ലോക സഞ്ചാരിയുടെ പേരിലൊരു വ്യാപാര സമുച്ചയം - [ ദൂബായി- 74]
ഇബുനുബത്തൂത്ത എന്ന അറബി സഞ്ചാരിയെ എനിക്കിഷ്ടമാണ്. 1335-ൽ ഇരുപത്തി ഒന്നു വയസു മാത്രം പ്രായമുള്ള ആ സാഹസിക സഞ്ചാരി പ്രധാനമായും ആറു രാജ്യങ്ങൾ ആണ് സന്ദർശിച്ചത്. ഇതു് തന്നെ ഇരുപത്തിനാലു വർഷം കൊണ്ട് .ഇവയെ എല്ലാം പറ്റി നല്ല ഒരു പഠനവും നടത്തി.
ദൂബായിൽ അദ്ദേഹത്തിന്റെ പേരിലൊരു വ്യാപാര സമുച്ചയം ഉണ്ട്. "ഇബുനു ബത്തൂത്ത മാൾ " . ആ മാൾ രൂപകൽപ്പന ചെയ്തവർ നല്ല ഒരു " ഹിസ്റ്റോ റിക്കൽ തീം "അതിനു കൊടുത്തു. ലോകത്തിലെ ഏറ്റവും വലിയ " തീം ഷോപ്പി ഗ് മോളാ"ണിത്. അദ്ദേഹം സഞ്ചരിച്ച് വിശദമായി പഠനം നടത്തിയ ആ ആറു സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
പഴയ പേർഷ്യൻ ചരിത്രവും സംസ്കാരവും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ മാളിലെ പേർഷ്യൻ കോർട്ട്. അത്ഭുതകരമായ " ഹാന്റ് പെയിന്റിഗ് ഡൂം " ഇവിടുത്തെ പ്രത്യേ കതയാണ്. ഈജിപ്റ്റ് കോർട്ടിലെ പിരമിഡും മറ്റു ചുവർ ചിത്രങ്ങളും നമ്മേ ആവേശം കൊള്ളിയ്ക്കും. അൽ ഡ്യ> ലൂസിയ കോർട്ടിലെ " ലയൺഫൗണ്ടൻ ", അതുപോലെടുണീഷ്യാ കോർട്ടിലെ വ്യാപാരശാലകൾ എല്ലാം നമ്മൾ ഒരു ചരിത്രത്തിലൂടെ നടത്തുന്ന ഒരു സഞ്ചാരത്തിന്റെ പ്രതീതി ഉളവാക്കുന്നു.
ഇൻഡ്യാ കോർട്ടിൽ ചെന്നപ്പോ ൾ മനസുകൊണ്ട് "വന്ദേ മാതരം " മന്ത്രിച്ചു പോയി. നമ്മുടെ നട്ടിൽ എത്തിയ ഒരു പ്രതീതി. അവിടുത്തെ " എലിഫൻറ് ക്ലോക്ക് " ഒരു മഹാ അത്ഭുതമാണ്. ഇനി ചൈനാ കോർട്ട്. ഇത് അതിവിശാലമാണ്. ഒരു വലിയ പായ്ക്കപ്പൽ, സുങ്കൻഷിപ്പ് തുടങ്ങി ചൈനീസ് പ്രാചീന സംസ്ക്കാരം വിളിച്ചോതുന്ന പലതുമുണ്ടവിടെ.
ഈ മോൾ ഇപ്പോൾ മെട്രോ സ്റ്റേഷൻ വരെ നീട്ടിയിരിക്കുന്നു. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും തീയേറ്ററുകളും കളിസ്ഥലങ്ങളും ആകെ ആ മായാലോകം എല്ലാം കൊണ്ടും അനുപമമാണ്. എട്ടു മിനിട്ടു കൊണ്ട് അങ്ങേ അറ്റം വരെ എത്താവുന്ന ഇലട്രിക് ടാക്സിയും ഇവിടുണ്ട്.കുട്ടികൾക്കായി ഒരു മിനിട്രയിനും ഇവിടെ ഓടുന്നു. ഇവിടുത്തെ ഫുഡ് കോർട്ടുകൾ പ്രസിദ്ധമാണ്. ലോകത്തിന്റെ ഏതു കോണിലെ ആഹാരവും ഇവിടെക്കിട്ടും.
ടൂറിസവും, വ്യാപാരവും ,ആഹാരവും ആണ് ദൂബായിയുടെ മുഖമുദ്ര......

No comments:
Post a Comment