ബോക്‌സ് പാർക്ക് - [ ദൂബായി ഒരത്ഭുതലോകം - 75]
ദൂബായിൽ ജൂമൈറയ്ക്ക് വടക്കുവശം ഒന്നര കിലോമീറ്റർ നീളത്തിൽ ഒരു ഷോപ്പി ഗ് മാൾ. ആകെട്ടിടങ്ങൾ ഒരത്ഭുതമാണ്. ഷിപ്പിഗ് കണ്ടയിനർ ബോക്‌സുകൾ കൊണ്ട് മാത്രമാണിതു മുഴുവൻ നിർമ്മിച്ചിരിക്കുന്നത്. അതി മനോഹരമായ ഒരു വീഥിയോരത്ത് സമാന്തരമായി യാ ണ് ഇതിന്റെ നിർമ്മിതി. അവിടെ മുപ്പതോളം ഭക്ഷണ ശാലകളും, പതിനാലോളം ചില്ലറ വിൽപ്പനശാലകളും ഉണ്ട്. പലവലിപ്പത്തിലുള്ള വെയർഹൗസ് കണ്ടയിനർ അതി മനോഹരമായി പെയിന്റടിച്ച് വർണ്ണാഭമാക്കി പല ആകൃതിയിൽ അടുക്കി വച്ച നിർമ്മിതി. രണ്ടും മൂന്നും നിലവരെ ഉള്ള തുണ്ട്.ഒരു വഴിയോര വാണിഭത്തിന്റെ ചാരുതയാണിവിടെ.
"പോപ്പ് അപ്പ് മാൾ ".... ഔട്ട് ഡോർ ഡൈയി നിഗ് ആൻഡ് എന്റെ ർടൈമെന്റ്. അതാണവരുടെ കൺസപ്റ്റ്. " ഡൈനിഗ് ഓപ്ഷൻ ഇൻ ഹിപ്പ് " നമ്മുടെ തട്ടുകട തന്നെ. അല്ലങ്കിൽ നിപ്പന ടിക്കുക എന്നു പറയാറില്ലേ? അതു തന്നെ സംഭവം. പക്ഷേ എത്ര മനോഹരമായാണ് അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.പല വലിപ്പത്തിലും ആകൃതിയിലുമുള്ള കണ്ടയിനറുകൾ കലാ ചാതുരിയോടെ അടുക്കി വച്ചത് പോലെ കടകൾ. പലിടത്തും ഡൈനിഗ് ടേബിളിനു പകരം വെറും വീപ്പയാണ്. അവരുടെ മനോഹരമായ ഒഫീസ് മേശ തടികൊണ്ടുള്ള ഒരു വലിയ പെട്ടിയാണ്.വളരെ നിസാരമായ, നമ്മൾ വലിച്ചെറിയുന്നവ കൊണ്ട് അവർ കൊട്ടാരസദൃശമായ കെട്ടിടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോകപ്രസിദ്ധ ആഹാരരീതികൾ ഇവിടെ നമുക്ക് ആസ്വദിക്കാം. ചൈനയുടെ പ്രസിദ്ധമായ "ബിഗ് സ്മോക്സ് ബർഗർ", അറബിക് " ലോഗ് മ്മ" ,ഇറ്റാലിയൻ "ഡ്രിഡ്രി" അങ്ങിനെ എന്തെല്ലാം മനം മയക്കുന്ന വിഭവങ്ങൾ. 1959- മോഡൽ ഫോർഡിന്റെ ഫെയർ ലൈൻ - 500 കാറിലിരുന്ന് ആഹാരം കഴിക്കാനുള്ള ഭാഗ്യം. എല്ലാം ആസ്വദിച്ചു.
നമ്മുടെ കൊച്ചിയിലും മറ്റും എന്തുമാത്രം കണ്ടയിനറുകളാണ് സ്ഥലം മെനക്കെടുത്താൻ കൂട്ടിയിട്ടിരിക്കുന്നതു്. ഇങ്ങിനെ ഒരു കാഴ്ച്ചപ്പാടും അതു ഭംഗിയായി ഉപയോഗിക്കുവാനുള്ള ഭാവനയും സർവോപരി ഇഛാശക്തിയും ഉണ്ടങ്കിൽ നമുക്കും ഇതൊക്കെ ചെയ്യാവുന്നതേ ഒള്ളു.

No comments:
Post a Comment