കാർഡ് ചോദിച്ചു.അതും എടുത്തിരുന്നില്ല.. അവർ ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തി. ഫോൺ ചാർജ് ചെയ്ത് തന്നു. നമ്പർ എടുത്തു കൊടുത്തപ്പോൾ അവർ തന്നെ മോനേ വിളിച്ചു. കൃത്യമായി ലൊക്കേഷൻ പറഞ്ഞു കൊടുത്തു. നിങ്ങൾ വിഷമിക്കണ്ട. അവർ ഒരു മണിക്കൂറിനകം മെട്രോയിൽ ഇവിടെ എത്തും. ഗ്രീൻവിച്ചിൽ ഒളിമ്പിക്ക് ജിംനേഷ്യ oമത്സരം നടക്കുകയാണ്. നിങ്ങൾക്ക് അവിടെപ്പൊയി ആഘോഷങ്ങൾ കാണാം." ലണ്ടനിലെ പോലീസുകാരൻ " എന്ന ഒരു കഥ കുട്ടിക്കാലത്ത് പഠിച്ചതോർമ്മ വന്നു. മക്കൾ വന്നു തമ്മിൽക്കണ്ടപ്പഴാ സമാധാനമായേ. ആ പോലീസുകാരനോട് നന്ദി പറഞ്ഞ് അവിടുന്നിറങ്ങി.

   ലോക സമയം ക്രമം നിയന്ത്രിക്കുന്ന ഗ്രീൻവിച്ചിൽ സമയദോഷം കൊണ്ട് സമയം തെറ്റി വന്ന രണ്ടു യാത്രക്കാരുടെ കഥ അങ്ങിനെ അവസാനിച്ചു.

No comments:

Post a Comment