അപൂർവ്വമായ ആ ജ്യോതിഷഗ്രന്ഥം - [ നാലു കെട്ട്-136]
മന്ത്രേശ്വര മഹർഷിയുടെ, സംസ്കൃതത്തിലുള്ള പ്രസിദ്ധമായ ഒരു ജ്യോതിഷ ഗ്രന്ഥമുണ്ട്. വരാഹമിഹിരന്റെ "ഹോ രാശാസ്ത്ര"മാണിതിനാധാരം. ടി.എൻ.നാണു പിള്ള ആശാന്റെ മലയാളം വ്യാഖ്യാനമാണ് " ഫല ദീപിക ". മഹർഷിയുടെ ആ ഉത്തമ ഗ്രന്ഥത്തിന്റെ പരിഭാഷയും വ്യാഖ്യാനവും ലളിതമായി ആശാൻ നിർവഹിച്ചിരിക്കുന്നു. ഈ അപൂർവ്വ ഗ്രന്ഥമാണ് നാലുകെട്ടിന്റെ വൈജ്ഞ> നികസമ്പാദ്യത്തിൽ നിന്നു കിട്ടിയത്. 11 2 3 -ൽ S. T .റഡ്യാരുടെ "വിദ്യാവർദ്ധിനി " അച്ചുകൂടത്തിൽ അടിച്ച ഈ അപൂർവ്വ ഗ്രന്ഥത്തിന്റെ കോപ്പി ഇന്ന് വേറേ കിട്ടാനില്ലത്രേ. ശ്രീ.കാവുങ്ങൽ നീലകണ്ഠപ്പിള്ളയുടെ അവതാരികയും ഉദാത്തമായിട്ടുണ്ട്.
കാലത്രയങ്ങളുടെ അനുഭവങ്ങളെ പ്രവചിയ്ക്കുന്ന, ജ്യോതിശാസ്ത്രത്തിലെ ക്രിയാ ഭാഗം ഒഴികെ, ഫല ഭാഗത്തിൽ പ്രവേശിക്കുന്ന ശാസ്ത്രമാണ് ഈ പുസ്തകത്തിന്നാധാരം. പ്രാചീന കാലത്ത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാവുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും നിരീക്ഷിച്ചാണ് സമയം കാലം എന്നിവ നിർണ്ണയിച്ചിരുന്നതു്.
"സൂര്യനേയും, ചന്ദ്ര നേയും, രാഹുവിനേയും, കേതുവിനേയും ഗ്രഹങ്ങളായി സങ്കൽപ്പിച്ച ശാസ്ത്രം. ഭൂമിയെ സൂര്യൻ ചുറ്റുന്നു എന്ന സങ്കൽപ്പത്തിൽ ഉടലെടുത്ത ശാസ്ത്രം. ഇതു തെറ്റല്ലേ "
ഉടൻ മുത്തശ്ശന്റെ മറുപടി വന്നു. "ഭുമി യെ ആധാരമാക്കി പ്രപഞ്ചത്തിലെ വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നു. അത്രയേ ഉള്ളു. ആകാശത്തിലുള്ള ഗ്രഹങ്ങളുടെ സഞ്ചാര പദത്തെ ഒരു രാശിചക്രമായി സങ്കൽപ്പിച്ച് 30° വീതം വരുന്ന 12 ഖണ്ഡങ്ങളായി തിരിക്കുന്നു. അതിന്റെ സ്ഥാനം കണക്കാക്കി കാല നിർണ്ണയും ഗ്രഹനിലയും ഗണിക്കുന്നു. അങ്ങിനെ ഫല ഭാഗം കണ്ടെത്തുന്നു."
ഇതിൽ കൂടുതൽ ലളിതമായിഇതു മനസിലാക്കിത്തരാനില്ല. മുത്തശ്ശനോട് ബഹുമാനം തോന്നി.
"ജ്യോതിഷം സേവനമാണ് അതിന് പ്രതിഫലം വാങ്ങാൻ പാടില്ല." ഈ കാലഘട്ടത്തിൽ മുത്തശ്ശന്റെ തത്വസംഹിത ആർക്കും മനസിലാകില്ല. മഹത്തായ ജ്യോ തി ശാസ്ത്രത്തെ വികലമാക്കി മനുഷ്യരുടെ വിശ്വാസവും, ഭയവും ചൂഷണം ചെയ്തു് പണം സമ്പാദിക്കുന്നവരാണിന്നധികവും.
നമ്മുടെ പൂർവ്വിക അവരുടെ ഭര ദേവതക്കൊപ്പം ഇങ്ങിനുള്ള മഹത് ഗ്രന്ഥങ്ങളും സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ അപൂർവ്വ ഗ്രന്ഥം...

No comments:
Post a Comment