അച്ചൂന് ഒരു മെഡിറ്റേഷൻ ക്യാമ്പ് [അച്ചു ഡയറി-169]
മൂത്തശ്ശാ ഇനി പത്തു ദിവസത്തേക്ക് അച്ചുമുത്തശ്ശനെ വിളിക്കില്ല. അച്ചു ഒരു മെഡിറേറഷൻ ക്യാമ്പിന് പോകുകയാ. അമേരിക്കയിൽ അച്ചുതാമസിക്കുന്നിടത്തു നിന്നു് പത്തു മണികൂർ യാത്രയുണ്ട്. ഒരു കൊടും കാടിന് നടുക്കാണ് ആ ആശ്രമം. അച്ചുവിനിഷ്ടായി. " ഇഷാ യോഗാ സെന്റർ". പത്തു ദിവസത്തേക്കും അച്ചൂന് അച്ഛനേം അമ്മയേം, എന്റെ പാച്ചൂനേം കാണാൻ പറ്റില്ല. അതാ സങ്കടം. അവർക്കും സങ്കടം കാണും. പാച്ചു ഏട്ടനെക്കാണാതെ കരയും തീർച്ച. എന്നാലും ഏട്ടനു പോകണം. അവിടെക്കൊണ്ടുവിട്ട് അവർ തിരിച്ചുപോയി. ഇനി പത്തു ദിവസം കഴിഞ്ഞേ അവരെ വിളിക്കാൻ പോലും പറ്റൂ.
അതിരാവിലെ നാലു മണി മുതൽ പരിപാടികൾ തുടങ്ങും. നൂറോ Sടുത്ത് കൂട്ടുകാർ ഉണ്ട്. അച്ചൂന്റെ പ്രായത്തിൽ തന്നെ. മെഡിറ്റേഷൻ.യോഗാ, മറ്റു കളികൾ, കലാപരിപാടികൾ, ട്രക്കി ഗ് തുടങ്ങി എന്തെല്ലാം പരിപാടികൾ ! . ഒരു ദിവസം ഇത്രയും സമയമുണ്ടന്ന് അച്ചു ഇപ്പഴാ അറിയുന്നേ. ഒരു ദിവസം തന്നെ എന്തെല്ലാം കാര്യങ്ങളാ ചെയ്യുന്നേ. നേച്ചറുമായി ഇഷ്ടം കൂടി "പ്ലാൻ യുവർ ലൈഫ് " ഒരു തരം "ഇന്നർ എഞ്ചി നീയറിഗ്. " അച്ചൂന് പറ്റാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അതു് അച്ചൂന് മനസ്സിലാക്കിത്തരാന്നും, അതു് സോൾവ് ചെയ്യാൻ പഠിപ്പിക്കുകയും ആണ് ചെയ്യുന്ന തെന്ന് അച്ഛൻ പറഞ്ഞു. ടി വി, ഐപ്പാട്, ഫോൺ ഒന്നും ഈ പത്തു ദിവസത്തേക്ക് സമ്മതിക്കില്ല.
എങ്ങിനെ ആകുമെന്നറിയില്ല മുത്തശ്ശാ. എന്തായാലും നല്ല ഒരു ചെയ്ഞ്ചാണ്. കാടിന്റെ നടുക്കായ താ അച്ചൂന്കൂടുതൽ ഇഷ്ടായേ . അമേരിക്കയിലെ ടൗൺ അച്ചൂന് മടുത്തു. അച്ഛനേം അമ്മേം പാച്ചുവിനേം ഇതുവരെ വിട്ടു നിന്നിട്ടില്ല. നല്ല വിഷമം ഉണ്ട്. ആ വിഷമവും മാറണം എന്നാ അച്ഛൻ പറയുന്നത്.
ബാക്കി കാര്യങ്ങൾ അച്ചു ക്യാമ്പ് കഴിഞ്ഞു വന്നു പറയാം മുത്തശ്ശാ....

No comments:
Post a Comment