Tuesday, July 18, 2017

     ദൂബായി ഗോൾഡൻ ഫ്രയിം _ [ ദൂഞ്ചായി ഒരത്ഭുതലോകം - 73]

       ദൂബായിൽ അത്ഭുതങ്ങൾ ഒരു തുടർക്കഥയാണ്." ദൂ ബായ് ഗോൾഡൻ ഫ്രയിം " അടുത്തു പൂർത്തിയാകാൻ പോകുന്ന മറെറാരത്ഭുതം. നാനൂറ്റി തൊണ്ണൂറ്റി രണ്ട് അടി ഉയരത്തിൽ നൂറ്റി അഞ്ച് മീറ്റർ വീതിയിൽ ഒരു പടുകൂറ്റൻ  ഫ്രയിം. ഇതിന്റെ ഒരു വശം പഴയ ദൂ ബായി  മറുവശം വലിയ ഒരു കുതിച്ചു ചാട്ടത്തിന്റെ പുതിയ ഭൂമ്പായി. 

          സബിൻ പാർക്കിൽ സ്റ്റാർ ഗെയിറ്റിനടുത്താണ് ഇത് പണിതുയർത്തുന്നതു്. പണിഭൂരിഭാഗവും പൂർത്തിയായി. ഈ സിസബറിൽ പൂർത്തിയാകും. ഇതിത് മുകളിൽ നിന്ന് മു ണ്ണൂറ്റി അറുപത് ഡിഗ്രിയിൽ ദൂബായിയെ വീക്ഷിക്കാം. ആഗോളതലത്തിൽ ആയിരത്തിനടുത്ത് നിർദ്ദേശങ്ങൾ പരിഗണിച്ച്, ഏറ്റവും മികച്ചത് തിരഞ്ഞെടുത്താണ് പണി തുടങ്ങിയത്

      പ്രതീകാത്മകമാണ് ഇതിന്റെ രൂപകൽപ്പന.ഈ ഫ്രയിം കൊണ്ട് പഴയ ദൂബായിയുടെ മുഖവും നവ ദൂബായിയുടെ മറ്റൊരു ഭാവവും വേർതിരിക്കുന്നു. ഇതിന്റെ മുകളിൽ രണ്ടയും യോജിപ്പിച്ചിരിക്കുന്നത് സുതാര്യമായ ഗ്ലാസ് കൊണ്ടാണന്നറിയുന്നു. ഇത്ര അധികം ഉയരത്തിൽ ഒരു ഗ്ലാസ് കൂഴലിൽ കൂടിയുള്ള യാത്ര ഓർക്കുമ്പോൾത്തന്നെ ചെറിയ ഭയം. 

      ക്യാഷ് എത്ര വേണമെങ്കിലും മുടക്കും. ആ സംരഭം അനുപമമാകണം, ഏറ്റവുംശ്രേഷ്ട്ടമാകണം കൂടാതെ നല്ല ഭാവനയുള്ള ഒരു നല്ല  "തീം " അതിനുണ്ടാകണം. അങ്ങിനെയാണ് ദൂ ബായിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഒരോന്നു കാണുമ്പഴും, അതിനെപ്പറ്റി പഠിക്കുമ്പഴും ഇവിടുത്തെ ഇച്ഛാശക്തിയുള്ള ഭരണാധികാരികളെ മനസാനമിച്ചു പോകും..

No comments:

Post a Comment