Wednesday, July 5, 2017

  ഇടയ്ക്കാ- ഒരു ദേവ വാദ്യം - [ നാലുകെട്ട് - 135]

       പൂജാമുറിയുടെ ഗർഭഗൃഹപരിസരത്ത് അനാധമായി തൂക്കിയിട്ടിരിക്കുന്ന ആ ദേവവാദ്യോ പകരണത്തിനും ഒരു കഥയുണ്ട്. മററു വാദ്യങ്ങളുടെ ഇടയിൽ വായിക്കുന്നതു കൊണ്ടാവാം ആ പേരു വന്നത്. പക്ഷേ ഈ തുകൽ വാദ്യം തന്ത്രി വാദ്യമായും, കൂഴൽവാദ്യമായും രൂപപ്പെടുത്താൻ സാധിക്കുന്നു.  കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവ് തുടങ്ങിയവയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.  ഇതുണ്ടാക്കുന്നിടത്ത് ഒരു പാട് നിബന്ധനകളും, നിഷ്ട്ടകളും നിർബന്ധമാണ്. " ഒതളി" എന്ന പശുവിന്റെ കരൾതോലാണ് ഇതിന്റെ വാദ്യപ്രതലം.

        ഇതിന്റെ ശബ്ദ നിയന്ത്രണം അത്ഭുതാവഹമാണ്. അറുപത്തിനാലു പൊടിപ്പുകളുള്ള നാല് ഉൾ മരക്കഷണങ്ങൾ ഇതിന്റെ പ്രധാന ഭാഗമാണ്. ചെറിയ കോലുകൊണ്ട് കൊട്ടുമ്പോൾത്തന്നെ ഇടത്തു കൈ കൊണ്ട് ചരടുകൾ മുറുക്കുകയും, അയക്കുകയും ചെയ്തു് സ്വരസ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. കഥകളിയിലെ സ്ത്രീ കഥാപാത്രത്തിന്റെ ചൊല്ലിയാട്ടത്തിന് അസുര വാദ്യമായ ചെണ്ടക്ക് പകരം  ഇടയ്ക്കയാണ് ഉപയോഗിക്കൂ ക. പഞ്ചവാദ്യം ,അഷ്ട പതി, കൊട്ടിപ്പാടി സേവ എന്നിവക്ക് ഈ വാദ്യോ പ ക ര ണം അനിവാര്യമാണ്.  

    എന്താണന്നറിയില്ല മുത്തശ്ശൻ ഇതു മാത്രം വെറുതെ എടുത്തു കൊട്ടാൻ അനുവദിക്കാറില്ല.അതിനു് ഒരു വലിയ ദ്വൈവിക ഭാവവും, സ്ഥാനവും മുത്തശ്ശൻ കൊടുത്തിട്ടുണ്ട്. സോപാന സംഗീതത്തിന്റെ പാരമ്യതയിൽ സാക്ഷാൽ ഭഗവാൻ ശ്രീ കോവിലിൽ നിന്നിറങ്ങി ഈ വാദ്യഘോഷത്തിൽ ലയിച്ചഭക്തരുടെ ഹൃദയത്തിൽ പ്രവേശിക്കുമത്രേ. അതെന്തായാലും ഈ ഇടക്കാ വാദ്യവും. സോപാനസംഗീതവും കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ അവാച്യമായ അനുഭുതി ഒന്നു വേറേയാണ്

      ദൈവം സർവ്വവ്യാപിയാണ് എന്ന ആശയം ഉപയോഗിച്ച് "ജനഹിത സോപാനം " ആവിഷ്കരിച്ച ആ സോപാനസംഗീതത്തിന്റെ കുലപതി ശ്രീ.ഞെറളത്ത് രാമപ്പു തു വാളിനെ സ്മരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ..

No comments:

Post a Comment