ലണ്ടൻ ഐ.. [ഇഗ്ലണ്ടിന്റെ ഇടവഴിയിലൂടെ - 10]
ലോകത്തിലെ ഏറ്റവും വലിയ ആ നിരീക്ഷണ ചക്രം കാണണം. ലണ്ടൻ യാത്രയുടെ പൂർണ്ണതയക്കായി. ടിക്കെറ്റ് എടുത്തു ക്യൂ നിൽക്കുമ്പോഴും ആ ഭീമാകാര ചക്രം മുകളിൽ തിരിയുന്നുണ്ടായിരുന്നു. മണിക്കൂറിൽ തൊള്ളായിരം മീറ്റർ വേഗതയിൽ കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ആചക്രത്തിൽ 32 - മുറികൾ ഉണ്ട്.ക്യാപ്സി യൂൾ ആകൃതിയിലുള്ള ഒരോ മുറിയിലും ഇരുപത്തി അഞ്ചു പേർക്ക് കയറാം. അതിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യാം.ചുറ്റും ഗ്ലാസാണ്. സുതാര്യമായ ആ മുറിയിലേക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ കയറണം.
443- അടിപൊക്കമുണ്ടിതിന്. 394- അടി ഡയ മീറററും.തേംസ് നദിയുടെ ദക്ഷിണ തീരത്ത് ഉറപ്പിച്ചിരിക്കുന്ന ലണ്ടൻ ഐ യുടെ മുകളിൽ നിന്ന് നാൽപ്പത്തി അഞ്ചു കിലോമീറ്റർ ദൂരം വരെ ക്കാണാം. പ്രൗഢ ആയ ആ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ആ ആകാശവീക്ഷണത്തിന്റെ ചാരുത ഒന്നു വേറേ തന്നെ. ഫോട്ടോ എടുക്കാനും, വീഡിയോയിൽ പകർത്താനുമുള്ള തിരക്കിൽ കുറച്ചു സമയമെങ്കിലും ആ കാഴ്ചാനുഭൂതി നഷ്ടപ്പെടുന്നു എന്നുള്ള സങ്കടം മാത്രം ബാക്കി.
ഭാഗ്യത്തിന് അന്ന് തെളിഞ്ഞ അന്തരീക്ഷം. ഒരു കാലത്ത് ലോകം മുഴുവൻ കീഴടക്കിയ ആ സാമ്രാജ്യത്തിന്റെ ഭുരിഭാഗവും നമ്മുടെ കാഴ്ച്ചക്കുള്ളിലാക്കിയതിന്റെ ഒരു അഹങ്കാരം നമ്മെ ഭരിക്കുന്നതായി തോന്നി. അങ്ങകലെ ലണ്ടൻ ബ്രിഡ്‌ജ് നന്നായി കാണാം.തേംസ് നദിയിലൂടെ പ്പോകുന്ന കൂറ്റൻ ബോട്ടുകൾ ചെറുകടലാസ് തോണി കൾ പോലെ തോന്നിച്ചു. അങ്ങു താഴെ തേംസ് നദിയുടെ കരയിൽ ഭുമി ക്കടിയിൽ ഒരു വലിയ അക്വേറിയം ഉണ്ട്. സ്വന്തം മാളത്തിലേക്ക് വരിവരിയായിപ്പോകുന്ന ഉറുമ്പുകളേപ്പോലെയാണ് മനുഷ്യർ അതുകാണാൻ പോകുന്നത് മുകളിൽ നിന്നനുഭവപ്പെടുക. ഇപ്പൊ ൾ ഏററവും ഉയരത്തിലെത്തി.ഈ മഹാ സാമ്രാജ്യത്തിന്റെ അടുത്ത പകുതി നമുക്ക് സമ്മാനിച്ച് അത്താഴ്ന്നു തുടങ്ങി അങ്ങിനെ ഭുമിയിലെത്തി. ഒരു വല്ലാത്ത കഴ്ച്ചാനുഭവം സമ്മാനിച്ച്...ഇതിലും വലുതൊരെണ്ണം ദൂബായിൽ പണിതീരാറായി വരുന്നു .

No comments:
Post a Comment