ദൂബായിയുടെ ഹൃദയധമനിയിലൂടെ - [ ദൂബായി ഒരത്ഭുതലോകം - 70]
ഇന്നത്തെ സായാഗ്ന സവാരി മെറീന ദൂബായിൽ ആകട്ടെ. അവിടുത്തെ " മെറീന വാക്ക് " ഒരനുഭവമാണ്. ഏഴരക്കി ലോ മീററർ നടപ്പാത ഒരുക്കിയിട്ടുണ്ടവിടെ. ഒരു വശം വെള്ളമാണ്. "വാട്ടർ ഫ്രണ്ട് "അവരുടെ അനിവാര്യതയാണ്... ബലമാണ്.... ബലഹീനതയും. അതിന്റെ മനോഹാരിതയും, കുളിർമ്മയും ദൂബായിയുടെ ഒരോ കോണിലേക്കും അവർ ആവാഹിച്ചിരിക്കുന്നു. നടപ്പാതയുടെ ഒരു വശം മുഴുവൻ ഭക്ഷണശാലകളാണ്.പിന്നെ മറ്റു വ്യാപാര സ്ഥാപനങ്ങളുടെ ഔട്ട് ലറ്റ് കളും. അറുപത്തി ഒമ്പതോളം റസ്റ്റോ റന്റുകൾ ഉണ്ടവിടെ. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഉള്ള ആഹാരം അവിടെക്കിട്ടും. ഒരു ഹോട്ടലിൽത്തന്നെ ഒരോ രാജ്യത്തിന് ന്റെയും ബാറുകൾ പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിരിക്കുന്നതു കണ്ടു. ഇരുപത്തിനാലു മണിക്കൂറും ഉണർന്നിരിക്കുന്ന ഒരു സ്ഥലം.
ഹുക്ക വലിക്കാനുള്ള ഒരു ഹുക്കാഹബ്ബാണ് എന്നെ കൂടുതൽ ആകർഷിച്ചത്. നൂറു കണക്കിന് ഹുക്കകൾ അവിടെക്കാണാം. ഒരോരുത്തരുടെയും ആവശ്യത്തിനു സരിച്ച് ഒരോന്നിലും വ്യത്യസ്ഥ വീര്യമുള്ള പുകയിലയാണ് ഉപയോഗിക്കുക.ഹുക്കയും വലിച്ച് ഇഷ്ടാഹാരങ്ങളും രുചിച്ച് അവിടെ എത്ര നേരം വേണമെങ്കിലും വിശ്രമിക്കാനുള്ള സ്ഥലമുണ്ടവിടെ.
അവിടെ തീരങ്ങൾ മുഴുവൻ വിവിധ തരം ബോട്ടുകളും, വാട്ടർ സ്കൂട്ടറുകളും കാണാം. പലതും സ്വകാര്യ വ്യക്തികളുടെ യാണ്. അവരുടെ പരമ്പരാഗത ജലയാനത്തിലെ യാത്ര ഒരു പ്രത്യേ കാനൂഭുതിയാണ്. യാത്രയിലുടനീളം ആഹാരം അതിൽ സൗജന്യമാണ്. എന്തു വേണമെങ്കിലും എത്ര വേണമെങ്കിലും കഴിക്കാം.
തുറന്ന ഒരു ചെറിയ മോട്ടോർ ബോട്ടുമതി.അതിൽ പത്തു പേർക്ക് കയറാം. ഞങ്ങൾ ആറു പേർക്ക് സുഖമായി പോകാം. മണിക്കൂറിനാണ് ക്യാഷ്. ഒരു മണിക്കൂർ മതി .പാം ജുമീറ ചുറ്റി വളഞ്ഞ് ദൂബായിലെ പ്രധാന കെട്ടിടങ്ങളുടെ കാഴ്ച നൽകിയ ആ യാത്ര മറക്കില്ല. എല്ലാവർക്കും ലൈഫ് ജാക്കറ്റ് നിർബ്ബന്ധമാണ്. "പിടിച്ചിരിക്കണം സ്പീട് കൂട്ടാൻ പോവുകയാ നമുക്ക് " ഔട്ടർ സീ"യിലേക്ക് പോകാം ". അതോടിച്ചിരുന്ന ചെങ്ങനാശ്ശേ രി ക്കാരന്റെ ആഹ്വാനം. അവൻ വേഗത കൂട്ടി.ബോട്ട് ഒന്നുലഞ്ഞു. പിന്നെ ഒരു പോക്കാണ്.പലപ്പഴും ബോട്ട് ജലനിരപ്പിൽ നിന്ന് ഉയർന്നു പറക്കുന്ന പോലെ. ഓളപ്പരപ്പിനെ കീറി മുറിച്ച് തെന്നി തെന്നി ബോട്ടു നീങ്ങിയപ്പോൾ ഉള്ളൊന്നുകിടുങ്ങി. ഉപ്പുവെള്ളം ചീറിത്തെറിച്ചു. ആ യാനത്തിന്റെ മുൻവശത്ത് ഒരു സീറ്റുണ്ട്. അവിടെ ഇരുന്നുള്ള യാത്ര വേറൊരനുഭൂതിയാണ്.
മനോഹരമായ വിവിധ വർണ്ണങ്ങളിൽ ഉള്ള ആലക്ത്തിക ദീപപ്രഭയിൽ ദൂ ബായിയുടെ ഹൃദയധമനികളിൽ കൂടിയുള്ള ആ യാത്രയുടെ ആവേശം ഒന്നു വേറേയാണ്......

No comments:
Post a Comment