Wednesday, July 26, 2017

   ദൂബായി സിററി വാക്ക്.- [ ദൂബായി ഒരത്ഭുതലോകം - 76]

      കണ്ടതെല്ലാം ഉത്തമം കാണാനുള്ളത് അത്യുത്തമം. എന്നു പറഞ്ഞ പോലെയാണ് ദൂബായിക്കാഴ്ച കൾ. 
ദൂബായി സിറ്റി വാക്കിൽ എത്തിയപ്പോൾ അങ്ങിനെയാണ് തോന്നിയത്. ചുറ്റും അബ രചൂം ബികളായ കെട്ടിടങ്ങൾ. അതിനിടയിലൂടെ സിറ്റി വാക്കിലേയ്ക്ക്. ദൂബായിൽ മുമ്പു കണ്ടിട്ടില്ലാത്ത ഒരു സിറ്റി. ഒരു യൂറോപ്യൻ സ്റ്റൈൽ, ഒരു ലണ്ടൻ എഡ്ജ്, ജോർജിയൻ അല്ലങ്കിൽ ഒരു വിക്റ്റോറിയൽ ലയം. അല്ലങ്കിൽ ഇതിന്റെ എല്ലാം ഒരു സമന്വയം. 

      പതിമൂവായിരം സ്ക്വയർ മീററ റിൽ ഇത് വ്യാപിച്ചുകിടക്കുന്നു. അതാണ് ദൂ ബായി സിറ്റി വാക്ക് . വരി വരിയായി മരങ്ങൾ പിടിപ്പിച്ച് മനോഹരമാക്കിയ വീധികൾ. ഇരുവശങ്ങളിലും തുറന്ന ലഘുഭക്ഷണശാലകൾ, വലിയ റസ്റ്റോറൻറുകൾ. അതിനകത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ചുറ്റിക്കാണാൻ വേണമെങ്കിൽ അവരുടെ പലതരത്തിൽ ഉള്ള ചെറുവണ്ടി കൾ ഉണ്ട്. 

      അതിന്റെ മദ്ധ്യത്തിൽ വൃത്താകൃതിയിൽ കുറേ സ്ഥലം. അത് വില കൂടിയ ഗ്രാനൈറ്റ് പാകി ഭംഗിയാക്കിയിരിക്കുന്നു. അതിന്റെ പ്രതലത്തിൽ എപ്പഴും വെള്ളം നിറഞ്ഞു കവിഞ്ഞ് തുളുമ്പി നിൽക്കും.അതിനു ചുറ്റും നടപ്പാത. നല്ല വീതിയിൽ. അതിനു മുകളിൽ വളരെ ഉയരത്തിൽ വൃത്തത്തിൽ ഗ്രില്ല്. അത് എൽ ഇ ഡി ബൾബുകൾ കൊണ്ടു് പല ആകൃതികൾ ശൃഷ്ടിച്ച് മനോഹരമാക്കിയിരിക്കുന്നു. .അവിടെ ആണ് "ലൈറ്റ് ആൻഡ് വാട്ടർ ഫൗണ്ടൻ ഷോ ". ഷോ ആരംഭിക്കുമ്പഴേ ഈ വൃത്തത്തിന്റെ വശങ്ങളിൽ നിന്നു് ബീ മുകൾ സാവധാനം ഉയർന്നു വരും. അതൊരു " റീവേഴ്സ് ഫൗണ്ടൻ" ആണ്. ആ ബീമിൽ നിന്ന് ശക്തിയായി വരിവരി ആയി ജലധാര കൾ താഴേക്ക് പതിക്കും. അതിന്റെ പല ഭാഗത്തു നിന്നും പ്രൊ ജ ക്റ്റർ വച്ച് പ്രദർശനം തുടങ്ങും. ഉച്ചത്തിലുള്ള പാട്ടും നൃത്തവും.. ചുറ്റുമുള്ള കെട്ടിടങ്ങളുടെ വശങ്ങൾ മുഴുവൻ ആണ് അതിന്റെ സ്ക്രീൻ. അതു മുഴുവൻ കുറേ സമയം ആസ്വദിച്ചാൽ തല കറങ്ങുo. സ്ഥലജലവിഭ്രാന്തി.. ഒരു മായാലോകത്ത് എത്തിയ പ്രതീതി. നടുക്കുള്ള ആ ഫൗണ്ടനിൽ നിന്ന് താഴേക്കു പതിക്കുന്ന ജലധാരകളും ഈ ഷോയുടെ സ്ക്രീൻ ആയി രൂപാന്തരപ്പെടും. അതവസാനിക്കുമ്പോൾ നമ്മുടെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു കഴിഞ്ഞുള്ള അവസ്ഥ. അപ്പഴാണ് വേറൊര ത്ഭുതം.മുകളിൽ നിന്ന് മഞ്ഞുമഴ പോലെ ഒരു തരം പത കൊണ്ടവിടം നിറയും. അത് ശരീരത്തിൽ ഒരു കുളിർമ്മ തരും. ഇതു കഴിഞ്ഞാൽ നമുക്ക് നടത്തം തുടരാം.വീധിയുടെ വശങ്ങളിലെ മറ്റൽത്ഭുതങ്ങൾ വേറേ....

No comments:

Post a Comment