Wednesday, July 19, 2017

     ബിഗ് ബൻ- ഒരു ചതുർമുഖനാഴികമണി [ഇംഗ്ലണ്ട്-14]

          ലോകത്തിലെ ഏറ്റവും വലിയ ആ ചതുർമുഖ ഘടികാരം ലണ്ടൻ യാത്രയുടെ മറ്റൊരോർമ്മയാണ്.ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ പാലസിൽ ലോകത്തെ മൂന്നാമത്തെ ആ ഘടികാര ടവർ ഉയർന്നു നിൽക്കുന്നു. രണ്ടു  ലോകമഹായുദ്ധങ്ങളുടെ കെടുതി അവൻ അനുഭവിച്ചിട്ടുണ്ട് . അന്ന് പരിക്കേറ്റിട്ടും ഉണ്ട്. പക്ഷേ അവന്റെ ഹൃദയമിടിപ്പ് നിന്നിരുന്നില്ല. അവൻ വീണ്ടും ഉയിർത്തെഴുനേറ്റു. ലണ്ടൻ നഗരം ഉണരുന്നതും ഉറങ്ങുന്നതും ഈ മണിനാദം കേട്ടുകൊണ്ടാവണം എന്നത് കാവ്യനീതി. അത്രമാത്രം ഈ സമയമാപിനി ജനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

         ഈ ബിഗ് ബൻ ടവറിൽ തൊണ്ണൂറ്റി ആറു മീറ്റർ ഉയരമുണ്ട്. 1859- മുതൽ അവൻ അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. തിങ്ക ൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കൃത്യമായി കീ കൊടുത്ത് അവന്റെ ഊർജ്ജം നിലനിർത്തിയിരുന്നു. "ഗോതിക്   റിവൈവൽ " ശിൽപ്പ ചാതുരിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

          എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇതിന് " എലിസബത്ത് ടവർ " എന്ന് പുനർനാമകരണം ചെയ്തു. ഈ അത്യുOഗ ടവർ ക്രമേണ ചെരിയുന്നുണ്ടത്രേ.മുകളററം ലംബ രേഖയിൽ നിന്ന് ഒന്നര അടിമാറിയാണിന്നു നിൽക്കുന്നത്. ആരുടെ മുമ്പിലും തല കുനിക്കാത്ത, സൂര്യനസ്ഥമിക്കാത്ത ആ സാമ്രാജ്യത്തിന്റെ അഭിമാന പ്രതീകമായ ഈ ടവർ സാവധാനം തല കുനിച്ചു തുടങ്ങി.

      നമ്മുടെ തിരുവനന്തപുരത്തെ പാവം" മേത്തൻ മണി " യെ ഓർത്തു കൊണ്ട് ഈ സാമ്രാജ്യത്വ ഭീമനെ വ ണങ്ങി അന്നത്തെ യാത്ര അവസാനിപ്പിച്ചു.

No comments:

Post a Comment